HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 കെ. ജെ .യേശുദാസ്

View previous topic View next topic Go down 
Go to page : 1, 2, 3, 4, 5, 6, 7  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: കെ. ജെ .യേശുദാസ്    Sat Dec 11, 2010 11:50 pm

Kattassery Joseph Yesudas

[You must be registered and logged in to see this image.]

(കാട്ടശ്ശേരി ജോസഫ് യേശുദാസ്; born 10 January 1940) is an Indian classical musician and a playback singer. He has won the National Award for the best male playback singer seven times, the most by any singer and the State Award for the best playback singer more than thirty times by the Government of Kerala, Tamil Nadu, Karnataka, Andhra Pradesh and West Bengal. Yesudas sings Indian classical music, devotional and popular songs. He has recorded more than 55,000 songs in many languages including Malayalam, Tamil, Hindi, Kannada, Telugu, Bengali, Gujarati, Oriya, Marathi, Punjabi, Sanskrit, Tulu, Malay, Russian, Arabic, Latin and English through his long career spanning Five Decades. He has been singing for most Indian languages except Assamese, Konkani and Kashmiri. He also composed number of Malayalam film songs in 70's and 80's. He is fondly called Gana Gandharvan.

K. J. Yesudas was born in Fort Kochi, Kerala, to Augustine Joseph and Alicekutty. His father, who was a well-known Malayalam classical musician and stage actor, was his first guru. Later he joined the Music Academy in Thrippunithura and underwent training. For a brief period, he was with Sri Vechur Hari Hara Subramania Iyer after which he took advanced training from Chembai Vaidyanatha Bhagavatar, a maestro of Classical Music.Although he is a Carnatic Music expert he mastered Hindustani Music. He has taken the words of Sree Narayana Guru, "One Religion, One Caste for all humans" to heart.Yesudas is married to Prabha for more than 30 years. They have three sons, Vinod, Vijay and Vishal. The second son Vijay Yesudas is a budding musician who won the Kerala State Film Award for Best Male Playback Singer in 2007. The family is currently settled in Chennai and Trivandrum. He also owns estates in Fort Lauderdale, Florida, USA and Flower Mound, TX, USA for personal and business reasons.

Yesudas began his career in playback singing in Malayalam and Kollywood movies in the early 60's and by mid 70's he entered Bollywood. He has bagged seven National Film Awards for the best singer in the Indian film industry which is a record no singer has equalled, let alone surpassed. In 2006, he sang 16 film songs in four South Indian languages on the same day at AVM Studio, Chennai.

Yesudas has performed in many major cities around the world. In 1965, he was invited by the Soviet Union government to perform at music concerts in various cities in the USSR and also sang a Russian song over Radio Kazakhstan. In 2001 he sang for album Ahimsa in Sanskrit, Latin and English and in a mix of styles including New-Age and Carnatic. In his music concerts in the Middle East he sings Arabic songs in the Carnatic style. He frequently did the role of a cultural ambassador of India through his numerable performances abroad by promoting Indian Music.

He is the only singer who has been accorded the title Asthana Gayakan (Official singer) of Kerala State. He has been awarded the Padma Shri in 1975 and Padma Bhushan in 2002. In 1970, he was nominated to head the Sangeetha Nataka Academy of Kerala and was being the youngest person ever to occupy that post. In 1971, Yesudas with his musical troupe travelled all over Kerala to raise funds for the Indian Prime Minister's National Defense Fund during the Indo-Pakistani War. He also became Senate member in the International Parliament for Safety and Peace.  On November 14, 1999, Yesudas was presented with an honorary award by UNESCO for "Outstanding Achievements in Music and Peace" at the "Music for Peace" event in Paris, a concert held to mark the dawn of the new millennium and whose attendees included artistes such as Lionel Richie, Ray Charles, Montserrat Caballé, and Zubin Mehta.

[You must be registered and logged in to see this link.]


Last edited by vipinraj on Sun Dec 12, 2010 12:15 am; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sat Dec 11, 2010 11:59 pm


Awards won by Yesudas


Padma Sri (1973)
Padma Bhushan (2002)
D.Litt by Kerala University , Kerala (2003)
Doctorate by Annamalai University , Tamil Nadu (1989)
Sangeet Natak Akademi Award (1992)
Asthana Gayakan ( Official Singer ) by Government of Kerala
Asthana Vidwan (Official Teacher) by Udupi, Sringeri and Raghavendra mutts.
Sangeetha Chakravarthy ( Music Emperor ) in 1988 by Pallavi Narasimachary
Sangeetha Sagaram ( Music Ocean ) (1989)
Sangeetha Raja ( Music King ) by Chembai (1974)
Swathi Ratnam( Swathi Jewel )
Sangeetha Ratna ( Music Jewel )
Bhakti Sangita Geetha Sironmani (2002)
Sapthagiri Sangeetha Vidwanmani (2002)
Geetanjali Award
Gaana Gandharva
Kalaimamani Award by Government of Tamil Nadu.
Sur Singar Samsad Award (1976)
National Citizens Award (1994)
Star of India Award
Dr Pinnamaneni and Seethadevi Foundation Award (2000)
The `Annual Latha Mangeshkar Award by Government of Madhya Pradesh (1992)
State Film awards for the best Playback singer by Kerala government (23 times)
Honorary award for "Outstanding Achievements in Music and Peace" by UNESCO (1999 )
State Film awards for best Playback singer by Government of Karnataka (5 times)
State Film awards for best Playback singer by Government of Tamil Nadu (8 times)
State Film awards for the best Playback singer by Government of West Bengal ( 1 time)
State Film awards for the best Playback singer by Government of Andra Pradesh ( 5 times)


National Awards

* 1972, Film Name: Achanum Bappayum, Language: Malayalam, Song: Manushyan Mathangale
* 1973, Film Name: Gaayathri, Language: Malayalam, Song: Padmatheerthame Unaru
* 1976, Film Name: Chitchor, Language: Hindi, Song: Gori Tera Gaon Bada
* 1982, Film Name: Megha Sandesam, Language: Telugu, Song: Aakasa Desana
* 1987, Film Name: Unnikale Oru Kadha Parayam, Language: Malayalam, Song: Unnikale Oru Kadha Parayam
* 1991, Film Name: Bharatham, Language: Malayalam, Song: Rama Kadha Gaana Layam
* 1993, Film Name: Sopanam, Language: Malayalam
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 1:18 am

[You must be registered and logged in to see this image.] [You must be registered and logged in to see this image.] Vipin... [You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 7:50 am

vipinyetta
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 9:13 am

One man in the "World"...! [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 9:36 am

vipin
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 10:42 am

പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് കെ. ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് (ജനനം.ജനുവരി 10, 1940, ഫോർട്ട്‌ കൊച്ചി, കേരളം). അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ്, കശ്മീരി, അസാമി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കർണ്ണാടകസംഗീത രംഗത്തും ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശിനികനായിപ്പോലുംകാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.

ബാല്യകാലം, ആദ്യപാഠങ്ങൾ


1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ ലത്തീൻ കത്തോലിക്കാ കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ.

അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി, സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണംവരെ ഇതു തുടർന്നു പോന്നു.

ആദ്യ ഗാനം

സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ലതങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബർ 16നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ(പഴയ മദ്രാസ്‌)യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌.

കടപ്പാട് :വിക്കിപീഡിയ
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 10:50 am

സ്വന്തം സ്വരത്തേക്കാൾ മലയാളിക്ക് വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന സ്വരത്തിന്റെ ഉടമ ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉള്ളൂ.കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്.അഗ്നി പോലെ പടരുന്ന ,മഞ്ഞു തുള്ളി പോലെ കുളിർ പകരുന്ന ,സാഗരം പോലെ ഇരമ്പുന്ന ദല മർമ്മരം പോലെ ഹൃദയത്തിൽ ആമന്ത്രണം ചെയ്യുന്ന ആ മധുര ശബ്ദം ആദ്യമായി സിനിമയിലെത്തുന്നത് നാലു വരി ശ്ലോകത്തിലൂടെയാണ്.ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശത്തെ ആസ്പദമാക്കി നമ്പിയത്ത് നിർമ്മിച്ച് കെ എസ് ആന്റണി സംവിധാനം ചെയ്ത "കാൽ പാടുകൾ" എന്ന ചിത്രത്തിൽ

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്

എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തിൽ ആദ്യമായി റെക്കോഡ് ചെയ്തപ്പോൾ ആ മഹാഗായകൻ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായി.ആ ഹൃദയത്തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികൾ ഗാന ഗന്ധർവ്വൻ എന്നു സ്നേഹാദര പൂർവ്വം സംബോധന ചെയ്യുന്നത്.

ചെറുപ്രായത്തിൽ തന്നെ യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു.പിതാവ് തന്നെയായിരുന്നു ഗുരുനാഥനും.എട്ടു വയസ്സുള്ളപ്പോൾ പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ സ്വന്തമാക്കി.1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാ സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റെ കീഴിൽ ഒരു വർഷത്തെ സംഗീതാഭ്യസനം.തുടർന്ന് പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുലം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്നു വർഷവും സംഗീതം പഠിച്ചു. എസ് എസ് എൽ സി പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ ചേർന്നു.1960 ൽ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷനത്തിന് തിരുവനതപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിൻസിപ്പൽ.യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. കർണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാറ്റാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ കാല്പാടുകൾ എന്ന ചിത്രത്തിൽ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റില്ലിസ് ചെയ്റ്റ്ര്ഹ സിനിമ " ശ്രീ കോവിൽ "ആയിരുന്നു. മലയാളത്തിലും മറ്റു ഇൻഡ്യൻ ഭാഷകലിലുമായി 30000 ൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഈ പ്രതിഭ ഏതാനും ചിതർങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.കാവ്യ മേള,കായംകുളം കൊച്ചുണ്ണി,അനാർക്കലി,പഠിച്ച കള്ളൻ,അച്ചാണി,ഹർഷ ബാഷ്പം,നിരകുടം,കതിർ മണ്ഡപം,പാതിരാ സൂര്യൻ,നന്ദനം,ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്.


ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഏറ്റവും കൂടുതൽ തവന ലഭിച്ചത് ഈ അനുഗൃഹീത ഗായകനാണു.


താമസമെന്തേ വരുവാൻ-ഭാർഗ്ഗവീ നിലയം ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ- പാടുന്ന പുഴ ഹരി മുരളീ രവം-ആറാം തമ്പുരാൻ നാദ ബ്രഹ്മത്തിൻ സാഗരം- കാട്ടു കുരങ്ങ് പ്രാണ സഖീ ഞാൻ വെറുമൊരു -പരീക്ഷ ദേവാങ്കണങ്ങൾ -ഞാൻ ഗന്ധർവൻ ഇന്നലെ മയങ്ങുമ്പോൾ -അന്വേഷിച്ചു കണ്ടെത്തിയില്ല സാഗരമേ ശാന്തമാക നീ- മദനോത്സവം ചക്ര വർത്തിനീ- ചെമ്പരത്തി സ്വർണ്ണച്ചാമരം-യക്ഷി പാടാത്ത വീണയും-റസ്റ്റ് ഹൌസ് കൃഷ്ണ തുളസിക്കതിരുകൾ-ഉൾക്കടൽ പത്മ തീർഥമേ ഉണരൂ-ഗായത്രി മനുഷ്യൻ മതങ്ങളെ- അച്ഛനും ബാപ്പയും


തുടങ്ങിയ പാട്ടുകൾ ലോകത്തെവിടെയുമുള്ള മലയാളികളുടെ ആത്മാവിന്റെ ഭാഗമാണു.ഈ ഗാന ഗന്ധർവ്വന്റെ ഓരോ പാട്ടിനും വേണ്ടി മലയാളികൾ കാതോർത്തിരിക്കുകയാണ്.തിരക്കു പിടിച്ച ജീവിതത്തിൽ എല്ലാം മറന്നിരിക്കാൻ,ആ ശബ്ദ മാധുരി ശ്രവിക്കാൻ ,അനുഭവിക്കാൻ മലയാളികൾ കാതോർത്തിരിക്കുന്നു.


Last edited by Sweetword on Sun Dec 12, 2010 11:08 am; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 11:02 am

yetta
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 11:04 am

vipin,sweet
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 1:06 pm

vipin super thread...sweet thanks
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 1:35 pm

Anyone can enter details abt the master.....like his interviews,pics,new achievements etc etc....above is just an introduction....

COMPLETE SUPPORT REQUIRED
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 2:12 pm

AR Rahman: "The most beautiful voice in the world is that of Yesudas"
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 2:18 pm

Sweetword wrote:
AR Rahman: "The most beautiful voice in the world is that of Yesudas"

it should be the comment frm ARR....rt???

Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 2:22 pm

vipinraj wrote:
Sweetword wrote:
AR Rahman: "The most beautiful voice in the world is that of Yesudas"

it should be the comment frm ARR....rt???


rt
http://www.hindu.com/2007/02/13/stories/2007021313720400.htm

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 2:28 pm

Sweetword wrote:
vipinraj wrote:
Sweetword wrote:
AR Rahman: "The most beautiful voice in the world is that of Yesudas"

it should be the comment frm ARR....rt???


rt
[You must be registered and logged in to see this link.]


sweeeettttttttt
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 4:39 pm

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 4:41 pm

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 5:08 pm

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Dec 12, 2010 5:18 pm

Vipin, Sweet.........thanks a lot dears for this wonderful thread.......
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon Dec 13, 2010 8:46 am

Interview with K J YESUDAS

ലോകത്തെവിടെയുമുള്ള മലയാളിക്ക് ചിരപരിചിതമായ ഒരു സ്വരം. അത് യേശുദാസിന്റെ മാത്രം. എത്രയോ ഗായകര്‍ വരുന്നു; ഗായകര്‍ പോകുന്നു. യേശുദാസിന്റെ സംഗീതം പിന്നെയും ഒഴുകുന്നു!
ആരാധകരുടെ എണ്ണത്തിലും ഇതേ വര്‍ധന. ഒരിക്കല്‍ യേശുദാസ് ഒരു വിദ്യാലയത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തി. കാപ്പികുടിക്കിടെ അദ്ദേഹം കഴിച്ച ഒരു പഴത്തിന്റെ തൊലി ഒരു പെണ്‍കുട്ടി എടുത്തു തിന്നുവത്രേ. ഇതിനിടെ കാപ്പി കൊടുത്തപ്പോള്‍ മറ്റൊരു കുട്ടിയുടെ വിരല്‍ അദ്ദേഹത്തിന്റെ കൈയില്‍ തട്ടി. അവള്‍ ആ വിരലും പൊക്കി പിടിച്ചു പറഞ്ഞു നടന്നു, 'യേശുദാസിനെ തൊട്ട വിരല്‍ '!!

അങ്ങനെയുള്ള ഗാനഗന്ധര്‍വന്‍ അടുത്തയിടെ കോട്ടയത്ത് എത്തിയപ്പോള്‍ അദ്ദേഹവുമായി അല്പസമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചു. കാഞ്ഞിരത്താനം മുതല്‍ കോട്ടയത്തെ കഞ്ഞിക്കുഴി വരെ ഒരു കാര്‍ യാത്ര. ഏറെനാള്‍ മനസില്‍ അടക്കി പിടിച്ച ചോദ്യങ്ങള്‍ ഒന്നൊന്നായി അദ്ദേഹത്തോട് ചോദിച്ചു.

എന്നാണ് തുടക്കം?

അഞ്ചാം വയസിലാണ് എനിക്ക് സംഗീതത്തോട് താത്പര്യം തോന്നി തുടങ്ങിയത്. അപ്പോള്‍ തന്നെ പഠനവും തുടങ്ങി. പക്ഷേ ഇന്നും പല കാര്യങ്ങളും എനിക്ക് അറിയില്ല എന്നാണ് ഞാന്‍ കരുതുന്നത്. അന്നത്തെ കാലത്ത് ഒരു അഹിന്ദുവിന് കര്‍ണാടക സംഗീതം അഭ്യസിക്കുക വളരെ ബുദ്‌ധിമുട്ടുള്ള കാര്യമായിരുന്നു. എന്റെ പിതാവ് അഗസ്‌റ്റിന്‍ ജോസഫ് ഭാഗവതരുടെ ശ്രമഫലമായാണ് എനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചത്. സംഗീതവും അതിനോടുള്ള സ്‌നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഞാന്‍ മനസിലാക്കി. എന്നെ മുന്നോട്ട് നയിച്ചതും ആ അറിവു തന്നെ.

ആരാണ് സംഗീതവഴിയില്‍ ഏറ്റവും പ്രചോദനമേകിയത്?

അച്‌ഛനും ഗുരുക്കന്മാരും. അവര്‍ എന്നും എന്റെ മനസിലുണ്ട്. ഓരോ കച്ചേരിക്കു മുമ്പും ഞാന്‍ അവരോട് പ്രാര്‍ഥിച്ച് അനുഗ്രഹം തേടും. എന്നെ ഞാനാക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ബാലമുരളീകൃഷ്‌ണ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ ഭാഗവതര്‍ എന്നിവരോടുള്ള കടപ്പാട് വളരെയധികമാണ്. ഒരു നല്ല സംഗീതകാരനാകാന്‍ അച്‌ഛനമ്മമാരുടെ അനുഗ്രഹവും ഗുരുവിന്റെ മാര്‍ഗനിര്‍ദേശവും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ കുട്ടികള്‍ ടേപ്പ് റിക്കാര്‍ഡറിലൂടെ പാട്ടു പഠിക്കാന്‍ ശ്രമിക്കുന്നതു കാണാം. അത് ശരിയല്ല

ഒട്ടേറെ ഗാനങ്ങള്‍, നിരവധി അംഗീകാരങ്ങള്‍. ഇനി എന്താണ് ആഗ്രഹം?

കരിയറിന്റെ ഈ ഘട്ടത്തില്‍ ജനങ്ങളുടെ അംഗീകാരം മാത്രമാണ് എന്റെ ആഗ്രഹം. കാരണം ശ്രോതാവിന് അല്ലെങ്കില്‍ പ്രേക്ഷകന് തന്നെ വേണ്ടാതാകുന്ന നിമിഷത്തില്‍ ഒരു കലാകാരന്‍ വിരമിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇന്നും ആളുകള്‍ തരുന്ന സ്‌നേഹവും അംഗീകാരവുമാണ് ഞാന്‍ ഏറ്റവും വിലമതിക്കുന്നത്. അതല്ലാതെ എനിക്ക് ആഗ്രഹങ്ങളൊന്നുമില്ല.

സംഗീതസര്‍‌വകലാശാല തുടങ്ങണമെന്ന ഒരു ആഗ്രഹം മുമ്പ് പ്രകടിപ്പിച്ചിരുന്നല്ലോ. ഇപ്പോഴും അങ്ങനെ ഒരു ആശയമുണ്ടോ?

അത് ഒരു സ്വപ്നമായി തുടരുന്നു. ഒരു വ്യക്തിക്ക് നടപ്പിലാക്കാന്‍ പറ്റാത്തത്ര വിലപ്പിടിപ്പുള്ള സ്വപ്‌നമാണതെന്ന് ഞാന്‍ കരുതുന്നു. സര്‍ക്കാരിനാണ് ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്വം. എന്നെ പോലുള്ളവര്‍ ഉപകരണങ്ങള്‍ മാത്രം.

പാട്ടില്‍ കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ശൈലികള്‍ കലര്‍ത്തുന്നുവെന്ന് ആരോപണമുണ്ടല്ലോ?

ഇന്ത്യന്‍ സംസ്‌കാരവും സംഗീതവും ലോകത്തിലെല്ലാം എത്തിക്കണമെന്ന ആഗ്രഹക്കാരനാണു ഞാന്‍. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ശൈലികള്‍ ഞാന്‍ കലര്‍ത്താറുണ്ട്. ഓരോന്നിനുമുണ്ട് അതിന്റേതായ മികവുകളും കുറവുകളും. കര്‍ണാടകസംഗീതത്തില്‍ ഒതുങ്ങരുതെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതാണ് ഹിന്ദുസ്ഥാനിയും പഠിച്ചത്.

സിനിമയിലെത്തിയപ്പോള്‍ യേശുദാസ് എന്ന പേരു മാറ്റണമെന്ന് ആരെങ്കിലും പറഞ്ഞോ?

തീര്‍ച്ചയായും. അന്ന് ദിലീപ് കുമാര്‍ എന്ന പേരൊക്കെയായിരുന്നു ഫാഷന്‍. പക്ഷേ എന്റെ പിതാവ് അതിനോട് ശക്തിയായി വിയോജിച്ചു. യേശുദാസ് എന്ന പേരുമായി സിനിമയില്‍ വിജയിക്കാനാവില്ലെങ്കില്‍ സിനിമ ഉപേക്ഷിച്ചോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

ആ അച്ഛന്റെ വാദം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. സംഗീതം എന്ന വാക്കിന്റെ പര്യായമായി യേശുദാസ് എന്ന പേരു മാറി. അതു പോലെ യേശുദാസ് എന്ന വ്യക്തിക്കും സംഗീതത്തില്‍ നിന്നു വേറിട്ട് ഒരു അസ്‌തിത്വമില്ല. ചുണ്ടില്‍ മൂളാന്‍ ഈണങ്ങള്‍. താളാത്മകമായ ചലനങ്ങള്‍. യാത്രക്കിടയിലും ഈ പതിവു ശീലങ്ങള്‍ അതേ പോലെ കണ്ടു. സംഗീതം അദ്ദേഹത്തിന് ജീവിതമാണ് സാഫല്യമാണ്.
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Mon Dec 13, 2010 12:40 pm

vipin
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: കെ. ജെ .യേശുദാസ്    Mon Dec 13, 2010 1:46 pm

vipin
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Dec 13, 2010 1:49 pm

vip
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Tue Dec 14, 2010 9:51 pm

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]


Last edited by vipinraj on Tue Dec 14, 2010 9:57 pm; edited 1 time in total
Back to top Go down
Sponsored content
PostSubject: Re: കെ. ജെ .യേശുദാസ്    

Back to top Go down
 
കെ. ജെ .യേശുദാസ്
View previous topic View next topic Back to top 
Page 1 of 7Go to page : 1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: