HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 കെ. ജെ .യേശുദാസ്

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
nettooraan
Super Member
Super Member
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 10:14 am

ആ പാട്ട് എഴുതി ഉണ്ടാക്കിയ ഒരു പാവത്തെ എല്ലാരും മറന്നു... കഷ്ടം.
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 12:03 pm

nettooraan wrote:
ആ പാട്ട് എഴുതി ഉണ്ടാക്കിയ ഒരു പാവത്തെ എല്ലാരും മറന്നു... കഷ്ടം.

arhaaya sthanom avarkk kittarilla etta.
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 12:05 pm

Sheeja wrote:
nettooraan wrote:
ആ പാട്ട് എഴുതി ഉണ്ടാക്കിയ ഒരു പാവത്തെ എല്ലാരും മറന്നു... കഷ്ടം.

arhaaya sthanom avarkk kittarilla etta.

enthu manoharamaaya varikalaanu... athum sanskrit...
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 12:09 pm

nettooraan wrote:
Sheeja wrote:
nettooraan wrote:
ആ പാട്ട് എഴുതി ഉണ്ടാക്കിയ ഒരു പാവത്തെ എല്ലാരും മറന്നു... കഷ്ടം.

arhaaya sthanom avarkk kittarilla etta.

enthu manoharamaaya varikalaanu... athum sanskrit...

varikalkkanu kooduthal sthanam kittendiyirunne.ofcourse dasettan is exceptional
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 12:16 pm

Sheeja wrote:
nettooraan wrote:
Sheeja wrote:
nettooraan wrote:
ആ പാട്ട് എഴുതി ഉണ്ടാക്കിയ ഒരു പാവത്തെ എല്ലാരും മറന്നു... കഷ്ടം.

arhaaya sthanom avarkk kittarilla etta.

enthu manoharamaaya varikalaanu... athum sanskrit...

varikalkkanu kooduthal sthanam kittendiyirunne.ofcourse dasettan is exceptional



pinne, aa paattile randaamathe vari undallo "arivimarddanam... nithya narthanam"... athu sharikkum paadendathu "ari vimarddanam..." ennaanennu dasettante oru interview-il addeham swantham thettu sammathichukondu parayukayundaayallo eeyide....
ari = shathru (sanskrit)
vimarddanam = nashippikkal.

dasettan aa 'arivimarddanam' enna vaakku randaakki athe eenathil/raagathil paadiyathum undaayirunnu athil.
youtube-il undu.
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 12:20 pm

nettooraan wrote:
Sheeja wrote:
nettooraan wrote:
Sheeja wrote:
nettooraan wrote:
ആ പാട്ട് എഴുതി ഉണ്ടാക്കിയ ഒരു പാവത്തെ എല്ലാരും മറന്നു... കഷ്ടം.

arhaaya sthanom avarkk kittarilla etta.

enthu manoharamaaya varikalaanu... athum sanskrit...

varikalkkanu kooduthal sthanam kittendiyirunne.ofcourse dasettan is exceptional



pinne, aa paattile randaamathe vari undallo "arivimarddanam... nithya narthanam"... athu sharikkum paadendathu "ari vimarddanam..." ennaanennu dasettante oru interview-il addeham swantham thettu sammathichukondu parayukayundaayallo eeyide....
ari = shathru (sanskrit)
vimarddanam = nashippikkal.

dasettan aa 'arivimarddanam' enna vaakku randaakki athe eenathil/raagathil paadiyathum undaayirunnu athil.
youtube-il undu.

dasettande elimayanu enikkishttam
Cricketile Sachine pole.
ari-vimardhanam ithu innalu iss l vannapol dasettan paranjirnnu.Orknund.
ippozhum new generation dasettane kandu padikkan thayyaravanundo?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 1:39 pm

[You must be registered and logged in to see this image.]

മലയാറ്റൂര്‍ മുത്തപ്പന്റെ അനുഗ്രഹംതേടി ഗാനഗന്ധര്‍വന്‍ യേശുദാസ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 1:41 pm

Minnoos wrote:
[You must be registered and logged in to see this image.]

മലയാറ്റൂര്‍ മുത്തപ്പന്റെ അനുഗ്രഹംതേടി ഗാനഗന്ധര്‍വന്‍ യേശുദാസ്

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 1:45 pm

Minnoos wrote:
[You must be registered and logged in to see this image.]

മലയാറ്റൂര്‍ മുത്തപ്പന്റെ അനുഗ്രഹംതേടി ഗാനഗന്ധര്‍വന്‍ യേശുദാസ്


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 30, 2012 3:18 pm

അയ്യപ്പദാസന്‍


'ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരി വിമര്‍ദ്ദനം നിത്യനര്‍ത്തനം

ഹരിഹരാത്മജം ദേവമാശയേ'

ഗാനഗന്ധര്‍വ്വന്‍ ഡോ: കെ.ജെ. യേശുദാസ്‌ ഉറക്കുപാട്ടുപാടി അയ്യപ്പനെ പള്ളി ഉറക്കിയപ്പോള്‍ ജന്മത്തില്‍ ഒന്നുമാത്രം കിട്ടുന്ന ഈ അസുലഭഭാഗ്യം നേരില്‍ കണ്ട്‌ ഭക്‌ത ജനലക്ഷങ്ങള്‍ ആനന്ദശ്രുക്കളോടെ മലയിറങ്ങി. കഴിഞ്ഞ അരനൂറ്റാണ്ടായി ഗാനലോകത്ത്‌ ഒന്നാമനായി നില്‍ക്കുന്ന യേശുദാസ്‌ വിഷുദിനത്തിലാണ്‌ നേരിട്ടെത്തി 'ഹരിവരാസനം' പാടി അയ്യനെ ഉറക്കിയത്‌. വര്‍ഷങ്ങളായി യേശുദാസ്‌ പാടിയ ഇതേ ഗാനം റെക്കോഡ്‌ ചെയ്‌തുകേള്‍പ്പിച്ചാണു ശബരിമലയില്‍ അയ്യപ്പനെ പള്ളിയുറക്കി പൂജകള്‍ അവസാനിപ്പിക്കുന്നത്‌.

'അയ്യപ്പന്‍ എന്നെ വിളിച്ചു ആ വിളി കാതങ്ങള്‍ അകലെയിരുന്നാണെങ്കിലും ഞാന്‍ കേട്ടു' ഇതാണ്‌ യേശുദാസ്‌ എട്ടുവള്‍ഷം നീണ്ട ഇടവേളയ്‌ക്കുശേഷം നടത്തിയ ശബരിമല ദര്‍ശനത്തെക്കുറിച്ച്‌ ചോദിച്ചവരോട്‌ പറഞ്ഞത്‌. ശാരീരിക വിഷമതകള്‍ കൊണ്ട്‌ കഴിഞ്ഞ എട്ടുവര്‍ഷമായി യേശുദാസ്‌ ശബരിമല ദര്‍ശനം നടത്തിയിരുന്നില്ല. ഇക്കുറി കേരളസര്‍ക്കാരിന്റെ പ്രഥമ ഹരിവരാസനം അവാര്‍ഡ്‌ ഏറ്റുവാങ്ങുവാനും അയ്യപ്പന്റെ മുമ്പില്‍ ഗാനാര്‍ച്ചന അര്‍പ്പിക്കുവാനായിട്ടമാണ്‌ യേശുദാസ്‌ എല്ലാ വിഷമതകളും മറന്നു വിഷു ദിവസം സന്നിധാനത്ത്‌ എത്തിയത്‌.

ആദ്യ ശബരിമല ദര്‍ശനത്തെക്കുറിച്ചും ശബരിമലയും കുടുംബവുമായുള്ള ബന്ധത്തെകുറിച്ചും. ഹരിവരാസനം തെറ്റിപ്പാടിയതുമായ കാര്യങ്ങള്‍ സന്നിധാനത്തെ ദേവസ്വം ഗസ്‌റ്റ് ഹൗസില്‍ യേശുദാസ്‌ പങ്കുവച്ചപ്പോള്‍

?ആദ്യം ശബരിലമലയ്‌ക്കു വരാന്‍

തോന്നിയ പ്രചോദനം

ഞാന്‍ മ്യൂസിക്ക്‌ അക്കാദമിയില്‍ പഠിക്കുന്നകാലത്തു തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ്വരി ക്ഷേത്രത്തില്‍ മധുര മണിയുടെ കച്ചേരി കേള്‍ക്കണമെന്ന ആ്രഗഹമായി ചെന്നപ്പോള്‍ അകത്തു കയറാന്‍ കഴിഞ്ഞില്ല. ഈ ദു:ഖവുമായി മതില്‍കെട്ടിനു വെളിയില്‍നിന്നു കച്ചേരി കേള്‍ക്കുമ്പോഴാണു വഴിയിലൂടെ 'സ്വാമിയെ ശരണമയ്യപ്പാ' എന്നു ശരണം വിളിച്ചുകൊണ്ടു പോകുന്നതു കണ്ടത്‌. ഇതു കേട്ടപ്പോള്‍ എന്റെ കൂട്ടുകാരനായ ഗോവിന്ദന്‍കുട്ടിയോട്‌ ഇവര്‍ എവിടെപ്പോയി മടങ്ങി വരുന്നവരാണെന്നു ചോദിച്ചു.

അയ്യപ്പദര്‍ശനം കഴിഞ്ഞു മടങ്ങിവരുന്നവരാണെന്ന മറുപടി കിട്ടി അന്നാണു കലിയുഗവരദനായ ശബരീശനെ ഇവിടെവന്നു കാണണമെന്ന ആഗ്രഹം മനസിലുണ്ടായത്‌. ഇതിനുശേഷം അയ്യപ്പസേവാ സംഘത്തിനു ഞാന്‍ കത്തെഴുതി ശബരിമലയില്‍ വരാന്‍ ആഗ്രഹമുണ്ടെന്നും എന്തൊക്കെയാണ്‌ അതിന്റെ നിഷ്‌ഠകളെന്നും ചോദിച്ചു.

പടികയറണമെങ്കില്‍ വ്രതമെടുത്ത്‌ ഇരുമുടിയുമായി വരണമെന്നും ഏതു ജാതിയില്‍ ഉള്ളവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം എന്ന മറുപടിയും എനിക്കു കിട്ടി. ഈ നിയമം എനിക്ക്‌ വളരെ ഇഷ്‌ടപെട്ടു. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ എനിക്ക്‌ ഉണ്ടായ വേദനയ്‌ക്കു വലിയൊരു ശാന്തിയായിരുന്നു ഇത്‌. വീട്ടില്‍ പോലും അറിയിക്കാതെയാണ്‌ അന്ന്‌് ഇവിടെ എത്തിയത്‌്.

? ആദ്യശബരിമല ദര്‍ശനം

എന്റെ കല്ല്യാണത്തിനു മുന്‍പാണ്‌ ആദ്യ ശബരിമല ദര്‍ശനം നടത്തുന്നത്‌. തിരുവനന്തപുരത്തു വച്ചു കെട്ടുമുറുക്കി ബോംബെയിലുള്ള അപ്പുനായര്‍, ഉണ്ണിച്ചേട്ടന്‍, അനിയന്‍ ദാസ്‌, ഗുരു സ്വാമി എന്നിവരുടെ കൂടെയാണ്‌ ആദ്യമായി ശബരീശ സന്നിധിയിലേക്ക്‌ ഞാന്‍ വന്നത്‌. ഇത്‌ ഏതുവര്‍ഷമാണെന്നോ ഏതു ദിവസമാണെന്നോ ഞാന്‍ ഓര്‍ക്കുന്നില്ല. ഭക്‌തിനിര്‍ഭരമായ സ്‌ഥലത്തു പോകുമ്പോള്‍ കണക്കുനോക്കാറില്ല. തിരിച്ചുവരുമെന്നു ചിന്തിക്കരുതെന്നാണു പഠിപ്പിച്ചിരിക്കുന്നത്‌. ഇതു പൂര്‍ണമായും ഞാന്‍ ഇപ്പോഴും പിന്‍തുടരുന്നു.

? ശബരിമലയും കുടുംബവുമായിട്ടുള്ള ബന്ധം

രഹസ്യമായിട്ടാണെങ്കിലും എന്റെ കുടുംബവും ശബരിമലയുമായി അഭേദ്യമായ ബന്ധം ഉണ്ട്‌. കത്തിപ്പോയ ക്ഷേത്രം ഇരുന്നകാലത്തു എന്റെ പിതാവ്‌ അഗസ്‌റ്റ്യന്‍ ജോസഫ്‌ ഷൂട്ടിങ്ങിനു നാട്ടുകാരും വീട്ടുകാരും അറിയാതെ വ്രതം എടുത്ത്‌ ഇവിടെ വന്നിട്ടുണ്ട്‌. എസ്‌റ്റേറ്റ്‌ മുതലാളിയായ കോശി നിര്‍മിച്ച 'വേലക്കാരന്‍' എന്ന തമിഴ്‌ സിനിമയില്‍ അഭിനയിക്കാനാണ്‌ അദ്ദേഹം ഇവിടെ വന്നത്‌. ഈയിടെ മരിച്ച ഏറ്റവും അടുത്ത ഒരു സുഹൃത്താണ്‌ എന്നോട്‌ ഇതു പറയുന്നത്‌. ഇങ്ങനെ രഹസ്യമായിട്ടാണെങ്കിലും ഞങ്ങളുടെ കുടുംബവും ശബരിമലയുമായിട്ടു ബന്ധമുണ്ട്‌.

? ഇവിടേക്ക്‌ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം

ലോകത്ത്‌് എവിടെയെല്ലാം ഭക്‌തിക്കായി സ്‌ഥാപനങ്ങളോ ആരാധനാലയങ്ങളോ ഉണ്ടോ അവിടെയെല്ലാം നിഷ്‌ഠകളും ചിട്ടവട്ടങ്ങളും ഉണ്ട്‌. ഇവിടെ 'തത്വമസി (അത്‌ നീയാകുന്നു)' എന്ന സന്ദേശം നല്‍കുന്ന ലോകത്തിലെ ഏക സ്‌ഥലമാണു ശബരിമല. ബ്രാഹ്‌മണനെന്നോ, നായരെന്നോ, ഈഴവരെന്നോ, കീഴ്‌ജാതിക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിക്കാരെയും ഒരു പോലെ സ്വീകരിക്കുന്നതാണ്‌ ഇവിടേക്ക്‌ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്‌.

? മറ്റ്‌ ആരാധനാലയങ്ങളില്‍നിന്നു ശബരിമലയെ

വ്യത്യസ്‌തമാക്കുന്നത്‌്

ഇവിടെ അദ്വൈതമാണ്‌. കലിയുഗവരദനായ അയ്യപ്പനും ഭക്‌തനും ഒന്നുതന്നെയാണ്‌. മറ്റ്‌ ആരാധാനാലയങ്ങളിലോ. അമ്പലങ്ങളിലോ പോയാലും യേശുദാസ്‌ പോകുന്നു അെല്ലങ്കില്‍ ഇന്ന ആള്‍ പോകുന്നു എന്നാണ്‌ മറ്റുള്ളവര്‍ പറയുന്നത്‌ എന്നാല്‍ ഇവിടെ വരുമ്പോള്‍ എല്ലാവരും സ്വാമിമാരാണ്‌. ഈശ്വരന്‍ തന്റെ പേരുതന്നെ എല്ലാ ഭക്‌തന്‍മാര്‍ക്കും നല്‍കിയിരിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്‌ഥലമാണ്‌ ശബരിമല. ഇതിനെ ഞാന്‍ ഉള്‍ക്കൊണ്ടത്‌് മരണത്തിനു ശേഷമുള്ള നമ്മുടെ അവസ്‌ഥയുടെ തനിയാവര്‍ത്തനമായാണ്‌. ഈശ്വര ചൈതന്യം ഉള്‍കൊള്ളാന്‍ വേണ്ടി ഒരോരുത്തരും അവരുടെ പേര്‌ മറക്കുകയാണ്‌ ഇവിടെ.

? മതപരമായ കാര്യങ്ങള്‍ രഹസ്യമാക്കിവയ്‌ക്കുന്നത്‌്

മതപരമായ കാര്യങ്ങള്‍ രഹസ്യമാക്കിതന്നെ വയ്‌ക്കണം. അതുപരസ്യമാക്കരുത്‌. അപ്പോഴേഭക്‌തര്‍ അതു കണ്ണുമടച്ചു ചെയ്യുകയുള്ളു. ഇങ്ങനെ ചെയ്യുമ്പോള്‍ ഗുണങ്ങള്‍ മാത്രമെ ഉണ്ടാകുകയുള്ളു.

? അയ്യപ്പന്റെ പാരിതോഷികമാണോ ഹരിവരാസന

പുരസ്‌കാരം

ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ടും ഡോളിക്കാരെ കൊണ്ട്‌ ചുമന്നു ദര്‍ശനം നടത്താന്‍ കഴിയാത്തതുകൊണ്ടും ശബരിമലയിലേക്ക്‌ ഇനി ഇല്ല എന്നതീരുമാനം എടുത്തിരുന്നു. 2004-ലാണ്‌ അവസാനമായി ഞാന്‍ ശബരിമലയില്‍ വന്നത്‌. ഗാനലോകത്തു ഞാന്‍ അന്‍പത്‌ വര്‍ഷം പിന്നിട്ടപ്പോള്‍ അയ്യപ്പന്‍ തമാശയോടെ വിചാരിച്ചു കാണും ഒരു പാരിതോഷികം തരികയാണെങ്കില്‍ ഞാന്‍ വീണ്ടും ഇവിടെ വരുമെന്ന്‌.

അന്‍പതു വര്‍ഷം തികഞ്ഞപ്പോള്‍ മീഡിയകളും വിവിധ സംഘടനകളും എനിക്ക്‌ അവാര്‍ഡുകള്‍ തന്നിരുന്നു. പണത്തിനു വേണ്ടിയല്ല ഇതിലെല്ലൊം പങ്കെടുത്തത്‌്. സന്തോഷത്തോടെ ഒരു മുട്ടുസൂചി തന്നാലും ഞാന്‍ അതുസ്വീകരിക്കും. കിട്ടിയ അവാര്‍ഡുകളില്‍ ഏറ്റവും മഹത്തരമെന്ന്‌ കരുതുന്നതു ഹരിവരാസന പുരസ്‌കാരമാണ്‌.

? വാനപ്രസ്‌ഥത്തിനു പോകുന്നത്‌്

പെട്ടന്നുള്ള മനോവിഷമം കൊണ്ടാണു ഞാന്‍ അങ്ങനെ പറഞ്ഞത്‌. വാസ്‌്തവത്തില്‍ തോന്നുന്നതാണ്‌ അത്‌. ഒരോ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ വേദനകൊണ്ടു പെട്ടന്നു പറഞ്ഞു പോയതാണ്‌.

? ക്രിസ്‌തുവും കൃഷ്‌ണനും തമ്മിലുള്ള വ്യത്യാസം

അക്ഷരങ്ങളുടെ കൂട്ടൊഴുക്കുകളാണു നമ്മള്‍ വാക്കുകളാക്കി മാറ്റുന്നത്‌. ഇവിടെ രണ്ടിന്റെയും ആദ്യത്തെ അക്ഷരം 'ക്രി' എന്നാണ്‌. 'ക്രി' യെ മറ്റ്‌ അക്ഷരങ്ങളെ കൂട്ടിയിണക്കുമ്പോഴാണ്‌ അതു ക്രിസ്‌തുവും, കൃഷ്‌ണനുമായി മാറുന്നത്‌. എന്നാല്‍ ഇതു രണ്ടും ഒന്നാണെന്നു തെറ്റിദ്ധരിക്കരുത്‌. ഇതെല്ലാം ഈശ്വരന്റെ അവതാരങ്ങളാണെന്ന്‌ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ലോകത്ത്‌ അനിഷ്‌ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകില്ല. ക്രിസ്‌തുവാണു കൃഷ്‌ണനെക്കാള്‍ വലുതെന്നു ചിന്തിച്ച്‌ അതിനെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണു ലോകത്തു സമാധാനം നശിക്കുന്നത്‌. അതുകൊണ്ട്‌ ഇതെല്ലാം ഈശ്വരന്റെ അവതാരങ്ങളാണെന്ന്‌ നാം മനസിലാക്കണം.

? 'ഹരിവരാസനം' തെറ്റിയപ്പോള്‍

എട്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരിടത്ത്‌ ഞാന്‍ ഹരിവരാസനം പാടിയപ്പോള്‍ ഒരു നമ്പൂതിരി എന്നെ സ്വകാര്യമായി വിളിച്ചിട്ടു പറഞ്ഞു. ഹരിവരാസനം ഒരിടത്തു തെറ്റിച്ചാണു പാടുന്നതെന്ന്‌. അരുവിമര്‍ദനം അല്ല 'അരു' വിമര്‍ദനം എന്നു തിരുത്തണമെന്നു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ തിരുത്തിയേ പാടാറുള്ളു.

ആളുകളെ കാണിക്കാന്‍ വേണ്ടി ഞാനൊരു കുറ്റം കണ്ടു പിടിച്ചു എന്നു വിളിച്ചു പറയാതെ സ്വകാര്യമായി വന്ന്‌ എന്നോടിതു പറഞ്ഞയാളെ ഞാന്‍ ഇന്നും ബഹുമാനിക്കുന്നു. ഒരു കൊച്ചു കുട്ടി പോലും ദാസേട്ടാ അതുശരിയല്ലന്നു പറഞ്ഞാല്‍ അതു ഞാന്‍ തിരുത്താന്‍ ശ്രമിക്കാറുണ്ട്‌.
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Tue May 01, 2012 2:57 am




[You must be registered and logged in to see this link.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Tue May 01, 2012 8:36 am

kaaat wrote:



[You must be registered and logged in to see this link.]

ho...ee cinema
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Tue May 01, 2012 8:41 am

Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon May 07, 2012 3:06 am



[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon May 07, 2012 3:09 am



[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon May 07, 2012 10:35 am

Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sat Jun 09, 2012 3:21 am

wow !!!

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sun Jun 10, 2012 2:15 am

waww..nice nice song....ee film okke kore munne ullathallaa...eppozhaa song kelkkunnee..

thanks kattettaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Oct 05, 2012 3:55 pm

വരയും വര്‍ണവും ചേര്‍ത്ത്‌ ഗാനഗന്ധര്‍വന്‌ ആദരം

കൊച്ചി: സംഗീതത്തിന്റെ മാസ്‌മരികതയിലേക്ക്‌ തലമുറകളെ ആനയിച്ച ഗാനഗന്ധര്‍വനെ വര്‍ണത്തിലും വരകളിലും ചാലിച്ച്‌ കലാകേരളത്തിന്റെ ആദരം. യേശുദാസിനെക്കുറിച്ചു 108 ചിത്രകാരന്മാര്‍ ഒരുക്കിയ കാരിക്കേച്ചറുകളുടെ പ്രദര്‍ശനം എറണാകുളം നാണപ്പ ആര്‍ട്ട്‌ ഗാലറിയില്‍ ആരംഭിച്ചു. പ്രമുഖരുടെയും തുടക്കക്കാരുടെയും സൃഷ്‌ടികള്‍ പ്രദര്‍ശനത്തിലുണ്ട്‌.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ഓര്‍ത്തിക്‌ ക്രിയേറ്റീവ്‌ സെന്ററും സംയുക്‌തമായി സംഘടിപ്പിച്ച കാരിക്കേച്ചറുകളുടെ പ്രദര്‍ശനം കാര്‍ട്ടൂണിസ്‌റ്റ് യേശുദാസനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. യേശുദാസ്‌ എന്ന പേരിന്റെ സാമ്യവുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങള്‍ യേശുദാസന്‍ പങ്കുവച്ചു. കുറേക്കാലം മുമ്പ്‌ യേശുദാസ്‌ മരിച്ചുവെന്ന പ്രചാരണം ശക്‌തമായപ്പോള്‍ ആദ്യം പത്രക്കാര്‍ അന്വേഷിച്ചത്‌ എസ്‌.ബി.ടി. മാനേജരായിരുന്ന യേശുദാസിനെയായിരുന്നു. അല്ലെന്ന്‌ ബോധ്യമായപ്പോള്‍ കാര്‍ട്ടൂണിസ്‌റ്റ് യേശുദാസായ തന്നെക്കുറിച്ചായി അന്വേഷണം. താനും ജീവനോടെയുണ്ടെന്നു ബോധ്യമായതോടെയാണു പാട്ടുകാരനായ യേശുദാസിലേക്ക്‌ അന്വേഷണം നീണ്ടത്‌. ഒന്നും സംഭവിച്ചില്ലെന്ന്‌ ബോധ്യമായതോടെ മറ്റ്‌ യേശുദാസന്‍മാരെ തെരഞ്ഞ്‌ പത്രക്കാര്‍ നാലുപാടും പരതിയെന്നു കൂടി യേശുദാസന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, യേശുദാസും സദസും കുലുങ്ങിച്ചിരിച്ചു.

എങ്ങിനെ വരയ്‌ക്കണമെന്നതു കാര്‍ട്ടൂണിസ്‌റ്റുകളുടെ മനോധര്‍മമാണെന്നു യേശുദാസ്‌ പറഞ്ഞു. തന്റെ കാരിക്കേച്ചറുകള്‍ കാണാനായത്‌ ഈശ്വരാനുഗ്രഹം കൊണ്ടു ലഭിച്ച സിദ്ധിയാണ്‌. ഞാന്‍ മരിച്ചാല്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്നു പലതവണ ബോധ്യമായിട്ടുണ്ടെന്നും യേശുദാസ്‌ കൂട്ടിച്ചേര്‍ത്തു. തന്റെ കഥാപാത്രങ്ങളായ ബോബനും മോളിയും യേശുദാസിന്‌ സ്‌നേഹാശംസകള്‍ നേരുന്ന രീതിയില്‍ കാര്‍ട്ടൂണൊരുക്കി ചിത്രകാരന്‍ ടോംസ്‌ യേശുദാസിനെ ആദരിച്ചു. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്‌, ചിത്രകാരന്മാരായ സി.എന്‍ കരുണാകരന്‍, ടി. കലാധരന്‍, സജീവ്‌ ബാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം എട്ടിനു സമാപിക്കും.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Oct 05, 2012 3:59 pm

108 ദാസേട്ടന്മാര്‍ : ഇത് വരകളുടെ പ്രണാമം

കൊച്ചി: ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാനവസ്‌നേഹത്തെപ്പറ്റി നിശ്ശബ്ദമായി പാടുന്ന 108 ദാസേട്ടന്മാരാണ് ഗാലറിയുടെ പടികയറിയെത്തിയ മഹാഗായകനെ വരവേറ്റത്. ജാതിയും മതവും ഭാഷയും ഭൂഖണ്ഡങ്ങളും വരച്ച, അതിരുകള്‍ കടന്ന് എത്തിയ 108 കാരിക്കേച്ചറുകള്‍. ഗാനഗന്ധര്‍വനോടുള്ള സ്‌നേഹാദരങ്ങള്‍, കരളില്‍ നിന്ന് കൈവിരലുകളിലേക്ക് പകര്‍ന്ന് വിദൂരങ്ങളില്‍ ഇരുന്ന് വരച്ച ചിത്രങ്ങള്‍. യേശുദാസിന്റെ സംഗീതവും ദര്‍ശനവും ഇഷ്ടങ്ങളുമെല്ലാം വരകളില്‍ ചേര്‍ന്നു നിന്നു.


യേശുദാസിനെ ആദരിക്കാന്‍ അപൂര്‍വമായ ചടങ്ങ് ഒരുക്കിയത് കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ഓര്‍ത്തിക് ക്രിയേറ്റീവ് സെന്ററും ചേര്‍ന്നാണ്.

വരയും ചിരിയും പാട്ടുമെല്ലാം നിറഞ്ഞപ്പോള്‍ കാരിക്കാമുറി ക്രോസ് റോഡിലെ നാണപ്പാ ആര്‍ട്ട് ഗാലറി കുറേനേരത്തേക്ക് ഒരു ഗന്ധര്‍വ ക്ഷേത്രമായി.

തങ്ങള്‍ ഉള്‍പ്പെടെ നാല് യേശുദാസന്മാര്‍ 'മരിച്ചു' എന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നതിന്റെ കഥ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ചടങ്ങില്‍ ഓര്‍മിപ്പിച്ചപ്പോള്‍ അതൊരു അപൂര്‍വ ഭാഗ്യമായി മാറിയതിനെപ്പറ്റി ഗായകന്‍ പ്രസംഗത്തില്‍ പറഞ്ഞു.

'വാര്‍ത്ത പരന്ന ദിവസം മൂകാംബിയില്‍ ദര്‍ശനം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുമ്പോള്‍ എന്തോ ഒരു പ്രത്യേകത. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. എനിക്കാണെങ്കില്‍ ഒരു ചെരിപ്പു വാങ്ങണം. പക്ഷേ എങ്ങും ഹര്‍ത്താല്‍ പ്രതീതി. ഒടുവില്‍ രണ്ടുപേരെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ അവര്‍ എന്നെക്കണ്ട് ഞെട്ടി'. തന്റെ മരണത്തില്‍ അനുശോചിച്ച് കടകള്‍ അടഞ്ഞു കിടന്നതും മാഹിപള്ളിയില്‍ പടംവച്ച് മെഴുകുതിരി കത്തിച്ച് ആളുകള്‍ പ്രാര്‍ത്ഥിച്ചതുമെല്ലാം ജനങ്ങളുടെ സ്‌നേഹം എത്ര ആഴത്തിലാണെന്ന് കാട്ടിത്തന്നുവെന്ന് ഗായകന്‍ പറഞ്ഞു.

കാരിക്കേച്ചറുകളുടെ പുസ്തകം ഗായകന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ നല്‍കി പ്രകാശനം ചെയ്തു. താന്‍ വരച്ച ബോബനും മോളിയും കാര്‍ട്ടൂണിസ്റ്റ് ടോംസ് യേശുദാസിന് സമ്മാനിച്ചു. സി.എന്‍. കരുണാകരന്‍, ടി. കലാധരന്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സജ്ജീവ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് രതീഷ് രവി, ഡാവിഞ്ചി സുരേഷ്, അബ്ദുള്‍ സലിം എന്നിവര്‍ ക്ലാസെടുത്തു. ഗാലറിയില്‍ ഇതോടൊപ്പം ആരംഭിച്ച കാരിക്കേച്ചര്‍ പ്രദര്‍ശനം ഒക്ടോബര്‍ എട്ടുവരെയുണ്ടാവും.

1972 ല്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വരച്ച ഗായകന്റെ കാരിക്കേച്ചറാണ് വരകളില്‍ 'സീനിയര്‍'. ബംഗ്ലാദേശ് - പാക് യുദ്ധകാലത്ത് അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ബക്കറ്റുമായി പിരിക്കാന്‍ ഇറങ്ങിയ യേശുദാസിനെ കണ്ടുമുട്ടിയതിന്റെ ഓര്‍മയില്‍വരച്ച ചിത്രം.
മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണനും മൂകാംബികയും ബൈബിളും വരകളില്‍ യേശുദാസിനൊപ്പമുണ്ട്. പല രൂപഭാവങ്ങളില്‍ ഒരേയൊരു ഗായകന്‍. പ്രദര്‍ശന സമയം രാവിലെ 11 മുതല്‍ ഏഴുവരെ.
Back to top Go down
Guest
Guest



PostSubject: Re: കെ. ജെ .യേശുദാസ്    Thu Jan 10, 2013 8:30 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Thu Jan 10, 2013 9:02 am

sweetword wrote:
[You must be registered and logged in to see this image.]

മലയാളത്തിന്റെ പുണ്യമായ ............മലയാളിയുടെ കാതുകളില്‍ ദിനവും അമൃത വര്ഷം ചൊരിയുന്ന ......നമ്മുടെ സ്വന്തം ദാസേട്ടന് ഒരായിരം പിറന്നാള്‍ മംഗളങ്ങള്‍
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Thu Jan 10, 2013 9:04 am

happy birthday
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Jun 23, 2013 3:03 pm

യേശുദാസ് യേശുദാസ് എന്ന ഗായകനായതിന് പിന്നില്‍
[You must be registered and logged in to see this image.]സൂര്യനെ കാണാനാണ് താമര കണ്‍മിഴിച്ചത്, യേശുദാസിനെ കേള്‍ക്കാനാണ് മലയാളം കാതുവെച്ചത്! മലയാളത്തിന്റെ ഈ പിന്നണിഗാനത്തിന് പിന്നില്‍ ഒരു ജന്മത്തിന്റെ ജലസാധകമുണ്ട്. നാദനൈര്‍മല്യത്തിന് പിന്നില്‍ ഒത്തിരി നിഷ്ഠകളുണ്ട്. ശ്രുതിശുദ്ധിക്കു പിന്നില്‍ ഒരുപാടൊരുപാട് രീതിചര്യകളുണ്ട്. നാളെയുടെ നല്ല ഗായകര്‍ക്കു മാതൃകയാക്കാവുന്ന നന്മവരിശകള്‍ ഈ സംഗീതദിനത്തില്‍ യേശുദാസില്‍നിന്ന് നമുക്ക് ഏറ്റുപാടാം.
1.ഗുരുത്വം: ഗാനഗന്ധര്‍വ്വന്‍ തന്റെ കച്ചേരികളില്‍ ഗുരുവന്ദനമനുഷ്ഠിച്ച് 'ഹംസാനന്ദി' രാഗത്തില്‍ 'പാവനഗുരു' കീര്‍ത്തനം ആലപിക്കും.
2.ഭക്തി: ത്യാഗരാജസ്വാമികളുടെ 'ധന്യാസി' രാഗത്തിലുള്ള 'സംഗീതജ്ഞാനമു ഭക്തിവിനാ...' എന്ന കീര്‍ത്തനമൂര്‍ത്തിമത്ഭാവമാണ് യേശുദാസ്.
3. സംഗീതസംശയനിവൃത്തിക്കായി അദ്ദേഹം ഏതു സമയത്തും 'രാഗപ്രവാഹം' ഗ്രന്ഥം കൈയില്‍ കരുതും.
4. തന്റെ കല്‍ക്കണ്ടകളകണ്ഠം നിലനിര്‍ത്തുന്നതിനായി 'Eat Right For Your Type' എന്ന ശാസ്ത്രഗ്രന്ഥമനുസരിച്ചാണ് ഈ ഗായകന്‍ ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
5. ലോകത്തില്‍ എവിടെയായിരുന്നാലും ജനവരി 10-ന് പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബി സരസ്വതി മണ്ഡപത്തിലും ഫിബ്രവരിയില്‍ (കുംഭത്തില്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ഏകാദശി സംഗീതോത്സവത്തിന്) ഗുരുവന്ദനാര്‍ത്ഥം പാലക്കാട് കോട്ടായി ചെമ്പൈഗ്രാമത്തിലും മാര്‍ച്ച് 31-ന് അച്ഛനോടുള്ള വാക്കു പാലിക്കാന്‍ ഫോര്‍ട്ടു കൊച്ചി അധികാരി വളപ്പ് കപ്പേളയിലും മുടങ്ങാതെ പാടും.
6. കച്ചേരിക്കായാലും കാര്യനിര്‍വഹണത്തിനായാലും സമയക്ലിപ്തതയും വാക്കൃത്യതയും പാലിക്കും.
7. എല്ലാറ്റിനും കാരണഭൂതനായ ജഗദീശ്വരനു നന്ദി പറഞ്ഞ് പ്രസംഗം ആരംഭിക്കുകയും താന്‍ ആദ്യമായി ചലച്ചിത്രത്തിനു റെക്കാര്‍ഡ് ചെയ്ത ശ്രീനാരായണഗുരു വചനം 'ജാതിഭേദം മതദ്വേഷം...' പാടി അവസാനിപ്പിക്കുകയും ചെയ്യും.
8. പാടുന്നതിനോ പ്രസംഗിക്കുന്നതിനോ മുമ്പ് മൈക്കിനു മുന്നില്‍ തൊണ്ട ശരിയാക്കി അപശബ്ദപ്പെടുത്തുകയില്ല. നേരത്തേ കണ്ഠശുദ്ധി വരുത്തിയിരിക്കും.
9. ലളിതഗാനങ്ങള്‍ റെക്കാര്‍ഡു ചെയ്തതുപോലെ തെല്ലും ഭേദമില്ലാതെ 
ഒരു വേദിയിലും പാടുകയില്ല. ഓരോ തവണയും മനോധര്‍മങ്ങള്‍ ചേര്‍ത്ത് മാറ്റിയാവും അദ്ദേഹം പാടുക.
10. സ്‌നേഹമാണ് സര്‍ഗസംഗീതമെന്ന ഉദാത്ത ചിന്തയില്‍ സാമൂഹിക- സാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Sun Jun 23, 2013 3:06 pm

Ammu wrote:
യേശുദാസ് യേശുദാസ് എന്ന ഗായകനായതിന് പിന്നില്‍
[You must be registered and logged in to see this image.]സൂര്യനെ കാണാനാണ് താമര കണ്‍മിഴിച്ചത്, യേശുദാസിനെ കേള്‍ക്കാനാണ് മലയാളം കാതുവെച്ചത്! മലയാളത്തിന്റെ ഈ പിന്നണിഗാനത്തിന് പിന്നില്‍ ഒരു ജന്മത്തിന്റെ ജലസാധകമുണ്ട്. നാദനൈര്‍മല്യത്തിന് പിന്നില്‍ ഒത്തിരി നിഷ്ഠകളുണ്ട്. ശ്രുതിശുദ്ധിക്കു പിന്നില്‍ ഒരുപാടൊരുപാട് രീതിചര്യകളുണ്ട്. നാളെയുടെ നല്ല ഗായകര്‍ക്കു മാതൃകയാക്കാവുന്ന നന്മവരിശകള്‍ ഈ സംഗീതദിനത്തില്‍ യേശുദാസില്‍നിന്ന് നമുക്ക് ഏറ്റുപാടാം.
1.ഗുരുത്വം: ഗാനഗന്ധര്‍വ്വന്‍ തന്റെ കച്ചേരികളില്‍ ഗുരുവന്ദനമനുഷ്ഠിച്ച് 'ഹംസാനന്ദി' രാഗത്തില്‍ 'പാവനഗുരു' കീര്‍ത്തനം ആലപിക്കും.
2.ഭക്തി: ത്യാഗരാജസ്വാമികളുടെ 'ധന്യാസി' രാഗത്തിലുള്ള 'സംഗീതജ്ഞാനമു ഭക്തിവിനാ...' എന്ന കീര്‍ത്തനമൂര്‍ത്തിമത്ഭാവമാണ് യേശുദാസ്.
3. സംഗീതസംശയനിവൃത്തിക്കായി അദ്ദേഹം ഏതു സമയത്തും 'രാഗപ്രവാഹം' ഗ്രന്ഥം കൈയില്‍ കരുതും.
4. തന്റെ കല്‍ക്കണ്ടകളകണ്ഠം നിലനിര്‍ത്തുന്നതിനായി 'Eat Right For Your Type' എന്ന ശാസ്ത്രഗ്രന്ഥമനുസരിച്ചാണ് ഈ ഗായകന്‍ ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
5. ലോകത്തില്‍ എവിടെയായിരുന്നാലും ജനവരി 10-ന് പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബി സരസ്വതി മണ്ഡപത്തിലും ഫിബ്രവരിയില്‍ (കുംഭത്തില്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ഏകാദശി സംഗീതോത്സവത്തിന്) ഗുരുവന്ദനാര്‍ത്ഥം പാലക്കാട് കോട്ടായി ചെമ്പൈഗ്രാമത്തിലും മാര്‍ച്ച് 31-ന് അച്ഛനോടുള്ള വാക്കു പാലിക്കാന്‍ ഫോര്‍ട്ടു കൊച്ചി അധികാരി വളപ്പ് കപ്പേളയിലും മുടങ്ങാതെ പാടും.
6. കച്ചേരിക്കായാലും കാര്യനിര്‍വഹണത്തിനായാലും സമയക്ലിപ്തതയും വാക്കൃത്യതയും പാലിക്കും.
7. എല്ലാറ്റിനും കാരണഭൂതനായ ജഗദീശ്വരനു നന്ദി പറഞ്ഞ് പ്രസംഗം ആരംഭിക്കുകയും താന്‍ ആദ്യമായി ചലച്ചിത്രത്തിനു റെക്കാര്‍ഡ് ചെയ്ത ശ്രീനാരായണഗുരു വചനം 'ജാതിഭേദം മതദ്വേഷം...' പാടി അവസാനിപ്പിക്കുകയും ചെയ്യും.
8. പാടുന്നതിനോ പ്രസംഗിക്കുന്നതിനോ മുമ്പ് മൈക്കിനു മുന്നില്‍ തൊണ്ട ശരിയാക്കി അപശബ്ദപ്പെടുത്തുകയില്ല. നേരത്തേ കണ്ഠശുദ്ധി വരുത്തിയിരിക്കും.
9. ലളിതഗാനങ്ങള്‍ റെക്കാര്‍ഡു ചെയ്തതുപോലെ തെല്ലും ഭേദമില്ലാതെ 
ഒരു വേദിയിലും പാടുകയില്ല. ഓരോ തവണയും മനോധര്‍മങ്ങള്‍ ചേര്‍ത്ത് മാറ്റിയാവും അദ്ദേഹം പാടുക.
10. സ്‌നേഹമാണ് സര്‍ഗസംഗീതമെന്ന ഉദാത്ത ചിന്തയില്‍ സാമൂഹിക- സാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Back to top Go down
Sponsored content




PostSubject: Re: കെ. ജെ .യേശുദാസ്    

Back to top Go down
 
കെ. ജെ .യേശുദാസ്
View previous topic View next topic Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: