HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 കെ. ജെ .യേശുദാസ്

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sun Jun 23, 2013 3:18 pm

Ammu wrote:
യേശുദാസ് യേശുദാസ് എന്ന ഗായകനായതിന് പിന്നില്‍
[You must be registered and logged in to see this image.]സൂര്യനെ കാണാനാണ് താമര കണ്‍മിഴിച്ചത്, യേശുദാസിനെ കേള്‍ക്കാനാണ് മലയാളം കാതുവെച്ചത്! മലയാളത്തിന്റെ ഈ പിന്നണിഗാനത്തിന് പിന്നില്‍ ഒരു ജന്മത്തിന്റെ ജലസാധകമുണ്ട്. നാദനൈര്‍മല്യത്തിന് പിന്നില്‍ ഒത്തിരി നിഷ്ഠകളുണ്ട്. ശ്രുതിശുദ്ധിക്കു പിന്നില്‍ ഒരുപാടൊരുപാട് രീതിചര്യകളുണ്ട്. നാളെയുടെ നല്ല ഗായകര്‍ക്കു മാതൃകയാക്കാവുന്ന നന്മവരിശകള്‍ ഈ സംഗീതദിനത്തില്‍ യേശുദാസില്‍നിന്ന് നമുക്ക് ഏറ്റുപാടാം.
1.ഗുരുത്വം: ഗാനഗന്ധര്‍വ്വന്‍ തന്റെ കച്ചേരികളില്‍ ഗുരുവന്ദനമനുഷ്ഠിച്ച് 'ഹംസാനന്ദി' രാഗത്തില്‍ 'പാവനഗുരു' കീര്‍ത്തനം ആലപിക്കും.
2.ഭക്തി: ത്യാഗരാജസ്വാമികളുടെ 'ധന്യാസി' രാഗത്തിലുള്ള 'സംഗീതജ്ഞാനമു ഭക്തിവിനാ...' എന്ന കീര്‍ത്തനമൂര്‍ത്തിമത്ഭാവമാണ് യേശുദാസ്.
3. സംഗീതസംശയനിവൃത്തിക്കായി അദ്ദേഹം ഏതു സമയത്തും 'രാഗപ്രവാഹം' ഗ്രന്ഥം കൈയില്‍ കരുതും.
4. തന്റെ കല്‍ക്കണ്ടകളകണ്ഠം നിലനിര്‍ത്തുന്നതിനായി 'Eat Right For Your Type' എന്ന ശാസ്ത്രഗ്രന്ഥമനുസരിച്ചാണ് ഈ ഗായകന്‍ ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
5. ലോകത്തില്‍ എവിടെയായിരുന്നാലും ജനവരി 10-ന് പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബി സരസ്വതി മണ്ഡപത്തിലും ഫിബ്രവരിയില്‍ (കുംഭത്തില്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ഏകാദശി സംഗീതോത്സവത്തിന്) ഗുരുവന്ദനാര്‍ത്ഥം പാലക്കാട് കോട്ടായി ചെമ്പൈഗ്രാമത്തിലും മാര്‍ച്ച് 31-ന് അച്ഛനോടുള്ള വാക്കു പാലിക്കാന്‍ ഫോര്‍ട്ടു കൊച്ചി അധികാരി വളപ്പ് കപ്പേളയിലും മുടങ്ങാതെ പാടും.
6. കച്ചേരിക്കായാലും കാര്യനിര്‍വഹണത്തിനായാലും സമയക്ലിപ്തതയും വാക്കൃത്യതയും പാലിക്കും.
7. എല്ലാറ്റിനും കാരണഭൂതനായ ജഗദീശ്വരനു നന്ദി പറഞ്ഞ് പ്രസംഗം ആരംഭിക്കുകയും താന്‍ ആദ്യമായി ചലച്ചിത്രത്തിനു റെക്കാര്‍ഡ് ചെയ്ത ശ്രീനാരായണഗുരു വചനം 'ജാതിഭേദം മതദ്വേഷം...' പാടി അവസാനിപ്പിക്കുകയും ചെയ്യും.
8. പാടുന്നതിനോ പ്രസംഗിക്കുന്നതിനോ മുമ്പ് മൈക്കിനു മുന്നില്‍ തൊണ്ട ശരിയാക്കി അപശബ്ദപ്പെടുത്തുകയില്ല. നേരത്തേ കണ്ഠശുദ്ധി വരുത്തിയിരിക്കും.
9. ലളിതഗാനങ്ങള്‍ റെക്കാര്‍ഡു ചെയ്തതുപോലെ തെല്ലും ഭേദമില്ലാതെ 
ഒരു വേദിയിലും പാടുകയില്ല. ഓരോ തവണയും മനോധര്‍മങ്ങള്‍ ചേര്‍ത്ത് മാറ്റിയാവും അദ്ദേഹം പാടുക.
10. സ്‌നേഹമാണ് സര്‍ഗസംഗീതമെന്ന ഉദാത്ത ചിന്തയില്‍ സാമൂഹിക- സാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Jul 05, 2013 9:52 am

യേശുദാസ് - ഋതുഭേദങ്ങളുടെ ഗായകന്‍

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Jul 05, 2013 9:56 am

balamuralee wrote:
യേശുദാസ് - ഋതുഭേദങ്ങളുടെ ഗായകന്‍

[You must be registered and logged in to see this link.]

 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Aug 16, 2013 1:00 pm

യേശുദാസ് കള്ളക്കടത്തിനു പിടിയില്‍? 

ഒരു കാര്‍ കാരണം യേശുദാസിനുണ്ടായ ദുരനുഭവം ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും മുന്നറിയിപ്പാണ്. 1968-ല്‍ യേശുദാസ് ഫോര്‍ട്ട് കൊച്ചിയില്‍ സ്വന്തമായി ഒരു വീടിന്റെ നിര്‍മ്മാണം തുടങ്ങി. ഒരുവര്‍ഷംകൊണ്ടത് പൂര്‍ത്തിയാക്കി. ഈ സമയത്ത് ഒരു അംബാസിഡര്‍ കാര്‍ അദ്ദേഹം ബുക്ക് ചെയ്തിരുന്നു. വീടു പണി പൂര്‍ത്തിയാകുമ്പോഴേയ്ക്കും ബുക്ക് ചെയ്ത കാര്‍ എത്തി. മരിക്കാര്‍ മോട്ടോഴ്‌സില്‍ എത്തിയ കാര്‍ സ്വന്തമാക്കണമെങ്കില്‍ ഇരുപതിനായിരം രൂപ കൂടി വേണം. കൈയിലുള്ള പണം അതിലേക്ക് വഴിതിരിച്ചു വിട്ടാല്‍ വീടുപണി നിലയ്ക്കും. കാര്‍ വാങ്ങിയില്ലെങ്കില്‍ ബുക്ക് ചെയ്തപ്പോള്‍ നല്‍കിയ പണം നഷ്ടമാകും.
അക്കാലത്ത് ഒന്നോ, രണ്ടോ വര്‍ഷം ബുക്ക് ചെയ്ത് കാത്തിരുന്നാലാണ് കാര്‍ വീട്ടുമുറ്റത്ത് എത്തുക. ബുക്കിംഗാകട്ടെ വളരെ പരിമിതവും. അതുകൊണ്ട് പുതിയ കാറുകള്‍ക്ക് അക്കാലത്ത് വന്‍ ഡിമാന്റാണ്. തനിക്കായി മരിക്കാര്‍ മോട്ടോഴ്‌സില്‍ വന്നിരിക്കുന്ന കാര്‍ മറിച്ചുകൊടുക്കാന്‍ യേശുദാസ് ഒടുവില്‍ തീരുമാനിച്ചു. കാര്‍ വാങ്ങാന്‍ തയാറായ ഒരാളുമായി ചില സുഹൃത്തുക്കള്‍ എത്തി. മാന്യനും വിശ്വസിക്കാന്‍ കൊള്ളാവുന്നവനുമാണെന്ന് യേശുദാസിന് തോന്നിയതിനാല്‍ കാര്‍ അയാള്‍ക്ക് മറിച്ചുകൊടുത്തു. കാര്‍ അയാള്‍ വാങ്ങിയെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞേ അയാളുടെ പേരിലാകൂ. അക്കാലത്തെ നിയമമനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ബുക്ക് ചെയ്തയാളുടെ പേരില്‍ തന്നെ വാഹനം നിരത്തിലോടും. വിശ്വസ്തരായ ഉറ്റസുഹൃത്തുക്കള്‍ കൊണ്ടുവന്നയാളല്ലേയെന്ന് കരുതി പാവം യേശുദാസ് കണ്ണുമടച്ച് വിശ്വസിച്ച് കാര്‍ വിറ്റു.
രണ്ടുമാസം കഴിഞ്ഞു. മദ്രാസിലെ യേശുദാസിന്റെ താമസസ്ഥലത്ത് ഏതാനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരുദിവസം എത്തി. യേശുദാസിന്റെ പേരിലുള്ള കാര്‍ കള്ളക്കടത്തു നടത്തിയതിന് കസ്റ്റംസിന്റെ പിടിയിലായിരിക്കുന്നു. നിരവധി കള്ളക്കടത്ത് സാമഗ്രികള്‍ കാറില്‍നിന്ന് പിടിച്ചെടുത്തു. സ്തബ്ധനായി നിന്ന യേശുദാസിനോട് ഉടന്‍ മദ്രാസ് കസ്റ്റംസ് കളക്ടറുടെ മുന്നില്‍ ഹാജരാകാന്‍ അവര്‍ ആവശ്യപ്പെട്ടു.
ഗവണ്‍മെന്റിന്റെ നിരോധനപ്പട്ടികയിലുള്ള പല വസ്തുക്കളും സ്വര്‍ണവും കാറില്‍നിന്ന് കണ്ടെടുത്തതായി കസ്റ്റംസുകാര്‍ യേശുദാസിനെ അറിയിച്ചു. അതീവ ഗുരുതരമാണ് കുറ്റം. കാര്യങ്ങള്‍ കാട്ടുതീപോലെ മദ്രാസില്‍ പരന്നു. സുഹൃത്തുക്കളായി നടിച്ചവര്‍ മുങ്ങി. ചിലര്‍ സ്ഥലത്തില്ലെന്നു വരുത്തിത്തീര്‍ത്തു. മറ്റു ചിലരാകട്ടെ യേശുദാസിന്റെ കാര്യത്തില്‍ തീര്‍പ്പും കല്‍പ്പിച്ചു. ഇനി പാടാന്‍ യേശുദാസ് ഉണ്ടാകില്ല. ശിക്ഷ ഉറപ്പാണ്.
രസകരമെന്നു പറയട്ടെ കേരളത്തില്‍ ആ സംഭവം ശരിക്കും ആഘോഷിച്ചു. ഗായകനായ യേശുദാസിന്റെ പതനത്തിന് കാത്തിരുന്നവര്‍ പെരുമ്പറകൊട്ടി വിളിച്ചുപറഞ്ഞു- 'യേശുദാസ് കള്ളക്കടത്തിനു പിടിയില്‍.' കൊച്ചിയിലെ ഒരു അന്തിപ്പത്രം പ്രധാന വാര്‍ത്തയായി നല്‍കിയപ്പോള്‍ ഒരു കാര്‍ട്ടൂണും കൂടി ചേര്‍ത്തു. ജയിലഴിക്കു പിന്നില്‍ നില്‍ക്കുന്ന യേശുദാസിനെ വരച്ചുണ്ടാക്കിയ അന്തിപ്പത്രക്കാര്‍ പ്രധാന തലക്കെട്ടായിത്തന്നെ വാര്‍ത്ത കൊടുത്തു. ''കള്ളക്കടത്തുകാരന്‍ യേശുദാസ് കല്‍ത്തുറുങ്കില്‍'' എന്നായിരുന്നു അവരുടെ തലക്കെട്ട്. അടുത്ത ഒന്നുരണ്ടു ദിവസം കൂടി ഈ അന്തിപ്പത്രം യേശുദാസിനെതിരെ അച്ചുനിരത്തി. ഒടുവില്‍ കസ്റ്റംസ് കളക്ടറുടെ വിശദീകരണം വന്നതോടെ യേശുദാസ് വിരോധികള്‍ നിരാശരായി പിന്‍വാങ്ങിയത്രെ.
യേശുദാസിന്റെ വിശദീകരണം കസ്റ്റംസ് കളക്ടര്‍ക്ക് സ്വീകാര്യമായി. താന്‍ ബുക്ക് ചെയ്ത കാര്‍ മറിച്ചുവിറ്റപ്പോള്‍ കാര്‍ തന്റെ പേരില്‍ത്തന്നെ കിടന്നതുകൊണ്ടാണിത് സംഭവിച്ചതും പേര്‍ മാറ്റണമെങ്കില്‍ രണ്ടുവര്‍ഷം കഴിയണമെന്നുമുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം കസ്റ്റംസ് കളക്ടര്‍ തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. വിശദീകരണത്തെ തുടര്‍ന്ന് യേശുദാസിന് ഒരുതരത്തിലും കള്ളക്കടത്തുകാരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി കസ്റ്റംസ് കളക്ടര്‍തന്നെ പത്രക്കുറിപ്പ് ഇറക്കിയതോടെ എല്ലാ കിംവദന്തികളും അസ്തമിച്ചു. ഒപ്പം കാര്‍ കൈവശം വെച്ചയാളുടെ പേരില്‍ കേസുമെടുത്തു. വാസ്തവത്തില്‍ യേശുദാസിന് ഇതൊരു അനുഭവപാഠമായി. പാടി ഉണ്ടാക്കുന്ന പണം ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്ന പാഠംപോലുമായി ഈ സംഭവം.
കാര്‍ മറിച്ചുനല്‍കിയതുകാരണം യേശുദാസിന് സ്വതന്ത്രമായി ഒരു വീടുണ്ടായി. അക്കാലത്ത് ഒന്നരലക്ഷത്തിലേറെ രൂപ വേണ്ടിവന്നു നിര്‍മ്മാണച്ചെലവായി. കെട്ടിടത്തിന്റെ ജനാലകളുടെയും ടെറസിന്റെയും ഗേറ്റിന്റെയും സ്റ്റീല്‍ ഗ്രില്ലുകള്‍ സംഗീതോപകരണങ്ങളുടെ മാതൃകയിലായിരുന്നു നിര്‍മ്മിച്ചത്. സ്വന്തം പിതാവിന്റെ സ്വപ്നമായിരുന്നു യേശുദാസിന്റെ പുത്തന്‍ വീട്. അഗസ്റ്റിന്‍ ജോസഫിന്റെ ബുദ്ധിമുട്ടുകള്‍ നന്നായറിഞ്ഞ മകനാണല്ലോ യേശുദാസ്. അപ്പന്‍ സ്വന്തം നാടായിക്കണ്ട ഫോര്‍ട്ട് കൊച്ചിയില്‍തന്നെ വീട് നിര്‍മ്മിക്കണമെന്നത് മകന്റെയും കൂടി ആഗ്രഹമായിരുന്നു. അത് അദ്ദേഹം നിറവേറ്റി. അപ്പോഴായിരുന്നു ഒരു അംബാസിഡര്‍ കാര്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Aug 16, 2013 5:34 pm

   
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Wed Apr 23, 2014 1:02 am

[You must be registered and logged in to see this link.]പുറത്തിറങ്ങാതെ പോയ താന്‍സന്‍ എന്ന ചിത്രത്തിന് വേണ്ടി 1979 ല്‍ റെക്കോര്‍ഡ്‌ ചെയ്തതാണ് 13 മിനുട്ടോളം ദൈര്‍ഘ്യമുളള  ഷഡജ്നെ പായാ എന്ന അര്‍ദ്ധശാസ്ത്രീയ ഗാനം. വൈവിധ്യമാര്‍ന്ന രാഗപഥങ്ങളിലൂടെ (ബിലാവല്‍, കാഫി, ഭൈരവ്, യമന്‍ കല്യാണ്‍, ഖമാജ്, അസാവരി, ബഹാര്‍, ദര്‍ബാരി...), മന്ദ്ര- മധ്യ- താര സ്ഥായികളിലൂടെ പ്രവചനാതീതമായി ഒഴുകിപ്പോകുന്നു അത്. അത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു സൃഷ്ടിയുമില്ല യേശുദാസിന്റെയും രവീന്ദ്ര ജയ്‌നിന്റെയും സംഗീത ജീവിതത്തില്‍. മുഹമ്മദ്‌ റഫി എന്ന ഇതിഹാസതുല്യനായ ഗായകന്‍ പോലും ഏറ്റെടുക്കാന്‍ മടിച്ച ദൌത്യമാണ് യേശുദാസ് ഏറ്റെടുത്തു വിജയിപ്പിച്ചത് എന്ന് ഓര്‍മ്മിപ്പിക്കുന്നു ജയ്‌ന്‍.


താന്സനിലെ മുഖ്യ ആകര്‍ഷണമാകേണ്ടിയിരുന്ന ഷഡജ്നെ പായാ എന്ന രാഗമാലിക റഫി സാഹിബ് പാടണം എന്നായിരുന്നു സംവിധായകന്റെ ആഗ്രഹമെന്ന് രവീന്ദ്ര ജയ്‌ന്‍ പറയുന്നു. ട്രാക്ക് കേള്‍പ്പിച്ചപ്പോള്‍ റഫിയുടെ പ്രതികരണം ഇപ്പോഴും ഓര്‍മ്മയുണ്ട് : `മാസ്റ്റര്‍ജീ, താങ്കള്‍ അല്പം വൈകിപ്പോയി. ഈ പാട്ട് ഇനി ഏഴു ജന്മമെടുത്താലും മുഹമ്മദ്‌ റഫിയ്ക്ക് പാടാന്‍ പറ്റില്ല.' റഫി എന്ന മഹാനായ കലാകാരന്റെ കളങ്കമില്ലാത്ത മനസ്സ് ആ ഏറ്റുപറച്ചിലില്‍ ഉണ്ടായിരുന്നു. മന്നാഡേയെ കൊണ്ട് പാടിക്കാം എന്ന് നിര്‍ദേശം വന്നെങ്കിലും, ഒടുവില്‍ ആ പാട്ട് യേശുവിനെ തന്നെ തേടി ചെന്നു-- ഒരു നിയോഗം പോലെ.'' രവീന്ദ്ര ജയ്‌ന്‍ ചിരിക്കുന്നു.
മെഹബൂബ് സ്റ്റുഡിയോവില്‍ നടന്ന റെക്കോര്‍ഡിംഗിനെ ചരിത്ര സംഭവം എന്ന് വിശേഷിപ്പിക്കും ജയ്‌ന്‍‍. ``യേശുദാസിന്റെ ശബ്ദത്തിന്റെ വലിയ ഒരു ആരാധകന്‍ ആയിരുന്ന റോബിന്‍ ചാറ്റര്‍ജി ആണ് സൌണ്ട് എന്‍ജിനീയര്‍. ചെന്നൈയില്‍ നിന്നുള്ള വീണ, മൃദംഗം ആര്ട്ടിസ്റ്റകള്‍ ഉള്‍പ്പെട്ട വിപുലമായ ഓര്‍ക്കസ്ട്ര പിന്നണിയില്‍‍. രണ്ടു ദിവസമാണ് പാട്ട് റെക്കോര്‍ഡ്‌ ചെയാന്‍ വേണ്ടി വന്നത്. ഒരു നിമിഷം പോലും വിശ്രമിക്കാതെ , ജലപാനം പോലും ഉപേക്ഷിച്ചു കൊണ്ടുള്ള യഥാര്‍ത്ഥ യജ്ഞം. 59 ടേക്കുകള്‍ക്ക് ശേഷം മൂന്നാം ദിവസം പുലര്ച്ചയോടെ റെക്കോര്‍ഡിംഗ് തീരുമ്പോള്‍ ഞാനും യേശുവും തളര്‍ന്നിരുന്നു. പക്ഷെ ആ തളര്ച്ചയ്ക്ക് പോലും ഉണ്ടായിരുന്നു ഒരു സുഖം..''കടപ്പാട് : http://paattezhuthu.blogspot.com/
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Wed Apr 23, 2014 6:09 am

  barlee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Thu Jul 24, 2014 11:37 am

ജബ് ദീപ് ജലേ ആനാ  


മുംബൈ ഷണ്മുഖാനന്ദ ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ നിസ്സഹായനായി യേശുദാസ്. പ്രശ്നം ഗുരുതരമാണ്. ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ തന്റെ ഗാനത്തിന് വേദിയില്‍ അകമ്പടി നല്‍കാന്‍ ആളില്ല. തൊട്ടു മുന്‍പത്തെ പാട്ട് കഴിഞ്ഞയുടന്‍ പൊടിയും തട്ടി സ്ഥലം വിട്ടതാണ് ഓര്‍ക്കസ്ട്രക്കാര്‍‍. പശ്ചാത്തല സംഗീതമില്ല്ലാതെ അത്രയും വലിയൊരു വേദിയില്‍ പാടുന്നതെങ്ങനെ? അന്നനുഭവിച്ച ഏകാന്തത പോലൊന്ന് ഒരു വേദിയിലും അതിനു മുന്‍പോ പിന്‍പോ അനുഭവിച്ചിട്ടുണ്ടാവില്ല യേശുദാസ്.

ഓര്‍ക്കസ്ട്ര അംഗങ്ങള്‍ക്ക് അവരുടെതായ ന്യായമുണ്ട്. ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ ലക്ഷ്മികാന്ത് - പ്യാരേലാലിന്റെ സ്ഥിരം വാദ്യോപകരണ വിദഗ്ദരാണവര്‍. സ്വന്തം പാട്ടുകള്‍ക്ക് അകമ്പടി സേവിച്ചാല്‍ മതി എന്നാണു എല്‍ - പി (ലക്ഷ്മികാന്ത് പ്യാരേലാല്‍) അവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡ്‌ ലഭിച്ചത് ഉഷാ ഖന്നയുടെ ഈണത്തിലുള്ള ``ദില്‍ കെ ടുക്ക്ടെ'' എന്ന പാട്ടിനാണെന്നിരിക്കേ, അകമ്പടിയ്ക്ക് എല്‍ - പിയുടെ ട്രൂപ്പിനെ എങ്ങനെ പ്രതീക്ഷിക്കാനാകും? അവാര്‍ഡ് ഗാനം വേദിയില്‍ അവതരിപ്പിക്കണമെങ്കില്‍ ഗായകന്‍ സ്വന്തം ഓര്‍ക്കസ്ട്രക്കാരെ തരപ്പെടുത്തിക്കൊള്ളണം. ഇല്ലെങ്കില്‍ ഓര്‍ക്കസ്ട്രയില്ലാതെ പാടാം.

``വളരെ ഏറെ ആത്മസംഘര്‍ഷം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്''-- യേശുദാസ് ഓര്‍ക്കുന്നു. ``ഓര്‍ക്കസ്ട്രയുടെ കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. ആ ഘട്ടത്തില്‍ ഞാന്‍ എവിടെ ചെന്ന് അകമ്പടിക്കാരെ സംഘടിപ്പിക്കാന്‍? വേദിയില്‍ പകച്ചു നിന്ന എന്നോട് സ്ഥലത്തുണ്ടായിരുന്ന ഒരു തബലിസ്ടിനു അലിവു തോന്നിയെന്ന് തോന്നുന്നു. ഞാന്‍ നിങ്ങള്ക്ക് വേണ്ടി വായിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു അയാള്‍ സ്റേജില്‍ കയറി വന്നപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്‌. അവാര്‍ഡ് ഗാനം പാടാനുള്ള ആഗ്രഹം ഞാന്‍ നേരത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. പകരം കുറച്ചു നാള്‍ മുന്‍പ് മാത്രം സിനിമക്ക് വേണ്ടി റെക്കോര്‍ഡ്‌ ചെയ്ത, എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാട്ട് എല്ലാം മറന്നു ഞാന്‍ പാടി: ഷഡജ്നെ പായാ യേ വര്‍ദാന്‍ ....പശ്ചാത്തലത്തില്‍ തബലയുടെ താളം മാത്രം...''

അന്നത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്‌ നിശയുടെ മുഖ്യ ആകര്‍ഷണം, ഉപകരണ ബാഹുല്യമില്ലാതെ യേശുദാസ് പാടിയ ആ ഗാനം ആയിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നു , സദസ്സില്‍ ഉണ്ടായിരുന്നു ദാസിന്റെ ഉറ്റ സുഹൃത്ത് ബോംബെ ചന്ദ്രന്‍. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു ഹാളില്‍‍. പാട്ട് പാടിത്തീര്‍ന്നപ്പോള്‍ ഉയര്‍ന്ന കാതടപ്പിക്കുന്ന ഹര്‍ഷാരവം ചന്ദ്രന്‍ മറന്നിട്ടില്ല.

വര്ഷം 1980 ആണെന്നോര്‍ക്കണം. ദേശീയ അവാര്‍ഡിനെക്കാള്‍ മുംബൈ സിനിമാലോകം വിലമതിക്കുന്ന ഫിലിം ഫെയര്‍ അവാര്‍ഡ്‌ ഒരു തെന്നിന്ത്യന്‍ ഗായകനെ, അതും മലയാളിയെ, നടാടെ തേടി എത്തുകയായിരുന്നു. മുന്‍പ് രണ്ടു തവണ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട് യേശുദാസ് -- 1977 ലും (ചിത്ചോറിലെ ഗോരി തേരാ ഗാവ് ബഡാ ‍), 78 ലും ( സ്വാമിയിലെ കാ കരൂം സജ്നീ ). ആദ്യ വര്ഷം `കഭീ കഭീ' എന്ന ഗാനത്തിലൂടെ മുകേഷും രണ്ടാം വര്ഷം `ക്യാ ഹുവാ തേരാ വാദാ'യിലൂടെ മുഹമ്മദ്‌ റഫിയുമാണ്‌ ജേതാക്കളായത്. 1979 ല്‍ റഫിയേയും മുകേഷിനെയും പിന്നിലാക്കി കിഷോര്‍ കുമാര്‍ (ഡോണ്‍ ) അവാര്‍ഡ് നേടുന്നു. അതും കഴിഞ്ഞാണ് യേശുദാസിന്റെ ഊഴം. ‌അന്ന് പിന്നിലായിപ്പോയത് ചില്ലറക്കാരല്ല --‌ അമിതാഭ് ബച്ചന്‍ (മേരെ പാസ് ആവോ - മിസ്റ്റര്‍ നട്ട് വര്‍ലാല്‍), കിഷോര്‍ കുമാര്‍ (ഏക്‌ രാസ്താ ഹേ സിന്ദഗി - കാലാ പഥര്‍), റഫി ( ചലോരേ ഡോലി - ജാനി ദുശ്മന്‍) , നിതിന്‍ മുകേഷ് ( ആജാരേ മേരെ ദില്‍ഭര്‍ - നൂരി). ആ വര്ഷം നോമിനേഷന്‍ ലഭിച്ചവയില്‍ യേശുദാസിന്റെ രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു എന്ന് കൂടി അറിയുക -- ദാദയിലെ ദില്‍ കെ ടുക്ക്ടെയ്ക്ക് പുറമേ സുനയനാ ആജ് ഇന്‍ നസാരോം കോ തും ദേഖോ (സുനയനാ).

ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ, ഇന്നും മൂളിനടക്കുന്ന, ഗാനങ്ങള്‍ ഏറെ സമ്മാനിച്ചിട്ടും എന്തുകൊണ്ട് യേശുദാസ് ബോളിവുഡിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോയി? പലരും ആരോപിക്കുന്നതുപോലെ ഹിന്ദി ഉച്ചാരണത്തിലെ പാകപ്പിഴകള്‍ മാത്രമായിരുന്നോ അതിനു പിന്നില്‍? ``ആണെന്ന് ഞാന്‍ കരുതുന്നില്ല''-- യേശുദാസിന്റെ ഗന്ധര്‍വ നാദത്തില്‍ നിന്ന് ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ മിനഞ്ഞെടുത്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയ്‌ന്‍ പറയുന്നു. ``യേശുദാസ് എന്ന അസാമാന്യ പ്രതിഭാശാലിയായ ഗായകനെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ ഹിന്ദി സിനിമാ സംഗീതം പൂര്‍ണ്ണമായി സജ്ജമായിരുന്നില്ല എന്നതാണ് സത്യം. ദാസിന്റെ സംഗീത ജ്ഞാനത്തിന്റെയും ശബ്ദത്തിന്റെയും അനന്ത സാധ്യതകള്‍ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്താന്‍ ഇവിടത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്ക് കഴിയാതെ പോയി. പരസ്പരം മനസ്സിലാക്കാനും ആദരിക്കാനും കഴിഞ്ഞിടത്താണ് ഞങ്ങളുടെ കൂട്ടുകെട്ടിന്റെ വിജയം. പണ്ഡിറ്റ്‌ യേശുദാസ് എന്നാണു ഞാന്‍ അദ്ദേഹത്തെ വിളിക്കുക. ആ സ്നേഹം അദ്ദേഹം തിരിച്ചു തന്നിട്ടുമുണ്ട്. ''

ഉത്തരേന്ത്യക്കാരനെ പോലെ യേശുദാസ് ഹിന്ദി സംസാരിക്കണം എന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നു കൂട്ടിച്ചേര്‍ക്കുന്നു, രവീന്ദ്ര ജയ്‌ന്‍‍. ``ഗായകന്റെ ഉച്ചാരണം പിഴവറ്റതാണെന്ന് ഉറപ്പു വരുത്തേണ്ടത് ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെയും കൂടി ചുമതലയാണ്. കവികൂടിയായ എനിക്ക് ഹിന്ദി, ഉര്‍ദു പദങ്ങളുടെ ഉച്ചാരണത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്റെ പാട്ടുകളില്‍ യേശു ഒരു വാക്ക് പോലും വികലമായി ഉച്ചരിച്ചിട്ടില്ലെന്ന് എനിക്ക് പറയാനാകും. ഓരോ വാക്കിന്റെയും അര്‍ത്ഥവും ആശയവും മനസ്സിലാക്കി മാത്രമേ അദ്ദേഹം പാടാറുള്ളൂ . സംശയമുണ്ടെങ്കില്‍ ചിത്ചോറിലെ ജബ് ദീപ് ജലേ ആനാ, സുനയനയിലെ ആംസൂ ഭി ഹേ, നയ്യയിലെ ഓ ഗൊരിയാരെ, മാന്‍ അഭിമാനിലെ ഏക്‌ ബുത് സേ മൊഹബ്ബത് കര്‍കെ, ദുല്‍ഹന്‍ വഹീ ജോ പിയാ മാന്‍ ഭായെയിലെ ഖുശിയാ ഹേ ഖുശിയാ , താന്സനിലെ ഷഡജ്നെ പായാ... ഇതൊക്കെ ഒന്ന് കേട്ട് നോക്കൂ..''
വെല്ലുവിളിയായ ഗാനം

അവസാനം പറഞ്ഞ പാട്ടിനോട് പറഞ്ഞറിയിക്കാനാവാത്ത ഒരു വൈകാരിക ബന്ധം തന്നെ ഉണ്ട് ഗായകനും ഗാനശില്പിക്കും. പുറത്തിറങ്ങാതെ പോയ താന്‍സന്‍ എന്ന ചിത്രത്തിന് വേണ്ടി 1979 ല്‍ റെക്കോര്‍ഡ്‌ ചെയ്തതാണ് 13 മിനുട്ടോളം ദൈര്‍ഘ്യമുളള ആ അര്‍ദ്ധശാസ്ത്രീയ ഗാനം. വൈവിധ്യമാര്‍ന്ന രാഗപഥങ്ങളിലൂടെ (ബിലാവല്‍, കാഫി, ഭൈരവ്, യമന്‍ കല്യാണ്‍, ഖമാജ്, അസാവരി, ബഹാര്‍, ദര്‍ബാരി...), മന്ദ്ര- മധ്യ- താര സ്ഥായികളിലൂടെ പ്രവചനാതീതമായി ഒഴുകിപ്പോകുന്നു അത്. അത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു സൃഷ്ടിയുമില്ല യേശുദാസിന്റെയും രവീന്ദ്ര ജയ്‌നിന്റെയും സംഗീത ജീവിതത്തില്‍. മുഹമ്മദ്‌ റഫി എന്ന ഇതിഹാസതുല്യനായ ഗായകന്‍ പോലും ഏറ്റെടുക്കാന്‍ മടിച്ച ദൌത്യമാണ് യേശുദാസ് ഏറ്റെടുത്തു വിജയിപ്പിച്ചത് എന്ന് ഓര്‍മ്മിപ്പിക്കുന്നു ജയ്‌ന്‍.

കനക് മിശ്രയുടെ സംവിധാനത്തില്‍ സഞ്ജീവ് കുമാറും രേഖയും അഭിനയിക്കാനിരുന്ന പടമാണ് താന്‍സന്‍. അക്ബറിന്റെ ആസ്ഥാന സംഗീതജ്ഞനായ മിയാന്‍ താന്‍സന്റെ കഥ മുന്‍പും സിനിമയായിട്ടുണ്ട് - 1943 ലും 1962 ലും. ഖേംചന്ദ് പ്രകാശ് സംഗീതം പകര്‍ന്ന ആദ്യ ചിത്രത്തില്‍ സൈഗാള്‍ ആയിരുന്നു താന്‍സന്റെ ശരീരവും ശാരീരവും. (ദിയാ ജലാവോ ജഗമഗ് ജഗമഗ് ഓര്‍ക്കുക) രണ്ടു പതിറ്റാണ്ടിനു ശേഷം വന്ന സംഗീത് സമ്രാട്ട് താന്സനില്‍ എസ് എന്‍ ത്രിപാഠി ഈണമിട്ട സുന്ദരഗാനങ്ങള്‍ നാം കേട്ടു. മുകേഷ് പാടിയ, സോഹനി രാഗത്തിന്റെ തീവ്രവിഷാദഭാവം മുഴുവന്‍ ആവാഹിച്ച `ജൂമ്തി ചലി ഹവാ' ഓര്‍മ്മയില്ലേ? അതിന്‌ രണ്ടു വര്ഷം മുന്‍പ് മുഗള്‍ -എ- അസമില്‍ താന്‍സന് ശബ്ദം നല്‍കാന്‍ നൗഷാദ് കണ്ടെത്തിയത് സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം അലി ഖാനെയായിരുന്നു; ബൈജു ബാവരയില്‍ അമീര്‍ഖാന്‍ സാഹിബിനെയും. ആ സുവര്‍ണ്ണ നിരയിലേക്കാണ് യേശുദാസ് കടന്നു ചെന്നത്.
താന്സനിലെ മുഖ്യ ആകര്‍ഷണമാകേണ്ടിയിരുന്ന ഷഡജ്നെ പായാ എന്ന രാഗമാലിക റഫി സാഹിബ് പാടണം എന്നായിരുന്നു സംവിധായകന്റെ ആഗ്രഹമെന്ന് രവീന്ദ്ര ജയ്‌ന്‍ പറയുന്നു. ട്രാക്ക് കേള്‍പ്പിച്ചപ്പോള്‍ റഫിയുടെ പ്രതികരണം ഇപ്പോഴും ഓര്‍മ്മയുണ്ട് : `മാസ്റ്റര്‍ജീ, താങ്കള്‍ അല്പം വൈകിപ്പോയി. ഈ പാട്ട് ഇനി ഏഴു ജന്മമെടുത്താലും മുഹമ്മദ്‌ റഫിയ്ക്ക് പാടാന്‍ പറ്റില്ല.' റഫി എന്ന മഹാനായ കലാകാരന്റെ കളങ്കമില്ലാത്ത മനസ്സ് ആ ഏറ്റുപറച്ചിലില്‍ ഉണ്ടായിരുന്നു. മന്നാഡേയെ കൊണ്ട് പാടിക്കാം എന്ന് നിര്‍ദേശം വന്നെങ്കിലും, ഒടുവില്‍ ആ പാട്ട് യേശുവിനെ തന്നെ തേടി ചെന്നു-- ഒരു നിയോഗം പോലെ.'' രവീന്ദ്ര ജയ്‌ന്‍ ചിരിക്കുന്നു.
മെഹബൂബ് സ്റ്റുഡിയോവില്‍ നടന്ന റെക്കോര്‍ഡിംഗിനെ ചരിത്ര സംഭവം എന്ന് വിശേഷിപ്പിക്കും ജയ്‌ന്‍‍. ``യേശുദാസിന്റെ ശബ്ദത്തിന്റെ വലിയ ഒരു ആരാധകന്‍ ആയിരുന്ന റോബിന്‍ ചാറ്റര്‍ജി ആണ് സൌണ്ട് എന്‍ജിനീയര്‍. ചെന്നൈയില്‍ നിന്നുള്ള വീണ, മൃദംഗം ആര്ട്ടിസ്റ്റകള്‍ ഉള്‍പ്പെട്ട വിപുലമായ ഓര്‍ക്കസ്ട്ര പിന്നണിയില്‍‍. രണ്ടു ദിവസമാണ് പാട്ട് റെക്കോര്‍ഡ്‌ ചെയാന്‍ വേണ്ടി വന്നത്. ഒരു നിമിഷം പോലും വിശ്രമിക്കാതെ , ജലപാനം പോലും ഉപേക്ഷിച്ചു കൊണ്ടുള്ള യഥാര്‍ത്ഥ യജ്ഞം. 59 ടേക്കുകള്‍ക്ക് ശേഷം മൂന്നാം ദിവസം പുലര്ച്ചയോടെ റെക്കോര്‍ഡിംഗ് തീരുമ്പോള്‍ ഞാനും യേശുവും തളര്‍ന്നിരുന്നു. പക്ഷെ ആ തളര്ച്ചയ്ക്ക് പോലും ഉണ്ടായിരുന്നു ഒരു സുഖം..''

ആയുസ്സില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്തരമൊരു ക്ലാസിക് ഗാനം `പാഴായി' പ്പോയതിന്റെ ദുഃഖം ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നു രവീന്ദ്ര ജയ്‌ന്‍ . പാട്ടിന്റെ റെക്കോര്‍ഡ്‌ പുറത്തിറങ്ങിയെങ്കിലും പടം വെളിച്ചം കണ്ടില്ല. മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍, സ്വന്തം സൃഷ്ടിക്കു ശാപമോക്ഷം ലഭിച്ചേക്കുമെന്ന നേരിയ പ്രതീക്ഷ അദ്ദേഹത്തിനുണ്ട് . പഴയ താന്‍സന്‍ പ്രൊജക്റ്റ്‌ അഭിഷേക് ബച്ചന്‍ - ഐശ്വര്യാ റായി ടീമിനെ വച്ച് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. സൂരജ് ബര്‍ജാത്യ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പടത്തിന്റെ സംഗീത സംവിധായകന്‍ രവീന്ദ്ര ജയ്‌ന്‍ തന്നെ. `` ഷഡജ്നെ പായാ, അഖിയന്‍ സെ പിയാ കോ എന്നിവ ഉള്‍പ്പെടെ പഴയ താന്‍സന് വേണ്ടി യേശു റെക്കോര്‍ഡ്‌ ചെയ്ത മൂന്നു പാട്ടും പുതിയ സിനിമയില്‍ ചേര്‍ക്കാനാണ് എന്റെ തീരുമാനം. .'' ജയ്‌ന്‍പറയുന്നു.

രവീന്ദ്ര ജയ്‌ന്‍ കഴിഞ്ഞാല്‍ ഉഷാ ഖന്ന, സലില്‍ ചൌധരി, രാജ്കമല്‍, ബപ്പി ലാഹിരി എന്നിവരാണ് ബോളിവുഡില്‍ യേശുദാസിന്റെ പ്രതിഭ ഏറ്റവും പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകര്‍. മുഖം തിരിച്ചു നിന്നവരും ഉണ്ടായിരുന്നു -- ഏറെയും വന്‍കിട ബാനറുകളുടെ വക്താക്കള്‍. ലക്ഷ്മികാന്ത് പ്യാരേലാലിനു വേണ്ടി ഒരു പാട്ട് പാടാന്‍ പോയ കഥ യേശുദാസ് തന്നെ വിവരിച്ചുകേട്ടത് ഇങ്ങനെ: ``ഹിന്ദിയിലെ തിരക്കുള്ള സംഗീത സംവിധായകരാണ് അന്നവര്‍. പക്ഷെ എന്തോ എന്നെ പാടിക്കാന്‍ താല്പര്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു. കരുതിക്കൂട്ടി റെക്കോര്‍ഡിംഗ് ‌ മാറ്റിവച്ചു കൊണ്ടിരുന്നു അവര്‍. നാളെ നാളെ എന്ന പല്ലവി കേട്ട് മടുത്തപ്പോള്‍ സംവിധായകനോട് ചെന്നു കാര്യം പറയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അദ്ദേഹം ഇടപെട്ട ശേഷമാണ് എന്നെ റിഹേഴ്സലിന് വിളിക്കുന്നത്‌. ചെന്നപ്പോള്‍ അതിലും വലിയ പ്രശ്നം. ഞാന്‍ പാടരുതെന്ന് നിര്‍ബന്ധമുള്ള പോലെയാണ് അവര്‍ പാട്ട് പഠിപ്പിച്ചു തരുന്നത്. പരിഹാസ്യമായ രീതിയില്‍. എത്ര പാടിയാലും അവര്‍ക്ക് തൃപ്തിയാവില്ല. ഒടുവില്‍ എനിക്കും ക്ഷമ നശിച്ചു. എങ്ങനെയൊക്കെയോ പാട്ട് പാടിത്തീര്‍ത്ത് സ്ഥലം വിടുകയായിരുന്നു ഞാന്‍. മറക്കാന്‍ ആഗ്രഹിക്കുന്ന അനുഭവം...''തമിഴില്‍ ഹിറ്റായിരുന്ന വരുമയിന്‍ നിറം ശിവപ്പിന്റെ ഹിന്ദി റീമേയ്ക്ക് ``സരാ സി സിന്ദഗി'' (1983 - സംവിധാനം ബാലചന്ദര്‍ ) ആണ് ലക്ഷ്മികാന്ത് പ്യാരെലാലിനു വേണ്ടി യേശുദാസ് ആദ്യം പാടിയ ഹിന്ദി ചിത്രം. ഗാനം: ജിസ് മോത്ത്‌ ആയാ ഹേ. അപൂര്‍വ രാഗങ്ങളുടെ ഹിന്ദി വേര്‍ഷന്‍ ആയ ഏക്‌ നയി പഹേലി (1984 )യിലെ സിന്ദഗി കെ ഇസ് സഫര്‍ മേ ഉള്പ്പെടെ ഒന്ന് രണ്ടു ഗാനങ്ങള്‍ കൂടി ദാസ്‌ എല്‍ -പി സഖ്യത്തിന് വേണ്ടി പാടി -- പില്‍ക്കാലത്ത് പൂനിലാമഴ എന്ന മലയാള ചിത്രത്തിലും. എങ്കിലും സലില്‍ ചൌധരിയോ രവീന്ദ്ര ജയ്‌നോ രാജ്കമലോ ദാസിനു വേണ്ടി ഹിന്ദിയില്‍ സൃഷ്ടിച്ച പാട്ടുകളുമായി താരതമ്യം അര്‍ഹിക്കുന്നില്ല ഇവയൊന്നും.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Thu Jul 24, 2014 11:37 am

ആദ്യ റെക്കോര്‍ഡിംഗ്

സലില്‍ ചൌധരിയാണ് ഹിന്ദിയില്‍ ചുവടുറപ്പിക്കാന്‍ യേശുദാസിനെ സഹായിച്ചതെന്നത് സത്യം. പക്ഷെ പലരും കരുതുന്നപോലെ യേശുദാസിനെ ഹിന്ദിയില്‍ ആദ്യം അവതരിപ്പിച്ചത് സലില്‍ ദാ അല്ല. എ എ രാജ് (ആകുല അപ്പാള രാജു) എന്ന സംഗീത സംവിധായകനുള്ളതാണ് ആ ബഹുമതി. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ചിത്രത്തിന് വേണ്ടി രാജിന്റെ ഈണത്തില്‍ 1971 ല്‍ പാടിയ ``ദില്‍റൂബാ ക്യാ ഹുവാ''ആണ് ദാസിന്റെ ആദ്യ ഹിന്ദി ഗാനം. ടി രാജേന്ദറിനൊപ്പം ഒരു തലൈ രാഗം എന്ന ചിത്രത്തിലെ ഹിറ്റ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ രാജ് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ ഹാര്മോണിസ്റ്റ് ആയിരുന്നു ഒരു കാലത്ത്. മൂന്നു തെലുങ്ക് ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട് അദ്ദേഹം. യേശുദാസിന്റെ മാത്രമല്ല എസ്‌ ജാനകിയുടെയും ആദ്യ ഹിന്ദി ചിത്രമായ ജയ് ജവാന്‍ ജയ് കിസാന്‍ പുറത്തു വരികയുണ്ടായില്ല. എങ്കിലും ജെമിനി സ്റ്റുഡിയോവില്‍ വച്ചുള്ള തന്റെ ആദ്യ ഹിന്ദി റെക്കോര്‍ഡിംഗ് യേശുദാസിന്റെ ഓര്‍മ്മയിലുണ്ട്. `` കോടീശ്വരറാവു ആണ് സൌണ്ട് എന്‍ജിനീയര്‍. യാദൃച്ചികമെന്നു പറയാം, മലയാളത്തിലും കന്നടയിലും തെലുങ്കിലും ഒക്കെ എന്റെ ആദ്യ പാട്ടുകള്‍ ആലേഖനം ചെയ്തത് റാവു സാര്‍ തന്നെ ആയിരുന്നു.'' പക്ഷെ ദാസിന്റെ ഹിന്ദി പ്രവേശത്തിന് വഴിയൊരുക്കിയ സംഗീത സംവിധായകനെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്ന് സംശയം. ശ്രീ രാഘവേന്ദ്ര സുപ്രഭാതം ഉള്‍പ്പെടെ നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ക്കു സംഗീതം പകര്‍ന്ന രാജ് അധികമാരുമറിയാതെ കഥാവശേഷനായത് 2007 ല്‍. ഒരു തലൈ രാഗത്തിലെ ഹിറ്റ് ഗാനങ്ങളുടെ ക്രെഡിറ്റ്‌ പോലും രാജിന് മാധ്യമങ്ങളില്‍ ലഭിക്കാറില്ല എന്നതാണ് വിരോധാഭാസം.
ബസു ഭട്ടാചാര്യ സംവിധാനം ചെയ്ത ആനന്ദ്‌ മഹലിലാണ് പിന്നീട് യേശുദാസ് പാടിയത് . വെളിച്ചം കാണാതെ പോയ ഈ ചിത്രം ഇന്നും ഓര്‍ക്കപ്പെടുന്നത് ദാസിന്റെ ``നി സ ഗ മ പാ'' എന്ന ഒരൊറ്റ ഗാനത്തിന്റെ പേരിലാകും . ആനന്ദ് മഹലിന്റെ ഫൈനല്‍ പ്രിന്റില്‍ അസംതൃപ്തനായിരുന്ന ബസു ഭട്ടാചാര്യ 1979 ല്‍ ആ പടം ഗൃഹപ്രവേശ്‌ എന്ന പേരില്‍ പുനര്‍നിര്മിച്ചപ്പോഴും ഗായകനായി യേശുദാസ് ഉണ്ടായിരുന്നു എന്നതാണ് കൌതുകം: സലില്‍ ദായുടെ ശിഷ്യന്‍ കനുറോയ് ഈണം പകര്‍ന്ന ലോഗോം കെ ഘര്‍ മേ എന്ന പാട്ട് ഓര്‍ക്കുക. `ഒറിജിനല്‍' ചിത്രത്തിലെ നിസഗമപ എന്ന ഗാനത്തിന്റെ സമാന സന്ദര്‍ഭത്തിന് വേണ്ടി ഗുല്‍സാര്‍ രചിച്ച ഗാനം പാടിയത് പക്ഷെ ഭുപീന്ദറും സുലക്ഷണാ പണ്ഡിറ്റും ചേര്‍ന്നാണ് (ബോലിയേ സുരീലി).
ആനന്ദ്‌ മഹലിന് പിന്നാലെ ച്ചോട്ടി സി ബാത്തില്‍ (സംവിധാനം - ബസു ചാറ്റര്‍ജി 1975 ) സലില്‍ദാ ഒരുക്കിയ ജാനേമന്‍ ജാനേമന്‍ (ആശാ ഭോസ്ലെയ്ക്കൊപ്പം) യേശുദാസിനെ രായ്ക്കുരാമാനം ഹിന്ദി സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനാക്കുന്നു. ആനന്ദ്‌ മഹലിലെ ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തത് മെഹബൂബ് സ്റ്റുഡിയോയിലെ റോബിന്‍ ചാറ്റര്‍ജി ആയിരുന്നെങ്കില്‍, ജാനേമന്‍ പിറന്നു വീണത് ഫേമസ് സ്റ്റുഡിയോവിലാണ്. റെക്കോര്‍ഡിസ്റ്റ് പ്രശസ്തനായ മിനു ഖത്രക്കും. അമോല്‍ പലേക്കറും വിദ്യാസിന്ഹയും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത ച്ചോട്ടി സി ബാത്തില്‍ ഈ ഗാനരംഗം `സിനിമയ്ക്കുള്ളിലെ സിനിമ‍'യുടെ ഭാഗമായിരുന്നു - പാടി അഭിനയിച്ചത് ധര്‍മേന്ദ്ര - ഹേമമാലിനിമാരും ‍. യേശുദാസ്- സലില്‍ ചൌധരി സഖ്യത്തിന്റെ മാജിക് മലയാളത്തോളം പ്രകടമായില്ല ഹിന്ദിയില്‍ എന്നത് ശ്രദ്ധേയമാണ്. ബോളിവുഡില്‍ സലില്‍ ദായ്ക്ക് അപ്പോഴേക്കും അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി എന്നതാവാം കാരണം. എങ്കിലും തന്റെ ഹംസഗാനമായ സ്വാമി വിവേകാനന്ദയില്‍ (1998 ) പ്രധാന ഗാനങ്ങള്‍ എല്ലാം യേശുദാസിന് തന്നെ നല്‍കി അദ്ദേഹം. ബിനാ പ്രേം ധീരജ് നഹി, ചലോ മന്‍, നഹി സൂരജ് നഹി ജ്യോതി, ഓ സന്യാസി (ആശ ഭോസ്ലെയ്ക്കൊപ്പം) എന്നിവ ശ്രദ്ധേയമായിരുന്നു.
ചിത്ചോര്‍. യേശുദാസിന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ ഈ ചിത്രം പുറത്തു വന്നത് 1976 ലാണ്. രവിന്ദ്ര ജയ്‌നുമായുള്ള യേശുദാസിന്റെ ആത്മബന്ധത്തിന് തുടക്കമിട്ടതും ഈ ചിത്രം തന്നെ. ``ആനന്ദ് മഹലിന് വേണ്ടി റെക്കോര്‍ഡ്‌ ചെയ്ത ചില ശ്ലോകങ്ങളാണ് യേശുവിന്റെ സ്വരത്തില്‍ ഞാന്‍ ആദ്യം കേട്ടത്. ബസു ഭട്ടാചാര്യ തന്നെയാണ് അവയുടെ റെക്കോര്‍ഡ്‌ എന്നെ കേള്പ്പിച്ചതെനാണ് ഓര്‍മ്മ. വിസ്മയകരമായ ഒരു അനുഭവമായിരുന്നു അത്. ദൈവികത്വമുള്ള ശബ്ദം. രാജശ്രീ പ്രൊഡക്ഷന്‍സ് അടുത്ത ചിത്രത്തിന് വേണ്ടി പുതിയൊരു ഗായകനെ തേടുന്ന സമയമായിരുന്നു. താരാചന്ദ് ബാര്‍ജാത്യയുടെ മകന്‍ രാജ്കുമാറിനോട് ഞാന്‍ യേശുദാസിനെ കുറിച്ച് പറഞ്ഞു. എല്ലാം എന്റെ തീരുമാനത്തിന് വിട്ടു തരികയാണ് അദ്ദേഹം ചെയ്തത്. ച്ചോട്ടി സി ബാത്തില്‍ നേരത്തെ യേശുദാസിന്റെ ശബ്ദം ഉപയോഗിച്ചിരുന്ന ബസു ചാറ്റര്‍ജിക്കും ഇല്ലായിരുന്നു മറിച്ചൊരു അഭിപ്രായം '' ജയ്‌ന്‍ പറഞ്ഞു.
രവീന്ദ്ര ജയ്‌ന്‍ എഴുതി ഈണമിട്ട് ഫേമസ് സ്റ്റുഡിയോയിലെ സൌണ്ട് എന്‍ജിനീയര്‍ ബന്‍സാലി ആലേഖനം ചെയ്ത ചിത്ചോറിലെ ഗാനങ്ങള്‍ ഒന്നൊഴിയാതെ ഇന്ത്യ ഏറ്റുപാടിയത് പില്‍ക്കാല ചരിത്രം : ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ആജ്‌ സെ പഹലേ എന്നീ സോളോകള്‍ക്ക് പുറമേ ഹേമലതയ്ക്കൊപ്പം ജബ് ദീപ് ജലേ ആനാ, തുജോ മേരെ സുര്‍ മേ എന്നീ യുഗ്മഗാനങ്ങളും... ഇവയില്‍ ഏതു പാട്ടാണ് നമുക്ക് മറക്കാനാവുക? ഗോരി തേരാ ഗാവ് ബഡാ എന്ന ഗാനം യേശുദാസിന് ഏറ്റവും മികച്ച പിന്നണി ഗായകനുള്ള 1977 ലെ ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. അമോല്‍ പലേക്കറും സരീനാ വഹാബും മുഖ്യ റോളുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്ചോറിന്റെ ബോക്സ്‌ ഓഫിസ് വിജയത്തില്‍ യേശുദാസിന്റെ ഗാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. ഹിന്ദി വാണിജ്യ സിനിമയുടെ രാജ പാതയിലേക്ക് എന്നിട്ടും ഈ തെന്നിന്ത്യന്‍ ഗായകന് സ്ഥാനക്കയറ്റം ലഭിച്ചില്ല എന്നതാണ് വിരോധാഭാസം. യേശുദാസിന്റെ ശബ്ദം തേടി വന്നതേറെയും സമാന്തര - മധ്യവര്‍ത്തി സിനിമാക്കാര്‍ ആയിരുന്നു. ഋഷികേശ് മുഖര്‍ജി (ആലാപ്), ബസു ചാറ്റര്‍ജീ (സ്വാമി, സഫേദ് ജൂട്ട്), ബസു ഭട്ടാചാര്യ (ഗൃഹ പ്രവേശ്‌), സായ് പരന്ജ്പൈ (ചശ്മേ ബദ്ദൂര്‍), തപന്‍ സിന്‍ഹ (സഫേദ് ഹാഥി), ഹിരെന്‍ നാഥ് (സുനയനാ), കനക് മിശ്ര (സാവന്‍ കോ ആനേ ദോ), ശശിലാല്‍ നായര്‍ (ബഹു കി ആവാസ് ), തുടങ്ങിയവര്‍. ആ ഗാനങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച നടന്മാരുടെ കാര്യത്തിലും ഉണ്ട് ഈ സവിശേഷത: രാകേഷ് റോഷന്‍ (തും ഇത് നി സുന്ദര്‍ ഹോ), നസീറുദ്ദീന്‍ ഷാ (സുനയനാ ആജ്‌ ഇന്‍ നസാരോം), അമോല്‍ പലേക്കര്‍ (ഗാവോ മേരെ മന്‍) , വിക്രം (കാ കരൂ സജ്നീ), ശേഖര്‍ കപൂര്‍ (മാനാ ഹോ തും), നവീന്‍ നിശ്ചല്‍ (ചാര്‍ ദിന്‍ കി സിന്ദഗി), അരുണ്‍ ഗോവില്‍ (തുജെ ദേഖ് കര്‍ ), രാജ് കിരണ്‍ (ഏക്‌ ബുട്ട് സേ), വിനോദ് മെഹ്റ (ദില്‍ കെ ടുക്കടെ).... ബച്ചന് വേണ്ടി

ഋഷികേശ് മുക്കര്ജീ സംവിധാനം ചെയ്ത `ആലാപ്' യേശുദാസിന് വലിയൊരു ബ്രേക്ക്‌ ആകേണ്ട ചിത്രമായിരുന്നു. അമിതാഭ് ബച്ചനും രേഖയും അഭിനയിച്ച ഈ പടത്തിനു വേണ്ടി ജയദേവ് സൃഷ്ടിച്ച ശാസ്ത്രീയരാഗാധിഷ്ടിതമായ ഗാനങ്ങള്‍ ഓര്‍മ്മയില്ലേ?: ചാന്ദ് അകേല, കോയി ഗാതാ മേ സോ ജാതാ, മാതാ സരസ്വതി (മധുറാണി , ദില്‍രാജ് കൌര്‍ എന്നിവര്‍ക്കൊപ്പം). ചെമ്മീനിന്റെ എഡിറ്റിംഗ് ജോലി നിര്‍വഹിക്കാന്‍ ചെന്നൈയില്‍ എത്തിയ കാലത്താണ് ഋഷികേശ് മുക്കര്‍ജി യേശുദാസിന്റെ ശബ്ദത്തില്‍ ആകൃഷ്ടനാകുന്നത്. ``അമിതാബിന്റെ പിതാവും കവിയുമായ ഹരിവംശ് റായി ബച്ചന്‍ എഴുതിയ ഒരു ഗാനം -- കോയി ഗാതാ മേ സോ ജാതാ -- പാടാന്‍ കഴിഞ്ഞു എന്നതാണ് ആലാപ് എനിക്ക് തന്ന സൌഭാഗ്യങ്ങളില്‍ ഒന്ന്..'' യേശുദാസ് പറയുന്നു. ``റെക്കോര്‍ഡിംഗ് സമയത്ത് അദ്ദേഹവും ഉണ്ടായിരുന്നു സ്റ്റുഡിയോയില്‍. അമിതാഭിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ആ സിനിമയുടെ റിലീസിന് മുന്‍പ് നടത്തിയ പാര്‍ട്ടിയില്‍ വച്ചാണ്. അന്ന് സക്കീര്‍ ഹുസൈന്റെ തബലയുടെ അകമ്പടിയോടെ ഞാന്‍ ചില പാട്ടുകള്‍ പാടിയത് ഓര്‍ക്കുന്നു.''

ആലാപ് ബോക്സ് ഓഫിസില്‍ വിജയിച്ചിരുന്നെങ്കില്‍ തൊട്ടുപിന്നാലെ വന്ന പടങ്ങളിലും യേശുദാസിന്റെ ശബ്ദത്തിനൊത്തു ചുണ്ടനക്കാന്‍ അമിതാഭ് തയ്യാറായേനെ എന്ന് പ്രമുഖ സംഗീത ചരിത്രകാരന്‍ രാജു ഭരതനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ബോളിവുഡില്‍ കഴിവിനേക്കാള്‍ `രാശി'യ്ക്ക് വില കല്‍പ്പിക്കുന്നവരുടെ സുവര്‍ണകാലം എത്തിക്കഴിഞ്ഞിരുന്നു. മന്‍മോഹന്‍ ദേശായി - അമിതാഭ് - ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഘത്തിന്റെ കൂറ്റന്‍ നിഴലില്‍ അപ്രത്യക്ഷമാകാനായിരുന്നു ഇക്കാലത്ത് ഉയര്‍ന്നുവന്ന പല പ്രതിഭകളുടെയും വിധി. മലയാളത്തിലും തമിഴിലും കൈ നിറയെ ഗാനങ്ങള്‍ ഉണ്ടായിരുന്നു യേശുദാസിനാകട്ടെ ഈ പന്തയത്തിന്റെ ഭാഗമാകാന്‍ സമയവും ഉണ്ടായിരുന്നില്ല.

യേശുദാസിന്റെ പ്രതിഭ ഹിന്ദി സിനിമ പൂര്‍ണമായി പ്രയോജനപ്പെടുതിയിട്ടില്ല എന്ന് വിശ്വസിക്കുന്നവരില്‍ പ്രശസ്ത സംഗീത സംവിധായിക ഉഷാഖന്നയും ഉണ്ട്. ``മൂടല്‍ മഞ്ഞ് എന്ന മലയാള സിനിമയില്‍ പാടാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് ഞാന്‍ ദാസിനെ ആദ്യം കണ്ടത്. എന്നെങ്കിലും ആ ശബ്ദം ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന് അന്നേ ഞാന്‍ തീരുമാനിച്ചിരുന്നു.'' ഉഷ ഓര്‍ക്കുന്നു. ദാദയിലെ ദില്‍ കെ ടുക്കടെയ്ക്ക് പുറമേ സാജന്‍ ബിനാ സുഹാഗനിലും (അനുരാധ പോഡ് വാളിനോപ്പം മധുബന്‍ ഖുശ്ബൂ ദേതാ ഹേ ), മസ്ദൂര്‍ സിന്ദാബാദിലും, സോനേ കെ ദില്‍ ലോഹെ കെ രാതിലും യേശുദാസിന് മികച്ച അവസരങ്ങള്‍ നല്‍കി, ഈ സംഗീത സംവിധായിക. കുറച്ചു പടങ്ങള്‍ മാത്രം ചെയ്തു വിസ്മൃതിയില്‍ ഒടുങ്ങിയ രാജ്കമല്‍ ആണ് യേശുദാസില്‍ ഇഷ്ടഗായകനെ കണ്ടെത്തിയ മറ്റൊരു സംഗീത സംവിധായകന്‍. സാവന്‍ കോ ആനേ ദോ, ചശ്മേ ബദ്ദൂര്‍ എന്നീ ചിത്രങ്ങളില്‍ നാം കേട്ട മധുര ഗാനങ്ങളുടെ ശില്പി രാജ്കമല്‍ ആണെന്നറിയുന്നവര്‍ ചുരുങ്ങും. ചാന്ദ് ജൈസേ മുഖ്ഡേ പേ, തെരേ ബീനാ സൂനാ, തെരേ തസ് വീര്‍ കോ സീനേ സെ ലഗാ, തുജെ ദേഖ്കര്‍ തുടങ്ങി തുടങ്ങി ഏഴോളം പാട്ടുകള്‍ സാവന്‍ കോ ആനേ ദോയില്‍ രാജ്കമലിനു വേണ്ടി ദാസ് പാടി. ചശ്മേ ബദ്ദൂര്‍ (1981 ) എന്ന ചിത്രത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ദീപ്തി നാവലിന്റെ വിടര്‍ന്ന കണ്ണുകള്‍ക്കൊപ്പം ഓര്‍മ്മയില്‍ വന്നുനിറയുന്ന രണ്ടു ഗാനങ്ങളുണ്ട് : യേശുദാസും ഹേമന്ദി ശുക്ലയും ചേര്‍ന്ന് പാടിയ കഹാം സെ ആയെ ബദ് രാ , കാലി ഘോഡി ദ്വാര്‍ ഘടി...

ചടുലവും ശബ്ദമുഖരിതവുമായ സംഗീത സംവിധാന ശൈലിക്ക് പേര് കേട്ട ബപ്പി ലാഹിരിയുടെ ഏറ്റവും മികച്ച മെലഡികള്‍ പലതും നാം കേട്ടത് യേശുദാസിന്റെ സ്വരത്തിലാണ്. മാനാ ഹോ തും (ടൂട്ടെ ഖിലോനെ), ധീരേ ധീരേ സുബഹ് ഹുയീ (ഹയ്സിയത് ), ശാം രംഗ് രംഗാരെ (അപ്നെ പരായെ), ചാര്‍ ദിന്‍ കി സിന്ദഗി (ഏക്‌ ബാര്‍ കഹോ) , സിദ് നാ കരോ (ലാഹു കെ ദോ രംഗ് ) എന്നീ പാട്ടുകള്‍ ഓര്‍ക്കുക. കല്യാണ്‍ജി - ആനന്ദ്ജി (അദാലത്തിലെ ദോ ദിന്‍ കി ജവാനി ), രാജേഷ്‌ റോഷന്‍ (സ്വാമിയിലെ കാ കരൂ സജ്നീ, ചരണ്‍ദാസിലെ ഹാ ദേഖ് ലോ ) , ഹേമന്ത് കുമാര്‍ (ദോ ലഡ്കെ ദോനോ ഖഡ്കെ യിലെ കിസേ ഖബര്‍ ), ഖയ്യാം (ത്രിശൂലിലെ ആപ് കി മഹ്കീ ഹുയീ, മോഹബ്ബത് ബഡെ കാം കി ചീസ് ഹേ, ബാവ് രയിലെ അബ് ചരാഗോം കാ ) ശ്യാമള്‍ മിത്ര (സഫേദ് ജൂട്ടിലെ നീലെ അംബര്‍ കെ തലേ), സോനിക് ഓമി (ദോ ചെഹരയിലെ പ്രീത് കി രാത്), മനാസ് മുഖര്‍ജി (ലുബ്നയിലെ യൂ ഭി ഹോത്താ ഹേ), ബസു- മനോഹരി (ബിന്‍ ബാപ് കാ ബേട്ടായിലെ ദോനോ കെ ദില്‍), ആനന്ദ്‌-മിലിന്ദ് (ദായരയിലെ പല്‍ക്കോം കെ ചല്‍തേ), ആര്‍ ഡി ബര്‍മന്‍ (അലഗ് അലഗിലെ രാം റഹിം മേ ) എ ആര്‍ റഹ്മാന്‍ (ദൌഡിലെ ഓ ബാവര )ഇളയരാജ (സദ്മയിലെ സുര്മയീ അഖിയോ മേ) തുടങ്ങി ആശാ ഭോസ്ലേയുടെ മകന്‍ ഹേമന്ത് ഭോസ്ലെ വരെ (ജാദു ടോണയിലെ ആയീനെ കുച് തോ ബതാ ) യേശുദാസിന്റെ സ്വരമാധുരിയില്‍ നിന്ന് ഹിറ്റുകള്‍ മിനഞ്ഞവര്‍.
കടമ്പകള്‍ നിരവധി
യേശുദാസിന്റെ ഉച്ചാരണത്തെയും ആലാപനപാടവത്തെയും മുന്‍വിധിയോടെ നോക്കിക്കണ്ടവര്‍ 1970 - 80 കാലഘട്ടത്തില്‍ മുംബൈ സിനിമാലോകത്ത് കുറവല്ലായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് അക്കാലത്തെ പല സഹപ്രവര്‍ത്തകരും. ചിലരെങ്കിലും അന്നത്തെ സമീപനത്തില്‍ പിന്നീട് പശ്ചാത്തപിച്ചു കേട്ടിട്ടുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ക്രീന്‍ വാരികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ രാജേഷ് രോഷന്‍ പങ്കുവച്ച അനുഭവം ഓര്‍ക്കുന്നു. സ്വാമിയിലെ കാ കരൂം സജ്നീ എന്ന ഗാനത്തെ ചുറ്റിപ്പറ്റിയാണത്. ബഡെ ഗുലാം അലി ഖാനെ പോലുള്ള മഹാ സംഗീതജ്ഞര്‍ ശബ്ദം നല്‍കി അനശ്വരമാക്കിയ ആ ക്ലാസിക് തുമ്രി യേശുദാസിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു രാജേഷിന്. ഹിന്ദി വാക്കുകളുടെ ഉച്ചാരണത്തിലും തൃപ്തി പോര. സംവിധായകന്‍ ബസു ചാറ്റര്‍ജിയുടെ നിര്‍ബന്ധപ്രകാരമാണ് ഒടുവില്‍ ദാസിനെ കൊണ്ട് ആ ഗാനം പാടിക്കാന്‍ അദ്ദേഹം തയ്യാറായത്. ``ലാഘവത്തോടെ കാണാവുന്ന പാട്ടല്ല അത്. പക്ഷെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ഞങ്ങളെ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് യേശുദാസ് അത് ഗംഭീരമായി പാടി. റെക്കോര്‍ഡിംഗ് കഴിഞ്ഞു നിമിഷങ്ങളോളം പരിപൂര്‍ണ നിശബ്ദതയായിരുന്നു സ്റ്റുഡിയോയില്‍.'' രാജേഷ് പറഞ്ഞു. ശാസ്ത്രീയ അടിത്തറയുള്ള ഇത്തരം ഗാനങ്ങള്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായതോടെ യേശുദാസിനെ പോലുള്ള ഗായകരുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കാം എന്ന് സൂചിപ്പിക്കുന്നു, രവീന്ദ്ര ജയ്‌ന്‍.


വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്കെതിരെ - അവര്‍ ദക്ഷിണേന്ത്യക്കാര്‍ ആണെങ്കില്‍ വിശേഷിച്ചും-- കരുക്കള്‍ നീക്കിയ ഒരു ലോബിയുടെ സാന്നിധ്യം ബോളിവുഡില്‍ യേശുദാസിന്റെ വളര്‍ച്ചയ്ക്ക് വിഘാതമായി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ``കഴിവുള്ള പാട്ടുകാരെ ഒറ്റപ്പെടുത്തുന്ന പ്രവണത അന്നും ഇന്നും ഹിന്ദി സിനിമയില്‍ ഉണ്ട്,'' എക്കാലത്തെയും ജനപ്രിയ ചിത്രമായ ബോബിയില്‍ പാടിയ പാട്ടുകള്‍ എല്ലാം സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിട്ടും ബോളിവുഡിന്റെ പുറമ്പോക്കില്‍ ഒതുങ്ങിപ്പോയ ശൈലേന്ദ്ര സിംഗ് തറപ്പിച്ചു പറയുന്നു. ``യേശുദാസും ഞാനും ഒക്കെ രംഗത്ത്‌ വരുന്ന കാലത്ത് ഒരു കോക്കസ് ആണ് ഹിന്ദി സിനിമ ഭരിച്ചിരുന്നത്. ചില സംഗീത സംവിധായകരുടെയും ഗായകരുടെയും ചൊല്‍പ്പടിയില്‍ ആയിരുന്നു സംഗീത രംഗം. ഒരു പാട്ട് ഹിറ്റായാല്‍ സ്വയം അറിയാതെ തന്നെ നാം അവരുടെ ശത്രുവായി മാറും. ഉച്ചാരണത്തിലെ ചില്ലറ പോരായ്മകളെ പോലും മറക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സുന്ദരശബ്ദം കൈമുതലായി ഉണ്ടായിട്ടും യേശു പുറത്തായിപ്പോയത് അത് കൊണ്ടാണ്.''

പക്ഷെ പലരും കരുതുന്നപോലെ, ആ കോക്കസുമായി അന്നത്തെ തിരക്കേറിയ ഗായകന്‍ കിഷോര്‍ കുമാറിന് ബന്ധമുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ല ഹിന്ദി സിനിമാവേദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോംബെ ചന്ദ്രന്‍. ``അത് വെറും പ്രചരണം മാത്രമായിരുന്നു. കിഷോര്‍ ദാസേട്ടന് നേരെ വെടിയുണ്ട ഉതിര്‍ത്തു എന്ന് വരെ കിംവദന്തികള്‍ പരന്നിട്ടുണ്ട്. ആരാണ് അതിനു പിന്നില്‍ എന്നറിയില്ല. സത്യത്തില്‍ കിഷോര്‍ദായുമായി നല്ല സൌഹൃദമായിരുന്നു ദാസേട്ടന്. ഞങ്ങള്‍ രണ്ടുപേരെയും വീട്ടില്‍ വിളിച്ചു സല്ക്കരിച്ചിട്ടൊക്കെ ഉണ്ട് കിഷോര്‍ കുമാര്‍. മാത്രമല്ല തരംഗനിസരി സ്കൂളിന്റെ ധനശേഖരണാര്‍ഥം കേരളത്തില്‍ വന്നു ദാസെട്ടനോപ്പം ഗാനമേളകള്‍ അവതരിപ്പിക്കാനും തയ്യാറായി അദ്ദേഹം..'' ഗാനമേളകള്‍ക്കായുള്ള സുദീര്‍ഘമായ വിദേശപര്യടനങ്ങള്‍‍, തരംഗിണി സ്റ്റുഡിയോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ഇടയ്ക്കിടെ വേണ്ടിവന്ന കേരള യാത്രകള്‍ -- ഇതൊക്കെ ഹിന്ദിയില്‍ യേശുദാസിന് അവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടാകാം. തേടിവന്ന എത്രയോ മികച്ച അവസരങ്ങള്‍ അതുമൂലം കൈവിട്ടു പോയി. അത് മറ്റു പല ഗായകര്‍ക്കും അനുഗ്രഹമാകുകയും ചെയ്തുവെന്ന് ചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു: ``പ്രേംരോഗ് എന്നാ സിനിമയില്‍ എല്ലാ പാട്ടും ദാസേട്ടന്‍ പാടണം എന്നായിരുന്നു സംവിധായകന്‍ രാജ് കപൂറിന്റെ ആഗ്രഹം. പക്ഷെ ആ സമയത്ത് ദാസേട്ടന്‍ ഗാനമേളകളുമായി അമേരിക്കയിലാണ്. അന്ന് അവസരങ്ങള്‍ തേടി നടക്കുകയായിരുന്ന ഒരു ഗായകനെ കൊണ്ട് ആ പാട്ടുകള്‍ ട്രാക്ക് പാടിച്ചു അവര്‍ കാത്തിരുന്നു. അപ്രതീക്ഷിതമായി വിദേശ പര്യടനം നീണ്ടു പോയതോടെ പാട്ടുകള്‍ മറ്റാരെയെങ്കിലും കൊണ്ട് പാടിക്കാതെ നിവൃത്തിയില്ലെന്ന് വന്നു. ട്രാക്ക് പാടിയ ഗായകന്റെ ശബ്ദം തന്നെ പടത്തില്‍ നിലനിര്‍ത്താന്‍ രാജ്കപൂര്‍ തീരുമാനിച്ചത് അങ്ങനെയാണ്. ആ പാട്ടുകാരന് സംഗീത ജീവിതത്തില്‍ പ്രേംരോഗ് ഒരു വലിയ ബ്രേക്ക്‌ ആയി മാറുകയും ചെയ്തു.'' യേശുദാസിന്റെ തിരക്ക് മൂലം ഭാഗ്യം കൈവന്ന ആ ഗായകന്‍ ഇന്ന് ഇന്ത്യയില്‍ എങ്ങും പ്രശസ്തനാണ് -- സുരേഷ് വാഡ്ക്കര്‍. ``എന്നെ സംബന്ധിച്ച് മാതൃഭാഷയില്‍ പാടുക എന്നത് തന്നെ ആയിരുന്നു മുഖ്യം,'' യേശുദാസിന്റെ വാക്കുകള്‍. `` അര്‍ഥം ഉള്‍ക്കൊണ്ടു പാടിയാലേ ഏതു പാട്ടിനും ആത്മാവുണ്ടാവൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഹിന്ദി സിനിമയില്‍ സജീവമാകണമെങ്കില്‍ സ്ഥിരമായി മുംബൈയില്‍ നിന്നേ പറ്റൂ . അങ്ങനെ നിന്നിരുന്നെങ്കില്‍ എന്നെ സ്നേഹിക്കുന്ന മലയാളികളോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയാതെ പോയേനേ.'' ഈ തിരക്കിനിടയിലും ഇബ്രാഹിം എന്ന ഹൈദരാബാദി ഗുരുവിന്റെ കീഴില്‍ ഉര്‍ദു അഭ്യസിക്കാന്‍ യേശുദാസ് സമയം കണ്ടെത്തി എന്നത് പലര്‍ക്കും അറിയാത്ത കാര്യം. ``ഉര്‍ദുവിന്റെ സ്വാധീനമുള്ള ഭാഷയാണ്‌ ഹിന്ദി. ഉച്ചാരണത്തില്‍ തന്നെ പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദിയല്ല യു പി യിലേത്. അതിലും വ്യത്യസ്തമാണ് ബീഹാറികളുടെ ഹിന്ദി.'' രാജേഷ് ഖന്ന നിര്‍മിച്ചു കമാല്‍ അമ്രോഹി സംവിധാനം ചെയ്യാനിരുന്ന മജ്നൂ എന്ന സിനിമയുടെ റെക്കോര്‍ഡിംഗിനിടെ ചില ഉര്‍ദു വാക്കുകളുടെ ഉച്ചാരണത്തെ ചൊല്ലി സംഗീത സംവിധായകന്‍ ഖയ്യാമുമായി ഉണ്ടായ അഭിപ്രായവ്യത്യാസം ദാസ്‌ ഓര്‍ക്കുന്നു. കവിയായ കമല്‍ അമ്രോഹിയും ലതാജിയും ഒരു വശത്ത്‌; ഖയാം സാഹിബ് മറുവശത്തും. ഭാഷ അറിയുന്നവരുടെ കാര്യം ഇതാണെങ്കില്‍ അറിയാത്തവരെ എങ്ങനെ കുറ്റപ്പെടുത്താനാകും? ``എല്ലാവര്ക്കും അവരവരുടെതായ ഹിന്ദി ഉണ്ടല്ലോ, ആ നിലയ്ക്ക് എന്തുകൊണ്ട് ഒരു മലയാളി ഹിന്ദിയും ഉണ്ടായിക്കൂടാ എന്നായിരുന്നു എന്റെ ചോദ്യം. നിര്‍ദോഷമായ ഒരു കമന്റ് ആയിരുന്നെങ്കിയം ഖയ്യാം സാഹിബിനു രുചിചില്ലെന്നു തോന്നുന്നു.'' പക്ഷെ ഹിന്ദിയില്‍ യേശുദാസ് പാടിയ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്ന് ഖയ്യാമിന്റെ സൃഷ്ടിയാണ്: ബാവ് രയിലെ അബ് ചരാഗോം കാ. ഒപ്പം പാടിയത് ലതാ മങ്കേഷ്കര്‍. യഷ് ചോപ്രയുടെ ബഹുതാര ചിത്രമായ ത്രിശൂലില്‍ കിഷോര്‍, ലത, യേശുദാസ് എന്നിവര്‍ ചേര്‍ന്ന് പാടിയ മോഹബ്ബത് ബഡെ കം കീ ചീസ് ഹേ എന്ന ഹിറ്റ്‌ ഗാനം ചിട്ടപ്പെടുത്തിയതും ഖയ്യാം തന്നെ. ആശാ ഭോസ്ലെ, ഉഷാ മങ്കേഷ്കര്‍, ഹേമലത, അനുരാധ പോഡ്വാള്‍, പ്രീതി സാഗര്‍, ചന്ദ്രാണി മുഖര്‍ജി, സുലക്ഷണ പണ്ഡിറ്റ്‌, കവിതാ കൃഷ്ണമൂര്‍ത്തി, കഞ്ചന്‍, ഹേമന്ദി ശുക്ല, ബന്ശ്രീ സെന്‍ഗുപ്ത, മധുറാണി, ദില്‍രാജ് കൌര്‍, സാധനാ സര്‍ഗം തുടങ്ങി വിവിധ തലമുറകളില്‍ പെട്ട ഗായികമാരോടൊപ്പം യുഗ്മഗാനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ലതാജിയോടൊപ്പം ആദ്യമായി പാടിയതിന്റെ `ത്രില്‍' ഒന്ന് വേറെ തന്നെ എന്ന് പറയും യേശുദാസ്. ``മൈക്രോഫോണിനു മുന്നില്‍ നിന്നപ്പോള്‍ ഓര്‍മ്മ വന്നത് കുട്ടിക്കാലമാണ്. എന്റെ വീട്ടില്‍ നിന്നു തോപ്പുംപടി സെന്റ്‌ സെബാസ്ത്യന്‍സ് സ്കൂളിലേക്കുള്ള വഴിയില്‍ അന്ന് ഒരു ചെറിയ ചായക്കടയുണ്ട്. കടയില്‍ പഴയൊരു ഗ്രാമഫോണും. ലതാജിയുടെ വലിയൊരു ആരാധകന്‍ ആയിരിക്കണം കടയുടമസ്ഥന്‍. സ്കൂളിലേക്കുള്ള ഓട്ടത്തിനിടെ കടയ്ക്കു മുന്നിലെത്തിയാല്‍ എല്ലാ ദിവസവും കേള്‍ക്കുക ഒരേ പാട്ട് തന്നെ: ചുപ് ഗയാ കൊയീരെ ദൂര്‍ സെ പുകാര്‍ കെ ....ചമ്പാകലി എന്ന ചിത്രത്തിന് വേണ്ടി ഹേമന്ത് കുമാറിന്റെ സംഗീതത്തില്‍ ലതാജി പാടിയ മനോഹര ഗാനം.
``ഭാഷ മനസ്സിലായില്ലെങ്കിലും ശബ്ദത്തിന്റെ മാന്ത്രികശക്തി കൊണ്ടാവണം, പാട്ടുകേട്ട് ഞാന്‍ റോഡരികില്‍ അങ്ങനെ തരിച്ചു നിന്നുപോകും. റെക്കോര്‍ഡ്‌ മാറ്റി വെക്കുന്ന പതിവൊന്നുമില്ല കടക്കാരന്. പാടിതീര്‍ന്നാല്‍ പിന്നെയും അതെ പാട്ട് തന്നെ കേള്‍ക്കാം. എന്നും നാലഞ്ചു പ്രാവശ്യം ചുപ് ഗയാ കോയി രേ കേട്ട് സ്കൂളില്‍ എത്തുമ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാകും. വൈകിയെത്തിയതിനു ടീച്ചറുടെ അടി ഉറപ്പ്....''
ആരാധനാപാത്രമായ മുഹമ്മദ്‌ റഫിയ്ക്കൊപ്പം പാടാനുള്ള അവസരം കൈവിട്ടു പോയതാണ് തന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നെന്നു യേശുദാസ് പറയുന്നു. രവീന്ദ്ര ജയ്‌നിന്റെ വീട്ടില്‍ വച്ച് ഇരുവരും ചേര്‍ന്ന് പാട്ട് പരിശീലിക്കുക വരെ ചെയ്തതാണ്. ദാസിന് പകരം റഫിക്കൊപ്പം ഒടുവില്‍ അത് പാടി റെക്കോര്‍ഡ്‌ ചെയ്തത് മന്നാഡേ ആണെന്ന് മാത്രം. ``റഫി സാഹിബുമായി ശബ്ദസാമ്യം ഉള്ളത് കൊണ്ടാണത്രേ യുഗ്മഗാനത്തില്‍ നിന്ന് അവര്‍ എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിലപ്പുറം ഒരു അംഗീകാരമുണ്ടോ?'' യേശുദാസ് ചിരിക്കുന്നു.
ദേവാസുരം സിനിമയിലൂടെ `ലജന്ററി' പരിവേഷം ലഭിച്ച മുല്ലശ്ശേരി രാജുവേട്ടന്റെ കട്ടിലിന്റെ ഓരത്തിരുന്ന് യേശുദാസ് സുഹാനി രാത് ഡല്‍ ചുകി എന്ന ഗാനം മൂളുന്നത് വിസ്മയത്തോടെ കേട്ടിരുന്ന കോഴിക്കോടന്‍ കാലമാണ് ഓര്‍മ്മ വന്നത് . പാതിയിലേറെ തളര്‍ന്ന ശരീരത്തിന്റെ പരാധീനതകള്‍ മുഴുവന്‍ മറന്ന് ആത്മസുഹൃത്തിന്റെ സ്വരമാധുരിയില്‍ മുഴുകി കിടക്കുന്ന രാജുവേട്ടന്‍. പിന്നെയും റഫിയുടെ ഗാനങ്ങള്‍ പാടി യേശുദാസ്. ``കുട്ടിക്കാലത്ത് ഇതൊക്കെ കേട്ടു പഠിച്ചു പാടുമ്പോള്‍ റഫി സാഹിബിനെ ഒന്ന് കാണാന്‍ പറ്റുമെന്ന് പോലും സങ്കല്‍പിച്ചിട്ടില്ല.'' ആത്മഗതം പോലെ ഗാനഗന്ധര്‍വന്‍ പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Thu Jul 24, 2014 11:51 am

 
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: കെ. ജെ .യേശുദാസ്    Thu Jul 24, 2014 12:47 pm

Ammu.

ദാസേട്ടനെക്കുറിച്ച് ഇത്രയും മനോഹരമായ ഒരു സംഗീത വിവരണം തന്നതിന്   

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Thu Jul 24, 2014 12:49 pm

Michael Jacob wrote:
Ammu.

ദാസേട്ടനെക്കുറിച്ച്  ഇത്രയും മനോഹരമായ ഒരു സംഗീത വിവരണം തന്നതിന്   


നെറ്റില്‍ നിന്നും കിട്ടിയതാ മൈക്ക്   വായിച്ചപ്പോള്‍ ഇവിടെ ഷെയര്‍ ചെയ്യണം എന്ന് തോന്നി   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Wed Aug 06, 2014 4:08 pm         
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Wed Aug 06, 2014 4:16 pm

  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Wed Aug 06, 2014 7:03 pm

യേശുദാസിന്‍െറ പാട്ടിന് നമ്മുടെയാരുടെയും സര്‍ട്ടിഫിക്കറ്റിന്‍െറ ആവശ്യമില്ല. ഏഴ് ദേശീയ അവാര്‍ഡോ 45 സംസ്ഥാന അവാര്‍ഡുകളോ അല്ല യേശുദാസ് എന്ന വിസ്മയം. ഏത് വാക്കും ഏത് ഭാവവും നമ്മില്‍ ഉടലെടുക്കുമ്പോള്‍ അറിയാതെ മൂളിപ്പോകുന്ന ഒരു യേശുദാസ് പാട്ടുണ്ടാവും. എത്രയോ തലമുറകളുടെ ഉള്ളില്‍ കൂടുകൂട്ടിയ ആ ഭാവത്തിന് നമ്മള്‍ വിളിക്കുന്ന പേരാണ് യേശുദാസ്. മലയാളിയുടെ പരസ്യമായ അഹങ്കാരം. എത്രയോ കാലം മലയാളികള്‍ ഉണരുന്നതും ഉറങ്ങുന്നതും ആ മനുഷ്യന്‍െറ ശബ്ദം കേട്ടായിരുന്നു. അല്ല, ആ ഗന്ധര്‍വ നാദം കേട്ട്.

12 വര്‍ഷം മുമ്പ് പൊടിപാറുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മലബാര്‍ മഹോല്‍സവത്തില്‍ യേശുദാസ് മൈക്ക് കൈയില്‍ എടുത്തത് ‘കല്ല്യാണരാമ’നിലെ ‘കഥയിലെ രാജകുമാരിയും ഗോപകുമാരനും...’ എന്ന പാട്ടിനായിട്ടായിരുന്നു. എസ്. ജാനകിയും അതേ വേദിയില്‍. വരികള്‍ എവിടെയൊക്കെയോ ദാസേട്ടനില്‍ നിന്ന് മുറിഞ്ഞുപോയി. കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിച്ച ജനത്തെ നോക്കി ദാസേട്ടന്‍ പറഞ്ഞു ‘സുഹൃത്തുക്കളേ, നിങ്ങള്‍ ഈ പാട്ട് എത്രയോവട്ടം കേട്ടിരിക്കുന്നു. ഓരോ വാക്കും വരിയും വളവും തിരിവും നിങ്ങള്‍ക്ക് ഹൃദിസ്ഥമാണ്. ഞാന്‍ ഈ പാട്ട് പാടിയ ശേഷം കേട്ടിട്ടേയില്ല... ഇപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി പാടുന്നു...’
ആ പരിപാടിയില്‍ എസ്. ജാനകിക്ക് ദാസേട്ടനോട് പറയാന്‍ ഒരാവശ്യം. ചെമ്മീനില്‍ മന്നാഡെ പാടിയ ‘മാനസ മൈനേ...’ യേശുദാസിന്‍െറ ശബ്ദത്തില്‍ കേള്‍ക്കണം. സ്വന്തം ‘മാനസ മൈന..’ യേശുദാസ് പാടിയത് കൂവിയാര്‍ത്ത അതേ ജനം കൈയടിച്ച് സ്വീകരിച്ചു.

യേശുദാസിന്‍െറ സ്റ്റേജ് പ്രോഗ്രാമുകള്‍ ലോകത്തിന്‍െറ ഒട്ടുമുക്കാല്‍ മൂലകളിലും എത്തിയിട്ടുണ്ട്. നിറഞ്ഞ അതിശയത്തോടെ ലോകം ഈ പ്രതിഭയെ ഏറ്റുവാങ്ങുമ്പോള്‍, സ്റ്റേജില്‍ എന്നും യേശുദാസിന് വെല്ലുവിളി തീര്‍ത്തിരുന്നത് സ്റ്റുഡിയോ റൂമിലെ യേശുദാസായിരുന്നു. അസാമാന്യമായ തികവോടെ റെക്കോര്‍ഡറുകളില്‍ പതിഞ്ഞ ആ ശബ്ദത്തിന്‍െറ കയറ്റിറക്കങ്ങളിലും വളവിലും തിരിവിലും ധ്യാനത്തോടെ ആണ്ടിരുന്ന് സ്റ്റേജുകളില്‍ പാടിപ്പതിപ്പിച്ച ഗാനമേളക്കാര്‍ക്കൊപ്പം പോലും പൂര്‍ണതയുള്ളതായി തോന്നിയില്ല വേദിയിലെ യേശുദാസ്.

പ്രമുഖര്‍ പോലും കേഴ്വിക്കാരെ പറ്റിച്ച് ഇന്‍സ്ട്രുമെന്‍റുകള്‍ വെറുതേ നിരത്തിവെച്ച് മൈനസ് വണ്‍ സൗണ്ട് ട്രാക്കില്‍ കരോക്കെ ഗാനമേളകള്‍ കൊഴുപ്പിക്കുമ്പോള്‍ യേശുദാസ് വേറിട്ടുനിന്നു. സ്റ്റേജില്‍ എന്നും ലൈവായി മാത്രമേ ദാസേട്ടന്‍ പാടിയിട്ടുള്ളു.

ലിപ് ടച്ച് മൈക്രോ ഫോണ്‍ ചുണ്ടില്‍നിന്ന് അല്‍പം അകന്നിരുന്നാല്‍ ശബ്ദം പുറത്തു കേള്‍പ്പിക്കണമെങ്കില്‍ സൗണ്ട് എഞ്ചിനിയര്‍ പെടാപ്പാട് പെടേണ്ടിവരും. ഹൈദ്രാബാദിലെ സ്റ്റേജില്‍ കെ.എസ്. ചിത്രയും എസ്.പി. ബാലസുബ്രഹ്മണ്യവും പാടാനുണ്ടായിരുന്നു. ചുണ്ടില്‍നിന്ന് മൈക്രോ ഫോണ്‍ അകന്നുപോകാതിരിക്കാന്‍ അവര്‍ അങ്ങേയറ്റം ശ്രദ്ധിക്കുമ്പോള്‍ യേശുദാസ് ഈ 75ാമത്തെ വയസ്സില്‍ മൈക്രോ ഫോണിനെക്കുറിച്ച് എന്നത്തെയും പോലെ ഓര്‍മിക്കുന്നേയില്ല! ശബ്ദം എന്നും ആ മനുഷ്യന്‍െറ വിളിപ്പുറത്തായിരുന്നല്ലോ..!

തന്നെക്കാള്‍ ആറ് വയസ്സിന് മൂപ്പുള്ള യേശുദാസ് വേദിയില്‍ ഇടര്‍ച്ചകളില്ലാതെ പാടുമ്പോള്‍ പ്രമുഖരും ക്ഷണിക്കപ്പെട്ടവരും മാത്രം തിങ്ങിയ ആ ആഡിറ്റോറിയത്തില്‍ ഒരു കൊച്ചുകുഞ്ഞിന്‍െറ കൗതുകത്തോടെ എസ്.പി. ബാലസുബ്രഹ്മണ്യവുമുണ്ടായിരുന്നു. സിനിമയില്‍ പാടുക മാത്രമല്ല അഭിനയിക്കുകയും ചെയ്തിട്ടുണ്ട് രണ്ടുപേരും. എസ്.പി മികച്ച നടനാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്. കേളടീ കണ്‍മണീ, കാതലന്‍, മിന്‍സാര കനവ് തുടങ്ങിയ നിരവധി സിനിമകളില്‍ എസ്.പി ഒന്നാമനായി. തെലുങ്കില്‍ എണ്ണമറ്റ സിനിമകളില്‍ എസ്.പി അഭിനയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് എസ്.പി നായകനായ ‘മിഥുനം’ എന്ന ചിത്രത്തില്‍ എസ്.പിക്കുവേണ്ടി പാടി യേശുദാസ് പാടിയ ഒരുപക്ഷേ സിനിമാ ചരിത്രത്തിലെ അപൂര്‍വ ചരിത്രങ്ങളില്‍ ഒന്നായിരുന്നു. അവര്‍ രണ്ടുപേരും അത്രമേല്‍ ആഴത്തില്‍ ഹൃദയബന്ധമുള്ളവരുമായിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ ‘ദളപതി’യില്‍ രണ്ടുപേരും ചേര്‍ന്ന് പാടിയ ‘കാട്ടുക്കുയില് മനസുക്കുള്ളേ...’ എന്ന ഗാനത്തെക്കുറിച്ച് എസ്.പി വിശേഷിപ്പിച്ചത് ആ പാട്ട് തങ്ങളുടെ ആത്മരാഗമാണ് എന്നത്രെ..

ചുണ്ടടരുകളില്‍നിന്ന് ഒരു ചാണിനപ്പുറത്തേക്ക് മൈക്രോഫോണ്‍ അകലുമ്പോള്‍ പോലും ആ ശബ്ദത്തിന് തെല്ലും ഭേദങ്ങളില്ല. ഒരേ സ്കെയിലില്‍ ഒട്ടും ഇടര്‍ച്ചകളില്ലാതെ യേശുദാസ് നിറഞ്ഞുതുളുമ്പുന്നു...
മലയാള അക്ഷരങ്ങളുടെ ഉച്ചാരണം കൃത്യമാക്കാന്‍ യേശുദാസിനെ കേള്‍ക്കാന്‍ ഉപദേശിച്ച അധ്യാപകനുണ്ടായിരുന്നു ഞങ്ങള്‍ക്ക്.. അത്ര കണിശമായി യേശുദാസ് കന്നഡ എങ്ങനെ ഉച്ചരിക്കണമെന്ന് അവര്‍ക്ക് പാടിക്കൊടുക്കുന്നു.

യേശുദാസിനെ ആവശ്യമില്ലാത്ത ഒരു കാലത്തിലൂടെയാണ് മലയാള സിനിമാ ഗാന ശാഖ കടന്നുപോകുന്നത്. ആര്‍ക്കുവേണമെങ്കിലും, ലാലോ മോഹന്‍ലാലോ പാടിയാല്‍ പോലും ഹിറ്റാകുന്ന ഈ കാലത്ത് പാട്ടുകള്‍ വെറും നിലവിളികളാണ്. ഒരാഴ്ച പോലും ജീവനില്ലാത്ത, ആരും മൂളി നടക്കാത്ത, ഒന്ന് മൂളിവരുമ്പോഴേക്കും മാഞ്ഞുപോകുന്ന കൊതുകിന്‍െറ നിലവിളിപോലുള്ള പാട്ടുകള്‍.
സംഗീതത്തിന്‍െറ ആഴങ്ങളില്‍നിന്ന് മുങ്ങിയെടുത്ത് കൊണ്ടുവരുന്ന പാട്ടിന്‍െറ മുത്തുകള്‍ ഇവിടെ ആവശ്യമില്ല. മെലഡികള്‍ എന്നേ മരിച്ചുകഴിഞ്ഞു. അതുകൊണ്ട് യേശുദാസ് ഇവിടെ ആവശ്യമില്ലാത്ത ഗായകനാകുന്നു...

പക്ഷേ, ഇഷ്ടമുള്ള ഒരു പാട്ടു കേള്‍ക്കണമെങ്കില്‍ നമുക്കിപ്പോഴും യേശുദാസ് തന്നെ വേണം...
ഒരിക്കല്‍ ദേവരാജന്‍ മാഷ് പറയുകയുണ്ടായി. മലയാളത്തിലെ ഒന്നാമത്തെ ഗായകന്‍ യേശുദാസ് തന്നെയാണ്. രണ്ടാമത്തെയും മൂന്നാമത്തെയുമല്ല പത്താമത്തെയും ഗായകന്‍ യേശുദാസ് തന്നെയാണ്. അതിന് ശേഷമേ മറ്റാരെങ്കിലുമുള്ളൂ..

ആത്മസുഹൃത്തായ ചലച്ചിത്ര പിന്നണി ഗായകന്‍ പറഞ്ഞതോര്‍ക്കുന്നു.. ‘നമുക്ക് കേട്ടു പഠിക്കാന്‍ യേശുദാസിന്‍െറ ശബ്ദമുണ്ടായിരുന്നു. അതിനോട് മാറ്റുരച്ചുവേണമായിരുന്നു നമുക്കൊക്കെ ഗായകരാകാന്‍. ഏറ്റവും നല്ലതിനോടാണല്ലോ നമുക്ക് മാറ്റുനോക്കാന്‍ ഉണ്ടായിരുന്നത്.. ’

ഹൈദ്രാബാദിലെ വേദിയില്‍ റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയിലെ ഗിമ്മിക്കുകള്‍ ഇല്ലാത്ത ആ ശോകാഗാനം കേള്‍ക്കുമ്പോള്‍ യേശുദാസിന് ഒരിക്കലും പ്രായമാകില്ലെന്ന് പറയാന്‍ മറ്റൊന്നാലോചിക്കേണ്ടതില്ല.
തീര്‍ച്ചയായും യേശുദാസ് തന്‍െറ ഏറ്റവും നല്ല പാട്ടുകള്‍ പാടിയ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Thu Aug 07, 2014 6:53 am

 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Jan 09, 2015 2:24 pm

ഗാനഗന്ധര്‍വന് എഴുപത്തിയഞ്ച്


ഇനിയുമെന്തെഴുതുവാന്‍ ഈ ഗന്ധര്‍വനാദത്തെപ്പറ്റി എന്ന് നമുക്കു തോന്നിപ്പോകും. റീമിക്സും ഇനവേഷനുമായി എത്ര തലമുറ കടന്നുപോയി. ഈ ദിവ്യ ശബ്ദത്തെ ഗന്ധര്‍വനാദമെന്ന് വിശേഷിപ്പിച്ച മഹാകവിയെ ഗാനാസ്വാദകലോകം എന്നും നന്ദിയോടെയേ സ്മരിക്കൂ. നമ്മള്‍ നേരില്‍ കേട്ടിട്ടില്ലല്ളൊ ഗന്ധര്‍വന്‍െറ യഥാര്‍ഥ ശബ്ദം. സ്വപ്നത്തില്‍ ഏതെങ്കിലും കന്യകമാര്‍ കേട്ടിട്ടുണ്ടോ ആവോ! ഏതായാലും നമുക്കറിയുന്ന ഗന്ധര്‍വ നാദം സംഗീതം എന്ന ദിവ്യാനുഭവത്തിന്‍െറ ആദ്യത്തെ തേനിറ്റിച്ച ആ ശബ്ദമാണ്. കുഞ്ഞിന്‍റെ നാവിലെ പൊന്നും തേനും പോലെ നമ്മുടെ കര്‍ണങ്ങളിലെ തേനാമൃത്.

നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന പലതുണ്ട്. കഥകളിയെന്ന കാഴ്ചക്കെട്ടും കലയും, പൂരം എന്ന തുളുമ്പുന്ന ദൃശ്യം, നിളയെന്ന ഒഴുകാതെയൊഴുകുന്ന ചിത്രം, നാലുകെട്ടും നദികളും നിര്‍മലഗ്രാമങ്ങളും.. അങ്ങനെ എണ്ണിപ്പറയുമ്പോള്‍ തൊട്ടുകാണിക്കാകനാവാതെ കേള്‍പ്പിക്കാന്‍ മാത്രം കഴിയുന്ന ഒന്നുണ്ട്; ഓര്‍മകളിലെ പാട്ടിന്‍െറ പ്രതിധ്വനി. അതിനെ നാം യേശുദാസ് എന്നു വിളിക്കുന്നു. താടിയും മുടിയും സുന്ദരമുഖവുമുള്ള ഒരു ഗായകനായല്ല മറിച്ച് നമ്മുടെ വികാര സഞ്ചയങ്ങള്‍ക്ക് ശബ്ദരൂപം നല്‍കിയ സംഗീതമായേ നമുക്ക് അദ്ദേഹത്തെ കാണാന്‍ കഴിയൂ.

മനോഹരമായ ശബ്ദമാണ് യേശുദാസിനെ വേറിട്ട് നിര്‍ത്തുന്നതെന്ന് നാം സാമാന്യമായി പറയും. എന്നാല്‍ യേശുദാസ് അതു മാത്രമല്ല, ഒരു ആലാപന സംസ്കാരം കൂടിയാണ്. ശബ്ദം തന്നെയെടുത്താല്‍ ഇനിയും തലമുറകള്‍ അദ്ദേഹത്തെ കേള്‍ക്കും എന്ന് നാം ഉറപ്പിച്ച് പറയുന്ന നിലശ്ചയങ്ങള്‍ക്ക് പല സ്വരഭേദങ്ങളുണ്ട്. നമ്മള്‍ കേട്ടിട്ടില്ലാത്ത പലതിന്‍െറയും പലരുടെയും ശബ്ദസാന്നിധ്യം നാം തിരിച്ചറിയുന്നത് അദ്ദേഹത്തിന്‍െറ ആ അഭൗമ നാദത്തിലൂടെയാണ്.

‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചലച്ചിത്രം കണ്ടിട്ടുള്ള, അല്ളെങ്കില്‍ അതിലെ പാട്ടുകള്‍ കേട്ടിട്ടുള്ളവര്‍ക്ക് എന്നും മനസിലുള്ള ഗന്ധര്‍വന്‍െറ പാട്ട് ദാസിന്‍െറ ശബ്ദമാണ്. ജോണ്‍സണ്‍ തീര്‍ത്ത ഹമ്മിങ്ങില്‍ ഒരു ഹൃദയസ്പര്‍ശിയായ താരസ്ഥായീ സ്വരം ഒഴുകി നിറയുന്നത് നമ്മുടെ ഹൃദയത്തിന്‍െറ അടിത്തട്ടിലൂടെയാണ്. അതില്‍ നാമൊരു സങ്കല്‍പ ഗന്ധര്‍വനെ സൃഷ്ടിക്കുന്നു. അതിന്‍െറ സുഖഭാവത്തില്‍ ദേവീ.. എന്ന പല്ലവി. ഏത് കാമുക ഹൃദയവും ചലിക്കുന്ന നാദം. ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ ആ താരകത്തിന്‍െറ ശബ്ദം.

മലയാളത്തിലെ പല കല്‍പനാലോകവും നമ്മുടെ മനസില്‍ വികാരമുണ്ടാക്കുന്നത് ആ നാദപ്രതലത്തിലാണ്. കമ്രനക്ഷത്ര കന്യമാര്‍ നമ്രശീര്‍ഷരായ് നില്‍ക്കുന്നത്, ഹര്‍ഷലോലനായ് ഹംസതൂലികാശയ്യയില്‍ വന്നവതരിക്കുന്നത്, സരസ്വതീയാമം വിടരുന്നത്, ഉഷാകിരണങ്ങള്‍ പുല്‍കി തുഷാര ബിന്ദുവിന്‍െറ മുഖം തുടുക്കുന്നത്, കള്ളിപ്പാലകള്‍ പൂത്ത് കാട് വെള്ളിപ്പൂക്കുട തീര്‍ക്കുന്നത്, വികാര നൗകയുമായ് തിരമാലകളാടിയുലയുന്നത്, ആലിന്‍െറ കൊമ്പത്തെ ഗന്ധര്‍വന്‍ ആരെയോ മന്ത്രമോതി ഉണര്‍ത്തുന്നത്, പ്രമദവനം ഋതുരാഗം ചൂടുന്നത്, സൗപര്‍ണികാമൃത വീചികള്‍ പാടുന്നത്, പാതിരാമഴ ഹംസഗാനം പാടുന്നത് എന്നിങ്ങനെ എത്രയെത്ര കവികല്‍പനകള്‍ക്ക് ശബ്ദഭാഷ്യം ചമച്ച, അത് നമ്മുടെ മനസില്‍ പ്രതിഷ്ഠിച്ച ശബ്ദ വൈഭവം. ഇങ്ങനെ എത്രയെത്ര മാനസഭാവങ്ങള്‍ക്ക് ശബ്ദരൂപമായ ഗാനസൗകുമാര്യം. അദ്ദേഹം കാല്‍നൂറ്റാണ്ട് ജീവിതത്തിന്‍െറ പടവുകളില്‍. മലയാളം മനസില്‍ ഒരിക്കല്‍കൂടിയേകുന്നു നമോവാകം.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Sat Jan 10, 2015 7:31 am

ഗാനഗന്ധര്‍വ്വന്‌ ഇന്ന്‌ 75- ാം ജന്മദിനം;

[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 13, 2015 1:38 pm

18 വര്‍ഷത്തിനുശേഷം ഗന്ധര്‍വസ്വരത്തില്‍ ഹിന്ദിഗാനംനെദോനായിരേ...' ചെന്നൈയിലെ എ.ആര്‍.റഹ്മാന്‍ സ്റ്റുഡിയോയിലെ നിശ്ശബ്ദത ഭേദിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരത്തില്‍ ഭാവാത്മകമായ ഒരു ഹിന്ദിഗാനത്തിന്റെ ഈരടി പെയ്തിറങ്ങി. 18വര്‍ഷത്തിനുശേഷം ഗന്ധര്‍വസ്വരത്തില്‍ മുഴങ്ങിയ ഹിന്ദിഗാനത്തിന്റെ റെക്കോഡിങ് കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ സ്റ്റുഡിയോയിലെത്തിയിരുന്നു. 1997ല്‍ രാംഗോപാല്‍വര്‍മ സംവിധാനംചെയ്ത 'ദൗഡ്' എന്ന ചിത്രത്തിലാണ് യേശുദാസ് അവസാനമായി ഹിന്ദി ഗാനം പാടിയത്.

''ദൈവകടാക്ഷംകൊണ്ട് നന്നായി പാടാന്‍പറ്റിയെന്നാണ് വിശ്വാസം. ഓരോ അരിമണിയിലും അതുപയോഗിക്കാനുള്ളവന്റെ പേരെഴുതിയിട്ടുണ്ടാകുമെന്നു പറയുമ്പോലെ ഓരോ പാട്ടിലും അതുപാടാനുള്ളവന്റെ പേരും കാണണം. അതുകൊണ്ട് ഞാന്‍പാടി, അത്രയേയുള്ളൂ. വര്‍ഷങ്ങളുടെ കണക്കൊന്നും ഞാന്‍ വെയ്ക്കാറില്ല'' പുതിയ ഗാനാലാപനത്തിന്റെ അനുഭവം വിവരിച്ച് ഡോ. കെ.ജെ. യേശുദാസ് പറഞ്ഞു.

പ്രവീണ്‍ മോര്‍ച്ചലെയുടെ കന്നിസംവിധാനസംരംഭമായ 'ബെയര്‍ ഫൂട്ട് ടു ഗോവ' എന്നചിത്രത്തിനുവേണ്ടിയാണ് ഈ ഗാനമാലപിച്ചത്. തന്റെ കടുത്ത ആരാധകനായ പ്രവീണിന്റെ നിര്‍ബന്ധപ്രകാരം സമ്മതം മൂളുകയായിരുന്നു യേശുദാസ്.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 13, 2015 1:39 pm

halo kj
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 13, 2015 1:40 pm

vipinraj wrote:
halo kj

ത്രെഡ് മൊയലാളി
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 13, 2015 1:42 pm

Ammu wrote:
vipinraj wrote:
halo kj

ത്രെഡ് മൊയലാളി

ngheee njan aano
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 13, 2015 1:48 pm

vipinraj wrote:
Ammu wrote:


ത്രെഡ് മൊയലാളി

ngheee njan aano

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 13, 2015 4:17 pm

Ammu wrote:
18 വര്‍ഷത്തിനുശേഷം ഗന്ധര്‍വസ്വരത്തില്‍ ഹിന്ദിഗാനംനെദോനായിരേ...' ചെന്നൈയിലെ എ.ആര്‍.റഹ്മാന്‍ സ്റ്റുഡിയോയിലെ നിശ്ശബ്ദത ഭേദിച്ച് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരത്തില്‍ ഭാവാത്മകമായ ഒരു ഹിന്ദിഗാനത്തിന്റെ ഈരടി പെയ്തിറങ്ങി. 18വര്‍ഷത്തിനുശേഷം ഗന്ധര്‍വസ്വരത്തില്‍ മുഴങ്ങിയ ഹിന്ദിഗാനത്തിന്റെ റെക്കോഡിങ് കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ സ്റ്റുഡിയോയിലെത്തിയിരുന്നു. 1997ല്‍ രാംഗോപാല്‍വര്‍മ സംവിധാനംചെയ്ത 'ദൗഡ്' എന്ന ചിത്രത്തിലാണ് യേശുദാസ് അവസാനമായി ഹിന്ദി ഗാനം പാടിയത്.

''ദൈവകടാക്ഷംകൊണ്ട് നന്നായി പാടാന്‍പറ്റിയെന്നാണ് വിശ്വാസം. ഓരോ അരിമണിയിലും അതുപയോഗിക്കാനുള്ളവന്റെ പേരെഴുതിയിട്ടുണ്ടാകുമെന്നു പറയുമ്പോലെ ഓരോ പാട്ടിലും അതുപാടാനുള്ളവന്റെ പേരും കാണണം. അതുകൊണ്ട് ഞാന്‍പാടി, അത്രയേയുള്ളൂ. വര്‍ഷങ്ങളുടെ കണക്കൊന്നും ഞാന്‍ വെയ്ക്കാറില്ല'' പുതിയ ഗാനാലാപനത്തിന്റെ അനുഭവം വിവരിച്ച് ഡോ. കെ.ജെ. യേശുദാസ് പറഞ്ഞു.

പ്രവീണ്‍ മോര്‍ച്ചലെയുടെ കന്നിസംവിധാനസംരംഭമായ 'ബെയര്‍ ഫൂട്ട് ടു ഗോവ' എന്നചിത്രത്തിനുവേണ്ടിയാണ് ഈ ഗാനമാലപിച്ചത്. തന്റെ കടുത്ത ആരാധകനായ പ്രവീണിന്റെ നിര്‍ബന്ധപ്രകാരം സമ്മതം മൂളുകയായിരുന്നു യേശുദാസ്.

wawwwwwwww
Back to top Go down
rakshassan
New Member
New Member
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 13, 2015 8:17 pm

Back to top Go down
Sponsored content
PostSubject: Re: കെ. ജെ .യേശുദാസ്    

Back to top Go down
 
കെ. ജെ .യേശുദാസ്
View previous topic View next topic Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: