HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 കെ. ജെ .യേശുദാസ്

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Feb 17, 2012 8:11 am

[You must be registered and logged in to see this image.]
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Fri Feb 17, 2012 8:45 am

nettooraan wrote:
vipinraj wrote:
page 7 il und

swaarry maashe... kandillaarunnu.
nettooonodallaaaarnnu
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Fri Feb 17, 2012 8:45 am

parutty wrote:
innithaano
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Feb 17, 2012 9:32 am

next weekil ayirikum. waitu yetta
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Feb 20, 2012 8:11 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Feb 20, 2012 11:36 am

parutty wrote:
[You must be registered and logged in to see this image.]


kaananam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Feb 20, 2012 11:37 am

Ammu wrote:
parutty wrote:
[You must be registered and logged in to see this image.]


kaananam

live pics undayirikunnathayirikum
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon Feb 20, 2012 11:38 am

parutty wrote:
Ammu wrote:
parutty wrote:
[You must be registered and logged in to see this image.]


kaananam

live pics undayirikunnathayirikum

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Feb 20, 2012 11:38 am

parutty wrote:
Ammu wrote:
parutty wrote:
[You must be registered and logged in to see this image.]


kaananam

live pics undayirikunnathayirikum

Atheyo....

Ippozhe oru
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Mar 02, 2012 10:10 am

യേശുദാസ് 50' വേള്‍ഡ് ടൂര്‍ പ്രചാരണം തുടങ്ങി

ദോഹ: എല്ലാ ഭാഷകളിലുള്ള സംഗീതവും ജനങ്ങളില്‍ ഉണര്‍ത്തുന്ന വികാരം ഒന്നുതന്നെയാണെന്ന് ഡോക്ടര്‍ കെ.ജെ.യേശുദാസ് പറഞ്ഞു. എല്ലാ സംഗീതവും ഒന്നാണ്, അതിന്റെ ആസ്വാദനവും വ്യത്യസ്തമല്ല, ഭാഷയും ശീലും വ്യത്യസ്തമെന്നു മാത്രം.

മാര്‍ച്ച് 9ന് ദോഹയില്‍ എം.എം.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ പ്രമുഖ വാച്ച് നിര്‍മാതാക്കളായ മര്‍സുക് ശംലന്‍ സങ്കടിപ്പിക്കുന്ന 'യേശുദാസ് 50' വേള്‍ഡ് ടൂര്‍ 2012 ന്റെ ഔദ്യോഗിക പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഗീതം ദൈവീകമായി കിട്ടുന്ന വരദാനമാണ്. ജാതി ഭേദം, മത ഭേദം എന്ന വരികള്‍ പാടാന്‍ ദൈവം അവസരം നല്‍കിയതില്‍ താനിന്നും സംതൃപ്തനാണ്. മതങ്ങള്‍ തമ്മില്‍ വൈരുധ്യമില്ല. ഏക ദൈവങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം പറയുന്നത് ഒന്ന് തന്നെയാണ്. പിന്നെ എന്തിനാണ് മനുഷ്യര്‍ മതങ്ങളുടെ പേരില്‍ കലഹിക്കുന്നത്. ഒരു മതത്തെ മാത്രം പ്രകീര്‍ത്തിച്ചു പാടാന്‍ താത്പര്യമില്ല. ദൈവത്തെ പ്രകീര്‍ത്തിച്ചു പാടാനാണ് താത്പര്യം.

താന്‍ സംഗീതജ്ഞനായതിന് പിതാവിനോടാണ് കടപ്പാടെന്നു മകന്‍ വിജയ് യേശുദാസ് പറഞ്ഞു. റമദ പ്ലാസയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മര്‍സുക് ശംലാന്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ശംലാന്‍, ജനറല്‍ മാനേജര്‍ കെ.വി.രാമകൃഷ്ണന്‍ (രവി) എന്നിവരും പങ്കെടുത്തു.

പരിപാടിയുടെ ടിക്കറ്റ് പ്രകാശനം ടിസ്സോറ്റ് വാച്ച് ഡിവിഷന്‍ മാനേജര്‍ നബീലിന് നല്‍കി യേശുദാസ് പുറത്തിറക്കി.
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Mon Mar 12, 2012 2:30 pm

അരനൂറ്റാണ്ടായി മലയാളിയുടെ ചുണ്ടിലെ പാട്ടാണ് യേശുദാസ്. ആ ഗന്ധര്‍വ സ്വരം മൂളാത്ത, മനസ്സില്‍ പാടി നടക്കാത്ത എത്ര മലയാളികളുണ്ടാവും? സംഗീതം ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാം. അറുപതുകളില്‍ മലയാളസിനിമയില്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും ഹൃദയഗീതങ്ങളായി കൊണ്ടുനടക്കുകയാണ് നമ്മള്‍.

കാലത്തിലെ മാറ്റം യേശുദാസിന്റെ ശബ്ദത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ് ? അറുപതുകളിലെ യുവത്വം നിറഞ്ഞ യേശുദാസിന്റെ ശബ്ദം പിന്നീട് മാറിയതെങ്ങനെയാണ്? അദ്ദേഹത്തിന്റെ സ്വരപരിണാമത്തിലൂടെ ഒരു യാത്ര നടത്തിനോക്കൂ. സുകൃതജന്മങ്ങള്‍ക്കു മാത്രം സാധിക്കുന്ന അപൂര്‍വതയാണ് ആ യാത്രയിലൂടെ നമുക്കു കണ്ടെത്താനാവുക. സ്വരംകൊണ്ടു കാലത്തെ തോല്‍പിക്കുക എന്നതു മറ്റാര്‍ക്കും സാധിക്കുന്നതല്ല. പകരം വയ്ക്കാനില്ലാത്ത ഗായകനായി യേശുദാസ് മാറുന്നത് കാലത്തെയും തോല്‍പിച്ച സ്വരത്തിന്റെ ഉടമ എന്നതുകൊണ്ടുകൂടിയാണ്.യേശുദാസിന്റെ സ്വരപരിണാമത്തിലെ മാറ്റം ഗന്ധര്‍വനാദത്തെ കൂടുതല്‍ സുന്ദരമാക്കുകയാണ് ചെയ്തത് എന്നതിനു മികച്ച ഉദാഹരണമാണ് 'മിടുമിടുക്കി എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം പാടിയ 'അകലെയകലെ നീലാകാശം.. എന്ന ഗാനം. 26 വര്‍ഷങ്ങള്‍ക്കു ശേഷം 1995ല്‍ ഇതേ ഗാനം യേശുദാസ് വീണ്ടും പാടി. രാജസേനന്‍ സംവിധാനം ചെയ്ത 'ആദ്യത്തെ കണ്‍മണി എന്ന ചിത്രത്തിനുവേണ്ടി. ശ്രീകുമാരന്‍ തമ്പി രചിച്ച് ബാബുരാജ് ഈണമിട്ട ആ ഗാനം എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായി ഇന്നും തുടരുന്നു.

ശബ്ദശുദ്ധിക്കായി കഠിനവ്രതങ്ങള്‍
'പിതാവേ, എനിക്കു കര്‍ത്താവിന്റെ ശരീരം മാത്രം മതി, രക്തം വേണ്ട - തന്റെ വിവാഹവേളയില്‍ വിശുദ്ധ കുര്‍ബാന നല്‍കിയ ഗ്രിഗോറിയോസ് തിരുമേനിയോട് യേശുദാസ് പറഞ്ഞു. കുര്‍ബാനയ്ക്കിടെ വീഞ്ഞില്‍ മുക്കിയാണ് തിരുവോസ്തി നല്‍കുക. പക്ഷേ, യേശുദാസിന്റെ ആഗ്രഹപ്രകാരം വീഞ്ഞില്‍ മുക്കാതെ ഗ്രിഗോറിയോസ് തിരുമേനി യേശുദാസിനു അപ്പം നല്‍കി. ഒരിക്കലും ശുദ്ധി നഷ്ടപ്പെടാത്ത ശബ്ദം നിലനിര്‍ത്താന്‍ വേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങള്‍ എത്രയധികമാണെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. തന്റെ ശബ്ദസൌന്ദര്യം നിലനിര്‍ത്താന്‍ യേശുദാസിന് സാധിച്ചത് ജീവിതത്തില്‍ ഉടനീളം അദ്ദേഹം പാലിച്ച ഇത്തരം കടുത്ത നിഷ്ഠങ്ങള്‍ കൊണ്ടു കൂടിയാണ്.ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല അദ്ദേഹം. വീഞ്ഞുപോലും രുചിച്ചിട്ടില്ല. ഐസ്ക്രീം രുചിച്ചിട്ടുള്ളതു പോലും വളരെ അപൂര്‍വമായി മാത്രം. ജീവിതസുഖങ്ങളെല്ലാം സംഗീതത്തിനു വേണ്ടി അദ്ദേഹം തൃജിച്ചു.

''ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ശബ്ദത്തിനു ക്ഷീണം തട്ടുമായിരുന്നു. ശബ്ദനാളത്തില്‍ കൂടുതല്‍ മാംസ്യം അടിഞ്ഞുകൂടിയാല്‍ ശബ്ദത്തില്‍ വ്യത്യാസം വരും. കൂടുതല്‍ സംസാരിക്കുന്നതുപോലും സംഗീതജ്ഞനു നന്നല്ല. സംസാരിക്കുമ്പോഴും പാടുമ്പോഴും പേശീചലനത്തില്‍ വ്യത്യാസം സംഭവിക്കും. ഒരേ ഒച്ചയില്‍ സംസാരിക്കുന്നതുപോലും നന്നല്ല. ശബ്ദം ഉയര്‍ത്തിയും താഴ്ത്തിയും സംസാരിക്കണം - ശബ്ദശുദ്ധി നിലനിര്‍ത്തുന്നതിനെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് യേശുദാസ് ഒരിക്കല്‍ വിശദീകരിച്ചു.

ഗന്ധര്‍വസ്വരം കാലങ്ങളിലൂടെ
''ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്
ശ്രീനാരായണ•ഗുരുവിന്റെ വിഖ്യാതമായ ഈ ശ്ളോകം ആലപിച്ചുകൊണ്ട് 'കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ 1962ലാണ് യേശുദാസ് പിന്നണിഗായകനാകുന്നത്. പിന്നീട് മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ വലിയ ഗായകന് അനുയോജ്യമായ തുടക്കം.

അറുപതുകളിലെ യേശുദാസിന്റെ ഗാനങ്ങളുടെ പട്ടിക എടുത്തുനോക്കൂ. എങ്ങനെയാണ് അതില്‍ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കുക? എങ്ങനെയാണ് ആ കാലത്തെ ഹിറ്റുകളെ മാത്രം വേര്‍തിരിച്ചെടുക്കുക? 'ഭാഗ്യജാതകം എന്ന ചിത്രത്തിലെ 'ആദ്യത്തെ കണ്‍മണി ആണായിരിക്കണം.. എന്ന ഗാനമാണ് യേശുദാസിന്റെ സിനിമാ ജീവിതത്തിലെ ആദ്യ ഹിറ്റ് എന്നു പറായം. പി. ലീലയോടൊപ്പം പാടിയ ഈ ഗാനം സൂപ്പര്‍ഹിറ്റായതോടെ മലയാളത്തിന്റെ പ്രിയ ഗായകനായി യേശുദാസ് മാറി.

യേശുദാസിന്റെ ഏറ്റവും മികച്ച ഗാനം ഏത് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തുക സാധ്യമല്ല. പക്ഷേ, അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൂടുതല്‍ വോട്ടുവീഴാവുന്ന ഗാനം അറുപതുകളുടെ തുടക്കത്തിലാണ് യേശുദാസ് പാടിയത്. ഭാര്‍ഗവീനിലയത്തിലെ 'താമസമെന്തേ വരുവാന്‍...പ്രാണസഖീ എന്റെ മുന്നില്‍.... എന്ന ഗാനമാണത്. 1964ല്‍ പി. ഭാസ്കരന്റെ രചനയില്‍ ബാബുരാജ് ഒരുക്കിയ ഈ ഗാനം സാങ്കേതിസൌകര്യങ്ങള്‍ വളരെ കുറവുള്ള ഒരു കാലത്താണ് ജന്മമെടുക്കുന്നതെന്ന് വിശ്വസിക്കാനാവില്ല.ഒറ്റ മൈക്കില്‍ റിക്കോര്‍ഡിങ് നടക്കുന്ന കാലമാണത്. തബല, വയലിന്‍ തുടങ്ങിയവയെല്ലാം ഗായകനു ചുറ്റുമുണ്ടാകും. പലതവണ റിഹേഴ്സല്‍ നടത്തി പാടിപ്പഠിപ്പിച്ച ശേഷമാണ് അവസാന റെക്കോര്‍ഡിങ്. മലയാളത്തിന് ഏറ്റവും പ്രിയങ്കരമായ, ഏറ്റവും പരിചിതമായ ഗന്ധര്‍വസ്വരത്തില്‍ പിറന്ന ഈ ഗാനത്തെ വെല്ലാന്‍ മറ്റൊരു പ്രണയഗാനം ഇനിയും ഉണ്ടായിട്ടില്ല എന്നു നിസ്സംശയം പറയാം.

യേശുദാസിന്റെ ഏറ്റവും മികച്ച പ്രണയഗാനങ്ങളുടെ പട്ടിക എടുത്തുനോക്കാം. അരനൂറ്റാണ്ടു തികയ്ക്കുന്ന സംഗീതജീവിതത്തില്‍ ഒരോ പതിറ്റാണ്ടിലും അദ്ദേഹം പാടിയ ചില ഗാനങ്ങള്‍. ഗന്ധര്‍വസ്വരത്തിലെ പ്രണയം കാലത്തിനു മാറ്റം വരുത്താനാവാത്തതാണെന്ന് ഈ താരതമ്യം മാത്രം മതി ആര്‍ക്കും ബോധ്യമാവാന്‍.

പ്രണയം അറുപതുകളില്‍
. താമസമെന്തേ വരുവാന്‍ (ഭാര്‍ഗവീനിലയം)
. സ്വര്‍ണച്ചാമരം വീശിയെത്തുന്ന (യക്ഷി)
. പ്രാണസഖി ഞാന്‍ (പരീക്ഷ)
. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ (പാടുന്ന പുഴ)
. അകലെയകലെ നീലാകാശം (മിടുമിടുക്കി)
. എഴുതിയതാരാണു സുജാത(ഉദ്യോഗസ്ഥ)
. സ്വര്‍ണത്താമരയിതളിലുറങ്ങും(ശകുന്തള)
. മാണിക്യവീണയുമായെന്‍ (കാട്ടുപൂക്കള്‍)

പ്രണയം എഴുപതുകളില്‍
. ഇന്നലെ നീയൊരു സുന്ദരരാഗമായ്(സ്ത്രീ)
. അനുപമേ അഴകേ(അരനാഴികനേരം)
. നീ മധു പകരൂ മലര്‍ ചൊരിയൂ - മൂടല്‍മഞ്ഞ്
. എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍(അച്ചാണി)
. നിന്റെ മിഴിയില്‍ നീലോല്‍പലം(അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍)
. കസ്തൂരി മണക്കുന്നല്ലോ കാറ്റേ(പിക്നിക്)
. മനോഹരി നിന്‍ മനോരഥത്തില്‍(ലോട്ടറി ടിക്കറ്റ്)
. സ്വര്‍ഗപുത്രീ നവരാത്രി(നിഴലാട്ടം)
. യവന സുന്ദരി(പേള്‍ വ്യൂ)
. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍(ചന്ദ്രകാന്തം)
. ഒരു നിമിഷം തരൂ നിന്നിലലിയാന്‍(സിന്ദൂര)
. ശ്യാമസുന്ദര പുഷ്പമേ(യുദ്ധകാണ്ഡം)
. എന്‍ സ്വരം പൂവിടും ഗാനമേ(അനുപല്ലവി)

പ്രണയം എണ്‍പതുകളില്‍
. 'കണ്ണും കണ്ണും (അങ്ങാടി)
. സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട (ശാലിനി എന്റെ കൂട്ടുകാരി)
. ചൈത്രം ചായം ചാലിച്ചു (ചില്ല്)
. കല്‍പാന്തകാലത്തോളം(എന്റെ ഗ്രാമം)
. ആരെയും ഭാവഗായകനാക്കും (നഖക്ഷതങ്ങള്‍)
. പൂങ്കാറ്റിനോടും കിളികളോടും(പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്)
. ഇരുഹൃദയങ്ങളിലൊന്നായ് വീശി(മേയ്മാസപ്പുലരിയില്‍)
. ഒരു ദലം മാത്രം(ജാലകം)
. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ (നീയെത്ര ധന്യ)
. വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ (ഇടനാഴിയില്‍ ഒരു കാലൊച്ച)
. നീ എന്‍ സര്‍ഗ സൌന്ദര്യമേ (കാതോടു കാതോരം)
. അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍(ഒരു കുടക്കീഴില്‍)

പ്രണയം തൊണ്ണൂറുകളില്‍
. ദേവീ ആത്മരാഗം (ഞാന്‍ ഗന്ധര്‍വന്‍)
. പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ (ഹരികൃഷ്ണന്‍സ്)
. അന്തിവെയില്‍ പൊന്നുരുകും (ഉള്ളടക്കം)
. നീര്‍മിഴിപ്പീലിയില്‍(വചനം)
. പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്)
. അഞ്ചു ശരങ്ങളും (പരിണയം)
. എന്നും നിന്നെ പൂജിക്കാം (അനിയത്തിപ്രാവ്)
. ഒരു രാത്രി കൂടി വിടവാങ്ങവേ (സമ്മര്‍ ഇന്‍ ബേത്ലഹേം)
. മിഴിയറിയാതെ വന്നു നീ (നിറം)
. എന്തിനു വേറൊരു സൂര്യോദയം (മഴയെത്തുംമുന്‍പേ)
. ആരോ വിരല്‍ മീട്ടി (പ്രണയവര്‍ണങ്ങള്‍)

പ്രണയം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍
. കരളേ നിന്‍ കൈപിടിച്ചാല്‍(ദേവദൂതര്‍)
. എന്റെ എല്ലാമെല്ലാമല്ലേ(മീശമാധവന്‍)
. വിളിച്ചതെന്തിനു വീണ്ടും(ഗ്രാമഫോണ്‍)
. കോടമഞ്ഞിന്‍(കൊച്ചു കൊച്ചു സന്തോഷങ്ങള്‍),
. മെല്ലെയൊന്നു പാടി നിന്നെ(മനസിനക്കരെ)
. പറയാതെ അറിയാതെ (ഉദയനാണു താരം)
. ഒരു നറുപുഷ്പമായ് (മേഘമല്‍ഹാര്‍)
. ജൂണിലെ നിലാമഴയില്‍ (നമ്മള്‍ തമ്മില്‍)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Mar 12, 2012 2:31 pm

(manoramayil vaayichirunnu)
Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Mon Mar 12, 2012 2:33 pm

Ammu wrote:
(manoramayil vaayichirunnu)
avide poyi vaayichaal kurachu commentsum koode vaayikkaam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Mar 12, 2012 2:33 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Mar 12, 2012 2:34 pm

sweetword wrote:
Ammu wrote:
(manoramayil vaayichirunnu)
avide poyi vaayichaal kurachu commentsum koode vaayikkaam

Athum vaayichu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Mon Mar 12, 2012 3:23 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ. ജെ .യേശുദാസ്    Tue Mar 13, 2012 12:50 am

Back to top Go down
Guest
GuestPostSubject: Re: കെ. ജെ .യേശുദാസ്    Fri Apr 06, 2012 11:55 am

The septuagenarian still draws them by the thousands. The organisers — Sree Ramaseva Mandali, Chamarajpet, on Wednesday made arrangements for 4,000 extra seats as they knew the existing 6,000 wouldn't be enough for this particular classical music concert. But even this did not suffice!

Several renowned names in both the classical streams perform at the legendary Ramanavami concerts at Fort High School ground but what is this magnetism in Kattassery Joseph Yesudas that drives the mandali to even have police protection at the gate to manage the surging crowds? Mind you, they are ticketed too, unlike several other banners that organise free Ramanavami concerts.
No fee at all

Says S.N. Varadaraj of the mandali: “Yesudas's ethics are different. He has never accepted money [from us] saying his concert here is a prayer to Lord Rama. Even his guru Chembai Vaidyanatha Bhagavatar did not take a [single paisa] in his day: it's a guru-shishya tradition being followed since decades.”

Yesudas too made it clear at his concert that only this Ramanavami platform gives him the ultimate satisfaction. “Where else can I find such an excellent audience? If I had only one concert, I would choose this platform,” said the maestro, who almost got emotional.

“We never miss his concert,” said Rakshita, a Vijayanagar resident.

“To us he is a secular classical singer. There is no parallel, if you notice; there is national integration here,” said Puttanna of Marathahalli. “His presentation in Carnatic is something different; he doesn't make it too serious to sound traditional and sober,” observed Ramamani of Banashankari.

“For Ayyappa devotees like us, we wait for his tail-end bhajans, and he also gives us the maximum Kannada kritis compared to anyone else,” said adoring fan Phanish.
Savvy and informal

Yesudas was the first classical singer to switch over to a laptop on stage to avoid the mess of papers and books for lyrics. He peppers his concerts with witty remarks, explains raga nuances and often converts the platform into a lec-dem. When he took up a kriti in the rare raga Vivardhini, for example, he explained the missing ‘nishada' that made it so different from Kedaragowla with a multitude of phrases. Earlier, in the Hamsadhwani kriti Vathapi, he recollected some of the ‘flexible brigas' that Chembai together with Chowdiah had presented nearly five decades ago.

This easy rapport with his audience extends to being photographed too. Unlike the newer stars who put up their price, Yesudas hardly ever bothers about people constantly clicking at him right through the performance!
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Apr 13, 2012 12:12 pm

കുട്ടികളെക്കൊണ്ട് അധികം വേഷം കെട്ടിക്കരുത്- യേശുദാസ്

തിരുവനന്തപുരം: കാലത്തിന്റെ മാറ്റമനുസരിച്ച് കലാപരിപാടികളിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ കുട്ടികളെക്കൊണ്ട് അധികം വേഷം കെട്ടിക്കാതെ ശ്രദ്ധിക്കണമെന്നും ഗായകന്‍ യേശുദാസ്. ഈ വര്‍ഷത്തെ സ്വരലയ - കൈരളി യേശുദാസ് അവാര്‍ഡുകള്‍ ഗായകന്‍ എം.ജി. ശ്രീകുമാറിനും സംഗീത സംവിധായകന്‍ ശ്യാമിനും സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ലോകം മാറുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല. പക്ഷേ നമ്മുടെ സാംസ്‌കാരവും രീതികളും കടന്നു പോകുമ്പോഴാണ് കുഴപ്പം. ശരീരം കൂടുതല്‍ പുറത്ത് കാണിക്കാത്ത വസ്ത്രധാരണ രീതിവേണം. മാര്‍ക്കറ്റിങ്ങിന്റെ കാര്യത്തില്‍ തടസമുണ്ടെങ്കില്‍ തന്റെ 'ഗാനഗന്ധര്‍വന്‍' എന്ന പേരും ചിത്രവും സ്വരലയയില്‍ നിന്ന് എടുത്തുമാറ്റുന്നതില്‍ വിരോധമില്ലെന്നും യേശുദാസ് പറഞ്ഞു.

ഗായകന്‍ എന്നതിനൊപ്പം നാടിന്റെ മതസൗഹാര്‍ദത്തിനും ഐക്യത്തിനുമായി നിലകൊണ്ട വ്യക്തി എന്നതാണ് യേശുദാസിന്റെ പ്രസക്തിയെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

യേശുദാസ് സംഗീത രംഗത്തെത്തി 50 വര്‍ഷം തികച്ചതിന്റെ ഭാഗമായി കേക്ക് മുറിച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. എം.ജി.ശ്രീകുമാറിനും ശ്യാമിനും ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും യേശുദാസ് കൈമാറി. മന്ത്രി വി.എസ്.ശിവകുമാര്‍, മുന്‍മന്ത്രി എം.എ.ബേബി, മേയര്‍ കെ.ചന്ദ്രിക, ശ്രീകുമാരന്‍ തമ്പി, കൈരളി ടി.വി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ആര്‍.അജയന്‍, സ്വരലയ ഭാരവാഹികളായ ഇ.എം.നജീബ്, ജി.രാജ്‌മോഹന്‍, തോമസ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Apr 13, 2012 12:14 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Apr 13, 2012 12:15 pm

parutty wrote:

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Apr 13, 2012 12:18 pm

Ammu wrote:
parutty wrote:

vesham kettikaruthu vayicha
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Apr 13, 2012 12:19 pm

parutty wrote:
Ammu wrote:
parutty wrote:

vesham kettikaruthu vayicha

kallumol kazhinja varsham kettiya veshamgal kandu maduthaavanam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Fri Apr 13, 2012 12:22 pm

Ammu wrote:
parutty wrote:
Ammu wrote:
parutty wrote:

vesham kettikaruthu vayicha

kallumol kazhinja varsham kettiya veshamgal kandu maduthaavanam

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ. ജെ .യേശുദാസ്    Mon Apr 16, 2012 9:06 am

ഹരിവരാസനംപാടി ശബരീശനെ ഉറക്കി ഗാനഗന്ധര്‍വന്‍ മലയിറങ്ങി

ശബരിമല: വിഷുദിനത്തില്‍ ആയിരക്കണക്കിന്‌ അയ്യപ്പന്‍മാരെ ഭക്‌തിസാഗരത്തില്‍ ആറാടിച്ച്‌, ഗാനഗന്ധര്‍വ്വര്‍ കെ.ജെ യേശുദാസ്‌ സന്നിധാനത്ത്‌ ഹരിവരാസനം പാടി ശബരീശരനെ ഉറക്കി. നട അടച്ചപ്പോള്‍ പനിനീര്‍കണം പോലെ മഴതുള്ളികള്‍ ഭൂമിയിലേക്ക്‌ പതിച്ചുകൊണ്ടിരുന്നു. മണ്ണും വിണ്ണും ഒരുപോലെ സ്വാമിഅയ്യപ്പന്റെ ഉറക്കത്തിന്‌ കാവല്‍ നില്‍ക്കുന്ന കാഴ്‌ച്ചയാണ്‌ വിഷു ദിന സന്ധ്യയില്‍ ശബരിമലയില്‍ എത്തിയ ഭക്‌തര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌.

വര്‍ഷങ്ങളായി ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ശബരിമലയില്‍ യേശുദാസ്‌ പാടിയ 'ഹരിവരാസനം' റിക്കാര്‍ഡ്‌ ചെയ്‌ത് കേള്‍പ്പിച്ചാണ്‌ അയ്യപ്പനെ ഉറക്കിവരുന്നത്‌. ഇതാദ്യമായി സന്നിധാനത്ത്‌ നട അടയ്‌ക്കുന്ന സമയം യേശുദാസ്‌ നേരിട്ടെത്തി ഹരിവരാസനം പാടിയതോടെ തന്ത്രിയും മേല്‍ശാന്തിയും ഉറക്കുപാട്ടിനെ പൂജാകര്‍മ്മങ്ങളുടെ ഭാഗമായി സ്വീകരിക്കുകയായിരുന്നു. തിരുമുറ്റത്തിന്‌ താഴെ വലിയനടപന്തലിനോടു ചേര്‍ന്നുളള ഓഡിറ്റോറിയത്തില്‍ യേശുദാസ്‌ ഹരിവരാസനം പാടുമ്പോള്‍ ശ്രീലകത്ത്‌ വിളക്കുകള്‍ അണഞ്ഞുകൊണ്ടിരുന്നു. പാട്ട്‌ പൂര്‍ണ്ണമായതോടെ നട അടഞ്ഞു. എട്ടു വര്‍ഷം മുമ്പ്‌ ശാരിരീക വൈഷമ്യംമൂലം ഇനി അയ്യപ്പന്റെ അടുത്തേക്ക്‌ ഇല്ലന്നു പറഞ്ഞ്‌ മലയിറങ്ങിയ യേശുദാസ്‌ വിഷു പുലരിയില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ പ്രഥമ 'ഹരിവരാസനം' അവാര്‍ഡ്‌ ഏറ്റുവാങ്ങാനാണ്‌ വിണ്ടും കെട്ടുമെടുത്ത്‌ മലചവുട്ടിയത്‌.

ആദ്യ പുരസ്‌ക്കാരം ആര്‍ക്കുനല്‍കുമെന്ന ചോദ്യത്തിനു മുമ്പില്‍ അവാര്‍ഡ്‌ കമ്മറ്റിക്ക്‌ ഭിന്നാഭിപ്രായങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന്‌ അവാര്‍ഡ്‌ നല്‍കിയ ശേഷം മന്ത്രി വി.എസ്‌ ശിവകുമാര്‍ പറഞ്ഞു.

പുണ്യപാവനമായ ശബരിമലയില്‍ വച്ചുതന്നെ അവാര്‍ഡ്‌ നല്‍കാനാണ്‌ കമ്മറ്റി തീരുമാനിച്ചത്‌ . എന്നാല്‍ എട്ടു വര്‍ഷത്തിനു മുന്‍പ്‌ അയ്യപ്പസ്വാമിക്കരികില്‍ തന്റെ പരിദേവനങ്ങള്‍ പറഞ്ഞ്‌ പടിയിറങ്ങിയ ആള്‍ ഇനി മലകയറി വരുമോ എന്ന സന്ദേഹത്തോടെയാണ്‌ അവാര്‍ഡ്‌ ദാന ചടങ്ങിന്‌ യോശുദാസിനെ ക്ഷണിച്ചത്‌. ഹരിവരാസനം അവാര്‍ഡ്‌ തനിക്കണെന്ന്‌ അറിഞ്ഞപ്പോള്‍ എത്രവലിയ തിരക്കുണ്ടെങ്കിലും അവാര്‍ഡ്‌ വാങ്ങാനായി എത്തുമെന്നും ശബരീശ്വരന്‌ ഗാനാര്‍ച്ചന നടത്തിയ ശേഷമെ തിരിച്ച്‌ മലയിറങ്ങൂ എന്നുമുളള ഉറപ്പാണ്‌ ലഭിച്ചതെന്ന്‌ മന്ത്രി പറഞ്ഞു.

പുലര്‍ച്ചെ 4ന്‌ പമ്പ ഗണപതികോവിലില്‍ നിന്ന്‌ കെട്ടുമുറിക്കിയ യേശുദാസ്‌ ഡോളിയിലാണ്‌ മലകയറി ആറു മണിയോടെ സന്നിദാനത്ത്‌ എത്തിയത്‌. റസ്‌റ്റ് ഹൗസില്‍ അഞ്ചുമിനിറ്റത്തെ വിശ്രമത്തിനു ശേഷം അയ്യപ്പനെ തെഴാനായി പതിനെട്ടാം പടികയറി അയ്യപ്പ സന്നിധിയില്‍ വിഷുകണിയും കണ്ട്‌ കൈനീട്ടവും വാങ്ങി 7.15 ന്‌ അദ്ദേഹം ദേവസ്വം ഗസ്‌റ്റ് ഹൗസിലേക്ക്‌ മടങ്ങി. ജീവിതത്തിലെ മറക്കാനാവാത്ത്‌ വിഷു ദിനമാണ്‌ ഇതെന്ന്‌ ശബരിമല ദര്‍ശനത്തെ കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചു. വൈകിട്ട്‌ 7-ന്‌ ശബരിമല നടപ്പന്തലില്‍ നടന്ന ചടങ്ങിലാണ്‌ യേശുദാസിന്‌ 'ഹരിവരാസനം' അവാര്‍ഡ്‌ നല്‍കിയത്‌. അയ്യപ്പന്റെ ഉറക്കുപാട്ടു പാടിയ യേശുദാസിനെ ഒരുനോക്കുകാണാന്‍ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്‌തരെ കൊണ്ട്‌ വലിയ നടപ്പന്തല്‍ നിറഞ്ഞു. റാന്നി എം.എല്‍.എ രാജു എബ്രാഹം അദ്ധ്യഷനായ ചടങ്ങില്‍ കേരള സര്‍ക്കരിനു വേണ്ടി ദേവസ്വംവകുപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാര്‍ യോശുദാസിന്‌ അവാര്‍ഡ്‌ നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി്‌ അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്യ്‌ത സ്വര്‍ണ്ണലോക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ: എം.രാജഗോപാലന്‍നായര്‍ യേശുദാസിന്‌ നല്‍കി. അവാര്‍ഡ്‌ ഏറ്റുവാങ്ങികൊണ്ട്‌ പ്രസംഗിച്ച യേശുദാസ്‌ തന്റെ കുടുംബത്തിന്‌ ശബരീശ്വരന്‍ നല്‍കിയിരിക്കുന്ന സൗഭാഗ്യങ്ങളെപ്പറ്റി വിശദീകരിച്ചു. തന്റെ പിതാവ്‌ അഗസ്‌റ്റിന്‍ജോസഫിന്റെ ശബരിമല ദര്‍ശനത്തെ അദ്ദേഹം അനുസ്‌മരിച്ചു.

പുണ്യനദിയായ പമ്പയുടെ സംരക്ഷണത്തെകുറിച്ച്‌ അയ്യപ്പന്‍മാരെ ബേധവല്‍കരിക്കുകയും ചെയ്‌തു. 8ന്‌ യേശുദാസും മകന്‍ വിജയ്‌ യേശുദാസും നടത്തിയ ഗാനാര്‍ച്ചനയില്‍ മലയാളം, തമിഴ്‌, തെലുങ്ക്‌,കന്നഡ ഭാഷകളിലുള്ള അയ്യപ്പഭക്‌തി ഗാനങ്ങളാണ്‌ പാടിയത്‌ ഇത്‌ സദസ്‌ ശരണം വിളികളോടെയാണ്‌ ശ്രവിച്ചത്‌. തുടര്‍ന്ന്‌ 10.30 ന്‌ യേശുദാസ്‌ ഹരിവരാസനം പാടി ഭക്‌തിഗാന സുധ അവസാനിപ്പിച്ചതോടെ ശബരിമല ശ്രീകോവില്‍നടയും അടഞ്ഞു.
Back to top Go down
Sponsored content
PostSubject: Re: കെ. ജെ .യേശുദാസ്    

Back to top Go down
 
കെ. ജെ .യേശുദാസ്
View previous topic View next topic Back to top 
Page 4 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: