HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 ഇന്നത്തെ പാട്ട് എങ്ങോട്ട്?

View previous topic View next topic Go down 
AuthorMessage
Guest
Guest



PostSubject: ഇന്നത്തെ പാട്ട് എങ്ങോട്ട്?   Tue Feb 01, 2011 9:00 am

കേരളത്തിലെ സംഗീത രംഗം ഇപ്പോള്‍ ആകെ സജീവമാണ്. പാടാന്‍ കഴിവുള്ള കുട്ടികള്‍ ഇപ്പോള്‍ ധാരാളമായി രംഗത്തേക്കു വരുന്നു. അവര്‍ വിജയങ്ങള്‍ നേടുന്നു. കാസെറ്റുകളില്‍ മാത്രമല്ല ടിവിയിലെയും സിനിമകളിലെയും വര്‍ധിച്ച അവസരങ്ങള്‍. കഴിവുള്ളവര്‍ക്ക് വിജയം നേടാം എന്ന സാഹചര്യമാണ് പാട്ടുകാര്‍ക്ക് വിപണിയില്‍ പ്രിയം വര്‍ധിപ്പിച്ചത്. കേരളത്തില്‍ തന്നെ നിരവധി റിക്കോര്‍ഡിംഗ് സ്റ്റുഡിയോകള്‍ ഉയര്‍ന്നു വന്നതും അനുകൂലഘടകമായി.

''ഇപ്പോള്‍ ഉള്ളവര്‍ പലരും ഹൃദയം കൊണ്ട് പാടുന്നു എന്ന് എനിക്കു തോന്നുന്നില്ല. യേശുദാസിനെ പോലെയോ ചിത്രയേ പോലേയോ പാടാനാണ് എല്ലാവരുടേയും ശ്രമം. അതുകൊണ്ടു തന്നെ പാട്ടിനുള്ളിലെ വികാരമോ ഭാവതരംഗമോ അറിയാതെപോവുന്നു. എന്നാലും പുതിയ പാട്ടുകാരില്‍ നിരവധി വാഗ്ദാനങ്ങളുണ്ട്. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം വിലയിരുത്തി.

''മുതിര്‍ന്ന പാട്ടുകാര്‍ക്ക് പുതിയ ആളുകള്‍ കടന്നു വരുന്നതില്‍ സന്തോഷമേയുള്ളൂ. അടുത്ത കാലത്ത് ചിത്ര തന്നെ എന്നോട് ചോദിച്ചു. ഭാവനയെപ്പോലെ (തിരുവനന്തപുരത്തെ ഒരു ഗായിക) കഴിവുള്ളവര്‍ക്ക് അവസരം കൊടുത്തു കൂടെ എന്ന്. ഭാവന കളിയാട്ടത്തില്‍ പാടി. ''എന്നോടെന്തിനീ പരിഭവം... ആ പാട്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

'കൂടുതല്‍ പേര്‍ പ്രതീക്ഷാപൂര്‍വം കടന്നുവരുന്നു എന്നതാണ് പുതിയ ചിത്രം. മുമ്പ് പെണ്‍കുട്ടികള്‍ മടിപിടിച്ചിരുന്നു. കാമ്പസിലും മറ്റും തിളങ്ങിയ പാട്ടുകാര്‍ പലരും വിവാഹത്തോടെ പാട്ടിനോട് വിട പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോള്‍ വിവാഹം തടസമല്ല. വിവാഹം കഴിഞ്ഞും ധാരാളം പേര്‍ പാട്ടില്‍ സജീവമാണ്. സംഗീതസംവിധായകന്‍ സണ്ണി സ്റ്റീഫന്‍ നിരീക്ഷിച്ചു.

മദ്രാസിലെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോകളിലെ പലര്‍ക്കും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഗായിക എസ്.ജാനകിക്കു ശേഷം ലതിക വരും. പല പ്രസിദ്ധീകരണങ്ങളും അത് എഴുതുകയും ചെയ്തു. എന്നാല്‍ കുറച്ചു കാലത്തിനുശേഷം ലതികയെ കാണാതായി. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ ലഭിച്ച ടീച്ചറുടെ ജോലിയുമായി ലതിക പോയി എന്നു പലര്‍ക്കും വിശ്വസിക്കാനേ പറ്റിയില്ല. കാരണം, എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ ഉയരാം എന്ന നിലയിലായിരുന്നു ലതിക.

എന്നാല്‍ ജോലിയും കുടുംബജീവിതവുമായി ലതിക മദ്രാസ് വിട്ടു. പിന്നീട് ലതികയെ കേള്‍ക്കുന്നത് 'കാതോട് കാതോരം, 'വെങ്കലം എന്നീ ചിത്രങ്ങളിലൂടെയാണ്. പിന്നെയും സിനിമയില്‍ ലതിക ഇല്ലാതായി. കാസെറ്റുകളില്‍ ധാരാവം ഉണ്ടായിരുന്നു താനും.

''അഡയാര്‍ സംഗീത കോളജില്‍ ഞാന്‍ ചേരാന്‍ തന്നെ കാരണം ദാസേട്ടനാണ്. മദ്രാസില്‍ ഗാനമേളകളുമായി മാത്രം നടന്നാല്‍പോരാ എന്ന് ദാസേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു.

അന്നു പ്രശസ്തരായ എല്ലാവരോടുമൊപ്പം ഞാന്‍ ഗാനമേളകളില്‍ പാടി. ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരെയും അറിയുകയും ചെയ്യാമായിരുന്നു. പക്ഷേ, ചാന്‍സിനുവേണ്ടി ഞാന്‍ ആരെയും വിളിച്ചു ബുദ്ധിമുട്ടിച്ചിട്ടില്ല. പെട്ടെന്ന് ഉയരാതെ പോയതും അതുകൊണ്ടാകണം.

'ഭരതേട്ടനാണ് എനിക്കു ചാന്‍സുകള്‍ കിട്ടാന്‍ ഒരു കാരണക്കാരന്‍. 'കാതോടു കാതോരത്തില്‍ ദാസേട്ടന്റെ ഒപ്പം പാടിയ 'ദേവദൂതര്‍ പാടി എന്ന യുഗ്മഗാനത്തിന്റെ പേരിലാണ് ഇപ്പോഴും എന്നെ പലരും അറിയുന്നത്. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം 'വെങ്കലത്തില്‍ 'ഒത്തിരി ഒത്തിരി മോഹങ്ങള്‍ എന്ന ഗാനവും കിട്ടി.

'മദ്രാസില്‍ താമസിക്കുക എന്നതു പ്രധാന കാര്യമാണ്. കാരണം, പാടാന്‍ തയ്യാറായ എത്രയോ പേര്‍ അവിടെ കാത്തിരിക്കുന്നു. അതിനിടയില്‍ എവിടേക്കെങ്കിലും എസ്.ടി.ഡി. വിളിച്ച് ഒരാളെ സംഘടിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. സംഗീതസംവിധായകനു നാം നന്നായി പാടും എന്നറിയാമെങ്കിലും നിര്‍മാതാക്കള്‍ പലപ്പോഴും ഒരാളെ വരുത്തി പാടിച്ചുനോക്കാനൊന്നും നില്‍ക്കില്ല. എനിക്കാണെങ്കില്‍ കുറെക്കാലം വീട്ടില്‍ ഫോണുമില്ലായിരുന്നു.

'ഇപ്പോഴാണ് പലരും ആ ലതിക തന്നെയാണ് ഈ ലതിക രാജ് എന്നറിയുന്നത്. കാസറ്റുകളിലും ടി.വി. പരമ്പരകളിലും അടുത്ത കാലത്തായി അവസരങ്ങളും കൂടി. 'കരുണാലയംപോലുള്ള പരമ്പരകള്‍ക്കുശേഷം പലരും എന്നെ വീണ്ടും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. പണ്ട് മദ്രാസിനോടു വിടപറഞ്ഞതു ശരിയായില്ല എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇവിടെ ജോലിയില്‍ പ്രവേശിച്ചതുകൊണ്ട് നല്ലൊരു ജോലിയായി. ലതിക പറയുന്നു. അവസരങ്ങള്‍ കഴിവുള്ളവരെ തേടിയെത്തും എന്ന പ്രയോഗത്തില്‍ വലിയ കഴമ്പ് ഇല്ലെന്നു തെളിയിക്കുകയാണ് ലതികയുടെ ജീവിതം.

സംഗീതവും മാര്‍ക്കറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. ശുദ്ധസംഗീതത്തിനു പകരം ഉള്ള സംഗീതം കൊണ്ടു തൃപ്തിപ്പെടേണ്ട അവസ്ഥയായിരിക്കുന്നു ഇന്ന്.
Back to top Go down
Guest
Guest



PostSubject: Re: ഇന്നത്തെ പാട്ട് എങ്ങോട്ട്?   Tue Feb 01, 2011 9:02 am

Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: ഇന്നത്തെ പാട്ട് എങ്ങോട്ട്?   Tue Feb 01, 2011 12:52 pm

[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: ഇന്നത്തെ പാട്ട് എങ്ങോട്ട്?   

Back to top Go down
 
ഇന്നത്തെ പാട്ട് എങ്ങോട്ട്?
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: