HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Tue Aug 10, 2010 6:22 pm

ഫിലിം ഫെയര്‍ അവാര്‍ഡ് : മലയാളത്തില്‍ ഹരിഹരന്‍

[You must be registered and logged in to see this image.]

ചെന്നൈ: ദക്ഷിണേന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മലയാള വിഭാഗത്തില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ തമിഴ്ചിത്രമായ കാഞ്ചീവരം മൂന്ന് പുരസ്‌കാരങ്ങളാണ് നേടിയത്. ശനിയാഴ്ച ചെന്നൈയില്‍ അവാര്‍ഡ് പ്രഖ്യാപനവും വിതരണവും നടന്നു.

മികച്ച മലയാള ചിത്രം, മികച്ച സംവിധായകന്‍ ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് 'പഴശ്ശിരാജ'യ്ക്ക് ലഭിച്ചത്. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി ശ്വേതാമേനോനും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മോഹന്‍ലാല്‍ മികച്ച നടനുള്ള ജൂറിയുടെ പ്രത്യേക അവാര്‍ഡ് നേടി. മനോജ് കെ. ജയന്‍ (സഹനടന്‍), പത്മപ്രിയ (സഹനടി), വിദ്യാസാഗര്‍ (സംഗീതസംവിധാനം), കെ.ജെ. യേശുദാസ് (ഗായകന്‍), കെ.എസ്. ചിത്ര (ഗായിക), ഒ.എന്‍.വി. കുറുപ്പ് (ഗാനരചന) എന്നിവരാണ് മലയാള വിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹരായ മറ്റുള്ളവര്‍. കെ.പി.എ.സി. ലളിതയ്ക്ക് ആജീവനാന്ത പുരസ്‌കാരം ലഭിച്ചു.

തമിഴ് വിഭാഗത്തില്‍ 'കാഞ്ചീവര'ത്തിലൂടെ പ്രിയദര്‍ശന്‍ മികച്ച സംവിധായകനായി. കാഞ്ചീവരത്തിലെ അഭിനയത്തെ മുന്‍നിര്‍ത്തി പ്രകാശ്‌രാജ് മികച്ച നടനായി. 'നാടോടികളാ'ണ് മികച്ച ചിത്രം. പൂജ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ജയപ്രകാശ് (സഹനടന്‍), ഷമ്മു (സഹനടി), ഹാരിസ് ജയരാജ് (സംഗീതം), കാര്‍ത്തിക് (ഗായകന്‍), ചിന്മയി (ഗായിക), എം. മുത്തുകുമാര്‍ (ഗാനരചന), ദിനേഷ് (കൊറിയോഗ്രാഫി), തിരു (ഛായാഗ്രഹണം) എന്നിവരാണ് തമിഴ് വിഭാഗത്തില്‍ പുരസ്‌കാരം നേടിയ മറ്റുള്ളവര്‍.

തെലുങ്കില്‍ 'മഗാധീര'യും കന്നടത്തില്‍ 'മലെയലി ജോതയലി'യും മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Wed Aug 11, 2010 10:08 am

സോനം കപൂര്‍ ഹോളിവുഡ്ഡിലേക്ക്

[You must be registered and logged in to see this image.]

'ഐ ഹേറ്റ് ലവ് സ്റ്റോറി'യുടെ മികച്ച വിജയം, പുതിയ ചിത്രം 'അയിഷ'യുടെ ഭേദപ്പെട്ട തുടക്കം, 'മാക്‌സിം ഇന്ത്യ' തയ്യാറാക്കിയ 100 ചൂടന്‍ താരങ്ങളുടെ പട്ടികയില്‍ അംഗത്വം...സോനം കപൂറിന്റെ കരിയര്‍ഗ്രാഫ് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഹോളിവുഡ് സിനിമയിലും ഉടന്‍ സോനം പ്രത്യക്ഷപ്പെടുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

സോനത്തിന്റെ അച്ഛനും പ്രശസ്ത ബോളിവുഡ് താരവുമായ അനില്‍കപൂറാണ് മകളുടെ ഹോളിവുഡ് പ്രവേശത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. അനീസ് ബസ്മിയുടെ 'താങ്ക്‌യു' എന്ന ചിത്രത്തില്‍ അഭിനയിക്കാനായി ഇപ്പോള്‍ ടൊറാന്‍േറായിലാണ് സോനം.

''നാലു ചിത്രങ്ങളില്‍ മാത്രമെ ഇതുവരെ അവള്‍ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ, ഇന്ത്യയില്‍നിന്ന് മാത്രമല്ല, ഹോളിവുഡ്ഡില്‍നിന്ന് പോലും അവള്‍ക്ക് ഓഫറുകള്‍ വന്നുതുടങ്ങി. അവള്‍ക്ക് മികച്ച ഭാവിയുണ്ടെന്നാണ് എന്റെ വിശ്വാസം''-അനില്‍കപൂര്‍ പറഞ്ഞു.

'ഹോളിവുഡ്ഡില്‍നിന്നും തിരക്കഥകള്‍ എത്തിത്തുടങ്ങി. 'മൗസം' പൂര്‍ത്തിയായതിനുശേഷം തിരക്കഥകള്‍ വായിച്ചുതുടങ്ങും. തിരക്കഥ ഇഷ്ടപ്പെട്ടാല്‍ അടുത്തുതന്നെ ഒരു അന്താരാഷ്ട്ര ചിത്രത്തില്‍ സോനത്തെ കാണാനാവും''-അദ്ദേഹം പറഞ്ഞു.

ജെയ്ന്‍ ഓസ്റ്റിന്റെ 'എമ്മ'യെ ആസ്​പദമാക്കി എടുത്ത 'അയിഷ' എന്ന ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ സോനം കപൂര്‍ ചിത്രം. പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ചതന്നെ 26 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു.

Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Thu Aug 12, 2010 9:58 am

ഡികാപ്രിയോയുടെ ജീവിതത്തിലേക്ക് ഇസ്രായേലി സുന്ദരി

[You must be registered and logged in to see this image.]

'ടൈറ്റാനിക്കി'ലെ ജാക്ക് ആയിവന്ന് മനംകവര്‍ന്ന സുന്ദരന്‍ ലിയനാര്‍ഡോ ഡികാപ്രിയോ തന്റെ വര്‍ഷങ്ങളായുള്ള പ്രണയം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ്. അഞ്ചുവര്‍ഷത്തോളമായി താന്‍ പ്രണയിക്കുന്ന ഇസ്രായേലി മോഡല്‍ ബാര്‍ റെഫൈലിയാണ് ഡികാപ്രിയോയുടെ ജീവിതത്തിലെ നായികയായി വരുന്നത്. അഞ്ചുവര്‍ഷക്കാല പ്രണയത്തിനിടക്ക് കഴിഞ്ഞ ആറു മാസത്തോളമായി പ്രണയത്തിന് ഒരു ഇടവേള വന്നിരുന്നു. ഡികാപ്രിയോയുമായുള്ള തന്റെ പ്രണയം കൂടുതല്‍ ദൃഢമായിരിക്കുകയാണെന്ന് ബാര്‍ റെഫൈലി 'ഡെയ്‌ലിമെയിലി'നു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്നെക്കുറിച്ച് ഒരുപാട് സ്വയം പഠിക്കാനുണ്ടായിരുന്നു. അതിനായിരുന്നു ആറുമാസത്തെ ഇടവേള. തനിച്ചിരിക്കുക എന്താണെന്നുള്‍പ്പെടെ ഇപ്പോള്‍ എല്ലാം പഠിച്ചുകഴിഞ്ഞു. ഓരോ ബന്ധവും നമുക്ക് നല്‍കുന്നത് ഏകാന്തതയില്‍നിന്നുള്ള മോചനവും ജീവിതത്തിന് സംരക്ഷണവുമാണ്. ഡികാപ്രിയോ എനിക്ക് അത് നല്‍കുന്നുണ്ട്.

'ഇന്‍സെപ്ഷന്‍', 'ഷട്ടര്‍ ഐലന്‍ഡ്' തുടങ്ങിയ ഹോളിവുഡിലെ വിജയചിത്രങ്ങളിലൂടെ ഹോളിവുഡിന്റെ സുവര്‍ണകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡികാപ്രിയോ ബാര്‍റെഫൈലിമായുള്ള തന്റെ വിവാഹത്തിന് ഒരുക്കം തുടങ്ങിയെന്നാണ് അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹമോതിരം തിരഞ്ഞെടുക്കാന്‍ അമ്മയെ ഡികാപ്രിയോ ഏല്പിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Fri Aug 20, 2010 2:44 pm

അഖിലമാനസം
[You must be registered and logged in to see this image.]

സദാ പുഞ്ചിരിപൊഴിയുന്ന മുഖം, ആരുടെയും ഇഷ്ടം നേടിയെടുക്കാന്‍ ശേഷിയുള്ള വാക്‌സാമാര്‍ത്ഥ്യം, ഒരു അവതാരകയ്ക്ക് ആവശ്യം വേണ്ട ചില ഗുണങ്ങളാണിത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ ഇവയെല്ലാമുള്ള നല്ലൊരു അവതാരകയുടെ മുഖമായിരുന്നു 'അഖില'യ്ക്ക്. ഇന്നിപ്പോള്‍ സിനിമയുടെ സ്വപ്നവഴികളിലാണ് ഈ കലാകാരി. ദിലീപ് നായകനായ കാര്യസ്ഥനിലെ നായികാ വേഷത്തിലൂടെയാണ് അഖില സിനിമാ ലോകത്ത് എത്തിയിരിക്കുന്നത്.

ദിലീപ് ചിത്രങ്ങളിലൂടെ നായികമാരായി സിനിമാലോകത്തെത്തിയ നിരവധി താരങ്ങളുണ്ട്. കാവ്യ, നവ്യ, മീര ജാസ്മിന്‍, നിത്യ ദാസ്, സംവൃത സുനില്‍, മീര നന്ദന്‍, അശ്വതി തുടങ്ങി ഒത്തിരിപ്പേര്‍. അവര്‍ക്കിടയിലാണ് ഇനി 'അഖില'യുടെയും സ്ഥാനം. നര്‍ത്തകി, ഗായിക അവതാരക എന്നിങ്ങനെ വിഭിന്ന മുഖങ്ങളുള്ള ഈ കലാകാരിയുടെ മനസ്സിലൂടെ...

സിനിമയിലെത്തിയപ്പോള്‍

ഒരു നല്ല സിനിമയുടെ ഭാഗമായി സിനിമാ രംഗത്തേക്ക് വരാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ്. അവതാരകയായിരുന്ന സമയത്ത് നിരവധി തവണ ചാനല്‍ ക്യാമറയെ അഭിമുഖീകരിച്ചതിനാല്‍ ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ഒട്ടും ഭയമുണ്ടായിരുന്നില്ല. സംവിധായകന്‍ തോംസണ്‍ സാര്‍, ഞാന്‍ ക്യാമറയ്ക്കു മുന്നില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കൃത്യമായി പറഞ്ഞിരുന്നു. വളരെ ഫ്രീയായി റിലാക്‌സായിട്ടാണ് ആദ്യ സീനില്‍ വന്നത്. പിന്നെ, സെറ്റിലെ എല്ലാവരുടെയും സപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ അഭിനയിക്കുകയാണെന്ന ഗൗരവം മനസ്സിലുണ്ടായിരുന്നില്ല.

ദിലീപ് സിനിമയിലെ നായിക

നായികമാരുടെ ഭാഗ്യനായകന്‍ എന്നല്ലേ ദിലീപേട്ടനെ എല്ലാവരും പറയുന്നത്. അതിനാല്‍,6 ആ ഭാഗ്യനായകനൊപ്പം ആദ്യചിത്രം ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ദിലീപേട്ടന്റെ സെറ്റുകള്‍ വളരെ ജോളി സെറ്റുകളാണെന്ന് കേട്ടിരുന്നു. അത് അക്ഷരംപ്രതി ശരിയാണ്. സീനിയര്‍ നടനാണെങ്കിലും ദിലീപേട്ടന്‍ ആ ഗൗരവമൊന്നും കാണിക്കില്ല. കളിചിരി തമാശകളുമായി ഫ്രണ്ട്‌ലി അറ്റ്‌മോസ്ഫിയര്‍ ഒരുക്കും.
സിനിമാഭിനയം ഒരു മോഹം

എന്നെങ്കിലും ഒരിക്കല്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാല്‍ ചെറുപ്പത്തിലേ നൃത്തവും ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു. ഇപ്പോഴും ശാസ്ത്രീയ സംഗീതവും ക്ലാസിക്കല്‍ ഡാന്‍സും പഠിക്കുന്നു. ശസ്ത്രീയസംഗീതം കോഴിക്കോട് ഗീതാദേവി വാസുദേവന്‍ ടീച്ചറുടെ അടുത്തു നിന്നാണ് പഠിക്കുന്നത്. ബാംഗ്ലൂരിലെ ചിത്രാ ചന്ദ്രശേഖര്‍ ദശരഥി ടീച്ചറാണ് ക്ലാസിക്കല്‍ നൃത്തം പഠിപ്പിക്കുന്നത്.

എന്നെ സ്വാധീനിച്ചവര്‍

ഞാന്‍ ഏഷ്യാനെറ്റിലെ 'വോഡഫോണ്‍ തകധിമി' എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. അതില്‍ പങ്കെടുത്തതിനു ശേഷമാണ് മഞ്ച് സ്റ്റാര്‍ സിംഗര്‍ അവതാരികയാവാന്‍ ക്ഷണിക്കുന്നത്. ഗോപിനാഥ് മുതുകാട്, ജി. വേണുഗോപാല്‍, സുജാത എന്നിവര്‍ എന്നെ ഒരുപാട് സ്വാധീനിച്ചവരാണ്. ഗോപിയേട്ടന്റെ കഥപറച്ചിലിനിടയില്‍ ലഭിക്കുന്ന അറിവുകള്‍ നമ്മുടെ ചിന്താഗതിയെ തന്നെ മാറ്റുന്നവയായിരുന്നു. സുജാതച്ചേച്ചി, വേണുവേട്ടന്‍ എന്നിവരുടെ അടുത്തുനിന്ന് സംഗീതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നെ പഴയ അഖിലയില്‍ നിന്ന് ഒരുപാട് മാറ്റിയ പ്രോഗ്രാമായിരുന്നു മഞ്ച് സ്റ്റാര്‍ സിംഗര്‍.

അഭിനയവും പഠനവും

എന്റെ ആദ്യകാല വിദ്യാഭ്യാസം റിയാദിലായിരുന്നു. അപ്പോഴേ കലാപരിപാടികള്‍ക്കൊക്കെ പങ്കെടുക്കുമായിരുന്നു. കോഴിക്കോട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോഴും കലാപരിപാടികളില്‍ സജീവമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്തു. ഇനി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമെടുക്കണം. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം.അന്യഭാഷാ ചിത്രങ്ങളിലും അഭിനയിക്കും. ഒരു നല്ല നടിയായി അംഗീകരിക്കപ്പെടണമെന്നാണ് മോഹം.

കംഫര്‍ട്ടബിള്‍ ഡ്രസ്

നമുക്ക് കംഫര്‍ട്ടബിളായി തോന്നുന്ന മോഡേണ്‍ ഡ്രസ്സുകള്‍ ധരിക്കാനാണ് താത്പര്യം. കൂടുതലും സ്‌കര്‍ട്ടും ടോപ്പുമാണ് ഞാന്‍ ധരിക്കാറ്. അതിരുകടന്ന ഗ്ലാമര്‍വേഷങ്ങളോട് താത്പര്യമില്ല.

സൗന്ദര്യ സംരക്ഷണം

ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനെക്കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിരുന്നില്ല. നൃത്തം അഭ്യസിച്ചതിനാല്‍ അത് എനിക്ക് നല്ലൊരു വ്യായാമമാണ്. നിരവധി സോളോ പെര്‍ഫോമന്‍സുകള്‍ ഞാന്‍ ചെയ്യാറുണ്ട്. അതിന് എപ്പോഴും റിഹേഴ്‌സല്‍ ചെയ്യുന്നതിനാല്‍ ശരീരം അധികം തടിക്കാതെ സൂക്ഷിക്കാറുണ്ട്. അതില്‍ കൂടുതല്‍ സൗന്ദര്യ സംരക്ഷണമൊന്നും ചെയ്യാറില്ല. സിനിമയില്‍ സൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യമുണ്ട്.

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Fri Aug 20, 2010 2:46 pm

drizz
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Tue Aug 24, 2010 11:09 am

മലയാള സിനിമയുടെ സൃഷ്ടിയാണ് താനെന്ന് ഉലകനായകന്‍ കമലഹസന്‍. തിരുവനന്തപുരത്ത് ഓണംവാരാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണംവാരാഘോഷദിനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ കമലഹസനെ സംസ്ഥാനസര്‍ക്കാര്‍ ആദരിച്ചിരുന്നു. ഒരുരാഷ്ട്രീയ ഗുണവുമില്ലാത്ത തന്നെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ കാണിച്ച സന്മനസ്സിന് കമലഹാസന്‍ മറുപടി പ്രസംഗത്തില്‍ നന്ദിപറഞ്ഞു.

അതേസമയം, എന്തുകൊണ്ട് കേരളം കമലിനെ ആദരിക്കുന്നു എന്നതിനെ വിമര്‍ശിക്കുന്നവര്‍ ഒരു മുപ്പതുവര്‍ഷം പിറകോട്ടുനോക്കാന്‍ താന്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുകയാണെന്നും കമലഹസന്‍ പറഞ്ഞു. കെ എസ് സേതുമാധവന്‍റെ 'കണ്ണും കരളും' എന്ന സിനിമയിലൂടെയാണ് അഭിനയം പഠിച്ചത്.
പിന്നെ കെ ബാലചന്ദര്‍ സാര്‍ ദത്തെടുക്കുകയായിരുന്നു.

മലയാള സിനിമയുടെ പരിശീലനമില്ലായിരുന്നെങ്കില്‍ താന്‍ വേറൊരു വ്യക്തിയായേനെയെന്നും കമല്‍ പറഞ്ഞു. അച്ഛനെയും അമ്മയെയും എന്നപോലെയാണ് മലയാളസിനിമ കൈപിടിച്ചുയര്‍ത്തിയത്. തന്നിലുള്ള തിന്മകളെ മറന്ന് നന്മകളെ മലയാളികള്‍ സ്‌നേഹിച്ചെന്നും മലയാളത്തോടും മലയാളികളോടുമുള്ള കടപ്പാടുകള്‍ എത്ര പറഞ്ഞാലും തീരില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളം തനിക്കു നല്‍കിയ സ്‌നേഹം തിരിച്ചുനല്‍കാന്‍ തന്നാലാവുംവിധം ശ്രമിക്കുമെന്നും കമല്‍ പറഞ്ഞു. ‘എന്‍റെ ഫാന്‍സ് അസോസിയേഷന്‍കാര്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള നേത്രദാനപരിപാടി തുടങ്ങുന്നത് അതിന്‍റെ ഭാഗമാണ്.മലയാളിയും തമിഴനുമെന്നത് അര്‍ത്ഥമില്ലാത്ത പ്രാദേശികഭേദങ്ങള്‍ മാത്രമാണ്. ചില തമിഴ് ചാനലുകള്‍ ഈ പരിപാടി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും ഇതൊക്കെ ഞാന്‍ പറയും’ - കമല്‍ പറഞ്ഞു. താന്‍ കേരള ഭക്ഷണമാണ് കഴിക്കുന്നതെന്നും പാണ്ടിയെന്നും തമിഴനെന്നും തന്നെ വിളിച്ചുകൊള്ളൂവെന്നും പറഞ്ഞ കമല്‍ പക്ഷേ താന്‍ കേരളത്തെ സ്‌നേഹിക്കുന്നെന്നും വ്യക്തമാക്കി.

അതേസമയം, സിനിമാരംഗത്തെ മിക്ക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത ഓണംവാരാഘോഷച്ചടങ്ങില്‍ താരസംഘടനയായ 'അമ്മ' യുടെ പ്രതിനിധികള്‍ മാത്രം വന്നില്ല. മലയാളതാരങ്ങള്‍ക്കുപകരം കമലിനെ ആദരിക്കുന്നതില്‍ പ്രതിഷേധിച്ച് 'അമ്മ' ചടങ്ങ് അനൗദ്യോഗികമായി ബഹിഷ്‌കരിക്കുകയായിരുന്നു. മലയാള താരങ്ങളുടെ ഈ നടപടിക്കെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Tue Aug 24, 2010 11:15 am

drizz, sweet
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Tue Aug 24, 2010 11:16 am

sunder. wrote:
drizz, sweet

paavam kamal hassan
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Wed Aug 25, 2010 5:40 pm

[You must be registered and logged in to see this link.]
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Thu Aug 26, 2010 10:29 am

പ്രിയന്റെ ബുള്ളറ്റ് ട്രെയിനില്‍

[You must be registered and logged in to see this image.]

മോഹന്‍ലാല്‍ വീണ്ടും ഹിന്ദിസിനിമയില്‍ അഭിനയിക്കുന്നു. ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയായ പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ലാല്‍ വേഷമിടുന്നത്. ഹിന്ദിയിലെ മുന്‍നിര താരങ്ങളായ അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, തുഷാര്‍ കപൂര്‍, കങ്കണ റാവത്ത്, സമീറ റെഡ്ഡി എന്നിവരെല്ലാം അണിനിരക്കുന്ന 'ബുള്ളറ്റ് ട്രെയിന്‍' എന്ന ചിത്രത്തില്‍ ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ റോളാണ് ലാലിന്. സപ്തംബറില്‍ ലണ്ടനിലായിരിക്കും ഷൂട്ടിങ്. രാംഗോപാല്‍ വര്‍മ്മയുടെ കമ്പനിയിലെ പോലീസ് വേഷം ലാലിന് ഏറെ പ്രശംസ നേടിക്കൊടുത്ത റോളായിരുന്നു.

ഷോലെയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ആഗിലും ലാല്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നു. പക്ഷേ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ തന്റെ പുതിയ ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്. 'വര്‍ത്തമാനകാലത്ത് ലോകസിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ലാല്‍. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധനായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പോലീസ് ഓഫീസറായിട്ടായിരിക്കും ലാല്‍ ചിത്രത്തില്‍ അഭിനയിക്കുക'പ്രിയന്‍ പറഞ്ഞു.


courtesy: mathrubhumi
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Sat Aug 28, 2010 10:03 am

അരക്കള്ളന്‍ മുക്കാക്കള്ളന്‍ : ലാലും മമ്മൂട്ടിയും ഒരുമിക്കുന്നു

[You must be registered and logged in to see this image.]

മലയാളത്തില്‍ വീണ്ടും സൂപ്പര്‍താര സംഗമത്തിന് കളമൊരുങ്ങുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകനല്‍കിക്കൊണ്ട് താരരാജാക്കന്മാര്‍ ഒരുമിക്കുന്ന പുതിയ ചിത്രം മിക്കവാറും അടുത്ത വര്‍ഷം ഓണത്തിന് തിയേറ്ററുകളിലെത്തിയേക്കും. 'അരക്കള്ളന്‍ മുക്കാക്കള്ളന്‍' എന്ന് പേരിട്ടിരിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രത്തിന്റെ പണിപ്പുരയിലുള്ളത് ഉദയ് കൃഷ്ണ-സിബി .കെ തോമസ് ടീമാണ്. 'അരക്കള്ളന്‍ മുക്കാക്കള്ളനി'ലൂടെ സൂപ്പര്‍ തിരക്കഥാകൃത്തുക്കളായ ഈ ടീം സംവിധാന രംഗത്തേക്കും കടക്കുകയാണ്. മമ്മൂട്ടി തന്നെയാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ പ്ലേ ഹൗസായിരിക്കും ചിത്രം നിര്‍മ്മിക്കുക. സമീപകാലത്ത് മലയാളത്തില്‍ റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതുമായ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ട്വന്റി 20, പോക്കിരിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് ഉദയ്കൃഷ്ണ-സിബി കെ. തോമസ് ജോഡിയായിരുന്നു. ഹരികൃഷ്ണന്‍സും ട്വന്റി 20 യും തീര്‍ത്ത വിജയഗാഥ ആവര്‍ത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം.

ഇടക്കാലത്ത് മോഹന്‍ലാലിന്റെ ഹലോയിലെ കഥാപാത്രവും മമ്മൂട്ടിയുടെ മായാവിയിലെ വേഷവും ചേര്‍ത്ത് 'ഹലോ മായാവി' എന്നൊരു ചിത്രം ഒരുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം ആലോചിച്ചെങ്കിലും ഒടുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ പക്ഷേ മമ്മൂട്ടി തന്നെയാണ് ഈ വമ്പന്‍ പ്രോജക്ടിന് മുന്‍കൈയെടുത്തിരിക്കുന്നത്. 2011 ഓണം വരെ രണ്ടുപേരുടെയും ആരാധകര്‍ക്ക് താരരാജാക്കന്മാരുടെ സംഗമത്തിനായി കാത്തിരിക്കാം.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sat Aug 28, 2010 2:11 pm

Back to top Go down
kottayam achayan
New Member
New Member


Location : USA

PostSubject: Re: FILM News, Discussion   Wed Sep 01, 2010 4:29 am

naatil poyappol kure old movies vanghichu.pande kanan sadikkathathu.Sathyante "Kadalpalam" kandu.60's il iranghiya aa chithram innum puthumayodukoodi kanuvan sadikunnu.Abhinaya chakravarthi ennu Sathyane visheshipikunnenkil yathoru albhuthavum illa.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Fri Sep 03, 2010 5:19 pm

സംവിധായകന്റെ പ്രണയാഭ്യര്‍ഥനയ്ക്ക് മീരയുടെ 'നോ'
[You must be registered and logged in to see this image.]

നടി മീരാ നന്ദനോട് തമിഴ് സംവിധായകന് കടുത്ത പ്രണയം. തമിഴില്‍ മീര ഇപ്പോള്‍ അഭിനയിച്ചുവരുന്ന 'സൂര്യ നഗരം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ചെല്ലമുത്തുവാണ് മീരയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. കേട്ട മാത്ര തന്നെ മീര സംവിധായകനോട് 'നോ' പറയുകയും ചെയ്തു. ഷൂട്ടിങ് സെറ്റിലെ മീരയുടെ പെരുമാറ്റവും അച്ചടക്കവും പെരുമാറ്റവുമൊക്കെയാണ് തന്നെ ആകര്‍ഷിച്ചതെന്ന് ചെല്ലമുത്തു ഒരു ഒരു തമിഴ് ടാബ്ലോയിടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാഹം കഴിക്കാനുള്ള ആഗ്രഹവും താന്‍ മീരയോട് വ്യക്തമാക്കി.

എന്നാല്‍ തന്റെ വിവാഹം വീട്ടുകാര്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണെന്ന് മീര വ്യക്തമാക്കിയതോടെ താന്‍ പിന്മാറുകയായിരുന്നുവെന്നും ചെല്ലമുത്തു പറഞ്ഞു. സിനിമയുടെ സെറ്റില്‍ എല്ലാവരോടും പ്രണയാഭ്യര്‍ഥന നടത്തിയ കാര്യം മീര പരസ്യമാക്കിയതില്‍ ചെല്ലമുത്തു അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനോട് പ്രതികരിക്കവേ പ്രണയാഭ്യര്‍ഥന നടത്തിയ കാര്യം ശരിയാണെന്ന് സ്ഥിരീകരിച്ച മീര പക്ഷേ ഇക്കാര്യം അമ്മയോട് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും നടി വെളിപ്പെടുത്തി.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Fri Sep 03, 2010 5:47 pm

രജനിയുടെ മകള്‍ സൗന്ദര്യ വിവാഹിതയായി..

[You must be registered and logged in to see this image.]

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി. ചെന്നൈയിലെ വ്യവസായിയായ രാമചന്ദ്രന്റെ മകന്‍ അശ്വിനാണ് സൗന്ദര്യയെ വിവാഹം കഴിച്ചത്. ചെന്നൈ റാണി മെയ്യമ്മൈ ഹാളില്‍ രാവിലെ ഏഴിനും എട്ടിനും ഇടയ്ക്കായിരുന്നു വിവാഹചടങ്ങുകള്‍.

കേന്ദ്രമന്ത്രി പി.ചിദംബരം, എം.ഡി.എം.കെ.നേതാവ് വൈകോ, ബോളിവുഡില്‍ നിന്ന് ശ്രീദേവി, ഭര്‍ത്താവ് ബോണികപൂര്‍, തമിഴ് നടന്‍ പ്രഭു, സുഹാസിനി, ശ്രേയ റെഡ്ഡി, സംവിധായകരായ കെ.ബാലചന്ദര്‍, മണിരത്‌നം, പി.വാസു, പ്രിയദര്‍ശന്‍, നടന്‍മാരായ ചിരഞ്ജീവി, വെങ്കിടേഷ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Wed Sep 08, 2010 10:31 am

പൃഥ്വിരാജിന് വക്കീല്‍ നോട്ടീസ്‌
[You must be registered and logged in to see this image.]

ആലപ്പുഴ:നടന്‍ പൃഥ്വിരാജ് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വക്കീല്‍നോട്ടീസ് അയച്ചതായി 'വര്‍ഗം' സിനിമയുടെ നിര്‍മാതാവ് എച്ച്. ഹസീബ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത 'പൃഥ്വിരാജ് അണ്ടര്‍ ഫയര്‍' എന്ന പരിപാടിയില്‍ 'വര്‍ഗം' സിനിമ നിര്‍മിച്ച സമയത്ത് സാമ്പത്തികമായി സഹായിച്ചെന്ന് പൃഥ്വിരാജ് പറഞ്ഞതു കളവാണ്.സിനിമ ഇറക്കുവാന്‍ മൂന്നുലക്ഷം രൂപയുടെ പേഴ്‌സണല്‍ ചെക്ക് ജെമിനി ലാബില്‍ നല്‍കിയെന്ന് പറഞ്ഞതും തെറ്റാണ്. സിനിമ നിര്‍മിച്ചത് ചെന്നൈയിലെ ആഡ് ലാബിലാണ്. 87 ലക്ഷം രൂപയ്ക്ക് സംവിധായകനും പൃഥ്വിരാജും പറഞ്ഞതനുസരിച്ചാണ് ഷൂട്ടിങ് തുടങ്ങിയത്.എന്നാല്‍ ഒരു കോടി 30 ലക്ഷം രൂപ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ ബജറ്റു കൂടിയത് പൃഥ്വിരാജിന്റെ നടപടി മൂലമാണ്. വസ്തുത ഇതായിരിക്കേ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണം. അല്ലെങ്കില്‍ മാനനഷ്ടത്തിന് 25 ലക്ഷംരൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് ചാനലിനും നടനുമെതിരെ വക്കീല്‍നോട്ടീസ് അയച്ചിട്ടുള്ളതെന്ന് നിര്‍മാതാവു പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@@@

ഈ പ്രോഗ്രാം ഞാനും കണ്ടിരിന്നു..
he was really under fire with sreekandan nair.

മമ്മൂട്ടിയും മോഹന്‍ലാലും നല്ല നടന്മാരനെന്നും പക്ഷെ ഇനി പ്രണയിച്ചു നടക്കുന്ന പടങ്ങളില്‍ അഭിനയിക്കുന്നത് ഉചിതമല്ലെന്നും, അത്തരം സിനിമകള്‍ പുതിയ തലമുറയിലെ നടന്മാരെ കൊണ്ട് ചെയ്യിക്കനമെന്നും,
directors അവര്‍ക്ക് പ്രായത്തിനു ചേരുന്ന വേഷങ്ങള്‍ കൊടുക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. അങ്ങനെ പല വിഷയങ്ങളും അദ്ദേഹം ശക്തമായി തന്നെ സംസാരിച്ചു.

ഓണത്തിന്റെ സമയത്ത് രണ്ടു എപിസോടുകളിലയിട്ടാണ് ഇത് സംപ്രേഷണം ചെയ്തത് രാവിലെ മണിക്ക്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Sat Sep 11, 2010 4:35 pm

മഞ്ജുവാര്യരുടെ പിന്തുണ ആശ്വാസമായി: കാവ്യ

[You must be registered and logged in to see this image.]

നിശാല്‍ ചന്ദ്രയുമായുള്ള വിവാഹബന്ധം തകര്‍ന്നപ്പോള്‍ നടന്‍ ദിലീപും മഞ്ജുവാര്യരും നല്‍കിയ പിന്തുണയാണ് ഏറ്റവും ആശ്വാസമായതെന്ന് കാവ്യാ മാധവന്‍. മഞ്ജുവാര്യര്‍ അന്നു നല്‍കിയ പിന്തുണയാണ് തന്നെ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും കാവ്യ പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇങ്ങനെ പറയുന്നത്.

“എന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആദ്യം തൊട്ടേ അറിഞ്ഞിരുന്ന ആളാണ് മഞ്ജുച്ചേച്ചി. ഒരുപാടുപേര്‍ നേരിട്ട് വന്നും വിളിച്ചും എന്നെ സമാധാനിപ്പിച്ചു. എന്നാല്‍ എനിക്ക് ഏറ്റവും ആശ്വാസം നല്‍കിയത് ദിലീപേട്ടന്‍റെയും മഞ്ജുച്ചേച്ചിയുടെയും പിന്തുണയാണ്. അവര്‍ രണ്ടുപേരും എനിക്കു മാത്രമല്ല എന്‍റെ അച്ഛനമ്മമാര്‍ക്കും ആശ്വാസമായിരുന്നു” - കാവ്യ പറയുന്നു.

“എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരാളെന്ന നിലയില്‍ മഞ്ജുച്ചേച്ചിക്ക് എന്‍റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഞാന്‍ എപ്പോഴും കാണുകയും വിളിക്കുകയും ചെയ്യുന്ന ഒരാളാണ് മഞ്ജുച്ചേച്ചി. സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്ത് കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മഞ്ജുച്ചേച്ചി അഭിനയം മതിയാക്കിയത്. പക്ഷേ, അത് സഹിക്കാന്‍ പറ്റാത്ത കുറേ ആള്‍ക്കാരുണ്ട്. എങ്ങനെയെങ്കിലും അവരുടെ ജീവിതം കുഴപ്പത്തിലാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍. ഞാനും മഞ്ജുച്ചേച്ചിയും എപ്പോഴും ഇത് പറഞ്ഞ് ചിരിക്കാറുണ്ട്” - കാവ്യ പറഞ്ഞു.

“ഞാനും ദിലീപേട്ടനും ഒന്നിച്ച് അഭിനയിച്ച മിക്ക സിനിമകളും ഹിറ്റായിരുന്നു. അത് സിനിമയിലെ കഥാപാത്രങ്ങളുടെ ചേര്‍ച്ച കൊണ്ടാണ്. അല്ലാതെ ദിലീപും കാവ്യയും തമ്മിലുള്ള ചേര്‍ച്ച കൊണ്ടല്ല. എന്‍റെ കുടുംബത്തിലെ കുട്ടികള്‍ പോലും ധരിച്ചുവച്ചിരിക്കുന്നത് ഞാന്‍ ദിലീപേട്ടന്‍റെ കൂടെ മാത്രമേ അഭിനയിക്കൂ എന്നാണ്” - കാവ്യ വ്യക്തമാക്കി.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Tue Sep 14, 2010 5:03 pm

കജോളിന് ആണ്‍കുഞ്ഞ്

[You must be registered and logged in to see this image.]

മുംബൈ: പ്രമുഖ സിനിമാതാരം കജോളിന് ഒരു കുഞ്ഞു കൂടി പിറന്നു. ഇത്തവണത്തേത് ആണ്‍കുട്ടിയാണ്. ലീലാവതി ഹോസ്​പിറ്റലില്‍ ആയിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആസ്​പത്രിവൃത്തങ്ങള്‍ അറിയിച്ചു. കജോള്‍-അജയ് ദേവ്ഗണ്‍ താരദമ്പതിമാരുടെ മൂത്തകുട്ടി നിസയ്ക്ക് ഏഴു വയസ്സുണ്ട്.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Wed Sep 15, 2010 10:06 am

സല്‍മാന്‍ ഖാന്‍ ദേശഭക്തന്‍: ബാല്‍ താക്കറെ

[You must be registered and logged in to see this image.]

സല്‍മാന്‍ ഖാനും അദ്ദേഹത്തിന്‍റെ കുടുംബവും ദേശഭക്തിയുള്ളവരാണെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് സല്‍മാന്‍ നടത്തിയ പരാമര്‍ശം വിവാദമാകുകയും പിന്നീട് സല്‍മാന്‍ മാപ്പു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യിലെഴുതിയ എഡിറ്റോറിയലിലാണ് സല്‍മാനെതിരായ നിലപാട് ബാല്‍ താക്കറെ മയപ്പെടുത്തിയത്.

മുംബൈ ഭീകരാക്രമണം സമ്പന്നരെ ലക്‍ഷ്യമിട്ടായതുകൊണ്ടാണ് ഇത്രയും പ്രാധാന്യം കിട്ടിയതെന്നായിരുന്നു സല്‍മാന്‍റെ പരാമര്‍ശം. ഈ പ്രസ്താവന പുറത്തുവന്നയുടന്‍ നാനാഭാഗത്തുനിന്ന് സല്‍മാനെതിരായി വിമര്‍ശനമുയര്‍ന്നു. ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സല്‍മാനെ രൂക്ഷമായി വിമര്‍ശിച്ചു. സല്‍മാന്‍റെ പ്രസ്താവന തെറ്റായിപ്പോയെന്നാണ് അദ്ദേഹത്തിന്‍റെ പിതാവുപോലും പ്രതികരിച്ചത്.

സല്‍മാന്‍ ഖാന്‍ മാപ്പു പറയണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിരുന്നു. എതിര്‍പ്പുകള്‍ വര്‍ദ്ധിച്ചപ്പോഴാണ് സല്‍മാന്‍ മാപ്പു പറയാന്‍ തയ്യാറായത്. സല്‍മാന്‍ ക്ഷമ ചോദിച്ചതോടെ ശിവസേന നിലപാട് മാറ്റുകയായിരുന്നു.

“സല്‍മാനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കേണ്ട കാര്യം ശിവസേനയ്ക്കില്ല. അദ്ദേഹവും അദ്ദേഹത്തിന്‍റെ കുടുംബവും തികഞ്ഞ ദേശഭക്തരാണ്. പരാമര്‍ശം വിവാദമാകുകയും ഒച്ചപ്പാടുണ്ടാകുകയും ചെയ്ത ശേഷം മാപ്പു പറയാന്‍ സല്‍മാന്‍ തയ്യാറായി. ഒച്ചപ്പാടുണ്ടാക്കിയത് സമ്പന്നരല്ലെന്നും സാധാരണ ജനങ്ങളാണെന്നും സല്‍മാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്” - സാമ്നയുടെ മുഖപ്രസംഗത്തില്‍ താക്കറെ പറയുന്നു.

ഷാരുഖ് ഖാനെപ്പോലെ കടും‌പിടുത്തക്കാരനല്ല സല്‍മാനെന്നും അത് നല്ല കാര്യമാണെന്നും താക്കറെ എഡിറ്റോറിയലില്‍ പറയുന്നുണ്ട്. ഐ പി എല്ലില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഷാരുഖ് നടത്തിയ പരാമര്‍ശം വിവാദമാകുകയും പിന്നീട് ഷാരുഖ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഖേദം പ്രകടിപ്പിച്ചത് ശിവസേനയെ ഭയന്നിട്ടല്ലെന്ന് ഷാരുഖ് വ്യക്തമാക്കിയിരുന്നു.

സല്‍മാന്‍ ദേശഭക്തനാണെങ്കിലും സിനിമയൊഴിച്ചുള്ള കാര്യങ്ങളെപ്പറ്റി അനാവശ്യമായി സംസാരിക്കുന്നത് അദ്ദേഹം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നൊരു ഉപദേശവും ബാല്‍ താക്കറെ നല്‍കുന്നുണ്ട്.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Sat Sep 18, 2010 10:44 am

Dabangg not a hit with Zandu Balm makers


[You must be registered and logged in to see this image.][You must be registered and logged in to see this image.]

Emami has given Dabangg producer Arbaaz Khan 24 hours to remove 'Zandu Balm' from the song Munni badnaam hui.

According to reports, the company intends to sue on the grounds that the product name was used without their consent.

Emami has given an ultimatum that if their product name is not removed from the song within the next 24 hours, the matter will then be taken to court.

The song in question, Munni..., was key for the promotional campaign for this Salman Khan starrer film and the lyrics of the song, with this 'phrase', has become quite popular. Oddly enough, this issue had not been raised by Emami before the release.

The recently released Dabangg roared at the box office as it opened to a first day net collection of a whopping Rs 14.40 crore - the highest till date at the box office.

The movie
directed by Abhinav Kashyap starring Salman Khan
and Sonakshi Sinha has set a new benchmark. As per official sources, the film
has now created a record for earning Rs 48 crore, which is a whopping Rs 6 crore more than 3 Idiots, that had collected Rs 41 crore in the opening weekend.

Now, what remains to be seen is how Arbaaz Khan will deal with this particular bone of contention.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Sat Sep 18, 2010 8:53 pm

Malayalam superstar Mohanlal, who returns to Hindi movies with Priyadarshan’s next, says he is still puzzled why he is not in Vishal Bharadwaj’s ‘Saat Khoon Maaf’.

‘I was on for the role. I had been finalised and signed. I was not even told why my services were not needed. But I’d rather not talk about this. I’d rather focus on talking about Priyan’s film,’ said Mohanlal, 50, who was to play one of Priyanka Chopra’s seven husbands in the film.

Right now he is excited about Priyadarshan’s thriller, which will be shot on a speeding train in London. This is Mohanalal and Priyan’s 40th film together.

‘I haven’t asked Priyan what my role is. He told me he needed me for a cameo. And I agreed,’ said the actor whose last Hindi movie was the disastrous ‘Ram Gopal Varma Ki Aag’.

In Priyadarshan’s film, Mohanlal plays a Malayali cop in Britain. In Varma’s ‘Company’ he had played a south Indian police commissioner. In both cases, the characters were altered for Mohanlal’s sake. But the actor says language is not a barrier anymore.

‘The language is not really important. I am shooting a terrorist drama ‘Khandahar’ right now and it’s hard to say what the language of the film is. The characters speak in Malayalam, Hindi and English. I think cinema now transcends all linguistic barriers.’

Priyadarshan, who is teaming with his favourite actor after eight years, said: ‘I’ve done 39 films with Mohanlal so far. For the last eight years we haven’t worked together. I was busy doing remakes of Mohanlal films with Akshay Kumar. I thought it was high time that I did something again with the original. Mohanlal didn’t even ask me what his role in the film was. That’s the level of trust we have.’
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sat Sep 18, 2010 9:12 pm

[You must be registered and logged in to see this image.] paavam Lal...
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: FILM News, Discussion   Sat Sep 18, 2010 9:31 pm

good news

sweet
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Wed Sep 22, 2010 12:31 pm

യക്ഷിയും ഞാനും ആന്റി ക്ലൈമാക്‌സിലേക്ക്
വിനയന്‍ കബിളിപ്പിച്ചുവെന്ന് പ്രൊഡ്യൂസര്‍ റൂബന്‍ ഗോമസ്;
റൂബന്‍ നയവഞ്ചകനെന്ന് വിനയന്‍
കൊച്ചി: യക്ഷിയും ഞാനും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് റൂബന്‍ ഗോമസ് സംവിധായകന്‍ വിനയനെതിരെ ആരോപണവുമായി രംഗത്തെത്തി.
താന്‍ അറിയാതെ സിനിമയുടെ പകര്‍പ്പവകാശം വില്‍ക്കാന്‍ ശ്രമിച്ചെന്ന് ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് കൈമാറാതെ വഞ്ചിക്കാന്‍ ശ്രമിച്ചെന്നും നിര്‍മ്മാതാവ് റൂബന്‍ ഗോമസ് ആരോപിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റൂബന്‍ വിനയനെതിരെ ആരോപണമുന്നയിച്ചത്. ഒന്നരക്കോടിയുടെ ബഡ്ജറ്റില്‍ ആരംഭിച്ച ചിത്രം പൂര്‍ത്തിയായപ്പോള്‍ മൂന്നുകോടി ഒരുലക്ഷം രൂപ ചെലവായെന്നും റിലീസിംങ്ങിനുശേഷം തനിക്ക് ആകെ ലഭിച്ചത് 15 ലക്ഷം രൂപ മാത്രമാണെന്നും റൂബന്‍ പറഞ്ഞു. സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത താന്‍ വിനയന്റെ കെണിയില്‍ അകപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ഹാര്‍ഡ്ഡിസ്‌ക് ബലം പ്രയോഗിച്ച് വിനയനില്‍നിന്നും വീണ്ടെടുക്കുകയായിരുന്നു.

ഫെഫ്ക ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് ക്വട്ടേഷന്‍ നല്കാന്‍ വിനയന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന് റൂബന്‍ ആരോപിച്ചു. മലയാളത്തില്‍ ആദ്യമായി ലോ ബജറ്റ് ചിത്രമെടുക്കുന്നുവെന്ന വിനയന്റെ അവകാശവാദം വിശ്വസിച്ചാണ് ചിത്രം നിര്‍മ്മിക്കാന്‍ താന്‍ തയ്യാറായതെന്ന് റൂബന്‍ പറഞ്ഞു. ഒരു നിര്‍മ്മാതാവും ഇനി കബളിപ്പിക്കപ്പെടരുതെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പുറത്തുപറയുന്നതെന്നും റൂബന്‍ ഗോമസ് പറഞ്ഞു. അതേസമയം തനിക്കെതിരെ റൂബന്‍ ഗോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മിനിറ്റുകള്‍ക്കകം അതേ വേദിയില്‍ത്തന്നെ വിനയന്‍ മറുപടി നല്കി. റൂബന്‍ ഗോമസ് നയവഞ്ചകനാണെന്നും എന്തിന്റെ പേരിലായാലും റൂബന്‍ സ്വന്തം കുഞ്ഞിനെ തള്ളിപ്പറയാന്‍ പാടില്ലായിരുന്നുവെന്നും വിനയന്‍ പറഞ്ഞു.

തന്നെക്കൊണ്ട് ഇനി മലയാള സിനിമ ചെയ്യിക്കില്ലെന്ന് പറഞ്ഞവരുടെ കൂട്ടത്തിലേക്ക് റൂബനും മലക്കം മറിഞ്ഞു. ഒരു സൂപ്പര്‍ താരവും ഫെഫ്കയും ചില നിര്‍മ്മാതാക്കളുമാണ് ഇതിന് പിന്നിലെന്ന് വിനയന്‍ ആരോപിച്ചു. ചിത്രത്തിലൂടെ നഷ്ടമുണ്ടായെന്ന നിര്‍മ്മാതാവിന്റെ ആരോപണം തള്ളിക്കളഞ്ഞ വിനയന്‍ ചിത്രം നല്ല രീതിയില്‍ മുന്നേറുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കി നിര്‍മ്മാതാവിന് മറുപടി നല്കി. കഴിഞ്ഞദിവസം വൈകിട്ട് ഒരു സൂപ്പര്‍സ്റ്റാറും ഫെഫ്ക നേതാവും പറഞ്ഞുപഠിപ്പിച്ച കാര്യം റൂബന്‍ അതേപടി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പറയുകയായിരുന്നു. റൂബന് സിനിമയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും റൂബനും കുടുംബത്തിനും സിനിമാവ്യവസായവുമായി അടുത്ത ബന്ധമുണ്ടെന്നും വിനിയന്‍ വെളിപ്പെടുത്തി.

ചിത്രത്തിന്റെ റിലീസിനുശേഷം നിര്‍മ്മാതാവ് മലക്കംമറിയുകയായിരുന്നു. ഒരുകോടി പത്തുലക്ഷം രൂപയ്ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിജിക്ക് നല്കാമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ ആരുടെയൊക്കെയോ വാക്കുകേട്ട് റൂബന്‍ സ്വയം അബദ്ധത്തില്‍ ചെന്നുചാടുകയായിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ വധിക്കാന്‍ താന്‍ ക്വട്ടേഷന്‍ നല്കിയെന്ന റൂബന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് വിനയന്‍ പറഞ്ഞു. റൂബനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും വിനയന്‍ അറിയിച്ചു. ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഉണ്ണികൃഷ്ണനെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് നിര്‍മ്മാതാവുകൂടിയായ റൂബന്‍ ഗോമസാണെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ എല്ലാ പകര്‍പ്പവകാശങ്ങളും നിര്‍മ്മാതാവിന്റെ പേരിലാണ്.

ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് ചെന്നൈയിലെ സ്റ്റുഡിയോയിലാണ് ഉള്ളത്.
പിന്നെ എന്തിനാണ് തന്നെ ക്രൂശിക്കുന്നതെന്ന് വിനയന്‍ ചോദിച്ചു. ഫെഫ്കയും ചില നിര്‍മ്മാതാക്കളും സൂപ്പര്‍സ്റ്റാറുകളും തന്നെ സിനിമയില്‍നിന്ന് പുറത്താക്കാന്‍ തരംതാണ പണി നടത്തുകയാണ്. ഇനിയും ഇവര്‍ക്ക് തന്നോടുള്ള രോഷം തീര്‍ന്നില്ലെയെന്നും വിനയന്‍ ചോദിച്ചു. റൂബന്‍ ഗോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മാത്രം താന്‍ തരംതാണിട്ടില്ലെന്നും വിനയന്‍ പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റൂബന്‍ ഗോമസെന്നും ഇതിനുമുന്നോടിയാണ് ചിലരുടെ പ്രേരണയാല്‍ വിനയനെതിരെ ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

വിനയന്‍ തന്റെ പുതിയ പടത്തിന്റെ രജിസ്‌ട്രേഷനായി കത്ത് നല്കിയതിനു പിന്നാലെയാണ് റൂബന്‍ ഗോമസിന്റെ ആരോപണമെന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയിലെ പ്രബലന്മാരുടെയൊക്കെ എതിര്‍പ്പും പാരവയ്പും മറികടന്ന് വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രം തിയേറ്ററില്‍ എത്തിയത് മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ചാവിഷയമായി.
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Wed Sep 22, 2010 2:11 pm

[You must be registered and logged in to see this image.] Vinayente swbhavamarinjittum padam elppichathinu angine thenne kittanam.... [You must be registered and logged in to see this image.]
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: