HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Yesterday at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 Thrissur Pooram

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
sunder
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Thu May 12, 2011 6:11 pm

[You must be registered and logged in to see this image.]



iyalkenthaa aanakale pediyaano
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Thu May 12, 2011 7:48 pm

vipinraj wrote:
ee foruthil thrissurkaar kuravaa alle?

oru ugandakaran undeeeeeeeeee
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: Thrissur Pooram   Thu May 12, 2011 7:51 pm

sunder wrote:
[You must be registered and logged in to see this image.]



iyalkenthaa aanakale pediyaano

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Mon Apr 27, 2015 12:55 pm

പൂരത്തിന് കൊമ്പന്മാര്‍ ഒരുങ്ങി
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 12:56 pm

sandeep wrote:
പൂരത്തിന് കൊമ്പന്മാര്‍ ഒരുങ്ങി

enna pooram

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Mon Apr 27, 2015 12:58 pm

parutty wrote:
sandeep wrote:
പൂരത്തിന് കൊമ്പന്മാര്‍ ഒരുങ്ങി

enna pooram


wednesday
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 12:59 pm

sandeep wrote:
parutty wrote:


enna pooram


wednesday

സാമ്പിള്‍ വെടിക്കെട്ട്‌ ഇന്നലെ അല്ലാര്ന്നോ??
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:00 pm

sandeep wrote:
parutty wrote:


enna pooram


wednesday

ucha kazhinju ayirikkille. tvyil live kananam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:00 pm

Ammu wrote:
sandeep wrote:


wednesday

സാമ്പിള്‍ വെടിക്കെട്ട്‌ ഇന്നലെ അല്ലാര്ന്നോ??

naale aanakalude fitness check cheyyala
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:02 pm

sandeep wrote:
Ammu wrote:
sandeep wrote:


wednesday

സാമ്പിള്‍ വെടിക്കെട്ട്‌ ഇന്നലെ അല്ലാര്ന്നോ??

naale aanakalude fitness check cheyyala

നന്നായി... ഫിട്നെസ്സ് ഒക്കെ ആനകള്‍ക്കും നിര്‍ബന്ധം ആക്കണം ....എഴുന്നള്ളത്തിനു മുന്‍പ്

ഇന്നലെ ബിജുമേനോനും സംയുക്തയും ഒക്കെ ടീവീല്‍ ഉണ്ടായിരുന്നു.. പൂരത്തെ കുറിച്ച് സംസാരിക്കുന്നു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:02 pm

Ammu wrote:
sandeep wrote:


naale aanakalude fitness check cheyyala

നന്നായി...  ഫിട്നെസ്സ്  ഒക്കെ ആനകള്‍ക്കും നിര്‍ബന്ധം ആക്കണം ....എഴുന്നള്ളത്തിനു മുന്‍പ്    

ഇന്നലെ ബിജുമേനോനും സംയുക്തയും ഒക്കെ ടീവീല്‍ ഉണ്ടായിരുന്നു.. പൂരത്തെ കുറിച്ച് സംസാരിക്കുന്നു

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:19 pm

Ammu wrote:
sandeep wrote:


naale aanakalude fitness check cheyyala

നന്നായി...  ഫിട്നെസ്സ്  ഒക്കെ ആനകള്‍ക്കും നിര്‍ബന്ധം ആക്കണം ....എഴുന്നള്ളത്തിനു മുന്‍പ്    

ഇന്നലെ ബിജുമേനോനും സംയുക്തയും ഒക്കെ ടീവീല്‍ ഉണ്ടായിരുന്നു.. പൂരത്തെ കുറിച്ച് സംസാരിക്കുന്നു

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:20 pm

Michael Jacob wrote:


mike pokunudo pooram kanan

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:24 pm

parutty wrote:
Michael Jacob wrote:


mike pokunudo pooram kanan


പൂരം കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ഇതുവരെ പോകുവാൻ കഴിഞ്ഞിട്ടില്ല.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:25 pm

Michael Jacob wrote:
parutty wrote:


mike pokunudo pooram kanan


പൂരം കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ഇതുവരെ പോകുവാൻ കഴിഞ്ഞിട്ടില്ല.
ippol nattil alle mike poyi kananam
Back to top Go down
issac k.j
Active Member
Active Member



PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:40 pm

Kaanthaaaaa njanum varam,thirshu pooram kanan
Kodi maramenikkonnu kananam kaantha Kodi marathelonnu kayaranam kaantha
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:44 pm

issac k.j wrote:
Kaanthaaaaa njanum varam,thirshu pooram kanan
Kodi maramenikkonnu kananam kaantha Kodi marathelonnu kayaranam kaantha

ee song kollamallo
Back to top Go down
issac k.j
Active Member
Active Member



PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:49 pm

Kettittille
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Mon Apr 27, 2015 1:51 pm

issac k.j wrote:
Kettittille

kettitundu comedy showyil
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:00 am

കാന്താ ഞാനും വരാം തൃശ്ശൂര്
പൂരം കാണാൻ.......
കാന്താ ഞാനും വരാം തൃശ്ശൂര്
പൂരം കാണാൻ.......
പൂരം എനിക്കൊന്നു
കാണണം കാന്താ...
പൂരം അതിലൊന്ന്
കൂടണം കാന്താ...
തിമില എനിക്കൊന്നു
കാണണം കാന്താ..
തിമിലയിലെനിക്കൊന്നു
കൊട്ടണംകാന്താ..
മദ്ദളം എനിക്കൊന്നു
കാണണം കാന്താ..
മദ്ദളം അതിലൊന്ന്
കൊട്ടണം കാന്താ...
വെടിക്കെട്ട് എനിക്കൊന്നു
കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന്
കൊളുത്തണം കാന്താ..
കാന്താ ഞാനും വരാം തൃശ്ശൂര്
പൂരം കാണാൻ.......

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:03 am

sandeep wrote:
കാന്താ ഞാനും വരാം തൃശ്ശൂര്
പൂരം കാണാൻ.......
കാന്താ ഞാനും വരാം തൃശ്ശൂര്
പൂരം കാണാൻ.......
പൂരം എനിക്കൊന്നു
കാണണം കാന്താ...
പൂരം അതിലൊന്ന്
കൂടണം കാന്താ...
തിമില എനിക്കൊന്നു
കാണണം കാന്താ..
തിമിലയിലെനിക്കൊന്നു
കൊട്ടണംകാന്താ..
മദ്ദളം എനിക്കൊന്നു
കാണണം കാന്താ..
മദ്ദളം അതിലൊന്ന്
കൊട്ടണം കാന്താ...
വെടിക്കെട്ട് എനിക്കൊന്നു
കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന്
കൊളുത്തണം കാന്താ..
കാന്താ ഞാനും വരാം തൃശ്ശൂര്
പൂരം കാണാൻ.......


song
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:04 am

പെരുവനം പൂരത്തിന്റെ ഗരിമയുടെയും ആറാട്ടുപുഴ പൂരത്തിന്റെ ദൃശ്യഭംഗിയുടെയും എടക്കുന്നി പൂരത്തിന്റെ താളപ്പെരുമയുടെയും സമന്വയം... അതാണ് തൃശ്ശൂര്‍ പൂരം


[You must be registered and logged in to see this image.]

തൃശ്ശൂര്‍പൂരത്തിന്റെ ആവിര്‍ഭാവം


'വേല'യെന്ന പ്രാചീന ക്ഷേത്രാനുഷ്ഠാനത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാണ് പൂരം എന്ന ആഘോഷം. 20 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ കാവുകളില്‍ നടന്നിരുന്ന ഭഗവതി സേവയാണ് വേല. ഇന്നും തൃശ്ശൂര്‍ പൂരത്തിലെ പ്രധാനികളായ തിരുവമ്പാടിയും പാറമേക്കാവും വേല നടത്തിവരുന്നുണ്ട്. ആദ്യകാലത്ത് വെളിച്ചപ്പാടിനൊപ്പം പാട്ടും തുളളലും മാത്രമായിരുന്നു ക്ഷേത്രോത്സവത്തിലെ ചടങ്ങുകള്‍. ദേവിയുടെ തിടമ്പ് ആനപ്പുറത്ത് എഴുന്നെള്ളിക്കുന്ന രീതി പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. അതിന് ബുദ്ധമതസ്വാധീനമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ വാദ്യമേളങ്ങള്‍ ആനപ്പുറത്തെഴുന്നള്ളിപ്പുമായി കൂട്ടിച്ചേര്‍ത്തതും ബുദ്ധമതക്കാരാണെന്ന് കരുതപ്പെടുന്നു. ഭഗവതി ക്ഷേത്രങ്ങളില്‍ കളമെഴുത്തും പാട്ടും വേലയും നിലവിലിരുന്ന കാലത്താണ് ബുദ്ധമതം ഇവിടെ പ്രചരിച്ചത്. വേലയ്‌ക്കൊപ്പം തിടമ്പെഴുന്നള്ളിപ്പും വാദ്യഘോഷങ്ങളുടെ അകമ്പടിയും സമന്വയിച്ചാണ് പൂരം പുതിയരൂപം കൈക്കൊണ്ടത്.

വടക്കുംനാഥക്ഷേത്രത്തിന്റെ കഥ


ബുദ്ധമതം ക്ഷയിക്കാന്‍ തുടങ്ങിയ ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടായപ്പോളാണ് ആര്യന്മാരായ നമ്പൂതിരിമാര്‍ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയത്. അവരുടെ ആദ്യതാവളം ഭാരതപ്പുഴയുടെ തീരമായിരുന്നു. അവരുടെ ഇടയിലെ അതിപ്രതാപി പരശുരാമന്റെ നേതൃത്വത്തില്‍ ആര്യന്മാര്‍ കേരളത്തെ കീഴടക്കി. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടായിയെന്ന ഐതീഹ്യത്തിന്റെ അടിസ്ഥാനം ഈ പടയോട്ടമാണ്. തദ്ദേശവാസികളുടെ വലിയ എതിര്‍പ്പുകളെ പോലും അടിച്ചമര്‍ത്തി നമ്പൂതിരിമാര്‍ ആധിപത്യം ഉറപ്പിച്ച് ഇവിടെ ഒരു പുതിയ സാമൂഹ്യക്രമം ഉണ്ടാക്കി. ശിവഭക്തന്മാരായിരുന്ന ഇവരുടെ കാലത്താണ് കേരളത്തിലെ ഒട്ടുമുക്കാലും ശിവക്ഷേത്രങ്ങള്‍ നിര്‍മിച്ചത്. തൃശൂര്‍, പെരുവനം ക്ഷേത്രങ്ങള്‍ ഉദാഹരണം. അക്കാലത്തെ ഏറ്റവും വലിയ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് വടക്കുംനാഥക്ഷേത്രം.

[You must be registered and logged in to see this image.]


തേക്കിന്‍കാട് മൈതാനത്തിന്റെ ഐതിഹ്യം


ശക്തന്‍തമ്പുരാന്‍ കൊച്ചീരാജ്യം ഭരിച്ചിരുന്ന കാലം. അന്ന് വടക്കുംനാഥക്ഷേത്രത്തിന്റെ നാലുവശത്തും തേക്കിന്‍കാടായിരുന്നു. രാത്രികാലങ്ങളില്‍ അതുവഴി സഞ്ചരിക്കുക പ്രയാസം. അതു പരിഹരിക്കാനായി കാട് വെട്ടിമാറ്റി ക്ഷേത്രത്തിന് പ്രദക്ഷിണവഴിയുണ്ടാക്കാന്‍ തീരുമാനിച്ചു. കാടുവെട്ടിത്തുടങ്ങിയപ്പോള്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് വെളിച്ചപ്പാട് തുളളിവന്ന് അതിനെ എതിര്‍ത്തു. 'ഇതെന്റെ അച്ഛന്റെ ജടയാണ് വെട്ടരുത്' വെളിച്ചപ്പാട് അഭ്യര്‍ത്ഥിച്ചു. രാജാവ് ഇതിനെ അവഗണിച്ചു. കോപാകുലനായ വെളിച്ചപ്പാട് വാളുകൊണ്ട് സ്വന്തം മൂര്‍ദ്ധാവില്‍ വെട്ടി. 'നിന്റെ വാളിനേക്കാള്‍ മൂര്‍ച്ച എന്റെ വാളിനാണ്' എന്ന് ആക്രോശിച്ചുകൊണ്ട് ശക്തന്‍തമ്പുരാന്‍ വെളിച്ചപ്പാടിന്റെ തല വെട്ടി. ശേഷം കാടു മുഴുവന്‍ വെട്ടിവെളുപ്പിച്ചു. അങ്ങനെ തേക്കിന്‍കാട് കാടില്ലാപ്രദേശമായി.

മറ്റു ചില ഐതിഹ്യങ്ങള്‍


പാറമേക്കാവില്‍ ഭഗവതിക്ഷേത്രം പണ്ട് വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. അന്ന് തേക്കിന്‍കാട് വലിയൊരു കാടായിരുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനുശേഷം ഭഗവതിക്ഷേത്രം കിഴക്കോട്ട് മാറ്റിയതാണ്. പാറമേല്‍ക്കാവ് എന്ന പേരു സൂചിപ്പിക്കുന്നതും ഇതാണ്.

നമ്പൂതിരിമാര്‍ കേരളത്തിലെ പൂരങ്ങള്‍ക്ക് കര്‍ക്കശമായ ചില ചിട്ടവട്ടങ്ങള്‍ നിശ്ചയിച്ചു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് അസുരവാദ്യമായ പാണ്ടിമേളം പാടില്ല എന്നതാണ് അതിലൊന്ന്. മതില്‍ക്കകത്ത് പഞ്ചാരി പുറത്താണെങ്കില്‍ പാണ്ടി എന്നതാണ് ചിട്ട. എന്നാല്‍ ഇതിനെ അവഗണിച്ച് എലഞ്ഞിത്തറ മേളം വടക്കുംനാഥന്റെ മതില്‍ക്കെട്ടിനകത്താണ് നടക്കുന്നത്. മതില്‍ക്കകത്ത് കൊട്ടുന്ന അപൂര്‍വം പാണ്ടിമേളങ്ങളില്‍ ഒന്നാണിത്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:10 am

മേളകലയെ രാജകലയാക്കിയ തമ്പുരാക്കന്‍മാര്‍


തൃശ്ശൂര്‍ പൂരത്തില്‍ നിറയുന്നത് മേളത്തിന്റെ രാജകല. മേളാസ്വാദകരെ ഗോപുരം കയറ്റുന്ന പാണ്ടിമേളവും പഞ്ചവാദ്യവും ചെമ്പടയും. നാദം ലഹരിയായി തലയ്ക്കു പിടിച്ചാല്‍ പൂരത്തിന്റെ ആസ്വാദകര്‍ക്ക് പിന്നെ മറ്റൊന്നും ഓര്‍മ്മയില്ല. മേളലഹരി സിരകളിലൂടെ പടര്‍ന്നുകയറി കൈകളില്‍ താളമിട്ട് ചെണ്ടക്കോലിന്റേയും കൈത്താളത്തിന്റേയും കയറ്റിറക്കങ്ങളില്‍ തലയാട്ടി കൈക്കുഴ ഉയര്‍ത്തി ആവേശം പകര്‍ന്ന് നുരഞ്ഞു പൊന്തും. മേളം കൊട്ടിക്കയറ്റുന്നവര്‍ക്കും ഇത് ആവേശം പകരും. കാലം മാറുന്നതും സമയം നീങ്ങുന്നതും ഇവരും അറിയില്ല.

ചെറുപൂരങ്ങളെല്ലാം കൊട്ടുന്നത് പാണ്ടിയും ചെമ്പടയും. പാണ്ടിമേളത്തിന്റെ പെരുംപൂരമാണ് തൃശ്ശൂര്‍ പൂരം. പാറമേക്കാവും തിരുവമ്പാടിയും പാണ്ടിമേളവും പഞ്ചവാദ്യവും അവതരിപ്പിക്കും. പഞ്ചവാദ്യത്തിന്റെ അവസാനവാക്കെന്ന് വിളിക്കപ്പെടുന്ന മഠത്തില്‍ വരവ്. തിരുവമ്പാടിയാണ് ഇത് ഒരുക്കുന്നത്. തിമിലയും മദ്ദളവും ഇലത്താളവും കൊമ്പും ഇടയ്ക്കയും ഈ മഹാമേളനത്തില്‍ ലയിക്കും. പതിഞ്ഞകാലത്തില്‍ തുടങ്ങി മൂന്നര മണിക്കൂര്‍കൊണ്ട് പത്തോളം ഘട്ടങ്ങള്‍ കടന്നു കയറും. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം കഴിഞ്ഞാല്‍ പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് നടക്കും. പൂരത്തിന്റെ പഴമയില്‍ എത്രയോ മഹാരഥന്‍മാരാണ് ഈ മേളകലയെ രാജകലയാക്കി മാറ്റിയത്.

പാറമേക്കാവിന്റെ പഴമയില്‍
പൂരദിവസം പാറമേക്കാവിന്റെ എഴുന്നള്ളിപ്പിന് മേളം രണ്ട് കാലങ്ങളിലാണ്. ഒരു മണിക്കൂറോളം ചെമ്പട കൊട്ടിത്തുറക്കും. പിന്നെ വടക്കുന്നാഥന്റെ മതില്‍കെട്ടിനുള്ളില്‍ പാണ്ടിയുടെ ഇലഞ്ഞിത്തറ മേളം. അതിനു സമാനമായ പാണ്ടിമേളം എങ്ങുമില്ല. 250 നും 300 നും ഇടയ്ക്ക് വാദ്യക്കാരുണ്ടാകും. കയറിയും ഇറങ്ങിയും മുറുകിയും കുറുകിയും മേളവിസ്മയം മുന്നോട്ടു പോകും.

പാണ്ടിമേളത്തിന്റെ അടിസ്ഥാന താളം ത്രിപുടയാണ്. പാറമേക്കാവില്‍ നിന്നു തുടങ്ങുന്ന ചെമ്പട വടക്കുന്നാഥന്റെ ഗോപുരനടയില്‍ കലാശിക്കുന്നതോടെ പാണ്ടിയുടെ കൂട്ടിപ്പെരുക്കല്‍ തുടങ്ങും. പാണ്ടി കൊട്ടി തീരുന്നതിന് മൂന്നു മണിക്കൂര്‍ എടുക്കും. 14 അക്ഷര കാലത്തില്‍ വിളംബത്തിലുള്ള പതികാലം. പിന്നീട് 'തുറന്നു പിടിച്ച ഘട്ടം', 'തകൃതകൃത ഘട്ടം', 'ഇടക്കാലം' പിന്നിട്ട് ഏഴ് അക്ഷര കാലത്തിലേക്ക്.

ഇലഞ്ഞിത്തറ മേളത്തിന്‌ െനടുനായകത്വം വഹിച്ചവരില്‍ കുറ്റയില്‍ കൃഷ്ണമാരാര്‍, പട്ടിരാത്ത് രാമമാരാര്‍ എന്നിവരായിരുന്ന ആദ്യകാല സാരഥികള്‍. ഇലഞ്ഞിത്തറമേളം പ്രശസ്തിയിലേക്കുയര്‍ന്നത് ഇവരുടെ കാലഘട്ടത്തിലാണ്. രാമമാരാര്‍ വളരെക്കാലം ഇലഞ്ഞിത്തറമേളത്തിന്റെ സാരഥ്യം വഹിച്ച ശേഷം നാലുവര്‍ഷക്കാലം തിരുവമ്പാടിയുടെ പ്രമാണസ്ഥാനവും വഹിച്ചു. ഒരു ദശാബ്ദക്കാലം കുറ്റയില്‍ കൃഷ്ണമാരാര്‍ക്കായിരുന്നു പ്രമാണം. തുടര്‍ന്ന് പട്ടിരാത്ത് രാമമാരാരും. 1934 ല്‍ മാക്കോത്ത് കൃഷ്ണമാരാര്‍ ഇലഞ്ഞിത്തറയുടെ പ്രമാണിയായി. 1938 ല്‍ കൃഷ്ണമാരാര്‍ മാറി. പുഴയ്ക്കല്‍ കൃഷ്ണമാരാര്‍ക്കായിരുന്നു നറുക്കു വീണത്. 1940 ല്‍ തൃപ്പേക്കുളം ഗോവിന്ദമാരാര്‍, 1941 ല്‍ കല്ലാറ്റ് ഗോപാലക്കുറുപ്പും. 42 ല്‍ വീണ്ടും തൃപ്പേക്കുളം ഗോവിന്ദമാരാരും, 1945 ല്‍ മാക്കോത്ത് നാണു നായരും 56 ല്‍ പരിയാരത്ത് കുഞ്ഞന്‍മാരാരും പ്രമാണിമാരായി. പിന്നീടിങ്ങോട്ട് പല്ലശ്ശന പത്മനാഭമാരാര്‍, പരിയാരത്ത് കുഞ്ചുമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, രാമന്‍കണ്ടത്ത് കൃഷ്ണന്‍ കുട്ടിമാരാര്‍ എന്നിവരായിരുന്നു പ്രമാണക്കാര്‍.
തിരുവമ്പാടിയുടെ പഴമയില്‍ പഞ്ചവാദ്യത്തിന്റെ സിംഫണിയാണ് പൂരത്തിന്റെ മഠത്തില്‍ വരവ്. ബ്രഹ്മസ്വം മഠത്തിന്റെ മുന്നില്‍നിന്ന് തേക്കിന്‍കാടിന്റെ പ്രദക്ഷിണ വഴിയിലേക്ക് കൊട്ടിക്കയറുന്ന മൂന്ന് മണിക്കൂര്‍. നായ്ക്കനാലില്‍ കലാശച്ചുവട്. ബ്രഹ്മസ്വം മഠത്തിലെ ഇറക്കി പൂജയ്ക്കുശേഷം മഠത്തില്‍ വരവ് തുടങ്ങും. തിമില, മദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ് എന്നിവയുടെ താളലയം. തിമിലയില്‍ തുടങ്ങി പഞ്ചവാദ്യത്തിന്റെ പതികാലം. മദ്ദളത്തിലേക്കും ഇടയ്ക്കയിലേക്കും ഇലത്താളത്തിലേക്കുമുള്ള പെരുത്തുകയറല്‍. താളവട്ടങ്ങള്‍ പിന്നിട്ട് സ്വരാജ് റൗണ്ടിലേക്ക്. കാലങ്ങള്‍ കൊട്ടികയറും. അവസാനം ത്രിപുടയിലേക്ക് കടന്നുകയറി കലാശത്തിന്റെ പെരുമഴ.

ആധുനിക രീതിയിലുള്ള പഞ്ചവാദ്യം ആദ്യമായി അവതരിപ്പിച്ചത് മഠത്തില്‍ വരവിനാണ്. മുന്‍കൈ എടുത്തത് തിരുവില്വാമല വെങ്കിച്ചസ്വാമിയും.

കഴുത്തില്‍ തൂക്കിക്കൊട്ടിയിരുന്ന മദ്ദളത്തെ അരയിലിട്ടുകൊട്ടി വെങ്കിച്ചന്‍ പഞ്ചവാദ്യത്തിന് പുതിയ ചാരുത പകര്‍ന്നു. മദ്ദള വാദ്യക്കാരായ വെള്ളാറ്റഞ്ഞൂര്‍ രാമന്‍നമ്പീശന്‍, വൈലത്തൂര്‍ രാഘവന്‍ നായര്‍, ഒറേപ്പുറത്ത് മാധവവാര്യര്‍ എന്നിവര്‍ വെങ്കിച്ചനുമായി സഹകരിച്ചു.

മഠത്തില്‍ വരവിന്റെ അരങ്ങ് കൊഴുപ്പിച്ചത് ഒരു കാലഘട്ടത്തില്‍ അന്നമനട ത്രിമൂര്‍ത്തികളായ അച്യുതമാരാരും പീതാംബരമാരാരും പരമേശ്വരമാരാരുമാണ്. ഇന്നുകാണുന്ന തിമിലപ്രയോഗത്തിന്റെ യഥാര്‍ത്ഥ ശില്പികളും അവര്‍തന്നെ. അതിനു മുമ്പ് തിമിലയില്‍ നാദഭംഗിതീര്‍ത്ത വാദ്യഗുരുവായിരുന്നു പെരുമ്പിള്ളി നാരായണമാരാര്‍. മുപ്പതുകളില്‍ നാരായണമാരാരായിരുന്നുവെങ്കിലും നാല്പതു മുതല്‍ക്കാണ് അന്നമനട ത്രിമൂര്‍ത്തികള്‍ എത്തുന്നത്.

തിരുവമ്പാടിയുടെ പഴയകാല മേളപ്രമാണത്തില്‍ അണിനിരന്നവര്‍ നിരവധി. പഴയന്നൂര്‍ ശങ്കരമാരാര്‍, കുമരപുരം കുഞ്ഞികൃഷ്ണമാരാര്‍, തൃപ്പേക്കുളം ഗോവിന്ദമാരാര്‍, പട്ടിരാത്ത് രാവുണ്ണിമാരാര്‍, പട്ടിരാത്ത് ശങ്കരമാരാര്‍, കാച്ചാംകുറിച്ചി ഈച്ചരമാരാര്‍ എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:10 am

sandeepyetta

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Thrissur Pooram   Tue Apr 28, 2015 9:12 am

പൂരം പൊള്ളും ട്ടോ..... താമസത്തിനും ഭക്ഷണത്തിനും ഓട്ടോകളിലും അമിതവില

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം കാണാന്‍ വരുന്നവര്‍ സൂക്ഷിക്കുക ഇത്തവണ പൂരം പൊള്ളും. ജില്ലയ്‌ക്കു തന്നെ അപമാനകരമായ നിലയിലാണു നഗരത്തിലെ ഹോട്ടലുകളിലും ലോഡ്‌ജുകളിലും റൂമുകള്‍ക്ക്‌ വില ഈടാക്കുന്നത്‌. വിദേശ രാജ്യങ്ങളില്‍ ടൂറിനു പോയാല്‍ പോലും ഇത്രയധികം പണം കൊള്ള ചെയ്യാറില്ലന്നു വിദേശികള്‍പോലും പറയുന്നു. സാധാരണ ദിവസങ്ങളേക്കാള്‍ അഞ്ചിരട്ടി വാടകയാണ്‌ ഈടാക്കുന്നത്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ പൂരം പാക്കേജ്‌ എന്ന പേരിലാണ്‌ ബുക്കിങ്ങുകള്‍ ആരംഭിച്ചിരിക്കുന്നത്‌. തൃശൂര്‍ പൂരം കാണാന്‍ വേണ്ടി ജര്‍മ്മന്‍ സ്വദേശി നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ മുറി ബുക്ക്‌ ചെയ്യാന്‍ എത്തിയപ്പോള്‍ രണ്ടു പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന എസി മുറിയക്ക്‌ 20,000 രൂപയാണ്‌ വാടകയായി ആവശ്യപ്പെട്ടത്‌. 28ന്‌ ഉച്ച മുതല്‍ 30ന്‌ ഉച്ചവരെ 48 മണിക്കൂര്‍ മാത്രമാണു പാക്കേജ്‌. വടക്കേ സ്‌റ്റാന്‍ഡിന്‌ സമീപത്തെ ഹോട്ടലുകളില്‍ എസി ഡീലക്‌സ് മുറിക്ക്‌ 10,000 രൂപയും സൂപ്പര്‍ ഡീലക്‌സിന്‌ 15,000 സ്യൂട്ടിന്‌ 20,000രൂപയുമാണ്‌ ഈടാക്കുന്നത്‌. ലോഡ്‌ജുകളിലെ അവസ്‌ഥ ഇതിലും കടുത്തതാണ്‌. എസി മുസികള്‍ക്ക്‌ 5000-6000 രൂപയാണ്‌ ഈടാക്കുന്നത്‌്. 600രൂപ മുതല്‍ 1000രൂപ വരെ സിംഗിള്‍ റൂമിന്‌ ഈടാക്കുന്ന ലോഡ്‌ജുകളും നഗരത്തില്‍ ഉണ്ട്‌. പൂരം നാളില്‍ നാലിരട്ടി പണം നല്‍കിയാല്‍ മാത്രമേ ലോഡ്‌ജുകളില്‍ മുറി ലഭിക്കുകയുള്ളു. പൂരം കേങ്കേമം ആക്കുമെന്ന്‌ കൊട്ടി ഘോഷിക്കുന്ന ജില്ല ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഹോട്ടല്‍-ലോഡ്‌ജ് ഉടമകളുടെ കൊള്ളയ്‌ക്കു കൂട്ട്‌ നില്‍ക്കുകയാണ്‌.

പൂരം കാണാന്‍ ഹൈ ജംപ്‌ പഠിക്കണം

പൂരവും സാമ്പിള്‍വെടിക്കെട്ടും കാണാന്‍ വേണ്ടി ശക്‌തന്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ വന്നിറങ്ങുന്നവര്‍ ഹൈ ജംപ്‌ പഠിച്ചാല്‍ മാത്രമേ ബസ്‌ സ്‌റ്റാന്‍ഡിനുള്ളില്‍നിന്നു പുറത്തേക്ക്‌ എത്താന്‍ കഴിയു. കാന നിര്‍മാണത്തിന്റ ഭാഗമായി ആഴ്‌ചകള്‍ക്കു മുമ്പ്‌ കുഴിച്ച്‌ കുഴി ഇപ്പോള്‍ കുളമായി മാറി. മറ്റു ജില്ലകളില്‍നിന്ന്‌ ഉള്‍പ്പെടെ ദിനംപ്രതി നിരവധി ആളുകളാണ്‌ ശക്‌തന്‍ സ്‌റ്റാന്‍ഡില്‍ എത്തുന്നത്‌. കാന നിര്‍മാണത്തിന്റ ഭാഗമായി ടി.ജി. റോഡിലേക്കാണു നിര്‍മാണ സാമഗ്രികള്‍ ഇറക്കിയിരിക്കുന്നത്‌. ഇതു രാതി നിരവധി അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്‌. കാന നിര്‍മിക്കുന്നതിനായി ഭീമന്‍ കുഴിയാണ്‌ ബസ്‌ സ്‌റ്റാന്‍ഡിന്റെ പ്രധാന കവാടത്തിലുള്ളത്‌. മഴ പെയ്‌ത് വെള്ളം നിറഞ്ഞ്‌ റോഡിലേക്ക്‌ മാലിന്യങ്ങള്‍ വരെ എത്തുന്നത്‌ പതിവാണ്‌. മഴ പെയ്‌താല്‍ ശക്‌തന്‍ സ്‌റ്റാന്‍ഡ്‌ ചെളികുളമായി മാറുകയും ചെയ്യുന്നു.
കോര്‍പ്പറേഷന്‍ പരിധിയിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂരത്തിന്‌ മുന്നോടിയായി പൂര്‍ത്തിയാക്കുമെന്ന കോര്‍പ്പറേഷന്റ വാഗ്‌ദാനവും പാഴായി. പൂങ്കുന്നം ജംങ്‌ഷന്‍ വികസനത്തിനായുള്ള പണി പാതിവഴിയിലായതും ഗതാഗതം താറുമാറാക്കും.

നഗരത്തില്‍ ഭക്ഷണത്തിന്‌ കൊള്ള വില
പൂരത്തിനോടനുബന്ധിച്ച്‌ നഗരത്തില്‍ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക്‌ കൊള്ള വില ഈടാക്കുന്നതായി പരാതി. ചായ മുതല്‍ ബിരിയാണി വരെയുള്ള ഭക്ഷണങ്ങള്‍ക്ക്‌ നിയന്ത്രണമില്ലാത്ത വിലയാണു ഹോട്ടലുകളും ചെറുകിട ചായക്കടകളും ഈടാക്കുന്നത്‌. ചായയ്‌ക്ക് എട്ടു മുതല്‍ 12 രൂപ വരെ ഈടാക്കുന്നു. കട്ടന്‍ചായ വേണമെങ്കില്‍ ഏഴു രുപ നല്‍കണം. ചെറിയ ഗ്ലാസില്‍ പകുതിയാണ്‌ ചായയുടെ അളവ്‌. വില കൂടുന്തോറും ഭക്ഷണസാധനങ്ങളുടെ അളവ കുറയുകയാണ്‌ പതിവ്‌. വില നിയന്ത്രിക്കാതെ ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും നോക്കുകുത്തിയായി മാറുന്നു. സ്‌പെഷല്‍ ഊണ്‌ എന്ന പേരുനല്‍കി 60 രൂപയാണ്‌ സാധാരണ ഹോട്ടലുകള്‍ വാങ്ങുന്നത്‌. ഹോട്ടലുകളിലും ചായ കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന്‌ നിയമം ഉണ്ടെങ്കിലും അതൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ല എന്ന നിലപാടിലാണ്‌ ഹോട്ടലുടമകളും ചായകടക്കാരും. ബിരിയാണിക്ക്‌ പല ഹോട്ടലുകളിലും പല വില. ചിക്കന്‍ബിരിയാണി 120 മുതല്‍ 160 വരെ. മട്ടന്‌ 100 മുതല്‍ 140 വരെ. മുട്ട ബിരിയാണിക്കു നഗരത്തിന്‌ പുറത്ത്‌ 60രൂപ ഈടാക്കുമ്പോള്‍ നഗരത്തില്‍ ഈടാക്കുന്നത്‌ 100 രൂപ. ചെറുകടിക്കും വില വര്‍ധനയുണ്ട്‌. ചെറുപലഹാരങ്ങള്‍ക്കും അമിതവിലയാണ്‌. പല കടകളിലും ഹോട്ടലുടമകള്‍ നിശ്‌ചിയിക്കുന്നതാണു വില. വൃത്തിഹീനമായ അന്തരീക്ഷം വേറെയും. കുടവെള്ളമെന്ന പേരില്‍ വിതരണം ചെയ്ുന്നു വെള്ളത്തിന്റയെ ഉറവിടം എവിടാണെന്ന്‌ കടകകാര്‍ക്കുപോലും അറിയില്ല. ചോദ്യം ചെയ്‌താല്‍ തെറിവിളി ഉറപ്പാണ്‌.

പാനിയങ്ങളുടെ വില കേട്ടാല്‍ നക്ഷത്രം എണ്ണും

പൂരം പ്രദര്‍ശന നഗരയിലും തേക്കിന്‍കാട്‌ മൈതനാത്തും ലഘുപാനിയങ്ങള്‍ക്ക്‌ ഈടാക്കുന്നത്‌ അമിത വില. തണ്ണിമത്തന്‍ ജൂസിന്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ 15 രൂപ മാത്രം വാങ്ങിയിരുന്ന കച്ചവടക്കാര്‍ ഇപ്പോള്‍ 20 രൂപയാണ്‌ വില ഈടാക്കുന്നത്‌. കുപ്പി വെള്ളത്തിന്‌ 20 രൂപ മാത്രം വിലയുള്ളപ്പോള്‍ 25 രൂപ ഈടാക്കുന്നു. വില വര്‍ധനയെ പറ്റി ചോദിച്ചപ്പോള്‍ മൈതാനത്തെ വാഹനപാര്‍ക്കിങ്ങിന്‌ അമിത ഫീസ്‌ ഈടാക്കുന്നതുകൊണ്ടാണ്‌ തങ്ങളും ലഘുപാനിയങ്ങള്‍ക്ക്‌ വില വര്‍ധിപ്പിച്ചത്‌ എന്ന വിശദീകരണമാണ്‌ മറുപടി. പാനിയങ്ങള്‍ക്കും സര്‍ബത്തിനും ഉപയോഗിക്കുന്ന വെള്ളം വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ എടുക്കുന്നത്‌. പല ലഘുപാനീയ കേന്ദ്രങ്ങളിലും ശുചിത്വംപോലും പാലിക്കാതെയാണ്‌ കച്ചവടം ചെയ്യുന്നത്‌. ഇത്തരത്തിലുള്ള കടകളിലും ജൂസ്‌ കടകളിലും പരിശോധന നടത്താന്‍പോലും കോര്‍പ്പറേഷന്റ ആരോഗ്യ വിഭാഗം തയാറല്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷം പേരിനുവേണ്ടിമാത്രമാണ്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പരിശോധനകള്‍ നടത്തുന്നത്‌.
കാഴ്‌ച വസ്‌തുവായി ഓട്ടോറിക്ഷകളിലെ മീറ്റര്‍: നിരക്ക്‌ ഈടാക്കുന്നത്‌ ഭാഷ നോക്കി
നഗരത്തില്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഓണ്‍ ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക്‌ അലര്‍ജി. ശക്‌തന്‍ സ്‌റ്റാന്‍ഡില്‍നിന്നു നഗരത്തിന്റ പല ഭാഗങ്ങളിലേക്ക്‌ പോകാന്‍ യാത്രക്കാരില്‍നിന്ന്‌ അമിതനിരക്കാണ്‌ ഈടാക്കുന്നത്‌. ശക്‌തന്‍ സ്‌റ്റാന്‍ഡില്‍നിന്ന്‌ അയ്യന്തോള്‍വരെ പോകാന്‍ യാത്രക്കാരനില്‍നിന്നു 50 രൂപയാണ്‌ വാങ്ങിയത്‌. മീറ്റര്‍ ചാര്‍ജില്‍ 43 രൂപ മാത്രം നല്‍കേണ്ട സ്‌ഥാനത്താണു 50 രൂപ വാങ്ങിയത്‌. പലപ്പോഴും കബളിപ്പിക്കപ്പെടുന്നത്‌ അന്യജില്ലകളില്‍നിന്നു വരുന്നവരാണ്‌. ഭാഷ നോക്കിയാണ്‌ ഇവര്‍ പലപ്പോഴും ചാര്‍ജ്‌ ഈടാക്കുന്നത്‌. പലപ്പോഴും ഊടു വഴികളിലൂടെ അമിതദൂരം സഞ്ചരിച്ച്‌ അമിത ചാര്‍ജ്‌ ഈടാക്കുന്നതും പതിവാണ്‌. മീറ്റര്‍ ചാര്‍ജ്‌ ഈടാക്കാതെയാണ്‌ യാത്രക്കൂലി വാങ്ങുന്നതെന്ന്‌ പരാതിയുമായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയാല്‍ തെളിവുണ്ടോ എന്ന ചോദ്യമാണ്‌ ആദ്യം ചോദിക്കുന്നത്‌. അടുത്ത ചോദ്യം പ്രീ-പെയ്‌ഡ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌താല്‍ പോരെ എന്ന്‌. പ്രീ-പെയ്‌ഡ് ഓട്ടോ കൗണ്ടറില്‍ ഇതിലും വലിയ കൊള്ളയാണു നടക്കുന്നത്‌. നിയമപാലകര്‍ തന്നെയാണ്‌ ഇത്തരം കൊള്ളയ്‌ക്ക്്‌ കൂട്ടുനില്‍ക്കുന്നത്‌.
Back to top Go down
Sponsored content




PostSubject: Re: Thrissur Pooram   

Back to top Go down
 
Thrissur Pooram
View previous topic View next topic Back to top 
Page 2 of 5Go to page : Previous  1, 2, 3, 4, 5  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: