HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 കുഞ്ഞുണ്ണിമാഷ്

View previous topic View next topic Go down 
AuthorMessage
Guest
GuestPostSubject: കുഞ്ഞുണ്ണിമാഷ്   Sun Jul 18, 2010 10:10 am

'പൊക്കമില്ലായ്മയാണ് എന്റെ പൊക്കം'എന്നുറക്കെ പാടി കുട്ടികള്‍ക്കിടയില്‍ വരുന്ന കുട്ടികളുടെ കുഞ്ഞു കൂട്ടുകാരനാണ് കുഞ്ഞുണ്ണിമാഷ്. വേഷമാകട്ടെ മുട്ടോളമെത്തുന്ന ഒരു ഒറ്റ മുണ്ടും നേരിയ ജൂബയും. മലയാള കവിതയില്‍ വ്യത്യസ്തമായ ഒരു ശൈലി നമുക്ക് സമ്മാനിച്ച കവിയാണ് ഇദ്ദേഹം. വളരെ ചെറുതും, ചടുലവുമായ കവിതകളിലൂടെ വായനക്കാരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കുഞ്ഞുണ്ണി മാഷിന് കഴിഞ്ഞിട്ടുണ്ട്. ഏത് കവിതയെടുത്താലും അതിനൊക്കെ ദാര്‍ശനികമായ ചായ്വ് പ്രകടമായി കാണാം. ഉപഹാസപരതയും,ആത്മ വിമര്‍ശനവും ചേര്‍ന്ന അദേഹത്തന്റെ കവിതകള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

'ആറു മലയാളിക്ക് നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.'

ആധുനിക മലയാള കവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്റെ അര്‍ഥം കണ്ടത്തി നല്‍കിയ ഒരപൂര്‍വ്വ മനുഷ്യന്‍.മാഷിനെ അധ്യാപകന്‍,കവി,സാഹിത്യകാരന്‍ തുടങ്ങി എങ്ങനെ വിശേഷിപ്പിക്കും, ഇത്തിരിയുള്ളതിലെ ഒത്തിരി കാര്യങ്ങള്‍ കണ്ടെത്തിയ കവിയാണ് കുഞ്ഞുണ്ണി മാഷ്.

'എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം'

കുഞ്ഞുണ്ണിയെ വിഗ്രഹിച്ചാല്‍ സമാസമില്ല-'കുഞ്ഞില്‍ നിന്നുള്ളവന്‍' എന്ന തര്‍ക്കുത്തരം മാത്രം.നാലുവരി കവിതകള്‍ ഈണത്തില്‍ പാടാന്‍ പരിശീലിപ്പിച്ച് അവരുടെ സുഹൃത്തായി, വഴികാട്ടിയായി,മുത്തശ്ശനായി അങ്ങനെ കുട്ടികളില്‍ ഒരുവനായി മാറി.'ആനപോകുന്ന പൂമരത്തിന്‍ ചോടേ പോണോനാരെടാ...ആനാനുമല്ല ,കൂരാനുമല്ല കുഞ്ഞുണ്ണിമാഷും കുട്ട്യോളാണേ '
നാടന്‍ പാട്ടു തിരുത്തി ഈണത്തില്‍ പാടാനുള്ള കഴിവ് മറ്റാര്‍ക്കുണ്ട്.'കുഞ്ഞുണ്ണി മാഷും...' എന്നാരെങ്കിലും പറഞ്ഞാല്‍ അറിയാത്തവരുടെ നാവിന്‍ തുമ്പത്ത് നിന്ന് പോലും ' കുട്ട്യോളും' എന്ന മറുപടി കേള്‍ക്കാം.

'ാായി.ഠായി മിഠായി
തിന്നുമ്പോളെന്തിഷ്ഠായി
തിന്നു കഴിഞ്ഞാല്‍
കഷ്ടായി.....'

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ടന്‍ നമ്പൂതിരിപ്പാടിന്റേയും അതിയാരത്ത് നാരായണി അമ്മയുടേയും മകനായി 1927 മെയ് 10ന് ജനിച്ചു. ജീവതത്തിന്റെ മുഴുവന്‍ ഭാഗവും ചിലവിട്ടത് കോഴിക്കോടാണ്.ചേളാരി ഹൈസ്കൂളില്‍ അധ്യാപകനായി തന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചു.1982-ല്‍ അധ്യാപന രംഗത്ത് നിന്ന് വിരമിച്ചു.പിന്നീട് സ്വദേശമായ വല്ലാപ്പാട്ടേക്ക്് തിരിച്ചു വരികയുംതൃശൂരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.കുഞ്ഞുണ്ണി മാഷിന്റെ ഏക സമ്പാദ്യം വഴിയില്‍ നിന്നു കിട്ടിയ കുന്നിക്കുരുവും,വളപ്പൊട്ടുകളും മാത്രമാണ്.വളിയാത്രയില്‍ വീണുകിട്ടുന്ന വളപ്പൊട്ടുകളും, കുന്നികുരുകളും, ബട്ടന്‍സുകളും കുപ്പിയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്നു.ദിവസം കഴിയുന്തോറും അതിന് ജീവന്‍ വരുന്നുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. കല്ല്യാണം കഴിച്ചിട്ടില്ലാത്തതിനാല്‍ മരണ സമയത്ത് ഭാര്യയെ വിട്ട് പോകേണ്ടല്ലോ എന്നാശ്വസിച്ച് ഋഷി തുല്ല്യ ജീവിതം നയിച്ച മാഷ് ആഗ്രഹിച്ചത് കുട്ട്യോളോടുത്ത് ജീവിക്കാനായിരുന്നു.അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ കുട്ടികളുടെ കവിയായിതന്നെ ജീവിച്ചു. 2008 മാര്‍ച്ച് 26ന് അദ്ദേഹം മരിച്ചു.

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചിടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

വിത്തും മുത്തും, കവിത, രാഷ്ട്രീയം, കടങ്കവിതകള്‍, കുറ്റിപെന്‍സില്‍, ഊണൂതൊട്ട് ഉറക്കം വരെ, കുഞ്ഞുണ്ണിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍,നമ്പുതിരി ഫലിതങ്ങള്‍, എന്നീ പ്രധാന കൃതികള്‍ക്ക് പുറമേ കുഞ്ഞുണ്ണി മാഷ് കുട്ടികള്‍ക്ക്് എഴുതിയ കത്തുകള്‍ പോലും സാഹിത്യ സൃഷ്ടികളായി മാറി. ഉണ്ടനും ഉണ്ടിയും, പഴങ്കഥകള്‍, പുലിവാല്, കളിക്കോപ്പ്, കുട്ടിക്കവിതകള്‍, കുഞ്ഞുണ്ണിക്കവിതകള്‍ എന്നിവയടക്കം ഒന്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: കുഞ്ഞുണ്ണിമാഷ്   Sun Jul 18, 2010 10:14 am

Thanks sweettetta!

'എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം'

ഇത് കേള്‍ക്കുമ്പോള്‍ കല്യാണരാമന്‍ എന്ന സിനിമയിലെ പാട്ടിന്റെ ഭാഗം ഓര്‍മ വരുന്നു!


എനിക്കുമുണ്ടൊരു പൂക്കാലം
നിനക്കുമുണ്ടൊരു പൂക്കാലം
നമുക്കുതമ്മില്‍ ചേരാനില്ലൊരു പൂക്കാലം
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കുഞ്ഞുണ്ണിമാഷ്   Sun Jul 18, 2010 10:39 am

sweet
Back to top Go down
Guest
GuestPostSubject: Re: കുഞ്ഞുണ്ണിമാഷ്   Sun Jul 18, 2010 10:41 am

dolphin wrote:
Thanks sweettetta!

'എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം'

ഇത് കേള്‍ക്കുമ്പോള്‍ കല്യാണരാമന്‍ എന്ന സിനിമയിലെ പാട്ടിന്റെ ഭാഗം ഓര്‍മ വരുന്നു!


എനിക്കുമുണ്ടൊരു പൂക്കാലം
നിനക്കുമുണ്ടൊരു പൂക്കാലം
നമുക്കുതമ്മില്‍ ചേരാനില്ലൊരു പൂക്കാലം

ithadhehathinu saadhichu

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചിടുന്നൊരു
കവിയായിട്ടു മരിക്കാന്‍.
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: കുഞ്ഞുണ്ണിമാഷ്   Sun Jul 18, 2010 10:44 am

sweetword wrote:
dolphin wrote:
Thanks sweettetta!

'എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം'

ഇത് കേള്‍ക്കുമ്പോള്‍ കല്യാണരാമന്‍ എന്ന സിനിമയിലെ പാട്ടിന്റെ ഭാഗം ഓര്‍മ വരുന്നു!


എനിക്കുമുണ്ടൊരു പൂക്കാലം
നിനക്കുമുണ്ടൊരു പൂക്കാലം
നമുക്കുതമ്മില്‍ ചേരാനില്ലൊരു പൂക്കാലം

ithadhehathinu saadhichu

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചിടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

amazing!!

@ sweettetta, u always come up with nice threads!
Back to top Go down
Sponsored content
PostSubject: Re: കുഞ്ഞുണ്ണിമാഷ്   

Back to top Go down
 
കുഞ്ഞുണ്ണിമാഷ്
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: