HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ഷൂട്ട് ഇന്‍ കണ്ണൂര്‍

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 9:31 am

ഇതുവരെ കാണാത്ത ഇല്ലങ്ങള്‍. കല്‍പ്പടവുകള്‍ നിറഞ്ഞ കുളങ്ങള്‍. പുതുമയാര്‍ന്ന പുഴകള്‍. വശ്യതനിറഞ്ഞ കാവുകള്‍... അഭ്രപാളിയില്‍ കാഴ്ചയുടെ നവവസന്തമൊരുക്കുകയാണിപ്പോള്‍ മലയാളം-തമിഴ് സിനിമാപ്രവര്‍ത്തകര്‍.പ്രത്യേകതകള്‍ തേടുന്ന തമിഴ് സിനിമ, കോടമ്പാക്കത്തെയും പൊള്ളാച്ചിയിലെയും രാമോജിറാവു ഫിലിംസിറ്റിയിലെയും കണ്ടുമടുത്ത കാഴ്ചകളിലേക്ക് ക്യാമറ സൂം ചെയ്യാതെ, കണ്ണൂരിലേക്ക് ലെന്‍സ് തിരിക്കുന്നു; പുതിയൊരു ദൃശ്യഭാഷ്യമൊരുക്കാന്‍. അയലത്തുകാര്‍ ഇവിടെ നിന്നെന്തോ ഒപ്പിയെടുക്കുന്നു എന്ന തോന്നലിലാവണം മലയാള സിനിമാപ്രവര്‍ത്തകരും കണ്ണൂരിനെ ഇഷ്ടലൊക്കേഷനാക്കിയിരിക്കുന്നു.

തൊണ്ണൂറുകളില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രീകരണങ്ങള്‍ മാത്രം നടന്ന പ്രദേശമാണ് വര്‍ഷം 10 ചിത്രങ്ങള്‍ വരെ ഷൂട്ടുചെയ്യുന്ന കേന്ദ്രമായിത്തീര്‍ന്നത്. ഒപ്പം നടീനടന്മാരും സംവിധായകരും തിരക്കഥാകൃത്തുക്കളും ഛായാഗ്രാഹകരും സംഗീതസംവിധായകരും പാട്ടെഴുത്തുകാരും സാങ്കേതികപ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമൊക്കെയായി സിനിമാപ്രവര്‍ത്തകരുടെ എണ്ണവും കണ്ണൂരിലും കാസര്‍കോട്ടും വന്‍തോതില്‍ കൂടുന്നു.

'പണ്ട് നീലേശ്വരം തെരുവില്‍, വിജയലക്ഷ്മി ടാക്കീസില്‍ കളിക്കുന്ന സിനിമയുടെ കഥാസാരമുള്ള നോട്ടീസ് മൈക്ക് കെട്ടിയ കാറില്‍ വിതരണം ചെയ്യുമായിരുന്നു. ഒരു നോട്ടീസ് കിട്ടാന്‍ വീട്ടിന് മുന്നിലെ റോഡിലൂടെ കുട്ടികള്‍ കാറിന്റെ പിന്നാലെ ഓടും. അന്നൊന്നും ആരും അറിഞ്ഞിരുന്നില്ല, ഞാനും സിനിമാതാരമാവുമെന്നും എന്റെ നാട്ടിലും ഷൂട്ടിങ്ങൊക്കെ നടക്കുമെന്നും' -ഗ്രാമ്യവശ്യത നിറഞ്ഞുനില്‍ക്കുന്ന നീലേശ്വരത്തുനിന്ന്, മലയാളിയുടെ പ്രിയനടിയായി വളര്‍ന്ന കാവ്യാമാധവന്‍ പറയുന്നു. ഒരുകാലത്ത് സിനിമാതാരങ്ങളും ഷൂട്ടിങ്ങുമൊക്കെ അത്ഭുതസംഭവങ്ങളായിരുന്ന പ്രദേശത്ത്, സിനിമ സ്ഥിരം കാഴ്ചയാകുന്നതിന്റെ സന്തോഷമുണ്ട് കാവ്യയുടെ വാക്കുകളില്‍.

2000ല്‍ 'അലൈപായുതെ' എന്ന സിനിമയെടുക്കാന്‍ കണ്ണൂരിലെത്തിയ പ്രമുഖ തമിഴ് സംവിധായകന്‍ മണിരത്‌നമാണ് ഇവിടത്തെ ഗ്രാമ്യഭംഗി മാറ്റിവരയ്ക്കുന്നതില്‍ നിര്‍ണായകമായത്. കണ്ണൂരുകാര്‍ കാണാത്ത അവരുടെ നാടിന്റെ വശ്യത സിനിമയിലുടനീളം മണിരത്‌നം പകര്‍ത്തി. പിന്നീട് സ്വന്തം വെബ്‌സൈറ്റിലെഴുതി -'എത്ര മനോഹരമീ പ്രദേശം'. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ആ വര്‍ഷം മാത്രം ഇവിടെ അണിഞ്ഞൊരുങ്ങിയത് ഒമ്പത് സിനിമകള്‍.

ജയരാജ് ചിത്രങ്ങളായ മകള്‍ക്ക്, ദൈവനാമത്തില്‍, ശ്യാമപ്രസാദിന്റെ അകലെ, സിബി മലയിലിന്റെ അമൃതം, ഹരിഹരന്റെ മയൂഖം, ശശിമോഹനന്റെ തിലകം, പത്മകുമാറിന്റെ വര്‍ഗം, ഐ.വി.ശശിയുടെ ബല്‍റാം്വീ താരാദാസ്, പിന്നെ അലൈപായുതെ എന്നിവ. മയൂഖവുമായി വന്ന പ്രമുഖ സംവിധായകന്‍ ഹരിഹരന്‍, പിന്നീട് തന്റെ ദേശീയ അവാര്‍ഡ് നേടിയ മാസ്റ്റര്‍പീസായ പഴശ്ശിരാജ ചിത്രീകരിക്കാന്‍ തിരഞ്ഞെടുത്തതും കണ്ണൂര്‍ തന്നെ.

'വ്യത്യസ്തമായ ഭൂപ്രദേശമാണ് കണ്ണൂരിന്. തെയ്യങ്ങളും ആല്‍ത്തറകളും കാവുകളും കുന്നുകളും മലയും പുഴയും കടല്‍ത്തീരവും സുന്ദരമായ വീടുകളും മനകളുമൊക്കെയായി ക്യാമറകള്‍ക്ക് ഏറെ സാധ്യത നല്‍കുന്ന പ്രദേശം' -ഹരിഹരന്‍ വാചാലനാകുന്നു.2010 ലും 2011ലും ഇതുവരെയായി എട്ട് തമിഴ്‌സിനിമകളും രണ്ട് കന്നടസിനിമകളും ഇവിടെ ചിത്രീകരിച്ചു. 10 മലയാളസിനിമകളുടെ ചിത്രീകരണവും നടന്നു. തമിഴിലെ പ്രമുഖ സംവിധായകനായ ശെല്‍വരാഘവന്‍ അനുജനും സൂപ്പര്‍സ്റ്റാറുമായ ധനുഷിനെ നായകനാക്കിയെടുത്ത സിനിമയുടെ ചിത്രീകരണം ഈയടുത്താണ് കണ്ണൂരില്‍ കഴിഞ്ഞത്.

'എന്തൊക്കെയോ പ്രത്യേകതയുണ്ട്, ഈ പ്രദേശത്തിന്. ഗ്രാമ്യഭംഗി ഏറെയുള്ള സ്ഥലം. ഇഷ്ടമായിക്കഴിഞ്ഞു എനിക്ക്' - 'നമ്മുടെ നാടെങ്ങിനെ...' എന്നുചോദിച്ചപ്പോള്‍, ശെല്‍വരാഘവന്റെ വര്‍ത്തമാനവും ചിരിയും തമിഴ് സ്റ്റൈലിലായിരുന്നു.ജീവയും പ്രകാശ്‌രാജും നായകന്മാരായ ഇനിതേ ഇനിതേ, ജീവയും തപസ്വിയുമെത്തിയ വന്താന്‍ വേന്‍ട്രാന്‍, തേരോടും വീഥിയിലെ, സാമിയുടെ സിന്ധുസമവേള, കന്നട പടമായ നമ്മയജമാനന്‍ തുടങ്ങിയവയൊക്കെ കണ്ണൂരില്‍ ഈയടുത്തകാലത്ത് ചിത്രീകരിച്ചവയാണ്.

'കണ്ണൂരിലും കാസര്‍കോട്ടും സിനിമ ചിത്രീകരിക്കുമ്പോള്‍ ചെലവ് 50 ശതമാനം വരെ ചിലപ്പോള്‍ കുറയും. എറണാകുളത്ത് ഒരു സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരുലക്ഷം രൂപ പ്രതിദിനം ഹോട്ടല്‍ വാടക ആകുന്നുവെങ്കില്‍ കണ്ണൂരിലത് 50,000 മാത്രമാണ്. ലോക്കല്‍മാര്‍ക്കറ്റിലെ ചെലവിലും ഗണ്യമായി കുറവുണ്ടാകും' -മേഖലയില്‍ ഷൂട്ടിങ് കൂടുന്നതിനെക്കുറിച്ച് പ്രമുഖ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ വിശദീകരണം സാമ്പത്തികതത്ത്വത്തിലൂന്നിയാണ്. പണം ചെലവാക്കുന്ന ആളായതിനാലാവണം, തലശ്ശേരി സ്വദേശിയായ അദ്ദേഹത്തിന് പറയാനുള്ളതും കൂടുതല്‍ സാമ്പത്തികവശം തന്നെ.

'സിനിമാചിത്രീകരണം പ്രദേശത്തുണ്ടാക്കുന്ന സാമ്പത്തികസ്വാധീനം ഏറെയാണ്. 200 പേരുള്ള യൂണിറ്റ് 45 ദിവസമെങ്കിലും അധ്വാനിച്ചാണ് സിനിമ നിര്‍മിക്കുന്നത്.താരങ്ങളുടെ പ്രതിഫലം ഒഴിവാക്കിയാല്‍ രണ്ടുകോടി നിര്‍മാണച്ചെലവുള്ള ചിത്രത്തിന്റെ ഒരു കോടിയും ചെലവഴിക്കപ്പെടുക ലൊക്കേഷന്‍ പ്രദേശത്താണ്. ഹോട്ടല്‍മുറി വാടക, വാഹനം, പെട്രോള്‍, വീട്ടുവാടക, ഭക്ഷണം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നിവയ്‌ക്കൊക്കെയാണിത്' -ബഷീര്‍ പറയുന്നു. ലിബര്‍ട്ടി ബഷീര്‍ ബല്‍റാം്വീ താരാദാസ് നിര്‍മിച്ചപ്പോള്‍ തലശ്ശേരിയിലെ രണ്ട് ഹോട്ടലുകളിലായി മുറിയെടുത്തിരുന്നു. ഒരു ഹോട്ടലിന്റെ മുറിവാടകമാത്രം ഒമ്പതുലക്ഷം രൂപയായി.

കലവൂര്‍ രവികുമാറിന്റെ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന 'ഫാദേഴ്‌സ് ഡേ'യുമായി കണ്ണൂരിലുള്ള പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അരവിന്ദന്‍ കണ്ണൂരിന് പറയാനുള്ളത് കുറച്ചുകൂടി കൂടിയ കണക്കാണ്. ഒന്നുരണ്ടുമാസം മുമ്പ് ശെല്‍വരാഘവന്റെ തമിഴ് സിനിമയുമായി കണ്ണൂരിലെത്തിയപ്പോള്‍ അഞ്ച് ഹോട്ടലുകളിലായി 20 മുറിയെടുത്തിരുന്നു അരവിന്ദ്. 50 ദിവസമാണാ സിനിമയുടെ ഷൂട്ടിങ്ങ് നടന്നത്. പ്രാദേശികമായി ചെലവായതാകട്ടെ അഞ്ചുകോടി രൂപയോളം. മുറി, ഭക്ഷണം, യാത്ര എന്നിവയ്‌ക്കൊക്കെയായി... ഇപ്പോള്‍ 'ഫാദേഴ്‌സ് ഡേ'ക്ക് 35 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട് അരവിന്ദ്. ഇതിനൊക്കെ പുറമെയാണ് സര്‍ക്കാരിനും സ്വകാര്യവ്യക്തികള്‍ക്കും വാടകയിനത്തിലും മറ്റും നല്‍കുന്ന തുക.

'2010 ലും 2011 ലുമായി, പ്രിയപ്പെട്ട നാട്ടുകാരെ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മഴവില്ലിനപ്പുറം, രക്ഷകന്‍, രൗദ്രം, പകര്‍ന്നാട്ടം, മാണിക്യക്കല്ല്, അന്‍വര്‍, നഖരം, ഫാദേഴ്‌സ്‌ഡേ എന്നീ 10 മലയാളസിനിമകളും 10 തമിഴ്-കന്നട സിനിമകളുമാണ് കണ്ണൂരില്‍ ചിത്രീകരിച്ചത്. കണ്ണൂര്‍ കോട്ട, മുഴപ്പിലങ്ങാട് ബീച്ച്, തലശ്ശേരിയിലെ ബംഗ്ലാ-മാളിയേക്കല്‍ വീടുകള്‍, മാടായിപ്പാറ, പയ്യന്നൂരിലെയും കാഞ്ഞങ്ങാട്ടെയും മനകള്‍, ബേക്കല്‍ കോട്ട എന്നിവയൊക്കെ ഈ സിനിമകളില്‍ നിറഞ്ഞു.

ഇത് മേഖലയിലെ വിനോദസഞ്ചാരത്തിനും ഗുണം ചെയ്തു. കണ്ണൂര്‍ കോട്ടയില്‍ ചിത്രീകരണത്തിന് പ്രതിദിനം 5,000 രൂപ നല്‍കണം. കരുതല്‍ ധനം 10,000 രൂപയും. കടല്‍ത്തീരത്തും പാര്‍ക്കിലുമൊക്കെ നല്‍കേണ്ടതും ഈ കണക്കില്‍ തന്നെ. നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന വീടുകള്‍ക്കും ഇപ്പോള്‍ വാടക നല്‍കേണ്ടി വരുന്നു' -1990 മുതല്‍ ഇതുവരെയായി 150-ഓളം സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായ അരവിന്ദന്‍ വ്യക്തമാക്കുന്നു.

സിനിമാചിത്രീകരണസമയത്ത് ദിവസേന ഭക്ഷണത്തിനും മറ്റുമായി 50,000 രൂപയോളമാണ് യൂണിറ്റ് ലോക്കല്‍ മാര്‍ക്കറ്റില്‍ ചെലവഴിക്കുന്നത്. ഇറച്ചിയും മീനും പാലും പലവ്യഞ്ജനങ്ങളും വാങ്ങാനാണിത്. കാര്‍വാടക പ്രതിദിനം ഒന്നിനുമാത്രം 1,500 രൂപയാകും. ഇങ്ങനെയുള്ള ചെലവുകള്‍ മാത്രം സിനിമ കഴിയുമ്പോള്‍ കോടി കവിയും. ഇതിനൊക്കെ പുറമെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. ഇവര്‍ക്ക് ഭക്ഷണവും 250 രൂപയും പ്രതിദിനം നല്‍കണം. എറണാകുളത്താണെങ്കില്‍ അത് 500 ആവും. കണ്ണൂര്‍-പയ്യന്നൂര്‍ മേഖലയില്‍നിന്ന് പ്രൊഫഷണലായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വന്നുതുടങ്ങിയതായും ഈയിടെ ഒരു പടത്തിന് 300-400 പേര്‍ക്ക് വരുമാനം ലഭിച്ചതായും അരവിന്ദന്‍ പറയുന്നു.

അതോടൊപ്പം താരങ്ങളുടെ പട തന്നെ കുറഞ്ഞ കാലയളവില്‍പ്രദേശത്തുനിന്നുണ്ടായി. പണ്ടേ, മലയാളികളറിഞ്ഞ രാഘവനും ശ്രീനിവാസനും കണ്ണൂര്‍ ശ്രീലതയ്ക്കും പിന്നാലെ മഞ്ജു വാര്യര്‍, കാവ്യ, സംവൃത സുനില്‍, മംമ്ത, സനുഷ,അര്‍ച്ചന കവി, മീന, അഞ്ജു അരവിന്ദ്, ഷംന കാസിം, ജൂലിയ, മഹിമ, ശരണ്യ, ജാനറ്റ് ജെയിംസ്, ശില്പ ബാല, സരയു, വിനീത്, വീനീത് കുമാര്‍, വിനീത് ശ്രീനിവാസന്‍, രമേഷ് പിഷാരടി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വിഷ്ണു, മഞ്ജുളന്‍, ബാബു അന്നൂര്‍, സുബീഷ് രാമന്തളി, സീരിയല്‍ താരങ്ങളായ അനു ജോസഫ്, ശ്രീകല തുടങ്ങി ബാലതാരങ്ങളായ മാസ്റ്റര്‍ ഗണപതിയും ഒ.കെ.പരമേശ്വരനും വരെ പ്രദേശത്തെ സൂപ്പര്‍ സ്റ്റാറുകളായി. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ഫാദേഴ്‌സ് ഡേയില്‍ താണ കരുവള്ളിക്കാവിലെ കളരിയിലുള്ള വിനീഷ് എന്ന പത്താം ക്ലാസുകാരന്‍ വിനീതിന്റെ ബാല്യകാലം അഭിനയിക്കുന്നു.

സംവിധായകനിരയിലേക്കാകട്ടെ ശ്രീനിവാസന്‍ അഭിനയിച്ച കഥ പറയുമ്പോള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എം.മോഹനന്‍, വൈശാഖ്, എം.ടി.അന്നൂര്‍, മധു കൈതപ്രം, പ്രദീപ് ചൊക്ലി, പ്രമോദ് പയ്യന്നൂര്‍, ശ്രീജിത്ത് പലേരി, മോഹന്‍ കുപ്ലേരി, സതീഷ്ബാബു പയ്യന്നൂര്‍, ടി.ദീപേഷ് തുടങ്ങിയവരെത്തി. നിര്‍മാതാക്കളായി ലിബര്‍ട്ടി ബഷീറും കാള്‍ട്ടന്‍ കരുണാകരനും രാജന്‍ തളിപ്പറമ്പും വന്നു. തിരക്കഥാകൃത്തുക്കളായി രഘുനാഥ് പലേരി, സി.വി.ബാലകൃഷ്ണന്‍, സുരേഷ് പൊതുവാള്‍, സതീഷ് ബാബു പയ്യന്നൂര്‍, ചന്ദ്രന്‍ രാമന്തളി, ബല്‍റാം മട്ടന്നൂര്‍ തുടങ്ങിയവരെത്തി.

ക്യാമറാമാന്മാരായി കെ.യു.മോഹന്‍, ഉത്പല്‍ വി.നായനാര്‍, ജയപ്രകാശ് പയ്യന്നൂര്‍ തുടങ്ങിയവര്‍ കടന്നുവന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൈതപ്രം വിശ്വനാഥനും സംഗീതമഴയൊരുക്കി... അങ്ങനെ താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും എണ്ണവും പേരും കൂടിക്കൊണ്ടിരിക്കുന്നു...ഒടുവിലായി മട്ടന്നൂര്‍കാരന്‍ സലിം അഹമ്മദ് എന്ന തിരക്കഥാകൃത്തിലൂടെ, സംവിധായകനിലൂടെ 'ആദാമിന്റെ മകന്‍ അബു' വഴി കണ്ണൂരിലേക്ക് സംസ്ഥാന-ദേശീയ അവാര്‍ഡുകളും ഓസ്‌കര്‍ നോമിനേഷനുമടക്കം എത്തിയിരിക്കുന്നു.
1980 കളില്‍ കുറച്ചു സിനിമകള്‍ കണ്ണൂരില്‍ ചിത്രീകരിച്ചിരുന്നു. പ്രത്യേകിച്ചും ഐ.വി.ശശിയുടെ സിനിമകള്‍. രാഷ്ട്രീയകൊലപാതകങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ഇവര്‍ തിരിഞ്ഞുനോക്കാതായി. വീണ്ടും ഷൂട്ടിങ് സക്രിയമായപ്പോള്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. 'സൈക്കിളി'ന്റെ ചിത്രീകരണത്തിനിടയില്‍ രണ്ട് ഹര്‍ത്താലുകളാണുണ്ടായത്. ഷൂട്ടിങ് തടയാന്‍ പ്രവര്‍ത്തകരെത്തിയപ്പോള്‍, സംവിധായകന്‍ ജോണി ആന്റണി നേതാക്കളെ ഫോണില്‍ വിളിച്ചാണ് മുടങ്ങാതെ നോക്കിയത്.

ആയിക്കര കടല്‍പ്പാലത്തില്‍ പ്രതിദിന ചിത്രീകരണത്തിനായി 10,000 രൂപ ചോദിച്ചതും 30,000 രൂപ കരുതല്‍ധനം ആവശ്യപ്പെട്ടതുമൊക്കെ സിനിമാരംഗത്തുള്ളവരെ തുടക്കത്തില്‍ നിരാശരാക്കി. കിട്ടിയ അവസരത്തില്‍ പിഴിയുകയാണോ എന്ന തോന്നലായിരുന്നു അവര്‍ക്ക്. എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ സ്ഥാപിത താത്പര്യങ്ങളായിരുന്നു ഇതിനുപിന്നിലെന്ന് അരവിന്ദന്‍ കണ്ണൂര്‍ പറയുന്നു.

കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ കൂടുതല്‍ തമിഴ്, ഹിന്ദി സിനിമക്കാരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അരവിന്ദന്റെ പ്രതീക്ഷ.'ഇപ്പോള്‍ വലിയ സഹകരണമാണ് എല്ലാ ഭാഗത്തുനിന്നും കിട്ടുന്നത്. പ്രത്യേകിച്ച് നാട്ടുകാരില്‍നിന്ന്. മലയാളികള്‍ക്കു പുറമെ തമിഴ്, കന്നട സിനിമാപ്രവര്‍ത്തകരും കണ്ണൂരിലും കാസര്‍കോട്ടും ക്യാമ്പ് ചെയ്യുന്നത് ഇതിന് തെളിവല്ലേ...?

ഈയിടെ ലോകപ്രശസ്ത പരസ്യചിത്രകാരന്‍ പ്രകാശ്‌വര്‍മ രണ്ട് പരസ്യചിത്രങ്ങളാണിവിടെ ചിത്രീകരിച്ചത്'-അരവിന്ദന്‍ പറയുമ്പോള്‍ പിന്നില്‍ സംവിധായകന്‍ കലവൂര്‍ രവികുമാറിന്റെ വിളി...ധര്‍മടം തീരത്തേക്ക് ഷൂട്ടിങ് മാറുന്നു...അതെ, അത്യുത്തര മലബാറിന്റെ സാമ്പത്തിക, വിനോദസഞ്ചാര, സാംസ്‌കാരികമേഖലയില്‍ ചലനങ്ങളുണ്ടാക്കി ക്യാമറ തിരിയുകയാണ്. വശ്യഭംഗി നിറഞ്ഞ ഗ്രാമീണതയിലേക്ക്...

കണ്ണൂരില്‍ സിനിമയെത്തിക്കാന്‍ അരവിന്ദന്‍ കണ്ണൂര്‍

കണ്ണൂരില്‍ ഷൂട്ടിങ് എത്തിക്കുന്നതില്‍ ആദ്യകാലം മുതല്‍ താല്പര്യം പ്രകടിപ്പിച്ച വ്യക്തിയാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയ അരവിന്ദന്‍ കണ്ണൂര്‍. തോട്ടട സ്വദേശിയായ അരവിന്ദന്‍ തൊണ്ണൂറുകളിലാണ് സിനിമയില്‍ സക്രിയമാകുന്നത്.ഐ.വി.ശശിയുടെ 'വാര്‍ത്ത' സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസിലെത്തിയ അദ്ദേഹം അവിടെ എടക്കാട് സ്വദേശിയായ ശശിമോഹനെ പരിചയപ്പെട്ടു.

ശശിമോഹന്റെ അടുത്ത സിനിമ 'മിഴിയോരങ്ങള്‍' കണ്ണൂരില്‍ ചിത്രീകരിക്കാന്‍ അത് കാരണമായി. ലാലും റഹ്മാനുമൊക്കെയായിരുന്നു അഭിനേതാക്കള്‍.അഭിനയിക്കാനെത്തി പിന്നീട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി മാറിയ അരവിന്ദന്‍ 150-ഓളംസിനിമകളില്‍ ജോലി ചെയ്തു.ഇതില്‍ 60- ഉം ചിത്രീകരിച്ചത് കണ്ണൂരില്‍. നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യത്തില്‍ ഏറെ പ്രോത്സാഹിപ്പിച്ചതായി അരവിന്ദന്‍ പറയുന്നു.

ആദ്യകാലത്ത് കണ്ണൂരിന്റെ ഗുണഗണങ്ങള്‍ ഒട്ടേറെ വര്‍ണ്ണിക്കേണ്ടി വന്നിരുന്നു അരവിന്ദിന്. 'ഇപ്പോള്‍ കണ്ണൂരിനോടെല്ലാവര്‍ക്കും താത്പര്യമായി-ഒരു സിനിമക്ക് വേണ്ട ചേരുവകളെല്ലാം കണ്ണൂരിന്റെ ഭൂമികയില്‍ കിട്ടുമെന്നതിനാല്‍'-അരവിന്ദ് വ്യക്തമാക്കുന്നു. തോട്ടട വട്ടക്കുളം 'ശ്രീമംഗള'ത്തില്‍ പരേതനായ വി.നാണുവിന്റെയും ജാനകിയുടെയും മകനാണ് അരവിന്ദന്‍. ഭാര്യ: റോജ. മക്കള്‍: സ്വേദ(ജേര്‍ണലിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി), ശ്രേയ (പ്ലസ്ടു വിദ്യാര്‍ഥിനി).
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 9:56 am

.......പണ്ട് നീലേശ്വരം തെരുവില്‍, വിജയലക്ഷ്മി ടാക്കീസില്‍ കളിക്കുന്ന സിനിമയുടെ കഥാസാരമുള്ള നോട്ടീസ് മൈക്ക് കെട്ടിയ കാറില്‍ വിതരണം ചെയ്യുമായിരുന്നു. ഒരു നോട്ടീസ് കിട്ടാന്‍ വീട്ടിന് മുന്നിലെ റോഡിലൂടെ കുട്ടികള്‍ കാറിന്റെ പിന്നാലെ ഓടും.........
നീലേശ്വരം എത്ര സുന്ദരം...എന്റെ നാട്...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 9:59 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:01 am

വിജയലക്ഷ്മി ടാകീസിന്റെ നയന മനോഹരമായ വെള്ളിത്തിരയില്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു .....".ഇതാ ഇന്ന് മുതല്‍ "....എന്നായിരുന്നോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:08 am

unnikmp wrote:
.......പണ്ട് നീലേശ്വരം തെരുവില്‍, വിജയലക്ഷ്മി ടാക്കീസില്‍ കളിക്കുന്ന സിനിമയുടെ കഥാസാരമുള്ള നോട്ടീസ് മൈക്ക് കെട്ടിയ കാറില്‍ വിതരണം ചെയ്യുമായിരുന്നു. ഒരു നോട്ടീസ് കിട്ടാന്‍ വീട്ടിന് മുന്നിലെ റോഡിലൂടെ കുട്ടികള്‍ കാറിന്റെ പിന്നാലെ ഓടും.........
നീലേശ്വരം എത്ര സുന്ദരം...എന്റെ നാട്...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:10 am


Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:33 am

Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:38 am

Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting
athethu cinema?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:39 am

Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting

chakkochan paranju ;)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:40 am

Neelu wrote:
Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting
athethu cinema?

aa angineyoru cinema yundu....
Cackochan,BijuMenon,Asif Ali,Aan augestine... ;)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:40 am

sandeep wrote:
Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting

chakkochan paranju ;)

athinentha ithra chirikkan???
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:41 am

Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting

alla pinne
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:41 am

Neelu wrote:
Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting
athethu cinema?


neelzzzzzzzzzzzzzzzzzzzz chakochante adutha hit aavan pookunna filimaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:42 am

Binu wrote:
sandeep wrote:
Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting

chakkochan paranju ;)

athinentha ithra chirikkan???

pathanamthitta ennu kettappol chirichu pooyathaanee
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:45 am

sandeep wrote:
Neelu wrote:
Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting
athethu cinema?


neelzzzzzzzzzzzzzzzzzzzz chakochante adutha hit aavan pookunna filimaa
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:48 am

Binu wrote:
sandeep wrote:
Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting

chakkochan paranju ;)

athinentha ithra chirikkan???

sandeepyettan anganeya binuyetta epozhum

etha
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:48 am

Ammu wrote:
വിജയലക്ഷ്മി ടാകീസിന്റെ നയന മനോഹരമായ വെള്ളിത്തിരയില്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു .....".ഇതാ ഇന്ന് മുതല്‍ "....എന്നായിരുന്നോ
ഞാന്‍ ഓര്‍ക്കുന്നു, പണ്ട് 'അഴകിയ രാവണന്‍' സിനിമ കാണാന്‍ ഞാന്‍ വിജയലക്ഷ്മി ടാക്കീസില്‍ പോയപ്പോള്‍ എന്റെ മുന്നില്‍ ഉള്ള സീറ്റില്‍ കാവ്യയും, അച്ഛനും, അമ്മയും... കയ്യില്‍ ഒരു വാട്ടര്‍ ബോട്ടില്‍ ഒക്കെ ആയി..പക്ഷെ ആ സമയത്തൊന്നും അവള്‍ അവിടെ ഒരു താരമായിരുന്നില്ല...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:52 am

sandeep wrote:
Binu wrote:
sandeep wrote:
Binu wrote:
Pathanamthittayilum shooting vanne...

Ordinary pathanmathitta aayirunnu shooting

chakkochan paranju ;)

athinentha ithra chirikkan???

pathanamthitta ennu kettappol chirichu pooyathaanee
athu shari...

katte
mionnose
jenny
binu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:53 am

unnikmp wrote:
Ammu wrote:
വിജയലക്ഷ്മി ടാകീസിന്റെ നയന മനോഹരമായ വെള്ളിത്തിരയില്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു .....".ഇതാ ഇന്ന് മുതല്‍ "....എന്നായിരുന്നോ
ഞാന്‍ ഓര്‍ക്കുന്നു, പണ്ട് 'അഴകിയ രാവണന്‍' സിനിമ കാണാന്‍ ഞാന്‍ വിജയലക്ഷ്മി ടാക്കീസില്‍ പോയപ്പോള്‍ എന്റെ മുന്നില്‍ ഉള്ള സീറ്റില്‍ കാവ്യയും, അച്ഛനും, അമ്മയും... കയ്യില്‍ ഒരു വാട്ടര്‍ ബോട്ടില്‍ ഒക്കെ ആയി..പക്ഷെ ആ സമയത്തൊന്നും അവള്‍ അവിടെ ഒരു താരമായിരുന്നില്ല...

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:55 am

ഷൂട്ട്‌ ഇന്‍ കണ്ണൂര്‍ എന്ന് കണ്ടപ്പോ .. ഞാന്‍ കരുതി വീണ്ടും വെടി വെപ്പ് തൊടങ്ങീന്നു

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:56 am

kannur
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:56 am

sunder wrote:
ഷൂട്ട്‌ ഇന്‍ കണ്ണൂര്‍ എന്ന് കണ്ടപ്പോ .. ഞാന്‍ കരുതി വീണ്ടും വെടി വെപ്പ് തൊടങ്ങീന്നു


Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 10:59 am

vipinraj wrote:
sunder wrote:
ഷൂട്ട്‌ ഇന്‍ കണ്ണൂര്‍ എന്ന് കണ്ടപ്പോ .. ഞാന്‍ കരുതി വീണ്ടും വെടി വെപ്പ് തൊടങ്ങീന്നുന്തേ വിപിയ് അനക്ക് പിടിച്ചിലേ.. ഞാന്‍ കീഞ്ഞു , ഓന് വേറെ പേര് കൊടുക്കെന് ..


Last edited by sunder on Thu Nov 03, 2011 11:06 am; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 11:00 am

sunder wrote:
vipinraj wrote:
sunder wrote:
ഷൂട്ട്‌ ഇന്‍ കണ്ണൂര്‍ എന്ന് കണ്ടപ്പോ .. ഞാന്‍ കരുതി വീണ്ടും വെടി വെപ്പ് തൊടങ്ങീന്നുന്തേ വിപിയ് അനക്ക് പിടിച്ചിലേ.. ഞാന്‍ കീഞ്ഞു , ഓന് വേറെ പേര് കൊടുക്കെന് ..

;) namma kannur kaar ellum super aanne ;)
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   Thu Nov 03, 2011 11:06 am

vipinraj wrote:
sunder wrote:
vipinraj wrote:
sunder wrote:
ഷൂട്ട്‌ ഇന്‍ കണ്ണൂര്‍ എന്ന് കണ്ടപ്പോ .. ഞാന്‍ കരുതി വീണ്ടും വെടി വെപ്പ് തൊടങ്ങീന്നുന്തേ വിപിയ് അനക്ക്നയ്ക്ക് പിടിച്ചിലേ.. ഞാന്‍ കീഞ്ഞു , ഓന് വേറെ പേര് കൊടുക്കെന് ..

;) namma kannur kaar ellum super aanne ;)

kannurile aa kotta athu kure filmsil undallo...

Back to top Go down
Sponsored content
PostSubject: Re: ഷൂട്ട് ഇന്‍ കണ്ണൂര്‍   

Back to top Go down
 
ഷൂട്ട് ഇന്‍ കണ്ണൂര്‍
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: