HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍

View previous topic View next topic Go down 
AuthorMessage
Guest
GuestPostSubject: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Wed Jul 21, 2010 8:19 pm

നവീന്‍ ഭാസ്കര്‍
ജൂണ്‍മഴ നെഞ്ചില്‍ കാര്‍മേഘങ്ങളുടെ വിങ്ങല്‍ തന്നു വേദനിപ്പിച്ച ആ ഞായറാഴ്ച പകല്‍ മറക്കാനാകില്ല. ഹൃദയം പൊള്ളിച്ച ആ മരണവാര്‍ത്ത രാവിലെ കേട്ടപ്പോള്‍, നിശ്ചേതനമായ ആ മുഖം ടിവിയില്‍ കണ്ടപ്പോള്‍ പിന്നീടുള്ള ഓര്‍മപ്പെയ്ത്തില്‍ കണ്ണുകള്‍ നനഞ്ഞു. ഒരു ദുഃഖവെള്ളിയാഴ്ചയുടെ കണ്ണീര്‍ ഉടലുള്ള ആ പകലിനു ദൈര്‍ഘ്യമേറെയായിരുന്നു. കടന്നുപോയത് ജീവിതദര്‍ശനങ്ങള്‍ പകര്‍ന്ന ഒരു പ്രവാചകനായിരുന്നല്ലോ. വീടാകെ നിറഞ്ഞ് കനംവച്ചു നിന്ന നെഞ്ചിലെ വേവില്‍ നിന്നു രക്ഷപ്പെടാന്‍ നാട്ടുകവലയിലേക്കു നടന്നു. പതിവുപോലെ ചീട്ടുകളി സംഘം തലയാട്ടു രാമന്‍പിള്ളയുടെ ചായക്കടയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിലേക്കു കണ്ണും നട്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ആശാരിപ്പണിക്കാരനായ ഗോപേട്ടന്‍ അടുത്തുവന്നു. "ലോഹിതദാസ് മരിച്ചത് നീയറിഞ്ഞോ" പിന്നെ ഗോപേട്ടന്റെ നെഞ്ചിനുള്ളില്‍ വിതുമ്പിയ വാക്കുകള്‍ കിതപ്പായാണു പുറത്തുവന്നത്. നാട്ടിന്‍പുറത്തു പറഞ്ഞുകേള്‍ക്കുന്ന ഒന്നു രണ്ടു തെറിവാക്കുകള്‍ ഇടയ്ക്കുവീണു. ആ വേര്‍പാട് നിറച്ച അരിശത്തിന്റെ പ്രതിഫലനങ്ങളായിരുന്നു അത്. ഒടുവില്‍ നല്ല മനുഷ്യരെല്ലാം നേരത്തെ പോവുകയാണല്ലോടാ എന്നു പറഞ്ഞ് കണ്ണുനിറയിച്ചു.

സല്ലാപം എന്ന ചിത്രത്തിലെ കുഞ്ഞുകുട്ടനാശാരിയെയും ഭൂതക്കണ്ണാടിയിലെ മൂശാരി ഭാസ്കരനെയും പോലുള്ളവര്‍ കള്ളപ്പേരുകളില്‍ ഞങ്ങളുടെ നാട്ടില്‍ ജീവിക്കുന്നതിനെക്കുറിച്ചാണ് ഗോപേട്ടന്‍ സംസാരിച്ചത്. അതും പതിഞ്ഞശബ്ദത്തില്‍. നിരക്ഷരനായ ഒരാശാരിയുടെ ശബ്ദത്തില്‍ അനുഭവത്തഴമ്പുകള്‍ തെളിയുന്നതു കണ്ടു.

വരവ് പാത്രങ്ങള്‍ വന്നു തുടങ്ങിയ കാലം. താനുണ്ടാക്കുന്ന പാത്രങ്ങള്‍ തവണവ്യവസ്ഥയില്‍പ്പോലും നാട്ടുകാര്‍ക്കു വേണ്ടാതായ കെട്ടകാലത്തില്‍ ഓട്ടപ്പാത്രം പോലെ വീടിന്റെ ഇറയത്തിരുന്ന മൂശാരി പത്മനാഭനെ ഓര്‍മിപ്പിച്ചു തന്നു. തടിപ്പണിക്കു വിളിക്കുന്ന വീടുകളിലെല്ലാം പണിയേറ്റ് മുന്‍കൂര്‍ കാശുവാങ്ങി മുങ്ങിക്കിടക്കുന്ന ബാലനാശാരിയെക്കുറിച്ചും പറഞ്ഞു. ആശാരിപ്പണിക്ക് എതെങ്കിലും വീട്ടില്‍ ചെന്നാല്‍ അന്തിവൈകുവോളം ലെവല്‍നോക്കി പെന്‍സില്‍ വെട്ടുക മാത്രം ചെയ്യുന്ന ആശാരി കഥാപാത്രം (സാലു കൂറ്റനാട് അവതരിപ്പിച്ചത്) നമ്മുടെ കിട്ടുണ്ണിയല്ലാതെ മറ്റാരാണെന്ന് ചോദിച്ചു. കിട്ടുണ്ണിയുടെ ജീവിതവും ഏറെപ്പറഞ്ഞു. ഭാര്യയോടു വഴക്കുണ്ടാക്കിയത്, ഭാര്യവീട്ടുകാര്‍ വീടിനു പുറത്താക്കിയത്. മക്കള്‍ സ്കൂളില്‍ പോകുമ്പോള്‍ എന്നും വഴിയരികില്‍ വച്ച് കാണാന്‍ നില്‍ക്കുന്നത്. അങ്ങനെ കുറേ ജീവിതചിത്രങ്ങള്‍. അമ്പരന്നു പോയി. ഗോപേട്ടന്റെ പറച്ചിലില്‍ ലോഹിതദാസിന്റെ കഥ പറച്ചില്‍ ഇഴ ചേരുന്നത് വിസ്മയത്തോടെയാണ് അറിഞ്ഞത്. സിനിമയോട് ഒരു തരത്തിലുള്ള അഭിനിവേശവുമില്ലാത്ത ഒരു ഗ്രാമീണനില്‍ ലോഹിതദാസ് ആവേശിച്ചിരിക്കുന്നത് എങ്ങനെയാണ്?

ചീട്ടുകളി നിര്‍ത്തിവന്ന സംഘവും ഞങ്ങള്‍ക്കു ചുറ്റിലുമായി ഇരിപ്പുപിടിച്ചു. പെയിന്റ് പണിക്കാരനായ ജോസേട്ടനും അച്ചടിപ്രസില്‍ പണിക്കുപോകുന്ന മുരളിയും മദ്യലഹരിയില്‍ ആടിയാടി പ്യൂണ്‍ കുഞ്ഞുമോനും നിശബ്ദരായി ഇരുന്നു - ആ ദിവസം നാട്ടുകാരില്‍ ഒരാള്‍ മരിച്ച ദിവസമാണെന്ന് അറിയുന്നതു പോലെ.

അലക്കുകാരി മണിയമ്മയുടെ ഭഗ്നപ്രണയത്തിന്റെ കഥ ഭൂതകണ്ണാടിയിലെ പുള്ളുവത്തി സരോജിനിയുടെ ജീവിതത്തിലൂടെ പൂരിപ്പിച്ചത് അവരാണ്. തുടക്കമിട്ടത് ഗോപേട്ടനായിരുന്നു. എല്ലാവരും അവരവരുടെ കഥയറിവുകള്‍കൊണ്ട് കഥയ്ക്ക് തെളിവു പകര്‍ന്നു. വിവാഹം കഴിപ്പിച്ചയച്ചതിന്റെ രണ്ടാം വര്‍ഷം മണിയമ്മ നാട്ടിലേക്കു തിരിച്ചുവന്നതും പഴയ ഇഷ്ടക്കാരന്‍ ഇപ്പോഴും കാണാന്‍ വരുന്നതും പറഞ്ഞപ്പോള്‍ ജോസേട്ടന്‍ പറഞ്ഞു, "മോഹമൊന്ന്, കിട്ടുക മറ്റൊന്ന്, ജീവിക്കുക തന്നെ."

എന്റെ കഥകള്‍ കള്ളുഷാപ്പുകളിലും അടുക്കളപ്പുറങ്ങളിലും മറഞ്ഞുകിടക്കുന്നവയാണ് എന്ന് ലോഹിതദാസ് പറഞ്ഞത് വെറുതെയല്ല. ഈ നാട്ടുകാരുടെ ശബ്ദത്തിലാണല്ലോ സിനിമയിലൂടെയും ലോഹിതദാസ് സംസാരിച്ചത്. ഈ നാട്ടുവഴികളിലൂടെയും നടന്ന്, ഇവര്‍ പറയുന്നതെല്ലാം ശ്രദ്ധിച്ചുകേട്ട്, നൊമ്പരപ്പെടുന്നവരെ ഒന്നുതൊട്ട് അദ്ദേഹം ഇതുവഴിയെ നടന്നു. തീക്ഷ്ണജീവിതങ്ങളുടെ ചൂടില്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ച കൈലേസ് നനഞ്ഞു. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടിയില്‍ കൈവിരല്‍ കൊരുത്ത് തലോടി. അംഗവിക്ഷേപങ്ങളോടെ വിസ്തരിച്ച് സംസാരിച്ചു.

ജീവിച്ചിരിക്കുമ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ തിരക്കഥാകാരനെന്നോ എംടിക്കും പത്മരാജനുമൊപ്പം ഇരിപ്പിടമുള്ള എഴുത്തുകാരനെന്നോ അദ്ദേഹത്തെ പരസ്യമായി ആരും വിളിച്ചില്ല. പക്ഷേ, നാട്ടിന്‍പുറങ്ങളിലെ ഹൃദയത്തുടിപ്പുകളില്‍ എന്നും അദ്ദേഹം അലിഞ്ഞു കിടന്നു. മണലൂറ്റുകാരും കൂലിപ്പണിക്കാരുമായ സാധാരണക്കാര്‍ തങ്ങള്‍ ജീവിക്കുന്നതോ ജീവിക്കാന്‍ സാധ്യതയുള്ളതോ ആയ ജീവിതങ്ങളെ തിരശീലയില്‍ കണ്ടറിഞ്ഞു. ദൈവം കഴിഞ്ഞാല്‍ ആ ഗ്രാമീണരുടെ ജീവിതത്തെ തൊട്ടതോ പകര്‍ത്തിയതോ ആയ ഒരാള്‍ ലോഹിതദാസ് ആയിരുന്നു.

മുറപ്പെണ്ണുമായുള്ള പ്രണയത്തിന്റെ പഞ്ചസാര കട്ടുതിന്നുന്ന സേതുമാധവനും സ്വപ്നത്തിന്റെ കടലാസ്വീടു പണിത് കാത്തിരുന്ന ധനത്തിലെ ശിവശങ്കരനും എന്റെ നാട്ടിലെ ചെറുപ്പത്തിനിടയിലും ഉണ്ടായിരുന്നു. ജീവിതച്ചുഴികളില്‍പ്പെട്ട് അവര്‍ മോഹിക്കാത്ത കരകളിലേക്കു പോയിമറഞ്ഞതുമറിയാം. ജീവിതം കഥയോളമല്ല, അതിലും വിസ്മയഭരിതമാണെന്നു കാണാനുള്ള കണ്ണ് എല്ലാവര്‍ക്കും നല്‍കിയതാണ് ലോഹിതദാസിന്റെ ഏറ്റവും വലിയ സംഭാവന. എല്ലാവരിലുമുള്ള തീവ്രമായ മനുഷ്യത്വത്തെയും സ്നേഹത്തെയും ഒരു ഉലയിലെന്ന പോലെ ഊതിത്തെളിയിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ കഥകള്‍ക്കു കഴിഞ്ഞു. നാട്ടുവഴികളും ചായക്കടയും പാടങ്ങളും പണിസ്ഥലങ്ങളുമെല്ലാം കടന്ന് നാട്ടിടവഴിയുടെ തിരിവിനപ്പുറത്തേക്ക് അദ്ദേഹം ഇപ്പോഴാണ് നടന്നുമറഞ്ഞത്. ഈ കവലയില്‍ ഞങ്ങളിരിപ്പുണ്ട്. അദ്ദേഹം പറഞ്ഞ നാട്ടുവര്‍ത്തമാനങ്ങളുടെയും കഥകളുടെയും മധുരവും നൊമ്പരവുമറിഞ്ഞ്, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ജീവിച്ച ജീവിതങ്ങളെ നെഞ്ചോടടുക്കിപ്പിടിച്ച്...
Back to top Go down
vasantham
Active Member
Active Member
avatar


PostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Wed Jul 21, 2010 8:20 pm

ee vivarogalokke evidannu kittunnu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Wed Jul 21, 2010 8:21 pm

vasantham wrote:
ee vivarogalokke evidannu kittunnu


ethu alla vasantham yettan bussy yenu parayunnathu :paru:
Back to top Go down
Guest
GuestPostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Wed Jul 21, 2010 8:22 pm

vasantham wrote:
ee vivarogalokke evidannu kittunnu

pathram ;)
Back to top Go down
vasantham
Active Member
Active Member
avatar


PostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Wed Jul 21, 2010 8:25 pm

parutty wrote:
vasantham wrote:
ee vivarogalokke evidannu kittunnu


ethu alla vasantham yettan bussy yenu parayunnathu :paru:
Back to top Go down
vasantham
Active Member
Active Member
avatar


PostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Wed Jul 21, 2010 8:26 pm

sweetword wrote:
vasantham wrote:
ee vivarogalokke evidannu kittunnu

pathram ;)
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Wed Jul 21, 2010 8:26 pm

sweetword wrote:
vasantham wrote:
ee vivarogalokke evidannu kittunnu

pathram ;)

hmm :paru:
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    Thu Jul 22, 2010 12:20 am

source ethum aavatte sweet, vayikan sahacharyangal illathe ennepoleyullavarkk, ithoru anugraham thanne...
Back to top Go down
Sponsored content
PostSubject: Re: ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍    

Back to top Go down
 
ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: