HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 9:06 am

[You must be registered and logged in to see this image.]

'അബു' വിന് വീണ്ടും തിളക്കം: സലിം അഹമ്മദിന് രജതമയൂരം

പനാജി: മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ 'ആദാമിന്റെ മകന്‍ അബു'വിന് അന്താരാഷ്ട്ര പുരസ്‌കാരം. 42-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'രജത മയൂരം' സ്വന്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദ് 11 വര്‍ഷത്തിന് ശേഷം 'ഇഫി'യില്‍ അന്താരാഷ്ട്ര പുരസ്‌കാരം മലയാളത്തിന് സമ്മാനിച്ചു.

2000-ല്‍ ജയരാജിന്റെ 'കരുണ'മാണ് നേരത്തേ ഐ.എഫ്.എഫ്.എ.യില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. കൊളംബിയന്‍ ചിത്രമായ 'പൊര്‍ഫിരിയോ'യ്ക്കാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം.
അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സമ്മാനം പ്രഖ്യാപിച്ചത്. ഗോവ ചീഫ് സെക്രട്ടറി എസ്.കെ. ശ്രീവാസ്തവ സലിം അഹമ്മദിന് പുരസ്‌കാരം സമ്മാനിച്ചു. സമ്മാനത്തുക ഓസ്‌കര്‍ മത്സരത്തിനുള്ള പ്രചാരണത്തിന് ചെലവഴിക്കുമെന്ന് സലിം അഹമ്മദ് പ്രഖ്യാപിച്ചു.

റഷ്യന്‍ ചിത്രമായ 'എലീന'യിലെ നദേഷ മര്‍ക്കീനയാണ് മികച്ച നടി. മികച്ച നടന്‍ ഇസ്രായേല്‍ ചിത്രമായ 'റിസ്റ്റോറേഷനി'ലെ സസോണ്‍ കബോയാണ്. ഇറാന്‍ ചിത്രമായ 'എ സെപ്പറേഷന്‍' സംവിധാനം ചെയ്ത അസ്ഗര്‍ ഫര്‍ഹാദിയാണ് മികച്ച സംവിധായകന്‍. സുവര്‍ണ മയൂരം നേടിയ ചിത്രത്തിന്റെ സംവിധായകന്‍ അലിയാന്ദ്രോ ലാന്‍സസ് നടന്‍ സൂര്യയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ദക്ഷിണേന്ത്യന്‍ താരം സൂര്യയായിരുന്നു സമ്മാനച്ചടങ്ങില്‍ മുഖ്യാതിഥി. ഇര്‍ഫാന്‍ഖാന്‍, കൊങ്കണ റൗത്ത്, മധു അമ്പാട്ട്, സുഹൈല്‍ ഖാന്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, സ്പീക്കര്‍ പ്രതാപ് സിങ് റാണെ എന്നിവര്‍ സംബന്ധിച്ചു.
14 സിനിമകള്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രം 'ആദാമിന്റെ മകന്‍ അബു'വായിരുന്നു. പത്തുനാള്‍ നീണ്ട ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ 265 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 9:06 am

മലയാളം തിളങ്ങിയ മേള

കാഴ്ചക്കാരാണ് എന്നും മലയാളികള്‍. 41 ചലച്ചിത്രോത്സവങ്ങള്‍ പിന്നിട്ടപ്പോഴും പങ്കാളിത്തംകൊണ്ട് എന്നും സജീവമായി നിന്നിരുന്ന മലയാളികള്‍ക്കോ മലയാള സിനിമയേ്ക്കാ അവിടെയൊന്നും നിര്‍ണായക ശക്തിയായി മാറാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 42-ാമത് ചലച്ചിത്രോത്സവം ഒരു വലിയ വഴിത്തിരിവായി മാറുകയാണ്.

2000-ത്തില്‍ ജയരാജിന്റെ 'കരുണം' മികച്ച ഏഷ്യന്‍ ചിത്രമായതില്‍പിന്നീട്, 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു' മികച്ച ലോകസിനിമയ്ക്കുള്ള രജതമയൂരം നേടിയത് 2011-ന്റെ നേട്ടങ്ങളില്‍ ഒരു നാഴികക്കല്ലാണ്. ആദാമിന്റെ ശില്പികളായ സംവിധായകന്‍ സലീം അഹമ്മദും ഛായാഗ്രാഹകന്‍ മധു അമ്പാട്ടും എഡിറ്റര്‍ വിജയ്ശങ്കറും ഗോവയിലെ അന്താരാഷ്ട്രവേദിയില്‍ ഉയര്‍ത്തിപ്പിടിച്ചത് മലയാളത്തിന്റെകൂടി അഭിമാനമാണ്.

പുരസ്‌കാരംകൊണ്ട് മാത്രമല്ല ഈ ഫെസ്റ്റിവല്‍ മലയാളത്തിന് സ്വന്തമായിരിക്കുന്നത്. ഇവിടെ അന്താരാഷ്ട്ര ജൂറിയെ നയിച്ചത് 31 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐ.എഫ്.എഫ്.ഐ. ജൂറിയിലേക്ക് തിരിച്ചെത്തിയ അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു. ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം ലോഗോചിത്രം ഒരുക്കിയത് ഷാജി എന്‍. കരുണായിരുന്നു. അതിന് സംഗീതം പകരാന്‍ ദീപു കൈതപ്രവുമുണ്ടായിരുന്നു.

ഏഴ് മലയാളസിനിമകള്‍ പനോരമയില്‍ ലോകശ്രദ്ധ നേടി. ഹ്രസ്വചിത്ര വിഭാഗത്തില്‍ നടി രേവതിയുടെ ചിത്രം ശക്തമായ സ്ത്രീസാന്നിധ്യമായി. മികച്ച പരിസ്ഥിതി ചിത്രമായ കെ.ആര്‍. മനോജിന്റെ 'എ പെന്‍ററിങ് ജേര്‍ണി', വസുധ അവാര്‍ഡ് കേരളത്തിന് സ്വന്തമാക്കി. സംവിധായകന്‍ ശിവന്‍ ഇവിടെ ജൂറി അംഗമായി വഴികാട്ടി. സാജന്‍ സിന്ധുവിന്റെ 'പച്ചിലക്കൂട്' ഇവിടെ മത്സരവിഭാഗംവരെ എത്തി. വി.കെ. സുഭാഷിന്റെ 'ഛായ'യും സജീഷ് പാഴൂരിന്റെ 'ചൂടും' ഹ്രസ്വ ചിത്രവിഭാഗത്തിന് കരുത്ത് പകരുന്നു.

ഫെസ്റ്റിവല്‍ സംഘാടകരില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ഗോവ എന്‍റര്‍ടെയ്ന്‍മെന്‍റ് സൊസൈറ്റിയും കരുത്തരായി നില്‍ക്കവേതന്നെ ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായി ഒരു ചലച്ചിത്രവിദഗ്ധനായ ശങ്കര്‍മോഹന്‍തന്നെ നേതൃത്വം വഹിക്കാനുണ്ടായി എന്നതും ഈ ഫെസ്റ്റിവലിനെ 41 മുന്‍ ഫെസ്റ്റിവലുകളില്‍നിന്ന് മലയാളിക്ക് വേറിട്ട അനുഭവമാക്കി മാറ്റി. സംവിധായികകൂടിയായ സംഗീത പത്മനാഭനായിരുന്നു ശങ്കര്‍മോഹന്റെ പ്രധാന സഹായിയായി ഫെസ്റ്റിവലിന് ചുക്കാന്‍പിടിച്ച മറ്റൊരു പ്രധാന മലയാളി.

എന്നും ഓരങ്ങളിലേക്ക് പിന്തള്ളപ്പെടുന്ന മലയാളിക്ക് ഒരു ലോകമേളയുടെ നിര്‍ണായകസ്ഥാനം വഹിക്കുന്നവരാകാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ 42 വര്‍ഷം കാത്തിരിക്കേണ്ടിവന്നു എന്നത്, ഇന്ന് പിന്നിട്ട ചരിത്രം മാത്രം.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 9:08 am

ഹജ്ജ് പുണ്യവുമായി അലവിക്കുട്ടി; 'അബു'വിന്റെ മനം നിറഞ്ഞു
[You must be registered and logged in to see this image.]
പറവൂര്‍: ഒടുവില്‍ ഹജ്ജിന്റെ പുണ്യവും സംസം ജലവുമായി അലവിക്കുട്ടി എത്തി, തന്റെ ജീവിതാഭിലാഷം സത്യമാക്കിയ അബുവിനെ ഒന്ന് നേരില്‍ക്കാണാന്‍.

രജതമയൂരം നേടിയ 'ആദാമിന്റെ മകന്‍ അബു' ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ അബുവിന് സിനിമയില്‍ ഉയിര്‍കൊടുത്ത സലിംകുമാര്‍, തന്റെ പറവൂരിലെ വീട്ടില്‍ അപൂര്‍വ അതിഥിയെ കാത്തിരിക്കുകയായിരുന്നു. അതിര്‍വരമ്പുകള്‍ മറഞ്ഞ അപൂര്‍വമായ സംഗമമായിരുന്നു അത്.

'ആദാമിന്റെ മകന്‍ അബു' ഇപ്പോഴും കാണാത്ത മലപ്പുറം കോഡൂരുള്ള അലവിക്കുട്ടി എന്ന 71-കാരന് ഹജ്ജ് എന്ന ജീവിതാഭിലാഷം നിറവേറ്റാന്‍ വഴിയൊരുക്കിയത്, പക്ഷേ ആ സിനിമയാണ്, സലിംകുമാറും. ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അതിന് നിവൃത്തിയില്ലാത്ത കഥാപാത്രമാണ് അബു. അഭിനയത്തിനിടെ സലിംകുമാറിനും ഹജ്ജിന് പോകാന്‍ ആഗ്രഹം തോന്നി. പക്ഷേ ഒരു അമുസ്ലീമിന് അതിന് സാഹചര്യമില്ലായിരുന്നു. പകരം ഒരാളെ ഹജ്ജിനയയ്ക്കാന്‍ സലിം ആഗ്രഹിച്ചു. അത് മന്ത്രി ഡോ. എം.കെ.മുനീറിനെ അറിയിച്ചു.

ഒടുവില്‍ മലപ്പുറത്തെ അലവിക്കുട്ടിയ്ക്കാണ് സാധ്യത തെളിഞ്ഞത്. ഹജ്ജ് കഴിഞ്ഞ് എത്തിയ അലവിക്കുട്ടി അയല്‍വാസികളായ ഹസ്സന്‍കുട്ടി, സെയ്തുമുഹമ്മദ്, അഷറഫ്, സുബൈര്‍ എന്നിവരെക്കൂട്ടി സലിംകുമാറിന്റെ വീട്ടിലെത്തുകയായിരുന്നു.

സലിംകുമാറാകട്ടെ തന്റെ പഴയകാല കഥകള്‍ ഉള്‍പ്പെടുത്തി സൈന്‍ എന്ന സംഘടന നിര്‍മിക്കുന്ന 'ഫ്രെയിം ടു എ പ്രോട്ടോഗോണിസ്റ്റ് സലിംകുമാര്‍' എന്ന ഹ്രസ്വചിത്രത്തിന്റെ പൂജയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

അലവിക്കുട്ടി എത്തുമെന്നറിഞ്ഞതോടെ സലിംകുമാര്‍ ചടങ്ങ് നീട്ടിവച്ച് വീട്ടില്‍ കാത്തിരുന്നു.
Back to top Go down
Guest
GuestPostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 9:09 am

ഒരു അവാര്‍ഡ്‌ പടത്തിന്റെ ജാടയോന്നും ഇല്ലാത്ത പടം .....അഭിനനന്ദനങ്ങള്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 9:11 am

sweetword wrote:
ഒരു അവാര്‍ഡ്‌ പടത്തിന്റെ ജാടയോന്നും ഇല്ലാത്ത പടം .....അഭിനനന്ദനങ്ങള്‍

yes...simple and nice movie
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 9:13 amBack to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 9:15 am

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 10:40 am

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

pakshe ee salim kumarinu vallatha jadayayittundu........
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 10:43 am

Neelu wrote:
[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

pakshe ee salim kumarinu vallatha jadayayittundu........

onnum kittatha raayappan ethrayum jaada kaanikkamenkil saliminum kaanichu koodee ;)
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 10:45 am

sandeep wrote:
sweetword wrote:
ഒരു അവാര്‍ഡ്‌ പടത്തിന്റെ ജാടയോന്നും ഇല്ലാത്ത പടം .....അഭിനനന്ദനങ്ങള്‍

yes...simple and nice movie

nee kanda
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 10:45 am

sandeep wrote:
Neelu wrote:
[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

pakshe ee salim kumarinu vallatha jadayayittundu........

onnum kittatha raayappan ethrayum jaada kaanikkamenkil saliminum kaanichu koodee [You must be registered and logged in to see this image.]

[You must be registered and logged in to see this image.] pinne........
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 10:45 am

vipinraj wrote:
sandeep wrote:
sweetword wrote:
ഒരു അവാര്‍ഡ്‌ പടത്തിന്റെ ജാടയോന്നും ഇല്ലാത്ത പടം .....അഭിനനന്ദനങ്ങള്‍

yes...simple and nice movie

nee kanda

ethu onlinil vannittu 2-3 maasam kazhinju...nalla clear print aanu
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 10:47 am

അഭിനന്ദനങ്ങള്‍
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 10:47 am

sandeep wrote:
vipinraj wrote:
sandeep wrote:
sweetword wrote:
ഒരു അവാര്‍ഡ്‌ പടത്തിന്റെ ജാടയോന്നും ഇല്ലാത്ത പടം .....അഭിനനന്ദനങ്ങള്‍

yes...simple and nice movie

nee kanda

ethu onlinil vannittu 2-3 maasam kazhinju...nalla clear print aanu

njan kandilla...

sharjah concordil kalichirunnu...kaashu povumo ennu pedichu kandilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 12:48 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Sun Dec 04, 2011 3:20 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Mon Dec 05, 2011 8:32 am

മലയാളമില്ലാതെ മല്‍സരവിഭാഗം- 'ആദാമിന്റെ മകനെ'യും ഒഴിവാക്കി

തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മല്‍സരവിഭാഗത്തില്‍ ഇത്തവണ മലയാള സിനിമകളില്ല. 'ആദിമധ്യാന്ത'ത്തിനു പിന്നാലെ 'ആദാമിന്റെ മകന്‍ അബു'വിനെയും മല്‍സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി. ഗോവയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ മല്‍സരിപ്പിച്ചതിനാലാണ് 'ആദാമിന്റെ മകന്‍ അബു'വിനെയും ഫിലിപ്പൈന്‍ ചിത്രമായ 'പലവന്‍ ഫെയ്റ്റി'നെയും ഒഴിവാക്കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ മേളയുടെ ചരിത്രത്തില്‍ ആദ്യമായി മല്‍സരവിഭാഗത്തില്‍ മലയാള സിനിമകളില്ല. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മറ്റൊരു മലയാള സിനിമയായ 'ആദിമധ്യാന്ത'ത്തെ വിവാദങ്ങളെ തുടര്‍ന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. മല്‍സരവിഭാഗം ചിത്രങ്ങളുടെ എണ്ണവും ഇതോടെ 11 ആയി ചുരുങ്ങി. അക്കാദമിയുടെ ഫെസ്റ്റിവെല്‍ നിയമാവലിയനുസരിച്ച് ഇന്ത്യയിലെ ഏതെങ്കിലും രാജ്യാന്തര ചലച്ചിത്രമേളയില്‍ മല്‍സരവിഭാഗത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ ഐ.എഫ്.എഫ്.കെ. മല്‍സരവിഭാഗത്തില്‍ പരിഗണിക്കാന്‍ യോഗ്യമല്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ഏറെ ആസ്വാദകശ്രദ്ധ നേടിയ, മലയാളത്തിന്റെ അഭിമാനമായ 'ആദാമിന്റെ മകന്‍ അബു'വിനെ ഒഴിവാക്കുന്നത് വിഷമത്തോടെയാണ്. 2008-ല്‍ തന്റെ സിനിമയായ 'കാഞ്ചീവര'വും ഇത്തരമൊരു അവസ്ഥ നേരിട്ടിരുന്നു. പക്ഷേ ഫെസ്റ്റിവെല്‍ നിയമാവലി തെറ്റിക്കാനാവില്ല. തീരുമാനം നിര്‍ഭാഗ്യകരമാണ്. ഗോവയില്‍ ഈ സിനിമകള്‍ മല്‍സരവിഭാഗത്തില്‍ പങ്കെടുക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കാത്തതിനാലാണ് ഈ തീരുമാനം വൈകിയത്.

'ആദാമിന്റെ മകന്‍ അബു'വിനെ മലയാള സിനിമാവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമറിയിച്ച് പിന്നണിപ്രവര്‍ത്തകര്‍ക്ക് കത്തയച്ചിട്ടുണ്ട്. അനുകൂലമായ നിലപാട് പ്രതീക്ഷിക്കുകയാണ്.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   Mon Dec 05, 2011 8:34 am

Back to top Go down
Sponsored content
PostSubject: Re: അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം   

Back to top Go down
 
അഭിമാനമായി 'അബു': സലിം അഹമ്മദിന് രജതമയൂരം
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: