HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പണംവാരി ബോളിവുഡ്‌

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 8:43 am

കഴിഞ്ഞ മൂന്നുവര്‍ഷത്തെക്കാള്‍ വന്‍നേട്ടമാണ് 2011 ബോളിവുഡിന് സമ്മാനിച്ചത്. വെറും കോടികളല്ല, ശതകോടികളുടെ കണക്കാണ് ഈ വ്യവസായമേഖലയ്ക്ക് പറയാനുള്ളത്. സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് പണംവാരുക തന്നെ ചെയ്തു.
'ബോഡിഗാര്‍ഡ്', 'റെഡി', 'സിങ്കം', 'രാ-വണ്‍' എന്നിവ ശതകോടി ക്ലബില്‍ ഇടംനേടി.

ലോകവ്യാപക റിലീസിങ്ങും വര്‍ധിച്ച സാറ്റലൈറ്റ് നിരക്കുമാണ് ബോളിവുഡിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത നൂറ്റിഇരുപതോളം ചിത്രങ്ങള്‍ വാരിക്കൂട്ടിയത് 2,590 കോടിരൂപയാണ്. ഇതില്‍ 1,740 കോടി രൂപ ഇന്ത്യയില്‍ നിന്ന് മാത്രം; 350 കോടിരൂപ വിദേശങ്ങളില്‍ നിന്ന്. സാറ്റലൈറ്റ് റൈറ്റ് വഴി മറ്റൊരു 500 കോടി രൂപയും ലഭിച്ചു.

ലാഭം നേടാതെപോയ ചിത്രങ്ങള്‍ ഉണ്ടെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബോളിവുഡിന്റെ ഗ്രാഫ് ഏറെ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.ശതകോടി ക്ലബ്ബില്‍ ഉള്‍പ്പെട്ട നാലുചിത്രങ്ങള്‍ തന്നെയാണ് ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്; ഇതില്‍ ഒന്നാംസ്ഥാനം 'ബോഡിഗാര്‍ഡി'നും. ബോഡിഗാര്‍ഡും റെഡിയും വഴി മസില്‍മാന്‍ സല്‍മാന്‍ഖാനും രാ-വണ്‍, ബോഡിഗാര്‍ഡ് എന്നിവയിലൂടെ കരീനാകപൂറും താരങ്ങളില്‍ ഒന്നാമതെത്തി.

വിജയം നേടിയവയില്‍ അധികവും ആക്ഷന്‍ ചിത്രങ്ങളാണെന്നത് മറ്റൊരു വസ്തുത; ഇവ തന്നെ തെന്നിന്ത്യന്‍ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കും. തമിഴ്, തെലുങ്ക് ഡപ്പാംകൂത്ത് ചിത്രങ്ങളുടെ ഫോര്‍മുല ബോളിവുഡ് പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതായിരിക്കുന്നു.
'സിന്ദഗി നാ മിലേഗി ദാബാര', 'മര്‍ഡര്‍-2', 'മേരെ ബ്രദര്‍ കി ദുല്‍ഹന്‍', 'ഡെല്‍ഹി ബെല്ലി', 'യമ്‌ല പഗല ദീവാന', 'തനു വെഡ്‌സ് മനു', 'ഡെര്‍ട്ടി പിക്ചര്‍', 'ഡോണ്‍-2' തുടങ്ങിയവ മികച്ച വിജയം നേടിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2011-ലെ ആദ്യ റിലീസായ റാണിമുഖര്‍ജിയുടെ 'നോവണ്‍ കില്‍ഡ് ജെസ്സീക്ക' ഏറെ നിരാശയാണ് സമ്മാനിച്ചത്. പ്രിയങ്ക ചോപ്രയുടെ '7 ഖൂന്‍ മാഫ്', ഷാഹിദ് കപൂറിന്റെ 'മൗസം', സജ്ഞയ്‌ലീല ബന്‍സാലിയുടെ 'മൈ ഫ്രണ്ട് പിന്റോ', രണ്‍ബീര്‍ കപൂറിന്റെ 'റോക്ക് സ്റ്റാര്‍', ഡേവിഡ് ധവാന്റെ 'റാസ്‌കല്‍സ്', അഭിഷേക് ബച്ചന്റെ 'ഗെയിം', 'ദം മാരോ ദം', അമിതാഭ് ബച്ചന്റെ 'ബുദ്ധ.. ഹോഗ തേരാ ബാപ്' തുടങ്ങി ഏറെ പ്രതീക്ഷ ഉയര്‍ത്തിയ പല ചിത്രങ്ങള്‍ക്കും ബോക്‌സ്ഓഫീസില്‍ വിജയം കാണാനായില്ല.

പുതുമുഖ സംവിധായകര്‍ മുപ്പതോളം പുതുമുഖങ്ങളാണ് കഴിഞ്ഞവര്‍ഷം ബോളിവുഡില്‍ സംവിധായകരായെത്തിയത്. ഇതില്‍ ഏറ്റവും ശ്രദ്ധനേടിയത് 'ബോര്‍ഡിഗാര്‍ഡ്' ഒരുക്കിയ മലയാളി സിദ്ദിഖ് ആണ്.'ധോബിഘട്ടി'ലൂടെ ആമിര്‍ഖാന്റെ ഭാര്യ കിരണ്‍ റാവുവും സംവിധായികയായി. 'സ്റ്റാന്‍ലി കാ ഡബ്ബ'യിലൂടെ അമോല്‍ഗുപ്തയും 'മൗസമി'ലൂടെ മുതിര്‍ന്ന നടന്‍ പങ്കജ്കപൂറും ക്യാമറയ്ക്ക് പിറകിലെത്തി.

'ശെയ്ത്താന്‍' ഒരുക്കിയ ബിജോയ് നമ്പ്യാര്‍, ഷോര്‍ട്ട്ഫിലിം രംഗത്തുനിന്ന് പുരി ജഗന്നാഥ് 'ബുദ്ധ... ഹോഗ തേരാ ബാപ്പി'ലൂടെ ടോളിവുഡില്‍ നിന്നും ബോളിവുഡില്‍ അരങ്ങേറി.കൊറിയോഗ്രാഫര്‍ റെമോ ഡിസൂസ, കോമഡി കിങ് ഡേവിഡ് ധവാന്റെ മകന്‍ രോഹിത് ധവാന്‍, ലവ് രഞ്ജന്‍, പവന്‍ കൃപലാനി, നിതേഷ്തിവാരി തുടങ്ങിയവരും പുതുമുഖ സംവിധായകരില്‍ ശ്രദ്ധ നേടി.
നഷ്ടങ്ങള്‍

നിത്യഹരിതനായകന്‍ ദേവ്ആനന്ദ്, ഷമ്മികപൂര്‍, ജഗ്ജിത് സിങ്, ഭൂപെന്‍ ഹസാരിക, എം.എഫ്. ഹുസൈന്‍, മണികൗള്‍, ഉസ്താദ് സുല്‍ത്താന്‍ഖാന്‍, ജഗ്‌മോഹന്‍ മുന്ദ്ര തുടങ്ങിയവരുടെ വേര്‍പാട് ബോളിവുഡിന് തീരാനഷ്ടമായി. പാട്ടിലായാലും ചിത്രകലയിലായാലും അഭിനയത്തിലായാലും തങ്ങളുടെ മേഖലയില്‍ അനിഷേധ്യ സാന്നിധ്യമായിരുന്ന ഇവര്‍ ബോളിവുഡിനും കനത്ത സംഭാവനകള്‍ നല്‍കിയവരായിരുന്നു.

പ്രതീക്ഷകള്‍ പതിവുപോലെ 2012-ഉം ബോളിവുഡിന് പ്രതീക്ഷകളുടെ വര്‍ഷം തന്നെയാണ്. 2011-ല്‍ വിജയം നേടിയ താരങ്ങളെല്ലാം പുതുവര്‍ഷവും തങ്ങളുടേതാക്കാനുള്ള ശ്രമത്തിലാണ്. ആക്ഷന്‍ ചിത്രങ്ങളുടെ തിരിച്ചുവരവ്, കഴിഞ്ഞവര്‍ഷം ശ്രദ്ധനേടാനാകാതെ പോയ അക്ഷയ്കുമാറിനും, ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും മടങ്ങിവരവിന് അവസരമൊരുക്കും.

ബോളിവുഡിലെ 'ബിഗ്ഡാഡി' മാരായ യാഷ്‌ചോപ്രയും രമേഷ് സിപ്പിയും ഈ വര്‍ഷം ചിത്രങ്ങളുമായി എത്തുന്നുണ്ട്. കരിഷ്മ കപൂറിന്റെയും ശ്രീദേവിയുടെയും പുനഃപ്രവേശനമാണ് ഏവരും കാത്തിരിക്കുന്ന മറ്റൊരുകാര്യം. പ്രസവശേഷം ഐശ്വര്യറായിയും തിരിച്ചെത്തും.

നായികാമാറ്റത്തിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ 'ഹീറോയിന്‍', അക്ഷയ്കുമാറും സൊനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന 'ജോക്കര്‍', 'റൗഡി റാത്തോര്‍', അധോലോകത്തിന്റെ കഥ പറഞ്ഞ 2010-ലെ ഹിറ്റ് 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ' യുടെ രണ്ടാംഭാഗം, 1990-ലെ അമിതാഭ് ബച്ചന്‍ ചിത്രം 'അഗ്‌നിപഥി'ന്റെ റീമേക്ക് തുടങ്ങിയവയാണ് 2012-ല്‍ ശ്രദ്ധനേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രങ്ങള്‍.1. സല്‍മാന്‍ ഖാന്‍
ബോഡിഗാര്‍ഡ്
മികച്ച ചിത്രം (145 കോടി)
റെഡി
ബ്ലോക്ക് ബസ്റ്റര്‍ (120 കോടി)
ദബാങ്
മികച്ച ചിത്രം (140 കോടി)

2.ആമിര്‍ഖാന്‍
ധോബിഘട്ട്
ശരാശരിക്ക് താഴെ (14 കോടി)
ത്രീ ഇഡിയറ്റ്‌സ്
മികച്ച ചിത്രം (202 കോടി)
ഗജിനി
മികച്ച ചിത്രം (114 കോടി)

3. ഷാരൂഖ് ഖാന്‍

ഡോണ്‍-2
ബ്ലോക്ക് ബസ്റ്റര്‍ (64 കോടി)
രാ-വണ്‍
ഹിറ്റ് (115 കോടി)
മൈ നെയിം ഈസ് ഖാന്‍
ഹിറ്റ് (72 കോടി)

4. രണ്‍ബീര്‍ കപൂര്‍
റോക്ക് സ്റ്റാര്‍
ശരാശരിക്ക് മുകളില്‍ (67കോടി)
അന്‍ജാന അന്‍ജാനി
ശരാശരി (47 കോടി)
രാജ്‌നീതി
സൂപ്പര്‍ ഹിറ്റ് (92 കോടി)

5. ഇമ്രാന്‍ ഖാന്‍

മേരെ ബ്രദര്‍കി ദുല്‍ഹന്‍
ഹിറ്റ് (58 കോടി)
ഡല്‍ഹി ബെല്ലി
സൂപ്പര്‍ ഹിറ്റ് (54 കോടി)
ബ്രേക്ക് കെ ബാദ്
പരാജയം (20 കോടി)

6. ഇമ്രാന്‍ ഹശ്മി

ദ ഡെര്‍ട്ടി പിക്ചര്‍
സൂപ്പര്‍ഹിറ്റ് (80 കോടി)
മര്‍ഡര്‍- 2
സൂപ്പര്‍ഹിറ്റ് (45 കോടി)
ദില്‍തൊ ബച്ചാഹെ ജി
പരാജയം (28 കോടി)

7. അജയ് ദേവ്ഗണ്‍

റാസ്‌കല്‍സ്
പരാജയം (32 കോടി)
സിങ്കം
സൂപ്പര്‍ ഹിറ്റ് (100 കോടി)
ദില്‍തൊ ബച്ചാഹെ ജി
(28 കോടി)

8. ഫര്‍ഹാന്‍ അക്തര്‍

സിന്ദഗി നാ മിലേഗി ദുബാര
സൂപ്പര്‍ ഹിറ്റ് (90 കോടി)
കാര്‍ത്തിക് കോളിങ് കാര്‍ത്തിക്
പരാജയം
ലക്കി ബൈ ചാന്‍സ്
നിരാശാജനകം (20 കോടി)

9. ഹൃത്വിക് റോഷന്‍

സിന്ദഗി നാ മിലേഗി ദുബാര
സൂപ്പര്‍ ഹിറ്റ് (90 കോടി)
ഗുസാരിഷ്
നിരാശാജനകം (39 കോടി)
കൈറ്റ്‌സ്
നിരാശാജനകം (48 കോടി)

10. രണ്‍വീര്‍ സിങ്

ലേഡീസ് ഢ/ീ റിക്കി ബഹല്‍
ശരാശരി (32 കോടി)
ബാന്‍ഡ് ബാജാ ഭാരത്
ഹിറ്റ് (21 കോടി)

നടിമാര്

1. കരീന കപൂര്‍

രാ-വണ്‍
ഹിറ്റ് (115 കോടി)
ബോഡിഗാര്‍ഡ്
മികച്ച ചിത്രം (145 കോടി)
ഗോല്‍മാല്‍-3
ബ്ലോക്ക് ബസ്റ്റര്‍ (107 കോടി)

2. കത്രീന കെയ്ഫ്

മേരെ ബ്രദര്‍ കി ദുല്‍ഹന്‍
ഹിറ്റ് (58 കോടി)
സിന്ദഗി നാ മിലേഗി ദുബാര
സൂപ്പര്‍ ഹിറ്റ് (90 കോടി)
തീസ് മാര്‍ ഖാന്‍
ശരാശരി (61 കോടി)

3. വിദ്യ ബാലന്‍

ദ ഡെര്‍ട്ടി പിക്ചര്‍
സൂപ്പര്‍ ഹിറ്റ് (80 കോടി)
നോ വണ്‍ കില്‍ഡ് ജെസ്സിക്ക
ഹിറ്റ് (30 കോടി)
ഇഷ്ഖിയ
ശരാശരി (21 കോടി)

4. അസിന്‍
റെഡി
ബ്ലോക്ക് ബസ്റ്റര്‍ (120 കോടി)
ലണ്ടന്‍ ഡ്രീംസ്
നിരാശാജനകം (31 കോടി)
ഗജിനി
മികച്ച ചിത്രം (114 കോടി)

5. സൊനാക്ഷി സിന്‍ഹ

ദബാങ്
മികച്ച ചിത്രം
(140 കോടി)

6. അനുഷ്‌ക ശര്‍മ
ലേഡീസ് ഢ/ീ റിക്കി ബഹല്‍
ശരാശരി (32 കോടി)
പട്യാല ഹൗസ്
പരാജയം (32 കോടി)
ബാന്‍ ബാജാ ഭാരത്
ഹിറ്റ് (21 കോടി)

7. പ്രചി ദേശായ്
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ
ഹിറ്റ് (58 കോടി)
ലൈഫ് പാര്‍ട്ണര്‍
നിരാശാജനകം
റോക്ക് ഓണ്‍ !! ഹിറ്റ്

8. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

മര്‍ഡര്‍ -2
സൂപ്പര്‍ ഹിറ്റ് (45 കോടി)
ജാനെ കഹാം സെ ആയി ഹെ
നിരാശാജനകം
അലാദിന്‍
നിരാശാജനകം

9. കല്‍കി കൊയ്‌ചെലിന്‍

മൈ ഫ്രണ്ട് പിന്റോ
നിരാശാജനകം (1.2 കോടി)
ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ്
നിരാശാജനകം
സിന്ദഗി നാ മിലേഗി ദൊബ്‌ര
സൂപ്പര്‍ ഹിറ്റ് (90 കോടി)

10. പ്രിയങ്ക ചോപ്ര
ഡോണ്‍-2
ബ്ലോക്ക് ബസ്റ്റര്‍ (64 കോടി)
7 ഖൂന്‍ മാഫ്
പരാജയം (20 കോടി)
അന്‍ജാന അന്‍ജാനി
ശരാശരി (47 കോടി)
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 1:42 pm

ee thredinu naathan ellatha kalaripole undu...


anyway, thanx for the information...dear
Back to top Go down
Guest
GuestPostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 1:49 pm

നേട്ടം വിദ്യ ബാലന് തന്നെ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 3:20 pm

sweetword wrote:
നേട്ടം വിദ്യ ബാലന് തന്നെ

VIDHYA kii jai
Back to top Go down
Rounik Jaha
Forum Member
Forum Member
avatar


PostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 9:16 pm

മേല്‍ പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രേക്ഷകരുടെ ആസ്വാദന നിലവാര തകര്‍ച്ചയെ ആണ്..
2011 ല്‍ കഥാമുല്യമോ,പുതുമയോ ഉള്ള ഒരു സിനിമ ബോളിവൂടില്‍ ഉണ്ടായിട്ടുണ്ടോ എന്ന്
ആലോചിക്കേണ്ടിരിക്കുന്നു..എന്നാല്‍ സാങ്കേതിക മികവില്‍ ഹോളിവൂടിനോപ്പമോ,അല്ലെങ്കില്‍
അതിനും മേലെയോ ആണ് ഇന്ന് ബോളിവൂട് ചിത്രങ്ങള്‍..ഒരു വ്യവസായം എന്ന നിലയില്‍
2011 ബോളിവൂടിനു മികച്ച നേട്ടം ഉണ്ടാക്കി ..3 ഇടിയട്സ് 2011 ല്‍ ഇറങ്ങിയതാണോ,ആണെങ്കില്‍
അതില്‍ വ്യത്യസ്തമായ ഒരു പ്രമേയം ഉള്ളതായി എനിക്ക് തോന്നി...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 9:33 pm

സന്തോഷ്‌ പണ്ഡിറ്റിന്റെ ഹിന്ദി സിനിമ "കൃഷ്ണ ഔര്‍ രാധാ" ഇറങ്ങട്ടെ..അപ്പോള്‍ കാണാന്‍ കഴിയും എന്താണ് യഥാര്‍ത്ഥ ഹിറ്റ്‌ സിനിമ എന്ന്... അത്യുഗ്രന്‍ ഡയലോഗുകള്‍ ഒക്കെ റെഡി ആയിക്കഴിഞ്ഞു "മുര്‍ഗീ കാലാ ഹൈ തോ അണ്ടാ കാലാ നഹീ ഹോഗാ...സൂരജ്‌ കോ ദിഖാനെ കേലിയെ ടോര്‍ച് കാ ജരൂരതി നഹീ ഹൈ....തും ബടിയാ ആത്മീ ഹൈ, ഇസകാ മത് ലബ് യേ നഹീ ഹൈ കി മൈ ചോട്ടാ ഹും...."..കാത്തിരിക്കൂ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 9:34 pm

unnikmp wrote:
സന്തോഷ്‌ പണ്ഡിറ്റിന്റെ ഹിന്ദി സിനിമ "കൃഷ്ണ ഔര്‍ രാധാ" ഇറങ്ങട്ടെ..അപ്പോള്‍ കാണാന്‍ കഴിയും എന്താണ് യഥാര്‍ത്ഥ ഹിറ്റ്‌ സിനിമ എന്ന്... അത്യുഗ്രന്‍ ഡയലോഗുകള്‍ ഒക്കെ റെഡി ആയിക്കഴിഞ്ഞു "മുര്‍ഗീ കാലാ ഹൈ തോ അണ്ടാ കാലാ നഹീ ഹോഗാ...സൂരജ്‌ കോ ദിഖാനെ കേലിയെ ടോര്‍ച് കാ ജരൂരതി നഹീ ഹൈ....തും ബടിയാ ആത്മീ ഹൈ, ഇസകാ മത് ലബ് യേ നഹീ ഹൈ കി മൈ ചോട്ടാ ഹും...."..കാത്തിരിക്കൂ...

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 9:36 pm

Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 9:39 pm

unnikmp wrote:
സന്തോഷ്‌ പണ്ഡിറ്റിന്റെ ഹിന്ദി സിനിമ "കൃഷ്ണ ഔര്‍ രാധാ" ഇറങ്ങട്ടെ..അപ്പോള്‍ കാണാന്‍ കഴിയും എന്താണ് യഥാര്‍ത്ഥ ഹിറ്റ്‌ സിനിമ എന്ന്... [You must be registered and logged in to see this image.] [You must be registered and logged in to see this image.] അത്യുഗ്രന്‍ ഡയലോഗുകള്‍ ഒക്കെ റെഡി ആയിക്കഴിഞ്ഞു "മുര്‍ഗീ കാലാ ഹൈ തോ അണ്ടാ കാലാ നഹീ ഹോഗാ...സൂരജ്‌ കോ ദിഖാനെ കേലിയെ ടോര്‍ച് കാ ജരൂരതി നഹീ ഹൈ....തും ബടിയാ ആത്മീ ഹൈ, ഇസകാ മത് ലബ് യേ നഹീ ഹൈ കി മൈ ചോട്ടാ ഹും...."..കാത്തിരിക്കൂ...
[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 9:49 pm

ee thred njan uchaku vannappol etho moolayil kidakkuvayirunnu......

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 9:53 pm

Reshmi wrote:
ee thred njan uchaku vannappol etho moolayil kidakkuvayirunnu......


അതിനെയാ പറയുന്നത് കുപ്പയില്‍ കിടക്കുന്ന മാണിക്യം എന്ന്... ;)
Back to top Go down
Guest
GuestPostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 10:06 pm

unnikmp wrote:
സന്തോഷ്‌ പണ്ഡിറ്റിന്റെ ഹിന്ദി സിനിമ "കൃഷ്ണ ഔര്‍ രാധാ" ഇറങ്ങട്ടെ..അപ്പോള്‍ കാണാന്‍ കഴിയും എന്താണ് യഥാര്‍ത്ഥ ഹിറ്റ്‌ സിനിമ എന്ന്... അത്യുഗ്രന്‍ ഡയലോഗുകള്‍ ഒക്കെ റെഡി ആയിക്കഴിഞ്ഞു "മുര്‍ഗീ കാലാ ഹൈ തോ അണ്ടാ കാലാ നഹീ ഹോഗാ...സൂരജ്‌ കോ ദിഖാനെ കേലിയെ ടോര്‍ച് കാ ജരൂരതി നഹീ ഹൈ....തും ബടിയാ ആത്മീ ഹൈ, ഇസകാ മത് ലബ് യേ നഹീ ഹൈ കി മൈ ചോട്ടാ ഹും...."..കാത്തിരിക്കൂ...
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: പണംവാരി ബോളിവുഡ്‌    Mon Jan 02, 2012 10:33 pm

unnikmp wrote:
Reshmi wrote:
ee thred njan uchaku vannappol etho moolayil kidakkuvayirunnu......


അതിനെയാ പറയുന്നത് കുപ്പയില്‍ കിടക്കുന്ന മാണിക്യം എന്ന്... ;)

njan aanu Manikyathe....purathekku konduvannathu...uchakku....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പണംവാരി ബോളിവുഡ്‌    Tue Jan 03, 2012 12:57 pm

unnikmp wrote:
സന്തോഷ്‌ പണ്ഡിറ്റിന്റെ ഹിന്ദി സിനിമ "കൃഷ്ണ ഔര്‍ രാധാ" ഇറങ്ങട്ടെ..അപ്പോള്‍ കാണാന്‍ കഴിയും എന്താണ് യഥാര്‍ത്ഥ ഹിറ്റ്‌ സിനിമ എന്ന്... അത്യുഗ്രന്‍ ഡയലോഗുകള്‍ ഒക്കെ റെഡി ആയിക്കഴിഞ്ഞു "മുര്‍ഗീ കാലാ ഹൈ തോ അണ്ടാ കാലാ നഹീ ഹോഗാ...സൂരജ്‌ കോ ദിഖാനെ കേലിയെ ടോര്‍ച് കാ ജരൂരതി നഹീ ഹൈ....തും ബടിയാ ആത്മീ ഹൈ, ഇസകാ മത് ലബ് യേ നഹീ ഹൈ കി മൈ ചോട്ടാ ഹും...."..കാത്തിരിക്കൂ...

Back to top Go down
Sponsored content
PostSubject: Re: പണംവാരി ബോളിവുഡ്‌    

Back to top Go down
 
പണംവാരി ബോളിവുഡ്‌
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: