HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 FILM News, Discussion...3

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 24 ... 42  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:26 pm

Binu wrote:
Suresh Krishna ennoru nadan undu enikku adehathinte acting valiya istamaa...
KK rajeev serailil okke nnayittundu..pakshe movie yil varumbol sthiram villain
kananum nallatha.....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:27 pm

ho...onnu thallu koodiyappo samadhanayi.....ini onnu workatte.....
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:27 pm

Binu wrote:
Suresh Krishna ennoru nadan undu enikku adehathinte acting valiya istamaa...
KK rajeev serailil okke nnayittundu..pakshe movie yil varumbol sthiram villain
kaanan kollaam....serial veshangal type aayirunnu ennaanu ormma
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:28 pm

;)
sweetword wrote:
Binu wrote:
Suresh Krishna ennoru nadan undu enikku adehathinte acting valiya istamaa...
KK rajeev serailil okke nnayittundu..pakshe movie yil varumbol sthiram villain
kaanan kollaam....serial veshangal type aayirunnu ennaanu ormma

ennalum try cheyyavunnathaanu...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:29 pm

Neelu wrote:
Binu wrote:
Suresh Krishna ennoru nadan undu enikku adehathinte acting valiya istamaa...
KK rajeev serailil okke nnayittundu..pakshe movie yil varumbol sthiram villain
kananum nallatha.....
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:34 pm

Neelu wrote:
sweetword wrote:
varunna rrports shariyaaanenkil iniyum palarum anginaayi povum neelu.....othukkuvalle
ee othukkal varathakal sariyanennu enikku thonnunnilla.....
lalettanum mammookayum kathi ninna samayathu thanneyanu Jayaram, suresh gopi, dileep okke superstars aayathu.....enthe avareyonnum othukkiyilla?
athenikkum ariyilla
pakshe fans ennoru vibhaagathe valarthi konduvaran ivar sahikkunna thyaagam enikku bodhyapettu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:37 pm

sweetword wrote:
Neelu wrote:
sweetword wrote:
varunna rrports shariyaaanenkil iniyum palarum anginaayi povum neelu.....othukkuvalle
ee othukkal varathakal sariyanennu enikku thonnunnilla.....
lalettanum mammookayum kathi ninna samayathu thanneyanu Jayaram, suresh gopi, dileep okke superstars aayathu.....enthe avareyonnum othukkiyilla?
athenikkum ariyilla
pakshe fans ennoru vibhaagathe valarthi konduvaran ivar sahikkunna thyaagam enikku bodhyapettu
Actorsine nasippikkunathu ee fans thanne.....ethu chavaru padavum fans aghoshamakkumbol pinne engane ivar selective aakum....fansine thripthippeduthuvan mathramanu ivar abhinayikkunnathennu thonnum..... fans varanenu mumbu njan..
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 1:41 pm

Neelu wrote:
sweetword wrote:
Neelu wrote:
sweetword wrote:
varunna rrports shariyaaanenkil iniyum palarum anginaayi povum neelu.....othukkuvalle
ee othukkal varathakal sariyanennu enikku thonnunnilla.....
lalettanum mammookayum kathi ninna samayathu thanneyanu Jayaram, suresh gopi, dileep okke superstars aayathu.....enthe avareyonnum othukkiyilla?
athenikkum ariyilla
pakshe fans ennoru vibhaagathe valarthi konduvaran ivar sahikkunna thyaagam enikku bodhyapettu
Actorsine nasippikkunathu ee fans thanne.....ethu chavaru padavum fans aghoshamakkumbol pinne engane ivar selective aakum....fansine thripthippeduthuvan mathramanu ivar abhinayikkunnathennu thonnum..... fans varanenu mumbu njan..

exactly....avaraaanu innathe avasthakku kaaaranam
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...3   Sun Feb 12, 2012 7:16 pm

Vanita Film Awards

Best Actor - Mohanlal [ Pranayam ]

Best Actress - Kavya Madhavan [ Gaddama ]

Best Supporting Actor - Anoop Menon [ Beautiful ]

Best Supporting Actress - Remya Nambeesan [ Chappa Kurishu ]

Best Director - Asiq Abu [ Salt & Pepper ]

Best Pair - Lal & Swetha Menon [ Salt & Pepper ]

Best Script - Ranjith [ Indian Rupee ]

Best Film - Indian Rupee

Best Music Director - Bijibal [ Salt & Pepper ]

Best Male Singer - Vijay Yesudas [ Indian Rupee ]

Best Female Singer - Manjeri [ Urumi ]

Best Lyrics - ONV Kurup [ Pranayam ]
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 1:01 pm


[You must be registered and logged in to see this image.]

ശ്രീറാം രാഘവന്റെ ഹിന്ദി ക്രൈം ത്രില്ലർ ജോണി ഗദ്ദാർ (Johnny Gaddaar / 2007 / Sriram Raghavan) മലയാളത്തിലാക്കിയിരിക്കുകയാണ് സിബി മലയിൽ. സണ്ണി (ലാൽ), മുരുകണ്ണൻ (നെടുമുടി വേണു), ടോമി (പ്രശാന്ത് നാരായണൻ), ബഷീർ (നൗഷി), അലോഷി (അസിഫ് അലി) എന്നിവർ ഒത്തുചേരുകയാണ്, ഒരു കൈവിട്ട കളിക്കുവേണ്ടി. മുരുകണ്ണന്റെ ഭാര്യയും (ശ്വേത മേനോൻ) അലോഷിയുടെ കാമുകിയും (റിമ കല്ലിങ്കൽ) ഈ കളിയെ തുടക്കത്തിൽ എതിർത്തെങ്കിലും ഒടുവിൽ അവരും ഒപ്പം നിൽക്കുന്നു. ബാലകൃഷ്‌ണ (ശ്രീനിവാസൻ) എന്ന പൊലീസ് ഓഫീസർക്ക് വീണുകിട്ടിയ ഹെറോയ്‌ൻ വാങ്ങി മറിച്ചുവിൽക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വെറും രണ്ടു ദിവസത്തെ കളിക്കിറങ്ങിത്തിരിച്ച ഈ എട്ടു പേർക്കും ആയുസിലെ ഏറ്റവും വലിയ കളിയാണ് കളിക്കാൻ പോകുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.

FIRST IMPRESSION
കഥയ്‌ക്കു വേണ്ടി ലോക്കൽ തൊഴിലാളികളെ ആശ്രയിക്കേണ്ട എന്നു തീരുമാനിച്ചതുകൊണ്ട്, വാലും തലയുമില്ലാത്ത സിനിമകളുടെ സംവിധായകൻ എന്ന സമീപകാലത്ത് ആർജിച്ച പദവിയുടെ ഭാരം തൽക്കാലത്തേക്കൊന്ന് ഇറക്കി വയ്‌ക്കാൻ സിബി മലയിലിന് കഴിഞ്ഞു. ഉത്സവം നടത്തിപ്പും കൂട്ടയോട്ടവും ചാണകക്കുഴിയിൽ വീഴലും റെയിൻ കോട്ടിട്ട് മരുഭൂമിയിൽ നടപ്പും പത്താം ക്ലാസിൽ പഠിക്കുന്ന കൊച്ചു പെൺപിള്ളേരുടെ പുറകേ നടക്കുന്ന വൃദ്ധയൗവനങ്ങളും തെറിവിളിയുമൊന്നുമില്ലാത്ത ഒരു സിനിമ കാണാൻ മലയാളികൾക്കും കഴിഞ്ഞു. രണ്ടും ആശ്വാസകരം.

ശ്രീറാം രാഘവന്റെ സിനിമ കണ്ടിട്ടില്ലാത്തവർക്ക് കൗതുകകരമായി തോന്നുന്ന പലതുമുണ്ട് ഉന്നത്തിൽ. ആരാണു വില്ലൻ എന്നു കാണിച്ചുതന്നുകൊണ്ട് ഒരു ത്രില്ലർ മുന്നോട്ടുകൊണ്ടുപോകുന്നതുതന്നെ മലയാളസിനിമകൾ മാത്രം കാണുന്ന ചലച്ചിത്രാസ്വാദകർക്ക് ഒരു പുതിയ അനുഭവമായിരിക്കും.

അഭിനേതാക്കളിൽ എക്‌സലൻസ് കാണിച്ചത് മലയാളത്തിൽ അരങ്ങേറുന്ന പ്രശാന്ത് നാരായണൻ മാത്രം. ടോമിയായി അഭിനയിച്ച പ്രശാന്താണ് ഈ സിനിമയുടെ താരം. ലാൽ, നെടുമുടി വേണു, ശ്വേത മേനോൻ എന്നിവർ അവരുടെ പതിവുനിലവാരം നിലനിർത്തി; കൂടുതലില്ല, കുറവുമില്ല. അസിഫ് അലി കല്ലെടുക്കുന്ന തുമ്പിയെ വീണ്ടും ഓർമിപ്പിച്ചുകൊണ്ട് സ്വന്തം പട്ടികയിൽ ഒരു സിനിമയുടെ പേരു കൂടി എഴുതിച്ചേർത്തു. ഋതുവിലെ വർഷയുടെ ഭാവങ്ങളും ചേഷ്‌ടകളുമാണ് അഭിനയമെന്ന് ധരിച്ചുവശായിരിക്കുന്ന റിമ കല്ലിങ്കൽ അതെല്ലാം ഒരു മാറ്റവും വരുത്താതെ ഉന്നത്തിലെ നായികയ്‌ക്കും സമ്മാനിക്കുന്നുണ്ട്. (സിനിമ തുടങ്ങുമ്പോൾ മുതൽ തീരുന്നതുവരെ ഒരൊറ്റ എക്‌സ്‌പ്രഷനുമായി സ്‌ക്രീനിൽ വന്നു പോകാനും കാക്കത്തൊള്ളായിരാമത്തെ ചിത്രത്തിലും അത് ആവർത്തിക്കാനും കഴിവുള്ള രണ്ടാമതൊരു അഭിനേത്രി തൽക്കാലം മലയാളത്തിൽ ഇല്ല!) ബാലകൃഷ്‌ണ എന്ന പൊലീസുകാരന്റെ കഥാപാത്രനിർമിതിയിലെ പൊരുത്തക്കേടും സ്ഥിരസ്വഭാവമില്ലായ്‌മയും ഇയാളെ അവതരിപ്പിച്ച ശ്രീനിവാസന്റെ അഭിനത്തിലുമുണ്ടായിരുന്നു.

അജയൻ വിൻസന്റിന്റെ ക്യാമറയും ബിജിത് ബാലയുടെ ചിത്രസംയോജനവും സമീറ സനീഷ് ഒരുക്കിയ വേഷങ്ങളും ഈ സിനിമയുടെ അന്തരീക്ഷം ഒരുക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

നോൺ-ലീനിയർ ആയി കഥ പറയുകയും ജയിംസ് ഹാഡ്‌ലി ചേസ്, വിജയ് ആനന്ദ്, അമിതാഭ് ബച്ചൻ തുടങ്ങിയവരെ ഓർമി(പ്പി)ക്കുകയും ചെയ്‌തിരുന്ന ജോണി ഗദ്ദാറിന്റെ കൗതുകരമായ തിരക്കഥ സ്വാതി ഭാസ്‌കർ മലയാളത്തിലാക്കിയപ്പോൾ അതിലെ കൗതുകങ്ങളെല്ലാം നഷ്‌ടപ്പെട്ടെങ്കിലും അബദ്ധങ്ങളൊന്നും പോകാതെ സൂക്ഷിച്ചിട്ടുണ്ട്. ശ്രീറാം രാഘവന്റെ സിനിമയെന്നപോലെ സിബി മലയിലിന്റെ സിനിമയും നടക്കുന്നത് ചോദിക്കാനും പറയാനും ആരുമില്ലാത്ത ഏതോ നാട്ടിലാണ്. ആരെ കൊന്നാലും തിന്നാലും ഒരു കുഴപ്പവുമില്ല. കാണാതായാൽ, ഒറ്റ കുഞ്ഞു പോലും അന്വേഷിച്ചും വരില്ല!

ത്രില്ലറുകളുടെ വിജയം കുടികൊള്ളുന്നതു തന്നെ പ്രവചനീയമല്ലാത്ത കഥാഗതിയിലാണ്. വില്ലൻ ആരെന്ന് കൃത്യമായി പ്രേക്ഷകരെ അറിയിച്ചുകൊണ്ടുതന്നെ രസച്ചരടു പൊട്ടിക്കാതെ കഥ പറയാനുള്ള അതിസാഹസികമായ ശ്രമമായിരുന്നു ജോണി ഗദ്ദാറിൽ കണ്ടത്. അവസാന സീൻ വരെ unpredictability നിലനിർത്താനായി അതിന്റെ എഴുത്തുകാരനും സംവിധായകനുമായ ശ്രീറാം രാഘവന്. ആദ്യപകുതിയിൽ ഉന്നവും ഇക്കാര്യത്തിൽ വിജയിക്കുന്നുണ്ട്. എന്നാൽ, രണ്ടാം പകുതിയിൽ കാണികൾക്ക് ഊഹിക്കാൻ കഴിയാത്തതൊന്നും ഈ ചിത്രത്തിൽ സംഭവിക്കുന്നില്ല. തികച്ചും പ്രവചനീയമായി നീങ്ങുന്ന സിനിമ ഓരോ സീൻ മുന്നോട്ടു പോകുന്തോറും വിരസമായി മാറുന്നു.

ചില പാട്ടുകളൊക്കെ കേൾക്കുമ്പോൾ അലർച്ച പോലെയാണെന്ന് നമ്മൾ പറയാറുണ്ടല്ലോ. ആ പറച്ചിലിൽ കുറച്ച് അതിശയോക്തിയുണ്ടാവുമെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. കാരണം, പാട്ടുകൾ എത്ര മോശമായാലും അലർച്ചയാവില്ല. എന്നാൽ, ഒന്നാന്തരം അലർച്ചയെ പാട്ടുകൾ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുകയാണ് ഉന്നത്തിൽ. (ജോൺ പി വർക്കി എന്നാണ് സംഗീതസംവിധായകന്റെ പേര്. ഈ പേര് ഓർത്തുവയ്‌ക്കുന്നത് ഭാവിയിലേക്ക് പ്രയോജനപ്പെടും!)

SECOND THOUGHTS
അസിഫ് അലിയെ സ്‌ക്രീനിൽ കാണുന്ന കാലം മുതലുള്ള സംശയമാണ്. ഇദ്ദേഹം കാമുകനെ അവതരിപ്പിച്ചാലും കള്ളനെ അവതരിപ്പിച്ചാലും കൊള്ളക്കാരനെ അവതരിപ്പിച്ചാലും വലതുകൈയിൽ ഒരു വാച്ചു കാണാം. സാധാരണ മനുഷ്യരൊക്കെ കെട്ടുന്ന പോലെ ഇടതുകൈയിൽ വാച്ചു കെട്ടുന്ന ഒരു കഥാപാത്രത്തേപ്പോലും ഇദ്ദേഹത്തിന്റെ വകയായി കണ്ടിട്ടില്ല! കവചകുണ്ഡലങ്ങളുമായി പിറന്നുവീണ സൂര്യപുത്രനെപ്പോലെ അസിഫ് അലി വലതുകൈയിൽ വാച്ചും കെട്ടിയായിരിക്കുമോ ഭൂമിയിൽ അവതരിച്ചത്?

മലയാളസിനിമയിൽ സമീപകാലത്തായി ആവർത്തിച്ചുവരുന്ന ഒരു പ്രമേയമാണ് അവിഹിത / വിവാഹേതരബന്ധങ്ങൾ. ഉന്നത്തിന്റെയും അടുത്തുവന്ന ബ്യൂട്ടിഫുളിന്റെയും ഞാനും എന്റെ ഫാമിലിയുടേയുമൊക്കെ ആണിക്കല്ലു തന്നെ അത്തരമൊരു ബന്ധമാണ്. സിനിമക്കാർ ഇതിങ്ങനെ ആവർത്തിക്കുന്നത് കേരളീയസമൂഹത്തിൽ ഇത്തരം ബന്ധങ്ങൾ ഏറിവരുന്നതുകൊണ്ടാണോ? അതോ, ലൈംഗികമോഹങ്ങളുടെ കുളിരിൽ വിറയ്‌ക്കുകയും കപടസദാചാരബോധത്തിന്റെ ഓട്ടപ്പുതപ്പിലൊളിച്ച് കുളിരു മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യാജസമൂഹത്തെ വെറുതേ ഉദ്ദീപിപ്പിച്ച് പണം തട്ടാമെന്ന് മനസ്സിലാക്കിയിട്ടോ?

വിഗ്ഗുകൾ വലിയ പ്രശ്‌നമാണ് മലയാളസിനിമക്കാർക്കെന്നു നമ്മൾ മുൻപേ പറഞ്ഞിട്ടുള്ളതാണ്. പുരുഷകേസരികളാണ് സാധാരണ വിഗ്ഗിന്റെ ഇരകളാകുന്നത്. ഒരു പെണ്ണിനെ വിഗ്ഗു വച്ച് വഷളാക്കാൻ കഴിയാത്തതിന്റെ വിഷമം മുഴുവൻ വിഗ്ഗ് മാഫിയ ഈ സിനിമയിൽ തീർത്തിട്ടുണ്ട്. നായികയുടെ തലയിൽത്തന്നെ ചാർത്തിക്കൊടുത്തു ഒരെണ്ണം. സ്വതേ ദുർബലയായി നിൽക്കുന്ന നായികയെ ആ കേശാലങ്കാരം ഏതു കോലത്തിലാക്കി എന്നു പറയാൻ ശബ്‌ദതാരാവലിയിലുള്ള വാക്കുകളൊന്നും പോര!

LAST WORD
ജോണി ഗദ്ദാർ കണ്ടിട്ടില്ലാത്തവർക്ക് watchable ആയി തോന്നിയേക്കാവുന്ന ഒരു സാധാരണ സിനിമ. (ഹിന്ദിയോ ഇംഗ്ലീഷ് സബ് ടൈറ്റിലോ മനസ്സിലാകുന്നവർ ജോണി ഗദ്ദാറിന്റെ ഡി വി ഡി സംഘടിപ്പിച്ചു കാണുന്നതാണ് ബുദ്ധി.)


കടപ്പാട് : movieraga.indulekha.com
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 1:04 pm

നിത്യാമേനോന്റെ ചിത്രങ്ങള്‍ക്ക്‌ വിലക്ക്‌

കൊച്ചി: ചലച്ചിത്രതാരം നിത്യാമേനോന്‍ അഭിനയിക്കുന്ന പുതിയ ചിത്രങ്ങളായ ഉസ്‌താദ്‌ ഹോട്ടല്‍, ബാച്ചിലര്‍പാര്‍ട്ടി എന്നിവയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയതായി ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ്‌ സി. മുണ്ടാടന്‍ അംഗങ്ങള്‍ക്ക്‌ കത്ത്‌ നല്‍കി.

നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കിനു പിന്നാലെയാണ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും നിത്യാമേനോന്‌ വിലക്കേര്‍പ്പെടുത്തിയത്‌.

അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി, അന്‍വര്‍ റഷീദിന്റെ ഉസ്‌താദ്‌ ഹോട്ടല്‍ എന്നീ ചിത്രങ്ങളിലാണ്‌ നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്‌. ഈ സിനിമകള്‍ റിലീസ്‌ ചെയ്യരുതെന്നാണ്‌ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ടി.കെ. രാജീവ്‌ കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു പ്രമുഖ നിര്‍മാതാവിനോട്‌ നിത്യ മോശമായി പെരുമാറിയെന്ന്‌ ആരോപിച്ചാണ്‌ മൂന്നു മാസം മുമ്പ്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടിക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌. ഇതിന്റെ ഭാഗമായാണ്‌ വിതരണക്കാരുടെ സംഘടനയും നിത്യയുടെ ചിത്രങ്ങള്‍ വിതരണത്തിനെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 3:57 pm

Mohanlal With Babu Antony's Son

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 3:57 pm

[You must be registered and logged in to see this image.]
Back to top Go down
Admin
Admin
Admin
avatar


PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 6:15 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 6:16 pm

Admin wrote:


ellam kittunillenu .mathil valinju keronno a samayathu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 6:17 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 6:18 pm

vipinraj wrote:

vipinyetta eniku ella treadum shariyayillalo
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 6:20 pm

enikkum
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 6:21 pm

ranjith wrote:
enikkum

athu entha ranjithyetta
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...3   Mon Feb 13, 2012 6:24 pm

parutty wrote:
ranjith wrote:
enikkum

athu entha ranjithyetta

ariyilla...evide aa admin
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...3   Tue Feb 14, 2012 11:45 am

ആരുമറിയാതെ എന്റെ അമ്മ
കാവ്യാ മാധവന്‍

മിഴി രണ്ടിലും സിനിമയുടെ ലൊക്കേഷന്‍. സംസാരത്തിനിടെ സുകുമാരി ആന്റി പറഞ്ഞു, ''കുഞ്ഞേ, നിങ്ങളുടെ പരിചയത്തില്‍ നല്ല പെണ്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂട്ടോ. എനിക്കറിയാവുന്ന നല്ലൊരു പയ്യനുണ്ട്.'' എനിക്ക് ആകാംക്ഷയായി, ''ആരാ, ആന്റീ ആ പയ്യന്‍.'' ആന്റി ചിരിച്ചു, ''ശ്രീകുമാരന്‍തമ്പിസാറിന്റെ മോന്‍ രാജകുമാരന്‍തമ്പി. അവനെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടി തീര്‍ച്ചയായും ഭാഗ്യമുള്ളവളായിരിക്കും.'' ആന്റിക്ക് ഏറെ കാലമായി പരിചയമുള്ള കുടുംബമാണ് തമ്പിസാറിന്റേത്. രാജകുമാരന്‍തമ്പിയെക്കുറിച്ച് അവര്‍ക്ക് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

രാജകുമാരന്‍തമ്പി ബാലതാരമായി അഭിനയിച്ച 'അമ്മയ്‌ക്കൊരുമ്മ' ഞാന്‍ കണ്ടിട്ടുണ്ട്. സ്‌ക്രീനില്‍ കണ്ട ആ ചേട്ടനെക്കുറിച്ച് വെറുതെ ഓര്‍ത്തു.

കുറച്ചുകാലം കഴിഞ്ഞു. ഒരു ദിവസം കേള്‍ക്കുന്നു, 'രാജകുമാരന്‍ തമ്പി മരിച്ചു'. കല്യാണം കഴിഞ്ഞ് കുവൈത്തിലേക്ക് പോയശേഷം, 'പട്ടണത്തില്‍ ഭൂത'ത്തില്‍ അഭിനയിക്കാന്‍ ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ സമയമായിരുന്നു അത്. ചില പ്രയാസങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. രാജകുമാരന്‍ തമ്പിചേട്ടന്റെ മരണവാര്‍ത്ത എനിക്ക് കൂടുതല്‍ വിഷമമുണ്ടാക്കി. ഞാന്‍ സുകുമാരി ആന്റി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തു. അത്രയും നല്ലവനായ ഒരാള്‍ക്ക് ഇത്രയും നേരത്തെ അന്ത്യമുണ്ടാകുമെന്ന് വിചാരിച്ചതല്ല. മാത്രമല്ല ആചേട്ടന്റെ വിവാഹം കഴിഞ്ഞ് കുറച്ചു കാലമേ ആയിട്ടുള്ളു എന്നറിയാം. ആ പെണ്‍കുട്ടിയുടെ ഇനിയുള്ള ജീവിതം എത്ര പ്രയാസകരമായിരിക്കും എന്നൊക്കെ ആലോചിച്ചപ്പോള്‍ സങ്കടം വന്നു. ഒരു ഇന്റര്‍വ്യൂവില്‍ ഞാനിക്കാര്യം സംസാരിക്കുകയും ചെയ്തു.

കുറച്ച് ദിവസം കഴിഞ്ഞ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിചേച്ചി എന്നെ വിളിച്ചു, ''ശ്രീകുമാരന്‍തമ്പിസാറിന്റെ ഭാര്യ രാജിചേച്ചി (രാജേശ്വരി തമ്പി)ക്ക് മോളോടൊന്ന് സംസാരിക്കണമെന്നു പറഞ്ഞു. ഞാന്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്.'' എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ പലരും എന്നെ വിളിച്ച് ആശ്വസിപ്പിച്ചിട്ടുണ്ട്. അതുപോലെ വിളിക്കുന്നതാകും എന്നാണ് കരുതിയത്. അതുകഴിഞ്ഞ് കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ചെന്നൈയില്‍നിന്ന് രാജി ആന്റിയുടെ കോള്‍, ''എല്ലാവര്‍ക്കും തിരക്കാണ്. ആര്‍ക്കും ആരെയും കുറിച്ചോര്‍ക്കാന്‍ പോലും സമയമില്ല. പക്ഷേ, മോളെന്റെ മോനെ ഓര്‍ത്തു. അവനെക്കുറിച്ച് മോള്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഞാന്‍ കേട്ടു. എനിക്ക് ഒരുപാട് സന്തോഷമുണ്ട്.'' ആന്റിയുടെ വാക്കുകളില്‍ സ്‌നേഹം തുളുമ്പി. ആദ്യമായാണ് ഞാന്‍ അവരുമായി സംസാരിക്കുന്നത്. എന്നിട്ടും ആന്റിയുടെ സംസാരത്തില്‍ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം നിഴലിച്ചു.

ആന്റി മകനെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. മകന്റെ മരണം അവരെ വല്ലാതെ തളര്‍ത്തിയിരുന്നു. ഓരോ വാചകം പറഞ്ഞുതീരുമ്പോഴും അവര്‍ തേങ്ങുന്നുണ്ടായിരുന്നു. ''ആന്റി കരയരുത്. ധൈര്യമായിരിക്കണം'', ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 'ആന്റി' എന്നു വിളിച്ചപ്പോള്‍ അ വര്‍ പറഞ്ഞു, ''മോള്‍ക്കെന്നെ 'അമ്മ' എന്ന് വിളിച്ചുകൂടേ''. ഒരു നിമിഷം ഞാനാകെ വല്ലാതായിപ്പോയി. അവരുടെ ആഗ്രഹംപോലെ ഞാനവരെ 'അമ്മ' എന്ന് വിളിക്കണോ? എന്റെ അമ്മയെയല്ലാതെ മറ്റാരേയും അമ്മ എന്നു വിളിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ഒരു നിമിഷം എനിക്കെന്തു സംസാരിക്കണം എന്നുപോലും നിശ്ചയമില്ലാതെ നിന്നു. അവര്‍ പക്ഷേ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു.
സംസാരം പുരോഗമിക്കുംതോറും അറിയാതെ ആന്റി എന്റെ ഹൃദയത്തില്‍ തൊട്ടു. ഒടുവില്‍ ഞാന്‍ വിളിച്ചുപോയി, ''അമ്മേ....'', അവര്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ''എന്റെ മോന് മോളെ വലിയ ഇഷ്ടമായിരുന്നു. ഇതുപോലൊരു കുഞ്ഞനിയത്തി തനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവന്‍ മലയാള സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ മോള്‍ക്ക് നല്ലൊരു വേഷം നല്‍കുമെന്നും പറയുമായിരുന്നു. മോള്‍ടെ കല്യാണവാര്‍ത്ത കേട്ടപ്പോള്‍ നല്ല കഴിവുള്ള നടിയെ എന്തിനാ ഇത്ര പെട്ടെന്ന് സിനിമയില്‍ നിന്ന് പറിച്ചുമാറ്റുന്നതെന്നാണ് അവന്‍ ചോദിച്ചത്.''

ആ ചേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ കാണാനും പരിചയപ്പെടാനും കഴിയാത്തതില്‍ വിഷമം തോന്നി. ''മോളെ...മോള്‍ ഇന്റര്‍വ്യൂവില്‍ മോനെക്കുറിച്ച് സംസാരിച്ചതും ഞാനിപ്പോള്‍ മോളെ വിളിച്ചതുമൊക്കെ അവന്‍ ആഗ്രഹിച്ചതുകൊണ്ടാവും. അവന്‍ മുകളിലിരുന്ന് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാവും'', അമ്മ തേങ്ങി.

ഇപ്പോള്‍ ഞാനും അമ്മയും ഒന്നര കൊല്ലമായി ഫോണിലൂടെ പരിചയക്കാരാണ്. പക്ഷേ, ഇന്നുവരെ ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ല. നേരിട്ടു മാത്രമല്ല അമ്മയുടെ ഒരു ഫോട്ടോപോലും ഞാന്‍ കണ്ടിട്ടില്ല. ഞാനെന്റെ ഫോട്ടോകളൊക്കെ അമ്മയ്ക്ക് മെയില്‍ ചെയ്യും. പക്ഷേ അമ്മ ഒരു ഫോട്ടോപോലും എനിക്ക് അയച്ചിട്ടില്ല. ചോദിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ നേരില്‍ കാണാമല്ലോ എന്ന് പറഞ്ഞ് ചിരിക്കും.

ഞാന്‍ സിനിമയിലെ സുഹൃത്തുക്കളോടൊക്കെ അമ്മയെക്കുറിച്ച് തിരക്കും. പക്ഷേ അവരുടെ കൈയിലും അമ്മയുടെ ഫോട്ടോയില്ല. ചിലര്‍ പറഞ്ഞു, ''ആ അമ്മ നല്ല സുന്ദരിയാണ്. തമ്പിസാര്‍ സ്ത്രീസൗന്ദര്യത്തെ വര്‍ണിച്ചെഴുതിയ പാട്ടുകളൊക്കെ ആ അമ്മയെ മനസില്‍ കണ്ട് എഴുതിയതാണ്'' എന്ന്.

ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു, ''എല്ലാവരും പറയുന്നു അമ്മ സുന്ദരിയാണെന്ന്. എനിക്കമ്മയെ കാണാന്‍ കൊതിയാകുന്നു''. അമ്മ ചിരിച്ചു, ''മോളെ, ഞാന്‍ സുന്ദരിയായിരുന്നു. പക്ഷേ...പണ്ട്...ഇപ്പോള്‍ മോളെന്നെ കാണാതിരിക്കുന്നതാണ് ഭേദം. കോലംകെട്ടുപോയി... ന്റെ കുഞ്ഞ് പോയതോടെ എല്ലാം പോയില്ലേ''.




പിന്നീടൊരിക്കല്‍ അമ്മ പറഞ്ഞു, ''മോളെന്റെ നാലാമത്തെ കുട്ടിയാണ്''. ഞാന്‍ ആശ്ചര്യംകൊണ്ടു. കാരണം അമ്മയ്ക്ക് രണ്ടു കുട്ടികളാണ് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. കവിതചേച്ചിയും മരിച്ചുപോയ രാജകുമാരന്‍തമ്പി ചേട്ടനും. പിന്നെ മൂന്നാമത്തെയാള്‍ ആരാകും? അമ്മ പറഞ്ഞു, ''മൂത്തത് കെ.എസ്. ചിത്ര, രണ്ടാമത്തേത് കവിത, മൂന്നാമത് രാജകുമാരന്‍, ഇളയത് നീ''. ആ വീട്ടിലെ അംഗങ്ങളില്‍ ശ്രീകുമാരന്‍തമ്പിസാറെ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ. എന്നിട്ടും ആ വീട്ടിലെനിക്ക് ഇളയ മകളുടെ സ്ഥാനമുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ആളുകളെ നേരില്‍ കണ്ടില്ലെങ്കിലും മനസ്സുകള്‍ വഴി ബന്ധം ദൃഢമാക്കാമെന്ന് എനിക്കു മനസ്സിലായി.

രണ്ടു വര്‍ഷം മുമ്പ് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ചടങ്ങ് തിരുവനന്തപുരത്ത് നടക്കുന്നു. എനിക്കാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. ഞാന്‍ നോക്കുമ്പോള്‍ ദൂരെയായി ചിത്രചേച്ചി ഇരിക്കുന്നു. ഞാന്‍ കൈയുയര്‍ത്തി കാണിച്ചു. ചിത്രചേച്ചി തിരിച്ചും. പെട്ടെന്ന് എന്നെ അവാര്‍ഡ് സ്വീകരിക്കാനായി ക്ഷണിച്ചതുകൊണ്ട് എനിക്ക് ചേച്ചിയുടെ അടുത്തേക്ക് പോകാന്‍ പറ്റിയില്ല. ഞാന്‍ വേദിയില്‍ കയറാനായി എണീറ്റതും ഒരാള്‍ ഓടിവന്ന് എനിക്കൊരു സമ്മാനപൊതി തന്നു. ''എന്തായിത്?'', ഞാന്‍ ചോദിച്ചു. ''ചിത്രചേച്ചി കാവ്യയെ ഏല്പിക്കാന്‍ പറഞ്ഞതാണ്'', എന്നു പറഞ്ഞ് അയാള്‍ പോയി. ഞാന്‍ ചിത്രചേച്ചിയെ നോക്കി. ചേച്ചി എന്നെ നോക്കി ചിരിച്ചു.

ഞാന്‍ വേദിയില്‍ കയറി അവാര്‍ഡ് സ്വീ കരിച്ചു. അപ്പോഴും മനസ്സ് മുഴുവന്‍ ചിത്രചേച്ചിയുടെ സമ്മാ നത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്തിനായിരിക്കും ചേച്ചിയെനിക്ക് സമ്മാനം തന്നത്?

വേദിയില്‍ നിന്ന് തിരിച്ചിറങ്ങി വരുമ്പോഴേക്കും ചിത്രചേച്ചി പോയ്ക്കഴിഞ്ഞിരുന്നു. എനിക്കാണെങ്കില്‍ തുറന്നുനോക്കാനുള്ള വ്യഗ്രത. ഞാന്‍ നേരെ ഹോട്ടല്‍മുറിയിലേക്ക് പോയി, സമ്മാനപ്പൊതി തുറന്നു. ഗോള്‍ഡ് പ്ലേറ്റ് ചെയ്ത നല്ലൊരു മാലയും ഒരു സെറ്റ് വളയും. ഇങ്ങനെയൊരു സമ്മാനം തരാന്‍ ചിത്രചേച്ചിയെ പ്രേരിപ്പിച്ച സംഗതി എന്തായിരിക്കും എന്ന ചിന്തയായി പിന്നെ.

അഴിച്ച പാക്കറ്റ് ഒന്നുകൂടി പരതി. അപ്പോഴതാ ചെറിയൊരു കുറിപ്പ്. കത്ത് അമ്മ എഴുതിയതാണ്. എനിക്ക് തരാനായിട്ട് സമ്മാനം ചിത്രചേച്ചി വശം കൊടുത്തുവിട്ടതാണ്. എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അപ്പോഴേ അമ്മയെ വിളിച്ചു. സമ്മാനം എനിക്ക് ഒത്തിരി ഇഷ്ടമായെന്ന് പറഞ്ഞു. ''മോളിത് ഏതെങ്കിലും പ്രധാന ചടങ്ങിന് പോകുമ്പോള്‍ അണിയണം. എന്നിട്ട് ചോദിക്കുന്നവരോടൊക്കെ പറയണം. അമ്മ സമ്മാനിച്ചതാണെന്ന്.''

ഞാനിതുവരെ ആ മാലയും വളയുമണിഞ്ഞ് ഒരു ചടങ്ങിനും പോയിട്ടില്ല. ഓരോ ചടങ്ങിന് ഇറങ്ങുമ്പോഴും അണിയാമെന്ന് ഉറപ്പിക്കും. പിന്നെ തോന്നും ഇതിലും നല്ല ചടങ്ങ് വരട്ടെയെന്ന്. അങ്ങനെയുള്ള ഒരു ചടങ്ങിനായി ഞാന്‍ കാത്തിരിക്കുകയാണ്. അന്ന് ഞാനത് അണിയും. എന്റെ അമ്മയ്ക്കു വേണ്ടി.

ചിത്രചേച്ചിയുടെ കുഞ്ഞിന്റെ മരണവാര്‍ത്ത അമ്മയ്ക്ക് ഭയങ്കര ഞെട്ടലായിരുന്നു. ''എന്റെ ജീവിതത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണല്ലോ...ഈശ്വരാ...'' എന്നു പറഞ്ഞ് അമ്മ അന്നു കുറേ കരഞ്ഞു.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...3   Tue Feb 14, 2012 11:58 am

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...3   Tue Feb 14, 2012 12:14 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...3   Wed Feb 15, 2012 12:59 pm

ആത്മവിശ്വാസം തന്ന ചോയിസ്‌: Renjini Haridas


ഓര്‍മ്മകളിലേക്ക്‌ ഞാനൊന്ന്‌ ഒളിഞ്ഞുനോക്കി. സത്യം പറയാലോ. അവ്യക്‌തമായ ചില നിറങ്ങളും മണങ്ങളും എവിടെ നിന്നൊക്കെയോ മനസില്‍ വന്ന്‌ മുട്ടുന്നു. പൊതുവെ കുട്ടിക്കാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്‌ടപ്പെടാത്ത ഒരാളാണ്‌ ഞാന്‍.സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ എന്റെ ബാല്യം എനിക്ക്‌ നല്‍കിയിട്ടില്ല. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നാലും തടകെട്ടി നിര്‍ത്തുന്നതാണ്‌ എന്റെ ശീലം. പൊതുവെ വളരെ സെന്‍സിറ്റീവായ പെണ്‍കുട്ടിയാണ്‌ ഞാന്‍. എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ എന്നെ വന്നു തൊടും. അച്‌ഛന്‍ മരിച്ച കാര്യം ഓര്‍ത്താല്‍ ഞാന്‍ ഇപ്പോഴും കരയും. അതേ വികാരവിക്ഷുബ്‌ധതയോടെ കുഞ്ഞുന്നാളില്‍ മരിച്ചു പോയ എന്റെ നായ്‌ക്കുട്ടിയെ ഓര്‍ത്തും കരയും. കരയാന്‍ ഇഷ്‌ടപ്പെടുന്നയാളല്ല ഞാന്‍. വളരെ ബോള്‍ഡായ ഒരു പെണ്‍കുട്ടി എന്നാണ്‌ എന്നെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. എന്നിരുന്നാലും നമ്മളൊക്കെ മനുഷ്യരല്ലേ? ഓര്‍മ്മകളും കണ്ണുനീരും എല്ലാം മാറ്റിനിര്‍ത്തി ഒരു ജീവിതമുണ്ടോ?

ഓര്‍മ്മകള്‍ അതിന്റെ ക്രമത്തില്‍ അടുക്കി വയ്‌ക്കാനൊന്നും എനിക്കറിയില്ല. എന്റെ മലയാളം പോലെയാണ്‌ എന്റെ ജീവിതവും. ഇന്നലെകളെക്കുറിച്ച്‌ പറയുമ്പോള്‍ പെട്ടെന്ന്‌ ഇന്ന്‌ കയറി വരും. ഇന്നിന്റെ സന്തോഷങ്ങളില്‍ മനസ്‌ തുള്ളിക്കളിക്കുമ്പോള്‍ ഇന്നലെകള്‍ ഓര്‍ത്ത്‌ വിതുമ്പും. ഞാന്‍ എന്തും നേരിടാന്‍ കെല്‍പ്പുള്ള പുതിയ കാലത്തിന്റെ പ്രതിനിധിയാണെന്ന്‌ വാഴ്‌ത്തുന്നവരുണ്ട്‌. മാതൃഭാഷപോലും നേരെചൊവ്വേ പറയാനറിയാത്ത താന്തോന്നിയെന്ന്‌ പരിഹസിക്കുന്നവരുമുണ്ട്‌. സത്യത്തില്‍ ഇത്‌ രണ്ടുമല്ല ഞാന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണെന്ന്‌ എനിക്കുപോലും അറിയില്ല. അതാത്‌ സമയത്തെ തോന്നലുകളില്‍ നിന്നാണ്‌ എന്റെ പ്രവൃത്തിയും പ്രതികരണങ്ങളും. ഇവിടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും ഓര്‍മ്മകളുടെ ഒരു കൊളാഷാണ്‌. എല്ലാ കുറവുകള്‍ക്കും പരിമിതികള്‍ക്കുമിടയിലും രഞ്‌ജിനി ഹരിദാസ്‌ എന്ന എന്നെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക്‌ ഈ കുറിപ്പുകള്‍ സ്‌നേഹപൂര്‍വം സമര്‍പ്പിക്കുന്നു. കോന്നിയിലാണ്‌ അച്‌ഛന്റെ തറവാട്‌. അവിടെ ഒരു ആട്‌ ഉണ്ടായിരുന്നു. അച്‌ഛന്റെ കുടുംബത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്‌ ഈ ആടാണ്‌. പിന്നെ പശുക്കള്‍. അച്‌ഛന്റെ ഒരു കസിന്റെ വീട്‌ നിറയെ പശുക്കളെ വളര്‍ത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളോടും ജന്തുക്കളോടും വല്ലാത്ത അടുപ്പം സൂക്ഷിക്കുന്ന ആളാണ്‌ ഞാന്‍. മനുഷ്യനേക്കാള്‍ സ്‌നേഹിക്കാനും വിശ്വസിക്കാനും കൊള്ളാവുന്നത്‌ അവരാണെന്ന്‌ ഞാന്‍ കരുതുന്നു. ഏതു കാര്യവും വല്ലാത്ത കൗതുകത്തോടും ആകാംക്ഷയോടും നോക്കിക്കണ്ടിരുന്ന കുട്ടിയാണ്‌ ഞാന്‍. നാട്ടില്‍ ഒരു റൈസ്‌മില്ലുണ്ടായിരുന്നു. ഞാന്‍ ഏതു സമയവും അവിടെ പോയിരിക്കും. യാത്രകളും ഇഷ്‌ടമായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നത്‌ രവിപുരത്ത്‌ ഒരു കൊച്ചുവീട്ടിലായിരുന്നു. ഇടയ്‌ക്കിടെ ഞങ്ങള്‍ അവിടെ പോകും. ആ യാത്രകള്‍ വല്ലാത്ത ഉത്സാഹം പകര്‍ന്നിരുന്നു. ബോഗണ്‍വില്ലകളുടെ ഭംഗിയും, ധാരാളം മാങ്ങകള്‍ കുലകുലയായി തൂങ്ങിക്കിടക്കുന്ന ഒരു മാവും, ഒക്കെ ഇന്നും കണ്‍മുന്നില്‍ എന്നതുപോലെ മനസിലുണ്ട്‌. കുറേക്കാലം ഞങ്ങള്‍ വാടകയ്‌ക്ക് താമസിച്ചിരുന്നു. വൈറ്റിലയിലും രവിപുരത്തും ഒക്കെയുള്ള വാടകവീടുകള്‍. ഓരോ തവണയും സാധനങ്ങളും കെട്ടിപ്പെറുക്കിയുള്ള ആ കൂടുമാറ്റങ്ങള്‍ ഓര്‍മ്മയിലുണ്ട്‌.

പെണ്‍കുട്ടികള്‍ പൊതുവെ അച്‌ഛനോട്‌ തീവ്രവൈകാരിക ബന്ധം സൂക്ഷിക്കുന്നവരാണെന്നും പരസ്‌പരം സുഹൃത്തുക്കളെപ്പോലെയാണെന്നും കേട്ടിട്ടുണ്ട്‌. എന്നാല്‍ എനിക്ക്‌ അച്‌ഛനെ പേടിയായിരുന്നു. കൂട്ടുകാര്‍ കളിക്കാന്‍ വരുമ്പോള്‍ അച്‌ഛന്‍ വഴക്കു പറയും. അപ്പൂപ്പന്‍ എന്നെ എടുത്തു കൊണ്ടുപോയി ആശ്വസിപ്പിക്കും. കാറിനിടയില്‍ വച്ച്‌ വിരല്‍ ജാമായതും മാങ്ങ എറിഞ്ഞു വീഴ്‌ത്തി എന്റെ മേലെ വീണതും - എല്ലാം ഓര്‍ക്കുന്നു എങ്കിലും ഒന്നിന്റെയും സൂക്ഷ്‌മവിശദാംശങ്ങള്‍ മനസില്‍ ഇല്ല. ഒരു ഫ്‌ളാഷ്‌ പോലെ മിന്നിമറഞ്ഞുപോവുന്ന ഓര്‍മ്മപൊട്ടുകള്‍. വൈറ്റില ബൈപ്പാസിനടുത്ത്‌ ഒരു വാടകവീട്ടില്‍ താമസിച്ചിരുന്ന കാലം. അവധിക്ക്‌ ചില കസിന്‍സ്‌ എന്നെ കാണാന്‍ വന്നിരുന്നു. തിരിച്ചു പോകാന്‍നേരം ഞാനും അച്‌ഛനും കൂടി അവരെ ബസ്‌ സ്‌റ്റോപ്പില്‍ ഡ്രോപ്പ്‌ ചെയ്യാന്‍ പോയി. തൊട്ടടുത്തുള്ള ഹോസ്‌പിറ്റലില്‍ ഒരു കുളമുണ്ട്‌. ഞാന്‍ അതിനരികില്‍ ചുറ്റിപ്പറ്റി നിന്നു. ആശുപത്രിക്കാര്‍ എല്ലാ വേസ്‌റ്റും അതിലാണ്‌ ഇടുന്നത്‌. സാമാന്യം നല്ല ആഴമുള്ള കുളം. ഞാന്‍ ഒരു പട്ടിക്കുട്ടിയുടെ പിന്നാലെ പോയി ആ കുളത്തില്‍ വീണു. ചിറകില്ലാത്ത ഒരു പക്ഷിയെപ്പോലെ ആഴങ്ങളിലേക്ക്‌ താഴ്‌ന്നു പറക്കുകയാണ്‌ ഞാന്‍. ചെറുതായി ശ്വാസം മുട്ടുന്നുണ്ട്‌. ഒന്ന്‌ നിലവിളിക്കാന്‍ പോലും കഴിയാത്ത അവസ്‌ഥ. ഭാഗ്യത്തിന്‌ ഏതോ ഒരു വേരില്‍ പിടുത്തം കിട്ടി. ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത പിടിവള്ളിയില്‍ കുരുങ്ങിക്കിടക്കുകയാണ്‌ ജീവന്‍. ആ സമയത്ത്‌ കാണാതെപോയ ഞാന്‍ വെള്ളത്തിലാണെന്ന്‌ അച്‌ഛനു മനസിലായി. അച്‌ഛന്‍ കുളത്തിലേക്ക്‌ എടുത്തു ചാടി രക്ഷിച്ചു.

പഴം എനിക്ക്‌ ഇഷ്‌ടമല്ല. ആര്‌ എത്ര നിര്‍ബന്ധിച്ചാലും അത്‌ ഞാന്‍ കഴിക്കില്ല. എന്നിട്ടും ഒരിക്കല്‍ ഒറ്റപ്പാലത്തു വച്ച്‌ കഴിക്കേണ്ടി വന്നു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നില്ലേ? ഒരു പഴമൊഴി പറഞ്ഞു എന്നേയുള്ളു. അത്യാവശ്യം കുസൃതി കൈയിലുണ്ടെങ്കിലും അന്ന്‌ ഞാന്‍ അത്ര പുലി ഒന്നുമായിരുന്നില്ല. ഒരു പാവം രഞ്‌ജിനി. ഞണ്ടും കൊഞ്ചും തിന്നാന്‍ വലിയ ഇഷ്‌ടമായിരുന്നു. ആദ്യമായി അതു കഴിച്ചത്‌ ഓര്‍ക്കുന്നു. അച്‌ഛനെ പേടിയുണ്ടെങ്കിലും അച്‌ഛന്റെ പുറത്തുകൂടി നടക്കുന്നതായിരുന്നു ഇഷ്‌ടവിനോദം. ജോലി ചെയ്‌ത് ക്ഷീണിച്ചു വന്ന്‌ അച്‌ഛന്‍ കിടക്കുമ്പോള്‍ ഞാന്‍ പുറത്തുകൂടി നടക്കും. പിന്നെ സാമാന്യം നല്ല കള്ളിയായിരുന്നു. അച്‌ഛന്‌ സിഗരറ്റ്‌ വലിക്കുന്ന ശീലമുണ്ട്‌. പുക വലിച്ചാല്‍ എങ്ങനെയിരിക്കും എന്ന ആകാംക്ഷ സ്വാഭാവികമായും എനിക്കുണ്ടായി. അച്‌ഛന്‍ കാണാതെ ഞാന്‍ കട്ടു വലിക്കും. ഒരിക്കലും അച്‌ഛന്‍ അത്‌ കണ്ടുപിടിച്ചില്ല. ഇതെല്ലാം ഏഴു വയസിന്‌ മുന്‍പ്‌ നടന്ന വീരശൂരപരാക്രമങ്ങളാണ്‌.

പിന്നെ ഞങ്ങളുടെ വീട്ടില്‍ എല്ലാവരും ഭയങ്കര ദൈവഭക്‌തരാണ്‌. ഞായറാഴ്‌ചകളിലും ചൊവ്വ, വെള്ളി -മിക്ക ദിവസങ്ങളിലും മുഴുവന്‍ സമയം അമ്പലത്തിലായിരിക്കും. എന്നെയും കൂടെ കൊണ്ടുപോകും. എന്നിട്ടും ഞാന്‍ ഭക്‌തയായില്ല. അമ്പലമുറ്റത്ത്‌ കളിക്കാന്‍ പറ്റും എന്നതായിരുന്നു ഉത്സാഹം.

അനുജന്‍ ശ്രീക്കുട്ടന്‍ ഞാന്‍ ജനിച്ച്‌ ഒന്‍പതു വര്‍ഷം കഴിഞ്ഞാണ്‌ ഭൂമിയുടെ വെളിച്ചം കാണുന്നത്‌. സാധാരണഗതിയില്‍ പ്രായത്തിന്‌ അകലം വരുമ്പോള്‍ കൂടുതല്‍ സ്‌നേഹം കാണേണ്ടതാണ്‌. സത്യത്തില്‍ എനിക്ക്‌ ശ്രീക്കുട്ടനോട്‌ ഉള്ളില്‍ സ്‌നേഹം ഉണ്ട്‌. പക്ഷേ അത്‌ ദേഷ്യത്തിന്റെ രൂപത്തിലാണ്‌ പുറത്തു വരുന്നത്‌. കാരണം ഞാന്‍ വല്ലാത്ത ദേഷ്യക്കാരിയാണ്‌. എനിക്ക്‌ ശരിയെന്ന്‌ തോന്നുന്നതേ ചെയ്യൂ. മറിച്ച്‌ ആരു പറഞ്ഞാലും കേള്‍ക്കില്ല. ദേഷ്യം വന്നാല്‍ ആരോടായാലും പ്രകടിപ്പിക്കും. അച്‌ഛനെന്നോ അമ്മയെന്നോ അനുജനെന്നോ ദൈവങ്ങളെന്നോ നോട്ടമില്ല. പക്ഷേ കുട്ടിക്കാലത്ത്‌, പ്രത്യേകിച്ചും 12-ാം സ്‌റ്റാന്‍ഡേര്‍ഡ്‌ വരെ ഞാന്‍ ഭയങ്കര പേടിയുള്ള കുട്ടിയായിരുന്നു. എന്തു കണ്ടാലും പേടി. ഒറ്റയ്‌ക്ക് കിടക്കാന്‍ പേടി. രാത്രി പുറത്ത്‌ ഇറങ്ങുകകൂടിയില്ല. ഒരു കാര്യത്തിനും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എനിക്ക്‌ തോന്നുന്നു സാഹചര്യങ്ങളാണ്‌ നമ്മളില്‍്‌ ആത്മവിശ്വാസം സൃഷ്‌ടിക്കുക.

ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ അച്‌ഛന്‍ മരിച്ചു. അമ്മയ്‌ക്ക് അന്ന്‌ ഇപ്പോഴത്തെ എന്റെ പ്രായമേയുള്ളൂ, 30 വയസ്‌. അച്‌ഛന്‍ മരിച്ചശേഷം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും തണലിലാണ്‌ ഞാന്‍ വളര്‍ന്നത്‌. അവരെ ആശ്രയിക്കാതെ ഞങ്ങള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. വേറൊരാളുടെ തണലില്‍ വളര്‍ന്നപ്പോള്‍ എന്റെ ആത്മവിശ്വാസം തീര്‍ത്തും കുറഞ്ഞു. അച്‌ഛന്‍ ജീവിച്ചിരുന്ന കാലത്തും ഞങ്ങള്‍ അത്ര സമ്പന്നരായിരുന്നില്ല. എന്നിട്ടും അന്ന്‌ കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം എനിക്ക്‌ ലഭിക്കണമെന്ന്‌ അച്‌ഛനു നിര്‍ബന്ധമുണ്ടായിരുന്നു. കൊച്ചിയിലെ ചോയ്‌സ് സ്‌കൂളില്‍തന്നെ കൊണ്ടുപോയി ചേര്‍ത്തു. വളരെ കഷ്‌ടപ്പെട്ടാണ്‌ എന്നെ പഠിപ്പിച്ചിരുന്നത്‌. അച്‌ഛന്‍ മരിച്ചശേഷം സ്‌കൂളില്‍ നിന്നും ചില ട്രിപ്‌സ് ഒക്കെ വരുമ്പോള്‍ കാശില്ലാതെ വിഷമിച്ചിട്ടുണ്ട്‌. ചോയ്‌സില്‍ എല്ലാവരും പണമുള്ള വീട്ടിലെ കുട്ടികളാണ്‌. അവര്‍ക്ക്‌ ഒപ്പം കുറവുകള്‍ പുറത്ത്‌ അറിയിക്കാതെ കഴിയണം. അവസാനനിമിഷം എങ്ങനെയോ പൈസ ഉണ്ടാക്കിത്തരും അമ്മ. അതുകൊണ്ട്‌ ഒരു സങ്കടക്കടല്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന കുട്ടിയാണെന്ന്‌ ആരും അറിഞ്ഞില്ല. ആ സ്‌കൂള്‍, അവിടുത്തെ അദ്ധ്യാപകര്‍, കുട്ടികള്‍-അവര്‍ എന്നെ തുല്യതയോടെ കാണുന്നു. എന്നില്‍ ആത്മവിശ്വാസം സൃഷ്‌ടിച്ചത്‌ അവരാണ്‌. ഇന്നത്തെ നിലയിലേക്ക്‌ വളരാന്‍ വിത്തും വളവും പാകിയതും അവരാണ്‌.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...3   Wed Feb 15, 2012 1:21 pm

Ammu wrote:
ആത്മവിശ്വാസം തന്ന ചോയിസ്‌: Renjini Haridas



യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണെന്ന്‌ എനിക്കുപോലും അറിയില്ല. ithu thanneyaa kuzhappam
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...3   

Back to top Go down
 
FILM News, Discussion...3
View previous topic View next topic Back to top 
Page 6 of 42Go to page : Previous  1 ... 5, 6, 7 ... 24 ... 42  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: