HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 പാട്ടിന്റെ വീട്ടില്‍

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: പാട്ടിന്റെ വീട്ടില്‍   Sun Apr 15, 2012 8:40 am

കെ.എസ്. ചിത്ര എഴുതുന്ന ആത്മകഥ 'പാട്ടിന്റെ ഹൃദയം തേടി'
[You must be registered and logged in to see this image.]

കരമനയിലെ എന്റെ വീട് ശരിക്കുമൊരു 'പാട്ടിന്റെ വീട്' തന്നെയായിരുന്നു. അച്ഛന്‍ കരമന കൃഷ്ണനായരും അമ്മായി രാജമ്മയും പാടുമായിരുന്നു. ചേച്ചി ബീനയും കസിന്‍സ് ജയലക്ഷ്മിയും രാജലക്ഷ്മിയും നല്ല പാട്ടുകാര്‍. അമ്മ ശാന്തകുമാരി വീണ വായിക്കും. അനിയന്‍ മഹേഷ് മൃദംഗം വായിക്കുമായിരുന്നു.

അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു വൈകീട്ട് പൂജാമുറിയില്‍ സന്ധ്യാദീപം കൊളുത്തി പൂക്കളൊക്കെ വെച്ച് ഞങ്ങള്‍ കീര്‍ത്തനങ്ങള്‍ പാടണമെന്ന്. അമ്മ എഴുതി, അച്ഛന്‍ ഈണമിട്ട കീര്‍ത്തനങ്ങളായിരുന്നു അതെല്ലാം. ഞാനും ബീനചേച്ചിയും പൂജാമുറിയിലിരുന്ന് പാടുമ്പോള്‍ പുറത്ത് വരാന്തയിലിരുന്ന് അമ്മ നാമം ചൊല്ലും. അനിയന്‍ മൃദംഗം വായിക്കും. വീടിനു മുന്നിലെ ഇടവഴിയിലൂടെ പോകുന്ന ആര്‍ക്കും കേള്‍ക്കാമായിരുന്നു ഞങ്ങടെ പാട്ട്.

പാട്ടു പഠിക്കാന്‍ ആദ്യം ചേര്‍ത്തത് ചേച്ചിയെയാണ്. ആദ്യം ഹരിഹരന്‍ സാറും പിന്നെ മാവേലിക്കര പ്രഭാകരവര്‍മസാറും വീട്ടില്‍ വന്ന് ചേച്ചിയെ പഠിപ്പിക്കുമ്പോള്‍ ഞാനും അനിയനും മുറ്റത്ത് കളിക്കുന്നുണ്ടാകും. പാട്ടുകേട്ടാല്‍ എനിക്ക് കളിയില്‍ ശ്രദ്ധ കിട്ടില്ല. ഞാനത് കേട്ടുനില്‍ക്കും. ഇത് മനസ്സിലാക്കി അമ്മ എന്നെ ഞങ്ങളുടെ ഗ്രാമത്തിലൊരു പാട്ടിയമ്മയുണ്ട്. അവരുടെയടുത്ത് പാട്ടുപഠിക്കാന്‍ വിട്ടു. 'വര്‍ണം' വരെ അവര്‍ പഠിപ്പിച്ചു.

എനിക്ക് അമ്മൂമ്മയുടെ ഛായയാണെന്നാണ് എല്ലാവരും പറയാറ്. ചെറിയ കണ്ണും, വലിയ മൂക്കും... ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ എന്നെ അമ്മ എന്നെ ചേച്ചിക്ക് പരിചയപ്പെടുത്തിയിരുന്നത് 'ബേബി' എന്നു പറഞ്ഞാണ്. പിന്നീട് ചേച്ചി എന്നെ അങ്ങനെ വിളിക്കാന്‍ തുടങ്ങി.
പരീക്ഷാക്കാലമായാല്‍ അമ്മ പുലര്‍ച്ചെ നാലുമണിക്കൊക്കെ കുത്തിവിളിക്കും. തണുത്ത് വിറയ്ക്കുന്നുണ്ടാകും. പക്ഷേ പുതയ്ക്കാന്‍ സമ്മതിക്കില്ല. 'പുതച്ചാല്‍ ഉറക്കം വരും. നടന്ന് പഠിക്ക്,' എന്നു പറയും. അങ്ങനെ നടന്നു പഠിക്കുമ്പോഴായിരിക്കും തൊട്ടടുത്തുള്ള അമ്പലത്തില്‍ നിന്ന് പാട്ട് ഒഴുകിയെത്തുക, ലീലാമ്മയുടെയും സുശീലാമ്മയുടെയുമൊക്കെ മധുരശബ്ദത്തില്‍. ബുക്ക് പിടിച്ചാണ് നടപ്പെങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ പാട്ടിലായിരിക്കും. എല്ലാവരും പറയുന്നതു കേട്ടിട്ടുണ്ട് പാട്ടുകേട്ട് ഉറങ്ങിയെന്ന്. എനിക്കപ്പോള്‍ അതിശയം തോന്നും. കാരണം എനിക്ക് പാട്ടുകേട്ട് ഉറങ്ങാനേ പറ്റില്ല. പാട്ട് എന്നെ എങ്ങോട്ടോ വിളിച്ചോണ്ടുപോകുന്നതുപോലെ തോന്നും. ദുഃഖവും, വിശപ്പുമൊന്നും പാട്ടുപാടുമ്പോള്‍ ഞാനറിയാറില്ല.

എന്റെ സംഗീതയാത്രകളിലെല്ലാം എനിക്ക് കൂട്ട് അച്ഛനായിരുന്നു. പക്ഷേ എന്നെ ജീവിതം പഠിപ്പിച്ചത് അമ്മയാണ്. വളരെ ചിട്ടയായിരുന്നു അമ്മയ്ക്ക്. നേരത്തെ ഉണരണം, കുളിച്ച് പ്രാര്‍ത്ഥിക്കണം. ഇന്നത്തെ ആളുകള്‍ക്ക് അന്ധവിശ്വാസമെന്നു തോന്നാവുന്ന ചില വിശ്വാസങ്ങളുമുണ്ടായിരുന്നു അമ്മയ്ക്ക്. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ റെക്കോര്‍ഡിങ്ങിന് പോകുന്ന ദിവസം അമ്മ വിളിച്ചെണീപ്പിച്ച് നല്ല കണി കാണിക്കും. പശുക്കുട്ടിയോ സ്വര്‍ണാഭരണങ്ങളോ ആയിരിക്കും കണി. തൊണ്ടയില്‍ അണുബാധ വരാതിക്കാന്‍ എന്നും രാവിലെ വെണ്ണയില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കാന്‍ തരും. ഈ ശീലങ്ങളൊന്നും ഞാനിപ്പോഴും തെറ്റിക്കാറില്ല.

അമ്മ സുന്ദരിയായിരുന്നു. പക്ഷേ, ആഭരണങ്ങളോടൊന്നും കമ്പമില്ലായിരുന്നു. ചിലപ്പോള്‍ പൊട്ടുപോലും തൊടില്ല. ജോലിയുണ്ടായിരുന്നെങ്കിലും വീട്ടുകാര്യങ്ങളിലൊന്നും ഒരു വിട്ടുവീഴ്ചയും അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. വീട്ടില്‍ ജോലിക്കാരി വരാത്ത ദിവസങ്ങളിലൊക്കെ അമ്മ തന്നെയാണ് അടുക്കളക്കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു.

അമ്മ എന്നെ തീരെ അടുക്കളയില്‍ കയറ്റില്ല. പക്ഷേ വീട്ടിലെ മറ്റു പണികളൊക്കെ എനിക്കും ചേച്ചിക്കുമായി വിഭജിച്ചുതരും. പാത്രം കഴുകലും വീടു വൃത്തിയാക്കലുമായിരുന്നു മിക്കപ്പോഴും എന്റെ ജോലി. ഇതിന്റെ റിസള്‍ട്ട് ഇപ്പോള്‍ ഞാനനുഭവിക്കുന്നുണ്ട്. രുചിയോടെ ഒരു കറിവയ്ക്കാന്‍ പോലും എനിക്കറിയില്ല. പക്ഷേ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കാന്‍ എന്നേ കഴിഞ്ഞേയുള്ളൂ വീട്ടില്‍ ആരും.
ഭയങ്കര സ്ട്രിക്ടായിരുന്നു അമ്മ. ഇന്നു ചെയ്യാനുള്ള കാര്യം ഇന്നു ചെയ്തില്ലെങ്കില്‍ അമ്മയ്ക്ക് ദേഷ്യം വരും. അച്ഛനുമായി അമ്മ എന്തെങ്കിലും കാര്യത്തിന് പിണങ്ങിയിട്ടുണ്ടെങ്കില്‍ അത് അച്ഛന്റെ മടിയെ ചൊല്ലിയായിരുന്നു. കാര്യങ്ങള്‍ 'നാളെ... നാളെ' എന്നു പറഞ്ഞ് നീട്ടിവെയ്ക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അച്ഛന്. അമ്മയ്ക്കത് സഹിക്കാനേ പറ്റില്ല.

പെണ്‍കുട്ടികള്‍ ആയതുകൊണ്ടാണോ എന്നറിയില്ല എന്റേയും ചേച്ചിയുടെയും കാര്യങ്ങളില്‍ അമ്മയ്ക്ക് ചില കടുംപിടുത്തങ്ങള്‍ ഉണ്ടായിരുന്നു. അപരിചിതരോട് ചിരിക്കുന്നത് ശ്രദ്ധിച്ചുവേണം, ഇരിക്കുമ്പോള്‍ കാല് കൂട്ടി വെച്ചിരിക്കണം, ഡ്രസ് ചെയ്യുമ്പോള്‍ ശരീരം മുഴുവനായി മറയ്ക്കണം, ഒരു പ്രായം കഴിഞ്ഞാല്‍ അച്ഛനോടുപോലും നിശ്ചിതഅകലം പാലിക്കണം.. എന്നൊക്കെയുള്ള കടുംപിടുത്തങ്ങള്‍. ഞങ്ങളെ പഠിപ്പിക്കുന്ന ഡ്യൂട്ടിയും അമ്മയുടേതായിരുന്നു. കണക്കുപഠിപ്പിക്കാനുള്ള ചുമതല മാത്രം കണക്കുമാഷായ അച്ഛനു കൊടുത്തു. 'അതുകൊണ്ടാണ് ചിത്ര കണക്കില്‍ മോശമായത്' എന്ന് അമ്മ തമാശ പറയുമായിരുന്നു.

അച്ഛന്‍ ഞങ്ങളെ അടിക്കാറില്ല. അമ്മ നല്ല അടിതരുമായിരുന്നു. പക്ഷേ അമ്മയുടെ അടിക്ക് ഒരു വിലയുമില്ല. ഞങ്ങള്‍ക്ക് സങ്കടവുമില്ല, വേദനയുമില്ല. പക്ഷേ, അച്ഛന്‍ അടിച്ചാല്‍ ഭയങ്കര സങ്കടം വരും. അച്ഛനും വരും സങ്കടം. അതുകൊണ്ടാണ് അച്ഛന്‍ ഞങ്ങളെ അടിക്കാത്തത്. അമ്മയിതുപറഞ്ഞ് ഇടയ്ക്ക് അച്ഛനോട് വഴക്കാവും, 'മക്കളെ ഇങ്ങനെ ഓമനിച്ച് നാശമാക്കരുത്' എന്ന്.

ഒരു ടിപ്പിക്കല്‍ സ്‌കൂള്‍ ടീച്ചറുടെ മുഴുവന്‍ സ്വഭാവവും അമ്മയ്ക്കുണ്ടായിരുന്നു. ഞാന്‍ ഗായികയാവണമെന്ന വലിയ ആഗ്രഹമൊന്നും അമ്മയ്ക്കില്ലായിരുന്നു. വിദ്യാഭ്യാസമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്നു വിശ്വസിച്ചിരുന്ന ഒരാളാണ് അമ്മ. മക്കള്‍ നന്നായി പഠിക്കണം, വലിയ ജോലി വാങ്ങിക്കണം എന്നെല്ലാമായിരുന്നു അമ്മയുടെ മോഹം.

എന്റെ കല്യാണമൊക്കെ കഴിഞ്ഞ ശേഷം ഒരു ദിവസം വിജയന്‍ ചേട്ടന്‍ അമ്മയോടു ചോദിച്ചു, ''ചിത്ര ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന പാട്ടുകാരിയാവുന്നതാണോ, ഐ.എ.എസുകാരിയാകുന്നതാണോ അമ്മയ്ക്ക് ഇഷ്ടം?'' ആലോചിക്കാന്‍ പോലും സമയമെടുക്കാതെ അമ്മയുടെ മറുപടി, ''അവള്‍ ഐ.എ.എസുകാരിയാകുന്നതായിരുന്നു എനിക്കിഷ്ടം.''

അമ്മ എം.എ, എം.എഡുകാരിയായിരുന്നു. കാരക്കുടി കോളേജില്‍ ലക്ചററായി ജോലി ചെയ്യുന്ന കാലത്തായിരുന്നു കല്യാണം. കല്യാണശേഷം തിരുവനന്തപുരത്തേക്ക് മാറിയപ്പോള്‍ ആ ജോലി രാജിവെച്ചു. പിന്നെ പൂജപ്പുര മഹിളാമന്ദിരം ഹൈസ്‌കൂളില്‍ ടീച്ചറായി. വലിയ പദവിയില്‍ നിന്ന് അതിലും ചെറിയ പദവിയിലേക്കുള്ള ഇറക്കം അമ്മയെ വേദനിപ്പിച്ചിരുന്നു. കോളേജില്‍ കൂടെയുണ്ടായിരുന്നവര്‍ പില്‍ക്കാലത്ത് യൂണിവേഴ്‌സിറ്റി ഡീന്‍ എല്ലാം ആയി. ഇതിന്റെ നൈരാശ്യമാണ് മക്കള്‍ പഠിച്ച് കളക്ടറാവണം, ഡോക്ടറാവണം എന്നൊക്കെ ആഗ്രഹിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്.

പക്ഷേ ഞങ്ങള്‍ മൂന്നുപേരും അമ്മയുടെ പ്രതീക്ഷയ്‌ക്കൊത്ത് പഠിച്ചില്ല. സിനിമാഗാനരംഗം ഞങ്ങളെ പോലുള്ളവര്‍ക്ക് സമീപിക്കാന്‍ പറ്റുന്ന മേഖലയാണെന്ന ധാരണപോലും അമ്മയ്ക്കുണ്ടായിരുന്നില്ല.

1986-ലായിരുന്നു എന്റെ കല്യാണം. അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിനുശേഷം. സംഗീതത്തെ സ്‌നേഹിക്കുന്ന വിജയന്‍ ചേട്ടനെ എനിക്ക് ഭര്‍ത്താവായി കിട്ടിയതില്‍ ഏറെ സന്തോഷവതിയായിരുന്നു അമ്മ. എങ്കിലും അധ്യാപികയുടെ മനസ്സ് അമ്മയെ വിട്ടുപോയിരുന്നില്ല. എനിക്ക് ദേശീയ അംഗീകാരങ്ങള്‍ കിട്ടുമ്പോള്‍ പോലും അമ്മ അമിതമായി ആഹ്ലാദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

അച്ഛന്റെ വേര്‍പാട് അമ്മയെ വല്ലാതെ തളര്‍ത്തിയിരുന്നു. ഞാന്‍ മദ്രാസില്‍ എന്റെ വീട്ടിലേക്ക് പലതവണ വിളിച്ചെങ്കിലും അമ്മ തിരുവനന്ത പുരം വിട്ട് വരാന്‍ കൂട്ടാക്കിയില്ല. പക്ഷേ ഏറെക്കാലം കഴിഞ്ഞ് ഞാന്‍ അമ്മയെ നിര്‍ബന്ധിച്ച് മദ്രാസില്‍ കൊണ്ടുവന്നു. അമ്മയുടെ പഴയ കുറേ ഫ്രണ്ട്‌സ് മദ്രാസിലുണ്ടായിരുന്നു. അവരെ ഒരിക്കല്‍ക്കൂടി കാണണം എന്ന ആഗ്രഹം കൊണ്ടുകൂടിയാണ് അമ്മ എനിക്കൊപ്പം വന്നത്. അമ്മയ്ക്ക് അന്നേ ഹാര്‍ട്ടിന് ചെറിയ പ്രശ്‌നമുണ്ട്. മദ്രാസില്‍ വെച്ചാണ് നെഞ്ചില്‍ മുഴയാണെന്നു തിരിച്ചറിഞ്ഞത്. അച്ഛനെപ്പോലെ അമ്മയ്ക്കും കാന്‍സര്‍! ഞാന്‍ ശരിക്കും തളര്‍ന്നു.

[You must be registered and logged in to see this image.]

കല്യാണം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും എനിക്കൊരു കുഞ്ഞുണ്ടാകാത്തതില്‍ അമ്മയ്ക്ക് ഭയങ്കരവിഷമമായിരുന്നു. ഒരു പക്ഷേ രോഗത്തേക്കാള്‍ അമ്മയെ വേദനിപ്പിച്ചത് ഇതായിരുന്നു. അമ്മ ഒരുപാട് ക്ഷേത്രങ്ങളില്‍ നേര്‍ച്ചകള്‍ നേര്‍ന്നു. 'നിനക്കൊരു കുഞ്ഞുണ്ടായിട്ട്, അതിനെ കണ്ടിട്ടേ ഞാന്‍ മരിക്കാവൂ' എന്ന് ഇടയ്ക്കിടെ പറയും.

ഇതിനിടെ അമ്മയ്ക്ക് സര്‍ജറി നിര്‍ബന്ധമാണെന്ന അവസ്ഥ വന്നു. ഞാന്‍ അമ്മയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലായിരുന്നു ചികിത്സ. ആ സമയത്ത് അമ്മ ഞാന്‍ പാടിയ ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍ ഏറെ കൊതിച്ചിരുന്നു. പ്രത്യേകിച്ചും 'കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി' എന്ന പാട്ട്. ദാസേട്ടന്റെ 'തുളസീ തീര്‍ഥവും' അമ്മ ഏറെ നേരം കേട്ടിരിക്കുമായിരുന്നു.
സര്‍ജറി കഴിഞ്ഞ് ബോധം വന്നപ്പോള്‍ ഞാന്‍ അമ്മയെ കണ്ടു. അവര്‍ വളരെ ക്ഷീണിതയായിരുന്നു. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഏറെ നേരം കഴിഞ്ഞ് അമ്മയെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. ഞാന്‍ പുറത്തെ വരാന്തയിലിരുന്നു. രാത്രി രണ്ടു മണിയായിക്കാണും. ഞാന്‍ പാതി മയക്കത്തിലേക്ക് വീണിരുന്നു.

ഒരു ഡോക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. 'ചിേത്ര... അമ്മയ്ക്ക് ചെറിയ അറ്റാക്ക്'. ഞാനോടിച്ചെന്നു... അമ്മ ഒരു കൂട്ടം ഡോക്ടര്‍മാര്‍ക്ക് നടുവിലാണ്. പിന്നെയറിഞ്ഞു, അമ്മ എന്നെ വിട്ടുപോയെന്ന്.

ജീവിതത്തില്‍ ദുഃഖങ്ങള്‍ വന്ന് നിറയുമ്പോള്‍ ഞാന്‍ ഇപ്പോഴും ആദ്യമോര്‍ക്കുന്നത് അമ്മയെയാണ്. അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു ഞാന്‍...

(തുടരും)
Back to top Go down
Guest
Guest



PostSubject: Re: പാട്ടിന്റെ വീട്ടില്‍   Sun Apr 15, 2012 9:09 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പാട്ടിന്റെ വീട്ടില്‍   Sun Apr 15, 2012 9:32 am

chithrachechi ethra simple aa.......
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പാട്ടിന്റെ വീട്ടില്‍   Sun Apr 15, 2012 12:32 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പാട്ടിന്റെ വീട്ടില്‍   Sun Apr 15, 2012 12:42 pm

Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: പാട്ടിന്റെ വീട്ടില്‍   Sun Apr 15, 2012 6:12 pm

Yeah....true....chithrachechi.........Ammavendrazhakkathe uyirillaye
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പാട്ടിന്റെ വീട്ടില്‍   Sun Apr 15, 2012 8:47 pm

Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: പാട്ടിന്റെ വീട്ടില്‍   Mon Apr 16, 2012 11:52 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാട്ടിന്റെ വീട്ടില്‍   Mon Apr 16, 2012 12:00 pm



Back to top Go down
kiran
Active Member
Active Member
avatar


PostSubject: Re: പാട്ടിന്റെ വീട്ടില്‍   Mon Apr 16, 2012 12:13 pm

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: പാട്ടിന്റെ വീട്ടില്‍   Mon Apr 16, 2012 1:08 pm

Back to top Go down
Sponsored content




PostSubject: Re: പാട്ടിന്റെ വീട്ടില്‍   

Back to top Go down
 
പാട്ടിന്റെ വീട്ടില്‍
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: