HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 സിനിമാ അവലോകനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 1:10 am


REVIEW : THEEVRAM


ഹർഷവർധൻ (ദുൽക്കർ സൽമാൻ) എന്ന യുവസംഗീതഞ്ജൻ, അയാളുടെ ഭാര്യ മായ (ശിഖ നായർ), ഹർഷന്റെ സുഹൃത്തും ഡോക്‌ടറുമായ റോയ് (വിഷ്‌ണു രാഘവ്), റോയിയുടെ ഭാര്യ (റിയ സൈറ), റോയിയുടെ ഭാര്യയെ പതിവായി ഓഫീസിൽ കൊണ്ടുപോവുകയും തിരികെയെത്തിക്കുകയും ചെയ്യുന്ന ഓട്ടോ ഡ്രൈവർ (അനു മോഹൻ), ഇവർക്കിടയിലെ പ്രശ്‌നങ്ങളിലേക്ക് കടന്നു വരേണ്ടി വരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ (ശ്രീനിവാസനും വിനയ് ഫോർട്ടും). ഇത്രയും പേരാണ് രൂപേഷ് പീതാംബരൻ എഴുതി സംവിധാനം ചെയ്‌ത കന്നിസിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ തമ്മിലുള്ള ബന്ധങ്ങളിലൂടെയും ഇവർക്കിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയും സഞ്ചരിക്കുന്ന ‘തീവ്രം’ ചില പഴയ ചോദ്യങ്ങൾ വീണ്ടും ഉന്നയിച്ചും അവയുടെ വ്യവസ്ഥാപിത ഉത്തരങ്ങൾ മാറ്റിയെഴുതണമെന്ന് വാദിച്ചും സമാപിക്കുന്നു; അപരിഹാര്യമായ ചില പ്രശ്‌നങ്ങൾ ജീവിതത്തിൽ എപ്പോഴും ബാക്കി നിൽക്കുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്.

GOOD SIGNS

സിനിമ എന്ന മാധ്യമത്തേക്കുറിച്ച് കുറച്ചൊക്കെ ധാരണകളുള്ള ഒരു സംവിധായകനെയും എഴുത്തുകാരനെയും ഈ സിനിമ മലയാളത്തിനു കാട്ടിക്കൊടുത്തിരിക്കുകയാണ്. പ്രൊജക്റ്ററിലെ വെളിച്ചം അണഞ്ഞ ശേഷവും തുടരുന്ന സിനിമകൾ സാക്ഷാത്‌കരിക്കാൻ ഇദ്ദേഹത്തിനാവട്ടെ.

പുതുനായകനായ ദുൽക്കർ സൽമാന് നന്നായി കരയാൻ അറിയാമെന്ന് ഈ സിനിമ കണ്ടപ്പോൾ മനസ്സിലായി. നല്ല ലക്ഷണം തന്നെ; നന്നായി വരട്ടെ.

QUESTION

പറഞ്ഞുകേട്ടതുപോലെയും, ടിക്കറ്റെടുക്കാൻ നിന്ന ഏഴേ ഏഴു പേരെ കണ്ടപ്പോൾ തോന്നിയതുപോലെയും, ഒരു ബോറൻ സിനിമയല്ല തീവ്രം. സെക്കൻഡ് ഷോയിലും ഉസ്താദ് ഹോട്ടലിലും പണി അറിയാമെന്നു തെളിയിച്ച, ജനിക്കുന്നതിനു മുൻപേ ഫാൻസ് അസോസിയേഷനൊക്കെ സ്വന്തമായുള്ള ദുൽക്കർ സൽമാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ശ്രീനിവാസൻ വൃത്തിയായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നതും ഇതിനൊപ്പം പറയേണ്ടതാണ്. ഹരി നായർ പകർത്തിയ ദൃശ്യങ്ങളും റോബി ഏബ്രഹാമിന്റെ സംഗീതവും സിനിമയുടെ ഉടലിനു ചേരുന്ന തരത്തിൽത്തന്നെ വിന്യസിച്ചിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ കാണികളെ deter ചെയ്യുന്നത്ര തീവ്രമായ എന്തെങ്കിലും കാഴ്‌ചകളോ നില വിട്ട വർത്തമാനങ്ങളോ ഇതിൽ ഇല്ല താനും. വളരെ യാന്ത്രികമായ ഭാവപരിണാമങ്ങളിലേക്ക് ചിലപ്പോഴൊക്കെ നിരങ്ങിയിറങ്ങുന്നുണ്ടെങ്കിലും ഗുരുതരമായ അപകടങ്ങളൊന്നുമില്ലാതെ ആദ്യചിത്രത്തെ കരയ്‌ക്കടുപ്പിക്കാൻ രൂപേഷിന് കഴിഞ്ഞിട്ടുമുണ്ട്. എന്നിട്ടും, (മലയാളഭാഷയിൽ ക്യാപിറ്റൽ ലെറ്റേഴ്‌സ് ഇല്ലാത്തതിൽ പലപ്പോഴും തോന്നിയിട്ടുള്ള ആ ദുഃഖം ഈ ‘എന്നിട്ടും’ എഴുതുമ്പോൾ വീണ്ടും തോന്നുകയാണ്.) എന്നിട്ടും, എന്നിട്ടും, ഈ ചിത്രം എന്തുകൊണ്ട് കാണികളെ ആകർഷിക്കുന്നില്ല?

ANSWERS

രണ്ടര മണിക്കൂർ നേരത്തെ സാഹസികവും ചിലപ്പോഴെങ്കിലും സങ്കീർണവുമായ സഞ്ചാരത്തിനു ശേഷം എഴുത്തുകാരനും സംവിധായകനുമായ രൂപേഷ് വഞ്ചി കൊണ്ടുവന്നടുപ്പിച്ചത് തിരുനക്കര തന്നെയായിപ്പോയി എന്ന് വളരെ ലളിതമായി ഈ ചോദ്യത്തിന് ഉത്തരം പറയാം.

ലളിതമായ ഉത്തരങ്ങളിൽ തൃപ്‌തരാവാത്ത വായനക്കാർക്കു വേണ്ടി ചില വിശദീകരണങ്ങൾ വേണ്ടിവരുമെന്ന് അറിയാം. (സത്യത്തിൽ അവരാണ് യഥാർത്ഥ വായനക്കാർ.) രേഖീയമല്ലാത്ത അവതരണത്തിലൂടെയും ജംപ് കട്ടുകളിലൂടെയും ആദിമധ്യാന്തപ്പൊരുത്തത്തോടെ ഉരുട്ടി മിനുക്കിയെടുക്കാത്ത കഥാപാത്രങ്ങളിലൂടെയും തികഞ്ഞ അലക്ഷ്യഭാവത്തിൽ കാണികളുടെ മുന്നിലേക്ക് ക്ലൈമാക്‌സ് ഇട്ടുകൊടുക്കാൻ കാട്ടിയ ധൈര്യത്തിലൂടെയും മുറുകുന്ന തീവ്രത്തിന്റെ ആദ്യപകുതി വളരെ impressive ആണെന്നതാണ് സത്യം. പക്ഷേ, വളയം കൂടാതെയുള്ള ഒരു ചാട്ടത്തിന്റെ മാസ്‌മരികമായ കാഴ്‌ചയിലേക്ക് സ്വയം എടുത്തെറിയാൻ ഒരുങ്ങിയിരിക്കുന്ന കാണികളെ വളയത്തിനുള്ളിലൂടെ നൂണ്ടുകടക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന അഭ്യാസി എങ്ങനെ നിരാശപ്പെടുത്തുമോ അതുപോലെ ഇടവേളയ്‌ക്കു ശേഷം ഈ സിനിമ നമ്മെ നിരാശയിലാഴ്‌ത്തുന്നു.

ഒരു ത്രില്ലറെന്ന നിലയിലാണ് തീവ്രത്തിന്റെ പ്രമേയപരിചരണം നിർവഹിച്ചിരിക്കുന്നതെങ്കിലും ആ വിഭാഗത്തിൽ ഈ സിനിമയെ പെടുത്താനാവുമോയെന്ന് സംശയമാണ്. ടി വി കൊച്ചുബാവയെപ്പോലെ, ‘നിങ്ങൾ ജനിച്ചു ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അദ്‌ഭുതമെന്ത്?’ എന്ന് നമ്മൾ ചോദിച്ചുപോകുന്ന പോയിന്റിലാണ് സിനിമയുടെ അന്ത്യം. ഒരു അദ്‌ഭുതം; സത്യത്തിൽ അതാണ് ഈ സിനിമയിൽ ഇല്ലാതെ പോയ ഏറ്റവും പ്രധാനപ്പെട്ട വസ്‌തു. തലയിലെ വര ആ അദ്ഭുതത്തിന്റെ ഭാഗത്ത് ഒന്നമർത്തി വരച്ചിരുന്നെങ്കിൽ ഈ സിനിമയുടെ ജാതകം തന്നെ മാറിപ്പോകുമായിരുന്നു എന്നാണ് എന്റെ ഉത്തമവിശ്വാസം.

സിനിമയിൽ ചിരി വേണമെന്ന് ആഗ്രഹിക്കുന്നത് ബാലിശമാണെന്നു കരുതുന്നവരുണ്ടാകാം. പക്ഷേ, ജീവിതം തന്നെ ഒരു മുഴുത്ത ചിരിയായി നീണ്ടു നിവർന്നു കിടക്കുമ്പോൾ സിനിമയിൽ നിന്ന് നമുക്കതിനെ എങ്ങനെ ഒഴിവാക്കാൻ കഴിയും? ശ്രീനിവാസന്റെ പൊലീസ് കഥാപാത്രത്തെ ചിരിക്കുള്ള ഒരു പരിശ്രമമായി കാണാമെങ്കിലും സിനിമയുടെ മുഖ്യഗാത്രത്തിൽ നിന്ന് ചിരി വിട്ടുനിൽക്കുന്നു എന്നത് ഒരു പോരായ്‌മ തന്നെയാണ്. ജീവിതത്തെ നോക്കി ചിരിക്കാൻ മലയാളികൾക്ക് പൊതുവേ വലിയ വശമില്ലെങ്കിലും സ്‌ക്രീനിൽ നോക്കി ചിരിക്കാൻ മോഹിക്കാത്ത മലയാളികളില്ല എന്നത് ഒരു കലാകാരന്, പ്രത്യേകിച്ച് സിനിമാസംവിധായകന്, കണ്ണടച്ചുവിടാവുന്ന കാര്യമല്ല തന്നെ.

കഥയുടെ വിശദാംശങ്ങളിലേക്കു പോയാൽ ഇനിയുമുണ്ട് ഉത്തരങ്ങൾ. തെറിച്ചു നിൽക്കുന്ന കഥാഭാഗങ്ങൾ, ചിലപ്പോഴെങ്കിലും കഥാപാത്രങ്ങളുടെ ട്രാക്കിൽ നിന്നു വിട്ടുപോകുന്ന അഭിനേതാക്കൾ, ഒഴിവാക്കാവുന്ന ചില സീനുകൾ.. അങ്ങനെ ചിലതെല്ലാം. പക്ഷേ, നമുക്കിവിടെ നിർത്താം.

LAST WORD

പകിട്ടില്ലെങ്കിലും പുതിയ മുഖങ്ങൾ, പാളിപ്പോയെങ്കിലും പുതിയ പരിശ്രമങ്ങൾ, പിഴച്ചെങ്കിലും പുതിയ പാതകൾ… സിനിമയിൽ ഇതൊക്കെ കണ്ടിരിക്കാൻ മനസ്സുള്ള പരീക്ഷണോത്സുകരായ പ്രേക്ഷകർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രം. മറ്റുള്ളവർക്കു വേണ്ടി അമ്പരപ്പിക്കുന്ന ഒരു സിനിമയുമായി രൂപേഷ് പീതാംബരൻ വരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ; കാത്തിരിക്കുന്നു.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 10:34 am

jaykvjay wrote:
സീൻ 2 എന്റെ മുറി !

അതെ, തലേക്കെട്ട് കണ്ട് സംശയം തോന്നിയെങ്കിൽ ശരിയാണ് ; ഞാൻ അതു കണ്ടുവന്ന് ഇപ്പോൾ എന്റെ മുറിയിലാണ്, ശൈലേഷ് ദിവാകരന്റെ രചനയിൽ ഷൈജു അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് തീയറ്ററുകളിലെത്തിയിരിക്കുന്ന “സീൻ ഒന്ന് നമ്മുടെ വീട്“. എന്റെ ഓർമ്മ ശരിയെങ്കിൽ ഷൈജു അന്തിക്കാടിന്റേതായി മുൻപ് പുറത്തിറങ്ങിയ ചിത്രം “ഒരു ബ്ലാക്ക്&വൈറ്റ് കുടുംബം” ആണ് . ശൈലേഷ് ദിവാകരന്റെ പേര് ആദ്യമായി കേൾക്കുകയാണ് . പേര് സൂചിപ്പിക്കുന്നതു പോലെ ഒരു വീട്ടിലെ കാര്യങ്ങളിലൂടെയാണ് കഥ പറയാൻ ശ്രമിച്ചിരിക്കുന്നത് . എന്നാൽ, വീടുകളിൽ നടക്കാവുന്ന പൊതുവായ കാര്യങ്ങളല്ല പറയുന്നത്, സ്കൂൾ ടീച്ചറായ നായികയും സ്വതന്ത്ര സംവിധായകനാകാൻ നടക്കുന്ന അവരുടെ ഭർത്താവും ഇവരുടെ മകനും . ഇതാണ് ആ വീട്ടിലെ താരങ്ങളെങ്കിലും, സീൻ ഒന്ന് നമ്മുടെ വീടെന്നത് ആ സംവിധായകന്റെ മനസ്സിലെ സിനിമയാണ് .

സിനിമയുടേയും സിനിമക്കാരുടേയും പിന്നാമ്പുറ കഥകളുമായി പല സിനിമകളിലൂടെ കണ്ടിട്ടുള്ളതിൽ നിന്നും ഒട്ടും വേറിട്ടു നിൽകുന്നില്ല ചിത്രം . എന്നുമാത്രമല്ല പലപ്പോഴും നായികയുടേയും മറ്റു സഹതാരങ്ങളുടേയും പ്രകടനങ്ങൾ നാടകങ്ങളിലെ അഭിനയത്തെ ഓർമ്മിപ്പിക്കുന്നു. നാടകം തരംതാണ കലാരൂപമാണെന്നല്ല പറഞ്ഞത്, സിനിമയാകുമ്പോൾ അഭിനയത്തിൽ നാടകീയത കടന്നു വന്നാൽ അരോചകമാകും . നവ്യ നായരുടെ അഭിനയത്തിൽ എനിക്കാദ്യമായല്ല ഈയൊരഭിപ്രായമുള്ളത് . അവരുടെ അഭിനയമൂല്യത്തിന് അനുയോജ്യമായതെന്നെനിക്ക് തോന്നിയിട്ടുള്ള വേഷമായിരുന്നു നന്ദനത്തിലെ ബാലാമ്മണി . ഇതിലെ മഞ്ജു ചിലപ്പോഴെല്ലാം ബാലാമ്മണിക്ക് പഠിക്കാനും ശ്രമിച്ചിരിക്കുന്നു . മകനായി അഭിനയിച്ചിരിക്കുന്നത് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയോ മറ്റോ കടന്നുവന്ന കുട്ടിയാണെന്ന് തോന്നുന്നു . പ്രത്യേകിച്ചെന്തെങ്കിലും അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമുള്ള സന്ദർഭങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരു ഗാനരംഗത്ത് അല്പം നൃത്തചുവടുകൾക്ക് കിട്ടിയ അവസരം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധനേടാൻ പ്രയാസം തന്നെ. വീട്ടിനുള്ളിലെ രംഗങ്ങൾക്ക് പലപ്പോഴും അസ്വാഭാവികത വന്നെങ്കിലും ലാലിന്റെ അഭിനയം നന്നായി.

[You must be registered and logged in to see this link.]

അഭിനയ കലയുടെ പെരുന്തച്ചനായി മരണത്തോടെ വാഴ്ത്തപ്പെട്ട (അത്രയധികം പുകഴ്ത്തൽ ജീവനോടെയുണ്ടായിരുന്നപ്പോൾ എഴുതി കണ്ടിട്ടില്ലാത്തതു കൊണ്ടുമാത്രമാണിങ്ങനെ കുറിച്ചിരിക്കുന്നത് . എനിക്ക് മറിച്ചൊരഭിപ്രായമില്ല) തിലകൻ അവസാനമായി അഭിനയിച്ച ചിത്രമാണിത് . ഇതിന്റെ ചിത്രികരണം നടന്നുകൊണ്ടിരിക്കെയാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ വിയോഗം . അതുകൊണ്ടുതന്നെ ശബ്ദലേഖനത്തിന് ഈ അതുല്യ പ്രതിഭയുടെ മകനെ ഉപയോഗിക്കേണ്ടിവന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആ നടന വിസ്മയത്തിന് കരുത്തുപകർന്ന ആ ശബ്ദത്തിന്റെ അസന്നിദ്ധ്യം വല്ലാത്തൊരു നഷ്ടബോധം ജനിപ്പിക്കുന്നു .

ഇടയ്ക്ക് വെച്ച് ചിത്രത്തിന്റെ നിർമ്മാതാവിന്റെ ജീവനും വിടപറഞ്ഞെന്നോമറ്റോ ഫേസ്ബുക്കിലൂടെ കണ്ടിരുന്നു . സമാനമായ സംഭവം കഥാഗതിയിലുമുൾപ്പെടുത്തിയിരിക്കുന്നു . നിർമ്മാതാവില്ലാതെ സൂപ്പർ താരങ്ങളില്ലാതെ ഒരു നവാഗത സംവിധായകനും കുടുംബവും സുഹൃത്തുക്കളും ചേർന്നൊരുക്കിയ ചിത്രം പുറത്തിറക്കാനനുഭവിക്കുന്ന കഷ്ടപ്പാടുകൾ!

ഇങ്ങനെയൊക്കെ ഒരുങ്ങിയ ചിത്രം ഒരു വൻ വിജയമാകുന്ന കഥപറയുന്ന ചിത്രത്തിന് ആ യോഗമുണ്ടാകട്ടെയെന്ന് ആശംസിക്കാമെങ്കിലും പ്രതീക്ഷ നൽകിയില്ലയെന്നത് നിരാശാജനകമാണ് . മലയാള സിനിമയുടെ മൂല്യത്തകർച്ച താരാധിപത്യമാണെന്നൊക്കെ പറയുന്നെങ്കിലും ആ ആധിപത്യം കടന്നൊരു മികച്ച തിരക്കഥയൊരുക്കാനോ , മികച്ച ഒരു വിനോദചിത്രമാക്കാനോ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞോ എന്നത് സംശയമാണ്, പലപ്പോഴും പഴയ പല വിജയ ചിത്രങ്ങളേയും ഓർമ്മിപ്പിക്കുംവിധമാണ് ഒരുക്കിയിരിക്കുന്നതെങ്കിലും .

നായകന്റെ സുഹൃത്തുകളുടെ ചിലനേരത്തെ പ്രകടനങ്ങൾ നർമ്മം പടർത്താനാവണം ശ്രമിച്ചിരിക്കുന്നതെങ്ങ് ഊഹിക്കാൻ മാത്രമേ കഴിയൂ . ചിലതെല്ലാം അരോചകം തന്നെ . അല്പമെങ്കിലും ആസ്വാദ്യകരമായത് കേൾക്കാൻ ഇമ്പമുള്ള ഈണമുള്ള ഗാനമൊരുക്കാൻ രതീഷ് വേഗയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് .

തീയറ്ററുകളിൽ ചിത്രത്തിന്റെ ഭാവിയെന്തായാലും ചിലപ്പോൾ ടെലിവിഷനിൽ സ്ഥാനം പിടിച്ചേക്കാം . കാരണം, രണ്ടു മണിക്കൂറിന്റെ വിനോദത്തിനായി പണം മുടക്കിയിരിക്കേണ്ടതില്ലല്ലോ! മാത്രമല്ല കുടുംബാന്തരീക്ഷത്തിൽ വീട്ടുപണികളിലേർപ്പെട്ടുകൊണ്ടിരിക്കെ പരസ്യങ്ങളുടെ ബാഹുല്യത്തോടെ കാണുമ്പോൾ ചില കുറവുകളൊക്കെ കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞേക്കും .

ഇഷ്ടപ്പെട്ട ഒരു തമാശയുണ്ട് -“ മൂന്ന് സൂപ്പർ താരങ്ങളുടെ മക്കൾക്ക് അഡ്വാൻസ് കൊടുത്തിരിക്കുവാ . അതിലൊരാൾ എട്ടാം തരം ആയതേയുള്ളൂ [You must be registered and logged in to see this image.] . ഫീൽഡിൽ താത്പര്യമുണ്ടോ എന്തോ “ ഒരു നിർമ്മാതാവിന്റേതായി ഉപയോഗിച്ചിരിക്കുന്ന സംഭാഷണ ശകലത്തിന്റെ ഏകദേശരൂപമാണിത് .

മലയാള സിനിമാലോകത്തേക്ക് സ്വതന്ത്രമായി ചലിച്ചു തുടങ്ങിയിട്ട് ഏറെയായിട്ടില്ലല്ലോ സംവിധായകനും തിരക്കഥാകൃത്തും . പ്രേക്ഷകമനസ്സിലിടം നേടാൻ മികച്ചൊരു സൃഷ്ടിയുമായി വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു . ആത്മാർത്ഥമായ പ്രവർത്തനം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ ! [You must be registered and logged in to see this image.]

[You must be registered and logged in to see this link.]

aadmarthamaya vilayiruthalinu thanks Jai....[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]....vimarsanangalil ninnu padamulkkondu munnoottu pokan sadhikkatte ente brotherinum Shyju Anthikkadinum.....[You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 10:40 am

neelu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 10:47 am

jaykvjay wrote:
[You must be registered and logged in to see this image.] neelu [You must be registered and logged in to see this image.]

oilikkanda....[You must be registered and logged in to see this image.]...theerchayayum inganeyulla vilayiruthalukal thanneyanu vendathu.....chithram oru vamban hit aavumenna partheekshayonnum njangalkkundayirunnilla....thudakkakarante pizhavukal scriptil undayirikkam....ennalum ethrayo kollangalayi cinema swapanam kandu nadakkunna ente chettante kazhivil samsayamonnumilla......

pinne producerkku nashtamonnumilla....asianet channel satellite right eduthu....[You must be registered and logged in to see this image.]
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 10:50 am

Neelu wrote:
jaykvjay wrote:
[You must be registered and logged in to see this image.] neelu [You must be registered and logged in to see this image.]

oilikkanda....[You must be registered and logged in to see this image.]...theerchayayum inganeyulla vilayiruthalukal thanneyanu vendathu.....chithram oru vamban hit aavumenna partheekshayonnum njangalkkundayirunnilla....thudakkakarante pizhavukal scriptil undayirikkam....ennalum ethrayo kollangalayi cinema swapanam kandu nadakkunna ente chettante kazhivil samsayamonnumilla......

pinne producerkku nashtamonnumilla....asianet channel satellite right eduthu....[You must be registered and logged in to see this image.]enik abhipraayam marachu parayaanariyilla . pinne channelil kaanumbol ithrayum vimarsanangal adhikam undaavillallo . scriptil kooduthal sraddhikkanam . chila kathaapathrangal ,like sudheesh enikk theere sahikkaan patiyilla .
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 10:55 am

jaykvjay wrote:
Neelu wrote:


oilikkanda....[You must be registered and logged in to see this image.]...theerchayayum inganeyulla vilayiruthalukal thanneyanu vendathu.....chithram oru vamban hit aavumenna partheekshayonnum njangalkkundayirunnilla....thudakkakarante pizhavukal scriptil undayirikkam....ennalum ethrayo kollangalayi cinema swapanam kandu nadakkunna ente chettante kazhivil samsayamonnumilla......

pinne producerkku nashtamonnumilla....asianet channel satellite right eduthu....[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

enik abhipraayam marachu parayaanariyilla . pinne channelil kaanumbol ithrayum vimarsanangal adhikam undaavillallo . scriptil kooduthal sraddhikkanam . chila kathaapathrangal ,like sudheesh enikk theere sahikkaan patiyilla .

[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]theerchayayum Jai nte avalokanam njan chettanu ayachu kodukkunnundu....[You must be registered and logged in to see this image.]
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 10:58 am

Neelu wrote:
jaykvjay wrote:


[You must be registered and logged in to see this image.]

enik abhipraayam marachu parayaanariyilla . pinne channelil kaanumbol ithrayum vimarsanangal adhikam undaavillallo . scriptil kooduthal sraddhikkanam . chila kathaapathrangal ,like sudheesh enikk theere sahikkaan patiyilla .

[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]theerchayayum Jai nte avalokanam njan chettanu ayachu kodukkunnundu....[You must be registered and logged in to see this image.]

enikku protection thedendivarillallo alle ;)
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 11:00 am

jaykvjay wrote:
Neelu wrote:


[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]theerchayayum Jai nte avalokanam njan chettanu ayachu kodukkunnundu....[You must be registered and logged in to see this image.]

[You must be registered and logged in to see this image.] enikku protection thedendivarillallo alle [You must be registered and logged in to see this image.]

[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]...ithil ninnu protection thediyal mathi....
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 11:01 am

Neelu wrote:
jaykvjay wrote:


[You must be registered and logged in to see this image.] enikku protection thedendivarillallo alle [You must be registered and logged in to see this image.]

[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]...ithil ninnu protection thediyal mathi....

athinu njan nammude bhavi prathirodha manthriyude samrakshanam thedum ;)
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 11:06 am

jaykvjay wrote:
Neelu wrote:


[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]...ithil ninnu protection thediyal mathi....

athinu njan nammude bhavi prathirodha manthriyude samrakshanam thedum [You must be registered and logged in to see this image.]

[You must be registered and logged in to see this image.][You must be registered and logged in to see this image.]

paranja pole angottonnu chellatte....[You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 11:15 am

jai
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 11:35 am

balamuralee wrote:
jai

baalu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 11:54 am

Jayaaaaaaaaa
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Nov 24, 2012 12:19 pm

Ammu wrote:
Jayaaaaaaaaa

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:13 pm


REVIEW : 101 Wedding


ആന്റപ്പനും (ബിജു മേനോൻ) കൃഷ്‌ണൻകുട്ടിയും (കുഞ്ചാക്കോ ബോബൻ) ജ്യോതികൃഷ്‌ണയും (ജയസൂര്യ) ഒരു സമൂഹവിവാഹസ്ഥലത്ത് എത്തിപ്പെടുകയാണ്. കല്യാണം കഴിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും മൂന്നു പേരുടെയും ലക്ഷ്യങ്ങൾ തികച്ചും വ്യത്യസ്‌തമാണ്. നിരാഹാരസമരം ഹോബിയാക്കിയ ഗാന്ധിയനായ അച്ഛന്റെ (വിജയരാഘവൻ) പിടിവാശിയാണ് കൃഷ്‌ണൻകുട്ടിയെ അവിടെയെത്തിച്ചത്. കാണുന്ന പെൺകുട്ടികളുടെയൊക്കെ ‘നൊ’ കേട്ടു മടുത്ത ജ്യോതികൃഷ്‌ണയ്‌ക്ക് ഈ സമൂഹവിവാഹം വീണുകിട്ടിയ ഒരു കച്ചിത്തുരുമ്പാണ്. ആന്റപ്പന് പണമാണ് പ്രചോദനം. പിന്നെ, പഴയൊരു പ്രതികാരവും. സംവൃത സുനിൽ, ഭാമ എന്നിവർ നായികമാർ എന്നു വേണമെങ്കിൽ പറയാവുന്ന രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഊർമിള ഉണ്ണി, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, സുബി സുരേഷ്, സാജു കൊടിയൻ, വനിത കൃഷ്‌ണചന്ദ്രൻ തുടങ്ങിയ നിരവധി അഭിനേതാക്കളേയും ചെറിയ ചെറിയ കഥാപാത്രങ്ങളായി സ്‌ക്രീനിൽ കാണാം.

COMMENTS

ഷാഫി സംവിധാനം ചെയ്‌ത ഒരു സിനിമ, അതിന്റെ പേര് 101 വെഡിംഗ്‌സ്… ഇത്രയും കേട്ടാൽ ആ ചിത്രത്തിൽ എന്തൊക്കെ ഉണ്ടാകുമെന്ന് കല്യാണരാമനും മറ്റു കല്യാണങ്ങളുമൊക്കെ കണ്ടിട്ടുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളു. ആ ഊഹം പണമിട പോലും തെറ്റുകയുമില്ല.

ഒന്നാന്തരം എന്നു വിശേഷിപ്പിക്കാവുന്ന എന്തെങ്കിലും ചിരികളോ സംഭാഷണങ്ങളോ സംഭവഗതികളോ ഒന്നും ഇതിൽ ഇല്ല. കാണുന്നത് ഒരു സ്‌കിറ്റോ മറ്റോ ആണെന്ന് വിചാരിച്ചിരുന്നാൽ കുറച്ച് ചിരിയും തമാശയുമൊക്കെയായി രണ്ടര മണിക്കൂർ ചെലവിടാമെന്നു മാത്രം.

സംവിധാനവും ക്യാമറയും മുതൽ സംഗീതവും അഭിനയവും വരെ എല്ലാ മേഖലകളും ശരാശരി എന്ന വിശേഷണം മാത്രമേ അർഹിക്കുന്നുള്ളു. വിജയിച്ച ചില ഫോർമുലകളുടെ മറ്റൊരു പശ്ചാത്തലത്തിലുള്ള ആവർത്തനം എന്നതിനപ്പുറത്തൊരു ഗൗരവത്തോടെയല്ല ഇതിന്റെ അണിയറപ്രവർത്തകർ ഈ സിനിമയെ കണ്ടിരിക്കുന്നത്. ഒരു തരം അസംബ്ലി ലൈൻ നിർമിതി. മികച്ച അഭിനയശേഷിയുണ്ടെന്നു തെളിയിച്ച ബിജു മേനോനു പോലും കാര്യമായൊന്നും ഇതിൽ ചെയ്യാനില്ല.

LAST WORD

യുക്തിയും ബുദ്ധിയുമൊക്കെ മാറ്റിവയ്‌ക്കാനും ചെറിയ ചെറിയ കാര്യങ്ങൾക്കു വരെ പൊട്ടിച്ചിരിക്കാനും തയാറുള്ളവർക്ക് പരീക്ഷിക്കാവുന്ന സിനിമ. മറ്റുള്ളവർ DVD വരുന്നതുവരെ കാത്തിരിക്കുക. മേരിക്കുണ്ടൊരു കുഞ്ഞാടും ചോക്കലേറ്റുമൊക്കെ എടുത്ത ഷാഫിയിൽ നിന്ന് കുറച്ചുകൂടി ഭേദപ്പെട്ട സിനിമകൾ മലയാളസിനിമാപ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

Back to top Go down
പാക്കരന്‍
Forum Member
Forum Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:18 pm

ഇനി എന്തായാലും കാണുന്നില്ല.
ആയുസ്സിന് 3 മണിക്കൂര്‍ അധികം കിട്ടി
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:18 pm

midhun
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:21 pm

പാക്കരന്‍ wrote:
ഇനി എന്തായാലും കാണുന്നില്ല.
ആയുസ്സിന് 3 മണിക്കൂര്‍ അധികം കിട്ടി
pakkara....scene 1 onnu kanane.... ....vamban sravukalkkidayil ee kunju meen mungi povunnu....
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:22 pm

Neelu wrote:
പാക്കരന്‍ wrote:
ഇനി എന്തായാലും കാണുന്നില്ല.
ആയുസ്സിന് 3 മണിക്കൂര്‍ അധികം കിട്ടി
pakkara....scene 1 onnu kanane.... ....vamban sravukalkkidayil ee kunju meen mungi povunnu....

+1
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:22 pm

mg annante ardhanari aarum kanunnillae..

Neelu wrote:
പാക്കരന്‍ wrote:
ഇനി എന്തായാലും കാണുന്നില്ല.
ആയുസ്സിന് 3 മണിക്കൂര്‍ അധികം കിട്ടി
pakkara....scene 1 onnu kanane.... ....vamban sravukalkkidayil ee kunju meen mungi povunnu....
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:23 pm

samayam kittaathonda midhun illenkil onnu athmahathya cheyyanum njan thayyara

midhun wrote:
mg annante ardhanari aarum kanunnillae..

Neelu wrote:

pakkara....scene 1 onnu kanane.... ....vamban sravukalkkidayil ee kunju meen mungi povunnu....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:24 pm

jaykvjay wrote:
Neelu wrote:

pakkara....scene 1 onnu kanane.... ....vamban sravukalkkidayil ee kunju meen mungi povunnu....

+1
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:25 pm


ela channels ilum MG sir nte interview

ennale erangiyathe ullu

MG sir paryaunnu song um padavum super hit anennu
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:25 pm

Neelu wrote:
jaykvjay wrote:


+1

brotherinu kodutho ;)
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Nov 26, 2012 5:27 pm


review frm my frnd sree sankar posted ystrday 11:30pm

¤¤ ARDHANAARI ¤¤

I’m bck hom & d film z still goin on…..

I thnk dt xplains evrythng! Kooduthal enthenkilum parayan enikku thraaniyilla!!!
jaykvjay wrote:
samayam kittaathonda midhun illenkil onnu athmahathya cheyyanum njan thayyara

midhun wrote:
mg annante ardhanari aarum kanunnillae..

Back to top Go down
Sponsored content
PostSubject: Re: സിനിമാ അവലോകനങ്ങള്‍    

Back to top Go down
 
സിനിമാ അവലോകനങ്ങള്‍
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: