HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 സിനിമാ അവലോകനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Aug 04, 2014 9:05 am

balamuralee wrote:
Ammu wrote:

 അതായിരുന്നു ജോഷിയുടെ ഇതുവരെ ഇറങ്ങിയതില്‍ അവസാനത്തെ നല്ല സിനിമ....അത് കഴിഞ്ഞിറങ്ങിയ ലോക്പാല്‍, ഒക്കെ എന്തൊരു ബോര്‍ ആയിരുന്നു..  ആ ജയറാം -സുരേഷ് ഗോപി പാട്ടാള  സിനിമ  രണ്ടു ദിവസം മുന്‍പേ ടീവിയില്‍ കണ്ടത്...അല്പ്പമേ സഹിച്ചോള്ളൂ ...ഹമ്മേ     

       സലാം കാശ്മീര്‍ ഫേസ്ബുക്ക്‌ വഴി തീവ്രവാദികളെ പിടിക്കല്‍   

ഹത് തന്നെ...      അവസാന ഭാഗമാ ഞാന്‍ കണ്ടത്....ആദ്യ സീനില്‍ തന്നെ മനസിലായി കൃഷ്ണ കുമാര്‍ ആകും വില്ലന്‍ എന്ന്    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Aug 04, 2014 10:52 am

balamuralee wrote:
ഡോണ്‍'പോലുള്ള സിനിമകളില്‍ ദിലീപിനെ നേരിട്ട് ആക്ഷന്‍ ഹീറോയാക്കാന്‍ ശ്രമിച്ചതിന്റെ ആഘാതത്തില്‍നിന്ന് ഷാജി കൈലാസ് ഇതുവരെ മുക്തനായിട്ടില്ല എന്നു തോന്നുന്നു.      

ജോഷിയുടെ രണ് ബേബി രണ് നല്ല സിനിമ ആയിരുന്നു   
Enikku sevens and July 4 ishtapettirunnh

Ithavan Surf podi joshiyeyum chathichu   

Aaru thirakkathayezhuthiyalum nayakanayalum Surf podi nirbandhama
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Aug 04, 2014 11:14 am

Binu wrote:
balamuralee wrote:
ഡോണ്‍'പോലുള്ള സിനിമകളില്‍ ദിലീപിനെ നേരിട്ട് ആക്ഷന്‍ ഹീറോയാക്കാന്‍ ശ്രമിച്ചതിന്റെ ആഘാതത്തില്‍നിന്ന് ഷാജി കൈലാസ് ഇതുവരെ മുക്തനായിട്ടില്ല എന്നു തോന്നുന്നു.      

ജോഷിയുടെ രണ് ബേബി രണ് നല്ല സിനിമ ആയിരുന്നു   
Enikku sevens and July 4 ishtapettirunnh

Ithavan Surf podi joshiyeyum chathichu   

Aaru thirakkathayezhuthiyalum nayakanayalum Surf podi nirbandhama

      ഇനി വിം പൊടി ഒന്ന് പരീക്ഷിക്കാവുന്നതാ   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Aug 04, 2014 11:41 am

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Aug 04, 2014 11:50 am

Ammu wrote:
Binu wrote:

Enikku sevens and July 4 ishtapettirunnh

Ithavan Surf podi joshiyeyum chathichu   

Aaru thirakkathayezhuthiyalum nayakanayalum Surf podi nirbandhama

      ഇനി വിം പൊടി ഒന്ന് പരീക്ഷിക്കാവുന്നതാ   

Athu nirmathavinu pareekshikkavunnathaanu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Aug 04, 2014 12:06 pm

Binu wrote:
Ammu wrote:

      ഇനി വിം പൊടി ഒന്ന് പരീക്ഷിക്കാവുന്നതാ   

Athu nirmathavinu pareekshikkavunnathaanu   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Aug 04, 2014 12:21 pm

Binu wrote:
balamuralee wrote:
ഡോണ്‍'പോലുള്ള സിനിമകളില്‍ ദിലീപിനെ നേരിട്ട് ആക്ഷന്‍ ഹീറോയാക്കാന്‍ ശ്രമിച്ചതിന്റെ ആഘാതത്തില്‍നിന്ന് ഷാജി കൈലാസ് ഇതുവരെ മുക്തനായിട്ടില്ല എന്നു തോന്നുന്നു.      

ജോഷിയുടെ രണ് ബേബി രണ് നല്ല സിനിമ ആയിരുന്നു   
Enikku sevens and July 4 ishtapettirunnh

Ithavan Surf podi joshiyeyum chathichu   

Aaru thirakkathayezhuthiyalum nayakanayalum Surf podi nirbandhama

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Thu Aug 07, 2014 3:33 pm

Apothecary Movie Review

Apothecary is a Pshyco-Thriller movie directed by Madhav Ramadas. The movie features Suresh Gopi, Jayasurya, Asif Ali and yesteryear actress Abhirami in the lead role. Dr Baby Mathew and Dr George Mathew are producing Apothecary under the banner of Arambankudiyil Cinemas. Hari Nair will be wielding the camera for this film.

Story:
Apothecary is about dream, greed, remorse and redemption.Dr Vijay Nambiar (Suresh Gopi) is a famous neurosurgeon. His wife Dr Nalini Nambiar (Abhirami) is a gynecologist in the same hospital. They lead a contented and busy family life. 'Appothikkiri' plots the intriguing issues that affect their life.Once the life of Dr Vijay Nambiar is intermingled with a catastrophe, and the experiences he goes through changes his perspective towards life and outlook forms the story of Apothecary.Jayasurya and Asif Ali does the roles of Subi Joseph & Prathapan,the patients in the hospital.Meera Nandan are also seen in important role as Daisy.Ths story goes through the past and present of aptient relations with the doctor.Arun, Indrans, Raghavan, Neeraj Madhav, Thambi Antony, Jayan, Leshoy, Mohanakrishnan, Jayaraj Varier, and Seema G Nair are also part of the cast.We are not revealing the whole story.If you are ready to watch a story oriented movie,then go and watch it.

Performance:
Apothecary is a great come back movie of Suresh Gopi.The role of Dr.Vijay Nambiar is a brilliant portrayal for superstar.Apothecary is the best performance of Jayasurya.He was stolen our heart by his performance.I think Apothecary is Asif Ali's best performance in recent times.Indrans was surprised his role as the father of Jayasurya.Apothecary is a classy type and is devoid of the regular commercial masala flavours and so naturally there is lagness at times as the film moves at a snail pace.The BGM and Cinematograpgy is appreciated.The plot is tightly knitted and rhythm of the movie is good. Music flows well with every passing scene.

Verdict:
" Apothecary is a absolute brilliant movie because of team performance-Congrats Madhav Ramdas.You are a gift to malayalam film industry-The best performance of Jayasurya".

Chitralokam Rating : 4/5
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Aug 13, 2014 12:57 pm

സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ നാടകം 'മേല്‍വിലാസം' എന്ന മികവുറ്റ സിനിമയാക്കിയാണു മാധവ്‌ രാംദാസ്‌ മലയാളസിനിമയില്‍ തന്റെ വരവറിയച്ചത്‌. എന്നാല്‍ പൂര്‍ണമായും സിനിമാറ്റിക്‌ ആക്കാവുന്ന സബ്‌ജക്‌ടിനെ നാടകമാക്കി തന്റെ രണ്ടാംചിത്രമായ 'അപ്പോത്തിക്കിരി'യിലൂടെ കാഴ്‌ചക്കാരന്റെ ക്ഷമ പരീക്ഷിക്കുകയാണു മാധവ്‌ രാംദാസ്‌.

ആധുനിക മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അതേസമയം വെല്ലുവിളിയുമാണു വൈദ്യശാസ്‌ത്രരംഗത്തെ വിപ്ലവങ്ങള്‍. സാങ്കേതികവിദ്യയിലും ഫാര്‍മസ്യൂട്ടിക്കല്‍ രസതന്ത്രത്തിലും വളരെപ്പെട്ടെന്നുണ്ടാകുന്ന വികാസങ്ങള്‍ നമ്മുടെ ചികിത്സാസമ്പ്രദായങ്ങളെയും മാനുഷികമൂല്യങ്ങളേയും ഒരേസമയമാണു തകിടം മറിക്കുന്നത്‌.
ലോകരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍, താരതമ്യേന ചെലവുകുറഞ്ഞ എന്നാല്‍ വിദഗ്‌ധചികിത്സ ലഭ്യമായ ഇന്ത്യയില്‍ ഒരു സവിശേഷസാഹചര്യമുണ്ട്‌. ഈ ചികിത്സാമാര്‍ഗങ്ങള്‍ താങ്ങാനാവാത്ത ഭൂരിപക്ഷം വരുന്ന ജനകോടികളിലെ ദരിദ്രരെയും സാധാരണക്കാരെയും ഈ വികാസം കെണിയില്‍പ്പെടുത്തുകയാണു ചെയ്യുന്നത്‌.
ഏതു മാരകരോഗം വന്നാലും രക്ഷപ്പെടുമെന്ന മോഹത്തില്‍ കടംവാങ്ങിയും വിറ്റുപെറുക്കിയും വമ്പന്‍ ആശുപത്രികളുടെ ആര്‍ത്തികളെ തൃപ്‌തിപ്പെടുത്താന്‍ പോന്ന രോഗിക്കൂട്ടങ്ങളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയുമാണ്‌. ജൗ ജനസഞ്ചയത്തിന്റെ നിസഹായത മുതലെടുത്ത്‌ അവരെ യൂറോപ്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മരുന്നുപരീക്ഷണങ്ങളുടെ ലാബോറട്ടിയാക്കിമാറ്റുന്ന സാഹചര്യങ്ങളെക്കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്‌. മനുഷ്യന്‍ ഗിനിപ്പന്നികളല്ല എന്നു സുപ്രീംകോടതിക്കു പറയേണ്ടിവരെ വന്നിട്ടുണ്ട്‌.
സാമൂഹികപ്രസക്‌തിയുള്ള ഈ രണ്ടു വിഷയങ്ങളാണ്‌ 'അപ്പോത്തിക്കിരി' എന്ന 'മെഡിക്കല്‍ ഡോക്യുമെന്റേഷ'നിലൂടെ മാധവ്‌ രാംദാസ്‌ പറയാന്‍ ശ്രമിക്കുന്നത്‌. സാമൂഹിക പ്രതിബദ്ധതയും ഉത്തമസന്ദേശവുമാണ്‌ നല്ല സിനിമയുടെ ലക്ഷണമെങ്കില്‍ അപ്പോത്തിക്കിരി ഒന്നാംതരം സിനിമയാണ്‌. അതല്ല കാഴ്‌ചക്കാരനുമായി ബുദ്ധിപരമായും ആസ്വാദനപരമായും സംവേദിക്കുന്ന കലാവസ്‌തുവാണ്‌ സിനിമയെങ്കില്‍ അപ്പോത്തിക്കിരി പരാജയപ്പെട്ട പരീക്ഷണമാണ്‌. സിനിമയെ നാടകത്തിലേക്കു പരിവര്‍ത്തനം ചെയ്ാന്‍ ശയ്രമിക്കുന്ന പിടിവിട്ട പരീക്ഷണം.
സാങ്കേതികവിദ്യകൊണ്ടാണു മനുഷ്യശരീരത്തിന്റെ അറിവുകളെക്കുറിച്ചുള്ള പരിമിതി ആധുനികചികിത്സകര്‍ മറികടക്കുന്നത്‌. അതുപോലെ സിനിമയും സാങ്കേതികതയുടെ കലയാണ്‌. സ്‌റ്റേജിന്റെ പരിമിതികളെ മറികടക്കാന്‍ നാടകം പല സൂത്രവിദ്യകളും അവതരിപ്പിക്കാറുണ്ട്‌. സ്‌റ്റേജ്‌ എന്ന പരിമിതി ഇല്ലാത്ത സിനിമയുടെ വിശാലമായ കാന്‍വാസും സാങ്കേതിക സാധ്യതകളും അത്തരം സൂത്രവിദ്യകളെ ഒഴിവാക്കാനാണ്‌ ശ്രമിക്കുന്നതും. സിനിമയില്‍ നാടകാവതരണങ്ങള്‍ പറ്റില്ല എന്നൊന്നുമല്ല പറഞ്ഞുവരുന്നത്‌. പക്ഷേ അപ്പോത്തിക്കിരി കണ്ടു കിളിപോയ കാഴ്‌ചക്കാരന്‍ എന്ന നിലയില്‍ പറയട്ടെ ഈ കാണിച്ചതൊക്കെ ശുദ്ധബോറാണ്‌.
തെരുവ്‌, എകാങ്ക നാടകങ്ങളില്‍ കാണുന്ന കറുത്ത തുണി ധരിച്ചു കണ്ണിനുമുകളില്‍ ചുവന്ന മാസ്‌ക് ധരിച്ച ചില കൂട്ടരുണ്ടല്ലോ അവരെയാണു അപ്പോത്തിക്കിരിയില്‍ കഥ പറയാന്‍ സംവിധായകന്‍ ഉപയോഗിച്ച ചില രോഗികളുടെ പ്രേതങ്ങളെ കണ്ടപ്പോള്‍ ഓര്‍ത്തുപോകുന്നത്‌.
'അപ്പോത്തിക്കിരി' എന്ന മള്‍ട്ടിസ്‌പെഷാലിറ്റി ഹോസ്‌പിറ്റലാണ്‌ സിനിമയുടെ പശ്‌ചാത്തലം. അവിടുത്തെ പ്രഗത്ഭനായ ന്യൂറോ സര്‍ജനാണ്‌ ഡോ. വിജയ്‌ നമ്പ്യാര്‍. ഡോക്‌ടര്‍ എന്ന നിലയില്‍ മിടുക്കനെങ്കിലും ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഭീകരന്റെ സ്‌റ്റെം സെല്‍ ക്ലിനിക്കല്‍ ട്രയല്‍സിന്‌(മൂലകോശ മരുന്നുപരീക്ഷണത്തിന്‌) നിസഹായരായ രോഗികളെ പരീക്ഷണത്തിനു വിധേയനാക്കാന്‍ ഡോക്‌ടര്‍ നിര്‍ബന്ധിതനാകുന്നു. പക്ഷേ പരീക്ഷണം പല രോഗികളിലും നെഗറ്റീവ്‌ ആകുന്നതോടെ ധാര്‍മികതയുടെ ചുഴിയില്‍പ്പെടുന്ന ഡോക്‌ടറുടെ ജീവിതം തന്നെ മാറിമറയുന്നു.
സിനിമയുടെ തുടക്കം തന്നെ ഡോക്‌ടര്‍ വിജയ്‌ നമ്പ്യാരെ ഒരു ആക്‌സിഡന്റില്‍പെട്ട്‌ ഇതേ ആശുപത്രിയില്‍ കോമ സ്‌റ്റേജില്‍ പ്രവേശിപ്പിക്കുന്നതായാണ്‌. കോമയില്‍ കിടക്കുന്ന ഡോക്‌ടറുടെ ഉള്ളിലുള്ള സംഘര്‍ഷങ്ങള്‍ പറയാനാണ്‌ മേല്‍പ്പറഞ്ഞ സങ്കേതങ്ങള്‍ സംവിധായകന്‍ ഉപയോഗിക്കുന്നത്‌. പക്ഷേ അത്‌ അതിനാടകീയവും ആവശ്യത്തിലേറെ വിരസതയും പലപ്പോഴും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണ്‌ എന്നു പറയാതെ വയ്യ.

സൈനിക കോടതിവിചാരണ എന്ന നമുക്കു പരിചിതമല്ലാത്ത ഒരു വിഷയം അതീവ വൈദഗ്‌ധ്യമാര്‍ന്ന ക്രാഫ്‌റ്റോടെ പറഞ്ഞ സിനിമയാണു മേല്‍വിലാസം. ഒരു കോടതിമുറിയുടെ മാത്രം പശ്‌ചാത്തലത്തില്‍(അപൂര്‍വം അവസരങ്ങളില്‍ ഒരു സൈനികകാമ്പസും) പറഞ്ഞ സിനിമയ്‌ക്കു ചില നാടകാംശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതു മികവുറ്റൊരു കലാസൃഷ്‌ടിയായിരുന്നു. എന്നാല്‍ ആ ആഖ്യാനമികവ്‌ ഇവിടെ കൈമോശം വന്നു.
നിര്‍ണയം, അയാളും ഞാനും തമ്മില്‍, വണ്‍ ബൈ ടു എന്നീ സിനിമകള്‍ മലയാളത്തില്‍ മെഡിക്കല്‍ രംഗത്തെ തട്ടിപ്പുകളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നവയാണ്‌. വണ്‍ ബൈ ടുവില്‍ മരുന്നുപരീക്ഷണങ്ങളുടെ ക്രിമിനല്‍ സ്വഭാവം തന്നെയായിരുന്നു ചര്‍ച്ചാവിഷയം.
ഒരു ഡോക്‌ടറുടെ ധാര്‍മിക സംഘട്ടനങ്ങളുടെ കഥയാണ്‌ അയാളും ഞാനും തമ്മില്‍ പറഞ്ഞത്‌. ഒരു ഫീച്ചര്‍ ഫിലിം എന്ന നിലയില്‍ കാഴ്‌ചക്കാരനെ കണക്കിലെടുത്തുകൊണ്ടാണ്‌ അയാളും ഞാനും തമ്മില്‍ അണിയിച്ചൊരുക്കിയത്‌.അപ്പോത്തിക്കിരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാല്‍ജോസിന്റെ മികവിനെ സാഷ്‌ടാംഗം നമിക്കണം.
അപ്പോത്തിക്കിരി ചില സീനുകളില്‍ എക്‌സലന്റ്‌ എന്നുവിശേഷിപ്പിക്കേണ്ട സമ്പന്നത പുലര്‍ത്തുന്നുണ്ട്‌ എന്നത്‌ സത്യം തന്നെയാണ്‌. എന്നാല്‍ മറ്റുപലരംഗങ്ങളിലും വരുന്ന അതിനാടകീയത ഈ മികവെല്ലാം ചോര്‍ത്തിക്കളയും.
ചിത്രത്തിന്റെ നിര്‍മാണവും രണ്ടു ഡോക്‌ടര്‍മാരാണ്‌. സ്‌ക്രിപ്‌റ്റ് കണ്‍സള്‍ട്ടന്റായി അരഡസന്‍ ഡോക്‌ടറര്‍മാരും. മാധവ്‌ രാംദാസും ഹേമന്ത്‌കുമാറും ചേര്‍ന്നൊരുക്കിയ തിരക്കഥയ്‌ക്ക് അതുകൊണ്ടുതന്നെ ആധികാരികതയുണ്ട്‌. മെഡിക്കല്‍ ജാര്‍ഗണുകള്‍ ഉപയോഗിക്കുന്നതിലെ കൃത്യത, എന്നാല്‍ അവ കാണികള്‍ക്കു മനസിലാകുന്ന തരത്തില്‍ പറയുന്നതിലെ സൂക്ഷ്‌മത എന്നിവയെല്ലാം അഭിനന്ദനമര്‍ഹിക്കുന്നു. ഇത്തരത്തിലുള്ള പ്രഫഷണല്‍ ആധികാരികത കൊണ്ടുവരുന്നത്‌ ശ്രദ്ധേയമാണ്‌. മികച്ച സംഭാഷണങ്ങളാണു സിനിമയുടേത്‌. പ്രത്യേകിച്ച്‌ ക്ലൈമാക്‌സിലെ സുരേഷ്‌ഗോപിയുടെ പ്രകടനത്തിലുള്ള സംഭാഷണങ്ങള്‍.
ജയസൂര്യ, ആസിഫ്‌ അലി, മീരാനന്ദന്‍, അഭിരാമി, തമ്പി ആന്റണി, രാഘവന്‍, ഇന്ദ്രന്‍സ്‌, സീമ ജി. നായര്‍ തുടങ്ങി ഒരു നീണ്ട നിര അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്‌. എല്ലാവരുടേയും, പ്രത്യേകിച്ച്‌ ഇന്ദ്രന്‍സിന്റെ പ്രകടനം ശ്രദ്ധേയം. നീണ്ട ഇടവേളയ്‌ക്കുശേഷമാണ്‌ അഭിരാമി മലയാളസിനിമയിലേക്കു തിരികെയെത്തുന്നത്‌. സുരേഷ്‌ഗോപിയുടെ ഭാര്യയുടെ വേഷം അഭിരാമി കൈയടക്കത്തോടെ തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

സുരേഷ്‌ഗോപിക്കു വളരെ നാളുകള്‍ക്കുശേഷം ലഭിച്ച വ്യത്യസ്‌തമായ വേഷമാണ്‌ ഡോ. വിജയ്‌ നമ്പ്യാരുടേത്‌. ശരീരഭാഷയിലും സംഭാഷണങ്ങളിലുമടക്കം കാര്യമായ മാറ്റം വന്ന ഒരു സുരേഷ്‌ഗോപിയെ കാണാം. സൗമ്യനായ ഡോ. വിജയ്‌ നമ്പ്യാരായി മലയാളത്തിന്റെ രോക്ഷാകുലനായ നായകന്‍ മാറുന്നത്‌ സുഖമുള്ളൊരു കാഴ്‌ചയാണ്‌. അമിതമായ പ്രകടനങ്ങളില്ലാതെ വിജയ്‌ നമ്പ്യാരെ ശ്രദ്ധേയനാക്കാന്‍ സുരേഷ്‌ ഗോപിക്കു കഴിയുന്നുണ്ട്‌. ജയസൂര്യയുടെ സുബിന്‍ എന്ന രോഗിയാണ്‌ കഥയുടെ വഴികള്‍ തുറന്നിടുന്നത്‌. അതിനാടകീയമായ വേഷമാണു ജയസൂര്യയ്‌ക്കു കൈകാര്യം ചെയ്യേണ്ടിവന്നതെങ്കിലും മോശമാക്കിയിട്ടില്ല.
സഹിക്കാന്‍ പറ്റാത്ത പശ്‌ചാത്തലസംഗീതമാണ്‌ സിനിമയുടേത്‌. ചാനലുകളിലെ ഏഴുമണിസീരിയലുകളില്‍ മാത്രം ഇപ്പോള്‍ കേട്ടുവരുന്ന ഈ കര്‍ണകഠോര ഹമ്മിംഗ്‌ ഇല്ലായിരുന്നെങ്കില്‍ പടം കുറച്ചുകൂടി നല്ലനിലയില്‍ ആസ്വദിക്കാനാവുമായിരുന്നു.   ഫേസ്‌ബുക്കിലെ പ്രശസ്‌തമായ പിക്‌ചര്‍പോസ്‌റ്റിലെ ഡയലോഗില്‍ 'ഈ പോസ്‌റ്റിട്ടവന്‍ പോയോ' എന്നു പറയുന്ന പ്രയോഗം കടമെടുത്താല്‍- 'ഈ ബി.ജി.എം. ഇട്ടവന്‍ പോയോ' എന്നു ചോദിക്കാനാണു തോന്നുന്നത്‌.        
അവസാനവാക്ക്‌: പടം ഫുള്‍ടൈം ആശുപത്രിയിലാണ്‌. ഓപ്പറേഷന്‍ തിയറ്ററിലെ വാതിലിനുമുന്നില്‍ കാത്തിരിക്കുന്ന കൂട്ടിരിപ്പുകാരന്റെ അവസ്‌ഥയാണ്‌ പാവം പ്രേക്ഷകന്‌. ച്ചാല്‍ ഒന്നുതീര്‍ന്നുകിട്ടിയാല്‍ മതിയെന്ന്‌....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Aug 13, 2014 1:09 pm

സ്റ്റീവ് ലോപ്പസ്:   

ഭാവാഭിനയത്തിന്റെ പുതുക്കൂട്ടം

സ്റ്റീവിന്റെ നിസംഗ ഭാവത്തെ ഫർഹാൻ ഫാസിലും അഞ്ജലിയുടെ നായികാഭാവത്തെ അഹാന കൃഷ്ണയും മികച്ചതാക്കി. താരങ്ങളില്ലെന്നതാണ് സ്റ്റീവ് ലോപ്പസിന് തെളിച്ചമേകുന്നത്. മിക്കവരും പുതുമുഖങ്ങളോ കണ്ടുശീലിച്ചവരോ അല്ലാത്തതിനാൽ കഥാപാത്രങ്ങളായി തന്നെ മനസിൽ കയറും. നമ്മളിലൊരാളായി തോന്നും. സ്വഭാവനടീനടന്മാരാണ് ഈ സിനിമയ്ക്ക് ഊറ്റം നൽകുന്നത്. ഗുണ്ടയുടെ രൂപഭാവങ്ങളും ഗൃഹനാഥന്റെ നിസഹായതയും ഭർത്താവിന്റെയും അച്ഛന്റെയും വിഭിന്ന വികാരങ്ങളും മുഖത്തൊരുക്കി ഹരിയായെത്തിയ സുജിത് ശങ്കറിന്റെ പ്രകടനം മറക്കാനാവില്ല. നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ സന്തതിയായ സുജിതിന്റെ കാസ്റ്റിംഗിനെ ബ്രില്ല്യന്റെന്നു പറയാം. അലൻസിയർ, കെ.എസ്.മിനി, ഹരിയുടെ ഭാര്യ അഞ്ജലിയായി അഭിജ, സുരഭി തുടങ്ങി പുതു അഭിനേതാക്കളുടെ നല്ലനിര തന്നെയുണ്ട് സിനിമയിൽ.

കാശ് മുതലാവുമോ

പാട്ടിടിപ്രേമം സിനിമ കണ്ടാലേ ടിക്കറ്റ് കാശ് മുതലാകൂ എന്നുള്ളവർക്ക് ഇഷ്ടമായെന്നു വരില്ല. തൊലിപ്പുറം വിട്ട് മനസു കൊണ്ട് സിനിമ കാണുന്നവർക്ക് തൃപ്തിയാകും.  

പായ്ക്കപ്പ്: മലയാളികൾ സിനിമ കാണാൻ തിയേറ്ററിൽ വരുന്നത് തിന്നാനും കുടിക്കാനുമാണോ? ഫോണിൽ സൊറ പറയാനും കമന്റടിക്കാനും കലപില കൂട്ടാനുമാണോ? എല്ലാവർക്കും എല്ലാ സിനിമയും ഇഷ്ടമായെന്നു വരില്ല. പ്രതിഷേധിക്കുകയുമാവാം, എണീറ്റുനിന്ന് കൂക്കി തീയേറ്റർ വിട്ടുപോകുന്നത് മാന്യതയുമാണ്. അച്ചടക്കത്തോടെ സിനിമ കാണുന്നവരുണ്ടെന്നത് മറക്കരുതേ.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Aug 13, 2014 1:20 pm

മാധവ് രാംദാസ് എന്ന സംവിധായകന്റെ വരവ് മലയാള സിനിമ പ്രേക്ഷകർ അറിഞ്ഞത് മേല്വിലാസം എന്ന സിനിമയുടെ ഡിവിഡി ഇറങ്ങി കഴിഞ്ഞതിനു ശേഷമാണു. സൂര്യ കൃഷ്ണമൂർത്തി എന്ന അതുല്യപ്രതിഭയുടെ നാടകം അതേ പടി വെള്ളിത്തിരയിലേക്ക് പകർത്തുക മാത്രമാണു ചെയ്തത് എന്ന വിമർശനം നില നിൽക്കുന്നത് കൊണ്ട് തന്നെമാധവ് രാംദാസിന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാണു അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ. സുരേഷ് ഗോപി, ആസിഫ് അലി, ജയസൂര്യ എന്നീ മുൻ നിരതാരങ്ങളെ അണിനിരത്തി ഹോസ്പിറ്റൽ പശ്ചാത്തലത്തിൽ മാധവ് രാംദാസ് ഒരുക്കിയ സിനിമയാണു അപ്പോത്തിക്കിരി.

കഥ.

മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെടാത്ത ഒരു പ്രമേയമാണു അപ്പോത്തിക്കിരിയുടെത്. വിദേശമരുന്നു കമ്പനികൾ തങ്ങളുടെ മരുന്നുകൾ പരീക്ഷിക്കാൻ വേണ്ടി പാവപ്പെട്ട രോഗികളെ തെരെഞ്ഞെടുക്കുകയും അതിനെ തുടർന്ന് അവർ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുമാണു അപ്പോത്തിക്കിരിയുടെ കഥാസാരം. ഇത്തരമൊരു സാഹചര്യത്തിൽ എത്തിപ്പെടാത്തവർക്ക് കൂടി സംവേദനം നടത്താൻ കഴിയുന്ന സാഹചര്യങ്ങളാണു സിനിമയിലുള്ളത്. ഒരു ചട്ടക്കൂടിൽ തന്റെ സിനിമയെ ഒതുക്കി അതു പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന രീതിയിൽ ഒരുക്കാൻ സംവിധായകനു സാധിച്ചിട്ടുണ്ട്.

പോസിറ്റീവ്സ്

1.സുരേഷ് ഗോപി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണു ഈ സിനിമ. ശബ്ദഗാംഭീര്യം കൊണ്ടും ആകാര സൗകര്യം കൊണ്ടും മലയാള സിനിമയിൽ തിളങ്ങിയ സുരേഷ് ഗോപിക്ക് വെല്ലു വിളി ഉയർത്താൻ ഉതകുന്ന വേഷങ്ങൾ ലഭിക്കാതിരിക്കുന്നതാണു അദ്ദേഹത്തിന്റെ കരിയറിലെ തിരിച്ചടികൾക്ക് കാരണം. ഇതിനു ഒരു പരിധി വരെ പരിഹാരം കാണാൻ അപ്പോത്തിക്കിരിയിലെ കഥാപാത്രത്തിനു കഴിയുന്നുണ്ട്.

2. ജയസൂര്യ. ഈ സിനിമയിലെ ഏറ്റവും മികച്ചത് എന്ന് ചൂണ്ടികാണിക്കാൻ കഴിയുന്ന ഘടകം ജയസൂര്യയുടെ കഥാപാത്രമാണു.കഥാപാത്ര പൂർണതയ്ക്ക് വേണ്ടി അന്യഭാഷാ നടന്മാർ നടത്തുന്ന തയ്യാറടുപ്പുകൾ കണ്ട് അത്ഭുതപ്പെടുന്നവർക്കുള്ള മലയാള സിനിമയുടെ മറുപടിയാണു ജയസൂര്യയുടെ വേഷം. ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അതിനർഹിച്ച പരിഗണന ലഭിക്കാത്ത മലയാള സിനിമയിലെ യുവനടന്മാരിൽ മുൻപന്തിയിലാണു ജയസൂര്യ എന്ന് നിസംശയം പറയാം.

3. ആസിഫ് അലി ഒരുപാട് പരിമിതികൾക്കുള്ളിൽ പെട്ട് വലയുന്ന ഒരു നടനാണു. എപ്പോഴൊക്കെ ആ പരിമിതികളെ നല്ല രീതിയിൽ അതിജീവിക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടാൻ ആസിഫിനു കഴിഞ്ഞിട്ടുണ്ട്. അത് പക്ഷെ വളരെ ചുരുക്കം ചില സിനിമകളിൽ ആണെന്നു മാത്രമുള്ള കുറവ് നികത്താൻ അപ്പോത്തിക്കിരിയിലെ ചെറുതെങ്കിലും മികച്ച വേഷം സഹായിക്കും.

4. ഇന്ദ്രൻസ്, അഭിരാമി തുടങ്ങിയ സഹനടീനടന്മാരും മികച്ച പ്രകടനം തന്നെയാണു ചിത്രത്തിൽ കാഴ്ച്ചവെച്ചത്.

5. ഛായാഗ്രഹണം , എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ വളരെ മികച്ചത് എന്ന് പറയാൻ കഴിയില്ലെങ്കിലും ഒട്ടും മോശമല്ലാത്ത ശൈലി സ്വീകരിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

6. അപ്പോത്തിക്കിരിയുടെ ആദ്യത്തെ പോസിറ്റീവും അവസാനത്തെ പോസിറ്റീവും ഈ സിനിമ സംവിധാനം ചെയ്ത മാധവ് രാംദാസ് തന്നെയാണു. നല്ല സിനിമകൾ മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ബോക്സോഫീസ് വിജയം എന്ന മോഹിപ്പിക്കുന്ന സിംഹാസനത്തിനു പിറകെ പോവാതെ സമൂഹ മനസാക്ഷിക്ക് നേരെ ചോദ്യചിഹ്നമുണർത്തുന്ന സിനിമകൾ എടുക്കാൻ അദ്ദേഹം കാണിക്കുന്ന ധൈര്യം പ്രശംസനീയം തന്നെയാണു.
ആതുര സേവനം എന്നവാക്കിന്റെ അർത്ഥം തന്നെ മാറി കൊണ്ടിരിക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ ആശുപത്രികളിൽ രോഗികൾക്ക് മേൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ ഉയരുന്ന ഒരു ശബ്ദം എന്ന നിലയ്ക്ക് വളരെ വിലപ്പെട്ട സന്ദേശമാണു ഈ സിനിമ നൽകുന്നത്.

നെഗറ്റീവ്സ്.

ഇത്തരമൊരു സംരഭത്തിന്റെ കുറവുകൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ട് പിടിച്ച് അത് കൊട്ടി ഘോഷിച്ച് ഈ സിനിമയെ ചെറുതാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതൊരിക്കലും ഉചിതമായ ഒരു പ്രവർത്തിയല്ല. എങ്കിലും അതിഭാവുകത്വം നിറഞ്ഞ രംഗങ്ങൾ ബോധപൂർവ്വമോ (അല്ലാതെയോ) കൂട്ടി ചേർക്കാൻ സംവിധായകൻ ശ്രമിച്ചത് ചിത്രത്തിന്റെ ആസ്വാദനത്തിനെ ഒരു പരിധിവരെ ബാധിക്കുന്നുണ്ട്. സ്വഭാവികമായി കഥ പറയുമ്പോൾ ചിത്രത്തിന്റെ വേഗത കുറവായിരിക്കും ശരിതന്നെ. പക്ഷെ മനഃപൂർവ്വം ചില സമയങ്ങളിൽ വേഗത കുറച്ചിരിക്കുന്നത് ഒരു ചെറിയ അസ്വസ്ഥത ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തന്നെ ഉണ്ടാകാം. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഗംഭീര സിനിമ എന്ന് അപ്പോത്തിക്കിരിയെ വിശേഷിപ്പിക്കുന്നതിനു ഇതൊന്നും തടസ്സമാവുന്നില്ല എന്നതാണു വാസ്തവം

പ്രേക്ഷക പ്രതികരണവും ബോക്സോഫീസ് പ്രകടനവും

നല്ല സിനിമകളെ കാലങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രമേ അംഗീകരിക്കു എന്ന് മലയാള സിനിമ പ്രേക്ഷകർക്ക് വാശി ഉള്ളത് കൊണ്ട് വിരല്ലിലെണ്ണാവുന്ന പ്രേക്ഷകരെ സിനിമയ്ക്ക് ഉണ്ടായിരുന്നുള്ളു. ചിത്രത്തിനു ഗംഭീര അഭിപ്രായം ലഭിച്ചെങ്കിലും പ്രേക്ഷകർ ഇത്തരം സിനിമകൾ ഡിവിഡി ആയി കാണാൻ കൂടുതൽ താല്പര്യം കാണിക്കുന്നു എന്നത് കൊണ്ട് ബോക്സോഫീസിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.

റേറ്റിംഗ് 4/5

അടിക്കുറിപ്പ്: സീരിയസ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള സിനിമ ആയത് കൊണ്ട് ദയവ് ചെയ്ത് അപ്പവും കറിയും എന്ന് ഈ സിനിമയെ പരിഹസിക്കുന്നവനും കോമാളികളികൾ ഇഷ്ടപ്പെടുന്നവനുമൊക്കെ ഇത് കളിക്കുന്ന തിയറ്ററിന്റെ പരിസരത്തേക്ക് പോകാതിരിക്കുന്നതാണു നല്ലത്. അവനൊക്കെ കണ്ട് പൊട്ടിച്ചിരിക്കാൻ ഇതിൽ പട്ടിയുമില്ല ഉണ്ടെങ്കിൽ തന്നെ അതൊട്ട് മൂത്രമൊഴിക്കുന്നുമില്ല.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Aug 13, 2014 1:35 pm

അടിക്കുറിപ്പ്: സീരിയസ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള സിനിമ ആയത് കൊണ്ട് ദയവ് ചെയ്ത് അപ്പവും കറിയും എന്ന് ഈ സിനിമയെ പരിഹസിക്കുന്നവനും കോമാളികളികൾ ഇഷ്ടപ്പെടുന്നവനുമൊക്കെ ഇത് കളിക്കുന്ന തിയറ്ററിന്റെ പരിസരത്തേക്ക് പോകാതിരിക്കുന്നതാണു നല്ലത്. അവനൊക്കെ കണ്ട് പൊട്ടിച്ചിരിക്കാൻ ഇതിൽ പട്ടിയുമില്ല ഉണ്ടെങ്കിൽ തന്നെ അതൊട്ട് മൂത്രമൊഴിക്കുന്നുമില്ല.
       
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Aug 13, 2014 2:51 pm

Binu wrote:
അടിക്കുറിപ്പ്: സീരിയസ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള സിനിമ ആയത് കൊണ്ട് ദയവ് ചെയ്ത് അപ്പവും കറിയും എന്ന് ഈ സിനിമയെ പരിഹസിക്കുന്നവനും കോമാളികളികൾ ഇഷ്ടപ്പെടുന്നവനുമൊക്കെ ഇത് കളിക്കുന്ന തിയറ്ററിന്റെ പരിസരത്തേക്ക് പോകാതിരിക്കുന്നതാണു നല്ലത്. അവനൊക്കെ കണ്ട് പൊട്ടിച്ചിരിക്കാൻ ഇതിൽ പട്ടിയുമില്ല ഉണ്ടെങ്കിൽ തന്നെ അതൊട്ട് മൂത്രമൊഴിക്കുന്നുമില്ല.
       
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Aug 13, 2014 2:53 pm

Binu wrote:
അടിക്കുറിപ്പ്: സീരിയസ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള സിനിമ ആയത് കൊണ്ട് ദയവ് ചെയ്ത് അപ്പവും കറിയും എന്ന് ഈ സിനിമയെ പരിഹസിക്കുന്നവനും കോമാളികളികൾ ഇഷ്ടപ്പെടുന്നവനുമൊക്കെ ഇത് കളിക്കുന്ന തിയറ്ററിന്റെ പരിസരത്തേക്ക് പോകാതിരിക്കുന്നതാണു നല്ലത്. അവനൊക്കെ കണ്ട് പൊട്ടിച്ചിരിക്കാൻ ഇതിൽ പട്ടിയുമില്ല ഉണ്ടെങ്കിൽ തന്നെ അതൊട്ട് മൂത്രമൊഴിക്കുന്നുമില്ല.
       
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Aug 13, 2014 3:30 pm

Binu wrote:
അടിക്കുറിപ്പ്: സീരിയസ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള സിനിമ ആയത് കൊണ്ട് ദയവ് ചെയ്ത് അപ്പവും കറിയും എന്ന് ഈ സിനിമയെ പരിഹസിക്കുന്നവനും കോമാളികളികൾ ഇഷ്ടപ്പെടുന്നവനുമൊക്കെ ഇത് കളിക്കുന്ന തിയറ്ററിന്റെ പരിസരത്തേക്ക് പോകാതിരിക്കുന്നതാണു നല്ലത്. അവനൊക്കെ കണ്ട് പൊട്ടിച്ചിരിക്കാൻ ഇതിൽ പട്ടിയുമില്ല ഉണ്ടെങ്കിൽ തന്നെ അതൊട്ട് മൂത്രമൊഴിക്കുന്നുമില്ല.
       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Aug 30, 2014 5:37 pm

എലിവിഷമെവിടെ?

'കീപ്പ് യുവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആന്‍ഡ് ലോജിക് എവേ'..
പെരുച്ചാഴി തുടങ്ങുന്നതിനു മുമ്പ് സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന മുന്നറിയിപ്പാണ്.
സമ്മതിച്ചു. രണ്ടും ഓഫാക്കാം. എന്നാലും ലോജിക് ലോക്ക് ചെയ്യുന്നതിനൊക്കെ ഒരു പരിധിയില്ലേ അണ്ണാ?. 'പെരുച്ചാഴി' തനി തൊരപ്പന്‍ തന്നെ. നല്ല എലിവിഷം കൊടുത്തു കൈയോടെ തീര്‍ക്കേണ്ട മാരകസൈസ്. സോഷ്യല്‍ സറ്റയറാണത്രേ, സോഷ്യല്‍ സറ്റയര്‍! തേങ്ങാക്കൊലയാണ് ! കടുത്ത ലാല്‍ഫാനിസം ബാധിച്ചവര്‍ മാത്രം എണീറ്റുനിന്നു വിസിലടിക്കും. അല്ലാത്തവര്‍ എലി കരണ്ട കേക്കു തിന്നവന്റെ അവസ്ഥയിലാകും. മധുരമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, ചില്ലറ രസമുണ്ടോ എന്നു ചോദിച്ചാല്‍ അതും ഉണ്ട്. എന്നാല്‍ മൊത്തത്തില്‍ മനംപിരട്ടും.
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത, സാന്ദ്രാ തോമസും വിജയ് ബാബുവും ചേര്‍ന്നു നിര്‍മിച്ച (രണ്ടുപേരും ചിത്രത്തിലുണ്ട്.)'പെരുച്ചാഴി' എന്ന ലാല്‍ചിത്രത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. 'വിന്റേജ്' ലാലിനെ പുന:സൃഷ്ടിച്ച് ഒരു സോഷ്യല്‍ സറ്റയര്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് പടം. ചില സന്ദര്‍ഭങ്ങളില്‍ സിനിമ പൊട്ടിച്ചിരിപ്പിക്കും. ലാല്‍ എന്ന ഒറ്റയാള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ കരിസ്മയില്‍. അല്ലാത്തപ്പോള്‍ മെയ്ഡ് ഇന്‍ അമേരിക്ക വിവരക്കേടുകളാണു മോഹന്‍ലാലിന്റെ ഈ ന്യൂ ജനറേഷന്‍ കോമഡി മുഴുവന്‍. ന്യൂ ജനറേഷന്‍ എന്നുവച്ചാല്‍ അശ്‌ളീലത്തിന് അശ്‌ളീലം, ദ്വയാര്‍ഥത്തിന് ദ്വയാര്‍ഥം എന്നിവ ആവശ്യത്തിനുണ്ടെന്നര്‍ഥം.
വളരെ പ്രോമിസിംഗ് ആയ ഒരു തുടക്കത്തിനുശേഷമാണു പെരുച്ചാഴി നിരാശപ്പെടുത്തുന്നത്. അമേരിക്കയില്‍ കലിഫോര്‍ണിയ സംസ്ഥാനത്തിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കാമ്പയിന്‍ ടീമിന്റെ ചുമതല മലയാളിയായ സണ്ണി കുരിശിങ്കല്‍(വിജയ് ബാബു) എന്ന മലയാളിക്കാണ്. കക്ഷി വലിയ ഹാര്‍വാര്‍ഡ് എം.ബി.എ. ആണെങ്കിലും കാമ്പയിനില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജോണ്‍ കോറിയുടെ റേറ്റിംഗ് കൂട്ടാനുള്ള ഐഡിയ പോരാ. അതിനുബന്ധുവായ കേരളത്തിലെ പി.ഡബ്ല്യൂ.ഡി. മന്ത്രി ഫ്രാന്‍സിസ് (മുകേഷിന്റെ) സഹായം തേടുന്നു. തനിക്കു പാരയാകുമെന്നു ഭയക്കുന്ന രാഷ്ട്രീയ എതിരാളിയും കുതന്ത്രങ്ങളുടെ ആശാനുമായ ജഗന്നാഥനെ(മോഹന്‍ലാല്‍) മന്ത്രി അമേരിക്കയിലേക്കു കയറ്റിവിടുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജഗന്നാഥന്‍ നടത്തുന്ന തരികിടകളാണ് പിന്നീടുള്ളതത്രയും. ഇതാണു പടത്തിന്റെയൊരു ലൈന്‍. അതായത് തൊഴുത്തില്‍കുത്തും കുതികാല്‍വെട്ടും കുലത്തൊഴിലാക്കിയ നമ്മുടെ രാഷ്ട്രീയക്കാരനെ 'പരിപാവനമായ' ജനാധിപത്യ വ്യവസ്ഥ കളിയാടുന്ന അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്കു കയറ്റിവിടുന്നു.

ഇവിടുത്തെ ലോലെവല്‍ പൊളിറ്റിക്‌സ് കളിച്ചുപരിചയിച്ച ജഗന്നാഥന്‍ ജാതിയും നിറവുമെല്ലാം വച്ചൊരുകളി കളിച്ചു അമേരിക്കക്കാരനെയും വെടക്കാക്കുന്നുണ്ട്. എങ്ങനുണ്ട്?.. അതെന്തെങ്കിലും ആകട്ടെ, ലോജിക് വേണ്ടെന്നു മുന്‍കൂര്‍ ജാമ്യമുണ്ടല്ലോ? ശരി വേണ്ട, ലോജിക്കില്ലായ്മയിലും ചില ലോജിക്കുകളില്ലേ.? സി.ഐ.ഡി. മൂസ പോലുള്ള ജമ്പനും തുമ്പനും പരിപാടിയില്‍വരെ നമ്മളീ ലോജിക്കില്ലായ്മ സമ്മതിച്ചുകൊടുത്തു ഹിറ്റാക്കിയതാണ്.(അല്ലെങ്കില്‍തന്നെ സിനിമയില്‍ ലോജിക് വേണമെന്നാര്‍ക്കാണു നിര്‍ബന്ധം) പക്ഷേ അവിടെ എന്റര്‍ടെയ്ന്‍മെന്റ് എന്നൊരു ഘടകം സകല വാണിജ്യചേരുവകളോടും കൂടി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 'പെരുച്ചാഴി' പിഴയ്ക്കുന്നത് അവിടെയാണ് തുടക്കത്തിലെ ഒരു ഇരുപതു മിനിട്ടിനുശേഷം പടം നല്ല ബോറാണ്. എന്നുവച്ചാല്‍ മദ്യപാനം, പെണ്ണുപിടിത്തം ഇതുതന്നെ പരിപാടി. അതിനിടയില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പു ജയിക്കാന്‍ ചില ഉഡായിപ്പ് നമ്പരുകള്‍.
നൈസര്‍ഗികമായ കുസൃതികൊണ്ടു കാണികളെ കൈയിലെടുക്കാന്‍ ലാലിനോളം പോന്നൊരു നടനെ മലയാളം കണ്ടിട്ടില്ല. ആ നടനെ വീണ്ടെടുക്കാന്‍ ഒരുപരിധിവരെ സിനിമയ്ക്കാകുന്നുണ്ട്. ആ ലാലിന്റെ കൊച്ചുതമാശകളിലൂടെയാണ് പടം മുന്നേറുന്നത്. ശിങ്കിടികളായി വരുന്ന ബാബുരാജിന്റെയും അജുവര്‍ഗീസിന്റെയും പീഡനകോമഡികള്‍ക്കിടയില്‍നിന്ന് എണീറ്റോടാതിരിക്കാന്‍ ശക്തിതരുന്നത് ലാലിന്റെ 'വിന്റേജ്' പ്രകടനമാണ്. പടം തുടങ്ങുന്നതേ ലാലിന്റെ പഴയഹിറ്റു ഡയലോഗുകളുടെ ശബ്ദരേഖയിലൂടെയാണ്. ഏയ് ഓട്ടോ, തൂവാനത്തുമ്പികള്‍, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ലാലിന്റെ പഴയഹിറ്റുകളിലെ ഗാനങ്ങള്‍ വച്ച് വിദേശനായികമാരെവച്ചുള്ള പാട്ടുകളും ഒരുക്കിയിട്ടുണ്ട്. (സന്തോഷ് പണ്ഡിറ്റിനെ ഓര്‍മ വന്നോ എന്തോ...?)പക്ഷേ ഈ ശ്രമം ചിലപ്പോഴൊക്കെ പഴയ ലാലിന്റെ വിളറിയ പ്രേതത്തേയാണു സ്‌ക്രീനില്‍ എത്തിക്കുന്നത് എന്നു പറയാതെ വയ്യ.
ഇംഗ്‌ളീഷറിയാത്ത നായകനാണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിക്കാനിറങ്ങുന്നത്. മലയാളമറിയാത്ത നായികയും(രാഗിണി നന്ദിനി) ഇംഗ്ലീഷറിയാത്ത നായകനും കൂടിയൊരു 'മംഗ്ലീഷും' ഇതിനിടയില്‍ കളിയ്ക്കുന്നുണ്ട്. ലാല്‍ അമേരിക്കയില്‍ വരുന്നതുവരെ പടം ഡബിള്‍ ഒകെയാണ്. മന്ത്രിയായി വരുന്ന മുകേഷും രമേഷ് പിഷാരടിയുമായുള്ള സംഭാഷണങ്ങള്‍ പൊട്ടിച്ചിരിപ്പിക്കും. കുഞ്ഞുപിള്ളേരുമായി ക്രിക്കറ്റ് കളിച്ചുകൊണ്ടുള്ള ലാലിന്റെ ഇന്‍ഡ്രൊ, സ്‌റ്റൈല്‍, ഇതെല്ലാം ആരാധകര്‍ക്കു വിരുന്നാണ്. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള അവതരണം (ഉപയോഗിക്കുന്ന ഭാഷ, പ്രയോഗങ്ങള്‍ എന്നിവയോടു ശക്തമായി വിയോജിക്കുന്നുവെങ്കിലും) രസനീയമാണ്. പക്ഷേ പടം അമേരിക്കയില്‍ ലാന്‍ഡ് ചെയ്യുന്നതോടെ കൈവിട്ടുപോകും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിനെ തളയ്ക്കാന്‍ പെരുച്ചാഴിയും രാഷ്ട്രീയ തന്ത്രജ്ഞനുമായ ജഗന്നാഥന്‍ വയ്ക്കുന്ന ഫോര്‍മുല തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് 5000 രൂപ ഇരുമുടിടാക്‌സ് ഏര്‍പ്പെടുത്തുകയാണ്. ഏതാണ്ട് ഇതേനിലവാരമുള്ള ബുദ്ധികളാണ് അമേരിക്കയിലെ ഗവര്‍ണര്‍ തെരഞ്ഞടുപ്പിലും ശിങ്കിടികള്‍ സദാസമയവും അണ്ണാ അണ്ണാ എന്നു വിളിക്കുന്ന ജഗു അണ്ണന്‍ പ്രയോഗിക്കുന്നത്. അതായത് ഈ ലോജിക്കില്ലാ എന്ന മുന്‍കൂര്‍ ജാമ്യമെടുത്തതിന്റെ കാരണം ഇതാണ്, മോഹന്‍ലാലിന്റെ കഥാപാത്രമൊഴിച്ചു സകല കഥാപാത്രങ്ങളും(എന്നുവച്ചാല്‍ കണ്ടുകൊണ്ടിരിക്കുന്ന നമ്മള്‍ ഉള്‍പ്പെടെ) മണ്ടന്മാരാണ്. എന്നാലേ കഥമുന്നോട്ടുപോകൂ.

ജെസി എന്ന കോള്‍ഗേളായാണ് രാഗിണി( വിജയുടെ തലൈവയിലെ രണ്ടാം നായിക) വേഷമിടുന്നത്. നായകന്‍ കള്ളടിച്ചുപൂസായി കോള്‍ഗേളിനു വിലപറഞ്ഞുറപ്പിക്കുന്ന അപൂര്‍വരംഗമുണ്ട് സിനിമയില്‍. നായികയോടു പ്രേമം, കൊച്ചിനെ തട്ടിക്കൊണ്ടുപോകല്‍, വില്ലനുമായി ഗോഡൗണിലൊരു ഇടി എന്നുവേണ്ട സകലതിരികിടകളും കൂടി ഒന്നിച്ചുവരുന്ന രണ്ടാംപകുതിയില്‍ 'ഭീകര'ട്വിസ്‌റ്റോടു കൂടിയ ക്ളൈമാക്‌സും കൂടിയാകുന്നതോടെ നമ്മളു പെരുച്ചാഴി കടിച്ച അവസ്ഥയിലാകും.
ഗവര്‍ണര്‍ തെരഞ്ഞെടുപ്പിനു അമേരിക്കന്‍ വോട്ടര്‍മാരെ വീഴിക്കാന്‍ നമ്മടെ ജഗു കാണിക്കുന്ന നമ്പറുകള്‍ കണ്ടാല്‍ 2016 യു.എസ്. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സാക്ഷാല്‍ ബരാക് ഒബാമയുടെ പിന്മുറക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനു പ്രചാരണത്തിനു വിളിക്കാന്‍ സാധ്യതയുണ്ട്. തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ പാസ്‌പോര്‍ട്ട് എടുത്ത് റെഡിയായിരുന്നോണം. അഞ്ചുവര്‍ഷം മുമ്പ് അച്ചമുണ്ടു അച്ചമുണ്ടു എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ച സംവിധാകയനാണ് അരുണ്‍ വൈദ്യനാഥന്‍. അത്യാവശ്യം പണിയൊക്കെ അറിയാവുന്ന ആള്‍ തന്നെയാണെന്നു പെരുച്ചാഴിയുടെ മേക്കിംഗ് സ്‌റ്റെലും മനസിലാക്കിത്തരും. പക്ഷേ ചുക്കിനും ചുണ്ണാമ്പിനുംകൊള്ളാത്ത സബ്ജക്ട് സിനിമയാക്കിയാല്‍ എന്തുസംഭവിക്കുമെന്നുള്ളതിന്റെ നല്ലൊന്നാന്തരം തെളിവാണ് സിനിമ. കേരളരാഷ്ട്രീയം അമേരിക്കയില്‍ നടപ്പാക്കിയാല്‍ എങ്ങനിരിക്കും എന്ന ആശയമൊക്കെ ഗംഭീരം. പക്ഷേ പറഞ്ഞുവന്നപ്പോള്‍ ഈ പറഞ്ഞ സറ്റയര്‍ കേരളരാഷ്ട്രീയത്തെക്കുറിച്ചാണെങ്കിലും ശുദ്ധ അസംബന്ധമാണ്.
ശ്യാമപ്രസാദിന്റെ 'ഇംഗ്ലീഷ്' എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ അജയന്‍ വേണുഗോപാലാണു പെരുച്ചാഴിയുടെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തിരക്കഥയുടെ പരാജയത്തെ പൊതിഞ്ഞുപിടിക്കുന്നതും ഈ പറയുന്ന സോഷ്യല്‍ സറ്റയര്‍ എന്ന മൂഡിലേക്കു സിനിമയെ ഒരു പരിധിവരെ എത്തിക്കുന്നതും അജയന്‍ എഴുതിയ നല്ല ചില വണ്‍ലൈനുകള്‍ അടക്കമുള്ള മികച്ച സംഭാഷണങ്ങളാണ്. അതിനൊപ്പം ലാല്‍ എന്ന മാജിക്കുകാരന്റെ പ്രകടനം കൂടിയായതോടെ പെരുച്ചാഴിയെ സഹിക്കാനാവുന്നുണ്ട്.
സിനിമയുടെ സംഗീതമാണ് കൊലപാതകം. അറോറ എന്ന മഹാനാണ് ആ പ്രതി. അതാരാണാവോ? ആരായാലും കൊള്ളം. 'പോ മോനേ ദിനേശാ' എന്നാണൊരു പാട്ടുതുടങ്ങുന്നത്. പൂനം ബജ്‌വ എന്നൊരു സുന്ദരി മേനികാട്ടി ഐറ്റം ഡാന്‍സ് ചെയ്യുന്നതുകൊണ്ട് ജനം സഹിക്കും. അല്ലായിരുന്നെങ്കില്‍ വയലന്റായേനേ.
' അമേരിക്ക അമേരിക്ക' എന്നുമന്ത്രിച്ച് സാധനം കൈയിലുണ്ടോ എന്നു ചോദിച്ച് ദാസനും വിജയനും' അമേരിക്കയിലൊരു മിഷനുമായെത്തിയിട്ട് ( അക്കരെ അക്കരെ അക്കരെ) കാല്‍നൂറ്റാണ്ടോളം ആയി. ഇക്കുറിയും വിജയനു പകരം രണ്ടുവിവരദോഷി ശിങ്കിടികളേയും കൊണ്ട് ലാലേട്ടന്‍ അതിലും വലിയ മിഷനുമായി വന്നതാണ്. പക്ഷേ ചീറ്റിപ്പോയി എന്നല്ലാതെ എന്തുപറയാന്‍.
സറ്റയര്‍ ആയാല്‍ എന്തുമാവാമെന്നാണു സംവിധായക ശിങ്കത്തിന്റെ ധാരണ എന്നു തോന്നുന്നു. മുല്ലപ്പെരിയാറിന്റെ കാര്യം പറഞ്ഞു തമിഴരെ പാണ്ടി, എന്നും അണ്ണാച്ചീ എന്നും വിളിച്ച് അപഹസിക്കുന്നതും തടികൂടിയ എയര്‍ഹോസ്റ്റസുമാരെ രൂപത്തിന്റെ പേരില്‍ മാത്രം പരിഹസിക്കുന്നതും ടോയ്‌ലറ്റ് പേപ്പര്‍ വച്ചുള്ള ബാബുരാജിന്റെ വള്‍ഗര്‍ പ്രകടനങ്ങളും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും ഈ സറ്റയര്‍ എന്ന ലേബലില്‍ ഒളിച്ചുകടത്തുന്ന തോന്ന്യാസങ്ങളാണ്. അല്ലെങ്കിലും സിനിമാക്കാര്‍ക്കൊക്കെ എന്തും ആകാമല്ലോ? തിരിച്ചുപറയുമ്പോഴാണല്ലോ ചൊറിയുന്നത്.

ഫെയ്‌സ്ബുക്കില്‍ മനോരോഗികള്‍ സജീവമാണെന്നും മനോരോഗത്തിന്റെ പ്രകടനങ്ങള്‍ മുന്‍കാലങ്ങളില്‍ പൊതുശൗചാലയങ്ങളുടെ ചുവരുകളിലും ട്രെയിനുകളിലെ ടോയ്‌ലറ്റിലും നികൃഷ്ടഭാഷകളെഴുതിയായിരുന്നു പ്രകടിപ്പിച്ചിരുന്നെതെങ്കില്‍ ഇന്നു ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെയാണു പ്രകടനമാകുന്നത് എന്നൊക്കെ പറഞ്ഞ് നമ്മടെ സംവിധായകന്‍ രഞ്ജിത്താണ്. സമ്മതിച്ചു. തര്‍ക്കിക്കുന്നില്ല. പക്ഷേ ഈ എഴുതാന്‍ ടോയ്‌ലറ്റ് കിട്ടാത്ത, ഫെയ്‌സ്ബുക്കില്‍ മനോരാഗം തീരാത്ത ചിലര്‍ അതിലും വലിയ മാധ്യമമായ സിനിമയെടുത്തും ഇത്തരം സൂക്കേടുകള്‍ തീര്‍ക്കാറുണ്ട്. സംശയുമുണ്ടേല്‍ അണ്ണന്‍ കൂതറയും പെരുച്ചാഴിയുമൊക്കെ ഒന്നു കണ്ടുനോക്ക്. ഏതുപക്ഷത്താണു മനോരോഗികള്‍ കൂടുതല്‍ എന്നു നമ്മുക്കു സംവദിക്കാം.
അവസാനവാക്ക്: ഇതു മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നല്ല കഥാപാത്രങ്ങളുടെ നൊസ്റ്റാള്‍ജിയ സൃഷ്ടിച്ച് എന്തോ കാട്ടിക്കൂട്ടാനുള്ള ഗിമ്മിക്കാണ്. അതു മതിയെന്നുള്ളവര്‍ക്ക്, ലാല്‍ ആരാധകരാണെങ്കില്‍ ഒരു കൈനോക്കാം; ചിലപ്പോള്‍ ആസ്വദിക്കാന്‍ പറ്റിയേക്കും. അല്ലാത്തവര്‍ ഇതു നമ്മുടെ പോക്കറ്റ് തുരക്കുന്ന പെരുച്ചാഴി തന്നെ എന്ന ബോധത്തില്‍ കയറുക.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Aug 30, 2014 8:27 pm

ithokke onnu vaayichu nokkundhu nalladaayirikkum

[You must be registered and logged in to see this link.]

Last edited by ranjith on Sat Aug 30, 2014 8:49 pm; edited 3 times in total
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Sat Aug 30, 2014 8:33 pm

പെരുച്ചാഴി ~ തികച്ചു ഒരു ലാലേട്ടൻ കോമഡി ഫാമിലി പടം...

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിന്ന പെരുച്ചാഴി എത്തി. ഫ്രൈഡേ ഫിലിം ഹൗസ്സിന്റെ ബാനറിൽ വിജയ്‌ ബാബു - സാന്ദ്ര തോമസ്‌ നിർമിച്ച് അരുണ്‍ വൈദ്യനാഥൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ പെരുച്ചാഴിയിൽ മുകേഷ്, അജു വർഗിസ്, വിജയ്‌ ബാബു, ബാബുരാജ്‌ എന്നിവരാണ് കേന്ദ്ര കഥപാത്രങ്ങൾ. മിനി സ്ക്രീൻ അഭിനയത്രി രാഗിണി നന്ദവാണിയും ചിത്രത്തിൽ ഉണ്ട്.

സുഹൃത്തുകളായിരുന്ന ജഗന്നാഥനും (മോഹൻലാൽ) മുഖ്യമന്ത്രി ഫ്രാൻസിസ് കുഞ്ഞപ്പനും (മുകേഷ്) തമ്മിൽ രാഷ്ട്രിയ കാരണങ്ങളാൽ മൂലം തെറ്റി പിരിയുകയും ചങ്ങാതിമാരായ പൊട്ടക്കുഴി ജബ്ബാറും (ബാബുരാജ്‌) വയലാർ വർക്കിയും (അജു വർഗീസ്‌) ഒപ്പം അമേരിക്കയിലെ ഒരു ഇലക്ഷൻ സമയത്ത് എത്തുന്നു. അവിടെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോണ്‍ കോറിയെ പരിജയപ്പെടുകയും പിന്നീട് ജോണിനെ ജയിപ്പിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ കഥ.

കൂടുംബ പ്രേക്ഷകരെയും ലാലേട്ടൻ ആരാധകരെയും രസിപ്പിക്കുന്ന ഈ ചിത്രം തീർത്തും ഒരു മാസ്സ് കോമഡി എന്റർറ്റെനർ ആണ്. ലാലേട്ടന്റെ രസിക്കൻ ഭാവങ്ങളും അജു വർഗീസും ബാബു രാജും ചേർന്നുള്ള ഹാസ്യ രംഗങ്ങളും എന്നും മലയാളികൾ ഇഷ്ടപ്പെടുന്ന ലാലേട്ടൻ - മുകേഷ് ഒന്നിച്ച് വരുന്ന സീനുകളും ഒപ്പം അമേരിക്കയിലെ സുപ്പർ ചിത്രികരണവുമാണ് പടത്തിലെ പ്രത്യേകതകൾ.
എല്ലാർക്കും ഇഷ്ടപെട്ടുന്ന ഒരു ഓണം കോമഡി കുടുംബ ചിത്രം. അപ്പൊ ഈ ഓണം അടിപോളിക്ക ഓണം... അടിച്ചു പൊളിക്കാം ലാലേട്ടനോടൊപ്പം... കാണാൻ മറക്കല്ലേ...!!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 03, 2014 10:36 am

മുന്നറിയിപ്പ് - മമ്മൂട്ടി അഭിനയം നിർത്താൻ സമയം ആയില്ല

മുന്നറിയിപ്പ് - വേണു സംവിധാനം നിർവഹിച്ച സിനിമ - നല്ലൊരു സിനിമ ആണ്.

ഹാരോൾഡ്‌ ക്ലർമൻ എന്ന അമേരിക്കൻ നാടക സംവിധായകൻ ഒരിക്കൽ പറഞ്ഞത്, മികച്ച ഒരു സംവിധായകൻ എന്ന് നിങ്ങളെ വാഴ്ത്താൻ മികച്ച ഒരു തിരക്കഥയും മികച്ച കുറെ നടീനടന്മാരുടെ ആവശ്യമേ ഉള്ളൂ എന്നാണ്. കാണുന്നവർക്ക് നിങ്ങൾ മികച്ച ഒരു സംവിധായകൻ ആണ് എന്ന് പറയാൻ പിന്നെ മടി ഉണ്ടാവില്ല. ഇവിടെ മമ്മൂട്ടി എന്ന നടന്റെ മികച്ച അഭിനയം കാണാം, ഒപ്പം അപർണ ഗോപിനാഥ് എന്ന മികച്ച നടിയും. അതേസമയം​ ഉണ്ണി എന്ന തിരക്കഥകൃത്ത് എഴുതാൻ ഒന്നും ഇല്ലാതെ ഉഴലുന്നതു കാണാം.

ഘടകങ്ങൾ എടുത്തു പറഞ്ഞാൽ എഡിറ്റിംഗ് മികച്ചതായി. കണ്ണ് കെട്ടാതിരിക്കാൻ ഏതു വീടിന്റെ പണിയും മുഴുമിപ്പിക്കാതെ ഒരൽപം ബാക്കി ഇടുന്ന ഒരു സമ്പ്രദായം ഉണ്ട്, ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ കതകിന്റെ ഒരു കോണ് ചിന്തേര് ഇടാതെ വിടും, അത് പോലെ ഇവിടെയും ഒരേ സീൻ - തെരുവ് കാണിക്കുന്ന സീൻ, വെളുപ്പിൽ നീല പുള്ളിയുള്ള ടീ ഷർട്ടിട്ട പയ്യന് സൈക്കിൾ ചവിട്ടി വരുന്ന ദൃശ്യം - രണ്ടിടത്ത് ഉപയോഗിച്ചിരിക്കുന്നത് കാണാം. കണ്ണിൽ പെട്ടത് പറഞ്ഞു എന്ന് മാത്രം, കല്ല്‌ കടിച്ചില്ല. അങ്ങേയറ്റം വൃത്തി, ​വെട്ടേണ്ടിടത്ത് വെട്ടുക എന്ന ക്ലാസ്സിക് ടെക്സ്റ്റ്‌ ബുക്ക്‌ നിയമങ്ങൾ നോക്കിയാൽ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച എഡിറ്റിംഗ്. രാഘവനെ അഞ്ജലി തെങ്ങിൻതോപ്പിന് ഇടയിലുള്ള വീട്ടിൽ കൊ​ണ്ടുവിട്ടിട്ടു പോരുമ്പോൾ രാഘവനിലേക്ക് ക്യാമറ സൂം ഇൻ ചെയുന്ന ഒരു സീൻ ഉണ്ട്. അളന്നു മുറിച്ച ആ സീൻ കട്ട് ചെയ്ത രീതി കണ്ടപ്പോൾ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.

ഇനി എടുത്തു പറയേണ്ട കാര്യം - പശ്ചാത്തലസംഗീതം. ബിജിബാൽ ചെയ്ത ഏറ്റവും വൃത്തിയുള്ള പണി ഒരു തീം മ്യൂസിക്‌ ചിട്ടപ്പെടുത്തുക എന്നുള്ളതാണ്. അതിലും വിജയിച്ചത് ആ തീം മ്യൂസിക്‌ കാണുന്നവനെ പിണക്കാതെ സിനിമയിൽ പലയിടത്തും ചേർത്തു എന്നുള്ളതും. പിന്നെ, പശ്ചാത്തലസംഗീതത്തെപ്പറ്റി എഴുതുമ്പോൾ എഴുതിയില്ലയെങ്കിൽ പോലീസ് പിടിക്കും എന്നുള്ളതുകൊണ്ട് പറയാം - ഈ സിനിമയിൽ നിശ്ശബ്ദത ഉണ്ട്. എന്തിനാണ് എല്ലാവരും അതിനു പശ്ചാത്തല സംഗീതം നിർവഹിച്ച ആളിനെ പുകഴ്ത്തുന്നത് എന്ന് ഇത് വരെ മനസ്സിലായിട്ടില്ല, എന്നാലും വീണ്ടും ബിജിബാലിന് അഭിനന്ദനങ്ങൾ.

ഇനി ഛായാഗ്രഹണം. സിനിമ ഡിജിറ്റൽ ആയപ്പോൾ പലപ്പോഴും ഉപയോഗിച്ച് കാണുന്നവന്റെ കണ്ണിന്റെ ഫ്യൂസ് അടിപ്പിച്ചു കളയാൻ ഉപയോഗിക്കുന്ന ഒരു സംഗതിയാണ് - DI & കളറിംഗ്. ഇത് സ്ഥിരം ആയി ചെയ്യുന്ന തമിഴന്മാരുടെ പേര് ഒന്നും തന്നെ സാധുവിന് ഓർമ ഇല്ല. ഇത്തവണ ഓർക്കാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടുതാനും! തെങ്ങിൻ തോപ്പിനിടയിൽ രാഘവൻ വൈകിട്ട് ഒറ്റയ്ക്ക് നടക്കുന്ന ഒരു സീൻ ഉണ്ട്, അതിന്റെ കളറിംഗ് ചെയ്ത ആ മിടുക്കന് ഒരു കൈയ്യടി. ഈ സീനിൽ രാഘവൻ എന്തോ ഒന്ന് കാലു കൊണ്ട് തട്ടി കളയുന്ന ശബ്ദം നമുക്ക് കേൾക്കാം, ദൂര​ദൃശ്യവും കാണാം, എന്തായിരുന്നു അതെന്നു സിനിമയുടെ ഒടുക്കം മനസ്സിലാവുകയും ചെയ്യും, ഇവിടെ ആണ് വേണു മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു സംവിധായകൻ ആവുന്നത്.

വേണുവിലേക്ക് വരും മുൻപ് കൊച്ചിയിൽ നിർത്തി ഉണ്ണിയെ രണ്ടു പറയാം. സിനിമയുടെ ആദ്യ സീനിൽ പറഞ്ഞതിന് സിനിമയുടെ ബാക്കി ഉള്ളതിനോട് എന്താണ് ബന്ധം എന്ന ഒരു സംശയം ആർക്ക് തോന്നിയാലും അവരെ കുറ്റം പറയാൻ പറ്റില്ല. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ആരും തന്നെ - അമേരിക്കയിൽ നിന്ന് വരുന്ന പയ്യന് ഒഴിച്ചാൽ - കൃത്യമായി രൂപപെടുന്നുമില്ല. 'എഴുത്ത് നടക്കുന്നില്ല' എന്ന സിനിമയിലെ പ്രധാന സംഗതി പറയാൻ വീണ്ടും വീണ്ടും രാഘവൻ & മുറി എന്ന സിറ്റുവേഷന്റെ അപ്പുറത്തേക്ക് കടക്കാനും ഉണ്ണിക്കു കഴിയാതെ പോയി. ഇതൊക്കെ കൊണ്ട് ഉണ്ണിക്കു അഭിനന്ദനം ഇല്ല. ദുർബലം എന്ന് ഈ തിരക്കഥയെ സാധു വിളിക്കില്ല എന്നാലും ആരോഗ്യം ഉള്ള കൊച്ച് അല്ലതാനും. ഈ ആരോഗ്യം ഇല്ലാത്ത കൊച്ചിനെ വെച്ച് വേണു എങ്ങനെ കപ്പ്‌ അടിക്കുന്നു എന്ന് നോക്കാം.
1.ഒരു മരണവും ഒന്നോർത്താൽ വെറുതെ അല്ല! ലോകമഹായുദ്ധത്തിന്റെ ശതാബ്ദിയിൽ ഗാസയിലെ കുട്ടികളെ കുറിച്ച് നമുക്ക് പറയാം. മനുഷത്വം മാറ്റി നിർത്തി പ്രാകൃതനിയമം ഓർത്താൽ ഒരു മരണം പലപ്പോഴും പലരുടെയും ആഹാരം ആയി മാറുന്നുണ്ട്. വിശന്നാലും, വഴി മുടക്കിയാലും മൃഗങ്ങൾ കൊന്നിരുന്നു, കൊല്ലുന്നു. അതാണ്‌ ഈ സിനിമ പറയുന്നതും. ഇനി ഒന്നാം സീനിലേക്ക്‌ വരാം, ചത്ത ഒരു ഗൌളിയെ ഉറുമ്പുകൾ എടുത്തു കൊണ്ട് പോവുന്ന ദൃശ്യം. ക്യാമറ ചലിക്കുന്നില്ല, പേരുകൾ എഴുതി കാണിക്കുന്നു, എഴുതി കാണിച്ചു കഴിയുമ്പോൾ ഉറുമ്പുകൾ തന്റെ 'ഭക്ഷണത്തിനെ' നമ്മുടെ മുൻപിൽനിന്ന് എടുത്തു മാറ്റുകയും ചെയ്തു! ക്യാമറ അനങ്ങിയില്ല, ഇടപെടാൻ - ചത്തതെങ്കിലും, ഉറുമ്പുകളെ പായിച്ചു ഗൌളിയെ എടുത്തു കുഴിച്ചിടാൻ - ആരെയും സംവിധായകൻ അനുവദിച്ചും ഇല്ല! ഇവിടെ സാധു മനസ്സിൽ കൈ അടിച്ചു. വേണു, താങ്ക് യു.
2.ഇരട്ട കൊലപാതകങ്ങൾ ചെയ്തതിനാണ് രാഘവൻ ജയിലിൽ കിടക്കുന്നത്. പിന്നീടു ഒരു സീനിൽ ഈ രണ്ടു സ്ത്രീകളുടെ ചിത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി മാറ്റി മാറ്റി വക്കുന്നുണ്ട് രാഘവൻ. രണ്ടാളും തനിക്കു ഒരു പോലെ ആയിരുന്നു എന്ന് വേണമെങ്കിൽ കാണുന്നവന് വായിച്ചു എടുക്കാം. അങ്ങനെ വായിക്കാൻ കഴിഞ്ഞാൽ, അതിനൊപ്പം ബാർ സീനും ചേർത്തു വായിച്ചാൽ എന്തിനായിരുന്നു ആ കൊലപാതകങ്ങൾ എന്നുള്ളതും വ്യക്തം.
3.ജയിലിൽ ഇരുട്ടും വെളിച്ചവും തമ്മിലുള്ള വ്യത്യാസത്തെ പറ്റി അഞ്ജലിയോടു പറയുന്നുണ്ട് രാഘവൻ. തിരികെ മുറിയിൽ എത്തി തന്റെ ടേബിൾ ലാമ്പ് കൈകൾ കൊണ്ട് പൊത്തുന്ന അഞ്ജലിയെ കണ്ടപ്പോൾ, ആ ദൃശ്യം അങ്ങേയറ്റം സാധാരണമായി കാഴ്ചയിൽ തോന്നിയെങ്കിലും അതിന്റെ സൌന്ദര്യത്തെ നിഷേധിക്കാൻ കഴിഞ്ഞില്ല.
4.മുൻവിധികളോടെ സിനിമ കാണാൻ പാടില്ല. എങ്കിലും, ഇനി ഏതാവും അടുത്ത ദൃശ്യം എന്ന് ഓടിക്കേറി ചിന്തിച്ചു പോവുമ്പോൾ ചിലപ്പോൾ മണ്ടത്തരം പറ്റും. ജയിൽ വിട്ടു ഇറങ്ങുന്ന രാഘവൻ. തന്റെ പാത്രങ്ങൾ അടുക്കിവെയ്ക്കുന്ന ദൃശ്യം വളരെ ഇഷ്ടപ്പെട്ടു. അടുത്ത സീനിൽ അഞ്ജലി രാഘവനെ കാറിൽ 'അടയ്ക്കുന്നത്' കണ്ടപ്പോൾ സത്യത്തിൽ ആദ്യം കരുതിയത്‌ സംവിധാകന് പറ്റിയ മണ്ടതരമായിട്ടാണ്. പക്ഷെ, ഉടനെ തന്നെ ac​ ഇടുകയാണ്​, ജനാലകൾ താഴ്ത്തണ്ട എന്നു പറഞ്ഞ് അഞ്ജലി ചിരിച്ചപ്പോൾ സംവിധായകൻ പറയാൻ വെച്ചത് വ്യക്തമായി​. ഒടുവിൽ രാഘവൻ തന്റെ മുറി അടുക്കുന്നിടത്ത് അല്ല, മറിച്ച് അയാൾ ജനാലയിലൂടെ പുറത്തേക്കു - ഇരുമ്പ് അഴികളുടെ ഇടയിലൂടെ- നോക്കുന്നിടത്ത് ആണ് ആ സീൻ തീരുന്നതും. മികച്ചത് എന്ന് മാത്രം പറയാം.
5.രണ്ടാം കാഴ്ച്ചയിൽ എങ്കിലും തെങ്ങിൻതോപ്പിൽ നടക്കുന്ന രാഘവൻ എന്തോ ഒന്ന് കാല് കൊണ്ട് തട്ടുന്നതും, ഒടുക്കം തന്റെ തീർന്ന പേസ്റ്റിന്റെ കവർ കളയുന്നതും ശ്രദ്ധിക്കുക. കാബേജ് അരിയുന്ന പോലെ സീനുകൾ വെട്ടി കൂട്ടി ഇട്ടിട്ടിരിക്കുന്നത് കണ്ടു തൃപ്തി അടയുന്ന ഈ കാലത്ത് ഇത്തരം സംവിധായകന്റെ കൈയൊപ്പ്‌ ഉള്ള ദൃശ്യങ്ങൾ സുഖമുള്ള ചെറുമഴ തന്നെയാണ്.

ഏറ്റവും ഒടുവിൽ സാധു മരണത്തിനെ തൊട്ടുമുൻപിൽ കണ്ടത് തിരുവനന്തപുരത്ത് വെച്ചാണ്. കലാഭവനിൽ 'മംഗ്ലീഷ്' എന്ന രൂപത്തിൽ! Salaam Bappu എന്നെഴുതി Bappu ഒന്ന് കറങ്ങി ബാppu ആയപ്പോൾ ഒരു രസവും തോന്നി. രണ്ടാഴ്ച കഴിഞ്ഞ് ഇംഗ്ലീഷ് വിംഗ്ലീഷ് കണ്ടപ്പോൾ മംഗ്ലിഷിൽ ആകെ രസിച്ച പേരെഴുതി കാണിക്കൽ സ്വല്പം ദൂരം ഓടി കേരളത്തിൽ വന്നതാണ് എന്നും മനസ്സിലായി. പറഞ്ഞു വന്നത് ഇതൊന്നും അല്ല, മംഗ്ലീഷ് കണ്ടപ്പോൾ മമ്മൂട്ടി സ്ക്രീനിൽനിന്ന് ഇറങ്ങി വന്നു തൊഴിച്ചു, പക്ഷെ മുന്നറിയിപ്പ് കണ്ടപ്പോൾ സാധുവിന്റെ ഒക്കെ നാട്ടിൽ പറയുന്ന ഒരു ഡയലോഗ് ഓർമ വന്നു, "പണി അറിയാവുന്നവനാ, പിന്നെ പൈസയോടു കുറച്ചു ആർത്തിയുണ്ട്, അതിപ്പോ എന്നാ ചെയ്യാനാ'!

Review By Beedi saadu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Wed Sep 03, 2014 1:19 pm

"പണി അറിയാവുന്നവനാ, പിന്നെ പൈസയോടു കുറച്ചു ആർത്തിയുണ്ട്, അതിപ്പോ എന്നാ ചെയ്യാനാ'!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Sep 08, 2014 4:07 pm

മംഗലശ്ശേരി നിരുപമ - അഭ്രപാളികളിലെ മറക്കാനാവാത്ത ഒരു കഥാപാത്രം

ഹവ്വോള്‍ഡാര്‍‌‌യൂ എന്ന അഭ്രകാവ്യത്തിനു ഒരു ആസ്വാദനമെഴുതാനുള്ള പാഴ്ശ്രമം നടത്തി നോക്കുകയാണ്. പട്ടുനൂലിനോട് വാഴനാരു ചേര്‍ത്തുവെയ്ക്കുന്നതിലെ അസാംഗത്യം അറിയായ്ക അല്ല. ഏതായാലും പടം കണ്ടവര്‍ മാത്രം താഴേക്ക് വായിച്ചാല്‍ മതിയാകും , സംഗതി സ്പോയിലറാണ്.

ആകാശവാണിയില്‍ അനൗണ്‍സറായ രാജീവ്, കളക്ടറേറ്റില്‍ യു.ഡി.ക്ലര്‍ക്കായ നിരുപമ രാജീവ്, ഇവരുടെ മകള്‍ ലച്ചു എന്നിവര്‍ ചേര്‍ന്ന കുടുംബം അത്ര സന്തുഷ്ടരല്ലാതെ ജീവിച്ച് പോകുന്നു. അയര്‍ലണ്ടില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കണമെന്നതാണ് ലച്ചുവിന്റെ ഏറ്റവും വലിയ ജീവിതസ്വപ്നം കൂട്ടുകാരേ. രാജീവ് അയര്‍ലണ്ട് വിസാ ഇന്റര്‍വ്യൂയ്ക്ക് പോകാനൊരുങ്ങും മുന്പേ വണ്ടി ആക്സിണ്ടന്റാവുന്നു. രാജീവിന്റെ പേരില്‍ കേസില്ലാതിരിക്കാന്‍ നിരുപമ സ്വന്തം പേരില്‍ ആ കേസ് ഏറ്റെടുക്കുകയാണ്. കാലാവധി കഴിഞ്ഞതെന്നത് ശ്രദ്ധിക്കാതെ ലൈസന്‍സ് എടുത്ത് കേസിനായി സബ്മിറ്റ് ചെയ്യുകയാണ് നിരുപമയും രാജീവും. അതോടെ സംഗതി ഗുലുമാലാകുന്നു.

എന്നാല്‍ വിധി അവര്‍ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സ്കൂളില്‍ വെച്ച് ലച്ചു, സ്കൂളു കാണാനെത്തിയ ഇന്ത്യന്‍ പ്രസിഡന്റിനോട് (നിങ്ങള്‍ കേട്ടത് ശരിയാണ്, ഇന്ത്യന്‍ പ്രസിഡന്റ് തന്നെ) എന്തോ ചോദിക്കുന്നു. കലിപ്പായ പ്രസിഡന്റ് ലച്ചുവിന്റെ അമ്മ അലിയാസ് നിരുപമയെ ബ്രേയ്ക്ഫാസ്റ്റ് ഗസ്റ്റായി വേണമെന്ന്‍ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ കേരളപ്പോലീസാകട്ടെ ഹൈ റെസലൂഷന്‍ ആധാര്‍കാര്‍ഡിന്റെയും സൈബര്‍പോലീസിന്റെ പിന്‍ബലത്തില്‍ നിരുപമയെ കണ്ടെത്തുന്നു.

ഐജി ആപ്പീസിലേക്ക് വിളിക്കപ്പെട്ട നിരുപമയും ഐജി ലാലു അലക്സും തമ്മിലുള്ള ഡയലോഗ്:ഐജി : "മിസ്സിസ് നിരുപമ മറ്റെന്നാള്‍ ഓഫീസില്‍ പോകണ്ട. വിത്തിന്‍ റ്റ്വന്റിഫോര്‍ അവേഴ്സ്, ഐ മീന്‍, നാല്‍പത്തെട്ട് മണിക്കൂറിനകം നിരുപമ ഇന്ത്യന്‍ പ്രസിഡന്റിന്റെ കൂടെ ബ്രേക്ഫാസ്റ്റ് കഴിച്ചിരിക്കണം. ഇറ്റ്സ് മൈ ഓര്‍ഡര്‍."നിരുപമ : "അതിനു മറ്റെന്നാള്‍ എനിക്ക് ആക്സിഡന്റ് കേസിന്റെ കാര്യത്തിനു ട്രാഫിക് സ്റ്റേഷനില്‍ പോകാന്‍ സി.ഐ വിളിപ്പിച്ചിട്ടുണ്ട്"ഐജി: "അതെല്ലാം മറന്നേക്കൂ. ആ കേസൊക്കെ ഞങ്ങള്‍ ഓള്‍റെഡി കൈകാര്യം ചെയ്തു. ഇനി ആ കേസില്ല" മൂന്ന് വര്‍ഷം വരെ ജയിലില്‍ കിടക്കാന്‍ വകയുള്ള ലൈസന്സില്ലാതെ വണ്ടിയോടിച്ച് ആളെയിടിച്ച നിരുപമയ്ക്കെതിരെ ഉള്ള ക്രിമിനല്‍ കേസ് ഐജി അങ്ങനെ അങ്ങ് എഴുതിത്തള്ളുന്നു. ചീള് കേസ്.

പ്രസിഡന്റിനെക്കാണാന്‍ താജിലെത്തുന്ന നിരുപമയോട് കോണ്‍സ്റ്റബിള്‍ കുട്ടന്പിള്ള പോക്കറ്റടിക്കാരന്‍ പരമുവിനോട് പെരുമാറുന്ന പോലെ പ്രസിഡന്റിന്റെ സെക്യൂരിററ്റി ഗാര്‍ഡുകള്‍ മുഴുവന്‍ പെരുമാറുകയാണ് കൂട്ടുകാരെ. ഹോസ്പിറ്റാലിറ്റി എന്നൊരു സംഗതിയെപ്പറ്റി പ്രസിഡന്റിന്റെ ഓഫീസ് കേട്ടിട്ടു പോലുമില്ലല്ലോ. അത് കാരണം ടെന്‍ഷന്‍ കയറിയതാണോ ടാജിലെ ഫുഡടിച്ച് ഡയബ്റ്റിസ് കൂടിയതാണോ എന്നറിയില്ല നിരുപമ പ്രസിഡന്റിന്റെ മുന്നില്‍ ബോധം കെട്ടങ്ങട് വീഴുന്നു. കട്...

ഈ നാണക്കേട് സഹിക്കാന്‍ വയ്യാതെ രാജിവും ലച്ചുവും നിരുപമയെ കേരളത്തിലുപേക്ഷിച്ച് അയര്‍ലണ്ടിലേക്ക് പോകുന്നു. ഇതേ സമയം ഫേസ്ബുക്കില്‍ പ്രസിഡന്റിനെക്കണ്ട് ബോധം കെട്ട നിരുപമ ജോക്കുകള്‍ വൈറലാവുകയാണ്. അങ്ങനെ ഫേസ്ബുക്ക് ലിഞ്ചിങ്ങിനിരയായവരുടെ വേദനകള്‍ ചിത്രീകരിച്ച മലയാളസിനിമാചരിത്രത്തിലെ ആദ്യ സിനിമ കൂടിയാണ് ഹവ്വോള്‍ഡാര്‍യൂ...

ഇതിനിടെ കളക്റ്ററേറ്റില്‍ നിരുപമയെക്കാണാന്‍ ഓള്‍ഡ് ക്ലാസ്മേറ്റ് കനിഹ എത്തുന്നു. അവിടെ വെച്ച് ആ നഗ്നസത്യം കനിഹ കളക്ടറോട്‌ തുറന്നു പറയുന്നു. ഇന്നീ നിരുപമ ആകും മുന്പേ പണ്ട് കോളേജില്‍ നിരുപമ ബാഷയായിരുന്നു, പടയപ്പ ആയിരുന്നു, രജനീകാന്തായിരുന്നു. വിദ്യാര്‍ഥിസമരത്തിന്റെ അന്ന് നിരുപമ ക്ലാസില്‍ കയറുമായിരുന്നു. ഒറ്റയ്ക്ക് സമരം ചെയ്ത് കോളേജില്‍ ഹൈക്കോടതി ബില്ഡിങ്ങോളം പോന്ന കമ്പ്യൂട്ടര്‍ ലാബ് പണിതിട്ടുണ്ട്. ഒന്നും പോരെങ്കില്‍ ധാരാവിയിലെ ഒരു തെരുവ് പണ്ട് ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടും ഉണ്ട്.

ജഗന്‍ നീയിറങ്ങണം, അല്ല സോറി നിരുപമ നീയിറങ്ങണം എന്നാലേ ഇനി ഇവിടെ വല്ലതും നടക്കൂ‌ എന്ന് കനിഹ പറയുന്നു. എണ്ണം വെച്ചോ നാലാമത്തെ പെഗ്ഗില്‍ ട്രോപ്പിക്കാന ഒഴിക്കും മുന്പ് ഞാനെത്തും എന്നാള്‍ ജഗന്‍ .. സോറി അല്ല നിരുപമ..

ഇനിയാണ് പ്ലോട്ടിലെ മാരക ട്വിസ്റ്റ്. നിരുപമ ടെറസില്‍ ഉണ്ടാക്കിയ പച്ചക്കറി സലാഡായി ദേവന്‍ അവതരിപ്പിക്കുന്ന കല്യാണരാമന്റെയോ ശങ്കരരാമന്റേയോ മറ്റോ മുന്നില്‍ എത്തുന്നു. തക്കാളി ഒന്ന് കടിക്കുന്ന കല്യാണരാമന്‍ ഞെട്ടുന്നു. ഇത്രക്ക് സുദ്ധമായ തക്കാളി നാന്‍ ഇതുക്ക് മുന്നേ സാപ്പിടലയേ എന്നൊക്കെ തമിഴില്‍ പറഞ്ഞൊപ്പിക്കുന്നു. പിടിച്ച പിടി നിരുപമയെ വിളിച്ച് തന്റെ മകളുടെ നാലു മാസം കഴിഞ്ഞുള്ള കല്യാണത്തിന്റെ ഓര്‍ഗാനിക് പച്ചക്കറി സപ്ലി ചെയ്യാനുള്ള കോണ്ട്രാക്റ്റ് ഏല്‍പിക്കുന്നു.

അതോടെ നിരുപമ പച്ചക്കറി കൃഷി തുടങ്ങുകയാണ്. നിരുപമയുടെ ഭാഷയില്‍ പറഞ്ഞാല്‍ നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം നിരുപമ ഇറങ്ങുകയാണ്. ചില കളികളൊക്കെ കളിക്കാനും ചിലത് കളിപ്പിക്കാനും. കാബേജ് മുതല്‍ തക്കാളിയടക്കം വലിയുള്ളി വരെ വിവിധ ടെറസുകളില്‍ നട്ട ശേഷം നിരു അവയോടാജ്ഞാപിക്കുന്നു. കൃത്യം നാലു മാസം കഴിഞ്ഞ് ആറാന്തീ വിളഞ്ഞോണം.

ഒരു ഹോബി എന്ന നിലയില്‍ നിരുപമ മന്ത്രിയുടെയും കളകറ്ററുടെയും മുന്നില്‍ പ്രസന്റേഷന്‍ ചെയ്യുന്നു. വിക്കിപ്പീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍, മാതൃഭൂമി എന്ഡോസള്‍ഫാന്‍ ഇഷ്യൂവില്‍ വന്ന ഫോട്ടോകള്‍ എന്നിവയുടെ കൊളാഷ് പ്രസന്റേഷനില്‍ കണ്ട മന്ത്രി ഞെട്ടിത്തരിച്ച് പോവുകയാണ്. അതോടെ സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയില്‍ പച്ചക്കറി നടാനുള്ള ലീഡര്‍ഷിപ്പ് നിരു ഏറ്റെടുക്കണം എന്ന് മന്ത്രി നിര്‍ബന്ധിക്കുന്നു.

കറക്റ്റ് ആ സമയത്ത് അയര്‍ലണ്ടില്‍ നിന്നും നിരുപമയ്ക്കുള്ള വിസയുമായി രാജീവ് എത്തുന്നു. കല്യാണത്തിന്റെ പച്ചക്കറി വിളഞ്ഞോ എന്നറിയാന്‍ പരിവാരങ്ങളുമായി കല്യാണരാമന്‍ എത്തുന്നു. ആകെ സസ്പെന്‍സ്. കല്യാണത്തലേന്ന് പച്ചക്കറി പറിക്കാന്‍ നിരുപമയ്ക്ക് സാധിക്കുമോ? അയര്‍ലണ്ടില്‍ പോകേണ്ടി വരുമോ? മന്ത്രിയുടെ ഓഫര്‍ എന്താകും?അവസാനം കൃത്യം കല്യാണത്തിന്റന്ന് തന്നെ തക്കാളി മുതല്‍ വലിയുള്ളി വരെ എല്ലാം വിളയുകയാണ് കൂട്ടുകാരെ വിളയുകയാണ്. ആജ്ഞ നിരുപമയുടേതാര്‍ന്നല്ലോ, കല്‍പന കല്ലേപ്പിളര്‍ക്കും. നാലു നേന്ത്രക്കുലയും രണ്ട് വരിക്കച്ചക്കയും കൂടെ അന്ന് തന്നെ വിളവെടുക്കുന്നതായി കാണിച്ചാല്‍ ഒന്നൂടെ കേമമായേനെ എന്ന് റോഷന്‍ ആന്ഡ്രൂസിനോട്‌ഒരു സജഷനുണ്ട്. ഏതായാലും അവിടെ കല്യാണം ഇവിടെ വിളവെടുപ്പ് അവിടെ കല്യാണം ഇവിടെ വിളവെടുപ്പ്.

ശേഷം അയര്‍ലണ്ടിലേക്ക് ഒറ്റക്ക് തന്നെ പോകാന്‍ രാജീവിനോട് പറഞ്ഞ ശേഷം നിരു കേരളത്തിലെ ഭക്ഷ്യോല്‍പാദനവിതരണശൃംഖലയെ ആകെ മാറ്റിമറിക്കുന്നു. ബ്രേയ്ക് ഫാസ്റ്റ് കഴിക്കാന്‍ കമ്പനി ഇല്ലാതെ വിഷമിക്കുന്ന ഇന്ത്യന്‍ പ്രസിഡന്റ് നിരുപമയെ രാഷ്ട്രപതി ഭവനിലോട്ട് വിളിക്കുന്നു. അപ്പത്തന്നെ ഒരവാര്‍ഡും നല്‍കുന്നു. യൂവാര്‍ ദ ഫ്യൂച്ചര്‍ പച്ചക്കറി ഓഫ് ഇന്ത്യ . നിരുപമ ഫ്ലാറ്റ്, ലച്ചു ഫ്ലാറ്റ്, രാജീവ് ഫ്ലാറ്റ്.

ഇന്ദിരാഗാന്ദി മുതല്‍ കല്‍പനാ ചൗള വരെ റോഷന്‍ ആന്ഡ്റുസിനറിയാവുന്ന പ്രശസ്തരായ എല്ലാ സ്ത്രീകളുടെയും പാസ്പോര്‍ട് സൈസ് ഫോട്ടോ സ്ക്രീനില്‍ തെളിയുന്നതോടെ രംഗനാടകം അവസാനിക്കുന്നു. കഥ ഇവിടെയൊന്നും തീരുന്നില്ല കൂട്ടുകാരെ.

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Sep 08, 2014 4:15 pm

ezhuthiyal aalkku
etho vivaramulla dileep fan anennu thonnunnu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Sep 08, 2014 4:16 pm

ezhuthinu oru muttan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Sep 08, 2014 4:23 pm

Binu wrote:
ezhuthiyal aalkku
etho vivaramulla dileep fan anennu thonnunnu

ദിലീപ് കോമഡി സിനിമകളേക്കാള്‍ എത്രയോ മികച്ചതാ ഈ സിനിമ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സിനിമാ അവലോകനങ്ങള്‍    Mon Sep 08, 2014 4:26 pm

Ammu wrote:
Binu wrote:
ezhuthiyal aalkku
etho vivaramulla dileep fan anennu thonnunnu

ദിലീപ് കോമഡി സിനിമകളേക്കാള്‍  എത്രയോ മികച്ചതാ ഈ സിനിമ

ingane ezhuthananel ella padathinekurichum ezhuthaam
Back to top Go down
Sponsored content

PostSubject: Re: സിനിമാ അവലോകനങ്ങള്‍    

Back to top Go down
 
സിനിമാ അവലോകനങ്ങള്‍
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: