HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:44 pm

Ammu wrote:
തിന്നാരം -4


ഉഷസ്സി , അഭിയുടെ വക്കാലത്തുമായി നേരെ ബിനൂസ് മുതലാളിയുടെ പാര്‍പ്പിടതിലേക്ക് ....
ബിനു : നീ ഒന്നും പറയേണ്ടാ ഉഷസ്സി. .. അവനുവേണ്ടി വക്കാലത്തുമായി എന്റെ അടുത്തു വന്നാല്‍ ഞാന്‍ നല്ല "മധുരം മലയാളത്തില്‍ " എന്തെങ്കിലും പറയും കേട്ടോ..
ഉഷസ്സി : അങ്ങിനെ പറയല്ലേ ബിനൂസച്ചായാ....അഭി പാവമാ .. ..അക്ഷര തെറ്റു വരുത്തും എന്നെ ഉള്ളൂ.. ..ജീവിതത്തില്‍ തെറ്റു വന്നിട്ടില്ല ...
ബിനു : എന്നുറപ്പിക്കാന്‍ വരട്ടെ ..ആദ്യം ആ പെണ്ണിനെ അറിയില്ലാന്നു പറഞ്ഞു...പിന്നീട് പ്രേമം ആയിരുന്നെന്നു പറഞ്ഞു...ഒടുവില്‍ ദേ ഒരു കൊച്ചും.. . നീ ഇത് കണ്ടോ. .(പ്രണയ നൂലില്‍ നിന്നും അഭി പോസ്ടിയ ഒരു എഴുത്ത് ക്വോട്ടുന്നു . ..ഉറക്കെ വായിക്കുന്നു : എന്റെ കരളിന്റെ കരളായ മ്മടെ തൃശൂര്‍ പ്രവാസി പെണ്ണേ..:spinhug: ..നമുക്ക് "നോ യുവര്‍ ക്യാപ്പിറ്റലില്‍"പോയി രാപ്പാര്‍ക്കാം . ..അതി കാലത്തെഴുന്നേറ്റു കോഴി ക്കൂടുകള്‍ അടച്ചിട്ടുണ്ടോ എന്നും ...കോഴി മുട്ടകള്‍ മോഷണം പോയോ എന്നും നോക്കാം.. ..അവിടെ വെച്ച് ഞാന്‍ പോസ്ടിയ ഫണ്ണി പടങ്ങള്‍ കണ്ടു നമുക്ക് ആര്‍ത്തു ചിരിക്കാം . ..നമ്മുടെ പ്രണയ വല്ലരിയില്‍ വിരിയുന്ന ആദ്യത്തെ കുസുമത്തിന് എന്ത് പേര്‍ ഇടണം ? ?( അഭിയെ നോക്കി അതിശയത്തില്‍ ) ഇത്രയും മലയാളം ഒക്കെ നീ എങ്ങിനെ പഠിച്ചു ??? ...വല്ലരി പോലും... ചമ്പാവരി പോലെ വല്ലതുമാണോ ഈ വല്ലരി ???

(വായന തുടരുന്നു ) ആ കുട്ടിക്ക് എന്റെ പേരിലെ (അഭി ) അ യും നിന്റെ പേരിലെ (നീലു ) ലു വും ചേര്‍ത്ത് "അലു" എന്നിടാം... നമുക്ക് ഓമനിച്ച് അവളെ "അലുവാ" എന്ന് വിളിക്കാം...
ബിനു : നോക്ക് ...പണ്ട് കോളേജില്‍ വച്ച് ഇവന്‍ പ്രണയ നൂലില്‍ പോസ്ടിയ പ്രേമലേഖനം ആണിത്. ..ഇതുമാതിരി ഒരു നൂറെണ്ണം എങ്കിലും കാണും... ..കുഴിയാന മണ്ണില്‍ ഇഴഞ്ഞത് പോലെയുള്ള ഈ അക്ഷരവും , വട്ടം വരച്ചു അതിനുള്ളില്‍ ഇട്ട കുരിശുള്ള ഒപ്പും കണ്ടാല്‍ അറിയാം അത് അഭി തന്നെ എഴുതിയതാണന്നു ...ഹ്മം
ഉഷസ്സി : (തിങ്കളിന്റെ പൂരപ്പാട്ട് കേള്‍ക്കുമ്പോള്‍ രാഹുലന്‍ ഇളിച്ചു കൊണ്ട് മിണ്ടാതെ നില്‍ക്കുന്ന മാതിരി നില്‍ക്കുന്നു )
ബിനു : ഉഷസ്സിയോടു ഒരു അപേക്ഷ ഉണ്ട് ....ഈ വിവരം പുറത്താരും അറിയരുത്.. .പ്രത്യേകിച്ച് നിന്റെ കെട്ട്യോന്‍ ആ കാറ്റുണ്ണി.. ..ഒരു വരി കിട്ടിയാല്‍ മതി...പിന്നെ അവന്‍ എം പി 3 സഹിതം വീഡിയോ നിങ്ങള്‍ ആവശ്യപ്പെട്ട ന്യൂസില്‍ പോസ്റ്റും .. ഈ കുടുംബത്തിന്റെ മാനം പിന്നെ "കരോക്കെ "പോലെ തകരും

ഉഷസ്സി: ഇല്ല...ഞാന്‍ അങ്ങേരോട് പറയില്ല. ..പേര് കാറ്റുണ്ണി ആണെങ്കിലും ചില നേരത്ത് അതിയാന്‍ കൊടുങ്കാറ്റുണ്ണി ആണ് ബിനൂസച്ചായാ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Nov 30, 2013 1:44 pm

Ammu wrote:
തിന്നാരം -5

സ്ഥലത്തെ പ്രമാണിയും ദിനോസര്‍ ഫാം നടത്തിപ്പിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്ത നെട്ടൂരാന്‍ മുതലാളിയുടെ മകള്‍ മിന്നൂസുമായി അഭിയ്ക്ക് നേരത്തെ തന്നെ വാക്കാല്‍ വിവാഹം ഉറപ്പിച്ചിരുന്നതാണ്.. . മാത്രമല്ല , ബിനൂസ് മുതലാളിയുടെ മകന്‍ സുന്ദരന്‍ നടത്തിയ മതില്‍ ബിസിനെസ്സില്‍ വന്‍ സാമ്പത്തിക നഷ്ട്ടം ഉണ്ടായപ്പോള്‍ നെട്ടൂരാന്‍ മുതലാളിയോട് വന്‍ തുക കടമായി വാങ്ങുകയും ചെയ്ത കടപ്പാടും ബിനൂസിനും കുടുംബത്തിനും ഉണ്ട്... അഭി - മിന്നൂസ് മനസമ്മത തീയതി തീരുമാനിക്കാന്‍ നെട്ടൂരാന്‍ അഭിയുടെ പാര്‍പ്പിടത്തില്‍ എത്തി..
തീയതി തീരുമാനിക്കാന്‍ ഇടവക പള്ളിയിലെ മൈക്കിള്‍ അച്ഛനെയും കൊണ്ട് കാറ്റുണ്ണി സ്കൂട്ടറില്‍ എത്തുന്നു...
കാറ്റുണ്ണി : ഇനിയെങ്കിലും ഒന്നിറങ്ങൂ മൈക്ക് അച്ചോ...
മൈക്ക്: ഇവിടെ വേണ്ടാ ...എന്നെ ആ ലിറിക്സ് നൂലില്‍ ഇറക്കി വിട്ടാല്‍ മതി കാറ്റുണ്ണീ ..
കാറ്റ് : അവിടെ ലിറിക്സും പോസ്റ്റി തിരിച്ചു പോകാനല്ലേ. ...അത് വേണ്ടാ ...പാര്‍പ്പിടത്തില്‍ കൊണ്ടുവരുവാന്‍ ആണ് മുതലാളി പറഞ്ഞത് ...
മൈക്ക് നടക്കുമ്പോള്‍ പെട്ടന്ന് കാറ്റുണ്ണി പാഞ്ഞു വന്നു അച്ഛന്റെ പാന്റ് ഉയര്‍ത്തി സോക്സ്‌ ചെക്ക് ചെയ്യുന്നു ..അല്ല ...അച്ഛന്റെ സോക്സ്‌ റെഡ്‌ അല്ലാ...
മൈക്ക്: ചേ ! എന്താടോ ഈ കാണിക്കുന്നത് ...
കാറ്റ് : ചാകണം അച്ചോ...
മൈക്ക് : ന്ഘെ !! തനിക്കു ചാകണം എന്നോ?? എന്തിനു ??താന്‍ ആ ക്വിസ് നൂലിലോട്ടു വാ...എന്റെ ചോദ്യത്തിന് ഉത്തരം പോസ്റ്റി മനപ്രയാസം മാറ്റിക്കേ..
കാറ്റ് : അയ്യോ...ചാകണം എന്നല്ല ...ചാണകം അച്ചോ.. .ഷൂസില്‍ ചാണകം ഉണ്ടോന്നു നോക്കിയതാ...ന്ഘീ !!
നെട്ടു: ഹി...ഹി...മൈക്ക് അച്ഛന്‍ വന്നല്ലോ....
മൈക്ക് : ഞാന്‍ നേരത്തെ ലോഗ് ഇന്‍ ചെയ്യാന്‍ വന്നതാ ...ഈ കാറ്റുണ്ണി ഗേറ്റ് ല്‍ എത്താന്‍ വൈകി..;)
ബിനൂസ് : ഇവന്‍ കാറ്റുണ്ണി അല്ലാ ...പാട്ടുണ്ണി ആണ്.. ..തലയില്‍ നിറയെ പാട്ട് മാത്രമേ ഉള്ളൂ ....ഹ്മം
കാറ്റ് : ന്ഘീ....മുതലാളീ ...
നെട്ടു: ഹ..ഹ..പാട്ടുണ്ണി.. ..ആപ്പീസില്‍ ജോലി ചെയ്യുമ്പോഴും പാട്ട് തന്നെ തലയില്‍ ...യെവന്റെ ഭാര്യ ഉഷസ്സി ആള് മിടുക്കിയാ . ..അക്കൌണ്ട്സ് ഒക്കെ അരച്ച് കലക്കി കുടിച്ചിട്ടുണ്ട്... ബിനൂസേ ..താന്‍ ഇവനെ എടുത്തിട്ട് ഉഷസ്സിയെ എന്റെ ആപ്പീസിലേക്ക് വിട്ടേക്കാമോ??
ബിനൂസ് : അയ്യോ... എനിക്കിവനെ വേണ്ടേ... ഉഷസ്സിയെ മതി...whistle
കാറ്റ് : ( തലയില്‍ ഒരു സംശയ കൊള്ളിമീന്‍ മിന്നുന്നു) ഇനി ഈ കെളവന്മാര്‍ ആരെങ്കിലും ആകുമോ ആ ചുമന്ന സോക്സ്‌ ധാരി ?? ഒന്ന് പരിശോധിക്കണമല്ലോ.. ...ചായ കുടിക്കുന്നതിനിടയില്‍ കുനിഞ്ഞു കിടന്നു ഇരുവരുടെയും സോക്സ്‌ ന്റെ നിറം പരിശോധിക്കുന്നു ...
നെട്ടു: ഹ...ഇതെന്താ ഈ പാട്ടുണ്ണി കാണിക്കുന്നത്...(ദേഷ്യഭാവത്തില്‍ )
കാറ്റ് : അത്....അത്.മൃദുലഗീത നൂലില്‍ പോസ്ടുവാന്‍ വെച്ചിരുന്ന .ഒരു എം പി 3 നിലത്തു വീണു...അത് തിരഞ്ഞതാ . ...കിട്ടി ..കിട്ടി ..
ബിനൂസ് : ശെടാ! ഇവനെ കൊണ്ട് "തോറ്റല്ലോ."..
കാറ്റ് :(ന്ഘീ ...ഈ തോറ്റല്ലോ എന്ന പ്രയോഗം ഉഷസ്സിയും പറഞ്ഞല്ലോ.. ..അപ്പോള്‍ ഇയാളുമായി...ഗ്ര്ര്‍ ...എടീ . .)
പെട്ടന്നാണ് അഭി അവിടെയ്ക്ക് ലോഗ് ഇന്‍ ചെയ്തു വന്നത് . ..വഴിയില്‍ സുന്ദരന്‍ സ്ഥാപിച്ച ഒരു മതിലില്‍ തട്ടി അഭി നിലത്തു വീണു.. .കാലുളുക്കിയ അഭി ഞൊണ്ടി ഞൊണ്ടി വരുമ്പോള്‍ കാറ്റിന്റെ കണ്ണ് മൂപ്പര്‍ ധരിച്ചിരുന്ന ചുവപ്പ് സോക്സില്‍ ഉടക്കി... ന്ഘെ !! അതെ സോക്സ്‌....അതെ ചുവപ്പ് നിറം.. ..അപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ കാലുകള്‍ അഭിയുടെ തന്നെ.. .. ഇവന്‍ തന്നെ എന്റെ ഉഷസ്സിയെ ഹഗ്ഗിയ ദുഷ്ട്ടന്‍ !! എടാ ഭയങ്കരാ ...നിന്നെ ഞാന്‍ പിടിച്ചോളാം. ...ചുമ്മാതല്ല ...ലിവ്- ഇന്‍ നൂല്‍ കെട്ടി ചര്‍ച്ചിക്കുന്നത്... ഹ്മം പാപമാണോ ...തെറ്റാണോ എന്നൊക്കെ മേല്‍ കോടതിയല്ല ....എന്റെ കോടതിയാ തീരുമാനിക്കുന്നത്.. :teasing: .ഞാന്‍ തന്നെ ശിക്ഷ വിധിക്കുകയും ചെയ്യും... ഇവന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന് ഇരുവരെയും കൈയ്യോടെ പിടിച്ചിട്ടു തന്നെ കാര്യം..

സീന്‍ -15

നീലുവും അലുവാ മോളും ഉണ്ടാക്കിയ തലവേദനയില്‍ നിന്നും രക്ഷ പെടാനുള്ള ഉപായം ആരാഞ്ഞു ചേട്ടന്‍ സുന്ദരനെ വിളിക്കുവാന്‍ അഭി ദൂരെയുള്ള ഒരു ടെലഫോണ്‍ ബൂത്തിലേക്ക് ഉഷസ്സിയുമായി പോകുന്നു.. . പിന്നാലെ ഹെല്‍മെറ്റ്‌ നൂലില്‍ നിന്നും ഒരു ഹെല്‍മെറ്റും അടിച്ചു മാറ്റി തലയില്‍ ഫിറ്റ്‌ ചെയ്തു ആളറിയാതിരിക്കാന്‍ ഒരു കുടയും ചൂടി കാറ്റുണ്ണി പിന്നാലെ രഹസ്യമായി അനുഗമിക്കുന്നു ...
അഭി : ചേട്ടാ ..ഇത് ഞാനാ അഭിയാ ....ചേട്ടന്‍ എവിടെയാ കുളിക്കടവില്‍ വല്ലതുമാണോ ??? എനിക്ക് അല്‍പ്പം സംസാരിക്കുവാനുണ്ട് ..
സുന്ദരന്‍ : പറഞ്ഞോളൂ ...ഞാന്‍ കേള്‍ക്കുന്നുണ്ട് .. ..ഡാഡി ഇന്നലെ വിളിച്ചു വിവരം ഒക്കെ പറഞ്ഞു...ഈ നീലു നിന്റെ കൂടെ പഠിച്ച ആ ബിരിയാണി ഭ്രമക്കാരി തന്നെയല്ലേ...
അഭി : അവള് തന്നെ ..പക്ഷെ ഒക്കെ കള്ളമാ . .. ആ കൊച്ചു എന്റെ ഒന്നുമല്ല...
സുന്ദരന്‍ : നീ ശരിക്ക് ഒനാലോചിച്ചു നോക്ക്യേ... ഫണ്ണി നൂലുകള്‍ ഒക്കെ പോസ്ടുന്നതിനിടയില്‍ എപ്പോള്‍ എങ്കിലും ...ന്ഹെ...ങേ...സത്യം പറ...
കാറ്റ് (ബൂത്തിന്റെ ചുവട്ടില്‍ ഒളിച്ചിരിന്നു എം പി 3 എടുത്തു ചെവി കൂര്‍പ്പിക്കുന്നു )
അഭി : ഏയ്... ഗര്‍ഭം ഉണ്ടാവാന്‍ വഴിയില്ലചേട്ടാ
കാറ്റ്: (ആത്മഗതം) ങേ... എന്റെ ദൈവമേ! ഉഷസ്സിക്ക് ഗര്‍ഭമോ?
അഭി: വെറുതെ കളിക്ക് തുടങ്ങിയ ബന്ധമാണ് ചേട്ടാ.
ഉണ്ണുണ്ണി: നിനക്ക് കളിച്ച് ഗര്‍ഭമുണ്ടാക്കാനാണോടാ എന്റെ ഭാര്യ. (മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നു )
അഭി: അവളുടെ കാര്യം നോക്കണ്ട. നമുക്ക് നമ്മുടെ മാനം രക്ഷിച്ചാ മതി.
കാറ്റ്: അപ്പോ എനിക്ക്, മാനമില്ലേടാ ദുഷ്ടാ.:teasing:
അഭി: എന്തായാലും കുഴപ്പമായി. ഇനി എനിക്ക് എങ്ങനെയെങ്കിലും ഇതില്‍ നിന്ന് എസ്കേപ്പ് സ്മൈലി ഇട്ടാല്‍ മതി.
കാറ്റ്: ഇതീന്ന് നീയങ്ങനെ വേഗം എസ്ക്കേപ്പാമെന്ന് വിചാരിക്കണ്ട. നിന്റെ ഞാന്‍ എസ്ക്കെപ്പിക്കില്ലെടാ ഇന്ദ്രപ്രസ്ഥാ .. . നീ എസ്ക്കെപ്പ് സ്മൈലി പോസ്ടുന്നതോന്നു കാണട്ടെടാ...
അഭി : ഇങ്ങനെയൊരു ടെസ്റ്റ് നടത്തിയാല്‍ അറിയാമല്ലേ? ഏയ്... ഒരാള്‍ക്കുമറിയില്ല. ഉഷസ്സിക്ക് മാത്രമേ അറിയൂ. അവള്‍എന്റെ അടുത്തുണ്ട്. ഇല്ലില്ല. അവള്‍ ആരോടും പറയില്ല. നമുക്ക് വിശ്വസിക്കാം. ഇങ്ങനെയൊരു പണി കിട്ടി അക്കിടി പറ്റി നൂലില്‍ ചെന്ന് ചാടുമെന്ന് വിചാരിച്ചില്ല. ശരി ഞാന്‍ വയ്ക്കട്ടെ?
കാറ്റ് : ഇത്രയും വച്ചത് പോരേടാ. ഇനിയും വയ്ക്കണോ. (ദേഷ്യം വന്നു കരയുന്നു )
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Dec 01, 2013 2:00 pm

Ammu wrote:
തിന്നാരം -6

( തുടര്‍ച്ച )ടെലഫോണ്‍ ബൂത്തില്‍ നിന്നും ഇറങ്ങി വന്ന അഭിയോടു ഉഷസ്സി : എന്തായി...സുന്ദരേട്ടന്‍ എന്ത് പറഞ്ഞു...??
അഭി : ഒരു ടെസ്റ്റ്‌ നടത്താന്‍ പറഞ്ഞു. ..വേഗം വാ നമുക്ക് ആരോഗ്യ ത്രെഡിലേയ്ക്ക് പോകാം...
ഉഷസ്സി : അയ്യോ....അത് വേണ്ടാ ..അവിടെ ലോഗ് ഇന്‍ ചെയ്തിട്ടുള്ള മെംബേര്‍സ് എല്ലാവരും കാണും .. .നമുക്ക് ഏതെങ്കിലും നേഴ്സ് നെ വിളിച്ചു കൊണ്ട് പാര്‍പ്പിടതിലേക്ക് പോകാം...അവിടെ വച്ച് കാര്യം നടത്താം...വേഗം വാ താമസിച്ചാല്‍ പ്രശനമാ ...
കാറ്റ് :(ഒളിച്ചിരുന്ന് കേട്ടിട്ട് ) അപ്പോള്‍ ആരുമറിയാതെ ഹിഡന്‍ ആയി ഇരുന്നു"പറ്റിയ അബദ്ധം " കലക്കി കളയാന്‍ ആണ് രണ്ടാളുടെയും പ്ലാന്‍.. .എടീ ......എടാ.....വിടില്ല ഞാന്‍...

സീന്‍ - 15

പാര്‍പ്പിടത്തില്‍ എത്തിയ നേഴ്സ് കുഞ്ഞിന്റെ രക്തം പരിശോധനയ്ക്കായി എടുക്കുന്നു ...
നീലൂ : എനിക്കിതിലൊന്നും ഒരു വിശ്വാസവുമില്ല....
അഭി : വിശ്വാസം അതല്ലേ എല്ലാം എന്ന് പുലമ്പി കല്യാണിന്റെ കൈയില്‍ നിന്നും കോടികള്‍ അടിച്ചെടുത്ത വഞ്ചകി അല്ലെ നീയ്യ്‌ ??:teasing: ഈ കൊച്ചിന്റെ രക്തം പരിശോധിച്ച് നെഗടീവ് റിസള്‍ട്ട് ആകുമ്പോള്‍ എനിക്ക് അതൊരു വലിയ ഇന്റെരേസ്റിംഗ് ന്യൂസ്‌ ആകും.. . നിന്റെ കൈയില്‍ ഇരിക്കുന്ന പ്രണയ നൂലിലെ തേങ്ങാക്കുല പോസ്ടിനെക്കാള്‍ 'പ്രധാന വാര്‍ത്ത 'ആകും ഈ രേഖ ..
ബിനൂസ് : രണ്ടാളും അധികം വഴക്കിടണ്ട.. . ഏതായാലും റിസള്‍ട്ട് വരട്ടെ... മിഥുയ്യരെ(കാര്യസ്ഥന്‍ ) ....താനും കൂടി നേഴ്സ് നൊപ്പം പോയി വാ... ഡോക്റ്റര്‍ ഗനിയെലിനെ പോയി കാണണം ...എല്ലാം വിശദമായി എല്ലാം ചോദിച്ചു വരണം കേട്ടോ..
മിഥുയ്യര്‍ : എല്ലാം വിശദമായി , "മോഡി"യായി ഞാന്‍ ചോദിച്ചു വരാം മുതലാളീ .. ...ആവശ്യമാണെങ്കില്‍ ആ ഡോക്റ്ററുടെ രാജി കൂടി വാങ്ങിക്കൊണ്ടു വരും ഈ മിഥുയ്യര്‍ .. ...കേട്ടിട്ടില്ലേ പട്ടരില്‍ പൊട്ടന്‍ ഇല്ലാന്ന് ...whistle
ബിനൂസ് : പട്ടരുടെ കാര്യമൊക്കെ കേട്ടിട്ടുണ്ട് ...പക്ഷെ പ ട്ടി ചന്തയ്ക്കു പോയത് പോലെ വന്നേക്കരുത് ..;) ."രാജി" അല്ല നമ്മുടെ ലക്‌ഷ്യം "രേഖയാ" ...കേട്ടോ..
മിഥുയ്യര്‍ : ന്ഘെ !!രാജിയും രേഖയും ഒക്കെ ഉണ്ടാകുമോ ?? എങ്കില്‍ എപ്പം, പോയീന്നു ചോയിച്ചാല്‍ മതി... ( ആഹ്ലാദത്തില്‍ ബാഗും തൂക്കി ഓടുന്നു )

സീന്‍ - 16

മിഥുയ്യര്‍ കൈയില്‍ ഒരു പി എം മുമായി ഓടി വരുന്നു.. . ..മുതലാളീ ....കിട്ടി ...കിട്ടി ...ശുഭ വാര്‍ത്ത തന്നെ !!!
ബിനു : പി എം ഓപ്പണ്‍...ചെയ്യുന്നു ...എന്തുവാടോ ഇത്... a b c d അക്ഷരമാലയോ ?? താന്‍ ഡോക്റ്റര്‍ ഗനിയെലിനെ കണ്ടില്ലേ??
മിഥുന്‍ : കണ്ടു ...എല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ..ഒരു കുഴപ്പവുമില്ല .. ഒന്നും പേടിക്കാന്‍ ഇല്ലാന്ന് പറഞ്ഞു.. .ശുഭ വാര്‍ത്ത തന്നെ !!!
അഭി : തുള്ളിച്ചാടി സ്മൈലി പോസ്റ്റി. ..കണ്ടോ ഡാഡീ...ഞാന്‍ അപ്പോളെ പറഞ്ഞില്ലേ...
ബിനു : ഉഉം...നീ മിണ്ടാതിരിക്ക്‌. ....അയ്യരെ .വിശദമായി .പറയൂ..
മിഥുന്‍ : ഡോക്റ്റര്‍ ആദ്യം നോക്കിയത് , നീലൂന്റെ ബ്ലഡ്‌ എ യും അഭീടെ ബ്ലഡ്‌ ബിയും ആയതിനാല്‍ കുഞ്ഞിന്റെ ബ്ലഡ്‌ എബി അണോന്നാ....അതല്ലാ....
അഭി : (ചാടിക്കയറി.....)കണ്ടോ..കണ്ടോ...ഞാന്‍ അപ്പോളെ പറഞ്ഞില്ലേ...
ബിനു : നീ മിണ്ടാതിരിക്ക്‌ . ...അയ്യരോടായി...എന്നിട്ട് ?
മിഥുന്‍ :അഭി വാര്‍ത്തക്കാരനും നീലൂ ആര്‍ത്തിക്കാരിയും ആയതിനാല്‍ കുഞ്ഞിന്റെ ബ്ലഡില്‍ "വാര്‍ത്താര്‍ത്തി" ഉണ്ടോന്നു നോക്കി ....അതുമില്ല. ..ഒന്നും പേടിക്കണ്ടാന്നു ഡോക്റ്റര്‍ പറഞ്ഞു...
അഭി : ആഹഹാ...കണ്ടോ..കണ്ടോ...ഒന്നും പേടിക്കണ്ടാ.. ഇതെന്റെ കുഞ്ഞല്ല...whistle
ബിനു: താന്‍ മനുഷ്യരെ ക്ഷമയുടെ മഴവില്ലില്‍ ഇട്ടു അമ്മാനം ആട്ടാതെ തെളിച്ചു പറയടോ... കുഞ്ഞു ഇവന്റെ തന്നെ ആണോ???
മിഥുന്‍ : ശുഭ വാര്‍ത്ത തന്നെ!!! ഡോക്റ്റര്‍ എല്ലാം പരിശോധിച്ചിട്ട് എന്നെ നോക്കി പറഞ്ഞു നമ്മുടെ കുഞ്ഞിന്റെ അച്ഛന്‍ ഈ നില്‍കുന്ന അഭിക്കുഞ്ഞു തന്നെ ആണന്നു ....ഒന്നും പേടിക്കാനില്ല ..
അഭി : ( മോഹാലസ്യപ്പെടുന്നു ..) ന്ഘെ!! എന്റെ കുഞ്ഞല്ല ...താന്‍ ചുമ്മാ എക്സിറ്റ് പോള്‍ പോലെ ഉണ്ടാക്കി പറയുവാ...(ദേഷ്യപ്പെടുന്നു )
മിഥുന്‍ : ശെടാ ...കൊച്ചിന്റെ പപ്പാ അഭി ആയതിനു എന്നോട് എന്തിനാ ചൂടാകുന്നത് ...
ബിനു : താന്‍ പിന്നെ എന്തിനാ ഇടയ്ക്കിടയ്ക്ക് "ശുഭ വാര്‍ത്ത തന്നെ "എന്ന് പറഞ്ഞു കൊണ്ടിരുന്നത്....
മിഥുന്‍ : അത് മുഖ്യന്‍ രാജി വെയ്ക്കും എന്നൊരു ശ്രുതി കേട്ടു ....അതാ ഞാന്‍ അങ്ങിനെ ശുഭ വാര്‍ത്ത തന്നെ എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നത് ...
അഭി : പൊക്കോണം എന്റെ കണ്മുന്നില്‍ നിന്ന്.. . ഒരു മുഖ്യനും അങ്ങേരുടെ ഒരു രാജിയും !@#$%^&&

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Dec 04, 2013 7:00 am

Ammu wrote:
തിന്നാരം ...ഭാഗം -7

അലുവാമോളുടെ ബ്ലഡ്‌ റിസള്‍ട്ട് പരിശോധിച്ച് കുഞ്ഞിന്റെ അച്ഛന്‍ അഭിയാണന്നു മിഥുന്‍ അയ്യര്‍ വന്നു പ്രധാന വാര്‍ത്തയില്‍ പോസ്ടിയത് മുതല്‍ ബിനൂസ് മുതലാളി ആകെ അസ്വസ്ഥനാണ് .. ..പിറ്റേന്ന് അഭിയും മിന്നൂസ്സും തമ്മിലുള്ള മനസമ്മതം തീരുമാനിച്ചിരിക്കുകയുമാണ് . ..എങ്ങാനും ഈ വാര്‍ത്ത നെട്ടൂരാന്‍ അറിഞ്ഞാല്‍ പിന്നെ മകളെ ഇങ്ങോട്ട് അയക്കും എന്ന് കരുതുകയെ വേണ്ടാ ....ഹോ !!

ബിനു : അഭീ...നാളെ മനസമ്മതത്തിനു എല്ലാവരും കൂടി രാവിലെ ഇവിടെ നിനും ഇറങ്ങെണ്ടാ ...
മനസമ്മതത്തിനു ധരിക്കാന്‍ ഉള്ള വേഷവും കളസവും ഒക്കെ ഇന്നേ എടുത്തു വണ്ടിയില്‍ വെച്ചോണം. .പിന്നെ ഈ എലിപ്പാതി താടി വടിക്കാന്‍ മറക്കേണ്ടാ... ഹ്മം
അഭി : നാളെ എല്ലാവരും പാര്‍പ്പിടത്തില്‍ ലോഗ് ഇന്‍ ചെയ്യാതെ നേരെ പള്ളീല്‍ വരാന്‍ പറഞ്ഞാലോ??
ബിനു : അവരോടൊക്കെ എന്ത് സമാധാനം പറയും???;)
മിഥുന്‍ : മുഖ്യന്‍ രാജി വെച്ചു...അതിനാല്‍ പള്ളീല്‍ പ്രത്യേക ആഘോഷം ഉണ്ട് എന്ന് പറഞ്ഞാലോ??
അഭി : മിണ്ടാതിര്യെടോ മിഥുനയ്യരെ .. .താനും ഉണ്ട് തന്റെ ഒരു രാജിയും ഉണ്ട്...
മിഥുന്‍ : അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് മെക്കിട്ടു കേറുന്നത് എന്തിനാ??( ഹോ!! കുറച്ചു പഴം ചൊല്ല് കുത്തിയിരുന്ന് പഠിച്ചത് പ്രയോജനപ്പെട്ടു ) ...എല്ലാവരും എല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഇവിടെ ഒരു "ആന്റി അഭി വേവ് " ഉണ്ടാകും . ..CNN ല്‍ .ഇന്നലെയും പറഞ്ഞു കേട്ടു ..പറഞ്ഞില്ലാന്നു വേണ്ടാ...ഹ്മം ;)
അഭി : ഹോ ! എന്നെ ഭ്രാന്തു പിടിപ്പിക്കാതെ ലോഗ് ഔട്ടി പോടോ...
മിഥുന്‍ : .ഞാന്‍ പോയി റെസിപ്പി നൂല്‍ നോക്കി "നമോ ജിലേബി " ഉണ്ടാക്കട്ടെ. ..മനപ്രയാസം മാറാന്‍ ബെസ്ടാ. ...അഭിക്കുഞ്ഞിനും തരാം ഒരെണ്ണം...
അഭി : ഹോ !! തലയ്ക്കു ഭ്രാന്തെടുത്തു ഞാന്‍ മിക്കവാറും ആത്മഹത്യ നൂലില്‍ പോസ്റ്റും
ബിനു : ന്‍ഘാ !! അതാ നല്ലത്....മിക്കവാറും അത് വേണ്ടി വരും...ഹ്മം
അഭി : അങ്ങിനെ ചെയ്യേണ്ടി വന്നാല്‍ അതിനു മുന്‍പ് ഞാന്‍ ഇന്നസെന്റ്റ്‌ സ്മൈലി പോസ്റ്റും..ന്‍ഘാ !!
മിഥുന്‍ : hi ..hi....ഇന്നസന്‍റ് ആണെങ്കില്‍ പിന്നെ എന്തിനാ ആത്മഹത്യാ നൂലില്‍ പോസ്ടുന്നത് ...
അഭി : ഇയാള്‍ ഇത് വരെ ലോഗ് ഔട്ടിയില്ലേ ...:teasing:
മിഥുന്‍ : ഡിസംബേര്‍ നാല് ഒന്ന് കഴിഞ്ഞോട്ടെ....ഇവിടെ ഒക്കെ തന്നെ കാണണം അഭിക്കുഞ്ഞും... ഹ്മം

സീന്‍ -20

മനസമ്മത ദിവസം ..
അഭി പള്ളിയില്‍ പോകുവാന്‍ നീലൂന്റെ കണ്ണ് വെട്ടിച്ചു കാറിലേക്ക് ഓടുന്നു...
മിഥുന്‍ : ഞാന്‍ കോഴിയെ പൊരിക്കുന്നുണ്ട് ...നീലൂ എല്ലാം മറന്നു മിനിമം ഒരു നാലു മണിക്കൂര്‍ അടുക്കള പരിസരത്ത് കറങ്ങിക്കോളും.. .അതിനുള്ളില്‍ ചടങ്ങ് തീര്‍ക്കണം കേട്ടോ... അയ്യേ...ഈ വേഷത്തില്‍ ആണോ പള്ളിയില്‍ പോകുന്നത്. ...ആ താടി എങ്കിലും വടിച്ചിട്ട് പോ അഭീ ...
അഭി : കോട്ടും കളസവും ഒക്കെ ഇട്ടു പോയാല്‍ ഓള് കാണില്ലേ.. . അതിനാല്‍ ഇന്നലെ തന്നെ വേഷം ഉഷസ്സിയുടെ കൈയില്‍ ഏല്‍പ്പിച്ചു ....ഉഷസ്സി എല്ലാം എടുത്തു യാത്രാ വിവരണ നൂലില്‍ കാത്തു നില്‍പ്പുണ്ടാവും... പോട്ടെടോ..
മിഥുന്‍ : പോയി വരൂ... അഭിക്കുഞ്ഞേ.. . വരുമ്പോള്‍ ശുഭ വാര്‍ത്ത എന്തേലും കിട്ടിയാല്‍ കൊണ്ട് വരണേ....മുഖ്യന്‍ ഇന്നെങ്കിലും രാജി വെച്ചാല്‍ മതിയാര്‍ന്നു...എന്റെ മഴവില്‍ ഭഗവതീ .. .
അഭി കാറില്‍ കയറുവാന്‍ ഭാവിക്കുമ്പോള്‍ നീലൂ ഓടി വരുന്നു : അഭി എങ്ങോട്ടാ ??
അഭി : (ദേഷ്യത്തില്‍ ) ഞാന്‍ മുന്നോട്ടാ...എന്താ വരുന്നോ??:paru:
നീലൂ : അല്ല ഞാന്‍ ഓര്‍ത്തു പള്ളിയിലേക്ക് ആണന്നു ...
അഭി :(ഞെട്ടി ) പള്ളിയിലോ....അവിടെന്താ ??
നീലൂ : പള്ളീല്‍ ഇന്ന് അഭീടെ ..
അഭി : അഭീടെ (യീശ്വരാ യെവള്‍ അല്ലാം അറിഞ്ഞല്ലോ )
നീലൂ : അഭീടെ പപ്പേടെ കൂട്ടുകാരന്‍ നെട്ടൂ അങ്കില്‍ ന്റെ മോളുടെ മനസമ്മതം ആണെന്ന് അറിഞ്ഞു. ..നല്ല ചിക്കന്‍ ബിരിയാണി ആയിരിക്കും... ഞാന്‍ കൂടെ വരട്ടെ..
അഭി : ഹയ്യടാ... (കാറില്‍ കയറി സ്പീഡില്‍ പോകുന്നു )

സീന്‍-21

കാറ്റുണ്ണി ഒരു വളര്‍ത്തു നായയുമായി മോര്‍ണിംഗ് വാക്ക് കഴിഞ്ഞു വരുന്നു.. . പെട്ടന്ന് വീടിനു മുന്നില്‍ ഒരു ടാറ്റാ എസ്റെറ്റ് കാര്‍ കാണുന്നു ..
കാറ്റ് : ന്ഘെ!!! ഇത് അഭിയുടെ കാര്‍ ആണല്ലോ. .ഹിഡന്‍ ആയിരുന്നു വാച് ചെയ്യാം... ഹ്മം (പച്ച വെളിച്ചം ഓഫ്‌ ചെയ്തു ഒളിഞ്ഞിരിക്കുന്നു)
കൈയില്‍ കോട്ടും കളസവുമായി ഉഷസ്സി വണ്ടിയിലേയ്ക്ക് ... അഭി ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങി പിന്നിലേക്ക്‌ കയറുന്നു
അഭി : ഇനി ഇതില്‍ ഇരുന്നു തന്നെ മേയ്ക്ക് അപ്പ് സ്മൈലി പോസ്റ്റി ഒരുങ്ങാം. . ഉഷസ്സി തല്‍ക്കാലം കണ്ണടച്ച്എമ്മ്ച്ചിനെ കുറിച്ച് ധ്യാനിച്ചോളൂ...
ഉഷസ്സി : (ചിരിച്ചു കൊണ്ട് എമ്മെച് മന്ത്രം ജപിയ്ക്കുന്നു )
കാറ്റ് : ( ന്ഘെ!! അഭീടെ ഷര്‍ട്ടും പാന്റും കാറിന്റെ ഡോറില്‍. ..ഹെന്റെ ദൈവമേ... മഹാപാപീ . ..റബ്ബര്‍ എസ്റെടില്‍ നടക്കേണ്ടത്‌ ടാറ്റ എസ്റെട്ടില്‍ കാട്ടുന്നോ... മനസമ്മതത്തിന്റെ അന്ന് പോലും എന്റെ ഉഷസിയെ വെറുതെ വിടൂല്ലാ അല്ലെ....നിന്നെ ഞാന്‍...കൈയില്‍ കിട്ടിയ മാരക സ്മിലെയ്കളുമായി കാറിനു അടുത്തേയ്ക്ക് പായുന്നു....
അതെ സമയം : നിങ്ങള്‍ ആവശ്യപ്പെട്ട കരോക്കെ ഗാനം കിട്ടാതെ കുറെ പേര്‍ കാറ്റിനെ തേടി വരുന്നു... . അവരെ കണ്ടു കാറ്റ് തിരിഞ്ഞോടി ലോഗ് ഔട്ടുന്നു ....

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Dec 04, 2013 7:02 am

Ammu wrote:
തിന്നാരം ..ഭാഗം -8

സീന്‍ - 26

ഉഷസ്സിയുടെ വീട് : മോര്‍ണിംഗ് വാക്കിനു നായയുമായി പോയ കാറ്റുണ്ണി തിരിക വരുമ്പോള്‍ മിറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ടാറ്റാ എസ്റെറ്റ്......ന്ഘെ !! ലെവന്‍ വീണ്ടും വന്നോ??? ഇന്നിവനെ പിടികൂടിയിട്ടു തന്നെ കാര്യം .. പാര്‍പ്പിടത്തിലേയ്ക്ക് മതില് ചാടുന്നു .. ..അകത്തു തീന്മുറിയില്‍ അഭിയും , ഉഷസിയും കൂടി ചാറ്റ്ന്നത് കാറ്റുണ്ണി കസേരയ്ക്കടിയില്‍ ഇരുന്നു കേള്‍ക്കുന്നു ..
അഭി : കൊച്ചിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ ഒരാളെ കണ്ടെത്തിയിട്ടുണ്ട് ...
കാറ്റ് : (ആത്മഗതം ) എടാ . ...ഗര്‍ഭം ഉണ്ടാക്കിയിട്ട് അത് വേറെ ഒരാളുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ നോക്കുന്നോ ...ദുഷ്ട്ടാ...!!:teasing:
ഉഷസ്സി : കൊള്ളാവുന്നവന്‍ ആണോ ??നമുക്ക് വിശ്വസിക്കാമോ ??
കാറ്റ് : (ആത്മഗതം ) ഇവനെ പോരാഞ്ഞിട്ട് വരാന്‍ പോകുന്നവന്‍ കൊള്ളാവുന്നവന്‍ ആണോന്നു ..ഫൂ !! അവളുടെ ഒരു ചോദ്യം ...
അഭി : എന്റെ കൂടെ പഠിച്ചവന്‍ ആണ്..പേര് ഷാ കുമാര്‍ .. ...കുറച്ചു പ്രണയ ഗാനങ്ങളും പ്രണയലേഖനങ്ങളും കൊടുക്കാം എന്ന് പറഞ്ഞാല്‍ മൂപ്പര്‍ സമ്മതിക്കും.. . നാളെ തന്നെ വരാന്‍ പറയാം...
ഉഷസ്സി : വേഗമാകട്ടെ...ഇനിയും വൈകിയാല്‍ കുഴപ്പമാ ...
കാറ്റ് (ആത്മഗതം ) കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ട് ഇപ്പോള്‍ വേഗമാകട്ടെ എന്നു പറയാന്‍ നിനക്ക് നാണമാകുന്നില്ലേ ഉഷസ്സീ ?? ഇനി ഹിഡന്‍ ആയിട്ട്കാര്യമില്ല .....വെട്ടി തുറന്നു ചോദിച്ചിട്ട് തന്നെ കാര്യം. ..: എല്ലാം ഞാന്‍ അറിഞ്ഞു...എന്നാലും അഭീ നീ ഇങ്ങിനെ കൌതുക വാര്‍ത്ത സൃഷ്ട്ടിക്കും എന്ന് കരുതിയില്ല...
അഭി : ന്ഘെ !! കാറ്റുണ്ണി എല്ലാം അറിഞ്ഞോ??? പ്രധാന വാര്‍ത്തയില്‍ ഒന്നും വരാതെ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചതാണല്ലോ...ഉഷസീ നീ പറഞ്ഞോ??
ഉഷസ്സി : ഞാന്‍ പറഞ്ഞില്ല . .ഇങ്ങേരോട് പറയരുതെന്ന് ബിനൂസചായന്‍ പ്രത്യേകം മധുരം മലയാളത്തില്‍ വെച്ച് പറഞ്ഞിരുന്നു...
കാറ്റ്: അപ്പോള്‍ എല്ലാരും ചേര്‍ന്ന് എന്നെ കബളിപ്പിക്കുക ആയിരുന്നല്ലേ...
അഭി : ദയവു ചെയ്തു കാറ്റുണ്ണി ഇതാരോടും പറയല്ലേ.. .പറഞ്ഞാല്‍ ഞങ്ങളുടെ കുടുംബത്തിന്റെ മാനം ഫണ്ണി പോസ്റ്റ്‌ പോലെ ആകും...കാണുന്നവര്‍ കാണുന്നവര്‍ പൊട്ടിച്ചിരി സ്മൈലി പോസ്റ്റി പോകും...
കാറ്റ് : അപ്പോള്‍ എന്റെ കുടുംബത്തിന്റെ മാനമോ ??:teasing: ആരോ ക്വോട്ടിയ പോസ്റ്റിന്റെ ക്രെഡിറ്റ് എന്റെ തലയില്‍ ആകുവാന്‍ ഞാന്‍ സമ്മതിക്കില്ലെടാ . .ഞാന്‍ ഇപ്പോള്‍ തന്നെ ഇന്‍ഫോര്‍മേഷന്‍ നൂലില്‍ ഈ വിവരം പോസ്റ്റും...
അഭി :(ദേഷ്യത്തില്‍ ) താന്‍ പോസ്റ്റുമോ. ..എന്നാല്‍ തന്റെ മുഖം ഓര്‍മ്മപ്പൂക്കള്‍ നൂലില്‍ ഞാന്‍ പോസ്റ്റും... ഓര്‍ത്തോ...
ഉഷസ്സി : അഭീ ..വന്നേ ഒരു കാര്യം പറയട്ടെ...
കാറ്റ് : കര്‍ത്താവേ , ഭര്‍ത്താവിന്റെ സമീപത്തു നിന്നും കാമുകനെ വിളിച്ചു കൊണ്ടുപോകുന്ന ആദ്യത്തെ ഭാര്യ ആയിരിക്കും എന്റെ ഉഷസ്സി . ...ഇവള്‍ ഉഷസ്സി അല്ല...ദുഷ്ട്ടത്തി ആണ് ..ഹ്മം
കാറ്റ് : (മനസ്സില്‍ ) എടാ ...ദുഷ്ട്ടാ...ഓര്‍മ്മപ്പൂക്കള്‍ നൂലില്‍ ആദ്യം നിന്റെ മുഖം ഞാന്‍ പോസ്ടിയിരിക്കും... എന്റെ കരോക്കെ ഗാനങ്ങള്‍ ആണേല്‍ സത്യം സത്യം...സത്യം...

പിറ്റേന്ന് ഉഷസിയും അഭിയും കൂടി കാറില്‍ കയറി റെയില്‍ വെ സ്റെഷനിലേക്ക് പോകുന്നത് കണ്ട കാറ്റുണ്ണി അവരെ പിന്തുടരുന്നു .. .കൈയില്‍ തന്റെ പ്രിയ നായക്കുട്ടിയും ഉണ്ട്... ട്രെയിന്‍ വന്നു നില്‍ക്കുന്നു .....വാതില്‍ക്കല്‍ ഒരു വലിയ താടി കണ്ടു അഭി ഓടി വരുന്നു. ..ഈ താടിക്ക് പിന്നില്‍ കാണും എന്റെ പഴയ ചങ്ങാതിയുടെ മോന്ത ..: അതാ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ഷാകുമാര്‍ ..
അഭി : ഹോ ..ആശ്വാസമായി ..നീ വന്നല്ലോ...:spinhug:
ഷാ.കു : ചീപ്പ് പരിപാടിയാ ഭായ് .. .എന്നാലും പ്രണയ പോസ്റ്റുകള്‍ തരാം എന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ സമ്മതിച്ചത് ...അല്ലാ ...യിതാരാ ..(ഉഷസിയെ നോക്കി നാണിച്ചു ചിരിക്കുന്നു )
അഭി : ഇത് ഉഷസ്സി... ഞാന്‍ എല്ലാം വിശദമായി പറഞ്ഞതല്ലേ..
കാറ്റ് : (ഒളിച്ചിരുന്ന് കേള്‍ക്കുന്നു ..ആത്മഗതം ) അപ്പോള്‍ എല്ലാം വിശദമായി പി എം അയച്ചു അറയിച്ചു അല്ലെ... മൂന്നിനെയും ഞാന്‍ ഒന്നിച്ചു തട്ടും....
കാറില്‍ കയറാന്‍ വേണ്ടി മൂവരും യാത്ര നൂലിലെയ്ക്ക് നീങ്ങുന്നു.... ഈ സമയത്ത് കാറ്റ് ഒരു ബോംബ്‌ സ്മൈലി അറ്റത് തിരി കൊളുത്തി കാറിന്റെ അടിയിലേക്ക് വലിച്ചെറിയുന്നു ....നാളത്തെ പ്രധാന വാര്‍ത്ത ഇത് തന്നെ ആവട്ടെ....ഹ്മം
പെട്ടന്നാണ് ഞടുക്കുന്ന ആ ദൃശ്യം കാറ്റ് കണ്ടത് . .താന്‍ പെറ്റ് നൂലില്‍ നിന്നും എടുത്തു ഓമനിച്ച് കൂടെ കൊണ്ട് നടന്ന നായക്കുട്ടി താന്‍ പോസ്ടിയ ബോംബു സ്മൈലി യും കടിച്ചെടുത്തു തന്റെ നേര്‍ക്ക്‌ പാഞ്ഞു വരുന്നു.,. .. "ഏമാനേ ...കിട്ടി ....കിട്ടി ...സ്മൈലി കിട്ടി " എന്ന് ആ നായക്കുട്ടി യുടെ കണ്ണുകള്‍ പറയുന്നതായി കാറ്റിനു തോന്നി...
കാറ്റ് : ഹമ്മേ... ഹയ്യോ.. എവിടെ ഓ മൈ ഗോഡ് , ഊപ്സ് സ്മിലെയ്കള്‍. .. അത്യാവശ്യത്തിനു പോസ്ടാന്‍ നേരം ഇവയൊന്നും കാണുകയുമില്ല.. . ഇനിയിപ്പോള്‍ എന്ത് ചെയ്യും... പാഞ്ഞോടുന്നു ....നായക്കുട്ടി പിന്നാലെയും... ഓടിയോടി ഫണ്ണി നൂലില്‍ പാഞ്ഞു കയറിയ കാറ്റ് അവിടെ കുരുങ്ങിപ്പോകുന്നു... പിന്നാലെ നായും... ട്ടപ്പേ !! ടമാര്‍ ...പടാര്‍ ....ഡിം...ഡോം....ഡിം...
പിറ്റേന്ന് പ്രധാന വാര്‍ത്തയില്‍ കരിഞ്ഞു ഉണങ്ങിയ കാറ്റും അസ്ഥികൂടം ആയ നായയും ഇന്റെരെസ്റിംഗ് പോസ്ടായി കാണപ്പെട്ടു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Dec 04, 2013 7:05 am

Ammu wrote:
തിന്നാരം ..ഭാഗം -9

മുന്‍‌കൂര്‍ നിശ്ചയിച്ചുറപ്പിച്ച പ്രകാരം ഷാ കുമാര്‍ പാര്‍പ്പിട നൂലിലേക്ക് നടന്നു വരുന്നു.. . വഴി മദ്ധ്യേ കണ്ട പ്രണയ നൂലിലും, പ്രണയ ഗാന നൂലിലും ഒരു മതിലുചാട്ട സ്മൈലി പോസ്ടാന്‍ മൂപ്പര്‍ മറന്നില്ല....

പാര്‍പ്പ്ടത്തിലെ കോളിംഗ് ബെല്‍ ശബ്ദിച്ചു : നമോ...നമോ..നമോ.... സോണിയയുടെ സ്വത്തു വിവരം തെറ്റായ വാര്‍ത്ത ആയിരുന്നു എന്ന തിരിച്ചറിവില്‍ തലയടിച്ചു മുഴച്ച നെറ്റിയും തടവി കുനിഞ്ഞിരുന്ന മിഥുന്‍ മെല്ലെ തല ഉയര്‍ത്തി വാതില്‍ തുറക്കുന്നു
ഷ കുമാര്‍ : ഭായി
മിഥുന്‍ : ഭായി യൊ ? ആരാ? എവിടെന്നാ? എന്തുവേണം? എന്താ കാര്യം? മുഖ്യന്‍ രാജി വെച്ചോ??
ഷ.കു: ഈനാശു . പാലേന്ന്. ഒരു കാപ്പി കുടിക്കണം. എന്റെ ഭാര്യയെ ഒന്നു കാണണം. ഭായി അവളെ ഒന്ന് വിളിക്കാമോ?
മിഥുന്‍ : ഇയാളുടെ ഭാര്യ ഇവിടെ എന്തു പണിയാ ചെയ്യുന്നേ?;)
ഷാ. കു : ഇവിടെയും അവള് ഭാര്യയുടെ പണി തന്നെയാ ചെയ്യുന്നത്.:paru:
മിഥുന്‍ : പ്ഭ എരപ്പാളി! പോക്രിത്തരം പറയുന്നോടോ...
ഷാ. കു: കാണിക്കാം അല്ലേ? വല്ലവന്റേം ഭാര്യടെ ഒളിച്ചുതാമസിപ്പിക്കുന്നതാടോ പോക്രിത്തരം. ഇവിടത്തെ കൊച്ചുമുതലാളിയുടെ ഭാര്യയും കൊച്ചുമായിട്ട് താമസിക്കുന്നത് എന്റെ ഭാര്യയും കൊച്ചുവാ.
മിഥുന്‍ : അഭിക്കുഞ്ഞേ... ബിനൂസ്സ് സാറേ... ഭാമ മോളേ... ഓടിവരണേ...
ബിനുസ്: കണ്ടിട്ട് ഒരപലക്ഷണം പിടിച്ചവനെ പോലെയുണ്ടല്ലോ.
ഷ കു: തന്നെ ... അതെന്റെ അച്ഛന്റെ കുഴപ്പമാ. താന്‍ വലിയ ക്രോസ് വിസ്താരമൊന്നും നടത്തണ്ട. മര്യാദക്കെന്റെ ഭാര്യേം കൊച്ചിനേം വിളി.
ബിനുസ്: താനാരോടാടോ ഈ...
അഭി: വേണ്ട, വേണ്ട, വേണ്ട... ഒടക്കാന്‍ നിക്കണ്ട. ഡാഡി പറഞ്ഞ് ശരിയാ. കണ്ടാല്‍ അറിയാം ആള് പ്രണയ രോഗി ആണന്നു ... ഇവന്മാരുമായിട്ടൊക്കെ സംസാരിക്കുന്നത് നമ്മുടെ ത്രെടിനു പറ്റിയതല്ല. നീലൂനെ വിളിക്കാം.
ബിനൂസ്: ഭാമേ , അവളെ വിളിച്ചേ.
ഭാമ : കൂയി ....കൂയി... നീലൂ ...
അഭി: അവള് വരട്ട്... അവള് വരട്ട്...അവളെ ഇന്ന് വരട്ടും ....ഹ്മം
ഷാ .കു: ഇറങ്ങിവാടി... ടീ, ഇറങ്ങിവരാന്‍... എടീ ദ്രോഹി, വഞ്ചകി, ചതിച്ചി, എവിടേടി എന്റെ കൊച്ച്? എവിടേടീ? :teasing:
നീലൂ: നിങ്ങളാരാ?:teasing: തൃശൂരിലെ ഏതോ ബിരിയാണിക്കടയില്‍ കണ്ടിട്ടുണ്ടല്ലോ ഈ മുഖം ??
ഷാ .കു: ഞാനാരാണെന്നോ? അറിയില്ലല്ലേടീ? സൂക്ഷിച്ചു നോക്ക്. കോട്ടയം സെന്റ് മേരീസ് പള്ളിയില്‍ 1990 ജനുവരി 9-ന് മാതാവിനെ സാക്ഷിനിര്‍ത്തി നിന്നെ താലികെട്ടിയ "ലവേര്‍സ് ലേഡീസ് പാര്‍ലര്‍" ഉടമ ഈനാശൂന്റെ മുഖത്ത് നോക്കി നിങ്ങളാരാണെന്ന് ചോദിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെടീ. നിന്റെ ചാന്തിനും പൊട്ടിനും ക്യൂട്ടക്സിനും വേണ്ടി ഞാന്‍ താടി പോലും വടിക്കാതെ അഹോരാത്രം കടയില്‍ ഇരുന്നു ജോലി ചെയ്തെങ്കിലും , എന്റെ ശമ്പളം നിനക്ക് ഒരു ബിരിയാണിക്ക് പോലും തികയില്ലാന്നു പറഞ്ഞ് നീ വീടുവിട്ട് ഇറങ്ങിയപ്പോള്‍, ബിരിയാണിയെക്കാള്‍ വലിയ വില സ്നേഹത്തിനുണ്ടെന്ന് മനസ്സിലാക്കി നീ എന്റെ വീട്ടില്‍ തിരിച്ചുവരുന്ന നാളും പ്രതീക്ഷിച്ച് ആ പൂമുഖപ്പടിയില്‍ പ്രണയഗാനവും പാടി കഴിഞ്ഞ വെള്ളിയാഴ്ച വരെ നിനക്കുവേണ്ടി ഞാന്‍ കാത്തിരുന്നു. ഈ ഗ്രാമം മുഴുവന്‍ എന്നേം എന്റെ കുഞ്ഞിനേം തേടി... സോറി... നിന്നേം നിന്റെ കുഞ്ഞിനേം തേടി അലഞ്ഞു ഒടുവില്‍ ഇവിടെ വന്നപ്പോള്‍ ഇത്ര ക്രൂരമായി നിങ്ങളാരാണെന്ന് എന്റെ മുഖത്ത് നോക്കി നീ ചോദിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെടീ... ഒരിക്കലും വിചാരിച്ചില്ല...(കാണാതെ പഠിച്ചത് തെറ്റാതെ പറഞ്ഞ സന്തോഷത്തില്‍ അഭിയെ ഏറു കണ്ണിട്ടു നോക്കുന്നു )
അഭി : ഇവളുടെ ചെവിക്കുറ്റി നോക്കിയൊരു ഒറ്റയടി...
ഷാ .കു: തൊട്ടുപോകരുതവളേ. .. എന്റെ നീലുവിനെ ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള അധികാരം എനിക്ക് മാത്രമാണ്. എവിടെ നമ്മുടെ കുഞ്ഞ്?. ഒന്ന് കാണാനാണ് ഞാന്‍ ഓടിവന്നത്. പ്ലീസ്... പ്ലീസ്...
( അഭിയുടെ മുഖം ഓര്‍മ്മപ്പൂക്കള്‍ നൂലില്‍ പോസ്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി കാറ്റുണ്ണി പാര്‍പ്പിടത്തിന് വെളിയില്‍ ഒളിച്ചിരുന്ന് തോക്ക് സ്മൈലിയില്‍ ആഞ്ഞു ക്ലിക്കുന്നു.. അടുത്ത് ഉണ്ടായിരുന്ന ഒരു ആശംസാ നൂലിലെ പോസ്റ്റുകള്‍ കൂടി ക്ലിക്കിന്റെ ആഘാതത്തില്‍ ഡിലീറ്റാകപ്പെടുന്നു ..ആരും അറിഞ്ഞില്ല )
നീലൂ : എനിക്കിയാളെ അറിയാം ..തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് . അന്നിയാളുടെ പേര് ഷാ കുമാര്‍ എന്നായിരുന്നു. അല്ലേ?
അഭി : എനിക്ക്... എനിക്കറിഞ്ഞൂടാ...
ഷാ കു : അതെ. അതിനുശേഷം നിന്നെ കല്യാണം കഴിക്കാന്‍ വേണ്ടിയല്ലേ ഞാന്‍ ജാതി മാറി നിന്റെ ഈനാശുവേട്ടന്‍ ആയതു
നീലൂ: ഈനാശു ??. .
മിഥുന്‍ : വേറെ നല്ല പേരൊന്നും കിട്ടീലേ മോനേ.. .വല്ല പി . സീ ന്നോ... നമോന്നോ എന്ന് എങ്കിലും ഇടാമായിരുന്നു...എന്തൊരു ചേലാ ആ പേരുകള്‍ക്ക്
നീലൂ : അയ്യോ... എല്ലാം കള്ളമാ. എനിക്കിങ്ങനെ ഒരു ഭര്‍ത്താവേയില്ല.
ഷാ .കു: നീലൂ .. ഇത്ര നീചയാവരുത് നീ.
ബിനൂസ്സ്: നിങ്ങള് കല്യാണം കഴിച്ചതിന് തെളിവ് വല്ലതും ഉണ്ടോ?
ഷാ .കു: ഒണ്ട്... വിവാഹ ദിനം ഈ ഫോറത്തില്‍ കെട്ടിയ ഒരു ആശംസാ നൂല്‍ ഉണ്ട് ..അതിന്റെ ലിങ്ക് ഞാന്‍ തരാം...
അഭി: മതി മതി... ആശംസാ നൂലിന്റെ ലിങ്ക് മതി . അതില്‍ കൂടുതല്‍ തെളിവുകളൊന്നും നമുക്ക് വേണ്ടല്ലോ.
ഷാ .കു: [പോസ്റ്റുകള്‍ ഇല്ലാത്ത ആശംസാ നൂല്‍ നോക്കി അന്തം വിട്ടു താടി തടവി ) ഇതെങ്ങനെ...?
വെളിയില്‍ ,കാറ്റുണ്ണി: മനഃസമാധാനത്തോടെ തോക്ക് സ്മൈലി പോസ്ടാനും സമ്മതിക്കില്ല.
ബിനുസ്: ഇതെന്തുവാടോ ഇത്?
ഷാ കു: ഇത് ഞാന്‍ അടുക്കളയിലെ സെക്ഷനിലാ വച്ചിരുന്നത്. അങ്ങനെ പറ്റിയതാവും. മാര്യേജ് ആശംസ തന്നെയാണ് . ത്രെഡ് ലോക്കിയിട്ടില്ല . നോക്കിയാ മതി. നോക്കിയാ മനസ്സിലാവും. പടച്ചോനാണെസത്യം...ഹല്ലാ കര്‍ത്താവാണേ സത്യം...
ബിനൂസ് : പടച്ചോനോ
ഷാ കു: ജാതി മാറിയെന്ന് വച്ച് നമുക്ക് പഴയ ദൈവങ്ങളെ മറക്കാന്‍ പറ്റോ?;) ശരി ശരി ശരി... ഞാന്‍ നിന്റെ ഭര്‍ത്താവല്ല, സമ്മതിച്ചു. പക്ഷേ, നീ പറഞ്ഞതെനിക്ക് ഓര്‍മ്മയുണ്ട്. നീ ഒരു പണക്കാരന്റെ ഭാര്യയായിട്ട് ജീവിക്കുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞാണ് നീ വീടുവിട്ടിറങ്ങിയത്. നീ സുഖമായി ജീവിച്ചോളൂ... പക്ഷേ, എന്റെ കുഞ്ഞ്... എന്റെ സ്വന്തം ചേര... അല്ല, സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞ്... എനിക്കതു വേണം.
മിഥുന്‍ : നിന്റെ ചോര ഏ പോസിറ്റീവാണോ?
അഭി : ഇമോഷണലായി സംസാരിക്കുന്നതിനിടയില്‍ താന്‍ ഫണ്ണി പോസ്റ്റ്‌ ഇടരുത് . താന്‍ അടുക്കളക്കാര്യം നോക്കിയാല്‍ മതി. കുടുംബകാര്യത്തിലൊന്നും ഇടപെടണ്ട.
നീലൂ : ശരി. കുഞ്ഞിനെ ഞാന്‍ തരാം. നിങ്ങള് കുറെ നേരമായി കുഞ്ഞ്, കൊച്ച് എന്നൊക്കെ പറയുന്നുണ്ടല്ലോ. എന്താ കുഞ്ഞിന്റെ പേര്?
ഷാ കു: (പരുമ്മി) പേരിലെന്തിരിക്കുന്നു? ബന്ധത്തിലാണല്ലോ കാര്യം.
ബിനുസ്: സ്വന്തം അച്ഛന് കുഞ്ഞിന്റെ പേരറിയാതിരിക്കുമോ...
ഷാ കു: അതല്ല. പക്ഷേ, സാറൊന്നാലോചിക്കണം. സ്വന്തം കുഞ്ഞിന്റെ പേര് പറഞ്ഞ് അത് സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കേണ്ടി വരുന്ന ഒരു തന്തയുടെ മനോവേദന. ഹൊ, ലോകത്തിലൊരച്ഛനും ഇങ്ങനെയൊരു ഗതികേട് വരുത്തരുതേ, (കണ്ണില്‍ കുത്തി കരയുന്നു ) അല്ലാഹൂ .. കര്‍ത്താവേ...
മിഥുന്‍ : അതേതു കര്‍ത്താവാടോ?
ഷാ.കു : ദേ... ഭായീ വിളിച്ച് വാ കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്.. . അപ്പോ, പേര് പറഞ്ഞാല്‍ കുഞ്ഞിനെ തരും...
നീലൂ : തരാം.
(അഭി ഊണ് മേശയില്‍ ഇരിക്കുന്ന ആലുവാ കഷണം ചൂണ്ടിക്കാട്ടുന്നു )
ഷാ .കു : എന്നാ കേട്ടോ... ജിലേബി മോള്‍
ബിനൂസ്: ജിലെബീന്നു പേരിലൊരു കുട്ടിയിവിടില്ല.
ഷാകു : ജി....ജിലേബീന്നാണ് ഞാന്‍ വിളിക്കുന്നത്. എന്റെ കൊച്ചിനെ എനിക്ക് സൗകര്യമുള്ള പേര് വിളിച്ചൂടേ? എന്താ, കൊള്ളൂലേ ആ പേര്?
ബിനുസ്: നിങ്ങളോട് ചോദിച്ചത് ആ കുട്ടിയുടെ ശരിയായ പേരാണ്.
(അഭി രഹസ്യമായി ആലുവാ എന്ന് ആണ്ഗ്യം കാട്ടുന്നു )
ഷാ.കു: ശരിയായ... ശരിയായ പേര് "അലിയാര്‍ "
ബിനൂസ്: പെണ്‍കുട്ടികള്‍ക്കാര്‍ക്കെങ്കിലും അലിയാര്‍ എന്ന്പേരിടുവോടാ?
ഷാ .കു : ഇട്ടൂടെന്ന് നിയമമൊന്നുമില്ലല്ലോ. എന്റെ അമ്മേടെ പേര് പീതാംബബരന്‍ എന്നായിരുന്നു
ബിനുസ്: നിന്നെ കണ്ടപ്പഴേ എനിക്ക് തോന്നി ..ഹ്മം
മിഥുന്‍ : എനിക്കറിയാം... ഇവന്റെ അച്ഛന്റെ പേര് ശ്വേതാ മേനോന്‍ എന്നാ അല്ലേ?
ഷാ .കു : ദേ... മനുഷ്യനിവിടെ തീതിന്നു നിക്കുമ്പോ കളിയാക്കല്ലേ...
ബിനൂസ്: കുഞ്ഞിന്റെ പേരപ്പം തനിക്കറിയില്ല... (പെട്ടന്ന് എന്തോ ശംബ്ദം കേള്‍ക്കുന്നു ..കാറ്റുണ്ണി ..ഉന്നം പിടിച്ചു തോക്ക് സ്മൈലി പോസ്ടിയതാണ് ...അഭിയുടെ കൈയില്‍ ഇരുന്ന ആലുവാ പ്ലേറ്റ് പീസ്‌ പീസായി താഴെ വീഴുന്നു ..)
അഭി: ങേ... പിള്ളാര് ആവശ്യമില്ലാത്ത ഓരോ സാധനം ഓരോ സ്ഥലത്ത് കൊണ്ടുവയ്ക്കും.
ഉണ്ണുണ്ണി: ഇവന്റെ വായ്ക്കകത്തു കയറിയിരുന്ന് വെടിവച്ചാലേ ശരിയാവൂ...
ബിനുസ്: ഭാമേ , പോലീസ് സ്റ്റേഷനിലേക്കൊന്ന് ഫോണ്‍ ചെയ്തിട്ട് എസ്.ഐ.യോടിങ്ങ് വരാന്‍ പറ. ഇവനെ ഞാനിന്ന് ശരിയാക്കും.
അഭി: വേണ്ട ഡാഡി, ഇവനെ ഞാന്‍ ഹാന്‍ഡില്‍ ചെയ്യാം. സത്യം പറയെടാ. കുഞ്ഞി പേര് നിനക്കറിയോ? കുഞ്ഞിന്റെ പേര് പറഞ്ഞാല്‍ കുഞ്ഞിനെയും തള്ളയെയും നിനക്ക് വിട്ടുതരാം. പറയെടാ... [പതുക്കെ] പറയെടാ, കുഞ്ഞിന്റെ പേര് അലുവാ
ഷാ .കു : അരിവാള്‍ .....അരിവാള്‍....കുഞ്ഞിന്റെ പേര് അരിവാള്‍
ബിനൂസ്: അരിവാളോ? പോലീസിനെ വിളി.
അഭി: അരിവാള്‍ അല്ലടാ നക്ഷത്രം നക്ഷത്രം ... കഴുത... മരക്കഴുത...
ഷാ.കു : ആഹാ... അത്ര വലിയ വാചകമൊന്നും അടിക്കണ്ട. പറഞ്ഞപ്പോ, മുഴുവനും പറയണമായിരുന്നു.
അഭി : എന്തു പറയണം? ആര് പറയണം?
ഷാ .കു : നീ പറയണമായിരുന്നു. കൊച്ചിന്റെ അപ്പനായിട്ടഭിനയിക്കാന്‍ നീയല്ലേ പറഞ്ഞത്? അപ്പോ കൊച്ചിന്റെ പേരും പറയണമായിരുന്നു.
അഭി : പച്ചക്കള്ളമാ ഡാഡി, ഞാനിവനെ കണ്ടിട്ടുപോലുമില്ല.
ഷാ .കു : ഓ... അങ്ങനെ എന്നെ മാത്രം കള്ളനാക്കിയിട്ട് നീ രക്ഷപ്പെടാന്‍ ശ്രമിക്കണ്ട. എടാ, ഈ പെണ്ണിന്റെ ഭര്‍ത്താവായിട്ടഭിനയിക്കാനല്ലേ അമ്പതിനായിരം പ്രണയ പോസ്റ്റ്‌ തരാമെന്ന് നീ പി എം ചെയ്തിട്ടല്ലേ ഞാന്‍ വന്നത്.:teasing:
ബോബി: ചുമ്മാ ഡാഡി, അഞ്ചുവര്‍ഷമായി ഞാന്‍ ആര്‍ക്കെങ്കിലും പി എം അയച്ചിട്ടു തന്നെ ..
ഷാ. കു : അഞ്ചുവര്‍ഷം മുന്‍പ് നീ ആര്‍ക്കടിച്ച്?
അഭി : ഇറങ്ങെടാ വെളിയില്‍ ബ്ലെഡി ഫ്രോഡേ.
ഷാ.കു : സാര്‍, ഇവനാണ് ഫ്രോഡ്. സത്യം ഞാന്‍ പറയാം
അഭി : വേണ്ടാ...
ഷാ. കു : ഇവനും ഞാനുംനീലുവും ഒരു കോളേജിലാണ് പഠിച്ചിരുന്നത്.
അഭി : ഇല്ല...
ഷാ. കു: ഇവര് തമ്മില്‍ പ്രേമമായിരുന്നു.
അഭി : ചുമ്മാ...
ഷാ .കു: ഇവള് ഗര്‍ഭിണിയായപ്പോള്‍ ഇവന്‍ ഭീഷണിപ്പെടുത്തി
അഭി : പോടാ...
ഷാ.കു :നീലൂ അനുസരിച്ചില്ല. തട്ടികളയുമെന്ന് വരെ അവന്‍ ഭീഷണിപ്പെടുത്തി. എന്നിട്ടുമേറ്റില്ല. അവള്‍ കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തുമെന്ന് പറഞ്ഞു. ഇവന്‍ അന്ന് മുങ്ങി. അതിനുശേഷം ഞങ്ങള് തമ്മില്‍ കാണുന്നത് ഇന്നാണ്. സാര്‍, ഈ കുഞ്ഞ് അവന്റേത് തന്നെയാണ്. അയ്യോ...
അഭി : ഡാഡി... ജയിലില്‍ വിളിച്ച് എന്നെ തൂക്കിക്കൊല്ലാന്‍ ഒരു കയറെടുത്തുവയ്ക്കാന്‍ പറ ഡാഡി... ഞാനിന്നിവനെ കൊല്ലും.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Dec 05, 2013 6:30 am

Ammu wrote:
തിന്നാരം ..ഭാഗം -10

 തന്റെ ഉഷസ്സിയോടൊപ്പം "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " നൂലില്‍ കറങ്ങി നടക്കുന്ന അഭിയെ ഏതു വിധേനയും ഇല്ലായ്മ ചെയ്തു "ഓര്‍മ്മപ്പൂക്കള്‍ " നൂലില്‍ സ്ഥാപിക്കുവാനുള്ള  തന്ത്രങ്ങള്‍ മെനഞ്ഞു കാറ്റുണ്ണി , ഇന്ന് കേട്ട  പാട്ട് നൂലില്‍ കൂടി മെല്ലെ നടന്നു . ..ഐഡിയ !!! യ്യാഹൂ...

സീന്‍ -30

ഗെയിം  സെക്ഷനില്‍ സിനിമാപ്പേര്  പോസ്റ്റി കളിയ്ക്കുക ആണ് അഭി ... കാറ്റുണ്ണി മെല്ലെ അടുത്ത് വന്നു....
കാറ്റ് : അഭി ....എല്ലാം മറക്കണം.. .ഒരു കൌതുക വാര്‍ത്ത പോലെ  നമുക്ക്  കണക്കാക്കാം...
അഭി : കാറ്റുണ്ണിയ്ക്ക്  അറിയാമല്ലോ...വെറുതെ ഒരബദ്ധം പറ്റിപ്പോയതാ ....ഇങ്ങിനെ ഒക്കെ പ്രധാന വാര്‍ത്ത ആകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല...എന്നെ എങ്ങിനെ എങ്കിലും ഇതീന്ന് എസ്ക്കെപ്പ് സ്മൈലി പോസ്ടാന്‍ സഹായിക്കണം...
കാറ്റ് (ആത്മഗതം :  ഹഗ്ഗും , സ്പിന്‍ ഹഗ്ഗും  സ്മിലെയ്കള്‍ പോസ്റ്റി രസിച്ചപ്പോള്‍  നീ ഓര്‍ത്തില്ല എന്നെങ്കിലും എസ്ക്കെപ് സ്മൈലി പോസ്റെണ്ടി വരുമെന്ന് ..അല്ലേടാ ദുഷ്ട്ടാ !!:teasing: )
കാറ്റ് : സാരമില്ല ...എല്ലാം വിധി ആണെന്നോര്‍ത്തു സമാധാനിക്കൂ  അഭീ. . അന്ന് ഞാന്‍ അഭിയോടു അത്രയും ക്രൂരമായി പെരുമാറാന്‍ പാടില്ലായിരുന്നു.. . എന്നോട് ക്ഷമിയ്ക്കണം .....
അഭി : ഹേയ് അതൊന്നും സാരമില്ല കാറ്റുണ്ണീ ..
കാറ്റ് : (ആത്മഗതം : പോടാ  ഇന്ദ്രപ്രസ്താ .. ....ഭാര്യാ കാമുകനോട് എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു കാലു പിടിക്കുന്ന ആദ്യത്തെ ഭര്‍ത്താവ് ഈ ഞാന്‍ ആയിരിക്കും . .)
അഭി : കാറ്റുണ്ണി  എന്തേലും പറഞ്ഞോ??
കാറ്റ് : ന്ഘെ...ആ പറഞ്ഞു.. . എന്റെ ഒപ്പം ഒരു  ഡ്രിങ്ക്സ് കഴിച്ചാലേ അഭി എന്നോട് ക്ഷമിച്ചു എന്ന് എനിക്ക്  ഉറപ്പാകൂ..
അഭി : ഞാന്‍ ആദ്യം ഈ സിനിമാപേര് ഗെയിം പൂര്‍ത്തി ആക്കട്ടെ..അത് കഴിഞ്ഞാകാം ഡ്രിങ്ക്സ് . .
കാറ്റ്: (മനസ്സില്‍ : പിന്നെ,,.. ഈ സിനിമാ പ്പേര്  കളി ജയിച്ചിട്ടു വേണം ഇങ്ങേര്‍ക്ക് അടുത്ത ഒളിമ്പിക്സില്‍  "മടല്" നേടാന്‍:teasing:  )
 :ഓക്കെ... ഞാന്‍ പോയി "നിങ്ങള്‍ ആവശ്യപ്പെട്ട  ഡ്രിങ്ക്സ് " വാങ്ങി വരാം...
കാറ്റ് : രണ്ടു ഗ്ലാസില്‍  ഡ്രിങ്ക്സ് വാങ്ങി വരുമ്പോള്‍ ഒന്നില്‍  ഒരു ഷവര്‍മ്മ പൊടിച്ചത് ചേര്‍ത്ത് നന്നായി ഇളക്കുന്നു .. ..തിരിച്ചറിയാന്‍ ഗ്ലാസ്സിന്റെ  അടിയിലായി "ബോധക്കേട് സ്മൈലി " കൂടി പെയ്സ്റ്റി ...നേരെ  ഫോണ്‍ എടുക്കുന്നു..  (സ്റ്റൈല്‍ ഒട്ടും കുറക്കുന്നില്ല ) : ഹലാ , ഗനീസ് ഹോസ്പിറ്റല്‍??? എത്രയും വേഗം ഒരു ആംബുലന്‍സ് ഗെയിം സെക്ഷനിലേയ്ക്ക്‌  വിടണം ... ഒരു ഡെഡ് ബാഡി കൊണ്ടുപോകാന്‍ ഉണ്ട് ഹേ.....അര്‍ജെന്റ്റ് ആണ്..അതിനാല്‍  വേഗം വേണം ..ഹ്മം
ഗ്ലാസുകളും വഹിച്ചുകൊണ്ട് കാറ്റുണ്ണി ഗെയിം സെക്ഷനിലേയ്ക്ക്‌ ..
അഭി ഇത് പിടിയ്ക്കൂ...
അഭി ഗ്ലാസ്‌ വാങ്ങി ....സിനിമാപ്പേരിന്റെ ഒരു അക്ഷരം കൂടി പോസ്ടാന്‍ വേണ്ടി ഗ്ലാസ്‌ മേശയില്‍ വെയ്ക്കുന്നു... ആ നേരത്ത് ആരോ കരോക്കെ ഗാനം ആവശ്യപ്പെട്ട പോസ്റ്റ്‌ കണ്ടു കാറ്റ് മതില് ചാടി നോക്കുന്നു.. . അഭി അറിയാതെ കാറ്റ് വെച്ച ഗ്ലാസ് എടുത്തു കുടിച്ചു കാലിയാക്കുന്നു . .
കാറ്റ് (അര്‍ത്ഥ ഗര്‍ഭമായി  ചിരിച്ചു കൊണ്ട് തന്റെ ഗ്ലാസ്സും കാലിയാക്കുന്നു .. ..ആകസ്മികമായി അടിയില്‍ ഒട്ടിച്ച  ബോധക്കേട് സ്മൈലി കണ്ടു ഞെട്ടുന്നു :ദൈവമേ...സ്മൈലി അറം പറ്റിയല്ലോ.. . ) എരി  പിരി കൊണ്ട് ഗേറ്റിലേക്ക് ഓടുന്നു..  കാത്തു കിടന്ന ആംബുലന്‍സിന്റെ സ്ട്രെച്ചറില്‍  ചാടി കയറി കിടക്കുന്നു..  )
അറ്റന്ടര്‍ : ഒരു ശവം കൊണ്ടുപോകാന്‍ വന്നതാ ഞങ്ങള്‍...
കാറ്റ് : ആ ശവം ആണ് ഈ ശവമെടോ  .. ..വേഗം വണ്ടി വിടോ.. ...ആ നിലവിളി ശബ്ദം കൂടി ഇടോ ....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sun Dec 08, 2013 7:53 am

Ammu wrote:
തിന്നാരം ..ഭാഗം - 11

പതിയെ പതിയെ നീലൂ , തന്റെ സ്വതസിദ്ധമായ ആക്രാന്തത്താലും ,ഫോറസിദ്ധമായ നിഷ്ക്കളങ്കതയാലും പാര്‍പ്പിടതിലെ എല്ലാവരുടെയും ഇഷ്ട്ടം പിടിച്ചു പറ്റി..:spinhug: . മിഥുന്‍ അയ്യര്‍ ഉണ്ടാക്കുന്ന ബിരിയാണി പാഴാകാതെ വെട്ടി വിഴുങ്ങുവാന്‍ നീലൂ പ്രത്യേകം ശ്രദ്ധിച്ചു... അങ്ങിനെയിരിക്കെ ആലുവാ മോളുടെ ഒന്നാം പിറന്നാള്‍ ദിനം വന്നണഞ്ഞു ....അഭിയുടെ എതിര്‍പ്പ് വകവെയ്ക്കാതെ ബിനൂസ് മുതലാളി ഗ്രീറ്റിങ്ങ്സ് ക്ലബ്ബില്‍ വലിയ ഒരു പാര്‍ട്ടി സംഘടിപ്പിച്ചു.. ..മനസില്ലാമനസ്സോടെ അഭിയും പാതി താടി വടിച്ചു പങ്കെടുക്കുവാന്‍ എത്തി...കാറ്റുണ്ണി ഒരു മൂലയ്ക്ക് നിന്ന് മൃദുല ഗീതങ്ങള്‍ ആലപിക്കുന്നത് കണ്ടു അഭി അങ്ങോട്ട്‌ ചെന്നു
അഭി : ഹല്ലാ ..യിതാര് കാറ്റുണ്ണിച്ചായനോ. ...കാണാനില്ലായിരുന്നല്ലോ രണ്ടു ദിവസം ??
കാറ്റ് : ഞാന്‍ ഒന്ന് കു ഫോര്‍ കുവേയിറ്റ് വരെ പോയി .;) .എന്താ വി ഫോര്‍ വിരോധം വല്ലതുമുണ്ടോ ??
അഭി : (മനസ്സില്‍ ) : ലെവന്‍ എന്റെ ഡാഡിയെ കളിയാക്കിയതാണല്ലോ.. .കൂ ഫോര്‍ കുവേയിറ്റ് എന്ന് പറഞ്ഞ്.. .ഹ്മം, ..പണി കൊടുക്കാം ) അല്ലാ ...കാറ്റുണ്ണിച്ചായന്‍ ആശുപത്രിയില്‍ ആയിരുന്നെന്നോ , വയറു കഴുകിയെന്നോ ഒക്കെ ആരോ ഇന്റെരെസ്റിംഗ് നൂലില്‍ പോസ്ടിയത് കണ്ടല്ലോ.. .. .
കാറ്റ് : അതെന്റെ ഒരു ഹോബിയാ ...:teasing:
അഭി : എന്ത് ??
കാറ്റ് : വയറു കഴുകല്‍....അകവും നന്നാകണം ;) .(മനസ്സില്‍ ) അല്ലാതെ നിന്നെപോലെ പുറം മാത്രം വൃത്തിയാക്കി നടന്നാല്‍ പോരടാ ...ഹ്മം
ഉഷസ്സി : അഭീ ...വേഗം വന്നെ...ഒരു കാര്യമുണ്ട് ...
അഭി നടന്നു നീങ്ങുന്നു ...
കാറ്റ് : കര്‍ത്താവേ .. .ഭര്‍ത്താവ് ഇവിടെ വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നത് ഇവള്‍ കാണില്ലല്ലോ... കാര്യമുണ്ട് അത്രേ... ഹ്മം...കാര്യം എന്താന്നു എനിയ്ക്ക് മനസ്സിലായെടീ . ..,രണ്ടിനെയും ഞാന്‍ ഇല്ലാതാക്കും... ഹ്മം

സീന്‍ -35

അഭി : എന്താ ഉഷസീ കാര്യം വേഗം പറ...
ഉഷസ്സി : അതേ, അഭി ബഹളം വെയ്ക്കരുത് ....നമ്മുടെ മിഥുന്‍ അയ്യരെ കാണ്മാനില്ല ...അങ്ങേരുടെ എക്സിറ്റ് പോള്‍ പെട്ടിയും നമോ കിടക്കയും ഒന്നും കാണുന്നില്ല..
അഭി : ന്ഘെ!!! ചുമ്മാതല്ല ...ഡിസംബര്‍ നാലാം തീയതി കഴിയട്ടെ ...കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടിരുന്നത് ...ആ ...പോയെങ്കില്‍ പോട്ടെ..വേറെ ഒരു കുക്കിനെ കണ്ടു പിടിക്കാം നമുക്ക് ..
ഉഷസ്സി : അതല്ല പ്രശനം . ...ഒപ്പം അഭീടെ പെങ്ങള്‍ ഭാമയുടെ പേരും "മിസ്സ്‌ യു ഡാ" നൂലില്‍ ഉണ്ട്.. . രണ്ടാളും കൂടി ഒരുമിച്ചാ മുങ്ങിയത് ...അവരെ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " നൂലിലും "പ്രണയ നൂലിലും " കണ്ടവര്‍ ഉണ്ട് . .ഇനി എന്നാണോ "പിരിയാന്‍ എന്തെളുപ്പം " നൂലില്‍ പോസ്ടാന്‍ വരുന്നത് ....എന്റെ എമ്മെച് ദൈവങ്ങളെ !!!
അഭി : ഹെന്റെ ദൈവമേ....ചതിച്ചല്ലോ ...മഹാപാപികളേ ..!! കൂയി ...കൂയി വിളിച്ചു ആരുമില്ലാത്ത നേരത്ത് അവള്‍ ഇത് വഴിയൊക്കെ കറങ്ങിയത് ഇതിനായിരുന്നോ ??? എടോ ...അയ്യരെ .....ഡിസംബര്‍ നാല് കഴിഞ്ഞു കാണാം എന്ന് പറഞ്ഞത് ഈ ഒരു പ്ലാന്‍ മനസ്സില്‍ വെച്ചിട്ടായിരുന്നെന്നു എനിക്ക് മനസ്സിലായില്ലലോ ...ഇനിയിപ്പോള്‍ എന്ത് ചെയ്യും നമ്മള്‍...
ഉഷസ്സി : നമുക്ക് വേഗം പോയി കമ്പ്ലെയിന്റ് &സജഷന്‍ നൂലില്‍ ഒരു പോസ്റ്റ്‌ കൊടുക്കാം... എന്തെങ്കിലും വിവരം കിട്ടുമായിരിക്കും...
അഭി : അതിനു മുന്‍പ് ചില്‍ഡ്രന്‍സ് കോര്‍ണറില്‍ പോസ്റ്റൊന്നും വീഴാതിരുന്നാല്‍ മതിയാര്‍ന്നു .. .

സീന്‍- 38

അങ്ങ് സ്വിറ്സര്‍ലാന്ഡ് . ...കൈകോര്‍ത്തു ഓടി വരുന്ന മിഥുനും ഭാമയും....:spinhug:

മൈ നെയിം ഈസ് മിഥുഊ
യുവര്‍ നെയിം ഈസ് ഭാമക്കുട്ടീ...
മിഥുഊ..
ഭാമക്കുട്ടീ....
മിഥുഊ.........
ഭാമക്കുട്ടീ..

ടെല്‍ മീ ദി വവ്വത്സ്
വവ്വാലോ
വവത്സ്
അയ്യോ
കറക്റ്റ് A, E, I, O, U
ടെല്‍ മീ

മിഥുന്‍ : A E I O U..പാഠം ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിച്ചും
നാളെയൊരാളാകും
കേട്ടോ ഞാനുമൊരാളാകും
ഓട്ടോ പൈലറ്റ് പോലാകും
ബി എ എം എ എം ബി ബീ എസ്
ഉം ഉം.ഉം

ബി ജെ പി , എഎപി ബാച്ചെല്ലാം
എക്സിറ്റില്‍ മുടിയാട്ടം ആടുമ്പോള്‍
പൂപ്പള്ളിയില്‍ നിന്നും അങ്ങു നാഗമ്പടം നിന്നും
മഴവില്ലനഴകേറും മിടുക്കീസിന്റെ ഫാദേഴ്സ്
കെട്ടിക്കാന്‍ ക്യൂ നില്‍ക്കും മിഥുനപ്പന്‍ നിക്കൂലാ

Matter of tragedies come out of the stage as in Greek tragedies...
Therefore if an effect of all is to be deduced,
the dramatist must device a new way Knocking out the game.

ഭാമ : ഷേക്സ്പിയര്‍ സാറേ
മാക്ക്ബത്ത് നാണിച്ചു പോകും
മിഥുന്‍ : അയ്യോ തല്ലല്ലേ ഭാമേ
ഭാമ : ഡു നോട്ട് റിപീറ്റ് ഇറ്റ് ലേറ്റര്‍
മിഥുന്‍ : നോ നോ സുല്ലിട്ടു ചൊല്ലാം
ഇല്ലില്ല മേലില്‍ മോഡിയ് മാറൂല
ഭാമ ഓ കെ വാട്ട് ഈസ് ദി ചാപ്റ്റര്‍
മിഥുന്‍ : ഗ്രാമര്‍
ഭാമ : മേക്ക് മീ എ സെന്റന്‍സ്
മിഥുന്‍ : ഐ വാണ്ട്‌ മുഖ്യന്‍സ് രാജി
ഉം..ഉം..ഉം..


പാടാം നമ്മളിന്നൊന്നല്ലേ
ഐ ലവ് യൂ...ഐ ലവ് യൂ... ഐ ലവ് യൂ... ഐ ലവ് യൂ...


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Feb 05, 2015 3:48 pm

Ammu wrote:
വേവ് മൂങ്ങാ

എക്സിറ്റ് പോള്‍ വിനിമാ വിഷന്റെ ബാനറില്‍ മിഥുന്‍ കോട്ട്പുരം നിര്‍മ്മിക്കുന്ന പുതിയ സിനിമ അഭ്രപാളികളിലേക്ക് :

ഇത് വേവച്ചന്‍(മിഥുന്‍)  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്.  വേവച്ചന്റെ  വേവിന്റെ   കഥ.  കേന്ദ്രത്തില്‍ അല്‍പ്പം പ്രസക്തിയുള്ള , എന്നാല്‍ ഫോറത്തില്‍  കേവലം ഈര്‍ക്കില്‍ പാര്‍ട്ടി മാത്രമായ ഒരു സംഘടനയുടെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റാണ് ടിയാന്‍ .  ഫോറം പഞ്ചായത്തിന്റെ  വാര്‍ത്താ ത്രെഡ്കളിലെ വികസന വാര്‍ത്തകള്‍ മുഴുവന്‍ തന്റെ പാര്‍ട്ടിയുടെ  ആണെന്ന ക്രെഡിറ്റുമായി നടക്കുന്ന , വാര്‍ത്താ ചാനലുകളില്‍ തനിക്കു അനുഭാവമുള്ള ചര്‍ച്ചകള്‍ മാത്രം കണ്ടിട്ട് എതിരാളികളോട് പോരാട്ടത്തിനു വരുന്ന  , മഴവില്‍ ചാനലിന്റെ ഫോറം വിഭാഗം പി ആര്‍ കൂടിയായ വേവച്ചന്‍  യഥാര്‍ത്ഥത്തില്‍ കടുത്ത സീരിയല്‍ ആരാധകന്‍ കൂടിയാണ്....


സീന്‍:1  

വേവച്ചന്റെ  പാര്‍പ്പിടം :

 പകല്‍ മുഴുവനും നടത്തിയ വേവും, എക്സിറ്റ് പോള്‍ വിതരണവും കഴിഞ്ഞു ഒഴിഞ്ഞ സഞ്ചിയും ക്ഷീണിച്ച മുഖവുമായി വേവച്ചന്‍  നടന്നു വരുന്നു.. ..അമ്മ , ഉഷാ വി .ജി. ഒ .പാല്‍  ടീവിയില്‍  അമല കണ്ടു വികാരഭരിതയായി പരിസരം മറന്നു ഇരിക്കുകയായാണ് ..
ഉഷാമ്മ: (ആത്മഗതം : ഹോ.....  നരേട്ടന്‍  എത്ര സ്നേഹമുള്ളവനാ. .(വ്രീളാവതിയായ്നിലത്തു പെരുവിരല്‍ കൊണ്ട് ചേന വരയ്ക്കുന്നു )..ആ മുഖം കണ്ടു കൊതിതീരും മുന്‍പേ സീരിയല്‍ തീര്‍ക്കുക ആണല്ലോ..വിതുമ്പുന്നു
വേവച്ചന്‍: അമ്മച്ചിയെ......എന്നാ കാണുവാ??
ഉഷാമ്മ : ആഹാ..വന്നോ ...വേവും കഴിഞ്ഞു??  ഇന്ന് നമോ ത്രെഡില്‍വെല്ലുവിളി കുറെ ഉണ്ടായിരുന്നെന്ന് തോന്നുന്നല്ലോ.. ..ആകെ വാടിതളര്‍ന്നു ഒടിഞ്ഞ മഴവില്‍ പോലായല്ലോ നിന്റെ മുഖം...
വേവച്ചന്‍ : ഹോ!  ഒന്നും പറയണ്ട അമ്മച്ചിയേ.... ...നമോ ഇങ്ങിനെ തുടങ്ങിയാല്‍  ഞാന്‍ വേവും . ..ഒബാമ വന്നപ്പോള്‍ .പത്തു ലക്ഷത്തിന്റെ  കോട്ടൊക്കെ  ഇടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?? ഞാന്‍   വെല്ലുവിളി ത്രെഡില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടു പെടുന്ന കാര്യം മൂപ്പര്‍ക്ക് അറിയേണ്ടല്ലോ...
ഉഷാമ്മ: നീ ഇങ്ങനെ വെന്തും , മനോരമ പത്രം വെട്ടി ഒട്ടിച്ചും നടന്നോ...പ്രായം എത്ര ആയെന്നു വല്ല ഓര്‍മ്മയും ഉണ്ടോ??  ന്‍ഘാ...ഒടുവില്‍ നരേട്ടനെ പോലെ മുടിയും കൊഴിഞ്ഞു പെണ്ണും കിട്ടാതെ നടക്കേണ്ടി വരും....അമലയെ പോലൊരു പെണ്ണിനെ  കിട്ടിയാല്‍ പോക്കറ്റ് മണി വകയില്‍ നല്ലൊരു തുക ചിലവാകും കേട്ടോ....
വേവച്ചന്‍ : അമ്മച്ചി ഇങ്ങനെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ... . എന്റെ ഒപ്പീനിയന്‍ പോളിന് അനുസരിച്ചുള്ള ഒരു പെണ്ണിനെ കിട്ടാഞ്ഞിട്ടല്ലേ.. ..ആ ഗം ഓണ്‍ ഡാന്‍സ് ലെ അനീനയെ കണ്ടു ഇഷ്ട്ടായി വന്നപ്പോള്‍ ഓളും കൈവിട്ടു പോയി  .. ..ഹ്മം...മനസിന്‌ പിടിച്ച ഒരു പെണ്ണിനെ  ഇപ്പൊ കിട്ടിയാല്‍ ഇപ്പം കെട്ടും ...അതാ അവസ്ഥ....(വിതുമ്പുന്നു)
ഉഷാമ്മ: അതെങ്ങിനാ ....ഏതു ത്രെഡില്‍ പോയാലും നീ വിമതന്‍ ആയി നിന്ന് പോസ്റ്റ്‌ ഇടുകയല്ലേ...."ഇന്നും  വെല്ലുവിളി നൂലിന്റെ  മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  എതിര്‍ത്ത് പോസ്റ്റ്‌ ഇടാന്‍ പറ്റാത്തോണ്ടാ നീ  ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍  കയറാത്തതെന്നാ ഫോറത്തില്‍ എല്ലാരും പറയുന്നേ  .. .
ബിസിനസ്‌ നൂലില്‍ പോയാല്‍ ബിസിനെസ്സ്കാരന്‍ ആവണം , വെല്ലുവിളി നൂലില്‍  പോയാല്‍ വെല്ലുവിളി ആകണം … ഇങ്ങനെ വേവുന്ന  ഒരുത്തന്‍…."
വേവച്ചന്‍ : അമ്മച്ചീ....(സങ്കടത്തില്‍) ...ചുമ്മാതല്ല  അമ്മച്ചീടെ നരേട്ടന്‍ ജയിലില്‍ ആയതു..:teasing: .ഞാന്‍ പോകുവാ....ആ ഫ്ലോ  അങ്ങ് പോയി...(ദേക്ഷ്യത്തില്‍  എഴുന്നേറ്റു ലോഗ് ഔട്ട്‌ ചെയ്യുന്നു....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Feb 05, 2015 3:51 pm

Ammu wrote:
വേവ് മൂങ്ങാ....പാര്‍ട്ട്‌ -2

സീന്‍-4  

വേവച്ചന്‍  രാവിലെ പാര്‍പ്പിടത്തിന്റെ ഉമ്മറത്ത്‌ നിന്ന് നമോയുടെ വെല്ലുവിളികള്‍ ഒക്കെ വായിച്ചു ചിന്താവിഷ്ട്ടന്‍ ആയി നില്‍ക്കുന്നു.. ..പെട്ടന്ന് മുറ്റത്ത്‌ ഒരു അനക്കം...നോക്കിയപ്പോള്‍ തന്റെ സന്തത സഹചാരിയും തികഞ്ഞ നമോഭക്തനും ആയ  രോഹിതന്‍ അപ്പുറത്തെ പ്രണയ ത്രെഡ് ലേക്ക് എത്തി നോക്കി മതിലിന്റെ മുകളില്‍ തലയും വെച്ച് നില്‍ക്കുന്നു.. ...പ്രണയ ത്രെഡ് ല്‍ ചൂലുമായി   മുറ്റം തൂക്കുന്ന     കീര്‍ത്തിയുടെ അവതാരം ഇട്ട ശ്രീ ലക്ഷ്മിയെ നോക്കി എന്തോ കൈക്രിയയും കാട്ടുന്നുണ്ട്......  
വേവച്ചന്‍ : ഡാ ...രോഹീ...
രോഹി: (പരുമ്മുന്നു) ആഹാ....വേവച്ചന്‍ എപ്പോ വന്നു??  പോസ്റ്റ്‌ ഒന്നും കണ്ടില്ലല്ലോ...
വേവച്ചന്‍: ഞാന്‍ വന്നിട്ട് കുറെ വര്ഷം ആയി.. .(ദേഷ്യത്തില്‍ ) നീ പ്രണയ ത്രെഡ് നോക്കി എന്തെടുക്കുക ആയിരുന്നു??
രോഹി: അത് ...അത്...ന്‍ഘാ....നമ്മുടെ മോഡിജീയുടെ  സ്വച്വ ഭാരത മിഷന്‍ , എങ്ങിനെ നടക്കുന്നു എന്ന് നോക്കുക ആയിരുന്നു....ശ്രീക്കുട്ടി  ചൂലുമായി  നില്‍ക്കുന്നത് കണ്ടില്ലേ???
വേവച്ചന്‍ : ആഹാ....മോഡിജി  ഫാന്‍ ആണോ ശ്രീക്കുട്ടിയും. ....അടിപൊളി ... ജയ് മോഡിജീ ...  
രോഹി: മതി വേവിയത്... :paru: ..ദല്‍ഹി ത്രെഡ് നോക്ക്യേ...  നമ്മുടെ എതിരാളികള്‍  നമ്മളെ കുട്ടകത്തില്‍ ഇട്ടു വേവിക്കുന്ന ലക്ഷണമാ ....പുതിയ  ഒപ്പീനിയന്‍ പോള്‍സ് ഒന്നും അനുകൂലമായത്  കിട്ടിയില്ലേ??
വേവച്ചന്‍ : (മ്ലാനതയില്‍ ) ഓ!!  ഒബാമ വന്നു പോയതോടെ ആ ഫ്ലോ അങ്ങ് പോയി. ..കൊട്ടും , കൂളിംഗ് ഗ്ലാസ്സും , തലപ്പാവും ഒക്കെ അണിഞ്ഞതാ ...ഒരു കാര്യോമില്ലാതെ പോയി..
രോഹിതന്‍ : നിങ്ങള്‍ വിഷമിക്കാതെ വേവച്ചാ..... എന്തേലും ഒക്കെ നമ്മുടെ സ്വാമി  കണ്ടുപിടിച്ചു തരാതിരിക്കില്ല...
വേവച്ചന്‍ : ആഹാ....സ്വാമിയില്‍ ആണ് ഇനി പ്രതീക്ഷ   ...അത് വരെ  ജയന്തിയുടെ  വെളിപ്പെടുത്തലില്‍ പിടിച്ചു  ചുമ്മാ അവിടെയും ഇവിടെയും ചിരിച്ചു  ശ്രദ്ധ തിരിക്കാം....പിന്നെ...ഇടക്കൊക്കെ ഉമ്മന്‍ ചാണ്ടി രാജി വെക്കാനും പറയാം...
രോഹിതന്‍ : നിങ്ങള്‍ ഒരു സംഭവം ആണ് വേവച്ചാ...
മിഥുന്‍:  വേവി ചിരിക്കുന്നു...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Feb 05, 2015 3:52 pm

Ammu wrote:
വേവ് മൂങ്ങ -പാര്‍ട്ട്‌ 3  

സീന്‍ -7

അവിചാരിതമായി വഴിതെറ്റി  ഡിവോഷണല്‍ സോന്ഗ്  ത്രെഡില്‍  എത്തിയ  വേവച്ചന്‍  ആകെ പരിഭ്രാന്തനായി  തിരികെ ലോഗ് ഔട്ട്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആണ് കാതിനു  ഇമ്പകരമായ  ഒരു ശബ്ദം കേട്ടത്... ...നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ......

വേവച്ചന്‍ : ന്ഘെ ...ഡിവോഷണല്‍  ത്രെഡ് തന്നെയല്ലേ  ഇത്??   അതോ എനിക്ക് ത്രെഡ് മാറിയോ??   ത്രെഡിന്റെ അറ്റത്ത് നിന്നും പോസ്റ്റുകളിലേക്ക്  വേവച്ചന്‍  എത്തി നോക്കി.. ..അകത്തു പരിസരം മറന്നു ദുര്‍ഗ്ഗ പാട്ടുകളുമായി  ഒരു പെണ്‍കുട്ടി കണ്ണുകള്‍ അടച്ചു പരിസരം മറന്നിരിക്കുന്നു.. ..ഇടയ്ക്കിടയ്ക്ക്  ചുണ്ടത്ത് കുതിര ചിരിയും മിന്നിമറയുന്നു..   ..ഹാരിവള്‍...അപ്സരസോ  അതോ മാലാഖയോ?     .ഇട്ടിരിക്കുന്ന ചുരിദാറില്‍ പേരും കോറിയിട്ടുണ്ടല്ലോ.. ..നമ്മുടെ നമോയുടെ നാട്ടുകാരി ആണെന്ന് തോന്നുന്നു. ....ഹോ....മനസ്സില്‍  ഒരു വേവ് മഴ പെയ്ത പ്രതീതി. ...ഗം ഓണ്‍  അനീന ഒക്കെ പോയാലും സാരമില്ല....ഞാനങ്ങു സഹിക്കും.. .പരിസരം മറന്നു നില്‍ക്കുന്ന വേവച്ചനെ  ഉണര്‍ത്തിയത് വെല്ലുവിളി ത്രെഡിലെ പുതിയ പോസ്റ്റ്‌ ആയിരുന്നു...ഛെ!!  ആ ഫ്ലോ അങ്ങ് പോയി...

രോഹിതന്‍ : വേവച്ചാ......കൂയി...നിങ്ങള്‍ ഡിവോഷണല്‍  ത്രെഡില്‍ പോയി ആരെയാ ഈ നോക്കുന്നത്??  
വേവച്ചന്‍ : ഓ!! എന്നാ പറയാനാ....ഞാനൊരു പാട്ട് കേട്ടു പോയതാ...
രോഹി: പാട്ടോ....നിങ്ങളോ??  മഴവില്ലിലെ പാട്ടുകള്‍ അല്ലാതെ വല്ലതും നിങ്ങള്‍ കേള്‍ക്കുമോ??
വേവച്ചന്‍ : അതല്ലടാ...ഒരു പെണ്‍കുട്ടി  അവിടെ നിന്ന് ISS പുസ്തകം  അപ് ഡേറ്റി  പാടുന്നു.....
രോഹി: ആരത്??  ISS പുസ്തകം അപ് ഡേറ്റി പാടണം എങ്കില്‍ അത് ഗുജറാത്തില്‍ നിന്ന് വന്ന ബഹന്‍ തന്നെ...
വേവച്ചന്‍: തന്നെ??? (വേവുന്നു) ...എവിടെയാ  കക്ഷിയുടെ വീട്....നമുക്കൊന്ന് പോയാലോ??ഫെബ്രുവരി 9 ആകാന്‍ ഇനി അധികം ദിവസമില്ല. ..മലേഷ്യ ട്രിപ്പ്‌ മാടി മാടി വിളിക്കുന്നു...
രോഹിതന്‍ : അടങ്ങു വേവച്ചാ  അടങ്ങു .....നമുക്ക്  വഴിയെ അന്വേഷിച്ചറിയാം ഓളുടെ  വീടും വീട്ടുപേരും ഒക്കെ..നിങ്ങള്‍ ഈ ബൈക്ക് ലോട്ട് കയറിക്കെ...
വേവച്ചന്‍ : ന്ഘെ...ഇത് എവിടുന്നു കിട്ടി ഈ ബൈക്ക്??
രോഹിതന്‍ : പുതിയ ബൈക്ക് വാങ്ങിയതാ...ഇറങ്ങിയിട്ട് 20 വര്ഷം ആയി.. .നല്ല കണ്ടീഷന്‍ , നല്ല മൈലേജ് ....നൂറു കിലോമീറ്റര്‍ ഒക്കെ കൂളായി  താണ്ടും  
വേവച്ചന്‍: ഈ ബൈക്ക് എടുത്തു വല്ല പാണ്ടി ലോറിയുടെയും മുകളില്‍ വെച്ചാല്‍ കൂളായി നൂറു കിലോമീറ്റര്‍ താണ്ടുമായിരിക്കും..
രോഹി: വേവച്ചാ...ഒരു മാതിരി ഡി.എസ്.എസ് ത്രെഡില്‍ പോയി പോസ്റ്റുന്നത് പോലുള്ള ചൊറിയുന്ന  വര്‍ത്തമാനം എന്നോട് പറയല്ലേ. ....ആ പെണ്ണിന്  ഞാന്‍ പി എം ഇട്ടു അറിയിക്കും കേട്ടോ.. :paru:
വേവച്ചന്‍: ചതിക്കല്ലേ...മോനെ.. .അവളെന്റെ മനസ്സില്‍ പതിഞ്ഞു പോയി.. .. നമോക്ക്  കോട്ട് പോലെ, ഒബാമയ്ക്ക് മിഷേല്‍ പോലെ , ചിംഗ് ചോന്ഗ് നു ഊഞ്ഞാല്‍ പോലെ  എനിക്ക് അവള്‍ മതി.. ...ഇതെന്റെ  ഒപ്പീനിയന്‍ പോളാ...ഇനി അമ്മച്ചി  എതിര്‍ത്ത് വേറെ എക്സിറ്റ് പോള്‍ ഒന്നും കൊണ്ടുവരാതിരുന്നാല്‍ മതിയാര്‍ന്നു...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Fri Feb 06, 2015 1:03 pm

Laila N wrote:
ചായ കടെണ്ടേ മയബില്ലോടിഞ്ഞു

ശാന്ത ഗന്ബീരമായ മയബിൽ ഗ്രാമം അബടെ തല ഉയരത്തി നില്കുന്ന മൊഇദീന്ദെ ബീടിലെക്ക്
മ്മടെ ഫോറം ബോസ്സ് അമ്മു ടി കടന്നു ബരുന്നു

മൊഇദീന്ദെ വീട്ടില് ഒണ്ടേ മമ്മി ബീയതുമ്മ അടുക്കളേല് പണിയിൽ  ആണ്  കേട്ട .
അമ്മു ടി  ബെല്ൽ അടികയാണ്.ബെല്ലിൽ "നീല താമരെണ്ടേ "മ്യൂസിക്‌ തുള്ളി കളിക്കുന്നു .
മ്മടെ ബെല്ലദീന്ദെ ഒടുവില ബാതില് കൊട്ടി തുറന്നു.

മൊഇദീൻ :-ഇജ്ജ് ആരാണ് പുള്ളെ ?സന്ജീം വട്ടീം ഒക്കെ ഉണ്ടെല്ല?
അമ്മു ടി :-നുമ്മ മിധുനണ്ടേ ബീട് നോക്കി ബന്നേ ആണ്,ഇതന്നെലെ ഊന്ടെ ബീട്?ഞമ്മേ ഇങ്ങേലെ ബിലിചീര്ന്നുലോ ?


മൊഇദീൻ: ഞമ്മെലാണ് ഇങ്ങേല് തേടുന്ന മിധുനൻ
അമ്മു ടി :-ഞമ്മെക്ക് അപ്പൊ ബീട് തെറ്റീല കേട്ട .പടിക്കല് ബല്യ താമരെണ്ടേ പടോം കണ്ടെപ്പോ മ്മേല് ഒരപിച്ചു
പിന്നെ മയബിള്ളിണ്ടേ രൂഫതിലുള്ള ഇങ്ങേടെ ഗയ്ട്ടും.കൊള്ളാം പുള്ളേ .

മൊഇദീൻ :-ഇങ്ങേല് മുരീല്ക്ക് ബരീൻ,ഉമ്മ ഇങ്ങേക്ക് സ്പെഷ്യൽ ആയിട്ട് ഏതാണ്ട് ഉണ്ടാക്കനുണ്ട്‌ .

ഇതിനകം ബീയതുമ്മ ഓടി വരുന്നു .ഒരു താമര കരയുള്ള മുണ്ടും പിന്നെ മേല്കുപ്പയോം ആണ് ഓൾടെ വേഷം

മൊഇദെന്ദെ തോളിൽ ഒരു താമര ഷാൾ ഉണ്ട് കേട്ട ,അതുമ്മേ ഒന്ടെ പേരും കൊതി ബെചിട്ടുന്ദ് .യിതാണ്
ഇപ്പൊ ന്യൂ  ജെൻ  ട്രെൻഡ് ന്ന   ഒനടെ ബിജാരോം .

ഉമ്മാനെ അമ്മു ടി പരിജയപെടുന്നു
ബീയതുമ്മ :-മോൻ ഇങ്ങേലെ പട്ടി പെരുത് പറഞ്ഞെക്നു.ഇജ്ജ് ഫോരതീന്നു അല്ലെ ?മ്മടെ മോനിക്ക് എന്നും പണി  കൊടുക്കണ  കൊടതീ അടച്ചിട്ട ഭൂതം ആണെന്ന് ഓണ്‍ പറഞ്ഞെക്ക്നു.പച്ചേ ഇങ്ങേലെ കണ്ടാല് പറയുല ഞമ്മേ കാതിരിക്കുവാര്ന്നു

അമ്മു ടി.:-ഉമ്മാനെ കണ്ടേല് പെരുത് സന്തോയം ,സത്യതീ സന്തോയം കൊട്നെനിക്ക് ഇരിക്കാൻ ബയ്യെ .
അതാണ് ഇങ്ങേല് പറഞ്ഞെട്ടും മ്മേല് ഇരികഞ്ഞേ.
ബീയതുമ്മ:-ഇങ്ങേല് ചോറ് ബെയ്ച്ചിട്ടു പോയ മതി.
അമ്മു ടി അന്നെരോം ഒരു പൊതി എടുത്തു മേശ മേല് ബെക്കുന്നു .അത് ഒപെനെരാക്കാൻ മ്മടെ മൊഇദീൻ
മൊഇദീൻ ഓടി ബരുന്നു .
മൊഇദീൻ :-ഇജ്ജെന്തൂട്ട ഈ കൊണ്ടാന്നെക്ക്നെ ?
ഓപ്പണ്‍ ചെയ്തു നോക്കുബാനു ഉമ്മേം മൊഇദീനും കൂടെ.ഒരു പേകട്ടിൽ കളർഫുൾ കൊടിയാണ് .അയിനു മയബിള്ളിണ്ടേ ബര്നങ്ങളും  
മറ്റൊരു പെകെട്ടിൽ  രണ്ടുമൂന്നു കുഞ്ഞൻ പെകേട്ടുകൾ ,അതും ഒപെനെരക്കി .
മൊഇദീൻ:-ഹി ഹി എന്തൂട്ടയിപ്പോ  കാണുന്നെ,ഇതേ നെറയെ താമരകൾ ആനുലോ  പടച്ചോനെ?
അമ്മു ടി :-ഇങ്ങേക്ക് സ്പെഷലായി മ്മേല് ബന്ഗിയെ ആണ് പുള്ളേ .
മൊഇദീൻ :-സന്തോയം.പേരിത് സന്തോയം.മ്മടെ ഗടി രൊഹുമൊൻ ഉണ്ടാര്ന്നെങ്ങീ ഇങ്ങേക് ഒരു
ഡിസ്കോ ലോട്ടസ് ഡാൻസ് കാണാർന്നു .
അമ്മു ടി :- ഓണ്‍എബടെ ?ഇബടെ ബരാന്നു പരഞ്ഞുലോ ?
മൊഇദെൻ:-ഓണ്‍ ബരണ്ടിരികുല .ഇന്ന് മ്മടെ തൃശ്ശൂര് ഒനിക്കൊരു പൂരം ഇണ്ട് കേട്ട ,ഓണ്‍ ആണ്
ആനേനെ താമര അനിയിക്കണേ .

ഇതിനകം ബീയതുമ്മ അടുക്കലെല് ബിസി ആവുന്നു .മൊഇദീൻ ബിലിക്കുബാനു .
ഉമ്മ ഇങ്ങേടെ  കരിയോക്കേം  ആയ ?

ബീയതുമ്മ:-"മോനെ മൊഇദീനെ ചേമ്പ്‌ വേവുന്നു ,പിന്നെ മറ്റേ അടപതു ചികെണ്‍ വെന്തു കൊണ്ടിരിക്കുന്നു.
ബെരൊരു അടപതു "താമരെണ്ടേ തണ്ട് കറി വെന്തോണ്ടിരിക്കുവാന് "

ഇത് കേട്ട അമ്മു ടി :-"എന്തൂട്ടാ യിതു ഫുൾ വേവാനല്ല ?
മൊഇദീൻ:-ഇങ്ങേക്കരിയുലെ യിപ്പ യെല്ലട്തും വെവനെന്നു?മ്മടെ സ്വന്തം  വേവ് പുള്ളേ .ഇജ്ജു ബെയ്ട്ടു ചെയീൻ ഒക്കെ വെന്തു കയിച്ചിട്ടു പോയ മതി.


ആദ്യ ഭാഗം ഇബടെ തീരുബാണ് .
പ്രത്യേക കറിയുപ്പ് :-ഇയ്യെ എയുതിയെക്കുന്നെ ആരേം വ്യക്തി ഹത്യ ചെയ്യുവാൻ മ്മേല് ശ്രമിചിടില്ല .
ഇനിയിപ്പ അങ്ങിനെ തോനുവനെല് മ്മടെ അഡ്മിൻ ഹാജിനോട് പറഞ്ഞു ഇയ്യെ സ്ക്രിപ്ട്‌ മയ്യതാക്കാം .
ഇതേ അഭിനയിക്കാൻ വിസമ്മതിച്ച മിധുനൻ,അമ്മു ടി ,രൊഹുമൊൻ എന്നിബരോട് മ്മടെ ലോട്ടസ് തിയെട്ടരിണ്ടേ പാനലിൽ മ്മേല് നന്ദി രേഹപെടുത്തി കൊള്ളുന്നു .
എന്ന്
ഇങ്ങേടെ
സ്വന്തം
ലൈലാംമ്മ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Fri Feb 06, 2015 1:04 pm

Laila N wrote:
അടുത്ത ഭാഗം (mmede trial aanu ketta malayolom)

അമ്മു ടി യും മൊഇദീനും സംവാദത്തിൽ
ചില ചോദ്യങ്ങളാണ് കെട്ട ,ചൊഇകുന്നെ അമ്മുറ്റ് യാണ്
അമ്മു ടി :  1000  കിലോക്ക് ഇങ്ങേല് എന്ഗ്ലിശീ എന്ത് പറയും?
മ്മൊഇദീൻ :-Ton
അമ്മു ടി ; അപ്പൊ 3000 കിലോക്കോ?
മൊഇദീൻ :-ടാണ്ടാന്ടെൻ
അമ്മു ടി :പണത്തിനു ഇങ്ങേല് എന്ത് പറയും?
മ്മൊഇദീൻ :-മണി
അമ്മു ടി :-പണത്തിനു ആര്തിയുല്ലോനെ എന്ത് ബിലികും?
മ്മൊഇദീൻ :-മാണി
അമ്മു ടി :-ഇജ്ജ് puliyanu  കേട്ട ,ഞമ്മേ സോദ്യങ്ങള് നിര്ത്യേക്ക്നു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Mon Feb 09, 2015 4:31 pm

Ammu wrote:
വേവ് മൂങ്ങ- പാര്‍ട്ട്‌-4

സീന്‍-12

വേവച്ചന്റെ പാര്‍പ്പിടം....

ഫോറത്തില്‍ ലോഗ് ഇന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളുമായി  കൈയ്യില്‍ ഒരു പെട്ടി നിറയെ മനോരമ പേപ്പര്‍ കട്ടിംഗ് കളും , പിന്നെ  തലകുത്തി നിന്ന് തിരഞ്ഞു കണ്ടെത്തിയ തന്റെ പാര്‍ട്ടിക്ക് അനുകൂലമായ ഏതാനും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ലിങ്കോടു കൂടി പൊതിഞ്ഞു വെച്ചതും കക്ഷത്തില്‍ ആക്കി...."വേവച്ചന്‍ മഴവില്‍ ഹൌസ്" എന്ന് സ്വര്‍ണ്ണ നൂല്‍ കൊണ്ട്  തലങ്ങും വിലങ്ങും ആലേഖനം ചെയ്ത കുപ്പായവും അണിഞ്ഞു  പുറത്തേക്കു വരികയാണ്  വേവച്ചന്‍...

ഉഷാമ്മ : ആഹാ....എങ്ങോട്ടാ  വേവ് കുമാരന്‍ രാവിലെ?? മുഖത്ത് എന്താ ഒരു വാട്ടം?? നരേട്ടന്‍ ജയിലില്‍ പോയപ്പോള്‍   അമലയുടെ മുഖം ഇങ്ങിനെ തന്നെ ആയിരുന്നു...വാടി തളര്‍ന്നു..
.
വേവച്ചന്‍ : ഓ!!  എന്നാ പറയാനാ അമ്മച്ചീ...ഒരു സമാധാനവും ഇല്ല.. ..വെല്ലുവിളികള്‍ കൂടി വരുന്നു....ഡല്‍ഹി നൂലില്‍ ആണങ്കില്‍ ഉരുണ്ടു കളിച്ചു ശയന പ്രദക്ഷിണം നടത്തി പുറം പൊട്ടി.. .പോരെങ്കില്‍ ഇന്നലെ ലോഗ് ഇന്‍ ചെയ്യുമ്പോള്‍  പുതിയൊരു ബേദിപോള്‍ ത്രെഡില്‍ കൊണ്ട് കാലും മുറിഞ്ഞു.. ..ഇക്കണക്കിനു പോയാല്‍ ഞാനും നമോയും "പിരിയാന്‍ എന്തെളുപ്പം " നൂലില്‍ കണ്ടു മുട്ടേണ്ടി വരും.....മിസ്സ്‌ യൂ മോഡി പോസ്റ്റ്‌ ഇട്ടു ഞാന്‍ എങ്ങോട്ടെങ്കിലും മുങ്ങും...

ഉഷാമ്മ : അയ്യോ...ഇങ്ങിനെ തളരാതെ ചെക്കാ....നരേട്ടന്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത വന്നപ്പോള്‍ പോലും അമല ഇങ്ങിനെ നിരാശപ്പെട്ടിട്ടില്ല...

വേവച്ചന്‍: ഹോ...അമ്മയും,....അമ്മേടെ ഒരു അമലയും.. ..മഴവില്‍ ആയതു കൊണ്ടാ ഞാന്‍ ഇത് കാണാന്‍ സമ്മതിക്കുന്നത്....വേറെ വല്ല ചാനല്‍ പുരാണവും ആയിരുന്നേല്‍   ഞാന്‍ ഡിലീറ്റ് ചെയ്തേനെ.....ന്‍ഘാ.. ..ഞാന്‍ ഇറങ്ങുവാ....ആ സ്വര്‍ണ്ണ കുര്‍ത്താ  ഒന്ന് പേരെഴുതി വെച്ചേക്കണേ ..ചൊവ്വാഴ്ച എനിക്ക് എങ്ങാണ്ടോ പോകാനുള്ളതാ ...

സീന്‍-14  

ഡല്‍ഹി ത്രെഡ്:

രോഹിതന്‍ : വേവച്ചാ...വേവച്ചാ. .നിങ്ങളെ ഞാന്‍ എവിടെ എല്ലാം തിരക്കി....വെല്ലുവിളി നൂലില്‍ നോക്കി ..പോസ്റ്റ്‌ ഒന്നും കണ്ടില്ല...പിന്നെ നേരെ ഗം ഓണ്‍ ത്രെഡില്‍ പോയി...അവിടെയും കണ്ടില്ല....പ്രണയ ത്രെഡ് ....അതില്‍ പിന്നെ നിങ്ങള്‍ പോകില്ലല്ലോ.. .അത് കൊണ്ട് നോക്കിയില്ല....

വേവച്ചന്‍ : നീ കാര്യം പറ രോഹീ..??

രോഹി: ഒരു കല്യാണ കാര്യമാ...സംഗതി  സൂപ്പര്‍ ആണ് ട്ടാ ..

വേവച്ചന്‍ : എനിക്കാ ഡിവോഷണല്‍  നൂലില്‍ കണ്ട പെണ്ണിനെ മതിയാര്‍ന്നു...(നാണം   )

രോഹി: അത് നമുക്ക് അന്വേഷിക്കാം....എന്നാലും ഇതൊന്നു പോയി കണ്ടു നോക്കാം..

വേവച്ചന്‍: എന്നാലും എനിക്കാ പെണ്ണിനെ മതിയാര്‍ന്നു(പെരുവിരല്‍ കൊണ്ട് നിലത്ത്മഴവില്‍  വരയ്ക്കുന്നു.. )

സീന്‍-16  

ISS ഈ വീടിന്റെ ഐശ്വര്യം  എന്നെഴുതി വെച്ച മനോഹരമായ ഒരു വീട് ...മുറ്റത്ത്‌ നിറയെ " "ദുര്‍ഗ്ഗേഷ്യാ  ചെടികള്‍" പൂവിട്ടു നില്‍ക്കുന്നു.....രോഹിതന്‍ കോളിംഗ് ബെല്ലില്‍  വിരല്‍അമര്‍ത്തി...അകത്തു ബെല്‍ ശബ്ദിച്ചു...ശ്യാമസുന്ദരകേര കേദാര ഭൂമി........

അകത്തു നിന്നും  അമിതാഭിന്റ മുഖഭാവം ഉള്ള ഒരാള്‍ എത്തി നോക്കി....

രോഹി: ഐ ആം രോഹിതന്‍ ...

അച്ചായന്‍ : മലയാളത്തില്‍ പറഞ്ഞാല്‍ മനസിലായേനെ ...

രോഹി: ഞങ്ങള്‍ പെണ്ണ് കാണാന്‍ വന്നതാ..

അച്ചായന്‍ : ഓ!! ആ ബ്രോക്കര്‍ പറഞ്ഞ കേസ്.....ബാ ...അകത്തേക്ക്  വരൂ..നാഷണല്‍ ഗെയിംസ് ഒക്കെ കാണാറുണ്ടോ?? ഇന്ന് എത്ര ഗോള്‍ഡ്‌ കിട്ടിയോ ആവോ??

രോഹിതനും വേവച്ചനും അച്ചായന് അഭിമുഖമായി ഇരിക്കുന്നു...

അച്ചായന്‍ : പയ്യന് എന്നാ പണി?? :paru:

വേവച്ചന്‍ : അത് പണീന്ന് പറഞ്ഞാല്‍  സ്വന്തമായി അധ്വാനിച്ചു നിര്‍മ്മിച്ച, കുഴപ്പമില്ലാത്ത പോസ്റ്റുകള്‍ വിളയുന്ന കുറച്ചു ത്രെഡുകളും പിന്നെ ഇത്തിരി വേവും ഉണ്ട്....

അച്ചായന്‍ : അത് കൊള്ളാം...പക്ഷെ അത് കൊണ്ടൊക്കെ എങ്ങിനെ ജീവിക്കും..??

രോഹിതന്‍: ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....പെണ്ണ് വരുന്നുണ്ട് ...

പെട്ടന്ന് പിന്നണിയില്‍ ഒരു  നാടന്‍ ഗാനം മുഴങ്ങുന്നു...ആആആആആആ...ഓഓഓഓഓഓ ...മാന്ദരക്കാവിലെ വേലപുരം കാണാന്‍ എന്തെടാ കുഞ്ഞാഞ്ഞേ  നമ്മക്കും പോകണ്ടേ...

വേവച്ചന്‍  ഒന്ന് ഞെട്ടുന്നു....ന്ഹെ....ഡിവോഷണല്‍  ത്രെഡില്‍ കേട്ട അതെ ശബ്ദം....അതേ  ഭാവം....അതേ ശ്രുതിയില്ലായ്മ...ഇവള്‍ , അവള്‍ തന്നെ. ..(മനസ്സില്‍ ഒരു വേവുമഴ ചന്നം പിന്നം പെയ്തു )

ഗ്രീഷ്  ട്രേയില്‍  രണ്ടു കപ്പ്‌ കാപ്പിയും , ഒപ്പം ദുര്‍ഗ്ഗ ഗാനങ്ങളുടെ ഒരു സിഡി യുമായി മന്ദം മന്ദം ചിരിച്ചു വരുന്നു...

വേവച്ചന്‍ : ഹമ്മേ...ഇതാണ് ഞാന്‍ പ്രണയ ത്രെഡില്‍ കോറിയിട്ട മുഖം....ഇതാണ് "ഒരിയ്ക്കല്‍ കൂടി "കാണുവാന്‍ മോഹിച്ച രൂപം....ഇന്ന് കേട്ട പാട്ടുകള്‍ ത്രെഡില്‍ എന്നും മുഴങ്ങികേള്‍ക്കുവാന്‍ കൊതിച്ച ശബ്ദം.....

രോഹിതന്‍ : വേവച്ചാ  ആക്രാന്തം കാട്ടല്ലേ....അടങ്ങു ...അടങ്ങു ...

ഗ്രീഷ്  ചായയും കേള്‍ക്കാന്‍ ദുര്‍ഗ്ഗയുടെ സി ഡി ഗാനങ്ങളും നല്‍കി ISS പാട്ടുകള്‍ അപ്പ്‌ ഡേറ്റി  വ്രീളാവതിയായി  നിലത്തു കുതിര ചിരി വരയ്ക്കുന്നു....        

അച്ചായന്‍ : ഗ്രീഷ് മോള്‍ കാപ്പി കുടിച്ചോ??? ഇല്ലെങ്കില്‍ അകത്തു പോയി കുടിക്കു കേട്ടോ...
ഗ്രീഷ് : സോ സാഡ് നാ    തിരികെ  പോകുന്നു...
(തുടരും )


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:15 pm

Ammu wrote:
വേവ് മൂങ്ങ-പാര്‍ട്ട്‌ -5

നാലാം ഭാഗത്തിന്റെ തുടര്‍ച്ച:  

അകത്തേക്ക് പോയ ഗ്രീഷ് , വേവച്ചനോട്   ദുര്ഗ്ഗഗാനങ്ങളെകുറിച്ച്  രണ്ടു വാക്ക് പറയുവാന്‍ സാധിക്കാഞ്ഞതിന്റെ  വിഷമത്തില്‍  ജനാല വഴി മുറ്റത്ത്‌ പൂവിട്ടു കായിട്ടു  നില്‍ക്കുന്ന ദുര്‍ഗ്ഗെഷ്യാ ചെടികളെ നോക്കി....ഒരു ISS ദുര്‍ഗ്ഗ ഗാനം മനംനൊന്ത് കര്‍ണ്ണ കടോരം  ആയി ആലപിച്ചു :
പഴം നീയപ്പാ..... ജ്ഞാനപ്പഴം  നീയപ്പാ  

ഇഷ്ട്ടഭക്ഷണ ത്രെഡിലെ  വിഭവങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍  അകത്താക്കുന്ന തീവ്ര ശ്രമത്തില്‍ ആണ് വേവച്ചനും , രോഹിതനും....

വേവച്ചന്‍ : നാട് എവിടെയാന്നാ പറഞ്ഞത്??

അച്ചായന്‍ :  നാട് അങ്ങ് ...(പെട്ടന്ന്  ഫോണ്‍ ശബ്ദിക്കുന്നു...) എന്നോട് പൊറുക്കണേ . ..ഇപ്പോള്‍ വരാം...

രോഹിതന്‍ : (പതിയെ) എങ്ങിനെ ഉണ്ട് പെണ്ണ്??

വേവച്ചന്‍ : ഹോ!! കലക്കി....നീ  രോഹിതന്‍ അല്ല മോനെ...പുരോഹിതന്‍ ആണ്...ഞങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്‍ ...

രോഹിതന്‍ : ഞെളിഞ്ഞിരിക്കുന്നു...

വേവച്ചന്‍ : പെണ്ണ് ഗ്രീഷ് ആണെന്ന് നേരത്തെ എന്നാ പറയാഞ്ഞത് കള്ളാ??അടി..ന്‍ഘാ..

രോഹി: ഇതൊക്കെ  രോഹിയുടെ ഒരു നമ്പര്‍ അല്ലെ??ഇതൊരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രം....ഇനി അസ്സല്‍ തൃശൂര്‍ പൂരം വരാന്‍ കിടക്കുന്നെ ഉള്ളൂ....നിങ്ങള്‍ നോക്കിക്കോ.. whistle .ശുഊഊഊഊഊ ....അപ്പന്‍ വരുന്നുണ്ട് ..

അച്ചായന്‍ : ഞങ്ങള്‍  കോട്ടയം കാരാ...

വേവച്ചന്‍ : ന്ഘെ...ഞാനും കോട്ടയം കാരനാ. ..(വേവുന്നു )

അച്ചായന്‍ : കോട്ടയത്ത്‌ എവിടെയാ?

വേവച്ചന്‍ : കോട്ടയത്ത്‌ പാലായില്‍ , മഴവില്‍ മറ്റം എന്നാ വീട്ടുപേര്.....ഞങ്ങള്‍ കുടുംബപരമായി  നമോഭക്തരാ.....

അച്ചായന്‍ : (നെറ്റി ചുളിച്ച്) വേവച്ചന്‍  അല്ലേടാ  നീ?? :paru:

വേവച്ചന്‍ : അതെ...( മുഖത്ത് ലോക്സഭാ ഇലക്ഷന്‍ റിസള്‍ട്ട് അറിഞ്ഞ പ്രതീതി.) എങ്ങിനെ മനസിലായി??

അച്ചായന്‍: പാലായില്‍ നിങ്ങടെ  അപ്പുറത്ത് താമസിച്ചിരുന്ന ഒരു ഗൌരിയെ ഓര്‍മ്മയുണ്ടോ??

വേവച്ചന്‍ : കൊള്ളാം അറിയുമോന്നോ??( വേവി കസേരയില്‍ കാലെടുത്തു ഇരിക്കുന്നു ) പണ്ട്  ബാല്യ കാല കൌതുകം ത്രെഡില്‍ വെച്ച് ഞാന്‍ ഒരു തലയ്ക്കടി സ്മൈലി കൊടുത്താ മൂപ്പര്‍ക്ക്..

അച്ചായന്‍ : അതിരിക്കട്ടെ , നിന്റെ കൂടെ ഈശ്വര വിലാസം സ്കൂളില്‍ വന്നുകൊണ്ടിരുന്ന  മിന്നുക്കുട്ടിയെ  ഓര്‍മ്മയുണ്ടോ??

വേവച്ചന്‍: കൊള്ളാം ...ഓര്‍മ്മയുണ്ടോന്നോ......മിന്നുക്കുട്ടി പറഞ്ഞിട്ടല്ലേ  ഞാനന്ന്  ഗൌരിക്ക് നേരെ സ്മൈലി പോസ്ടിയത്..

അച്ചായന്റെ മനസ്  ബാല്യ കാല ത്രെഡ് ലേക്ക് ഊളിയിടുന്നു:  

------*-----------*--------*----------*-----------*-----------*------------*-------------*--

പൊടിമീശക്കാരനായ  വേവച്ചനും , കൂടെ നീല പാവാടയും വെള്ള ബ്ലൌസും അണിഞ്ഞു തലമുടി രണ്ടാക്കി  JCB പോലെ വളച്ചു വെച്ച വെളുക്കെ ചിരിച്ചു കൊണ്ട് മിന്നുകുട്ടിയും ഈശ്വര വിലാസം സ്കൂളിലേക്ക് നടന്നു പോകുന്നു ...ഇടവഴിയില്‍ ഉള്ള പ്രണയ ത്രെഡില്‍  മതിലിന്റെ മുകളില്‍ തലയും വെച്ച് കാത്തു നില്‍ക്കുകയാണ്  ഗൌരിച്ചന്‍...

മിന്നു: ഹോ!! ദാണ്ടേ നില്‍ക്കുന്നു ...

വേവച്ചന്‍ : വല്ലതും പറഞ്ഞാല്‍ തിരികെ പറഞ്ഞോണം ..

ഗൌരിച്ചന്‍ : മിന്നുമോളെ   ഐ ലവ് യൂ..

വേവച്ചന്‍ : മിന്നുക്കുട്ടീ ....തിരികെ ഒരാട്ടു കൊടുക്ക്‌......അല്ലെങ്കില്‍ വേണ്ട ആ മഴു സ്മൈലി പോസ്ടിയേക്ക് ...ബാക്കി കാര്യം ഞാന്‍ ഏറ്റു..

മിന്നുക്കുട്ടി: ബുക്സ് ന്റെ ഇടയില്‍ ഒളിപ്പിച്ചു വെച്ച , തന്റെ സന്തത സഹചാരി ആയ മഴു സ്മൈലി എടുത്തു  ഗൌരിച്ചന്റെ നേര്‍ക്ക്‌ ഒരൊറ്റ  വീശല്‍ ...

ഗൌരിച്ചന്‍ : രണ്ടാളും കൂടി പിറുപിറുക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്കൊരു  പന്തികേട്‌ തോന്നിയതാ... .തിരികെ മിന്നുക്കുട്ടിയുടെ നേര്‍ക്ക്‌  ഹഗ്ഗ് സ്മൈലി പ്രയോഗിക്കുന്നു..        

വേവച്ചന്‍ :  തന്റെ ആരാധനാ മൂര്‍ത്തിയായ നമോയെ മനസ്സില്‍ ധ്യാനിച്ച്‌  , തലക്കടി സ്മൈലി എടുത്ത് സകല ശക്തിയും ഉപയോഗിച്ച് ഗൌരിച്ചന്റെ നേര്‍ക്ക്‌ ആഞ്ഞു പോസ്റ്റി...  
ഗൌരിച്ചന്‍ : ഹമ്മേ..
--------*---------------------*--------------------*---------------*------------*-----------

അച്ചായന്‍ : തലയില്‍ ആഞ്ഞു തടവുന്നു..

വേവച്ചന്‍ : എന്നാ തല വേദന ആണോ??

അച്ചായന്‍ : ഹേ , അല്ല.. :teasing:

വേവച്ചന്‍ : മിന്നുക്കുട്ടി എന്ന് പറഞ്ഞാല്‍ എനിക്ക് ജീവന്‍ ആയിരുന്നു.. ..ഓളെ ഞാന്‍ സ്നേഹപൂര്‍വ്വം മഴുക്കുട്ടി  എന്നാ വിളിച്ചിരുന്നത്‌......ഓള്‍ എന്നെ  വേവേട്ടന്‍  എന്നും...(ലജ്ജിച്ചു നിലത്തു മഴവില്‍ വരയ്ക്കുന്നു. .) യിപ്പോള്‍ എവിടെ ഉണ്ടോ ആവോ??  

അച്ചായന്‍ : ഇവിടെ തന്നെ ഉണ്ട്....എന്റെ വാമ ഭാഗം ആയിട്ട് വരും...

വേവച്ചന്‍ : (ഡല്‍ഹി എക്സിറ്റ് പോള്‍ കണ്ട നമോയെ പോലെ ഞെട്ടി വിളറുന്നു) ന്ഘെ...  

അകത്തു നിന്നും JCB സ്റ്റാര്‍ട്ട്‌ ചെയ്തു  ഉരുണ്ടു വരുന്ന ശബ്ദം ...
വേവച്ചന്‍ : യിപ്പോ ഉറപ്പിച്ചു..

മിന്നുക്കുട്ടി : സുസ്മേര വദനയായി നില്‍ക്കുന്നു. ..പിന്നില്‍ ആയി ഭിത്തിയില്‍ മഴുവിന്റെ വിവിധ തരത്തില്‍ ഉള്ള കളക്ഷന്‍സ് ഭംഗിയായി തൂക്കി അലങ്കരിച്ചു ഇട്ടിരിക്കുന്നു..

വേവച്ചന്‍ : അപ്പൊ ഈ ഗൌരിക്കുട്ടി??

അച്ചായന്‍ : അത് ഞാന്‍ തന്നെയാ....നിനെ കണ്ടപ്പോള്‍ തന്നെ ഒരു പന്തികേട്‌ തോന്നിയിരുന്നു...
വേവച്ചന്‍ :  അടിപൊളി ....പോയേക്കാം..

രോഹിതന്‍ : അല്ല  ബഹനോട് എന്തേലും  ചോദിക്കാന്‍ ഉണ്ടെങ്കില്‍ അത് കൂടി....

അച്ചായന്‍ ; എന്താടാ...(ദേക്ഷ്യത്തില്‍ )

വേവച്ചന്‍ : ഓ!!  എന്നാത്തിനാ...കൊച്ചിനെ കണ്ടു ഇഷ്ട്ടായി... ഫെബ്രുവരി ഒന്‍പതിന് മുന്‍പുള്ള ഒരു തീയതി അച്ചായന്‍ അങ്ങ് തീരുമാനിച്ചാല്‍ മതി...  

അച്ചായന്‍ : എന്താ ....അച്ചയാനോ??  

വേവച്ചന്‍ : പിന്നലാതെ   ....കെട്ടാന്‍ പോണ പെണ്ണിന്റെ അപ്പനെ അച്ചായന്‍ എന്നല്ലേ വിളിക്കുക??

അച്ചായന്‍ : മാരക സ്മൈലികളുമായി പിന്നാലെയും , ഒരു കൂട്ടം എസ്ക്കെപ് സ്മൈലി കളുമായി വേവച്ചനും രോഹിതനും പായുമ്പോള്‍  ഇടവേള ...  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:16 pm

Ammu wrote:
വേവ്മൂങ്ങ- പാര്‍ട്ട്‌-6   (സിനിമയില്‍ ഇല്ലാത്ത ഒരു രംഗം കൂട്ടിചേര്‍ത്തത്  whistle )


വേവച്ചന്റെ  പാര്‍പ്പിടം  : അമ്മ , ഉഷാമ്മ  ടീവില്‍ നോക്കി  വിതുമ്പി ഇരിക്കുന്നു.. ..കണ്ണീര്‍ തുടയ്ക്കാന്‍ പേരെഴുതിയ കുറെ തൂവാലകളും ഉണ്ട്.. ..കൈയ്യില്‍  മിസ്സ്‌ യൂ നരേട്ടന്‍ ബോര്‍ഡും പിടിച്ചു , അമല സീരിയലിന്റെ ലാസ്റ്റ് എപ്പിസോഡ് കാണുകയാണ്...ഇടയ്ക്കിടയ്ക്ക് ചാനല്‍ പുരാണ നൂലിലേക്ക്  ആകുലതയോടെ നോക്കുന്നുമുണ്ട്....

പെട്ടന്ന്  ആരോ ലോഗ് ഇന്‍ ചെയ്യുന്ന ശബ്ദം....: വേവച്ചന്‍ ആണോടാ...(ടീവിയിലെ നരേട്ടന്റെ മുഖത്ത് നിന്നും കണ്ണു മാറ്റാതെ ചോദിക്കുന്നു.)

വേവച്ചന്‍  തലയും കുമ്പിട്ടു നടന്നു വരുന്നു....

ഉഷാമ്മ : എന്താടാ ....??എന്ത് പറ്റി? ആകെ അങ്ങ് ക്ഷീണിച്ചു  കോലം കേട്ടല്ലോ.. ...പണ്ട് ബന്ധിപ്പൂരില്‍ പോയ നരേട്ടന്റെ അവസ്ഥ പോലെയുണ്ട് ഇപ്പോള്‍....എന്ത് പറ്റി??

വേവച്ചന്‍ : ഒന്നും പറയണ്ടെ അമ്മെ.....ഡല്‍ഹി  ത്രെഡിലെ കോലാഹലം ഒന്നും അറിഞ്ഞില്ലേ?? അതെങ്ങിനെയാ  ചാനല പുരാണം കഴിഞ്ഞിട്ട് നേരമില്ലല്ലോ...

ഉഷാമ്മ: എന്ത് പറ്റി അവിടെ??


വേവച്ചന്‍ : ഇന്നലെ ഇലക്ഷന്‍ റിസള്‍ട്ട് അറിഞ്ഞപ്പോള്‍ ഡല്‍ഹി ത്രെഡില്‍ പടക്കവും , പൊട്ടിച്ചിരിയും ആയിരുന്നു ...കുറെ  വേവിയ ഞാന്‍ ഇനി ആറട്ടെ  എന്നൊക്കെ പറഞ്ഞു  സന്തുവിന്റെ നേതൃത്വത്തില്‍  ചിരിയും സ്മൈലി നിരത്തലും ..  

ഉഷാമ്മ: യ്യോ...ഇത്  നരേട്ടന്‍ ജയിലില്‍ പോയപ്പോള്‍ സുധയും കൂട്ടരും അമലയെ കളിയാക്കിയ പോലെ ആണല്ലോ..

വേവച്ചന്‍ : ഞാന്‍ പിന്നെ ലോഗ് ഇന്‍ ചെയ്യാതെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു..ത്രെഡിലെ  ചര്‍ച്ചകളും ലൈവ് അപ് ഡേറ്റ്കളും കണ്ടു കണ്ണീര്‍ ഒഴുക്കി  ഒരു വഴിക്കായി അമ്മെ...  

ഉഷാമ്മ: ബന്ദിപ്പൂര്‍ പോയ നരേട്ടന്‍..

വേവച്ചന്‍ : ഹോ!!  എന്ത് പറഞ്ഞാലും പുട്ടിനു തേങ്ങാ പീര പോലെ ഒരു നരേട്ടന്‍...ഒന്ന് നിര്‍ത്താമോ??

ഉഷാമ്മ: കരിക്കുട്ടനും  സുധയുടെ നേരെ ഇങ്ങിനെ തന്നെ ആയിരുന്നു...( ഇഷ്ട്ടഭക്ഷണ  ത്രെഡിലേക്ക്  പിറുപിറുത്തുകൊണ്ട്  പോകുന്നു)

വേവച്ചന്റെ ഫോണ്‍ ശബ്ദിക്കുന്നു: (റിംഗ് ടോണ്‍)

ഓ..
വിട പറയുകയാണോ
നമോയുടെ  വേവ്പ്രാവുകള്‍
ഇരുളടയുകയാണോ
താമരയുടെ  തണ്ടുകള്‍
വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍
കോട്ടുകളുമായ് തനിയെ അലയേ
(വിട പറയുകയാണോ)

വേവച്ചന്‍ : ഹലോ...ആ ..എന്താടാ  രോഹിതാ.....നീയിപ്പോ എവിടെയാ....ഒളിവിലാണോ???..എന്നെ  ആ എരിതീയില്‍ എറിഞ്ഞു കൊടുത്തിട്ട് നീ പൂരം കാണാന്‍ പോയി അല്ലെ?? ദുഷ്ട്ടാ...

രോഹിതന്‍ : എന്റെ പൊന്നു വേവച്ചാ ...ഒന്ന് ക്ഷമിക്കു....നിങ്ങളുടെ അത്രേം തൊലിക്കട്ടി എനിക്കില്ല....അഭിയേട്ടനും   സന്ദീപേട്ടനും ഉണ്ണിയേട്ടനും ഒക്കെ കളിയാക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ നിയന്ത്രണം പോകും....ഞാന്‍ അങ്ങ് വാവിട്ടു കരയും.. ..അത് ഒഴിവാക്കാന്‍ ആണ് ഒന്ന് മാറി നിന്നത്....നിങ്ങള്‍ പിന്നെ, രാഹുല്‍ മോനെ കളിയാക്കി വിഷയം മാറ്റി ഉരുണ്ടു കളിച്ചോളും എന്നെനിക്കറിയാം...  

വേവച്ചന്‍ : ഓ !! ആ ഉരുണ്ടു കളി ഇപ്പോള്‍ പണ്ടത്തെ പോലെ ഏശുന്നില്ല  രോഹീ... .കോണ്ഗ്രസ്  എന്ന് പറയുമ്പോള്‍ തന്നെ എല്ലാരും  3 സീറ്റിന്റെ കാര്യം പറഞ്ഞു പൊട്ടിച്ചിരി , നാനോ കാര്‍ , സൈക്കിള്‍ സ്മിലിയ്കള്‍ നിരത്തി കഴിയും.. ..ഇന്നലെ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പെടാപ്പാടു പെട്ടു.....ഇങ്ങിനെ പോയാല്‍ മിക്കവാറും ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍ ഞാന്‍ അവതാര്‍ സ്ഥാപിക്കും....

രോഹി: വേവച്ചാ....അരുത്....കടുംകൈ ഒന്നും പ്രവര്‍ത്തിക്കരുത്‌...

വേവച്ചന്‍ : എന്റെ അവതാര്‍ അല്ല....ആ  ബംഗാളി സംവൃതയുടെ   അവതാര്‍ എടുത്തു  ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍ സ്ഥാപിക്കുന്ന കാര്യമാടാ... ...നമ്മളോടാ  കളി   .....തൊലികട്ടിയുടെ  കാര്യത്തില്‍ വേവച്ചനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ. ...എന്നാലും  എന്തൊക്കെ മോഹങ്ങള്‍ ആയിരുന്നു. ...37 സീറ്റ്  നേടുന്ന വാര്‍ത്ത ടീവീല്‍ കാണുമ്പോള്‍ , ഫോറത്തില്‍ ലോഗ് ഇന്‍ ചെയ്തു വിലസാന്‍  പേരെഴുതിയ കോട്ടും ,പാന്റും  പേരെഴുതിയ പട്ടുകോണകവും  വാങ്ങി ഇസ്തിരി  ഇട്ടു വെച്ചിരുന്നതാ.....ഒക്കെ  വൃധാവില്‍ ആയല്ലോ , മോനെ....          


Last edited by Ammu on Wed Jul 01, 2015 1:21 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:17 pm

Ammu wrote:
വേവ് മൂങ്ങ : പാര്‍ട്ട്‌ -7

രംഗം : ഫോറം പഞ്ചായത്ത് ആപ്പീസ് :

സീന്‍:18

പഞ്ചായത്ത് ആപ്പീസിന്റെ പടി കടന്നു വരികയാണ് വൈസ് പ്രസിഡന്റ് അഭി ... ..കക്ഷത്തില്‍ ഇംഗ്ലീഷ് , മലയാളം പത്രങ്ങള്‍ , വാര്‍ത്തകളുടെ ലിങ്ക് കൊണ്ട് ഭദ്രമായി ബന്ധിച്ചു അടുക്കിപിടിച്ചിരിക്കുന്നു....മറു കൈയ്യില്‍ ഹിന്ദി , മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെ രാഷ്ട്രീയആനുകാലിക വാര്‍ത്തകളെ അടിസ്ഥാനം ആക്കിയുള്ള ഫണ്ണി പിക്ചേര്‍സും ഉണ്ട് ....ഗേറ്റ് കടന്നു വന്ന ഉടന്‍ തന്നെ ഇടം വലം നോക്കാതെ അടുത്ത് കണ്ട മോഡി വെല്ലുവിളി , പ്രധാന വാര്‍ത്ത , ഡല്‍ഹി ആര് ഭരിക്കും...ഇത്യാദി ത്രെഡ്കളില്‍ കൊണ്ടുവന്ന വാര്‍ത്തകളും ലിങ്ക് കളും പടങ്ങളും ഒട്ടിച്ചു....പിന്നെ, എല്ലാ ത്രെഡുകളും ഇളക്കി മറിച്ചു എന്തൊക്കെയോ കുത്തിക്കുറിച്ചു...അക്ഷര തെറ്റുകളാല്‍ സമൃദ്ധമായ ചില പോസ്റ്റുകള്‍ക്ക്‌ അടിയില്‍ കസേരയും തലയും സ്മൈലി സഹിതം തേച്ചു പിടിപ്പിക്കാനും മറന്നില്ല.....
അഭി ; ഹാവൂ...പാതി ജോലി കഴിഞ്ഞു കിട്ടി.. ..നേരെ പ്രസിഡന്റ്റ് ശ്രീമതി നീലു കോഴിക്കാല്‍ ന്റെ ക്യാബിനിലേക്ക്‌ നടന്നു നീങ്ങി....

സീന്‍ :19

പഞ്ചായത്ത് പ്രസിഡന്റ്റ് നീലു കോഴിക്കാലിന്റെ ആപ്പീസ് മുറി :

വാതിലില്‍ ഒരു വലിയ കോഴിയുടെ പടം ബോണ്‍ലെസ്സ് ആയി ഒട്ടിച്ചു വെച്ചിരിക്കുന്നു.... കോഴിക്കൂട് ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത വിശാലമായ ഒരു മുറി.......അകത്തു പൊരുന്നക്കൊഴിയുടെ മുഖഭാവവുമായി ഫയലുകള്‍ തിരയുകയാണ് നീലൂ...തേടിയ ഫയലുകള്‍ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ മുട്ടയിട്ട പിടക്കോഴിയുടെ ആഹ്ലാദ ഭാവത്തില്‍ ഉറക്കെ കൂവി....കിട്ടിപ്പോയ് ..കൂയി (കൊക്കക്കോ കൂ ടോണില്‍ ) ...അടുത്ത് തന്നെ അലസമായി ഇരിക്കുകയാണ് നീലൂ , സ്നേഹപൂര്‍വ്വം മൊട്ടെട്ടന്‍ എന്ന് വിളിക്കുന്ന ഓളുടെ കെട്ട്യോന്‍ മന്‍സൂര്‍ . ..ലേശം സംശയ രോഗി കൂടിയായ മൊട്ടയുടെ വിനോദം മതില് ചാടി പഞ്ചായത്ത് ആപ്പീസിലെ കെട്ട്യോളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്നതാണ്......

മന്‍സൂ : അതേയ്...നീലൂ...

നീലൂ: (പാട്ട് കണ്ടെത്തല്‍ ഫയലിലെ സൌണ്ട് ക്ലൌഡ് ശ്രദ്ധിച്ചു കൊണ്ട് ) എന്താ ?

മന്‍സൂ : ഞാന്‍ ഒരു പാവം ആണെന്നും നിന്നെ എനിക്ക് പേടി ആണെന്നും ഇവിടെ പലരും പല ത്രെഡിലും പറയുന്നുണ്ട്...ഇടഞ്ഞാല്‍ ഞാന്‍ മഹാ പെശകാ ..

നീലൂ :(വൈറ്റ്ല ഗോണ്‍ ന്റെ ചിലമ്പല്‍ പോലെ ചിലച്ചു കൊണ്ട് ) അത് പിന്നെ എനിക്കറിഞ്ഞു കൂടെ...മൊട്ടെട്ടന്‍ അതൊന്നും കാര്യമാക്കേണ്ട....

മന്‍സൂ: നീയങ്ങിനെ സോപ്പിടാന്‍ ഒന്നും നോക്കേണ്ട....അനക്കിപ്പോള്‍ പഴയ സ്നേഹം ഒന്നും ഇല്ല. ... ഇവിടോരാള്‍ക്ക് നിന്നോട് അല്‍പ്പം സൌണ്ട് ക്ലൌഡ് ഉണ്ടോന്നു സംശയം...ഹ്മം..
അഭി കടന്നു വരുന്നു....പുറം തിരിഞ്ഞിരിക്കുന്ന മന്‍സൂ കാണുന്നുമില്ല..

നീലൂ : (കൊക്കി ചിരിച്ചു കൊണ്ട് ) ആര് അഭിയോ...?

മന്‍സൂ : അതെ...ആ സംഗമം ഗാരേജ് തന്നെ.. ..ഓനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്റെ "know യുവര്‍ ഇംഗ്ലീഷ് " മുഴുവന്‍ ഭരണി പാട്ട് പാടും....ആവേശത്തോടെ ചാടി എഴുന്നേറ്റു തിരിയുമ്പോള്‍ തൊട്ടു മുന്നില്‍ മുഖത്ത് കുതിര ചിരിയുമായി അഭി..

മന്‍സൂ : ആര് , അഭിയോ??ഇജ്ജ് എപ്പോ വന്നു? (മൊട്ടയുടെ മുഖത്ത് ചീമുട്ട ഭാവം )

അഭി : എന്തോ ഇന്റെരെസ്റിംഗ് , കൌതുക വര്‍ത്തമാനം ആയിരുന്നു എന്ന് തോന്നുന്നല്ലോ...?

മന്‍സൂ: അഭിയെ കുറിച്ച് പറഞ്ഞു നാക്ക് വായിലിട്ടതെ ഉള്ളൂ ...

അഭി : നാവു വായില്‍ അല്ലാതെ , അലക്കി പ്പിഴിഞ്ഞു ലിറിക്സ് ത്രെഡില്‍ കൊണ്ട് തൂക്കിയിടാന്‍ പറ്റുമോ??

മന്‍സൂ : ഞാന്‍ പിന്നെ വരാമേ...

നീലൂ: അഭി എന്താ ഇങ്ങിനെ ആപ് വിജയം കണ്ട വേവച്ചനെ പോലെ വിരണ്ടിരിക്കുന്നത്.... ഇരിക്കൂ...

അഭി: നീലൂനോട് ഞാന്‍ ഒരായിരം തവണ അക്ഷര പിശകോടെയും അല്ലാതെയും പറഞ്ഞിട്ടുണ്ട് പഞ്ചായത്തിലെ എന്ത് തീരുമാനം എടുക്കുമ്പോഴും എന്നോട് ഒന്ന് ചോദിക്കണം എന്ന്...അതെങ്ങിനാ..."എല്ലാ പെണ്ണുങ്ങളുടെയും വിചാരം അവര്‍ വലിയ ബുദ്ധിമതികള്‍ " ആണെന്നൊരു ത്രെഡ് ഇവിടെ ഉള്ളതില്‍ തിരിഞ്ഞു പോലും നോക്കില്ല.....ഇഷ്ട്ടഭക്ഷണ ത്രെഡ് ചികയാന്‍ എന്തൊരു ഉത്സാഹമാ...

നീലൂ: കാര്യം പറ അഭീ...നിലാവത്ത് അഴിച്ചിട്ട കോഴിയെ പോലെ ഒന്നും മനസിലാവുന്നില്ല എനിക്ക്...

അഭി: ഞാന്‍ പോസ്ടാന്‍ വെച്ചിരുന്ന സൌണ്ട് ക്ലൌഡ് ഫയല്‍ ഒക്കെ തൂത്ത് പെറുക്കി വില്‍ക്കാന്‍ ആരാ പറഞ്ഞത്?? എന്നോട് ഒരു വാക്ക് ചോദിച്ചു കൂടായിരുന്നോ?

നീലൂ: അയ്യോ...നമ്മുടെ മോഡിജിയുടെ സ്വച്ച ഭാരതം കേട്ടു പഴയ ഫയലുകള്‍ ഒക്കെ തൂത്ത് നീക്കിയതല്ലേ.....

അഭി: ആ ഡല്‍ഹി ത്രെഡ് പോയി നോക്ക്യേ...സ്വച്ച ഭാരതം പറഞ്ഞ കൊച്ചന്  ഒച്ച പോലും ഇല്ല ഇപ്പോള്‍ ..മനസിലായോ കൊച്ചെ ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:18 pm

Ammu wrote:
വേവ് മൂങ്ങാ.- പാര്‍ട്ട്‌-8  

വേവച്ചന്റെ പാര്‍പ്പിടം : whistle

ഗം ഓണ്‍ ഡാന്‍സ് ത്രെഡില്‍ തലയും കുമ്പിട്ടു ഇരിക്കുകയാണ് വേവച്ചന്‍...ഇടയ്ക്കു എന്നാലും എന്റെ ഡല്‍ഹിഈഈഈഈ എന്നുള്ള ദീര്‍ഘ നിശ്വാസവും.. ...വിഷമം മറക്കാന്‍ എന്തേലും വാര്‍ത്തകള്‍ തിരഞ്ഞു പത്രങ്ങള്‍ ആയ പത്രങ്ങള്‍ അരിച്ചു പെറുക്കി....ഇനി മറുനാടന്‍ കൂടിയേ ബാക്കി ഉള്ളൂ..

അടുത്ത് തന്നെ താടിക്ക് കൈയും കൊടുത്തിരിക്കുന്ന രോഹിതനോട് ...ശെടാ , ഈ പത്രക്കാരെ കൊണ്ട് മടുത്തു....ഒറ്റ ഒരുത്തനും രാഹുല്‍ മോന്റെ കാര്യം എഴുതില്ല ...എല്ലാര്‍ക്കും പറയാനുള്ളത് മൂന്നു സീറ്റിന്റെ കാര്യാ...ഒക്കെ മോഡി വിരുദ്ധരാ....നാളെ തന്നെ മോഡിജിയോട് പറഞ്ഞു പത്രങ്ങള്‍ ഒക്കെ പൂട്ടിക്കണം...

രോഹി: എന്റെ പൊന്നു വേവച്ചാ......വോട്ട് ഷെയര്‍ ന്റെ കുറെ മനസിലാകാത്ത കണക്കുകള്‍ ഒക്കെ പറഞ്ഞു ഫോറത്തില്‍ പിടിച്ചു നില്‍ക്കാന്‍ നോക്ക്....കുറച്ചു അക്കങ്ങള്‍ എഴുതി % കൂടി ചേര്‍ത്തോ. ...വേണമെങ്കില്‍ കേജ്രിക്ക് രണ്ടു ജയ് വിളിച്ചു കുറെ സ്മൈലികളും നിരത്തിക്കോ....ഇതൊന്നും ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ... . മാര്‍പ്പാപ്പയെ ആരെങ്കിലും കുര്‍ബ്ബാന ചൊല്ലാന്‍ പഠിപ്പിക്കണോ....അവസരത്തിന് അനുസരിച്ച് വാദിക്കാന്‍ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ ആരും..

വേവച്ചന്‍ : ആ പരിപ്പോന്നും ഇനി വേവൂല്ലടാ...എല്ലാവരും ചാനല്‍ ചര്‍ച്ച കാണുന്നവരാ....വോട്ട് ഷെയര്‍ എന്നതിന്റെ വോ എന്ന് പറയുമ്പോള്‍ തന്നെ ബാലു അടക്കം ചാടി വീഴുകയാ.....പോരെങ്കില്‍ ആ സന്തു , നാഷണല്‍ ഗെയിംസ് ത്രെഡ് പോലും മറന്നു വെല്ലുവിളി ഉയര്‍ത്തുകയാ . ..ഇവര്‍ക്കൊക്കെ കുറച്ചു ദിവസം ടീവീ കാണാതെയും വാര്‍ത്താ ത്രെഡ് വായിക്കാതെയും ഇരുന്നുകൂടെ...ശോ!! ആകെ അങ്ങ് വെന്തു പോയി രോഹീ....

രോഹി: വേവച്ചാ നിങ്ങടെ മനോവിഷമം മാറ്റാന്‍ ഞാന്‍ ഒരു വാര്‍ത്ത പറയാം....ഇന്നലെ ഞാന്‍ ബഹനെ കണ്ടിരുന്നു....

വേവച്ചന്‍ : മുഖത്ത് ആയിരം സൂര്യന്മാര്‍ ഉദിച്ച ഭാവം... ..എന്നിട്ട് ഓള്‍ വല്ലതും മിണ്ടിയോ??

രോഹി: എന്തോ ഹിന്ദിയില്‍ പറഞ്ഞു...മുച്ചേ ഹിന്ദി മാലൂം ഹേ ഹോ ഹായ് എന്ന് ഞാനും പറഞ്ഞു....

വേവച്ചന്‍ : സോ സാഡ് നാ എന്നായിരിക്കും...

രോഹി: ആ...അത് തന്നെ...

വേവച്ചന്‍ : അത് ഹിന്ദി അല്ലടാ.ഹിന്ഗ്ലീഷ് ആണ് ...ചെക്കാ..ആഹാ..അതൊക്കെ പോട്ടെ , ഈ കല്യാണം ഒന്ന് ശരിയാക്കാന്‍ എന്നാ ഒരു മാര്‍ഗ്ഗം....ഏതായാലും വെന്തു നില്‍ക്കുവാ....ഇനി കല്യാണം കഴിച്ചു കേറാം....

പെട്ടന്ന് അടുത്ത ത്രെഡില്‍ നിന്നും ഒരു നിലവിളി സ്മൈലി ....

വേവ്ച്ചന്‍ : ന്ഘെ....നമ്മുടെ ഗനിപ്പാപ്പന്റെ നിലവിളി അല്ലെ കേള്‍ക്കുന്നത്...ബാ പോയി നോക്കാം..

രോഹിയും വേവച്ചനും പാഞ്ഞു ചെല്ലുമ്പോള്‍ മുറ്റത്തെ പ്രഡിക്ഷന്‍ ത്രെഡില്‍ ചാരി ഇരുന്നു നിലവില്‍ സ്മൈലി ഇടുന്ന ഗനിപാപ്പന്‍....സെന്റി സ്മൈലിയുമായി അടുത്തിരിക്കുന്ന ശ്രീ ലക്ഷ്മിയെ കണ്ടപ്പോള്‍ രോഹിതന് ആവേശമായി....ഓടിച്ചെന്നു ലച്ചുവിന്റെ രണ്ടു കരങ്ങളും കവര്‍ന്നു ഇറുക്കെ പിടിച്ചു കൊണ്ട് രോഹിതന്‍ ചോദിച്ചു: എന്ത് പറ്റി , എന്തിനാ പാപ്പന്‍ കരയുന്നത്? :spinhug:

വേവച്ചന്‍ : ഓളുടെ കൈ വിടടാ.....കരയുന്നത് പാപ്പന്‍ ആണ്....പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ നില്‍ക്കല്ലേ..ഹ്മം..

രോഹി: എന്നാലും ലച്ചു വിന്റെ സങ്കടം എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല...മാറോട് അണച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു...ബാ...കുറച്ചു നേരം ആ പ്രണയ ത്രെഡ് ന്റെ തണലില്‍ ഇരുന്നു വിശ്രമിക്കാം മോളെ..

വേവച്ചന്‍ : ഡാ...നിന്നെ ഞാന്‍ ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍ വിശ്രമിക്കാന്‍ വിടും കേട്ടോ...

ഗനിയുടെ നിലവിളി അധികരിക്കുന്നു.....  

വേവച്ചന്‍ : കാലില്‍ ...എന്തോ പ്രഡിക്ഷന്‍ ചീള്‍ തറച്ചു എന്ന് തോന്നുന്നു...അതെങ്ങിനെയാ ഗേറ്റ് ല്‍ പമ്മി ഇരുന്നു പ്രഡിക്ഷന്‍ വരുന്നുണ്ടോ എന്ന് എത്തി നോക്കി ഇരിക്കുക അല്ലെ സദാ സമയവും...എങ്ങിനെ ചീള്‍ തറക്കാതിരിക്കും....

രോഹിതന്‍ : യ്യോ....ഇത് ചീള്‍ തറച്ചത് ആണോ അതോ  വല്ല  മണ്ണിര വീര്‍ത്തു മൂര്‍ഖന്‍ ആയതു ആണോന്നു ആര്‍ക്കറിയാം.....കഴിഞ്ഞ വര്ഷം ഇതേ ത്രെഡില്‍ ഇതേ സമയത്ത്  ഒരു സൈലന്റ് റീഡര്‍  ഇതേ പോലെ ചീള്‍ തറച്ച്  ലോഗ് ഔട്ട്‌ ചെയ്തതാ......പിന്നെ  ഓര്‍മ്മപ്പൂക്കളിലാ  ചിരിച്ച നിലയില്‍ കണ്ടെത്തിയത് ...

ഗനി: അലമുറ സ്മൈലി x 4

രോഹിതന്‍ : ബാ...നമുക്ക് വേഗം ആശുപത്രിയില്‍ പോകാം....ഓടിച്ചെന്നു ശ്രീ ലക്ഷ്മിയെ വാരി എടുക്കുന്നു... :spinhug:

വേവച്ചന്‍ : ഡാ...ചീള്‍ കൊണ്ടത്‌  പാപ്പനാ ....ലച്ചുവിനെ താഴെ നിര്‍ത്തു

രോഹിതന്‍ : ആളു മാറീതാ  

ഗനിപ്പാപ്പനെ  സ്കൂട്ടറിന്റെ പിന്നില്‍ കെട്ടി വെച്ച് ശ്രീ ലച്ചുവിനെ നടുക്കും ഇരുത്തി  രോഹിതന്റെ ആശുപത്രി ലക്‌ഷ്യം ആക്കിയുള്ള പ്രയാണം തുടങ്ങുന്നു....

ഗനി: ഗട്ടര്‍ നോക്കി സൂക്ഷിച്ചു പോണേ

രോഹിതന്‍ : ഗട്ടര്‍ "നോക്കി തന്നെ" യാ പോകുന്നത്  പാപ്പാ(നേ)  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:19 pm

issac k.j wrote:
Hello My dear friends, [You must be registered and logged in to see this image.]
Njan evide ezhuthunnathu oru cinemaye mathram relate cheythulla karyangalo kathayo alla.Marichu Orupadu cinemaila cinema dialogukalum ganangalum korthinakki verum neram pokkinum entertainmentinum mathramayi avatharippikkunathanu.E cinemail paramarshikkunna ente swantham suhurthukkal ethoru neram pokkai mathram edukkanamennum abhyarithichu kondu njan thudangatte…. [You must be registered and logged in to see this image.]
 
Statutory warning: [You must be registered and logged in to see this image.]
Kanjavu valichondum mayakku marunnu kuthi vachondum forumil varunnathu aroghyathinu haneekaram anu [You must be registered and logged in to see this image.]
“Swsa kosham sponge poleyanu vayu valichedukkanayi roopa peduthiyathu.
Ennal chilar  panchara adikkanai lungs upayogikkunnu… [You must be registered and logged in to see this image.]
Oru shara shari poovalante swsa koshathil oro varshavum adinju koodunna panjara purtheduthal athu ethratholam varum”
“Ningale kunju akkan athu mathi ….valiya panjara kunju…” [You must be registered and logged in to see this image.]
           
             Sangeetha sangamam banneril issac k.j aniyichorukkunnu
 
                “Isakkinta pusthakam” [You must be registered and logged in to see this image.]
 
Script writer, Direction - Issac (Appukuttan chalavakkum)
Producer – [You must be registered and logged in to see this image.] Greeshma(padathinu ethuvare cash tharatha producer)
Music – [You must be registered and logged in to see this image.] Bala(Alappuzhaude swantham musician)
Singers - [You must be registered and logged in to see this image.] Minnoose,Binu(Pattu padan jcb il varunna gayika & enpathukalila yuvathikalude haramaya gayagan)
Food production control – [You must be registered and logged in to see this image.] Neeelus(chicken biriyani kazhikkunathil swanthamai polum control ellatha food production controller)
Vasthralangaram – [You must be registered and logged in to see this image.] Parutty(vasthrangal alankarichu swantham companil vittazhikkunna vasthralankari)
Sangattanam - [You must be registered and logged in to see this image.] Midhun & Rohit(sangattanam mathramalla abhinayikkunnum undu evar)
Keshalangaram - [You must be registered and logged in to see this image.] Usha chechi(edakku official month end varunnathinal keshalangarathinu undavilla)
Pachathala sangeetham – [You must be registered and logged in to see this image.] Sandip(Pachathalam undayale pani undaku)
Sound – Mike (Mikinta mikeum kolambiumanu e cinemayil upayogiichittullathu)
Scene:1
Sangeetha sangamam enna cheriya gramam…Pattukalude samvadangalude abipraya parkadanagalude swantham gramam….eviduthe alukal ellam sangeetha premikal anu…angane ulla sangeetha premikalude gramathiloode kadannau pokumbol anu oru cheriya veedu ente kannil pettathu…aa veedinta peru “Ente pranayathil ennairunnu”.veedinta vathil thurannu njan akathottu kayari…areum kandilla…pakshe oru diary ente sradhayil pettu…aro ezhuthivacha pranayathinta sughanthamulla kannerulla oru pusthakam…njan athu thurannu…athinta first pageil njan kandathu “ente pranayam” enna thalkettum athinta thazhe ayi “sneha poorvam bhai” enna perum… [You must be registered and logged in to see this image.]
(scene from gajini)
Orupadu akamshayode njan athinta adutha page marichu…oru pattu njan evidunno kettu
“sutturm veezhi soodathe suttum veezhi soodathe yennulakam unne sutturthe” oru thadiulla faceodu koode ulla imageum aa bookil thelinju vannu….etha bhaiuda katha thudanagukayanu evide…bhaiuda pranaya katha…. [You must be registered and logged in to see this image.]
(scene from usthad hotel)
Sneha theerathil meen medikkan poyappol anu bhai adhyamai pranayiniye kanunnathu ….kadappurathe manalil nirtathi vachiirikkunna meen kuttayil ninnum kannedukkumbol anu kadappurathu kakka varittu mungi pongunna oru hooriye“Thathaye”  bhai adhyamai kanunnathu…. [You must be registered and logged in to see this image.]
(song from usthad hotel –vathilil aa vatilil)
“Vellathil aa vellathil mungi pongi nee ninnille……theerthil aa theerathil va polichu njan ninnille” 
“en thadi en thadi shaveooooooo…en thadi en thadi shaveoooooooo” [You must be registered and logged in to see this image.]
(scene from Thattathil marayath)
kadalil ninnum karayilekku kakkaum pidichodu varumbol thathaude monju koode koode vannu…. [You must be registered and logged in to see this image.] ”vadkkan kadappurathu mathram kandu varunna oru cheenja meen nattamundu…athu thathaude thattahilum mudiyilumokke thatti thalode varunnudnairunnu…ah kaaka variya kuttaumai varunna thathaye kandappol bhai ariyathe paranju poyi ente ammukutty(meenkari from alappuzha  kadappuram) chuttumullathonnum kanan pattunnilla…ennale adicha vattu  charayam pani palicho ennu oru doubt… [You must be registered and logged in to see this image.]
Ammu kuttyuda(meenkari from alappuzha kadappuram) aduthu ninnum meen vangan ethiya bhai ariyathe thathaude aduthekku kakkka vangan poyi….ethu kanda ammukuttykku sahichichilla….
Ammu kutty urakke padan thudangi
(song from thaikkudam bridge- fish rock)
“Aila mathi choora kanava vatta vala natholi……….. [You must be registered and logged in to see this image.]
“Pidanjenne kollum bhai pinanjenne kollum bhai
Ellarum chollum bhai nenjil kallanu” [You must be registered and logged in to see this image.]
bhaiodu estham thonniya thatha bhaikku…1/2 kilo kakka free ayi koduthu….kakka kittiya bhaiuda santhosham onnu kanadathairunnu “symondsinta wicket kittiya sree shanthina pole” [You must be registered and logged in to see this image.] bhai avida kidannu thulli chadi…Ethu kanda thatha “ente bhai kutta chetta”(sheelaude soundil) ennu parnju oru nedu veerppittu odi poyi..
  [You must be registered and logged in to see this image.]
 

(Thudarum) [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:20 pm

issac k.j wrote:
സീൻ 2 : 
മൂന്ന് സഹോദരന്മാരുടെ ഒറ്റ അനുജത്തിയാണ് "താത്താ". ഒന്നാമൻ "നെട്ടുരാൻ"  . ചുവപ്പ് നിറമുള്ള പാർട്ടിയുടെ  ചുക്കാൻ പിടിക്കുന്ന നെട്ടുരാൻ.രണ്ടാമൻ മിധുണ്‍ ചക്രവര്ത്തി  . മൂന്നാമൻ രോഹിതെൻ..  ഇവർ രണ്ടു പേരും ലോട്ടസ് പാർട്ടിയുടെ   നേതാക്കന്മാർ ആണ്  .
രുദിവസം താത്തയെ കാണാൻ ആക്ക്രാന്തം മൂത്ത ഭായ് താത്തായുടെ വീടിന്ട മുൻപിൽ പോയി നിന്ന് പാട്ട് പാടാൻ തുടങ്ങി...
(SONG FROM KALBANU FATHIMA)
ലൈല ലൈലാ എല്ലാം മറന്നോ.....കക്കാ കഴിച്ച്‌....വയറു ഇലകി......"  
ഇതു കേട്ട് നമ്മുടെ സഹാവ് നെട്ടുരാൻ ഇറങ്ങി വന്നു....എന്നിട്ട് ഭായ് യോട്  ഒരു ചോദ്യം  "നെട്ടുരനോടനോടഅനോട നിന്റെ കളി  .....ഇതു കേട്ടിട്ട് ഒന്നും മനസിലാകാത്ത ഭായ് കണ്ണും മിഴിച്ചു നിന്നു  .സഹാവ് വീണ്ടും  ചോദിച്ചു നെട്ടുരാനോടനോടാദ നിന്റെ കളി.. അടുത്ത കടയിൽ നിന്നും ഒരു ടന്ഗ് ക്ലീനെർ നെട്ടുരാന്  വാങ്ങി കൊടുത്തിട്ട് നാക്ക്‌ വടിച്ചിട്ട് വന്നു "ആന അലറെളോട് അലറേൽ "  എന്ന് പത്തു പ്രാവശ്യം പറയാമോ നെട്ടുരാൻ ചേട്ടോ എന്ന് ഭായ് ചോദിച്ചു.
ആ സമയം തന്നെ താത്തായുടെ വീടിന്റെ ഒരു മുറിയിൽ നിന്നും മിധുണ്‍ ചക്രവര്ത്തിയും രോഹിതനും ലോട്ടസ് പാർട്ടി കുട്ടി ചൂല് പാർട്ടിയോട് തോറ്റത്തിന്റ കാരണം കണ്ടു പിടിക്കൽ ചര്ച്ച   നടത്തുന്നത് കേള്ക്കാം ആയിരുന്നു
മിധുണ്‍ ചക്രവാര്ത്യിയുടെ   വില ഇരുത്തൽ എങ്ങനെ ആയിരുന്നു ... 
(scene from snadesham)
ശാസ്ത്രീയമായ ഒരു അവലോകനം ആണ് വേണ്ടത് ...വികടന വാദികളും പ്രതി ക്രീയ വാദികളും പ്രഥമ ധ്രിഷിടിയാൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിൽ ഉള്ള അന്ധർധാര സജീവം ആയിരുന്നു എന്ന് വേണം കരുതാൻ"
എന്നാൽ രോഹിതന്റെ മറുപടിയോ "നമ്മൾ എങ്ങനെ തൊട്ടു എന്ന് ചുരുക്കി പറഞ്ഞാൽ എന്താ " 
ഭായ് യും  നെട്ടുരാൻ ചേട്ടനും ആയുള്ള വാക്ക്  തര്ക്കം കേട്ട്  രോഹിതെൻ കത്തിയും എടുത്തു  ഭായിന കുത്താൻ ഓടീ വന്നു 
(Scene from kireedam)
ഇതു കണ്ട  നെട്ടുരാൻ സഹാവ് വിളിച്ചു പറഞ്ഞു "കത്തി താഴെ ഇടഡാ രോഹിത ..  .കത്തി താഴെ ഇടഡാ രോഹിത....നിന്റെ ചേട്ടൻ  നെട്ടുരാൻ ആണെട പറയുന്നേ കത്തി താഴെ ഇടഡാ..  .ഇതു കേട്ട രോഹിതെൻ കത്തി താഴെ ഇട്ടില്ല പകരം പോക്കറ്റിൽ നിന്നും ഒരു ആപ്പിൾ എടുത്തു കറ്റ്  ചെയുത്‌ കഴിച്ചു...  
(Thudarum)
  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:23 pm

Laila N wrote:
കല്യാനതിണ്ടേ ചിന്തകളുമായി മ്മടെ നമോബക്തന്മാർ ബീണ്ടും കണ്ടു മുട്ടുകയാണ്
രോഹു:ആശാനെ ഇങ്ങേടെ കല്യാണോം ഒക്കെ എന്തായി?
മിഥു :-ഓ എന്നാ പറയാനാ ,ടെൽഹീ താമര കരിഞ്ഞപ്പോ മ്മടെ ഗ്രീഷ്മോക്ക് മ്മേളോട്
പയേ ഇഷ്ട്ടോം ഇല്ലാണ്ടായെക്നു .ഒള്ടെ മോന്ത യിപ്പ വാടിയ താമര പോലായെക്ക്നു

രോഹു:-ആശാനേ ഇങ്ങേളോട് ഒരു സോദ്യം "എന്താണ് അരയിജെട് മരിയെജും ലവ് മരിയെജും തമ്മിലുള്ള
വെത്യാസം ?"

മിഥു :-"ഓ മ്മക്ക് അറിയുള പുള്ളേ.മ്മേല് പ്രണയ നൂലേ അങ്ങിനെ കേരാറില്ല .ഇജ്ജ് പറയീൻ

രോഹു :-അതായതു ലവ് കല്യനതീ ഇങ്ങേല് സ്നേഹിച്ച പെണ്ണിനെ ഇങ്ങേല് തന്നെ കേട്ടനോം
അരയിജെട് കല്യനതീ ബല്ലോനും സിനെഹിച്ച പെണ്ണിനെ ഇങ്ങേല് കെട്ടേണ്ടി ബരും

മിഥു :-അത് കൊള്ളാല .യാപ്പ സിനെഹികത പെണ്ണിനെ മ്മക്ക് കിടൂലാന്നു സുരുക്കം .

രോഹു :-അതോക്കെനു ആശാനേ ഇയ്യെ "വേൾഡ് ലോസ് ഓഫ് മര്രെജിനിടി "ആശാനെ ഇങ്ങേല്
പെണ്ണ് കാണാനായി തയ്യാറെടുപ്പോള് തോടന്ഗ്യ ?

മിഥു :-അതൊക്കെ മ്മേല് എന്നെ തോടങ്ങ്യെക്ക്നു  ,ബെനെങ്ങി രന്ദീസൊം മുന്നേ തോടങ്ങാലോ .

"രോഹു :-ആശാനെ ഇ
ങ്ങേക്ക് മിന്നുറ്റീണ്ടെ ആലോചന ബന്നിട്ടു യെന്തയപ്പ ?ഓള് ആപിണ്ടേ ആളാന്നു അറിയാല ?

മിഥു :-ഒള്ടെ മനസ്സിങ്ങിനെ മയബില്ല് പോലെ മ്മടെ കല്ബീ നിറഞ്ഞു നില്ക്കുബാനു പുള്ളേ .

രോഹു :-യത് ശെരിയാണ് ,ഒള്ടെ മനസ്സ് മയബില്ല് പോലെ നിറം മാരഞ്ഞാ മത്യാര്ന്നു .

മിഥു :-ഞമ്മേ ഒരു മാറ്റത്തിന് വേണ്ടി മാറേണ്ട കാലോം അതിക്രമിചെക്ക്നു .

രോഹു :-ഇങ്ങേടെ നെരതിനും   മാറ്റം ബന്നെക്ക്നു ,പണ്ടൊക്കെ ഇജ്ജു ആപിനെ വലിച്ചു കീരീീർന്ന സ്ഥാനത് യിപ്പ ഒരുമായിരി ഒന്തച്ചണ്ടേ സ്വബാവല്ലേ കാട്ടനെ ?

മിഥു :-മ്മക്ക് ഈ പ്രോപോസളിലെങ്ങിലും ജയിച്ചു കയറണം .ഇനീപ്പോ കോണ്‍ഗ്രെസ്സബാൻ അനക്ക്
പറ്റൂല .

"

മിന്നുറ്റീനെ പെണ്ണുകാണാൻ രണ്ടു പേരും പോകുബാനു

രോഹു :ആശാനേ യിതാണ് ബീടെന്നു തോന്നണു

മിഥു :-ഇജ്ജെങ്ങിന അതിപ്പോ ഒരപികുന്നെ ?

രോഹു :-അത് ഇയ്യെ ബീടിണ്ടേ ഒരു ഷേയ്പ് ഇങ്ങേല് നോക്കിക്കേ ?ബെല്ലോം തോന്നണുണ്ട ?

മിഥു ;-ഒരുമായിരി മണ്ണ് മന്തി കപ്പല് വെന്ത പോലുണ്ട്

രോഹു:-ആശാൻ ഒന്നൂടെ ദൂക്ഷിച്ചു നോക്കിക്കേ ,ഇങ്ങേലാ വെവങ്ങു ബിട്ടെക്ക്

മിഥു :-സെര്യനല്ല ,യിതൊരു ജെസിബീണ്ടേ  ഷേയ്പ് ആണല്ല .

രോഹു :-അതാ മ്മെല്ല് പറഞ്ഞെ ഇത് മിനുറ്റീന്ദെ ബീടാന്നു .പിന്നെ ചോമാരുന്നെ ഇങ്ങേല് തബലെണ്ടേ പടോം  കണ്ടില്ലേ .ഇനി ബെല്ലുംമ ഒന്ന് വേവം മ്മെക്കു
ഇനി ബെല്ലുംമ ഒന്ന് വേവം മ്മെക്കു

രോഹു ബീടിണ്ടേ ബെല്ല് അടിക്കുന്നു ."ആപ്പ് "എന്നാ ശബ്ദത്തോടെ ബെല്ല് ശബ്ദിക്കുന്നു .
മിധുണ്‍ സ്വകര്യതീ രോഹുനൂട് "പുള്ളേ ഇബേല് ആപ്നിടെ സി എം ആണ?യെന്തൊരു ആപ് ബിലിയാനപ്പ ?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:24 pm

Laila N wrote:
അവസാന ഭാഗം


മിന്നുറ്റീന്ദെ അമ്മ ഉഷാജി വാതില തുറകുന്നു?

കോണ്‍ ഹേ തും   ഓർ ഹു ആർ യു ?യാരന് നിങ്ങൾ ?നരേട്ടണ്ടേ ദോസ്തുക്കൾ ആണാ?

രോഹു :-ചൊച്ചി നുമ്മേ പെണ്ണ് കാണാൻ ബന്നേ ആണ് .

ഉഷാജി :-ഓ ഇങ്ങേല് ഇന്നലെ ബിലിചീര്ന്നു ലോ ?യാരന് കൂടെ ?

രോഹു :-അതാണ് ഇങ്ങേടെ ഭാവി "മരുമോൻ തമ്പി " മിധുണ്‍

ഉഷാജി :-എന്താണ് യിബാൻ ആകാശതോട്ടു നോകുന്നെ ?യെന്തൂട്ട ഇയ്യെ ശര്ട്ടുംമേ തുന്നിയെകുന്നെ ?

രോഹു :-ഓണ്‍ മയബിള്ളിണ്ടേ ആളാണ്‌  കേട്ട .ശര്ട്ടു മൊത്തം മയബില്ലനു .പിന്നെ മേളിലോട്ട് നോകുന്നെ എന്താന്നു ബെച്ച ബല്ലോം വെന്തു മേലീന്നു ബീയോന്ന .യിപ്പ  ആകെ മൊത്തം വേവുകല്ലേ ച്വോച്ചീ .

ഉഷാജി :-ഇങ്ങേല് രണ്ടും അകതോട്ടു ബരീൻ .മിന്നുറ്റീനെ ബിലികുന്നു .യിതാണ് മ്മടെ പൊന്നു മോള്
റിയാലിറ്റി ഷോ സിങ്ങർ ആണ് മിന്നു ,പ്രാക്ടീസ് ചെയ്യുബര്ന്നു ഓള് .പിന്നെ ഒളുക്ക് ഇങ്ങേളെ പുടിച്ചാൽ
ഒരു അമ്പതിനയിരോം രൂപാ ദിവസോം കമ്മലും ജിമികീം പാവടെം ഒക്കെ ബാങ്ങാൻ കൊടുതോണം .

അടുത്തത് മിന്നുറ്റീന്ദെ അഭിമുഹം ആണ്

മിന്നു :-രണ്ടാള്ക്കും റിയാലിറ്റി നമസ്കാരം

മിഥു :-നമോ" സ്കാരം  "

മിഥു :-ഇതാണ് പയ്യന് ചേച്ചിക്ക് എന്തേലും ചോദിക്കാനുണ്ടോ ?

മിന്നു :-യിമ്മേല് ലോടുസ് അന്തക്ഷരീല പങ്ങേടുകുന്നെ

മിഥു :-അത് അനക്ക് യിഷ്ട്ടായി .മ്മേകൊരു സാമ്പിള് ഇജ്ജു പാടി തരീൻ ,കേകട്ടെ

മിന്നു പാടുവാൻ തുടങ്ങി

സൊങ്ങ് ഒന്ന് :- താമര കുംബിളല്ലോ മമ ഹൃദയോം

2.താമരെ നീല താമരെ
3.താമര കിളി പാടുന്നു
4.താമരപൂങ്ങാവനത്തിലെ
5.താമര നൂലിനാൽ
6.താമര പൂവിൽ വാഴും
7.താമര പൂങ്ങട്ടു പോലെ

മിഥു :-ഓ ബലേ ബേഷു,എല്ലാം നല്ല ഒന്നാന്തരം കരിമീൻ വെന്ത പോലത്തെ പാട്ടുകലാനല്ല .മ്മക്ക് പെരുതിഷ്ട്ടയെക്നു .താമരെണ്ടേ നമോ സന്ഗത്തില് ഇങ്ങേളെ മ്മേല് ചെര്തോലാം .
ഇനി ഇങ്ങേല് ചൊദികീൻ

മിന്നു :-അനക്ക് അധികോം ചൊഇക്കൻ ഇല്ല ,ചെല അല്ഫബെട്സ് മ്മേലങ്ങു ഇറക്കും ,അതിന്ടെ എക്സ്പൻസിഒൻ ഇങ്ങേല് പറഞ്ഞോണം

ആദ്യത്തെ 3 എന്നോം പോരട്ടെ "എ/ബി /സി "

മിഥു :-എ ഫോര് ആപ് ,ബി ഫോര് ബി ജെ പി ,സി ഫോര് കോണ്‍ഗ്രെസ്സു
 
മിന്നു :-നുമ്മേ ഉദെസിച ഉത്തരം ബനീല ,ഒന്നുടെ ആലോജികീൻ

മിധുണ്‍ സ്വകര്യതീ രോഹൂനോട് ആലോചികുന്നു .ഇങ്ങേക്ക് എന്തേലും ഗ്ലൂ ഉണ്ട ?

രോഹു :-ആശാനെ നുമ്മേ പറഞ്ഞില്ലേ ഓള് ആപിണ്ടേ ഹാര്ട്ടാന്നു .ഇനി യിങ്ങേല് പോളിചോലീൻ

മിന്നു :-ഫൈനൽ  അവസരമാണ് ഇനി ഇങ്ങേല് 6 അല്ഫബെറ്സിണ്ടേ അധാര് പേരുകള പറഞ്ജോലനം

മിധുണ്‍ :-ഓ നുമ്മേ റെഡിയാണ് .എ തൊട്ടു എഫ് ബരേം ഇങ്ങേക്ക് കേക്കണം ?അത് ജയിച്ച നമ്മക്ക് സ്വന്തോം ?

മിന്നു :-അതെ .ഇജ്ജു ജയിച്ച  മ്മേലും  ഈ  ജെ സി ബി  ബീടും ഇങ്ങേടെ സ്വന്തോം .

മിധുണ്‍ ഉത്തരങ്ങൾ കീറുന്നു

എ ഫോര് ആപ്
ബി ഫോര് ബല്യ ആപ്
സി ഫോര് ചെറിയ ആപ്
ഡി ഫോര്ഡബിൾ ആപ്
യി ഫോര് ഏറ്റവും ബല്യ ആപ്
എഫ് ഫോര് ഫസ്റ്റ് പറഞ്ഞ ആപ്

മിന്നു ഒരു നിമിഷം കയിഞ്ഞു ചാടി എയുനെട്ടു രോഹൂനെ വട്ടം പിടിച്ചു തുള്ളിച്ചാടുന്നു :spinhug:  :spinhug:

രോഹു:-ചോച്ചീ ഇങ്ങേല്മ്മേലെ ബിടീൻ.ഇങ്ങേടെ സ്ഥാനര്തി ആസാനാണ്

മിന്നു :-ഇങ്ങേലാണ് ഓനെ കൊണ്ട് ബന്നേ ,അപ്പൊ ഇങ്ങേക്കും അതിന്ടെ ക്രെടിടു യിരികട്ടെ

രോഹു :-അമ്മച്ചീ ചോച്ചീ ഗുസ്ഥികരിയാന ?യെന്തൊരു പിടിതനപ്പ ?ഞമ്മേ ജെ സി ബീണ്ടേ എടേല് പെട്ട
പോലയീലോ ആശാനെ .

മിഥു :-നുമ്മേ രിസല്ടിനായി ബെയ്ടുന്നു .ഇങ്ങേലതോന്നു ദിക്ലായര് ചെയീൻ

മിന്നു :-നിങ്ങൾ ഈ കളരിയിൽ ജയിചെക്നു .മ്മടെ ആപിനോട് ഇത്രേം സിനേഹം ഉള്ള ഒരാളെയ മ്മക്ക്
ബെന്ടിയത് .

അങ്ങിനെ അവിടെ നിനും മയബില്ല് ഓടിച്ച സന്തോയത്തോടെ രണ്ടാളും മടങ്ങുന്നു

രോഹു :-ആശാനെ ഇങ്ങേല് പൊലിചൂൂ ട്ടാ  .മ്മടെ  തൃശ്ശൂര് പൂരത്തിന്ടെ ബെടികെട്ടു പോലല്ലേ ഇങ്ങേല്
ആപ് ബെച്ചു കാച്ചിയെ .ഇതൊക്കേം ഇന്ടയിട്ട ഇങ്ങേക്ക് പെണ്ണ് കിട്ടാൻ ബയികിയെ ?

മിഥു :-നീ എന്തുട്ട ശവീ കരുതിയെ ?മ്മേല് ഫോരത്തിലെ വാര്ത്താ  നൂലിലും മോടിജീണ്ടേ ബെല്ലുബിളി
നൂലിലും യിപ്പ കേജ്രീ നൂലിലും യിമ്മതിരി പോടികൈകലോണ്ടാല്ലേ പുടിച്ച്‌ നികുന്നെ ?

രോഹു :-ആശാനെ നിങ്ങേല് പോളിതൃക്സീ എറങ്ങി നേരങ്ങേണ്ട കാലം കയിഞ്ഞെക്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:26 pm

Ammu wrote:
18 സെന്ററുകളില്‍ റിലീസ് ചെയ്ത “ചിത്രം” 365 ദിവസത്തില്‍ക്കൂടുതല്‍ തുടര്‍ച്ചയായി റെഗുലര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച് അന്നത്തെ സകല റെക്കാഡുകളും തകര്‍ത്തു. ഗ്രോസ്സ് കളക്ഷനായി INR 3 കോടിയിലേറെ നേടുകയും ചെയ്തു.മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ചിത്രം....   ..ഉടന്‍ വരുന്നു  ചിത്രം സിനിമയുടെ ഫോറം വേര്‍ഷന്‍ ......"ഫോറം ചിത്രം  "  

അഭിനേതാക്കള്‍

മോഹന്‍ലാല്‍ – വിഷ്ണു  - ഉണ്ണിലാല്‍
രഞ്ജിനി – കല്യാണി- നീല്യാണി
നെടുമുടി വേണു – കൈമള്‍ -ഷം.ഷാ
എം.ജി.സോമന്‍ – പോലീസ് ഉദ്യോഗസ്ഥന്‍ - അഭിജിത്ത്
ശ്രീനിവാസന്‍ – ഭാസ്കരന്‍ നമ്പ്യാര്‍ -മിഥുന്‍
പൂര്‍ണ്ണം വിശ്വനാഥന്‍ – രാമചന്ദ്ര മേനോന്‍  -അച്ചായന്‍
ഷാനവാസ് -ബാലൂ
സുകുമാരി- ഉഷേച്ചി



കഥാസാരം: പ്രവാസ ലോക ത്രെഡില്‍ സ്ഥിരതാമസക്കാരന്‍ ആയ അച്ചായന്റെ ഏക മകള്‍ ആണ് നീലൂ  എന്ന് വിളിപ്പേരുള്ള നീല്യാണി....നീലൂ ,  പ്രവാസ ലോകത്തില്‍ ഒരു ആപ്പീസില്‍ ജോലി ചെയ്യുകയാണ്....  അച്ചായന്റെ സുഹൃത്തും ബന്ധുവുമായ  ഷം.ഷാ അങ്കിള്‍ ആണ് നീലൂവിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ ....നീലുവിന്റെ കൂടെ സദാ പ്രാര്‍ത്ഥന സ്മൈലി യുമായി അങ്കിള്‍ എപ്പോഴും കാണും....തന്റെ ആപ്പീസില്‍ ജോലി ചെയ്യുന്ന നിവിന്‍ പോളിയുടെ മുഖമുള്ള ബാലുവിനോട് നീലുവിനു  ഒരു അടുപ്പം.. ..പ്രേമം സിനിമയും തലയ്ക്കു പിടിച്ചു രണ്ടാളും മലരേ ...പൊരിയും കൊറിച്ചു ...ഷം.ഷാഅങ്കിള്‍ന്റെ ഉടമസ്ഥതയില്‍ ഉള്ള പ്രണയ ത്രെഡിന്റെഒഴിവുസമയങ്ങള്‍ ചിലവിട്ടു.. ..അപ്പോള്‍ ആണ് അച്ചായന്‍ , നീലുവിനായി ഒരു ആയര്‍ലാന്ഡ് ചെക്കനെ അവിടെ കണ്ടെത്തി എന്ന ഹൃദയഭേദകമായ വാര്‍ത്ത നീലൂ , അങ്കിള്‍ മുഖേന അറിഞ്ഞത്...    അതോടെ തന്റെ പ്രേമത്തിന്റെ അയപിറക്കല്‍  നീലൂ...ഷം.ഷാ. അങ്കിള്‍ നോട് നടത്തി.. ..ഒക്കെ പ്രാര്‍ഥനാ സ്മൈലി യോടെ കേട്ടു തീര്‍ത്ത അങ്കിള്‍ ഒടുവില്‍ താടി ഉഴിഞ്ഞു പറഞ്ഞു....നോക്കട്ടെ ....പരിഹാരം ഉണ്ടാക്കാമോന്നു....നമുക്ക് ഇക്കാര്യം  അച്ചായനെ അറിയിക്കാം....പ്രണയിക്കുന്നത്‌ ഒരു തെറ്റല്ലോ. ....അങ്ങിനെ  അച്ചായന് ഒരു isd കോള്‍ വിളിച്ചു  അങ്കിള്‍ കാര്യം പറഞ്ഞു... ..നീലുവിനെ , അങ്കിള്‍ ന്റെ അടുത്ത് ആക്കിയപ്പോള്‍ തന്നെ ഒരു പന്തികേട്‌ തോന്നിയത് ആണെന്നും..., ഇഷ്ട്ടഭക്ഷണ ത്രെഡില്‍ നിന്നും പുറത്താക്കുമെന്നും ...തന്റെ സ്വത്തുക്കള്‍ക്കും തോര്‍ത്തുകള്‍ക്കും ഇനി നീലൂനു അവകാശം ഇല്ലന്നും  അച്ചായന്‍ അറിയിച്ചു ...
അച്ചായനെക്കാള്‍ , നിവിന്‍ പോളിയെ മനസ്സില്‍ കൊണ്ട് നടന്ന നീല്യാണി , പ്രേമസാക്ഷാല്‍ക്കാരം വിവാഹത്തിലൂടെ നടത്താന്‍ ആഗ്രഹിച്ചു അക്കാര്യം പറയുവാന്‍ ന്യൂ സോങ്ങ്സ്  ത്രെഡില്‍ തിരക്കിട്ട് പോസ്റ്റ്‌ ചെയ്തു കൊണ്ടിരുന്ന ബാലുവിന്റെ  അടുത്തേക്ക്  ആക്രാന്തത്തോടെ  പാഞ്ഞു വന്നു.. ..എന്നാല്‍ നീലുവിന്റെ  കോലാഹല സമാജം കേട്ടിട്ട്  ബാലൂ.. ഇന്റെരെസ്റിംഗ് ന്യൂസ്‌ വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത  പോലെ  സ്മൈലി ചാറ്റ് പോലെ മൊഴിഞ്ഞു....പണം ഇല്ലെങ്കില്‍ നീല്യാണി വെറും പിണം           .ഇത് കേട്ടു തകര്‍ന്നു പോയ നീല്യാണി ഒരു ഡസന്‍ കോക്രി സ്മൈലികള്‍ ബാലുവിന് നേര്‍ക്ക്‌ നാട്ടി വിതുമ്പി വിതുമ്പി 'പിരിയാന്‍ എന്തെളുപ്പം " ത്രെഡില്‍ തലചായ്ച്ചു മയങ്ങി...അപ്പോള്‍ അല്‍പ്പം ദൂരെ ഉള്ള അങ്കിള്‍ സ്ഥാപിച്ച "ആരെയാണ് കൂടുതല്‍ ഇഷ്ട്ടം " ത്രെഡിലെ പോസ്റ്റുകള്‍ നീല്യാണിയുടെ  മനോമുകുരത്തില്‍കൂടി  നിരനിരയായി കടന്നു പോയി...ഒക്കെ മോഹങ്ങള്‍ 2015 പോലെ വൃഥാ ആയല്ലോ എന്നോര്‍ത്ത് നീലൂ...അലമുറയിട്ടു തേങ്ങി.     .(തുടരും ).
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:27 pm

Ammu wrote:
ഫോറ ചിത്രം :പാര്‍ട്ട്‌ -2  



ബാലുവിന്റെ  വഞ്ചന ഓര്‍ത്തു സഹിക്കാനാവാതെ  നീല്യാണി പൊട്ടിക്കരഞ്ഞു  ത്രെഡുകള്‍ തോറും അലയുകയാണ്.. ..."കോലാഹല സമാജത്തിലും" , "അരുവിക്കരയിലും" പോയിരുന്നു "യോഗ അഭ്യാസങ്ങള്‍" ചെയ്തു മനസ് ശാന്തം ആക്കാന്‍ നോക്കി...ഒക്കെ പ്രകടനം ആയി മാറി...."മുറ്റത്ത്‌ പച്ചക്കറി കൃഷി "നടത്തിയും "ചാനല്‍ പുരാണങ്ങളും" നടത്തി നോക്കി...മനസ് അടങ്ങുന്നില്ല... .വിതുമ്പുന്ന മനസുമായി  "സ്നേഹതീരത്ത്" കുത്തിയിരുന്ന്  ബാലൂ മിസ്സ്‌ യൂ സ്മൈലി , കൊക്രിസ്മൈലി യുടെ  താങ്ങില്‍ നാട്ടി വെച്ചു.. :teasing: ..അങ്ങകലെ പ്രണയ ത്രെഡില്‍ അരണ്ട വെളിച്ചം കണ്ടു മനസ്സില്‍ പറഞ്ഞു: ഈ ഷം . ഷാ .അങ്കിള്‍ നു ഉറക്കവും ഇല്ലേ?   എരിതീയില്‍ എണ്ണ ഒഴിക്കാനായി  പ്രണയ ത്രെഡില്‍ വിളക്കും കത്തിച്ചു പ്രാര്‍ഥിക്കുന്നു...ഹോ!!  പ്രാഞ്ചി പ്രാഞ്ചി  പ്രണയ ത്രെഡില്‍ എത്തി , പെട്ടന്ന് നീലുവിന്റെ മനസ്  ആഴ്ചകള്‍ക്ക് പിന്നിലേക്ക്‌ ഊളിയിട്ടു.. .....വ്ബാലുവുമായി ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍മ്മ വന്നു.....അതിന്റെ ഹാന്ഗ് ഓവറില്‍ ഒരു നിമിഷം എല്ലാം മറന്നു ഇരുന്നു പോയി.....ശാന്തമായി ഒഴുകി വരുന്ന സംഗീതം നീലുവിന്റെ മനസിലൂടെ കടന്നു പോയി.....അതാ വരുന്നു  ഒരു പ്രേമ ഗാനം....  

ബാലൂ: നീലൂ നിന്നെ കാണാതിരുന്നാല്‍
കോഴിവേകിയ കറിയെല്ലാം  കേടായ പോലെ
ന്യൂ സോണ്ഗ്സിന്‍ ത്രെഡില്‍ നീയണയാതിരുന്നാല്‍
ഹാങ്ങോവറിന്‍ ത്രില്ലെല്ലാം അകലുന്ന പോലെ
ഞാനെന്റെ പുരാണ ത്രെഡിന്റെ ഉള്ളില്‍
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങള്‍ രാഗങ്ങള്‍ ഈണങ്ങളായി
ഓരോരോ വര്‍ണങ്ങളായി

കുറയുന്നൊരെന്റെ അക്കൌണ്ടിനുള്ളില്‍
ആക്രാന്ത  മഴയായ് നീ  ബിരിയാണിയായി
തീരുന്നൊരെന്റെ പേഴ്സിന്റെ കനവും
ബിരിയാണി  പ്രേമത്താല്‍ ഉണരും നീലൂ ......
അഴകേ......
..ഉം....ഉം.....
കോഴിയെകിയ ഭയമെന്നില്‍ വിളയാടിയ കാലം
മനതാരില്‍ സാമ്പത്തികം  തളിരാടിയ നേരം
ലക്ഷത്തിന്‍  നോട്ടുകള്‍  തുയിലുണരും കാലം
എന്നകതാരില്‍ കണക്കുകള്‍ പെരുകുന്ന സമയം

അഴകേ... അഴകില്‍ തീര്‍ത്തൊരു നീലിയഴകേ
മലരേ.. എന്നുയിരില്‍ വിടരും മണിമലരേ

ഓ ..... ഓ ..... ഓ ..... ഓ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Jul 01, 2015 1:29 pm

Ammu wrote:
ഫോറം ചിത്രം -3

വിതുമ്പിയും ബിരിയാണി തിന്നു പതം പെറുക്കിയും നീലൂ ഒരു ദിവസം തള്ളി നീക്കി.. ..പെട്ടന്നാണ് പ്രധാന വാര്‍ത്താ ത്രെഡില്‍ ഒരു പോസ്റ്റ്‌ വീഴുന്ന ശബ്ദം....ഒപ്പം ഒന്ന് രണ്ടു പ്രാര്‍ഥനാ സ്മൈലി കളും...വേഗം അവിടേക്ക് ചെന്നു നോക്കിയപ്പോള്‍ ഷം . ഷാ അങ്കിള്‍ താടിയും തടവി ഓര്‍മ്മപ്പൂക്കള്‍ ത്രെഡിലെ മുഖഭാവത്തോടെ തലയും കുമ്പിട്ടു ഇരിക്കുന്നു...കൈയ്യില്‍ ഒരു വാട്സ് അപ്പ് മെസേജും ഉണ്ട്...  കൈചൂണ്ടി നില്‍ക്കുന്ന അച്ചായന്റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍ തന്നെ നീലൂനു ഒരു പന്തികേട്‌ തോന്നി...മെസേജ് : ഇന്നലെ  ഒരു ദേക്ഷ്യത്തിനു സ്വത്തും തോര്‍ത്തും ഒന്നും തരില്ലാന്നു പറഞ്ഞന്നേ ഉള്ളൂ....അച്ചായന് നീലുമോള്‍ അല്ലെ ഉള്ളൂ....എന്നോട് പൊറുക്കണം. ...ഞാന്‍ വരുന്നു. ..രണ്ടാഴ്ച നീലൂമോളോടും , മോള്‍ കണ്ടെത്തിയ എന്റെ മരുമകനോടും ഒപ്പം സ്നേഹതീരത്തും, മഹിളാ സംഗമത്തിലും , മതിവരുവോളം അര്‍മാദിക്കണം . .ഇടവേളകളില്‍ റെസിപ്പി ത്രെഡില്‍ നിന്ന്നും വിഭവങ്ങള്‍ എടുത്തു ഇഷ്ട്ടഭക്ഷണത്രെഡിന്റെ തണലില്‍ ഇരുന്നു മധുരഗീതം പോലെ പങ്കുവെയ്ക്കണം.... പിന്നെ കുറച്ചു യോഗയും പഠിക്കണം  

പണം ഇല്ലാത്ത നീലൂ വെറും പിണം എന്ന് അട്ടഹാസ സ്മൈലി പോസ്റ്റി അവതാരവും മാറ്റി പോയ ബാലുവിന്റെ , നിവിന്‍ മുഖം നീലൂന്റെ മനസ്സില്‍ നിന്നും മാഞ്ഞു കഴിഞ്ഞിരുന്നു...ഇനി ഇപ്പോള്‍ അച്ചായന്‍ വരുമ്പോള്‍ എന്ത് പറയും?  ഷം ഷാ .അങ്കിള്‍ താടി ഉഴിഞ്ഞു ആലോചിച്ചു...പ്രണയ ത്രെഡിലെ മതില് ചാടുന്ന വല്ല ചെക്കന്മാരെയും തല്‍ക്കാലത്തേക്ക് ഒന്ന് വാടകക്കെടുത്താലോ?   മാസംമാസം നല്ലൊരു പ്രണയ പോസ്റ്റ്‌ വാടക ഇനത്തില്‍ കൊടുത്താല്‍ മതിയല്ലോ....ഹ്മം..ചിന്തകള്‍ അങ്ങിനെ "താടികയറി " whistle

സീന്‍-5

ആളൊഴിഞ്ഞ സ്നേഹതീരത്ത് കൂടി അങ്കിള്‍ , ചിന്താവിഷ്ട്ടനായി നടന്നു വരുന്നു....പെട്ടന്ന് ദൂരെയായി എന്തോ അനക്കം...ഷം .ഷാ .അങ്കിള്‍ വേഗം ആരും കാണാതെ ലോഗ് ഔട്ടി , ഗെസ്റ്റ് ആയി ഇരുന്നു രംഗം വീക്ഷിക്കുവാന്‍ തുടങ്ങി...

ഉണ്ണിലാല്‍ എന്ന ഉഷ്ണു : അയ്യോ ..ഓടി വരണേ ....നിലവിളിക്കുന്നു...

സംഗമം ഗാര്യെജില്‍ നിന്നും സ്കൂട്ടറില്‍ വരികയാണ് സോര്‍ക്ക് ...കെട്ടിലും മട്ടിലും ഒക്കെ ഒരു സായ്പ്പിന്റെ ലുക്ക് ഉണ്ട്.

ഉഷ്ണു: സായപ്പേ ...ഹെല്പ്.....സായ്പ്പേ...ഹെല്പ്...

സോര്‍ക്കു : വാട്ട്‌ ഹപ്പെന്‍ഡ്?

ഉഷ്ണു: സായ്പ്പേ...ഹെല്പ്പേ ...സായ്പ്പേ...ഹെല്പ്പേ..(പോസ്റ്റുകള്‍ പുട്ടിനു തേങ്ങാ പീര പോലെ റിപ്പീറ്റി കൊണ്ടിരിക്കുന്നു.. .)

സോര്‍ക്കു: വാട്ട്‌?

ഉഷ്ണു : സായ്പ്പേ....നെറ്റ് പ്രോബ്ലം കൊണ്ടാ....പിന്നെയും പഴയത് തന്നെ റിപ്പീറ്റുന്നത്...ഐ ആം ദി സോറി ..

ഉഷ്ണു: മൈ ബ്രദര്‍..മന്‍സൂ ...ലോഗ് ഇന്‍ പ്രോബ്ലം..ഹി ഈസ് ഹിഡന്‍ നൌ.....ഐ നോ ഹെല്പ്....പ്ലീസ് ..ഹെല്പ്...(അറിയാവുന്ന മുറി ഇംഗ്ലീഷില്‍ തട്ടി വിടുന്നു)  

സോര്‍ക്കു: ഓ ...മൈ  ഗോഡ്....!! വെയര്‍  ഈസ് അഡ്മിന്‍....?   ഹെല്പ് ഹിം......സോര്‍ക്കു  ആവേശത്തില്‍ തന്റെ പോസ്റ്റുകളും ത്രെഡുകളും ഫോറത്തില്‍ വെച്ചിട്ട് പുറത്തേക്കു  എല്ലാം മറന്നു ലോഗ് ഔട്ടി.....

ഹിഡന്‍ ആയിരിക്കുന്ന  മന്‍സുവിന്റെ കണ്ടെത്തി ഹൈഡ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍....മന്‍സൂ: എന്താ സായിപ്പേ....മനുഷ്യനെ ഹിഡന്‍ ആയിരിക്കാനും സമ്മതിക്കില്ലല്ലോ....പോയെ..പോയെ...  

പെട്ടന്ന് ബോധോദയം ഉണ്ടായി ഫോറത്തിലേക്ക് നോക്കുന്ന സോര്‍ക്കു കണ്ടത് തന്റെ  റെസിപ്പി ത്രെഡുകളും , ഫിലിം  ത്രെഡുകളും  ചുരുട്ടി കൂട്ടി ഓടുന്ന ഉഷ്ണുവിനെ ആണ്...  

സോര്‍ക്കു: ഹേ....സ്റ്റോപ്പ്‌ ദേയര്‍....മൈ ത്രെട്സ്....മൈ പോസ്റ്സ്.....  

ഉഷ്ണു: ഓടുന്ന വഴിയിലും പഴയ  മൈ ബ്രദര്‍..മന്‍സൂ ...ലോഗ് ഇന്‍ പ്രോബ്ലം..ഹി ഈസ് ഹിഡന്‍ നൌ.....ഐ നോ ഹെല്പ്....പ്ലീസ് ..ഹെല്പ്  പോസ്റ്റുകള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.. .
.
ഷം ഷാ അങ്കിള്‍. പെട്ടന്ന് ലോഗ് ഇന്‍ ചെയ്തു ഓടി വരുന്നു.....ഭായീ  ...whats ദി മാറ്റര്‍?(പ്രയര്‍ സ്മൈലി )

സോര്‍ക്കു: ദേക്ഷ്യം വന്നു ഷം ഷാ അങ്കിള്‍ ന്റെ നേര്‍ക്ക്‌ താടിക്കടി സ്മൈലി പ്രയോഗിക്കുന്നു...  

പോസ്റ്റുകളും ത്രെഡുകളും ഇല്ലാതെ സംഗമം സ്കൂട്ടറില്‍ കയറി  പോലീസ് സ്റേഷന്‍ ലക്ഷ്യമാക്കി പായുന്നു...


Back to top Go down
Sponsored content




PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   

Back to top Go down
 
ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)
View previous topic View next topic Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: