HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Mon Sep 02, 2013 6:14 pm

Ammu wrote:
പാര്‍ട്ട്‌ -3

സുന്ദര്‍ : വരാന്തയില്‍കൂടി ഭാരത നാട്യം കളിച്ചു നടന്നു പോകുന്നു ...തോം...തോം ...തോം ...പെട്ടന്ന് വ്ലോഗ് നൂലില്‍ ഒരു പച്ച വെളിച്ചം ...
വേഗം മുറിയുടെ ജനാലയില്‍ തല സ്ഥാപിച്ചു അകത്തേയ്ക്ക് എത്തി നോക്കുന്നു ..
ലച്ചു : വ്ലോഗുകള്‍ പോസ്റ്റുന്ന തിരക്കില്‍ ആണ് . ..സുന്ദറിനെ ഏറു കണ്ണിട്ടു നോക്കുന്നു
സുന്ദര്‍ : ഒരു മോഹിനി ആട്ടം പഠിപ്പിക്കാമോ ???
ലച്ചു : ആദ്യം ഞാന്‍ പോസ്റ്റ്‌ ചെയ്ത വ്ലോഗ് ലൈക്‌ അടിയ്ക്ക് .. .എന്നിട്ടാകാം ബാക്കി ഒക്കെ...
സുന്ദര്‍ : എപ്പം ലൈക്കി എന്ന് ചോയിച്ചാല്‍ മതിയലു... .ഒരു എട്ടു ലൈക് ഒരേ സമയം പോസ്റ്റുന്നു ...
ലച്ചു : കണക്കുകള്‍ തെറ്റിയല്ലോ സുന്ദര്‍ ജീ ....
സുന്ദര്‍ : ഈ ഹരിക്കുമ്പഴും ഗുണിക്കുമ്പഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേലു..
ലച്ചു : എന്താ ??
സുന്ദര്‍ : ജനാല യില്‍ മുഖം അമര്‍ത്തി "ഈ ഹരിക്കുമ്പഴും ഗുണിക്കുമ്പഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേന്നു..."
ഉഷ : (കെ കെ കണ്ടു അവശ ആയി പല്ല് ഞെരിച്ചു നടന്നു വരുന്നു ...പെട്ടന്നാണ് ജനാലയില്‍ കൂടി തല ഇട്ടനക്കുന്ന സുന്ദറിന്റെ പിന്നാമ്പുറം കണ്ടത് )
ഉഷയെ കണ്ട മാത്രയില്‍ സുന്ദര്‍ എലിമിനേഷന്‍ കിട്ടി പുറത്തേക്കു ഓടിയ സോജനെ പോലെ പായുന്നു
ഉഷ : എന്താ ലച്ചു... സുന്ദര്‍ എന്താ പറഞ്ഞത്... ..തന്ത്രിയും ഇതേ പോലെ ഒക്കെ റോസിയോടും പറഞ്ഞതാ ...അയാള്‍ ആള് ശരിയല്ലാ ...ഇന്നലെ ഞാന്‍ കുളിക്കാന്‍ പോയപ്പോള്‍ എന്നെയും ഒന്ന് ട്രൈ ചെയ്തതാ .. ........ഞാന്‍ തിങ്കളിനെ പോലെ മുഖമടച്ചു ഒരു "ബീപ് " വെച്ച് കൊടുത്തു .... ...നീന പറയുമ്പോലെ ഇല വന്നു മുള്ളേല്‍ ഡാന്‍സിയാലും....മുള്ള് വന്നു ഇലയില്‍ മോഹിനിയാട്ടം കളിച്ചാലും കേടു ഇലയ്ക്കാ.. ഹ്മം നമ്മള്‍ പെണ്ണുങ്ങള്‍ വേണം ശ്രദ്ധിക്കാന്‍ ...ജയ് നീനാ കുരുപ്പി
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Sep 03, 2013 11:19 am

Ammu wrote:
സീന്‍ -21
ഫോറമ്പള്ളി മനയിലെ കുടുംബ ക്ഷേത്രമായ മഴവില്ലങ്ങാടി ശ്രീ റിയാലിറ്റി കോവിലിലെ പരികര്‍മ്മിയും വെളിച്ചപ്പാടും എല്ലാമായ ശ്രീമാന്‍ കോട്ടയം പറമ്പന്‍ മിഥുനന്‍ ( കുതിരവട്ടം പപ്പു ) ..ഇടയ്ക്കിടയ്ക്ക് മലയാളി ഹൌസ് നൂല്‍ കോവിലിലും പോസ്റ്റഭിഷേക പരികര്‍മ്മി ആയി സേവനം അനുഷ്ട്ടിച്ചിരുന്ന മൂപ്പര്‍ക്ക് രാഹുലിന് കൈ നിറയെ സമ്മാനം ലഭിക്കാതെ പോയതില്‍ കോപ താപ നിരാശകള്‍ ഉണ്ടാവുകയും അനിയന്ത്രിതമായ വികാര വിക്ഷോഭത്താല്‍ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്തു... ഫോറം നൂല്‍ത്തറയില്‍ പിറു പിറുത്തു കൊണ്ട് കുത്തിയിരുന്ന കോട്ടയം പറമ്പന്റെ അടുത്തേയ്ക്ക് കാറ്റപ്പന്‍ കുട്ടി സൈക്കിളില്‍ പാഞ്ഞു വരുന്നു
മിഥുനന്‍ : അല്ലാ ....യിതാര് മിടുക്കിയിലെ മിഥില അല്ലെ? യെന്താ മോളേ സ്കൂട്ടറില്??? സിറ്റി ഗേള്‍സിനെ തിരഞ്ഞു പോകുകയാണോ ??
കാറ്റപ്പന്‍ : ഘീ ... ...ചേട്ടാ...ഇത് ഞാനാ ...കാറ്റപ്പന്‍ കുട്ടി ...മനസ്സിലായില്ലേ?
മിഥുനന്‍ : (സ്വബോധം വീണ്ടെടുത്ത്‌ ) ആഹാ...കാറ്റപ്പന്‍ ആയിരുന്നോ.:spinhug: ..പെട്ടന്ന് പിടികിട്ടിയില്ല കേട്ടോ...
കാറ്റപ്പന്‍ : എങ്ങിനെ പിടികിട്ടാനാ . ...മനസ്സ് മുഴുവന്‍ ആ തിങ്കളും ചൊവ്വയും ഒക്കെ അല്ലെ.. .. ഷോ തീര്‍ന്നാല്‍ ആരും ഒന്ന് വിഷമിച്ചു പോകും....
മിഥുനന്‍ : എരി തീയില്‍ ഓയില്‍ ഒഴിക്കാതെ കാറ്റേ.. ..ഞാന്‍ എരുമേലി വരെ ഒന്ന് പോയാലോന്ന് ആലോചിക്കുവാ .. .പ്രളയ ദുരിത അഭയാര്‍ഥികളെ അവിടെ സ്വീകരിക്കുന്നുണ്ടെന്നു കേട്ടു...ഞാനും ഒരു കണ്ണീര്‍ പ്രളയ അഭയാര്‍ഥിയാ...
കാറ്റപ്പന്‍ : ചെല്ല് , ചെല്ല് .. ഒരു കൈലേസും പിന്നെ ഒരു പ്ലേറ്റ് "ബീപ്പും "ആണ് അവിടെ എത്തുന്നവര്‍ക്ക് കിട്ടുന്നതെന്ന് ഇന്നലെ യൂ ട്യൂബില്‍ ഞാന്‍ പാട്ട് പോസ്ടാന്‍ പോയപ്പോള്‍ ആരോ പറഞ്ഞു കേട്ടു ...
മിഥുനന്‍ : ന്‍ഘാ .. .....കാറ്റേ ..നീ എന്റെ മുഖത്തോട്ടു ഒന്ന് സൂക്ഷിച്ചു നോക്ക്യേ .. ...എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ ??
(കാറ്റപ്പന്‍ സൂക്ഷിച്ചു നോക്കുന്നു .. ...മിഥുനന്‍ ...തന്ത്രി കണ്ണാടിയില്‍ നോക്കി ഗോഷ്ട്ടി കാട്ടുന്നത് പോലെ എന്തൊക്കെയോ ഗോഷ്ട്ടികള്‍ കാട്ടുന്നു ... .)
കാറ്റപ്പന്‍ : പ്രശ്നം ഉണ്ടല്ലോ കോട്ടയം പറമ്പാ.. ...ഒരു കാര്യം ചെയ്യ് നമ്മുടെ ഫോറമ്പള്ളിയില്‍ പുതിയതായി ഒരു ഡോക്ട്ടര്‍ വന്നിട്ടുണ്ട് ... ..ഒന്ന് കണ്ടു നോക്ക് എന്തെങ്കിലും പ്രതിവിധി കണ്ടെതുമായിരിക്കും....
മിഥുനന്‍ : ഉവ്വോ ?? എങ്കില്‍ ഇപ്പോള്‍ തന്നെ പോയേക്കാം...അദ്ധ്യേം ഇപ്പോള്‍ എവിടെ കാണുമോ ആവോ??
കാറ്റ് : ഏതെങ്കിലും മതിലിന്റെ മുകളിലോ മനയുടെ അടുത്തുള്ള കുളിക്കടവിലോ കാണും... ..ചെന്ന് നോക്ക്യേ ...

സീന്‍ : 22

മിഥുനന്‍ : ഇരു ചെവിയിലും ഗ്രാന്‍ഡ്‌ ഫിനാലെ കഴിഞ്ഞ രണ്ടു റിയാലിറ്റി ഷോ കളുടെ നൂലും കെട്ടി വെച്ച് സുന്ദറിനെ കാണുവാന്‍ എത്തുന്നു....
സുന്ദര്‍ : ആരാ ...മനസ്സിലായില്ലല്ലോ ...
മിഥുനന്‍ : സൌദിയില്‍ നിനും വന്ന മനോരോഗ ഡോക്ടര്‍ ആണല്ലേ.... ഞാന്‍ കോട്ടയം പറമ്പില്‍ മിഥുനന്‍....,,,
സുന്ദര്‍ : കേട്ടിരുന്നു ഒരു പാട് .. ...മഴവില്‍ കൊതുമ്പിലെറി നടക്കുന്ന താങ്കളെ കുറിച്ച് .....കണ്ടതില്‍ സന്തോഷം .:spinhug: ..ആട്ടെ എന്താ താങ്കളുടെ പ്രശ്നം??
മിഥുനന്‍ : ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണം .....രാഹുലിന് കൈ നിറയെ സമ്മാനം കിട്ടണം ... ..പി സി . വിപ്പന്‍ കീ ജയ്
സുന്ദര്‍ : രോഗത്തിന്റെ മൂല കാരണം ഏകദേശം ഇപ്പോള്‍ പിടികിട്ടി .. ...എല്ലാം ഞാന്‍ ശരിയാക്കാംട്ടോ ....തല്‍ക്കാലം റിയാലിറ്റി ഷോ, രാഷ്ട്രീയ നൂലുകളില്‍ പോസ്റാതെ ഒഴിഞ്ഞു മാറണം .........
മിഥുനന്‍ ..സന്തോഷത്തോടെ തിരികെ പോകുന്നു . ...പോകുമ്പോള്‍ സോളാര്‍ നൂല്‍ കണ്ടു ചാടി ഒഴിഞ്ഞു മാറി....മലയാളി ഹൌസ് നൂല് കണ്ടു ചാടി ലോഗ് ഔട്ട്‌ ചെയ്തു. ...അങ്ങിനെ ചാടിയും ലോഗ് ഔട്ടിയും മിഥുനന്‍ നീങ്ങുമ്പോള്‍ ചിത്രത്തിന്റെ ഇടവേള ....ജസ്റ്റ് ആന്‍ ഇന്റര്‍വെല്‍
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Sep 03, 2013 4:24 pm

Ammu wrote:
പാര്‍ട്ട്‌ -5

സീന്‍ -25

ഫോറമ്പള്ളി  മനയിലെ  മലയാളി ഹൌസ്നിലവറയിലെ "കെ.കെ.നി"   പ്രവേശനം നിഷേധിച്ച ഒരു അറയാണ്.. ..എന്നാല്‍  ബിനുവിനോടൊപ്പം മനയില്‍ എത്തിയ വാവ രാത്രിയില്‍ എല്ലാവരും ഉറങ്ങിയ പത്തു മുപ്പതു മണി നേരത്ത് പമ്മി പമ്മി  കെ കെ നിയില്‍ എത്തി... .പതിയെ റിമോട്ട് എടുത്തു ആഞ്ഞു ഞെക്കി.. .കാണാക്കാഴ്ച കളുടെ ഒരു വന്‍ ശേഖരം അവിടെ കണ്ടു.. ... ആ മുറിയിലെ ഭിത്തിയില്‍ ഒരു നീലഎണ്ണച്ചായചിതം കണ്ടു ....അടുത്ത് തന്നെ ഒരു ദീപവും... അന്തിച്ചു നിന്ന വാവ അന്തരീക്ഷത്തില്‍ ഒരു ഗാനം കേട്ടു... :ഞാന്‍ പോകിറേന്‍....,...മെല്ലെ മെല്ലെ പോകിറേന്‍....,, പനിനീര്  പോലെ പോകിറേന്‍.....,,,, പില്ലോ കവര്‍ക്കുള്ളേ  പോകിറേന്‍....,, "  പെട്ടന്ന് വാവ മുറിയില്‍ നിന്നും പുറത്തു കടന്നു . .എങ്കിലും മനസ്സ് നിറയെ ആ തമിള്‍ സോന്ഗ്  ആയിരുന്നു.. .. ദേഹം ഉപേക്ഷിച്ചു പോയ ആ ദേഹിയെ വാവ തന്റെ മനസ്സിലേക്ക് ആവാഹിച്ചു ....തോം...തോം... ഞാന്‍ പോകിറേന്‍...,, ,

സുന്ദരന്‍ : ചിലങ്കയുടെ കിലുക്കം കേട്ടു  കെ കെ നിയിലേക്ക് മതില് ചാടുന്നു ...ആരെയും കണ്ടില്ല ..
പെട്ടന്ന് ആരോ ലോഗ് ഇന്‍ ചെയ്യുന്ന ശബ്ദം. ...സുന്ദരന്‍ പതുങ്ങി ഓരോ മുറിയിലും തിരഞ്ഞു നടന്നു.. ഒരു നിഴല്‍....,,,,സുന്ദരന്‍ ടോര്‍ച്ചടിച്ചു  ചോദിച്ചു ...
സുന്ദര്‍ : ആരാതുലു??
രോഹിത് : (പരുമ്മുന്നു ) ഞാനാണേ.....തൃശൂരില്‍   നിന്നും മലയാളി നൂല്‍ കണ്ടു വന്നതാണേ...
സുന്ദര്‍ : ഈ രാത്രിയില്‍ ഈ മൂലയ്ക്ക് നിന്ന് എന്തെടുക്കുകയാ ??
രോഹിത് : ഞാന്‍ കെ.കെ.കാണാന്‍ മുട്ടി ...
സുന്ദര്‍ : ആരു  മുട്ടി ...യെപ്പം  മുട്ടി ....എവിടെ മുട്ടി...ലു..ലു...ലു..?
രോഹിത് : ഞാന്‍  ഒന്നിന് പോകാന്‍ വന്നതാ ....
സുന്ദര്‍ : താന്‍ രാത്രി പുറത്തെവിടാടോ കറങ്ങി നടക്കുന്നേ.. . മൂത്രമൊഴിക്കാനോ? ഇതിനു മാത്രം തനിക്കെവിടാടോ മൂത്രം... ഞങ്ങള്‍ക്കൊന്നുമില്ലല്ലോ.
ഞാന്‍  കണ്ടു. :കിണ്ടി... കിണ്ടി...
രോഹിത് : അയ്യേ...ഈ ഡോക്ടര്‍  ജി എസിനെക്കാള്‍ കഷ്ട്ടം ആണല്ലോ...
സുന്ദര്‍ : കിണ്ടി ....ഹ്മം  കിണ്ടി..
രോഹിത് : വേഗം സ്ഥലം കാലിയാക്കുന്നതാ നല്ലത് ....അല്ലെങ്കില്‍ രാഹുലിന് കിട്ടിയത് പോലെ കൈ നിറയെ കളിയാക്ക്  കിട്ടും. ..ഒടുക്കം റോസിയുടെ പോലെ കണ്ണാടി നോക്കി മോങ്ങേണ്ടി  വരും... മുട്ടല്‍ ഒരു ശാപമാണോ ചേച്ചി ?? മുട്ടുന്നതും ഒരു കുറ്റമാണോ ചേച്ചി എന്നൊക്കെ...ഹ്മം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Sep 03, 2013 4:24 pm

Ammu wrote:
പാര്‍ട്ട്‌--,-6

തന്റെ പ്രിയതമയ്ക്ക് ഉണ്ടായ മല്ലു ഹൌസ് മള്‍ട്ടിപ്പിള്‍ ഡിസ്ഓര്‍ഡര്‍ എന്ന രോഗ വിവരം സുന്ദര്‍ ന്റെ പക്കല്‍ നിന്നും അറിഞ്ഞ ബിനു ആകെ തളര്‍ന്നു പോയി.. ..ചാരു കസേരയില്‍ ചാരി ഇരുന്നു ചാരത്തിരുന്ന ഐ പാഡില്‍ തിരഞ്ഞു പണ്ടെങ്ങോ താന്‍ സൌണ്ട് ക്ലൌടില്‍ പോസ്റ്റ്‌ ചെയ്ത ഗാനലിങ്കില്‍ വേദനയോടെ ക്ലിക്കി ... .പാട്ടിനു അല്പം കൂടി "കനം" ഉണ്ടാകുവാന്‍ കൈയില്‍ ഒരു ഭാരമേറിയ അമ്മിക്കല്ലും എടുത്തു പിടിച്ചു ബിനു വേദനയോടെ പാടി....

ആന്ധ്രേലെ വീട്ടിനുള്ളില്‍ വെറുതെ പാഴായ സിക്ടീന്‍ ജന്മം
എമ്മെച്ചിത്രത്താഴിനുള്ളില്‍ വെറുതേ ഉമ്പിടി മെല്ലെ മയങ്ങി
കെകെ പ്രിയങ്കരീമണീ നീ അലസമായ് ഉറങ്ങിയോ
രോക്ഷം നെയ്തൊരാത്മരാഗം മിഴികളില്‍ സ്ഫുരിച്ചുവോ?
പോസ്റ്റില്‍ നിന്നും വഴുതിവീണോ വിരസമായൊരെമ്മെച്താളം



വിരഹഗാനം വിതുമ്പിനില്‍ക്കും രാഹുപോലും മൗനമായ്
വിരഹഗാനം വിതുമ്പിനില്‍ക്കും തിങ്കൂ പോലും ഹാപ്പിയായ്
യൂക്കെയാമീ വാവപ്പെണ്ണിന്‍ ഷോ പൊലിഞ്ഞ നൊമ്പരം
ചുട്ട അടിയും കാതിലൊരു കിഴുക്കും വേണ്ടിയുള്ള മോങ്ങലുകള്‍

ആന്ധ്രേലെ വീട്ടിനുള്ളില്‍ വെറുതെ പാഴായ സിക്ടീന്‍ ജന്മം
എമ്മെച്ചിത്രത്താഴിനുള്ളില്‍ വെറുതേ ഉമ്പിടി മെല്ലെ മയങ്ങി(2)

കെക്കേക്കുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ ഉമ്പിടി
കെക്കേള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ ഉമ്പിടി
സ്വരമുറങ്ങും നാവിലെന്തേ ബീപ് മറന്ന പോസ്റ്റുകള്‍
മഞ്ഞുറയും യു.കെയില്‍ വിറളി പൂണ്ടു നീ മൊഴിഞ്ഞു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Sep 04, 2013 10:46 am

Ammu wrote:
എമ്മെചിത്രതാഴ് പാര്‍ട്ട് -7

സീന്‍-,-28

തലേന്ന് കേട്ട തമിള്‍ പാട്ടിന്റെയും ചിലങ്കയുടെ ശംബ്ദത്തിന്റെയും ഉറവിടം കണ്ടെത്താനാകാതെ മനസ്സ് കൊണ്ട്ഹരിച്ചും ഗുണിച്ചും മതിലുചാടിയും ഉഴറി ഉറക്കം നഷ്ട്ടമായ സുന്ദര്‍ പുലര്‍ച്ചെ ആണ് ഒന്ന് മയങ്ങിയത് ...
വാവ : സുന്ദര്‍ ...എഴുന്നേല്‍ക്കൂ . ..ബാ ഇഷ്ട്ടഭക്ഷണ നൂലില്‍ വന്നിരുന്നു പ്രാതല്‍ എന്തെങ്കിലും കഴിക്കാം....
സുന്ദര്‍ : ചാടി എഴുന്നേല്‍ക്കുന്നു .. ..വ്ലോഗ് നൂലില്‍ വല്ലതും തിന്നാന്‍ കിട്ടുമോ???
വാവ: ഹ്മം ...ചെന്ന് നോക്ക് ചിലപ്പോള്‍ റാപിഡ് ചോദ്യങ്ങള്‍ സ്റ്റീം ചെയ്തു വെച്ചിട്ടുണ്ടാകും...;)
സുന്ദര്‍ : ഇവിടെ ഇന്നലെ രാത്രി ആരാ വോഡാഫോണ്‍ തകധിമി കളിച്ചത്?? രാത്രി മുഴുവന്‍ പാട്ടും ഡാന്‍സും ആയിരുന്നല്ലോ...?
വാവ : ഇവിടെയോ ? രാത്രിയിലോ? ഞാന്‍ കേട്ടില്ലല്ലോ.. .. ഇന്നലെ കെ കെ കണ്ടു ചെവിതകര്‍ന്നു പോയതിനാല്‍ ഒന്നും കേട്ടില്ല... എന്താ ജി എസിന്റെ മറിച്ചു ചൊല്ലല്‍ ...ഹോ !!
സുന്ദര്‍ : ഞാന്‍ ചിലങ്കയുടെ ശബ്ദം കേട്ടു . ..പക്ഷെ ആര്‍ട്ടിസ്റ്റ്നെ കണ്ടില്ല.. .. ബാ നമുക്ക് ആ വിലക്കപ്പെട്ട 'കെ .കെ.നി' വരെ ഒന്ന് പോയി നോക്കാം....
വാവ അത്യുത്സാഹത്തോടെ സുന്ദറുമായി പോകുന്നു . ....കെ.കെ.നി വാതില്‍ക്കല്‍ എത്തിയപ്പോള്‍ സുന്ദര്‍ മതില് ചാടി അകത്തേയ്ക്ക് എത്തി നോക്കുന്നു ..
വാവ: വാതില്‍ പൂട്ടിയിട്ടില്ലല്ലോ ;) ...പിന്നെ എന്തിനാ മതിലിനു മുകളില്‍ കൂടി എത്തി നോക്കുന്നത് ?? ശീലിച്ചതേ പാലിയ്ക്കൂ അല്ലെ?
സുന്ദര്‍ : ചമ്മിയ ചിരി
അകത്തു തറവാട്ടു കാരണവര്‍ കുന്തമേന്തിയ പാക്കരന്റെ ജട്ടിയുമിട്ടഎണ്ണച്ചായ ചിത്രം ...
സുന്ദര്‍ : ഹമ്മേ ....യിതാണല്ലേ പാക്കരമ്മാവന്‍..........,,,,കണ്ടിട്ട് തന്നെ നാണം ആവുന്നു ..... !!!!
വാവ : അതെ ....അതെ ...
സുന്ദര്‍ : എവിടെയാ നമ്മുടെ മറ്റേ കക്ഷി .....നീലവല്ലി???
വാവ ആവേശത്തോടെ അടുത്ത മുറി തുറക്കുന്നു . ...ഭിത്തിയില്‍ നീലനിറമുള്ള ക്യാന്‍വാസില്‍ നിറഞ്ഞു നില്‍ക്കുന്നു നീലവല്ലിയുടെ മോന്തായം സന്ധ്യാദീപം കരിഞ്ഞതുപോലെ...
സുന്ദര്‍ : ആഹാ .....യിവള്‍ മോശമല്ലല്ലോലു.. ...ആ കാരണവര്‍ വെറും പാവം.....ഇവളെ കണ്ടാല്‍ തന്നെ അറിയാം ചില്ലറക്കാരി അല്ലാന്നു....
വാവ : (ദേഷ്യം വരുന്നു ) അതെന്താ ....അതെന്താ അങ്ങിനെ പറയുന്നത്.....ഈ പാവത്തിനെ കൊന്നത് ആ ജട്ടിക്കാരണവര്‍ തന്നെയാ ...
സുന്ദര്‍ : ആരായാലും ഒന്ന് കൊന്നു പോകും.. .യെന്തൊരു മോന്തയെന്റമ്മച്ചീ......

സീന്‍ -29

തറവാട്ടിലെ അനിഷ്ട്ടങ്ങള്‍ക്ക് കാരണം വാവയില്‍ ബാധിച്ച നീല വല്ലി ആണെന്നറിഞ്ഞ സുന്ദരന്‍ ബിനുവുമായി ആലോചിച്ചു ആ ബാധയെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചു ....
സുന്ദര്‍ : ബിനു , നമുക്ക് നമ്മുടെ പഴയ വാവയെ തിരികെ കിട്ടാന്‍ ഞാന്‍ പറയുന്നത് പോലെ നീ ചെയ്തെ മതിയാവൂ. ..ഇന്ന് രാത്രിയില്‍ കെ.കെ .കാണുവാന്‍ ഒരുങ്ങുന്ന വാവയെ നീ തടയണം
ബിനു : ഇന്നേവരെ അവളുടെ ഒരാഗ്രഹത്തിനും ഞാന്‍ നോ എന്ന് പറഞ്ഞിട്ടില്ല സുന്ദരാ ( അതാ അവള്‍ ഇങ്ങിനെ ആയിപ്പോയത് (ആത്മഗതം )) ...എങ്ങിനെയാ കെ കെ കാണണ്ടാ എന്നൊക്കെ പറയുന്നത് ..( അവള്‍ ആ സ്നേഹയെ പോലെ ചീറിവന്നാലോ . ..)
സുന്ദര്‍ : തടഞ്ഞേ മതിയാവൂ....രോഗം മാറണ്ടേ ബിനു...
ബിനു : വേണം ..വേണം ..എനിക്കെന്റെ പഴയ വാവയെ തിരികെ കിട്ടണം . ..എന്നിട്ട് വേണം അവളോടൊത്ത് ഞാന്‍ സ്ഥാപിച്ച 'യാത്രാ വിവരണങ്ങളില്‍ "ചുറ്റി നടന്നു കൊതി തീരെ "മധുരം മലയാളം " പറഞ്ഞു കൊണ്ട് "സ്വപ്‌നങ്ങള്‍ പങ്കു വെച്ച് " കു ഫോര്‍ കുവൈറ്റ്‌ലേക്ക് "പാര്‍പ്പിടത്തിലേയ്ക്ക്" കൂകി പോകാന്‍ ....

സീന്‍ -30

വാവ കെ കെ കാണുവാന്‍ വേണ്ടി ബിനുവേട്ടന്‍ വാങ്ങിക്കൊടുത്ത പുത്തന്‍ ക്സ്ക്സ്ക്സ്ല് അഥവാ XXXL ചുരിദാറും ധരിച്ചു അണിഞ്ഞോരുങ്ങുന്നു.. .ബിനു മെല്ലെ മെല്ലെ കടന്നു (നടന്നു ) വരുന്നു
ബിനു : വാവ എവിടെ പോകുന്നു ഈ പത്തര മണി നേരത്ത്??
വാവ : അത് കൊള്ളാം എന്നും ഈ നേരത്ത് ഞാന്‍ കെകെ കാണും എന്ന് അറിഞ്ഞൂടെ ബിനുവേട്ടന്??
ബിനു : വാവയിപ്പോള്‍ കെ കെ കാണണ്ടാ ..
വാവ : ന്ഘെ ...ഞാന്‍ കാണണ്ടേ??
ബിനു : വേ ഫോര്‍ വേണ്ടാ......
വാവ : വേണ്ടേ...ഞാന്‍ എന്നും കാണുന്നതാണല്ലോ ...പിന്നെന്താ പെട്ടന്ന് ഒരു മാറ്റം ??
ബിനു : വാവയിപ്പോള്‍ കെകെ കാണണ്ടാ ...
വാവ : അതെന്താ കെകെ ഞാന്‍ കണ്ടാല്??(മുഖഭാവം മാറുന്നു )
ബിനു : വേണ്ടാന്നു പറഞ്ഞില്ലേ ...
വാവ : ( ഉഗ്രരൂപിയായ നീലവല്ലി ആയി മാറുന്നു ) ,വിടമാട്ടേ... വിടമാട്ടേ.. . അപ്പോ നീ എന്നെ ഇങ്കെയിരുന്ന് കെകെ പാര്‍ക്കാന്‍ വിടമാട്ടേ.. . അയോഗ്യ ബിനൂട്ടാ , ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പോ എന്‍ കണ്മുന്നാടി വന്നു നിപ്പേ. ഇന്നേക്ക് വാവാഷ്ട്ടമി ഉന്നെ നാന്‍ " (അശരീരിയുടെ ശബ്ദത്തില്‍ )പുറംലോകവുമായി ബന്ധം പുലര്‍ത്താന്‍ അവസരം ഇല്ലാതെ , സെല്‍ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ , പൂട്ടിയിട്ട വീട്ടില്‍ നൂറു ദിവസം കെട്ടിയിട്ടു ഹഗ്ഗി സ്മൂച്ചി , കൊന്ന്, ഉന്‍ രക്തത്തെ കുടിച്ച്, ഫിനാലെ നടന്ത് വിടുവേ!
ബിനു : വാവേഏഏഏഏഏഏഏ...
വാവ ;(പെട്ടന്ന് സ്വബോധം വീണ്ടെടുത്ത്‌ . .....) എന്താ ബിനുവേട്ടാ ഞാന്‍ പറഞ്ഞത് ...എന്താ ഞാന്‍ പറഞ്ഞത് ??
ബിനു : വാവ ഒന്നും പറഞ്ഞില്ല ....ഒന്നുമില്ല . ...കിടന്നു റസ്റ്റ്‌ എടുക്കൂ. .. ഞാന്‍ എന്റെ ഒരു പാട്ട് കേള്‍പ്പിച്ചു തരാം....പാട്ട് പ്ലേ ചെയ്യുന്നു ...അതോടെ വാവയുടെ ഉണ്ടായിരുന്ന ബോധവും പോയി..
വാവ : (കണ്ണ് തുറക്കുന്നു ) ബിനുവേട്ടാ ....എന്നോട് പൊറുക്കണം ....
ബിനു : ( കണ്ണീര്‍ തുടച്ചുകൊണ്ട് ) വാവയ്ക്ക് എന്ത് വേണം പറയൂ. ..എന്തും ഞാന്‍ സാധിച്ചു തരാം ...
വാവ : എനിക്ക് ...എനിക്ക് ...എനിക്ക് ..
ബിനു : പറയൂ... എന്ത് വേണം...??:spinhug:
വാവ : എനിക്ക് നൂറ്റി നാലു ദിവസത്തെയും കെകെ എപ്പിസോടുകള്‍ ഒരുമിച്ചു ഒരു സി ഡിയില്‍ ആക്കി തരാമോ??
ബിനു : വാവേഏഏഏഏഏഏഏ ( എഴുന്നേറ്റു ഓടുന്നു )
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Sep 05, 2013 3:09 pm

Ammu wrote:
എമ്മെചിത്ര താഴ്  - അവസാന ഭാഗം

      സീന്‍  -55

            വാവയുടെ ബാധ അനുദിനം വര്‍ദ്ധിച്ചു വന്നു .. ..രാത്രിയില്‍ കെ.കെ.നിയില്‍  കണ്ണ് വെട്ടിച്ചു കടന്ന് ഓവ്സം നൃത്തവും സംഹാര താണ്ഡവവും തുറന്നു കൊണ്ടേയിരുന്നു ...സുന്ദര്‍ ഡോക്റ്ററുടെ ചികിത്സയിലും  മതില് ചാട്ടത്തിലും  അസംതൃപ്തരായ ഫോറമ്പള്ളി  മനയിലെ കാരണവര്‍ സുപ്രസിദ്ധ പ്രണയരോഗ മാന്ത്രിക വിദഗ്തനായ ശ്രീമാന്‍  ഷംഷീര്‍ ദത്തന്‍ തിരുമേനിയെ  പ്രണയനൂല്‍ കമ്പി അയച്ചു വിളിച്ചു വരുത്തി  .. വാവയുടെ രോഗവിവരം പഠിച്ചു മനസ്സിലാക്കിയ ഷംഷീര്‍ ദത്തന്‍ താടി തടവാന്‍ തുടങ്ങി.. .കണ്ണുകള്‍ അടച്ചു ചിന്തയിലാണ്ട് സുഖ സുഷുപ്തിയില്‍ മുഴുകിയ തിരുമേനി പെട്ടന്ന് ഞെട്ടി ഉണര്‍ന്നു കോട്ടുവാ വിട്ടു കൊണ്ട് മുറിയിലേക്ക്  മതിലുചാടിയ സുന്ദരനെ നോക്കി നെറ്റി ചുളിച്ചു ...

സുന്ദര്‍ : നമസ്കാര്‍ ലു , തിരുമേനിയ്ക്ക്  എന്നെ  മനസ്സിലായോ ??
ഷ. ദ : (താടി മാന്തിക്കൊണ്ട് )  മനസ്സിലാകെ ചിന്താക്കുഴപ്പം . ..എവിടെയോ കണ്ടിട്ടുണ്ടല്ലോ ഭായ് ?? എന്റെ  ഉടമസ്ഥതയിലുള്ള,  "പ്രണയ നൂലിലോ ." ലിറിക്സ് നൂലിലോ" മതില് ചാടിയിട്ടുണ്ടോ ?? അതുമല്ലെങ്കില്‍ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " നൂലില്‍ ഒളിഞ്ഞു നോക്കിയിട്ടുണ്ടോ ഭായ് ??  
സുന്ദര്‍ : യ്യേ , ഞാന്‍ ആ ടൈപ്പ് അല്ല തിരുമേനി .. ...പണ്ട് സൌദിയില്‍ നടന്ന വേള്‍ഡ്  പ്രണയ രോഗ കൊണ്ഫറന്‍സിന്  നമ്മള്‍ പരിചയപ്പെട്ടിരുന്നു ...
ഷ.ദ  : (ചാടി എഴുന്നേറ്റു കൊണ്ട് ) ഇപ്പോള്‍ പിടികിട്ടി ഭായ് ....സുന്ദര്‍ ....സുന്ദര്‍കുട്ടന്‍ ..:spinhug: .എത്ര നാളായി ഭായ് കണ്ടിട്ട് .. ..മറ്റുള്ളവരോടായി ......ഇവന്‍ മിടുക്കനാ ..( മതില് ചാടാന്‍ )
ബാ ...വിശേഷങ്ങള്‍  ചോദിക്കട്ടെ ...

ഇരുവരും  തമ്മില്‍ ഗഹനമായി  വാവയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു .. ..താന്‍ നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്ന  ചികിത്സാ വിധികള്‍ സുന്ദര്‍ വിവരിക്കുന്നു
സുന്ദര്‍ : മനുഷ്യമനസ്സിനെ തിരുമേനിയോളം അടുത്തറിഞ്ഞുട്ടളളവരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ, എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേധിച്ചേ പറ്റൂ.  ഞാന്‍പഠിച്ചതിനെ ഒക്കെ എനിക്ക് നിഷേധിച്ചേ പറ്റൂ . ഒരു മനോരോഗചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാന്‍ മതിലുചാടിയെന്നിരിക്കും.  ഒരു ഭ്രാന്തനെ പോലെ. എന്റെ ബിനുവിനു വേണ്ടി. അവന്റെ വാവയ്ക്ക്  വേണ്ടി. I am going to break all conventional concept of psychology.(രാത്രി ഉറക്കമിളച്ചു കാണാതെ പഠിച്ച ഇങ്ങ്ലീഷ്‌  ശര്‍ധിച്ച  ആശ്വാസം സുന്ദറിന്റെ മുഖത്ത് കാണാം  )

സീന്‍ -58

മലയാളി ഹൌസ് ഫിനാലെ നാള്‍ . ....ഇന്നാണ് വാവയുടെ അത്യന്തം നിര്‍ണ്ണായകമായ    ചികിത്സ നിറവേറ്റാന്‍ ആയി തിരഞ്ഞെടുത്തിരിക്കുന്ന ദിനം. .. പതിവ് തെറ്റിയ്ക്കാതെ വാവ രാത്രിയില്‍  കെകെനിയില്‍  എത്തി.. ..ആമാടപ്പെട്ടിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന തിങ്കളിന്റെ ഒരു മുഴം വസ്ത്രം ആര്‍ത്തിയോടെ  ധരിച്ചു .. .സ്നേഹയുടെ ക്രൂര മുഖഭാവത്തോടെ .ജി എസിനെ പോലെ  മറിച്ചു ചൊല്ലി നിലവറയിലൂടെ ഓടി ...ഇടയ്ക്ക് നിലവറയിലെ നിലക്കണ്ണാടി  നോക്കി...സ്വബോധത്തോടെ "എന്തിനാ  ഈശ്വരാ എനിക്കിങ്ങിനെ സൌന്ദര്യം തന്നത് ....സൌന്ദര്യം ഒരു ശാപമാണോ നീലവല്ലി  ചേച്ചീ എന്ന് മോങ്ങി"... . പിന്നെ അവിടെ തൂക്കി ഇട്ടിരുന്ന ആയിരത്തഞ്ഞൂറു  വര്ഷം പഴക്കമുള്ള ആട്ടുകട്ടിലില്‍ മലര്‍ന്നു  കിടന്നു സ്വയം പി ഡി പറയുവാന്‍ തുടങ്ങി.. . പെട്ടന്ന് ചാടി എഴുന്നേറ്റു ഡാല്  നടത്താറുള്ളത് പോലെയുള്ള അന്നനട യില്‍   നിലവറയില്‍ ആകെ റിങ്ങാ  റിങ്ങാ  ഗാനം പാടുവാന്‍  ആരംഭിച്ചു .....

ഒരു റിങ്ങാ വന്തു പാര്‍ത്തായാ
നീ..ഒരു നാനോ വന്തു ഡാന്‍സാടി
എന്‍ മനം നീയറിന്തായോ
തന്ത്രിമകന്‍  ഹഗ്ഗി  തീര്‍ത്തായാ
ജി എസിന്‍ ജപ്തിയെന്തായോ ???
ഉന്‍പേര്‍ തിങ്കള്‍ അല്ലേ  അലമ്പേ  അലമ്പേ പോക്കാ
ഉന്‍പേര്‍ സാക്ഷ അല്ലെ  ഊതിയ  ബീഡിയെന്‍ട്രെ
പണ്ടിതു  പിന്നേം കുളിയില്ലേ
എനതുമനംപുരട്ടീടും

ഒരു റിങ്ങാ വന്തു പാര്‍ത്തായാ
നീ..ഒരു നാനോ വന്തു പാര്‍ത്തായാ

ഉനതു ഉള്ളത്തില്‍ ഉദയനിലവിനവെ
ഉളവിടും പെണ്ണും കൂത്താട്
അരുവവെള്ളത്തില്‍ പുതിയ മലരിനവെ
മടല്‍ വിടും കണ്ണ്‍ കൂത്താട്
നീണ്ട നാള്‍കളായ് ഞാന്‍ കൊണ്ട താപം
കാതല്‍ നോയാക വിളങ്കിടവേ
കാലം കാലമായ് ഞാന്‍ സെയ്ത യാഗം
കോപത്തീയാകെ വളര്‍ന്തിടവേ
എഴുന്തേ ഇടൈവരും തടൈകളും ഉടൈന്തിടവേ
നേസം പാസം നീങ്കിടാമല്‍ ഉനക്കെന്ന
നീണ്ടകാലം നെഞ്ചമൊന്‍ട്രു തുടിക്കുകില്‍..

ഒരു മുറൈ വന്തു പാര്‍ത്തായാ
നീ..ഒരു മുറൈ വന്തു ഡാന്സാടി

തോം...തോം..തോം...
ഒരു റിങ്ങാ വന്തു പാര്‍ത്തായാ
 ബിനു (മൊട്ടയുടെ വേഷത്തില്‍ ഒരു ചുമന്ന ടാര്‍ക്കിയും ഉടുത്ത് ).തജം തജം .തജം..തകജം...
എന്‍ മനം നീയറിന്തായോ
തോം തോം തോം മപസനിധപമ
സസാസ മമാമ ധധാധ സസാമ
തോം തോം തോം മപസനിധപമ
സസാസ മമാമ ധധാധ സസാമ
തത്തരികിട തക തോം തരികിട തക
ധിം തരികിടതക
ജനുതക തിത്തില്ലാനതകധിം
തരികിട ധിത്തില്ലാനതകധിം
തരികിട ജനുത തിമിത ജനുത തിമിത
തരികിട തോം തോം തോം
മപസനിധപമ സാ...നി..ധാ

അംഗനമാര്‍ നീനെ സ്നേഹേ
തിങ്കളാസ്യേ ചാള മേരീ
സാക്ഷാവല്ലീ മനോന്മണീ...
ജി എസ് നാഥന്‍  തഴുകും  ബാലേ..
ബ്യൂട്ടിക കൂടിയ മോങ്ങല്‍  നല്‍കീ റോസീ
ബ്യൂട്ടി കൂടിയ മോങ്ങല്‍ നല്‍കീ റോസീ
പെങ്കോന്തവടികള്‍  തന്‍ ഹഗ്ഗു  നല്‍കീ
കേരളമാകെയും ശൃംഗാരവീരന്‍ നിന്‍
സ്മൂച്ചിലും  ഹഗ്ഗിലും വില്ല കിട്ടി

      പാട്ട് തീര്‍ന്ന വാവ ഫിനാലെയില്‍  ഹഗ്ഗുല്‍ ഈശ്വര്‍ കൈ നിറയെ ഹഗ്ഗുമായി മടങ്ങിപ്പോയ ദൃശ്യം നിലവറയിലെ 3D ടി വി യില്‍ കണ്ടു സംഹാര രുദ്രയായി...  ..ഫോറമ്പള്ളി  ആകെ ഭീതിയില്‍ ആണ്ടു... സുന്ദറും ബിനുവും അപ്പുറത്തുള്ള മതിലിന്റെ കീഴെ ഒളിച്ചിരുന്നു.. .ഒടുവില്‍  ചുമന്ന പട്ടുടുത്ത  ഷംഷീര്‍ ദത്തന്‍  വാവയെ  കെ കെ ദൃശ്യങ്ങള്‍ കാട്ടി പ്രണയ നൂലിലെ പൂജാ മുറിയില്‍ എത്തിച്ചു ....

വാവ : ഇന്നേയ്ക്ക് ഫിനാലാഷ്ട്ടമി .അവനെ കൊന്നു രക്തം കുടിക്കണം... ഹ്മം ..ഹം...ഹ്മം...
ഷ. ദ : അടങ്ങു വാവേ... നിന്റെ ആഗ്രഹം ഇപ്പോള്‍ സാധിച്ചു തരാം...  
പ്രത്യേകം തയ്യാറാക്കി വെച്ച ഒരു കട്ടിലില്‍ ബിനു കിടക്കുന്നു . .. ഷ . ദ നല്‍കിയ വാല്‍ ഉപയോഗിച്ച് അവള്‍ അതില്‍  ആഞ്ഞു വെട്ടുന്നതിനു സെക്കണ്ടില്‍ ഒരംശത്തിന്റെ  വ്യത്യാസത്തില്‍ സുന്ദര്‍ ആ കട്ടില്‍ തലകീഴായി മറിക്കുന്നു .. . മറുവശത്ത്  ഹഗ്ഗുല്‍ ഈശ്വറിന്റെ  ഒരു മെഴുകു പ്രതിമ...കയില്‍ ആര്‍ഷഭാരത സൃങ്ങാര പുസ്തകം ഹഗ്ഗി പിടിചിട്ടുമുണ്ട് ... ....തിങ്കള്‍ ഉടുപ്പിട്ട ഉഗ്ര രൂപിയായ വാവ  ആ പ്രതിമയില്‍ ആഞ്ഞു വെട്ടി ...വെട്ടിക്കൊണ്ടേ ഇരുന്നു ...ടമാര്‍ ...പടാര്‍ ....ടമാര്‍ ....പടാര്‍
നൂറ്റി നാലു ദിവസമായി അടക്കിപ്പിടിച്ചു വെച്ചിരുന്ന രോക്ഷം മുഴുവന്‍ രാഹുല്‍ പ്രതിമയില്‍ ആഞ്ഞു വെട്ടി തീര്‍ത്ത വാവ മോഹാലസ്യപ്പെട്ടു വീണു. .. ഒരു ബാധ ഒഴിയുമ്പോള്‍ ഒരു മുറി അടക്കും എന്ന രേവതി വചനങ്ങളെ അനുസ്മരിച്ചു  കാരണവര്‍ കെ കെ നി  എന്നെന്നേയ്ക്കും ആയി അടച്ചു പൂട്ടി ....
സീന്‍ - 60
രോഗവിമുക്ത ആയ വാവയും  ബിനുവും തിരികെ കുവൈത്തിലേക്ക്  പോകാന്‍ ഒരുങ്ങുന്നു.whistle ..സുന്ദര്‍ മതില് ചാടി ഓടി എത്തുന്നു
സുന്ദര്‍ :  ഈ നിക്കുന്ന നിന്റെ വാവയെ  മനസ്സിന്റെ ഓരോ പരമാണു കൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും ഓജസ്സുമുള്ള ഈ വാവയെ , നിനക്ക് തിരിച്ചു തരാമെന്നാടാ ഞാനേറ്റത്. ഞാനാഗ്രഹിച്ചത്. ഇന്നാ പിടിച്ചോടാ. ഭാഗ്യം ചെയ്തവരാ, നിങ്ങള്‍ രണ്ടുപേരും. ലോകത്തിലൊരു  ഭര്‍ത്താവും മനസ്സുകൊണ്ട് ഇത്ര ആഴത്തില് വേദനിച്ചു ഭ്രാന്തു പിടിച്ചു കാണില്ല .. ഹോ നിന്നെ സമ്മതിക്കണം ബിനുവേ   . സത്യം, സത്യം... ഇനി പൊയ്ക്കോ  യാത്രാ വിവരണങ്ങളിലോ,  കു ഫോര്‍  കുവേയിറ്റിലോ, ഇപ്പോള്‍ പാട്ട്  കേള്‍ക്കാനോ ... മധുരം മലയാളം ചൊല്ലാനോ...സര്‍ഗ്ഗ വാസനകള്‍ വിരിയിക്കാനോ എവിടെ വേണേലും പൊയ്ക്കോ...
സുന്ദര്‍ : തിരികെ സൌദിക്ക് പോകാന്‍ കാറില്‍ കയറുമ്പോള്‍ ആണ്  പുതിയ ബ്ലോഗ്‌ വിരിക്കാന്‍ ആയി ലച്ചു എത്തുന്നത്‌....,, ,കാറില്‍ നിന്നും ഇറങ്ങി മതില് ചാടുമ്പോള്‍  സിനിമ  ശുഭം...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Mon Sep 09, 2013 4:36 pm

Ammu wrote:
വഴുതനങ്ങാ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിനു കുമാര്‍ കുവൈറ്റ്‌ നിര്‍മ്മിക്കുന്ന പുതിയ പടം : "സംഗമഫ്രണ്ട്സ്". ..കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും :


ഷംഷീര്‍ ഭായ് - (ജയറാം ) അരവിന്ദന്‍
ഗനി -(മുകേഷ്)ചന്തു
വിപിന്‍ - (ശ്രീനിവാസന്‍ ) ചക്കച്ചാമ്പറമ്പില്‍ ജോയി
ഉഷ മസ്കറ്റ് – (മീന) പദ്മിനി
ഭാമ യു. എസ്.എ -( ദിവ്യ ഉണ്ണി )ഉമ
അഭിജിത്ത് അഥവാ അഭി എളെയപ്പന്‍ - (ജഗതി ശ്രീകുമാര്‍ )ചക്കച്ചാമ്പറമ്പില്‍ ലാസര്‍
ലുട്ടാപ്പി -(ജനാര്‍ദ്ദനന്‍),)മാധവ വര്‍മ്മ
സുന്ദരന്‍ -കൊച്ചിന്‍ ഹനീഫ – സുന്ദരേശന്‍
മന്‍സൂര്‍ മച്ചാന്‍ വര്‍ഗ്ഗീസ് – കുഞ്ഞപ്പന്‍



കുഞ്ഞുനാള്‍ തൊട്ടേ അടുത്ത കൂട്ടുകാര്‍ ആണ് താടി ഭായ് എന്ന് വിളിക്കപ്പെടുന്ന ഷംഷീര്‍ ഭായ് , ക്രിക്കറ്റ് കമ്പക്കാരനായ ഗനി , പിന്നെ കുളിക്കാന്‍ പോകണമെങ്കിലും കോട്ട് നിര്‍ബന്ധമായ ഖത്തര്‍പറമ്പില്‍ വിപി . ..പ്രണയ ഗാനങ്ങളും പ്രണയാര്‍ദ്ര ലിറിക്സുകളും സ്വന്തം താടിയേക്കാള്‍ സ്നേഹിക്കുന്ന ഭായ് ആണ് ആ ഗ്രൂപ്പിലെ നേതാവ്.. . ഒരിക്കല്‍ താന്‍ സ്ഥാപിച്ച പ്രണയ നൂലില്‍ "പ്രണയം തേങ്ങാ പോലെ ആണെന്നും അത് തല മണ്ടയില്‍ വീണാല്‍ കട്ടപ്പൊക ആകും :teasing: എന്ന് പോസ്റ്റ്‌ ചെയ്ത ഒരു പ്രവാസി അരസികനെ ...കൈയ്യേറ്റം ചെയ്തു അവശ നിലയിലാക്കിയത് വന്‍ കോളിളക്കം ആയപ്പോള്‍ ഈ മൂവര്‍ സംഘത്തെ തല്‍ക്കാലം നാട്ടില്‍ നിന്നും മാറ്റി പാര്‍പ്പിക്കാന്‍ കൂട്ടായ്മ കുടുംബ കാരണവര്‍ തീരുമാനിച്ചു ...

സീന്‍-,-10

ഭായ് : എല്ലാവര്ക്കും അതാണ്‌ അഭിപ്രായം എങ്കില്‍ കുറച്ചു ദിവസം ഞാന്‍ മാറിനില്‍ക്കാം.. .പക്ഷെ എവിടേയ്ക്ക് പോകും ഭായ്??
ഗനി : (ക്രിക്കട്റ്റ് കമന്ററി കേള്‍ക്കുന്നതിനിടയില്‍ whistle ) ആവശ്യമില്ലാത്ത ഓരോ പുലിവാല്‍ ഒപ്പിച്ചു വെച്ചോളും ഈ ഭായ് .ഞാന്‍ അന്നേ പറഞ്ഞതാ ആ പ്രണയ നൂലില്‍ പോയി തല കുരുക്കരുതെന്നു ....ഒടുവില്‍ തലയും താടിയും എല്ലാം കൂടി കുരുങ്ങി "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " എന്ന് നിലവിളിച്ചു കൂവിയപ്പോള്‍ എങ്കിലും പഠിച്ചല്ലോ.. .
വിപി : (കോട്ടിലെ പൊടി തുടച്ചു മാറ്റിക്കൊണ്ട് ) ഐഡിയ !! ഖ ഫോര്‍ ഖത്തറിലേക്ക് വണ്ടി വിട്ടാലോ ??. ..അല്ലെങ്കില്‍ വേണ്ടാ നമുക്ക് ആന്ധ്രായില്‍ ഉള്ള അഭി എളേപ്പന്റെ അടുത്ത് പോകാം..
ഗനിയും ഭായിയും ഏക സ്വരത്തില്‍ : അത് കൊള്ളാം.. .. വണ്ടി വിടാം ആന്ധ്രയ്ക്ക് ...അഭി എളേപ്പന്‍ എങ്കില്‍ അഭി എളേപ്പന്‍
ഞാന്‍ ഇപ്പോള്‍ തന്നെ നമ്മള്‍ വരുന്ന വിവരത്തിനു ഒരു പി എം അയക്കട്ടെ...

സീന്‍ -14

എളേപ്പന്റെ വസതി :
എളേപ്പന്‍ ഫണ്ണി നൂലില്‍ പടങ്ങള്‍ തുന്നിചെര്‍ക്കുന്ന ജോലിയില്‍ വ്യാപൃതനായിരിക്കുക ആണ് . ...ഒരു പടം പോസ്റ്റി എളേപ്പന്‍ സ്വയം ചിരിക്കുന്നു ...പെട്ടന്ന് പിന്നില്‍ നിന്നും കോറസായി കൂട്ടച്ചിരി ..........
എളേപ്പന്‍ ( ഞെട്ടി തിരഞ്ഞു ) ഹമ്മേ...യിതെന്താ പെന്തക്കോസ് ധ്യാന കേന്ദ്രമോ ??? ഏറ്റു ചൊല്ലി ചിരിക്കാന്‍ ???
വിപി : എളെപ്പാ....യിതു ഞാനാ ....ഖത്തര്‍ പറമ്പില്‍ വിപി.. . ഇത് എന്റെ കൂട്ടുകാര്‍ ...ഞങ്ങള്‍ വരുന്ന വിവരത്തിനു പി എം അയച്ചിരുന്നല്ലോ ...കിട്ടിയില്ലേ ??
എളേപ്പന്‍ : ആഹാ ...ഞാന്‍ എങ്ങും നോക്കിയില്ല .. .. രൂപയുടെ വിലയിടിഞ്ഞപ്പോള്‍ മുതല്‍ നിനക്കൊക്കെ വലിയ ഇളക്കം ആണെന്ന് ഞാന്‍ അറിഞ്ഞു... ഹ്മം ;) ..എന്താ ഇപ്പോള്‍ ഇങ്ങോട്ട് പോന്നത് എല്ലാവരും കൂടി??
വിപി : അതേയ് , നാട്ടില്‍ ചില പ്രശ്നങ്ങള്‍ ...തല്‍ക്കാലം ഞങ്ങളെ ഇവിടെ എളേപ്പന്റെ കൂടെ പാര്‍പ്പിക്കണം ....വെറുതെ വേണ്ടാ ഭക്ഷണവും പോക്കറ്റ് മണിയും കൂടി തന്നോളൂ ..
എളേപ്പന്‍ : ആഹാ . ..താമസത്തിന് പുറമേ ഭക്ഷണവും ഞാന്‍ തന്നെ തരണമോ ??? വേഗം സ്ഥലം കാലിയാക്ക് . ...എനിക്ക് ആ മലയാളി ഹൌസ് പാലസില്‍ പെയിന്റിംഗ് കൊണ്ട്രാക്റ്റ് കിട്ടിയിട്ടുണ്ട് ....പോകാന്‍ സമയമായി ...
ഗനി : ന്ഘെ ! മലയാളി ഹൌസ് പാലസോ ?? എങ്കില്‍ ഞങ്ങളും വരാം....അപ്പ്രന്റിസ്മാരായി ഞങ്ങളെ കൂട്ടിയാല്‍ മതി ....
ഭായ് : തുള്ളിച്ചാടി ഒരു ഗാനം പാടുന്നു
"മലയാളി ഹൌസ് ഇത് മലയാളി ഹൌസ്...
ഒരു ചാണ്‍ തുണിയില്‍ തിങ്കളും മറിച്ചു ചൊല്ലാന്‍ ജി എസും ..."

എളേപ്പന്‍ : ശരി ..ശരി...വന്നാല്‍ മര്യാദക്ക് ഒക്കെ അവിടെ നിന്നോണം... എനിക്ക് നാണക്കേട്‌ ഉണ്ടാക്കി വെയ്ക്കരുത് ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Mon Sep 09, 2013 6:42 pm

Ammu wrote:
പാര്‍ട്ട്‌-, -2

സീന്‍ -16

ഒരു ജെ സി ബി ഹുങ്കാര ശബ്ദത്തോടെ എം എച് പാലസിന്റെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു .minnu .."മിന്നൂസ് " എന്നെഴുതിയ ആ ജെ സി ബി യുടെ നെറുകയില്‍ ഒരു വലിയ "മഴു " സ്മൈലി മാല ഇട്ടു വെച്ചിട്ടുമുണ്ട് . ...നിറയെ പണി സാമാനങ്ങളും കുത്തി നിറച്ച ആ വണ്ടിയില്‍ നിന്നും എളെയപ്പനും, ത്രിമൂര്തികളും , പിന്നെ കുറെ സഹായികളും ചാടി ഇറങ്ങി . ...മലയാളി ഹൌസ് പാലസ് കണ്ടു അന്തം വിട്ടു നില്‍ക്കുക ആണ് പണിക്കാര്‍ .....

എളേപ്പന്‍ : അന്തിച്ചു നില്‍ക്കാതെ എല്ലാം ഇറക്കി വെയ്ക്കടാ ..അപ്രന്റിസുകളെ ..
പെട്ടന്ന് അമ്മാവന്‍ ലുട്ടു കുന്തത്തില്‍ പാഞ്ഞു വരുന്നു : എന്താ ഇവിടെ ഒരു ബഹളം ??
രോഹിത് : ഇതൊക്കെ ഞങ്ങളുടെ പണി സാമാനങ്ങളാ രാജാവ്ചാത്താ ...
ലുട്ടു : രാജാവ് ചാത്തനോ?? എളെപ്പനോടായി :ഏതാ അണ്ണാ ഈ കാട്ടു ബ്രാന്‍ഡ്‌??
എളേപ്പന്‍ : ഇത് തൃശൂര്‍ ബ്രാന്‍ഡ്‌ ആണ് ലുട്ടു അമ്മാവാ ....ഞങ്ങള്‍ പണി ഇന്ന് തന്നെ തുടങ്ങട്ടെ ??
ലുട്ടു : വേഗം എല്ലാം ഇറക്കി വെച്ച് ഒതുക്കിക്കെ ...ഇന്ന് മസ്കെട്ടില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തി ആക്കി ഈ പാലസിലെ അവകാശി ആയ ഉഷ തിരുനാള്‍ രാജ കുമാരി വരുന്നുണ്ട് .. .(കുന്തത്തില്‍ അകത്തേക്ക് പാഞ്ഞു പോകുന്നു )
ഭായ് : താടി ചീകി കൊണ്ട് മലയാളി ഹൌസ് പാലസിന്റെ മുകളിലേക്ക് നോക്കുന്നു ...
വിപി : എന്താ നോക്കുന്നത് ??;)
ഗനി : സരിതോര്‍ജ്ജ നൂല്‍ നോക്കുക ആയിരിക്കും. ..
ഭായ് : അല്ല ഭായ് ...ഇവിടെ പ്രണയ നൂല്‍ കെട്ടാന്‍ എവിടാ ഇടം എന്ന് പരതുക ആയിരുന്നു
ഗനി : ഇനി ഇവിടെയും പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാക്കിയാല്‍ എനിക്ക് വയ്യ പാഞ്ഞു നടക്കാന്‍..,, അടുത്ത ഐ .പി എല്‍ വരെ എനിക്കൊന്നു വിശ്രമിക്കണം ... പ്രവചിച്ചു അവശനായി ...
ഭായ് : എന്തായാലും രണ്ടു ദിവസം കഴിഞ്ഞാല്‍ നമുക്ക് ഇവിടെ നിന്നും പോകണം ഭായ് ....
പെട്ടന്ന് പുറത്തു വലിയ ഒരാള്‍ക്കൂട്ടം . .....അതാ ....മസ്കെട്ടില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തി ആക്കിയ ഇളയ റാണി ഉഷ തമ്പുരാട്ടി ആഗതയാകുന്നെ എന്നൊരു നിലവിളി....
താലത്തില്‍ വെല്‍കം സ്മിലികളുമായി ഗേറ്റില്‍ അംഗങ്ങള്‍ അണിനിരന്നു .. ..ഇഷ്ട്ടഭക്ഷണ നൂലില്‍ വിവിധ ഭക്ഷണ സാമഗ്രികള്‍ നിരന്നു ...പ്രധാന വാര്‍ത്താ നൂലില്‍ തലക്കെട്ടുകള്‍ ദൃശ്യമായി . ..പാറൂട്ടി ഫാഷിന്‍ നൂലില്‍ പോസ്റ്റിയ വിവിധ ഡിസയിനിലുള്ള വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ചു അന്തേവാസികള്‍ പുറത്തേക്കു വന്നു ....
"ഘോഷയാതറയുടെ" ഏറ്റവും പിന്നിലായി അതാ ആനപുരാണങ്ങളുടെ നൂലില്‍ കെട്ടി വലിച്ച ഒരു കാള വണ്ടി .. . തമ്പുരാട്ടിയെ കാണുവാന്‍ എല്ലാവരും നിര്‍ന്നിമേഷരായി കണ്ണും തുറിച്ചു നോക്കി നിന്നു.. .പെട്ടന്ന് ഒരു മനോഹരമായ ചേല തുമ്പ് ....അത് ഉഷ തമ്പുരാട്ടിയുടെ തന്നെ... എല്ലാവരും ആര്‍പ്പു വിളിച്ചു ...എന്നാല്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയത്‌ അല്‍പ്പം പ്രായം ചെന്ന കൂനിക്കൂടിയ "അമ്മു അമ്മായി "

ഭായ് : അയ്യേ ! :teasing: യിതാണോ മസ്കെട്ടില്‍ നിന്നും പഠനം കഴിഞ്ഞു വരുന്ന തമ്പുരാട്ടി !!
ഗനി : പഠിക്കാന്‍ പണ്ട് പോയതായിരിക്കും . ...ഇപ്പോള്‍ ആകും പഠനം കഴിഞ്ഞത് . ...ഒരു വര്ഷം കൂടി കഴിഞ്ഞിരുന്നെങ്കില്‍ വാര്‍ധക്യ സഹജമായ അസ്കിതകളാല്‍ തമ്പുരാട്ടി പഠനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിപ്പോകുന്നു എന്ന് ഇന്റെരെസ്റിംഗ് നൂലില്‍ വാര്‍ത്ത വന്നേനെ...
ഭായ് : നാളെ തന്നെ നമുക്ക് മടങ്ങിയേക്കാം ഭായ് .. .. ഇവിടെങ്ങും പ്രണയ നൂല്‍ കെട്ടാന്‍ പറ്റിയ ഒരു മരം പോലുമില്ല ....
പെട്ടന്ന് ...വണ്ടിയില്‍ നിന്നും അതാ ഇറങ്ങുന്നു ...മേയ്ക്കപ്പിന്റെ അതിപ്രസരതാല്‍ കണ്ണഞ്ചിപ്പോകുന്ന .....തലയില്‍ അംബിക പിള്ള താണ്ടവം ആടിയോ എന്ന് സംശയം ഉദിച്ചു പോകുന്ന ...ഉഷതംബുരാട്ടി ....!!
വിപി : ഹോ !! ഭയങ്കരം ...ഭയാനകം ...ഭീകരം ...
ഉഷ : ന്ഘെ !! എന്നെ ആണോ ഉദേശിച്ചത്‌ ??
വിപി : അയ്യോ..തമ്പുരാട്ടിയെ അല്ല ....തമ്പുരാട്ടിയുടെ മേക് അപ്പിനെ ആണ് കമന്റ് അടിച്ചത്...:spinhug: :spinhug: .
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Sep 10, 2013 5:55 pm

Ammu wrote:
പാര്‍ട്ട്‌ -3

സീന്‍ -16

ഉഷക്കുട്ടി വന്നത് അറിഞ്ഞു ലുട്ടുമാമന്‍ തുള്ളിച്ചാടി ഓടിയെത്തിയപ്പോള്‍ കാണുന്നത് പൂമുഖത്ത് പണി സാമാനങ്ങള്‍ കുമിഞ്ഞു കൂടി ക്കിടക്കുന്നതാണ് ....ലുട്ടുമ്മാമന്‍ കോപം കൊണ്ട് വിറച്ചു ...
ലുട്ടുംമ്മാ : അണ്ണാ ....എളെപ്പണ്ണാ .. ..ഇതെല്ലാം എടുത്തു മാറ്റാന്‍ എത്ര നേരമായി പറഞ്ഞിട്ട്‌....,,,
എളേപ്പന്‍ : ഒള്ളതാ . ...ഐ എഗ്രീ ബോര്‍ഡ് സ്ഥാപിക്കുന്നു . ...എടേ , അപ്രന്ടീസുകളെ വേഗം എല്ലാം വൃത്തിയാക്കിക്കെ ....ഞാന്‍ ആ ഫണ്ണി നൂല്‍ വരെ ഒന്ന് പോയിട്ട് വരാം...
എല്ലാവരും സാമാനങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങുന്നു ... ..വിപി തന്നെക്കാള്‍ വലിയ ഒരു കോട്ടും ധരിച്ചാണ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ...ഒരു വലിയ പെട്ടി വാര്‍ണീഷ് എടുത്തതും അകത്തെ ടി വിയില്‍ രൂപയ്ക്ക് വേണ്ടും വില ഇടിഞ്ഞു എന്ന വാര്‍ത്ത കേട്ടു.. ..പ്രവാസി നൂലില്‍ പോയി ആനന്ദ നടനം ആടുന്ന സ്മരണയില്‍ വാര്‍ണീഷ് പെട്ടിയും എടുത്തു ആഹ്ലാദപ്രകടനം നടത്തി... .ടപ്പേ !!! ട്ടപ്പേ !!! പെട്ടിയില്‍ നിന്നും വാര്‍ണീഷ് കുപ്പികള്‍ ഇന്ത്യന്‍ രൂപ പോലെ താഴേക്കു അനസ്യൂതം ഒഴുകി...
ലുട്ടുംമ്മാ : ഹ്മം ...നശിപ്പിച്ചു ...നശിപ്പിച്ചു ..ഇന്റ്രോഡക്ഷന്‍  ലോന്ജ്  മുഴുവന്‍ പട്ടച്ചാരായം ഒഴിച്ച് നശിപ്പിച്ചു ...
വിപി : ഇത് പട്ടച്ചാരായം അല്ല ലുട്ടു  നല്ല ഒന്നാന്തരം വാര്‍ണീഷ് ആണ് ....
ലുട്ടു : ഹോ !  എന്ത് വിഷമായാലും  ശരി...വേഗം ഇതൊക്കെ തുടച്ചു വൃത്തിയാക്കൂ വേഗം. ..( അകത്തേക്ക് നോക്കി whistle)  അണ്ണാ സുന്ദരെശാ....യേത് കുളിക്കടവില്‍ ആണോ ആവോ??  മാനേജറെ  സുന്ദരെശാ??
പെട്ടന്ന് മതിലിനു മുകളില്‍ ഒരു തല ദൃശ്യമാകുന്നു .. .: പാഞ്ഞു വരുന്നു. .. അവിടെ കിടക്കുന്ന വാര്‍ണീഷില്‍  കാല്‍ വഴുതി  നടുവിന്റെ ഒരു ബിന്ദു മാത്രം തറയിലും ബാക്കി മുഴുവനും ആകാശത്തും ആയി തെന്നി സ്പീഡില്‍ നീങ്ങി വന്നു കോപാകുലനായി നില്‍ക്കുന്ന ലുട്ടുംമ്മയുടെ നടുവിന് പതിക്കുന്നു .. .....ലുട്ടു , ജെട്ടി സഹിതം  അടുത്തുള്ള ഒരു കുമ്മായ വീപ്പയിലേക്ക്  നിപതിക്കുന്നു . ..ആകെ ഒരു സ്തംഭനാവസ്ഥ !!  വീപ്പ പൊക്കി മാറ്റിയപ്പോള്‍ കണ്ടത് ഒരു വലിയ ചലിക്കുന്ന കുമ്മായ കട്ട ആണ്....
ലുട്ടു : ഗ്ര്ര്‍ ...ഗ്ര്ര്‍....,, ,( കോപതാപനിരാശയാല്‍ അലറുന്നു  , (ചിലര്‍ വരുമ്പോള്‍  ചരിത്രം വഴിമാറുന്നു എന്ന് എന്റെ സിഗ്ഗിയില്‍ ഉള്ളത് ചിലര്‍ വരുമ്പോള്‍  ചിലര്‍ വീപ്പയില്‍ വീണു വെള്ള പൂശപ്പെടും എന്ന് തിരുത്തണം അന്ന് തോന്നുന്നല്ലോ.. )
വെള്ളപൂശിയ അമ്മാവനെ കണ്ടു എല്ലാവര്ക്കും ചിരി പൊട്ടി എങ്കിലും അമ്മാവനെ ഭയന്ന് ചിരി കടിച്ചു അമര്‍ത്തി  
ഉഷക്കുട്ടി : ഉയര്‍ന്നു വന്ന ചിരി അടക്കാന്‍ സാധിക്കാതെ ഉറക്കെ ചിരിച്ചു തുടങ്ങുന്നു.. . അത് കണ്ടു അമ്മാവനും പിന്നെ കൂടെ ബാക്കി എല്ലാവരും ചിരിക്കാന്‍ തുടങ്ങി. .. വാര്‍ണീഷും  പിടിച്ചു നിന്ന വിപി  ഉറക്കെ ചിരിച്ചു കൊണ്ട്നി രത്തി  പൊട്ടിച്ചിരി സ്മിലികള്‍  സ്ഥാപിച്ചു തുടങ്ങി...
എല്ലാവരും ചിരി നിര്‍ത്തിയിട്ടും....കുനിഞ്ഞു കിടന്നു ചിരി സ്മിലിയ്കള്‍  സ്ഥാപിച്ചു ഭീകരാവസ്ഥ തുടരുന്നതാരാണന്നു അറിയാന്‍  അമ്മാവന്‍ ചുറ്റും നോക്കി..:paru: . എളേപ്പന്‍ വിപിയുടെ കാലില്‍ ചവിട്ടി അപായ സിഗ്നല്‍ കൊടുത്തു., ... തല ഉയര്‍ത്തി നോക്കിയ വിപി വീണ്ടും കമിഴ്ന്നു കിടന്നു ...ചിരി സ്മൈലി നാട്ടിക്കൊണ്ടേ ഇരുന്നു ..
ലുട്ടു :  ആരാടാ ഈ കോട്ട്  മുക്രി ????
എളേപ്പന്‍ : എന്റെ പണിക്കാരനാ . .....ഇപ്പോള്‍ ഞാന്‍ അവന്റെ ചിരി നിര്തിക്കൊളാമേ... ഈ കരാര്‍ റദ്ധാക്കരുതെ . .
ലുട്ടു : വേണ്ടാ ....അവന് ഞാന്‍പണി കൊടുക്കാം...:paru: . പിടിച്ചു കെട്ടി അവനെ ആ കരിഓയിലില്‍ മുക്കി എടുക്കടാ .....
പണിക്കാര്‍ അക്ഷരം പ്രതി അനുസരിക്കുന്നു .. ..
കരി ഓയിലില്‍ മുങ്ങി നിവര്‍ന്ന  വിപിയുടെ പല്ല് കാക്ക തേങ്ങാപ്പൂളും കൊണ്ട് പോയ പോലെ പ്രകാശിക്കുമ്പോള്‍  ഇടവേള .....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Sep 12, 2013 7:45 am

Ammu wrote:
പാര്‍ട്ട്‌ -4

സീന്‍ -20

പരിസരം മറന്നു പൊട്ടിച്ചിരിച്ച ഭായ് , ഗനി എന്നിവരെ ലുട്ടുംമ്മാമ ഉഷക്കുട്ടിയുടെ മസ്കെറ്റില്‍ നിന്നും കൊണ്ടുവന്ന ഫാഹിയാന്‍ ഹ്യുയാന്സാന്ഗ് എന്നിവരുടെ കാലത്തോളം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ സാക്ഷ്യപ്പെടുത്തി സീല്‍ ചെയ്ത പെട്ടികളും , പിന്നെ ഒരു ലോഡ് മലയാളി ഹൌസ് അവലോകനങ്ങളും ചുമന്നു തമ്പുരാട്ടിയുടെ മുറിയില്‍ എത്തിക്കുവാന്‍ കല്‍പ്പിച്ചു ....

ഭായ് ; ഗനി ഭായ് .....വല്ലാത്ത ഒരു ജോലി ആയിപ്പോയല്ലോ.. . ഈ പെട്ടിയില്‍ പ്രണയ നൂലില്‍ പോസ്റ്റാന്‍ പര്യാപ്തമായ വല്ലതും കാണുമോ ആവോ??? പെട്ടിക്കു പകരം (ഉഷ ) കുട്ടിയെ ഈ തലയില്‍ വെച്ച് തന്നിരുന്നെങ്കില്‍....,. ......( താടി തടവാന്‍ ഒരുങ്ങുന്നു )
ഗനി: ഹോ ! വല്ലാത്ത ചതി ആയിപ്പോയി... "ഗനിപ്പയ്യൂര്‍ പ്രവാചകന്‍ " ആയി വിലസി നടന്ന എന്റെ ഒരു അവസ്ഥയെ !!! (ഹോ ! ഓര്‍ക്കുമ്പോള്‍ സഹിക്കാം ...പിന്നാ സഹിക്കാന്‍ വയ്യാത്തത് . .( വിതുമ്പിക്കൊണ്ട് പെട്ടിയും തലയില്‍ ഏന്തി വേച്ച് വേച്ച് മുറിയിലേക്ക് നീങ്ങുന്നു .... )
ഉഷ : തന്റെ മുറിയില്‍ എത്തിയപ്പോള്‍ ആണ് നാഴിക മണി എട്ടു തവണ മുഴങ്ങിയത് .ലോകത്ത് ഏതു കോണില്‍ ആയാലും ഈ സമയത്ത് മല്യാലി ഹൌസ് കാണുന്ന ശീലമുള്ള ഉഷ ആര്‍ത്തിയോടെ അവിടെ ഇരുന്ന ടി വി യുടെ സ്വിച്ചില്‍ ആഞ്ഞു ഹഗ്ഗി ... ( സ്വിച് കേടായ ആ ടി വി യില്‍ ആരു തൊട്ടാലും കറണ്ടടിക്കും എന്ന് ഏറെ നാളിന് ശേഷം എത്തിയ ഉഷയ്ക്ക് അറിയില്ലായിരുന്നു ) ...മുറിയിലേക്ക് പെട്ടിയും വട്ടിയുമായി എത്തിയ ഭായ് കാണുന്നത് ടി.വിയെ ഹഗ്ഗി സ്മൂച്ചി വിറച്ചു നില്‍ക്കുന്ന ഉഷയെ ആണ് ..
ഭായ് : യ്യോ !! ഇതെന്താ രാഹുല്‍ - റോസി ബാധയാണോ ഉഷയ്ക്ക് ??? ടി. വിയെ ഹഗ്ഗി സ്മൂച്ചുന്നത് ???
ഗനി : മല്യാലി ഹൌസ് ബാധ ആയിരിക്കും ഭായ് ....
ഭായ് : എന്നാണോ ഇനി തിങ്കള്‍ ബാധ കയറുന്നത് ( ആവേശത്താല്‍ താടി തടവുന്നു )
ഗനി : യ്യോ ! ഇത് ബാധ അല്ല...ബോധം പോയതാ.. ...ദാ കണ്ടില്ലേ ...കറന്റ് അടിച്ചിട്ട് നിന്ന് വിറക്കുന്നത് ....ഓളെ രക്ഷപെടുത്തു ഭായ് ...
ഭായ് : തലയില്‍ ഇരുന്ന മലയാളി ഹൌസ് അവലോകന കെട്ടിനാല്‍ ഉഷയുടെ ഹഗ്ഗിയ കൈക്കിട്ട്‌ സര്‍വ്വശക്തിയും സംഭരിച്ചു ആഞ്ഞടിച്ചു .. ..തെറിച്ചു വീണ ഉഷയുടെ ആകെ ഉണ്ടായിരുന്ന ബോധം കൂടി നഷ്ട്ടമായി...
ഗനി : യ്യോ....ആകെ കുഴപ്പമായല്ലോ . ..ഇനി എങ്ങിനെയാ ഒന്ന് ഉണര്‍ത്തുക .. .ആ ലുട്ടു എങ്ങാനും ഇപ്പോള്‍ വന്നാലുള്ള അവസ്ഥ !!
ഭായ് : വിഷമിക്കാതെ ഭായ് .. ...ഞാന്‍ എന്റെ പ്രണയ നൂലിലെ കുറച്ചു പ്രണയ ഗാനങ്ങളും വാചകങ്ങളും കാണാതെ ചൊല്ലാം... അപ്പോള്‍ ഉഷയ്ക്ക് ബോധം വന്നോളും ..
ഗനി : എങ്കില്‍ ഒരു കാലത്തും ബോധം വരില്ല.. :teasing: . ഒന്ന് മിണ്ടാതിരി ഭായ് .. .ന്‍ഘാ ..ഐഡിയ !! പ്രവചന സമ്മാനമായി കിട്ടിയ തന്റെ ഫോണില്‍ സേവ് ചെയ്തു വെച്ചിരുന്ന മലയാളി ഹൌസ് യൂ ട്യൂബ് ദൃശ്യങ്ങള്‍ ഗനി ഉച്ചത്തില്‍ വെയ്ക്കുന്നു .....
ഉഷ : പെട്ടന്ന് ഞെട്ടി കണ്ണ് തുറന്നു ഓവ്സം റിങ്ങാ നൃത്തം തുടങ്ങുന്നു .....
ഭായ് : തടിയും താടിയും മറന്നു കൂടെ നൃത്തം ചവിട്ടുന്നു . .ഗനിയോടായി...: ഭായ് നമുക്ക് ഒരു മാസം കഴിഞ്ഞു പോയാല്‍ മതി നാട്ടിലേക്ക് ...
ഗനി : ആദ്യ പ്രവചനത്തില്‍ മൊട്ട കിട്ടിയ മുഖഭാവത്തോടെ നില്‍ക്കുന്നു ..

സീന്‍ : 22:party:

എമ്മെച് പാലസിലെ പെയിന്റിംഗ് ജോലികള്‍ എളേപ്പന്റെ നേതൃത്വത്തില്‍ ഭംഗിയായി "കുളമായി "മുന്നേറുന്നു...
ഒരു വലിയ ക്രോക്കറി ഷെല്‍ഫും ചുമന്നു കൊണ്ട് വരികയാണ് ഗനി , വിപി , എളേപ്പന്‍ , പിന്നെ ഭായ് യും.... വിപിയുടെ കോട്ടു നിലത്തു കിടന്നു ഇഴയുന്നുമുണ്ട് ...
ഗനി : ഹോ ! നിര്ത്തൂ ...നിര്‍ത്തൂ.......അവന്റെ ഒരു കോട്ട്.. .. മനുഷ്യന് ഒരു ചുവടു വെക്കാന്‍ പറ്റുന്നില്ല , കാലില്‍ ആ കോട്ട് തട്ടിയിട്ട്‌..,..
വിപി: അപ്പോള്‍ എന്നെ സമ്മതിക്കണം. .. എന്തോരം കഷ്ട്ടപ്പെട്ടാ ഞാന്‍ ഈ കോട്ടും വലിച്ചു നടക്കുന്നതെന്ന് നീ ആലോചിച്ചിട്ടുണ്ടോ..
ഭായ് : ഇതൊന്നും അറിയുന്നതേ ഇല്ല... . മനസ്സില്‍ മുഴുവന്‍ കരണ്ടടിച്ചു ബോധമില്ലാതെ കിടന്ന ഉഷക്കുട്ടിയുടെ ക്ലോസ് അപ്പ് മോന്തായം ആണ് . ..."അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ " എന്ന നൂലിന് ഇപ്പോള്‍ ആണ് അര്‍ത്ഥവും ഓജസ്സും തേജസ്സും ഉണ്ടായത്... ."എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു" ...എന്ന ഒരു നൂല്‍ കൂടി ഇന്ന് കെട്ടണം...
എളെപ്പനും മറ്റു രണ്ടു പേരും കൂടി ഭായ് ക്രോക്കറി ഷെല്‍ഫിന്റെ ഒരു സൈഡില്‍ പിടിചിട്ടുന്ടെന്നുള്ള ധാരണയില്‍ ഷെല്‍ഫ് എടുത്തു ഉയര്‍ത്തുന്നു....പൊത്തോം....ടപ്പേ...ടമാര്‍ ...പടാര്‍ ...ധീം തരികിട തോം...ദേ കിടക്കുന്നു ഷെല്‍ഫ് ....നിലത്ത്...
ശബ്ദം കേട്ടു ലുട്ടുമ്മാമ കുന്തത്തില്‍ പാഞ്ഞു വരുന്നു ..... .
ലുട്ടുമ്മാമ : എന്താ ....എന്താ ...ന്ഘെ !! നശിപ്പിച്ചു...നശിപ്പിച്ചു ....
എളേപ്പന്‍ : അത് ഞങ്ങള്‍ ഈ അലമാരയും എടുത്തു കൊണ്ട് പോകുകയാരുന്നു ലുട്ടു ....
ലുട്ടുമ്മാമ : ന്ന്ഘെ !! എടുത്തു കൊണ്ട് പോകുക ആയിരുന്നെന്നോ?? എങ്ങോട്ട് ??
എളേപ്പന്‍ : പതിവ് ആനപ്പിണ്ട സ്മൈലി നിക്ഷേപിക്കുന്നു .....
ലുട്ടുംമ്മാമ : പതിവ് ഉരുളല്‍ നടത്താതെ കാര്യം പറയെടോ അണ്ണാ ...
എളേപ്പന്‍ : അല്ല ലുട്ടു .ഞങ്ങള്‍ എടുത്തോണ്ട് വരിക ആയിരുന്നു ...അപ്പോളാ താഴെ വീണത്‌ ...
ലുട്ടുമ്മാമ : കര്‍ത്താവേ.... ഇരുനൂറു വര്ഷം പഴക്കമുള്ള അലമാര ആയിരുന്നു. . ( വിതുമ്പുന്നു ...വിറയ്ക്കുന്നു ...വികാരാധീനനാകുന്നു ..)
എളേപ്പന്‍ : ആഹാ....പഴയ അലമാര ആയിരുന്നല്ലേ.. .ഞാന്‍ ഓര്‍ത്തു പുതിയതാണെന്ന് whistle ...ഹോ ! ഇപ്പോള്‍ ആണ് സമാധാനമായത് . ....ചുമ്മാതല്ല അതിന്റെ "മെമ്മറി വിത്ത്‌ മിറര്‍ "ഒക്കെ ഇങ്ങിനെ തവിട് പൊടിയായത് .. ;)
ലുട്ടുമ്മാമ : (ക്രുദ്ധനായി.. .) ഹോ! ഇവനെ ഒക്കെ പണിക്കു വിളിച്ച എന്നെ വേണം തല്ലാന്‍...,, സുന്ദരേശാ.....എടാ സുന്ദരെശാ......... .
സുന്ദരന്‍ : മതില് ചാടി ഓടി വരുന്നു.. ..കൈയില്‍ ഒരു നമസ്കാര ബോര്‍ഡും ഉണ്ട് ...എന്നെ വിളിച്ചോലൂ??
ലുട്ടുമ്മാമ : അണ്ണാ ...സുന്ദരേശാ......ഇവന്മാര്‍ ഇവിടെ പൊട്ടിക്കുന്ന സാമാനങ്ങളുടെ കണക്കു എഴുതി വെച്ചേക്കണം... . പോകുമ്പോള്‍ കണക്കു തീര്‍ക്കണം നമുക്ക് . ..ന്‍ഘാ !!

സീന്‍ 23

എളേപ്പന്‍:,: മൂന്നു പേരും കൂടി എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ.. ..നിങ്ങള്‍ ഇനി ഇവിടെ ഒന്നും ചെയ്യണ്ടാ .പോയി മുകളിലത്തെ നിലയിലെ ബിനു തമ്പുരാന്റെ പാര്‍പ്പിട നൂലില്‍ കുറച്ചു സ്മിലികള്‍ തറച്ചു വെയ്ക്ക് ....
ഗനിയും വിപിയും മുകളിലേക്ക് പോകുന്നു ...
എളേപ്പന്‍ : (ഗനിയോടായി ...) നീ എവിടെ പോകുന്നു...ഇവിടെ വാ.. .( കേട്ടു വിപി ചുറ്റികയുമായി തിരിച്ചു വരുന്നു ..
: നീ എങ്ങോട്ടാ....നീ പോ...പോയി തറ!!!
വിപി : ഏതൊക്കെ സ്മിലെയ്കള്‍ തറയ്ക്കണം...??;)
എളേപ്പന്‍ : നീ തറക്കുന്നതൊക്കെ തറ ആയിരിക്കും. ..പോയി തറ ( സഹികെട്ട് അലറുന്നു ) മുകളിലേക്ക് പോയ വിപി ആലിംഗനസ്മൈലി എടുത്തു ഭിത്തിയില്‍ ആഞ്ഞു തറച്ചു . ..കൈയില്‍ നിന്ന്നും വഴുതിയ ചുറ്റിക നേരെ നിപതിച്ചത് താഴെ നിന്ന എളേപ്പന്റെ നെറുകയില്‍ ...എളേപ്പന്‍ നക്ഷത്രം എണ്ണുന്ന സ്മിലികള്‍ ക്ലിക്കി ക്ലിക്കി ക്ലിക്കി.. ..വട്ടം ചുറ്റി നിലത്തു സ്മൂച്ചി ...............



Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Thu Sep 12, 2013 4:11 pm

Ammu wrote:
പാര്‍ട്ട്‌ -5

സീന്‍ - 26
എളേപ്പന്റെ വസതി.... ഒരു മുറിയില്‍ ഉറങ്ങാന്‍ കിടക്കുകയാണ് എളെപ്പനും അനന്തരവന്‍ ഖത്തറാപറമ്പില്‍ വിപിയും. ..ഉറങ്ങിക്കിടക്കുംബോഴും കോട്ട് മാറ്റിയിട്ടില്ല വിപി...
ചുമരിലെ മണി പന്ത്രണ്ടു അടിച്ചു ...എന്തോ ശബ്ദം കേട്ടു എളേപ്പന്‍ പെട്ടന്ന് കണ്ണ് തുറന്നു .... (ചുറ്റിക തലയില്‍ വീണതില്‍ പിന്നെ എളെപ്പന് ആകെ ഒരു അസ്കിതയാ .. ...ചിലപ്പോള്‍ പെട്ടന്ന് നിലത്തു വീണു ഉരുണ്ടു ചിരിക്കുന്ന സ്മിലിയ്കളില്‍ ക്ലിക്കിക്കൊണ്ടേ ഇരിക്കും.. ചില നേരത്ത് ഫണ്ണി നൂലില്‍ പോയി ഒറ്റയ്ക്ക് ഇരുന്നു പോസ്റ്റും.... ) നോക്കിയപ്പോള്‍ വിപി ഒരു തലയിണയും കെട്ടിപ്പിടിച്ചു തലയിണ സ്വപ്നം കണ്ടു എന്തൊക്കെയോ ചിരിച്ചു കൊണ്ട് പുലംബുന്നു. ..അല്പം ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി തലേന്ന് കണ്ട എം .എച് ഹാന്ഗ് ഓവര്‍ തന്നെയാണ് എന്ന്..
വിപി : (മുഖം രാഹുല്‍ ലേഡീസിനെ കണ്ട മാതിരി തിളങ്ങി സൃങ്ങരിച്ച ഭാവം ) തിങ്കൂ....ഇങ്കെ പക്കത് വാടീ ...ഇത് നാന്‍ താന്‍ ഉങ്കള്‍ വിപിഅണ്ണാച്ചി... :spinhug: . ടെലഫോണ്‍ മണി പോലെ ബീപ് ...ബീപ് ...ശൊല്ലി ...നീങ് എന്‍ ഉള്ളത്തില്‍ ഹഗ്ഗിയിട്ടിരുപ്പെന്‍ .. ...പക്കത് വാടീ ....കൊന്ജം സ്മൂച്ചി ഹഗ്ഗി വാടീ .....ഉമ്മാആഅ... :spinhug:
എളേപ്പന്‍ ഞെട്ടി തരിച്ചു കോപത്താല്‍ വിറച്ചു വിപിയുടെ പിന്നാമ്പുറം നോക്കി ആഞ്ഞൊരു ചവിട്ടു കൊടുത്തു.. . ഉമ്മാആആഅ എന്ന് പറയാന്‍ ആഞ്ഞ വിപി വേദനയാല്‍ അമ്മോഓഓഓഓ എന്ന് നിലവിളിച്ചു കട്ടിലില്‍ നിന്നും നിലത്തേയ്ക്ക് നിപതിച്ചു ...
വിപി : അയ്യോ....ഞങ്ങള് എരുമേലിയിലെ കൊക്കയില്‍ വീണേ . ....എരുമേലിയിലെ കൊക്കയില്‍ വീണേ.....
എളേപ്പന്‍ : കാറാതെടാ എരുമേ(ലീ) .... ...അല്ലാ ....ആരാടാ ....ഈ ഞങ്ങള്‍ ??
വിപി : (കണ്ണ് തുറന്നു ചുറ്റും നോക്കി ...ചമ്മിയ ചിരിയാല്‍ ) ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും പിന്നെ...സ്വപ്നത്തിലെ ഞാനും... hi..hi..
എളേപ്പന്‍ : മിണ്ടാതെ കിടന്നു ഉറങ്ങാന്‍ നോക്കെടാ... ചുമ്മാ എം .എച്ചും കണ്ടു ഓരോ സ്വപ്നവും കണ്ടു ബാക്കി ഉള്ളവരുടെ ഉറക്കം കളഞ്ഞോളും . ..ഹ്മ്മം (ഇവിടെ കിടന്നു ഉറങ്ങിയ ഞാന്‍ ഇതുവരെ തിങ്കളിനെയും കണ്ടില്ല എരുമേലിയിലും പോയില്ല ..അവളുമായി കൊക്കയിലും വീണില്ല (നഷ്ട്ടബോധത്തോടെ വിതുമ്പുന്നു )

സീന്‍ - 27

ഭായ് - ഗനി ടെ മുറി : ഭായ് യുടെ മനസ്സ് മുഴുവന്‍ ഉഷക്കുട്ടിയുമായി ചേര്‍ന്ന് പകല്‍ നടത്തിയ ഓവ്സം നൃത്തം ആണ്.. .. മച്ചിലേക്ക് നോക്കി മലര്ന്ന്നു കിടന്നു ഭായ് മിന്നുവിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ കാണാതെ പഠിച്ചത് ഉരുവിടുന്നു . ...."അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ " പാടാന്‍ ശ്രമിച്ചു നോക്കുന്നു. .. ലിറിക്സ് മറന്നു പോയ ഭായ് : (ആത്മഗതം ) നാളെ രാവിലെ തന്നെ ഞാന്‍ സ്ഥാപിച്ച ലിറിക്സ് റിക്വയെര്‍ഡ്‌ നൂലില്‍ പോയി ഈ പാട്ടിന്റെ ബാക്കി വരികള്‍ ചോദിക്കണം... . കിട്ടാതിരിക്കില്ല..... ആവശ്യം വരും.. ഹ്മം...
ഗനി : മിണ്ടാതെ കിടന്നു ഉറങ്ങു ഭായ് ....
ഭായ് : പില്ലോ സ്വപ്നങ്ങളിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു .... കൂയി .....kooiii.....kooiiiiii........ഞെട്ടി ഉണര്‍ന്നു . ...ആരാ ഈ നേരത്ത്?? ഓ ! നമ്മുടെ ഭാമ പെങ്ങള്‍ ആയിരിക്കും. .. അതാണ്‌ ഈ kooiiiiiiറിംഗ് ടോണ്‍........ ...മനുഷ്യന്‍ ഉറക്കം പിടിച്ചു കഴിയുമ്പോള്‍ ആണ് അവളുടെ ഒരു കൂൂഈൗ ... . നാളെ ആവട്ടെ .....ഉറക്കം വരുന്നു.. . എന്റെ ഉഷക്കുട്ടി എങ്ങാനും ആയിരിക്കുമോ എന്നോര്‍ത്താ ചാടി എഴുന്നെറ്റത് ... .. ഓണസ്മരണകളില്‍ മുഴുകി ഉറക്കത്തിലേയ്ക്കു ഊഞ്ഞാല്‍ ആടി ഓവ്സം പുളി ഇല സ്വപ്‌നങ്ങള്‍ കടിച്ചെടുക്കുന്നു....
ഗനി യുടെ പ്രവചന സമ്മാനം കിട്ടിയ പുതിയ ഐ .(പി എല്‍ ) പാഡില്‍ പെട്ടന്ന് കൂഈൗൗ.......കോഈഇ .....കോഈ ഈഈ ....മുഴങ്ങുന്നു ... ...( ഭായ് യുടെ പെങ്ങള്‍ ഭാമ ( ആകെ ഒരു "ഭാ !! "മയം .. ...ഗനിയുമായി രഹസ്യമായി പ്രണയ നൂലില്‍ പോസ്ടാറുണ്ട് ... .....പോസ്റ്റി ...പോസ്റ്റി...പോസ്റ്റി....ഇരുവരും തമ്മില്‍ ഇപ്പോള്‍ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ബന്ധമായി " ) ഗനി....വെപ്രാളത്തില്‍ പേടിയോടെ ഭായ് യേ നോക്കുന്നു ....
ഗനി : .ഭാഗ്യം ഉഷക്കുട്ടിയുമായുള്ള ഊഞ്ഞാല്‍ സ്വപ്നങ്ങളില്‍ ആണ് .... .. ഊഞ്ഞാലില്‍ നിന്നും ചാണകക്കുഴിയില്‍ വീഴാതിരുന്നാല്‍ മതിയാരുന്നു ... (ആത്മഗതം. )
ഫോണ്‍ എടുക്കുന്നു...ഹല്ലോ ...ഭാമേ... ഇത് ഞാനാ ...നിന്റെ ഗനിചായന്‍ .....
ഭാമ : കൂഈൗൗ...കൂയീഈ ....
ഗനി : ദേഷ്യത്തില്‍....., , ഈ പെണ്ണിന് കൂഈൗൗ എന്ന് കൂവി വിളിക്കാതെ രണ്ടു ചക്കര വര്‍ത്തമാനം പറഞ്ഞാല്‍ എന്താ..:teasing: .. പാതിരാത്രി വിളിച്ചു ഉണര്തിയിട്ടു ഓളുടെ ഒരു കൂഇ ഈഇ
ഭാമ : പിണങ്ങാതെ ഗനിച്ചായാ..:spinhug: .. കൂവി വിളിച്ചു ശീലമായിപ്പോയി....
ഭായ് : കണ്ണ് തുറന്നു ചുറ്റും നോക്കുന്നു.. മുഖത്ത് പാവയ്ക്കാ തിന്ന കയ്പ്പ് ...
ഗനി : ( പതുങ്ങിയ ശബ്ദത്തില്‍..,, നിന്റെ ഏട്ടന്‍ ഉണര്‍ന്നു,... നാളെ വിളിക്കാമേ...ബൈ .. .) ഭായിയെ നോക്കി....: എന്ത് പറ്റി മുഖത്ത് കയ്പ്പ്...;) .ഊഞ്ഞാലില്‍ ആടി പുലി ഇലയ്ക്ക് പകരം പാവല്‍ ഇലയാണോ രണ്ടാളും കൂടി കടിച്ചെടുത്തത്‌??
ഭായ് :
ഗനി കട്ടിലിലേക്ക് മെല്ലെ ചായുന്നു.. .. മനസ്സ് ഭാമയിലേക്ക് ഊഞ്ഞാല്‍ ആടുന്നു... . ഫ്ലാഷ് ബാക്ക് .....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Mon Sep 23, 2013 1:27 pm

Ammu wrote:
ഫ്രണ്ട് സ് -അവസാന ഭാഗം

ഗനിയുടെ ചിന്തകള്‍ ഭൂതകാലത്തിലേയ്ക്ക് ഊളിയിടുന്നു .. ...ചിന്തകള്‍ "ഭൂത"കാലം ആയതിനാല്‍ ചിന്തയില്‍ ഭാമ ആണെന്ന് വ്യക്തം ...ഭൂതത്തെ കണ്ടമാതിരിയുള്ള മോന്തായം ....
<<<<<<<<<<<<<<<<<<< #################### >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

വേര്‍പിരിയാത്ത ത്രിമൂര്‍ത്തികള്‍ ഫോറം ഗേറ്റില്‍ സൊറ പറഞ്ഞു നില്‍ക്കുന്നു .. .പെട്ടന്നതാ ഡി ഫോര്‍ ദുബൈക്കുള്ള ഫ്ലൈറ്റ് കാത്തു കുറച്ചു ഉമ്പിടി &കോ. " മ്മടെ തൃശൂര്‍ " ഭാഗത്ത്‌ നില്‍ക്കുന്നു .. ..ഭായ് താടി തടവി അങ്ങോട്ട്‌ മതില്‍ ചാടാന്‍ ഒരുങ്ങുന്നു ....
ഗനി : ഭായ് ഇതെങ്ങോട്ടാ ?? ഇവിടെ മര്യാദയ്ക്ക് നില്‍ക്ക്....
വിപി : അതിനെന്താ ഗനി..;) .. അവരെല്ലാം ഭായ് യേ നോക്കി ആവേശത്തോടെ ചിരിക്കുന്നത് കണ്ടോ??? ധൈര്യമായി ചാടു ഭായ്
ഭായ് : എന്ത് പറഞ്ഞു ചാടണം അവരുടെ അടുത്തേയ്ക്ക് ??
വിപി : പതിവ് പ്രണയ നമസ്കാര സ്മൈലി തന്നെ നാട്ടി ചാടിയ്ക്കോ ഭായ് ..
ഗനി : രണ്ടും കൂടി ഇന്നെന്തെങ്കിലും ഒപ്പിയ്ക്കും. .. ഞാന്‍ പോയി ക്രിക്കട്റ്റ് പ്രവചിയ്ക്കട്ടെ ... എന്റെ മോം : ഭാമ

ഭായ് : ഹല്ലോ ....നമസ്കാരം ...
ഉമ്ബിടിയും കൂട്ടരും :നമസ്കാരം ..
ഭായ് : ഇതെങ്ങോട്ടാ ???:spinhug:
ഉമ്പിടി : കോളേജിലെക്ക് ???അല്ലാതെങ്ങോട്ടാ ???
ഭായ് : (താടി മാന്തിക്കൊണ്ട് ) അയ്യേ...എന്നും കോളേജില്‍ അല്ലെ പോകുന്നത് ;) ..ഇന്ന് നമുക്ക് പ്രണയ ത്രെഡില്‍ പോയി അല്‍പ്പസമയം മിന്നുവിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ വായിച്ചു ചിന്തയിലും ചിരിയിലും മുഴുകിയാലോ??? ജസ്റ്റ് ഫോര്‍ a ഹൊറര്‍..... എന്ത് പറയുന്നു ?? അന്താര്‍ല്മാവിന്റെ അഗാധതയില്‍ നിന്നും ആറാമത്തെ അലാറം അടിയ്ക്കുമ്പോള്‍ അലയടിച്ചുയരുന്നതാണ് അഗാധപ്രണയം ...ആഹാഹാ...whistle whistle
ഉമ്പിടി : ആകെ ഒരു ആ മയം ആണല്ലോ.. . മിക്കവാറും "എന്റെ പ്രാന്തിന്‍ " നൂലില്‍ ഇങ്ങേരെ ബന്ധിയ്ക്കണം എന്ന് തോന്നുന്നു . .. അതിരിയ്ക്കട്ടെ ...ഷംഷീര്‍ ഭായ് അല്ലെ?? :
ഭായ് : (ഞെട്ടിത്തരിച്ചു പരുമ്മിക്കൊണ്ട് ) ഹെന്നെ .....ഹെങ്ങിനെ അറിയാം???
ഉമ്പിടി : ഭാമെടെ വയോജന ക്ലാസില്‍ കൂടെ പഠിയ്ക്കുന്ന കൂട്ടുകാരികളാ ഞങ്ങള്‍ ഒക്കെ
ഭായ് : നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനാകുന്നു .......
ഗനി : ന്ഘെ ...അവിടെ നിന്ന ഭായ് എവിടെ പോയി??
വിപി : അവളുമാര്‍ക്ക് വേണ്ടി " എന്നോടിഷ്ട്ടം കൂടാമോ ?" നൂല്‍ തുടങ്ങാന്‍ പോയതായിരിക്കും.. . ഞാനും പോയി " പ്ര ഫോര്‍ പ്രണയം നൂല്‍ ഒരെണ്ണം കെട്ടട്ടെ .."
ഉമ്ബിടി : പ്ര ഫോര്‍ പ്രാന്ത് നൂല്‍ ഒരെണ്ണം വേണ്ടി വരും മിക്കവാറും ..ഹ്മം

സീന്‍ - 47

കോപാവിഷ്ട്ടയായ ഭാമ കൂയി എന്നലറി പാഞ്ഞു വന്നു കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിയുന്നു . ....പാര്‍പ്പിട ത്രെഡില്‍ പോസ്ടുവാന്‍ വെച്ചിരുന്ന അടുക്കളയുടെ പടം എടുത്തു അടുപ്പില്‍ എറിയുന്നു .. ..എന്നിട്ടും കലി തീരാതെ നോക്കുമ്പോള്‍ പ്രണയ നൂലില്‍ ഭായ് താടിയും തടവി മതില്‍ ചാടുവാന്‍ തക്കം പാര്‍ക്കുന്ന ഒരു പടം കണ്ടത്...
ഭാമ : ഹയ്യടാ .. നോട്ടം കണ്ടില്ലേ.. . പ്രണയ രമണന്‍ ആണെന്നാ വിചാരം...
ആ ഫോട്ടോയില്‍ പാറൂട്ടിയില്‍ നിന്നും വട്ടിപ്പലിശയ്ക്ക് വാങ്ങിയ മാരക സ്മൈലികള്‍ ആഞ്ഞു ക്ലിക്കുന്നു.. . എന്നിട്ടും ദേഷ്യം തീരാതെ ഭായ് യുടെ ഫോട്ടോ താടി സഹിതം വലിച്ചു പുറത്തേയ്ക്ക് ആഞ്ഞെറിയുന്നു .....അത് ചെന്ന് വീണത്‌ മൂവര്‍ സംഘത്തിന്റെ മുന്നിലേയ്ക്ക്... സംഗതി പന്തിയല്ലാന്നു മനസ്സിലായ ഭായ് യും ഗനിയും മെഗാ പ്രവചനത്തില്‍ മൊട്ട കിട്ടിയവരെ പോലെ പ്രാണനും കൊണ്ട് ലോഗ് ഔട്ട്‌ ചെയ്തു ഗേറ്റിനു വെളിയില്‍ ഗെസ്റ്റ് മുഖം മൂടിയും അണിഞ്ഞു പമ്മി ഇരിയ്ക്കുന്നു . ..കൂട്ടുകാരെ രക്ഷിയ്ക്കാനായി ഖത്തര്‍ പറമ്പന്‍ ധൈര്യം സംഭരിച്ചു സംഭാരവും കുടിച്ചു അകത്തേയ്ക്ക് ചെല്ലുന്നു ..
ഭാമ : കൂയി... ...എന്ത്യേ ....വാനര സംഘത്തിലെ ഇതര പ്രജകള്‍ ??
വിപി : ആര് ?? ഭായ് യും ഗനിയുമാണോ?? അവര്‍ നിരപരാധികളാ
ഭാമ : അപ്പോള്‍ വിപിയോ??:teasing:
വിപി : (കോട്ട് കൊട്ടിക്കൊണ്ട് ) ഞാന്‍ പണ്ടെ നിരപരാധി ആണല്ലോ...
ഭാമ : ഭായ് യേട്ടന് ഞാന്‍ വെച്ചിട്ടുണ്ട് ...എന്റെ കൂട്ടുകാരികളോട് എന്തൊക്കെ വേണ്ടാതീനമാണ്‌ പറഞ്ഞത് ...ഹ്മം
വിപി : ഹയ്യോ !! ആ യൂക്കെക്കാരിയും കൂട്ടരും ഭാമയുടെ കൂട്ടുകാരികള്‍ ആണോ?? അവര്‍ ശരിയല്ല ..തീരെ ശരിയല്ല...
ഭാമ : (സംശയിച്ചു കൊണ്ട് ) അതെന്താ ...??
വിപി : അവര്‍ നമ്മുടെ ഗനിയോടു പറയുന്നു ..."അരികില്‍ നീ ഉണ്ട ആയിരുന്നെങ്കില്‍" എന്ന് . ...ഒപ്പം അടുത്ത ഐ പി എലില്‍ പ്രവചിയ്ക്കാന്‍ ഹെല്പ്പും ചോദിച്ചു . ..ഗനിയായത് കൊണ്ട് ഒന്നും സംഭവിച്ചില്ല...ഞാനോ ഭായ് യൊ ആയിരുന്നെങ്കില്‍ എപ്പം കരണം പുകഞ്ഞു കരണം മറിഞ്ഞു പ്രണയ ത്രെഡില്‍ എത്തി എന്ന് ചോയ്ച്ചാല്‍ മതി... ഭായ് , വിപി നിരപരാധികള്‍ ആണ് ...ദാറ്റസ് ഓള്‍ യുവര്‍ ഓണര്‍....,,
ഭാമ : ചിന്താക്കുഴപ്പത്തില്‍ ലോഗ് ഔട്ട്‌ ചെയ്തോടുന്നു ...

അവസാന രംഗം :

മനസ്സിലാമനസ്സോടെ ഉഷക്കുട്ടിയെ വരിയ്ക്കേണ്ടി വന്ന രാത്രിയില്‍ ഭായ് ചിന്താ നിമഗ്നനായി പ്രണയ നൂലില്‍ ഉലാത്തുന്നു . .തികഞ്ഞ എമ്മെച് ആരാധികയായ ഉഷക്കുട്ടി "തിങ്കള്‍ " ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടുപ്പും അണിഞ്ഞു ഭായ് യുടെ മുന്നില്‍ വ്രീളാ വിവശയായി നാനോ ഷൂട്ടില്‍ നീന പോസ് ചെയ്തത് പോലെ നില്‍ക്കുന്നു . ..ഭായ് മൈന്‍ഡ് ചെയ്യ്ന്നില്ല.. . സര്‍വ്വ ശക്തിയും സംഭരിച്ചു ഉഷ " കര്‍ണ്ണ കഠോര രാഗത്തില്‍ " ഒരു കീര്‍ത്തനം എടുത്തു അലക്കുവാന്‍ ആരംഭിച്ചു ...

ശിവമല്ലിപ്പൂവേ ഇന്നെന്തേ കോപം
കുളിരോലും ഭായ് ഇനിയെന്തെ മൌനം
കണിമാവില്‍ കൊമ്പിന്‍ മേലെ ....
കുടയോളം "തിങ്കള്‍ " പൂത്തൂ
കന്മദം പൂക്കും നേരമായ്
മന്മഥന്‍ പാടും നേരമായ്... (ശിവമല്ലി പൂവേ ...)
ഭായ് ഫ്ലാറ്റ് ....സിനിമ ക്ലോസ് .. ..ശുംഭം ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Sep 24, 2013 6:32 pm

Ammu wrote:
ഉടന്‍ ആരഭിയ്ക്കുന്നു .......തട്ടിന്‍പുറം ഫിലിംസിന് വേണ്ടി അഭിജിത്ത് അണിയിചോരുക്കുന്ന പുതിയ ചലച്ചിത്ര കാവ്യം : (ഫോറത്തില്‍ ) സന്മനസ്സുള്ളവര്‍ക്ക് സമാധാനം

അഭിനേതാക്കള്‍

കാറ്റ് (മോഹന്‍ലാല്‍ )ഗോപാലകൃഷ്ണപണിക്കര്‍
അഭിജിത്ത് (തിലകന്‍ ) – ദാമോദരന്‍
സുന്ദര്‍ (ശ്രീനിവാസന്‍ ) – സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍
നെട്ടൂരാന്‍ (ശങ്കരാടി )– അഡ്വകേറ്റ് പി. ശങ്കരന്‍ നായര്‍
മൈക്ക് (മാമ്മുക്കോയ ) – ഉമ്മര്‍
രോഹിതന്‍ (യദുകൃഷ്ണന്‍) – മോനുക്കുട്ടന്‍

മിന്നൂസ് (കാര്‍ത്തിക ) – മീര minnu
ഉഷ v .ഗോപാല്‍ (കെ.പി.എ.സി. ലളിത) – കാര്‍ത്ത്യായനി
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Sep 24, 2013 6:33 pm

Ammu wrote:
ഫോറത്തില്‍ സന്മ്മനസ്സുള്ളവര്‍ക്ക് സമാധാനം -പാര്‍ട്ട്‌ -1


സംഗമഗ്രാമത്തിലെ പുരാതനമായി പുരാവസ്തുവായ പാട്ടത്തില്‍ (PTA ) തറവാട്ടിലെ മൂത്ത സന്തതിയാണ് കാറ്റുകൃഷ്ണപ്പണിക്കര്‍ അഥവാ കെ കെ പി . ..തറവാട്ടു സ്വത്തു മുഴുവന്‍ യൂ ട്യൂബില്‍ നിക്ഷേപിച്ചു ഒടുവില്‍ ജപ്തി നോട്ടീസ് എം പി 3 ആയി എത്തിയപ്പോള്‍ ആണ് തനിക്കു പറ്റിപ്പോയ കൈയബദ്ധം തിരിച്ചറിഞ്ഞത് . ...ഗത്യന്തരം ഇല്ലാതെ തറവാട്ടു സ്വത്തു വിറ്റിട്ടു സിറ്റിയില്‍ ഉള്ള പണ്ടെങ്ങോ അച്ഛന്‍ വാങ്ങി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്കു താമസം മാറുവാന്‍ തീരുമാനിച്ചു . ...പക്ഷെ ആ വീട്ടില്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളായി താമസിച്ചു പോരുന്ന ഉഷയമ്മയും മക്കള്‍ മിന്നൂസ് , പാറൂട്ടി , പിന്നെ സിനിമാ ഭ്രാന്തനായ രോഹിതനും അടങ്ങുന്ന കുടുംബത്തെ കുടിയൊഴിപ്പിയ്ക്കുക എന്ന അത്യന്തം ദുഷ്ക്കരമായ ദൌത്യ നിര്വ്വഹണത്തിനായി കാറ്റുപണിക്കര്‍ കാലന്‍ കുടയും കൈയില്‍ എം പി 3 ഗാനശേഖരവുമായി സിറ്റി യിലേയ്ക്കു കുതിക്കുന്നു . ..പോകുന്ന വഴിയില്‍ ഒക്കെ ഇന്ന് കേട്ട പാട്ടുകള്‍ പോസ്ടുന്നുമുണ്ട് ...

സീന്‍ -5

ഉഷയമ്മ വഴിയില്‍ നിന്ന് കച്ചോടക്കാരന്റെ കൈയില്‍ നിന്നും "തൂലിക "വാങ്ങുന്നു ....അടുത്ത് അയല്‍വാസി ആയ അനുവമ്മയും നില്‍പ്പുണ്ട് .....
ഉഷയമ്മ : ഹോ !! തൂലികയുടെ വില പോയ ഒരു പോക്കെ. ...നമ്മള്‍ പാവം കവയത്രികള്‍ക്ക് ഒരു വിലാപ കാവ്യം എഴുതാന്‍ പോലും ആവില്ലന്നായി . ..ശിവ ! ശിവ !!
അനുവമ്മ : ശരിയാ ...ഉഷേടത്തിയേ.. .. ഇനി വല്ല വായനശാലയിലെയും പി ഡി എഫ് വായിച്ചു വിശപ്പ്‌ അടക്കുകയെ നിവൃത്തി ഉള്ളൂ ..
ഉഷയമ്മ : ശരിയാ .. .പക്ഷെ ..പ്രണയ കാവ്യം ഒക്കെ മനസ്സ് നിറഞ്ഞു കവിയുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും അനുവമ്മേ...
അനുവമ്മ : ഉഷേടത്തി ഒരു കാര്യം ചെയ്യ് ആ താടി ഇക്കായുടെ എന്റെ പ്രണയത്തിന്‍ നൂലില്‍ പോയി ഇടയ്ക്കിടയ്ക്ക് മതില് ചാടൂ ..കുറച്ചു ആശ്വാസം കിട്ടും
പോസ്റ്മാന്‍ : ഉഷ . വി .ജി .ഓ. പാലിന് ഒരു പി എം ഉണ്ട്
അനുവമ്മ : ന്ഘെ ...ഉഷേടതിയുടെ പേര് ഇങ്ങിനെയാണോ??
ഉഷയമ്മ : അല്ല /....ആരായിപ്പോ എനിക്ക് പി എം അയക്കാന്‍...
അനുവമ്മ : ഡല്‍ഹിയില്‍ ഉള്ള ആങ്ങള അഭിയണ്ണന്‍ ആകുമോ ഏടത്തീ???
ഉഷയമ്മ : ഹേയ് , അണ്ണന്‍ അല്ല.. . അണ്ണന്റെ കത്തില്‍ മുഴുവന്‍ അക്ഷര തെറ്റായിരിക്കും.. .. ഇത് പിശകില്ലാത്ത പി എം ആണല്ലോ .. .. ഏതായാലും ഇന്‍ ബോക്സില്‍ ക്ലിക്കി നോക്കട്ടെ ...പേര് അറിയാമല്ലോ..
പി എം വായിക്കാന്‍ തുടങ്ങിയ ഉഷയമ്മയുടെ മോന്തായം സോജനെ കണ്ട നീനയുടെ മോന്തായം മാതിരി ചുളുങ്ങുന്നു ...
അനുവമ്മ : എന്താ കാര്യം ഉഷേടതീ .. ...അയച്ച പ്രണയ ലേഖന കവിതകള്‍ വല്ലതും റിജെക്ട്ടായോ ???
ഉഷയമ്മ : അതല്ല ....അതല്ല... ഞങ്ങള്‍ താമസിയ്ക്കുന്ന പാര്‍പ്പിട നൂലില്‍ നിന്നും ഞങ്ങള്‍ ഇറങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു ഹൌസ് ഓണര്‍ കാറ്റ് പണിക്കര്‍ അയച്ച പി എം ആണിത്... . ഇനി ഞങ്ങള്‍ എന്ത് ചെയ്യുമോ???
ഉഷയമ്മയുടെ കരച്ചില്‍ കേട്ടു അയല്‍വാസികള്‍ എത്തിനോക്കുന്നു .. ..അടുത്ത വീട്ടിലെ മിറ്റത് നിന്ന് കൊച്ചിന്‍ നൂലില്‍ പടങ്ങള്‍ ഉണങ്ങാനിടുകയാണ് അനുവമ്മയുടെ കേട്ട്ട്യോന്‍ മൈക്ക് . ... ഈ ബഹളവും നിലവിളിയും ഒന്നും മൂപ്പരെ ബാധിച്ചിട്ടേയില്ല ...ഓരോരോ പടങ്ങള്‍ ആയി നിര്‍വ്വികാരനായി പോസ്ടിക്കൊന്ടെയിരിക്കുന്നു ...
അനുവമ്മ : ദേ , മനുഷ്യാ ..ഇങ്ങോട്ടൊന്നു ഓടി വന്നെ...
മൈക്ക് : എന്താ ...എന്താ .. .എന്റെ ആധാര്‍ കാര്‍ഡ് വന്നോ??? അതോ ആരെങ്കിലും ക്വിസ്സില്‍ ശരിയുത്തരം പറഞ്ഞോ???
അനുവമ്മ :.. എന്നെക്കൊണ്ട് മറുഭാഷയില്‍ കവിത എഴുതിക്കും ഇതിയാന്‍ ..ഹ്മം

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Sep 24, 2013 6:34 pm

Ammu wrote:
പാര്‍ട്ട്‌ -2

സീന്‍ - 7

പ്രഭാതം . ...ജെ സി .ബി മാതൃകയില്‍ മനോഹരമായി പണികഴിപ്പിച്ച ഒതുങ്ങിയ വീട്.minnu ..അവിടെയാണ് നമ്മുടെ നായിക മിന്നൂസ് വസിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ... ;) പൂജാമുറിയില്‍ ഉഷാമ്മ എമ്മെച് മന്ത്രം ജപിച്ചു മയങ്ങുന്നു ..അടുക്കളയില്‍ തകൃതിയായ പാചകത്തില്‍ ആണ് മിന്നൂസ് . .ഇടയ്ക്കിടയ്ക്ക് ചപ്പാത്തി പരത്തുന്ന കോലും പിന്നെ അടുക്കളയുടെ മൂലയില്‍ ഉള്ള അരകല്ലിന്‍ പിള്ളയും എടുത്തു എക്സര്‍സൈസും ചെയ്യുന്നുണ്ട് .. ..തനിയെ ജോലിയും എക്സര്‍ സൈസും എടുത്തു മടുത്ത മിന്നു പുറത്തേയ്ക്ക് നോക്കി അമറി വിളിച്ചു ....ഡാ...രാഹൂട്ടോ....
ഏതു വിധേനയും സിനിമയില്‍ മോന്ത കാട്ടണം എന്ന മോഹവുമായി ,മുഖം തുടയ്ക്കുന്ന ഒരു കര്‍ചീഫ്‌ മാത്രം ധരിച്ചു ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയാണ് രോഹിതന്‍ എന്ന രോഹൂട്ടന്‍ . .. ഫഹദ് ഫാസില്‍ ഫാന്‍ ആയ രോഹു സദാ സമയവും ഇറക്കമില്ലാത്ത ഒരു ബര്മുടാ മാത്രമേ ധരിക്കൂ . .. മുടി ആണെങ്കില്‍ എലി കരണ്ടതു പോലെ കത്രിച്ചും വെച്ചിരിക്കുന്നു ..
രോഹു : എന്താ ചേച്ചീ ജെ സി ബി സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് പോലെ ഒരു ശബ്ദം . .....എന്നെ വിളിച്ചോ???
മിന്നു : (അടുക്കളയില്‍ ഇരിക്കുന്ന മഴു ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി ) മര്യാദയ്ക്ക് ഇങ്ങോട്ട് വരുന്നുണ്ടോ രോഹൂ ...ഒരു പാറൂട്ടി രാവിലെ ഒരു ഫ്ലാസ്ക് കാപ്പിയുമായി ഫോറനടയില്‍ തൊഴാന്‍ പോയിരിക്കുകയാ ...ഇനി സ്മൈലി നിരത്തി നൂലുകളില്‍ തൊഴല്‍ കഴിഞ്ഞു നട അടയ്ക്കുമ്പോള്‍ പ്രതീക്ഷിച്ചാല്‍ മതി ...അടുക്കളയില്‍ വന്നു ഒരു കൈ സഹായിക്കാന്‍ ഇവിടെ ആരുമില്ലല്ലോ ..( മുരളുന്നു )
രോഹിതന്‍ :പാഞ്ഞു വരുന്നു ... ദാ ....എത്തിപ്പോയ് ചേച്ച്യേ . .. ന്യൂ ജെനരേഷന്‍ പിള്ളാര്‍ ഒക്കെ അടുക്കളയില്‍ കയറില്ല ചേച്ചീ ..

പാറൂട്ടി യുടെ മുറിയില്‍ നിന്നും എന്തോ കമിഴ്ന്നു വീഴുന്ന ശംബ്ദം ...
രോഹിതന്‍ : അകത്തേയ്ക്ക് എത്തി നോക്കിയിട്ടു . ..ഹോ ! പേടിച്ചു പോയി....ഓള് ചിരി സ്മൈലി നിരത്തിയ ശബ്ദമാ ..
മിന്നു : ഞാന്‍ മിക്കവാറും മഴു സ്മൈലി നിരത്തും അകത്തു ചെന്ന് ..ഹ്മം

പെട്ടന്ന് കോളിംഗ് ബെല്‍ അടിച്ച ശബ്ദം ..

രോഹി : വല്ല സംവിധായകരും ആയിരിക്കുമോ ആവോ?? ചെന്ന് നോക്കട്ടെ ...
കാറ്റ് : ഘീ !!!
രോഹി : ആരാ ചേട്ടോ ....എന്ത് വേണം ??;)
കാറ്റ് : നീ ഏതാ കൊച്ചനെ ...??
രോഹി : മ്മടെ തൃശൂര്‍ നൂലില്‍ വന്നിട്ട് ഞാന്‍ ആരാന്നോ?? നിങ്ങള്‍ ആരാ ...??
കാറ്റ് : അകത്തു ചെന്ന് ഉഷാമ്മയോട് ഹൌസ് ഓണര്‍ കാറ്റകൃഷണപ്പണിക്കര്‍ , എം പി 3 വിലാസം വന്നിരിയ്ക്കുന്നു എന്ന് പറയൂ ..
രോഹിതന്‍ :തലയും തടവി ഐറ്റം നൃത്തമാടി അകത്തേയ്ക്ക് പോകുന്നു ...
പുറത്തു ആരോ വന്നതറിഞ്ഞ പാറൂട്ടി വെല്‍ക്കം ബാനറുമായി ഓടി എത്തുന്നു . ....സ്മൈലി നാട്ടി വീണ്ടും അകത്തേക്ക് ഓടുന്നു ..

അടുക്കള :
ഉഷാമ്മ : ശോ !! എങ്ങിനെയാ ഞാന്‍ അയാളുടെ മുന്നില്‍ ചെന്ന് വീട് ഒഴിയില്ലാന്നു പറയുന്നത് ?? വല്ല അപൂര്‍വ്വ പാട്ടുകളുടെയും എം പി 3 ചോദിച്ചാലോ??? പിന്നെ അങ്ങേരു അതും തിരഞ്ഞു കുറെ നാള്‍ നടന്നോളും ...എന്ത് പറയുന്നു???
രോഹി : പക്ഷെ കാറ്റിനെക്കാള്‍ വേഗത്തില്‍ തിരികെ വന്നാലോ ?? സ്വന്തമായി യൂ ട്യൂബ് ഒക്കെ യുള്ള കക്ഷിയാന്നാ അറിഞ്ഞത് ...
മിന്നു : അമ്മ അങ്ങോട്ട്‌ ചെന്ന് വീട് ഒഴിയില്ല്ലാന്നു പറഞ്ഞിട്ട് വാ... . എന്നിട്ടും പോയില്ലെങ്കില്‍ അമ്മയുടെ ഒരു പ്രണയ കവിത പാരായണം ചെയ്യ്‌ .. ..ഒരു മാതിരി മനുഷ്യര്‍ ഒക്കെ പ്രാണനും കൊണ്ടോടിപ്പോകും . ... എന്നിട്ടും പോയില്ലെങ്കില്‍ എന്നെ വിളിയ്ക്കു ...ഞാന്‍ വന്നു മഴുവിന്‍ തുമ്പിലെ പ്രണയ സങ്കല്പം പാരായണം ചെയ്യാം. .. കാറ്റല്ല , കത്രീന കൊടുങ്കാറ്റു വരെ പമ്പ കടന്നു എരുമേലിയില്‍എത്തും whistle whistle
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Oct 01, 2013 2:10 pm

Ammu wrote:
പാര്‍ട്ട് -3

മിന്നുവിന്റെ മഴു സ്മൈലിയെ മനസ്സില്‍ ധ്യാനിച്ച്‌ ഉഷ ,വി .ജി .ഓ,പാല്‍ കാറ്റിന്റെ മുന്നിലേയ്ക്ക് :
ഉഷാമ്മ : ഞങ്ങള്‍ വീട് ഒഴിയില്ല ...ഒഴിയാന്‍ സാധ്യമല്ല....:teasing:
കാറ്റ് : ന്ഘെ !! ഞാന്‍ ഹൌസ് ഓണര്‍ ആണ്... ..കെ കെ പി , എം പി 3 വിലാസം , 4 ഷെയേര്ഡ് പി ഓ , യൂ ട്യൂബ് ഡിസ്ട്രിക്റ്റ്,
ഉഷാമ്മ : ഇങ്ങേരുടെ അഡ്രെസ്സ് ഒന്നും ഞങ്ങള്‍ക്ക് കേള്‍ക്കണ്ടാ ...ഒഴിയില്ല...ഒഴിയില്ല...സഹായത്തിനായി അകത്തേക്ക് ദയനീയമായി നോക്കുന്നു ...
പെട്ടന്ന് ഭൂമികുലുക്കി അമര്‍ത്തിചവിട്ടി minnu കൈയിലിരിയ്ക്കുന്ന മഴുവിന്റെ മഴുവിന്റെ മൂര്‍ച്ചയും പരിശോധിച്ച് മിന്നു പടികടന്നു വരുന്നു . .: ഞങ്ങള്‍ ഇവിടെ നിന്നും മാറുന്ന പ്രശനമില്ല...
കാറ്റ് : ഓഹോ !! വേറെയും അവതാരങ്ങള്‍ അകത്തുണ്ടായിരുന്നോ ??. ഹൌസ് ഓണര്‍ ആയ ഞാന്‍ പറയുന്നു ഈ വീട്ടില്‍ ഞാനും കുടുംബവും നാളെ മുതല്‍ താമസം തുടങ്ങാന്‍ വരികയാണ് ...whistle
(ബഹളം കേട്ടു അയല്‍വാസികളായ മൈക്ക് , മിഥുന്‍ എന്നിവര്‍ കടന്നു വരുന്നു )
മൈക്ക് : എന്താ ഇവിടിപ്പം പ്രശ്നം... ?? who are you?
എ) ബിനു ഫ്രം കുവൈറ്റ്‌ ബി) സുന്ദര്‍ ഫ്രം സൌദി , സി) മൊട്ട ഫ്രം ദുബായ് d) കാറ്റ് ഫ്രം സൌദി
കാറ്റ് : d) കാറ്റ് ഫ്രം സൌദി ... .
മൈക്ക് : സന്തോഷത്താല്‍ സ്മൈലി ക്ലിക്കി അഭിനന്ദിച്ചു അടുത്ത ക്വിസ്സിലെയ്ക്ക് പോകാന്‍ ഒരുങ്ങുന്നു...
കാറ്റ് : ഞാന്‍ ക്വിസ് മത്സരത്തിനൊന്നും വന്നതല്ല.. . എന്റെ വീട് എനിയ്ക്ക് വേണം ...അല്ല , നിങ്ങള്‍ ഒക്കെ ആരാ ??
മിഥുന്‍ : ഞങ്ങള്‍ ഇവിടെ അടുത്ത് താമസിക്കുന്നവരാ ....ആദ്യം ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കട്ടെ ....അതിനു ശേഷം ഈ വീട് ഒഴിഞ്ഞു തരും ഇവര് ..;) ;)
കാറ്റ് : (അന്തം വിടുന്നു ) ഉമ്മന്‍ ചാണ്ടിയുടെ രാജിയും ഈ വീടുമായി എന്താ ബന്ധം??
മിഥുന്‍ : അത് ഞങ്ങടെ പി സി ച്ചായന്‍ പറഞ്ഞു തരും. ..പോകട്ടെ .....പത്തു രൂപയുമായി മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഓടുന്നു .. .
കാറ്റ് : രാഷ്ട്രീയം മൂത്ത് വട്ടായതാണന്നു തോന്നുന്നു ..
മൈക്ക് : ഞങ്ങള്‍ക്കും നിയമവശങ്ങള്‍ ഒക്കെ അറിയാം.....
കാറ്റ് : എന്തോന്ന് നിയമം.. .. താന്‍ ബില്‍ഡിംഗ്‌ റൂള്‍സ് പഠിച്ചിട്ടുണ്ടോ??? ഈ വീടിന്റെ ആധാരം എന്റെ പേരില്‍ എന്റെ അച്ഛന്‍ പണ്ട് രെജിസ്ടര്‍ ചെയ്തതാ ...ഹ..ഹ..
മൈക്ക് : (ആധാര്‍ എന്ന് കേട്ടപ്പോള്‍ ആകാംഷയോടെ ) ന്ഘെ !! അപ്പോള്‍ തനിയ്ക്കും ആധാര്‍ കാര്‍ഡ് കിട്ടിയോ??? ഞാനാണെങ്കില്‍ കഴിഞ്ഞ രണ്ടു മാസമായി അതിന്റെ പിന്നാലെയാ ....
കാറ്റ് : എനിക്ക് വട്ടായതാണോ അതോ ഈ നാട്ടുകാര്‍ക്ക് മൊത്തം വട്ടായതാണോ ആവോ?? ഒന്നും പിടികിട്ടുന്നില്ല...
ഉഷാമ്മയോടും മക്കളോടുമായി ഞാന്‍ നാളെ വരും അപ്പോള്‍ ഈ വീട് കാലിയാക്കിയിരിക്കണം കേട്ടോ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Wed Oct 09, 2013 12:53 pm

Ammu wrote:
പാര്‍ട്ട്‌ -4


പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വീട് ഒഴിയുവാന്‍ കൂട്ടാക്കാതിരിയ്ക്കുന്ന മിന്നു വിനെയും കുടുംബത്തെയും ഒരു പാഠം പഠിപ്പിയ്ക്കുവാനായി കെ കെ പി ആ വീട്ടിലെ ഒരു മുറിയ്ക്കുള്ളില്‍ പൊറുതി തുടങ്ങുന്നു ... ...അതികാലത്തു എഴുന്നേറ്റു ഇന്ന് പാട്ടുകള്‍ കേള്‍ക്കുവാനും അവ ഉച്ചത്തില്‍ അമറി ആലപിയ്ക്കുവാനും തുടങ്ങിയ കാറ്റ് ..എല്ലാ മുറികളിലും പോയി കര കര കരോക്കെ ഗാനങ്ങളുടെ എം പി 3 സ്ഥാപിയ്ക്കുവാനും മറന്നില്ല.. ..മിന്നുവിന്റെ മഴു വിനെ പോലും വകവെയ്ക്കാതെ അവിടെ സംഹാര ഗാന താണ്ടവം തുടങ്ങിയ മൂപ്പരെ കുടി ഒഴിപ്പിയ്ക്കുവാന്‍ ഉഷാമ്മയുടെ സഹോദരനായ ഡല്‍ഹി അഭിയണ്ണനെ എസ .എം .എസ അയച്ചു വരുത്തുവാന്‍ മിന്നു തീരുമാനിച്ചു ....

സീന്‍ 24

കാറ്റ് കക്ഷത്തില്‍ ഒരു കെട്ടു എം പി 3 യും കൈയില്‍ ഒരു കാലന്‍ കുടയുമായി മൃദുലഗീതങ്ങള്‍ ആലപിച്ചു നടന്നു വരുന്നു ..

മിന്നീ ലാലി ലെ
മിന്നീ മിന്നീ ലെ ലോ

മഴുവേന്തിയെ ജെ സി ബിമലരെ
പ്രവാസിമണിയെ ചാഞ്ചാടുമഴകെ
കഥ എഴുതും പുന്നാരമഴുവേ
എന്നോമല്‍കണിയെ എന്‍ എലി മലരേ

വാടക വീട്ടില്‍ വാഴും നീയാരോ
സ്വര്ണ മീനോ
ഉഷക്കുരുവി ചൊല്ലുമൊരായിരം
തൃശൂര്‍ക്കഥകളുടെ തേന്‍ നൂലിതാ എന്നോമനെ

റോഡിന്‍ നടുവിലെ ജെ സി ബി യൊ?
എന്നെ തഴുകുമൊരു പൊന്‍സൂര്യനോ എന്റമ്മച്ചിയെ

അതാ വീടിന്റെ വാതില്‍ക്കല്‍ നിന്ന് ഐറ്റം ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നു രോഹിതന്‍....
കാറ്റ് : വഴിമാറെടാ തൃശൂര്‍ രോഹിതാ
രോഹി : കാറ്റിന്റെ കരോക്കേ അഭ്യാസങ്ങള്‍ ഒക്കെ തീരാന്‍ പോകുവാ...വേഗം സ്ഥലം വിട്ടോ... സൌ ഫോര്‍ സൌദിയ്ക്കോ...കു ഫോര്‍ കുവൈറ്റ്‌ നോ.. .മുന്നറിയിപ്പ് തന്നില്ലാന്നു വേണ്ട,..ഹ്മം
കാറ്റ് : എന്താ കാര്യം???
രോഹി : ഞങ്ങളുടെ അമ്മാവന്‍ അങ്ങ് ഡല്‍ഹീന്നു വരുന്നു ......ഇന്ന് ഇവിടെ ചിലതൊക്കെ നടക്കും... ഹ്മം
കാറ്റ് : (വിറച്ചു കൊണ്ട് ) എനിക്കാരെയും പേടിയില്ല... ..വന്ന വഴിയെ തിരികെ പോകുന്നു...

സീന്‍ : 25:party:

മുറ്റത്ത്‌ ഒരു ടാക്സി വന്നു നില്‍ക്കുന്നു ....ടാക്സിയുടെ മുകളില്‍ വലിയ വടം ഇട്ടു കെട്ടിയ നിലയില്‍ ഒരു വലിയ ചാക്ക് ഫണ്ണി പടങ്ങള്‍ കാണപ്പെട്ടു .. .സമീപത്തു തന്നെ ഇന്റെരെസ്റിംഗ് ന്യൂസ്‌ പേപ്പര്‍ കട്ടിങ്ങ്സ് ന്റെയും ഒരു വലിയ ഭാണ്ടക്കെട്ട് ....
ഉഷാമ്മ : ആരായിരിക്കും ഈ വണ്ടിയില്‍ ??
രോഹി : സാഹചര്യ തെളിവുകള്‍ വെച്ച് നോക്കിയാല്‍ ഇത് നമ്മുടെ അഭിയമ്മാവന്‍ ആകാന്‍ ആണ് ചാന്‍സ് ..
പെട്ടന്ന് കാറിന്റെ ഡോര്‍ തുറന്നു ഒരു കാല്‍ പുറത്തേയ്ക്ക് . ..നാലഞ്ച് പേര്‍ക്ക് ഒരുമിച്ചു കയറാവുന്ന ഒരു ബ്രഹ്മാണ്ട കുപ്പായവും അണിഞ്ഞ് അതാ നമ്മുടെ അഭി അമ്മാവന്‍ ചുണ്ടത് സ്മൈലി യും ഫിറ്റ്‌ ചെയ്തു നില്‍ക്കുന്നു .......
ഉഷാമ്മ : ആഹാ ...യിതു നമ്മുടെ അഭിജിത്തന്‍ അല്ലെ.:spinhug: ...കണ്ടിട്ട് മനസിലായില്ലല്ലോ... ..എന്തൊരു വേഷമാ ഇത്??? ലെയ്ലാന്റ് ബോഡിയില്‍ ഓട്ടോറിക്ഷ എഞ്ചിന്‍ ഫിറ്റ്‌ ചെയ്തത് പോലെ ഉണ്ടല്ലോടാ ... ....പത്തു പന്ത്രണ്ടു മീറ്റര്‍ തുണി വേണമല്ലോ ഈ കുപ്പായം തയ്ക്കാന്‍ ...
അഭി : ഇത് ഡല്‍ഹി സ്റ്റൈല്‍ ആണ് ചേച്ചീ.. . ന്‍ഘാ .....അതിരിക്കട്ടെ ....എവിടെ ആ ഹവാ ...ഹവായി ??
ഉഷാമ്മ : (അന്തം വിട്ടു കൊണ്ട് ) ആര്??
അഭി : ഓ !! ചേച്ചിക്ക് എന്നെപോലെ ഹിന്ദി അറിയില്ലാലോ ,. ...ഹവാ എന്നാല്‍ കാറ്റ് .....എവിടെ ആ കാറ്റ് കൃഷ്ണ പണിയ്ക്കര്‍ ??
മിന്നു : അമ്മാവന്‍ വരുന്നുണ്ടെന്നു കേട്ടു കൊടുങ്കാറ്റു പോലെ പോയതാ .....ഇനി വരില്ലേ ആവോ??
അഭി : ഛെ !! ഞാന്‍ വന്നത് വെറുതെ ആകുമല്ലോ. . ഒരാളോട് പട വെട്ടാന്‍ എന്റെ കൈ തരിയ്ക്കുന്നു. .. ന്‍ഘാ ...മോളേ മിന്നൂ ...എനിയ്ക്ക് കഴിക്കാന്‍ വല്ലതും എടുത്തു വെയ്ക്കൂ..
രോഹി : അമ്മാവാ.....ദാ വരുന്നുണ്ട് ...വരുന്നുണ്ട് . ...നമ്മുടെ "ഹവാ "ചേട്ടന്‍ ...
കാറ്റ് അകത്തേയ്ക്ക് കടന്നു വരുന്നു
കാറ്റ് : ന്ഗൂം ?? എന്താ ??
അഭി : ഈ ഡല്ഹി അധോലോകം എന്ന് കേട്ടിട്ടുണ്ടോ ???
കാറ്റ് : ന്ഘീ !! ഇല്ലല്ലോ...അതെവിടെയാ ബോംബേല്‍ ആണോ??:teasing:
അഭി : നോക്കൂ , ആത്മപ്രശംസ എനിയ്ക്ക് ഇഷ്ട്ടമല്ല ..എന്നാലും പറയുവാ .... തിഹാര്‍ ജെയിലില്‍ ആയിരുന്നു ഞാന്‍ ഇത്രയും നാള്‍
കാറ്റ് : അവിടെ ആയിരുന്നോ ജോലി ??
അഭി : അല്ല ...അവിടെ കൊലപാതകേസുകളില്‍ പ്രതിയായി തടവില്‍ ആയിരുന്നു ...ആട്ടെ , ബണ്ടി ചോര്‍ എന്ന് കേട്ടുട്ടുണ്ടോ ?? എന്റെ ക്ലോസ് ഫ്രണ്ട് ആണ്... ഞങ്ങള്‍ ഒരുമിച്ചാ പല മോഷണങ്ങളും നടത്തിയിട്ടുള്ളത്.... അവന്‍ കക്കും...പോലീസ് എന്നെ പൊക്കും (ആത്മഗതം )
കാറ്റ് : അന്തം വിട്ടു നില്‍ക്കുന്നു...
അഭി : ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത് എന്റെ ബണ്ടി ചോറിനെ ഒന്ന് കാണുവാനും പിന്നെ ഇവിടുത്തെ പ്രശ്നങ്ങള്‍ തീര്‍ക്കുവാനും ആണ് .......ഇപ്പോള്‍ സമയം പത്തു മണി .പന്ത്രണ്ടു മണി ആകുമ്പോള്‍ കാറ്റ് , നിങ്ങളുടെ എം പി 3 പെട്ടിയും തൂക്കി സ്ഥലം കാലിയാക്കണം... എന്നെക്കൊണ്ട് മിന്നൂന്റെ മഴു സ്മൈലി എടുപ്പിക്കരുത് ..ഹ്മം
കാറ്റ് തന്റെ മുറിയിലേക്ക് പാഞ്ഞു പോയി വാതില്‍ അടയ്ക്കുന്നു ....കിലുകിലാ വിറയ്ക്കുന്നുമുണ്ട്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Oct 26, 2013 6:20 am

Ammu wrote:
പാര്‍ട്ട് -5   

അകത്തേയ്ക്ക് കയറിപ്പോയ കാറ്റ് ആകെ ചിന്താക്കുഴപ്പത്തിലായി .. ...ഉള്ളില്‍ നുരഞ്ഞു പൊന്തിയ ഭീതിയെ ഒരു എം പി 3 യാല്‍ ബന്ധിച്ചു   ഭയം മാറ്റാന്‍ ഇന്ന് കേട്ട പാട്ടുകളിലെ ഒരെണ്ണം അമറുവാന്‍ തുടങ്ങി ... .വാതിലിനു അപ്പുറം അഭിയമ്മാവന്‍ ഫണ്ണി ചിരിയും ചിരിച്ചു ഇന്റെരെസ്റിംഗ് പേപ്പര്‍ ന്യൂസ്‌ വായിയ്ക്കുന്നു.. . രോഹിതന്‍ ഐറ്റം ഡാന്‍സ് സ്റെപ്പുകളും സ്റ്ണ്ട് സ്റെപ്പുകളും ഇടകലര്‍ത്തിയുള്ള ഫ്യൂഷന്‍ ഇനമായ "ഐറ്റോസ്റ്ണ്ട്" പരിശീലനം നടത്തുന്നു . ..ഇടയ്ക്കിടയ്ക്ക് "മ്മടെ തൃശൂര്‍ " മുറിയിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നുമുണ്ട് . ...മിന്നു ജിമ്മില്‍ നിന്നും പഠിച്ച അഭ്യാസങ്ങള്‍ ചെയ്യുന്ന തിരക്കിലാ. ..അതിനടയില്‍ മഴുവുമേന്തി കാറ്റ് പണിയ്ക്കര്‍ ടെ മുറിയിലേയ്ക്ക് നോക്കി ആക്രോശിയ്ക്കുന്നതും കേള്‍ക്കാം...   ഉഷാമ്മ ആകട്ടെ...ഇതൊന്നും അറിഞ്ഞ മട്ടില്ല...കണ്ണും കാതും ടി വിയില്‍ നടമാടുന്ന മല്യാലി ഹൌസ് റിയാലിറ്റി ഷോ യില്‍ ആണ്..  . സ്ക്രീനില്‍ രാഹുവിന്റെ ഇളിച്ച മോന്ത കണ്ടപ്പോള്‍ മുഖം കോട്ടി കൊഞ്ഞനം കുത്തുന്നുമുണ്ട് .:teasing: :teasing: .പെട്ടന്ന് ചുവരിലെ ഘടികാരത്തില്‍ പന്ത്രണ്ടു തവണ മണി മുഴങ്ങി... അതാ കാറ്റിന്റെ തല വാതില്‍ തുറന്നു പുറത്തേയ്ക്ക് വരുന്നു.. . പിന്നാലെ ഉടലും ദൃശ്യമായി .... 

അഭി : എന്തായി ....എന്ത് തീരുമാനിച്ചു ??  എപ്പോള്‍ സ്ഥലം കാലിയാക്കും ??:paru: 
കാറ്റ് : ഞാന്‍ എന്റെ വീട്ടില്‍ തന്നെ താമസിയ്ക്കും.... 
അഭി : ഏതു വീട്ടില്‍??  
കാറ്റ് : എന്റെ അച്ഛന്‍ എനിയ്ക്ക് തന്ന ഈ വീട്ടില്‍...ഞാന്‍ താമസിയ്ക്കും. ..ആരാ തടയാന്‍ വരുന്നതെന്ന് എനിയ്ക്കറിയണം  ...നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാന്‍.. എന്നാ പാട്ട് പാടിക്കൊണ്ട് ഇന്ന് കേട്ട പാട്ട് നൂലില്‍ ആഞ്ഞു പോസ്റ്റുന്നു .... 
അഭി : സബാഷ് .....ബേട്ടാ .....സബാഷ് ..  
കാറ്റ് : ഘീ ..  .ഞാന്‍ സുഭാഷ് അല്ല ...കാറ്റാണ്‌.. 
അഭി : മുച്ചേ മാലൂം ഹീ ഹൊഇ ഹേ .  ...നീയാണ് മോനെ ആണ്‍കുട്ടി .:spinhug: ....എന്റെ ബണ്ടി ചോറില്‍ മാത്രമേ ഞാന്‍ ഇത്തരം (അമിത )ആത്മവിശ്വാസം കണ്ടിട്ടുള്ളൂ .:spinhug: ..വെല്‍ ഡന്‍ മൈ ബോയ്‌ ...(ആലിംഗനം ചെയ്തു അവശനാക്കുന്നു ) 
രോഹി : അമ്മാവാ ...  ..അമ്മാവാ.....ആള് മാറിയോ?? 
ഉഷാമ്മ : ഇത് പേറെടുക്കാന്‍ വന്നയാള്‍ ഇരട്ട പെറ്റത് പോലെ ആയല്ലോ എന്റെ തൃ ഫോര്‍ തൃശൂര്‍ ദൈവങ്ങളെ ...!!  
അഭി :  കാറ്റേ ...ആത്മ പ്രശംസ എനിയ്ക്കിഷ്ട്ടമല്ല... എങ്കിലും പറയുവാ... നിന്നെ ഞാന്‍ മുംബൈ ലെ ഒരു ദാദാ ആക്കാം.. ..ദാദോം . കെ. ദാദാ ..വല്ലഭന്‍ കാ വല്ലഭന്‍ ... 
രോഹി : ദാദ യുടെ ഇനീഷ്യല്‍ ആണോ അമ്മാവാ കെ എന്നത് ??? എന്താ വല്ലഭന്‍ "കാ "എന്ന് പറഞ്ഞാല്‍ ?? 
അഭി : നീ മിണ്ടരുത് . ...ഉറുമാലും ധരിച്ചു ഐറ്റം നൃത്തം കളിയ്ക്കുന്ന നിനക്ക് ദാദാ എന്നൊക്കെ ഉച്ചരിയ്ക്കാന്‍ പോലുമുള്ള ആരോഗ്യമില്ല ..... 
രോഹി : പിണങ്ങി കരഞ്ഞു കൊണ്ട് ഹെല്‍മെറ്റ്‌ വെയ്ക്കാതെ മിററും വലിച്ചെറിഞ്ഞു ബൈക്ക് ല്‍ നരിമട ലക്ഷ്യമാക്കി പാഞ്ഞു പോകുന്നു... 
അഭി : മൈന്‍ഡ് ചെയ്യണ്ടാ ...വിശക്കുമ്പോള്‍ തിരികെ വന്നോളും.. . കാറ്റേ നമ്മള്‍ ഇന്ന് മുതല്‍ സുഹൃത്തുക്കള്‍... നാളെ രാവിലെ നീ എന്റെ കൂടെ വരണം ...ഒരു സ്ഥലം വരെ പോകുവാന്‍ ഉണ്ട് നമുക്ക്...സമച്ചാ... 
കാറ്റ് : അച്ഛാ .....ബഹുത് അച്ഛാ ....   
Ammu wrote:
ഭാഗം - 6  

 രാത്രിയുടെ അന്ത്യയാമങ്ങളില്‍ എപ്പോഴോ റിയാലിറ്റി സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന മിന്നു , അഭിയമ്മാവന്റെ മുറിയില്‍ വെളിച്ചം കണ്ടു അവിടെയ്ക്ക്  വെച്ച് പിടിച്ചു .  ...അമ്മാവന്‍ ധൃതിയില്‍ തന്റെ കുപ്പായവും കാല്സ്രായും ഒക്കെ വാരിവലിച്ചുഅണിഞ്ഞു  പെട്ടി പാക്ക് ചെയ്തു പുറത്തേക്കു വരുന്ന ദൃശ്യം    കണ്ടു മിന്നു അമ്പരന്നു...  
അഭി : (മുഖത്ത്  പ്രസരിച്ച മഞ്ഞ പ്രകാശത്തെ മറയ്ക്കുവാന്‍ പാടുപെട്ട് കൊണ്ട്  )...അതെ...ഞാ...ഞാ.....ഞാ .. 
മിന്നു : (അമ്പരന്നു കൊണ്ട് ) അമ്മാവന്‍ എന്താ ഉറക്കം ഒന്നുമില്ലേ...  ഞ്ഞ...ഞ്ഞ....ഞ്ഞ...പുലമ്പുന്നത് ?? 
അഭി : ഞാന്‍ ഡല്‍ഹി വരെ ഒന്ന് പോകുവാ.. . അത്യാവശ്യമായി ചെല്ലാന്‍   ഞങ്ങളുടെ അധോലോക സംഘടന മേധാവി  ഈച്ച ബിനുഭായ്  അറിയിച്ചു .... 
മിന്നു : എപ്പ !!??  പോയാല്‍ അമ്മാവന്‍ ഇനി എന്ന് തിരിച്ചു വരും...?? കാറ്റിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയില്ലല്ലോ... 
അഭി : (ആത്മഗതം : ഇനി ഇവിടെ നിന്നാല്‍ എന്റെ കാര്യത്തില്‍ മിക്കവാറും തീരുമാനം ആകും. .. കാറ്റ്പണിയ്ക്കര്‍  നിസ്സാരക്കാരനല്ല.. ..ആ ഘീ.... ഗീ....എന്നുള്ള അലര്‍ച്ച കേട്ടാല്‍ തന്നെ പേടിച്ചു പോകും... .)  ഞാന്‍ പോയിട്ട് ഉടനെ തന്നെ ഞങ്ങളുടെ  "ക്നോ യുവര്‍ ക്യാപ്പിറ്റല്‍ "  സംഘാങ്ങളുമായി ചാര്‍ട്ടേഡ്  വിമാനത്തില്‍ ഉടന്‍ തിരികെ എത്താം .. .പോട്ടെ മോളേ..:spinhug: . ഉഷഓപ്പോളോടും  പറഞ്ഞേക്കണേ... ഇനി ഇവിടെ നില്‍ക്കാന്‍ (അമ്മാവന്റെ "ധൈര്യം" ) സമയം അനുവദിയ്ക്കുന്നില്ല ...ബൈ.... 
മിന്നു : (അന്തം വിട്ടു നില്‍ക്കുന്നു )ഹ്മം.. ..എന്തൊക്കെ ആയിരുന്നു...മലപ്പുറം കത്തി....തിഹാര്‍ ജെയില്‍...തട്ടിന്‍ പുറത്തെ കടുവാ ...ബണ്ടി ചോര്‍.....ഒടുവില്‍  അമ്മാവന്‍  വെറും "ചമ്മാ"വന്‍  ആയല്ലോ....   
പിന്നില്‍ കാറ്റിന്റെ അട്ടഹാസം ....ബുഹാഹ്ഹാ ..ഹാ ...ഗീ...ഗീ.....ഗീ... 
രോഹി : ഇങ്ങേര്‍ എന്തിനാ ഏതു നേരവും" ഗീ"  എന്ന് കൂവുന്നത് .. ..കുറച്ചു  ഗീ   എടുത്തു ഉരുക്കി  അണ്ണാക്കില്‍  ഒഴിച്ച് കൊടുക്ക്‌ ചേച്ചീ .. .(പ്രാണനും കൊണ്ട് ഓടുന്നു  )

  സീന്‍ -30:party: 

അങ്ങിനെ ഒരു വലിയ മാരണം ഒഴിഞ്ഞ ആഹ്ലാദത്തില്‍  കാറ്റ് തന്റെ കുടിയൊഴിപ്പിയ്ക്കല്‍ നടപടികള്‍ ശകതമാക്കാന്‍ തീരുമാനിച്ചു .  ...ആ വീട്ടിലെ പ്രധാന ശക്തി കേന്ദ്രം ആയ മിന്നുവിനെ കേന്ദ്രീകരിച്ചു  ഉപരോധ നടപടികള്‍ക്ക് മൂര്‍ച്ച കൂട്ടി ..  ...ആപ്പീസില്‍ പോകുവാന്‍ ഇറങ്ങിയ മിന്നുവിന്റെ പിന്നാലെ നടന്നു ശല്യം തുടങ്ങി..   . ആരോ അറിയിച്ചതിന്‍ പ്രകാരം പോലീസ് ജീപ്പ്  പാഞ്ഞു വരുന്നു... ജീപ്പിന്റെ  ഡ്രൈവിംഗ്  സീറ്റില്‍ ഒരാള്‍ പുറത്തേക്കു തലയും നീട്ടി ഇരിപ്പുണ്ട്  ...അയാള്‍ ചാടി ഇറങ്ങി മതിലും ചാടി ഓടുന്നു ... 
കാഴ്ചക്കാരന്‍ : ഇതെന്താ പ്രതിയെ പിടിയ്ക്കാതെ ഇന്‍സ്പെക്ട്ടര്‍  മതില് ചാടുന്നത് ?? 
അപരന്‍ : അയ്യോ അറിയില്ലേ...ഇതാണ് നമ്മുടെ ഇന്സ്പെക്ക്ട്ടര്‍  സുന്ദരേന്ദ്രന്‍. ....എവിടെ വന്നാലും ആദ്യം അടുത്ത് കാണുന്ന മതില്‍ ചാടും....അങ്ങേരുടെ ഒരു സ്റ്റൈല്‍  ആണത് .. ..ചിലര്‍ മൂപ്പരെ മതിലേന്ദ്രന്‍  എന്നും വിളിക്കാറുണ്ട് .. 
കാറ്റ് : എടാ . ...സുന്ദരേന്ദ്ര...നീ .:spinhug:  ....പോലീസില്‍ ആയോ??  
സുന്ദര്‍ : മൈന്‍ഡ് ചെയ്യാതെ ...ഇവനെ പിടിച്ചു ജീപ്പില്‍ കയറ്റൂ... 
കാറ്റ് : എടാ നിന്റെ പഴയ സഹപാഠിയെ  നീ മറന്നോ...ഗീ...(കരയുന്നു )   
കാറ്റിനെയും വഹിച്ചു കൊണ്ടുള്ള ജീപ്പ്  പൊടിപരത്തി  പായുമ്പോള്‍   ഇന്റര്‍വെല്‍   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Oct 26, 2013 6:23 am

Ammu wrote:
ഭാഗം - 7  


സുന്ദരെന്ദ്രന്റെ വീട്ടില്‍ പുറത്തു ജീപ്പ് നില്‍ക്കുന്നു... കാറ്റിനേയും വലിച്ചു കൊണ്ട് സുന്ദരന്‍ മതിലുചാടി അകത്തേയ്ക്ക് കയറുന്നു ...   
കാറ്റ് : എടാ സുന്ദരാ ...നീ ഇത്ര ക്രൂരനായി പോയല്ലോ... അഞ്ചാം ക്ലാസില്‍ വെച്ച് മതിലുചാടി ചാണകക്കുഴിയില്‍ വീണ നിന്നെ മൂക്കും പൊത്തി രക്ഷിച്ചത്‌ ഞാനല്ലാര്ന്നോ.. ..എല്ലാം മറന്നോ ദുഷ്ട്ടാ ...ആറാം ക്ലാസില്‍ വെച്ച് കരോക്കെ പാട്ടുകള്‍ എന്താണന്നറിയാതെ അന്തം വിട്ടു നിന്ന നിന്നെ മൂന്നു നേരം കരോക്കെ പാട്ടുകള്‍ ഉരുട്ടി കുഴച്ചു തന്നത് നീ മറന്നോ??  സ്മരണ വേണം സുന്ദരാ ....സ്മരണ.. .. 
സുന്ദരന്‍ : എല്ലാം എനിയ്ക്ക് ഓര്‍മ്മയുണ്ട് കാറ്റേ...  പക്ഷെ സാഹചര്യം എന്നെ ഒരു മതിലുചാട്ടക്കാരന്‍ പോലീസ് ആക്കി. ..നീ ഈ "മതിലും പുറം " സുലൈമാന്‍ എന്ന് കേട്ടിട്ടുണ്ടോ??...നാടിനെ കിടുകിടാ വിറപ്പിച്ച ഭീകരന്‍ ...രാഷ്ട്രീയക്കാരുടെ വലം കൈ ....അവനെ ഞാന്‍ ഒരു ഐതിഹാസികമായ മതിലുചാടല്‍ യന്ജതിലൂടെ പിടികൂടി   ..കുറ്റവാളികളെ  കടിച്ചു കീറാന്‍ വെമ്പുന്ന ഒരു മൃഗം ആണ് ഞാന്‍ ..   എനിയ്ക്ക് മനുഷ്യത്വം ഇല്ല....മൃദുലവികാരങ്ങള്‍  തീരെയില്ല ...മതിലുകള്‍ എനിയ്ക്കൊരു ഹരമാണ് ...   
കാറ്റ് : (അമ്പരപ്പിലും അതിശയത്തിലും അടുത്ത് വന്നു..) ഘീ ...നീ ഇത്രയും വലിയ ഒരു മതില് ചാട്ടക്കാരന്‍ ആയ വിവരം ഞാന്‍ അറിഞ്ഞില്ല കേട്ടോ..  
സുന്ദരന്‍ : ഹ്മം ...ലജ്ജിച്ചു  അടുത്ത് കണ്ട മതിലില്‍ നഖം കൊണ്ട് കോറുന്നു ....  
കാറ്റ് : (മനസ്സില്‍ ...ഇവനെ വെച്ച് എന്റെ വീട് ഒഴിപ്പിയ്ക്കാന്‍ പറ്റുമോന്നു ഒന്ന് നോക്കാം   )..ന്‍ഘാ ...സുന്ദരാ ...ഞാന്‍ ആകെ വിഷമിചിരിക്കുകയാണ്... എന്നെ പറഞ്ഞാല്‍ ഞാന്‍ ക്ഷമിയ്ക്കും..പക്ഷെ പോലീസിനെ ഒക്കെ കുറ്റം പറഞ്ഞാല്‍ എനിയ്ക്ക് സഹിയ്ക്കില്ല.. .ഞാന്‍ ഒറ്റയിരുപ്പില്‍  ഒരു ഡസന്‍ പാട്ടുകള്‍ ഇന്ന് കേട്ടുകളയും..ന്‍ഘാ ..!!. 
സുന്ദരന്‍ : ന്ഘെ . ..പോലീസ് ഡിപ്പാര്‍ത്മെന്റിനെ ആരാ അപമാനിച്ചത് ...ആരാ അത്.. വേഗം പറ..  . അവരുടെ വീടിന്റെ മതിലുകള്‍ ചാടുവാന്‍ എന്റെ കാലുകള്‍ തരിയ്ക്കുന്നു ... 
കാറ്റ് : (വേല ഏറ്റ  സന്തോഷം ഉള്ളില്‍ അമര്തിക്കൊണ്ട്  ) അത്....എന്റെ വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന ഒരു റിയാലിറ്റി ഗായികയും കുടുംബക്കാരും..  . അവരോടു വീട് ഒഴിഞ്ഞു തരാന്‍ പറഞ്ഞപ്പോള്‍ പറയുകയാ ...ഞങ്ങള്‍ ഒഴിഞ്ഞു തരില്ലാ (മഴുവും എടുത്തു ) ...വേണമെങ്കില്‍ കൊണ്ട് പോയി കേസ് കൊടുക്ക്‌... ഇവിടുത്തെ ഇന്‍സ്പെക്ട്ടര്‍ ഒരു  ആലുവാ... പോലീസ് ഡിപ്പാര്‍ട്ട് മെന്റ് വെറും ത്രിണമാ ....എന്നൊക്കെ പറഞ്ഞു ........   
സുന്ദരന്‍ : (ദേഷ്യം കൊണ്ട് വിറയ്ക്കുന്നു..)  ആഹാ...അവളുമാര്‍ അത്രയ്ക്കായോ... എനിക്കവരോട് പ്രതികാരം ചെയ്യണം... പുറപ്പെട് ... 

സീന്‍ -36

 ജീപ്പ് പാഞ്ഞു വന്നു മിന്നൂന്റെ വീടിനു മുന്നില്‍ നില്‍ക്കുന്നു .ജീപ്പിന്‍ നിന്നും ചാടി മതില് ചാടി എത്തുന്ന സുന്ദരന്‍ ബ്രേക്ക് കിട്ടാതെ പാഞ്ഞു വന്നു വീടിന്റെ വാതിലില്‍ ആഞ്ഞിടിച്ചു  നില്‍ക്കുന്നു . ...കതകു തുറക്കാന്‍...ആരാടീ പോലീസ് വൃണം ആണെന്ന് പറഞ്ഞത്  
കാറ്റ് : (ചെവിയില്‍ )  വൃണം അല്ല തൃണം...തൃണം ..  
സുന്ദരന്‍ ; ന്‍ഘാ ....അതെങ്കില്‍ അത്...ആരാ അത് പറഞ്ഞത് .. .
വാതില്‍ തുറന്നു വരുന്ന ഉഷാമ്മ പോലീസ് ജീപ്പും സുന്ദരെന്ദ്രന്റെ  മോന്തയും കണ്ടു ഞെട്ടി ഇരു കൈയും ഉയര്‍ത്തി നില്‍ക്കുന്നു .. 
സുന്ദരന്‍ : നിങ്ങളാണോ പോലീസ്   കാറ്റ് പറഞ്ഞത് ആണെന്ന് പറഞ്ഞത് ??  അടിയ്ക്കാന്‍ ഓങ്ങുന്നു .. 
കാറ്റ് : സുന്ദരാ അടിയ്ക്കണ്ട ഒന്ന് വിരട്ടിയാല്‍ മതി .. 
സുന്ദരന്‍ : മതിയല്ലേ ... ശരി... ഈ നില്‍ക്കുന്ന കാറ്റ് എന്റെ അടുത്ത കൂട്ടുകാരനാണ് .അവനെ വേദനിപ്പിച്ചാല്‍  ഞാന്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല ....നാളെ നേരം വെളുക്കുമ്പോള്‍ ഈ വീട് ഒഴിഞ്ഞിരിക്കണം...മനസ്സിലായോ?? 
ഉഷാമ്മ... : ഒരാഴ്ച കൂടി സമയം തരണം..ഞങ്ങള്‍ക്ക് .. 
കാറ്റ് : ഘീ ....അതെന്തിനാ.. 
ഉഷാമ്മ : വെള്ളിയാഴ്ചയാ  മല്യാലി ഹൌസ് തീരുന്നത് ..അത് കൂടി കഴിഞ്ഞിട്ട് ഞങ്ങള്‍  മാറിക്കൊള്ളാമേ..  
Ammu wrote:
ഭാഗം -8  

 മിന്നു ഓഫീസില്‍ നിന്നും വന്നപ്പോള്‍ വീട്ടില്‍ ആകെ ശ്മശാനമൂകത തളം കെട്ടിക്കിടക്കുന്നത് ശ്രദ്ധിച്ചത് . ...മല്യാലി ഹൌസ് എന്ന  അലര്‍ച്ച മുഴങ്ങിക്കേള്‍ക്കുന്ന ടെലിവിഷന്‍ പതിവില്ലാതെ  ഉറങ്ങുന്നു . ...ഐറ്റം നൃത്തം പരിശീലിയ്ക്കുന്ന .രോഹിതനെ കാണാനില്ല ....ഉറുമാല്‍ മാത്രം അയയില്‍ തൂങ്ങിക്കിടപ്പുണ്ട് ...  
മിന്നു : അമ്മ എവിടെ ?? രോഹീ ???.. .അടുക്കളയുടെ ഒരു മൂലയ്ക്ക്  താടിയ്ക്ക് കൈയും കൊടുത്തു കുത്തിയിരിക്കുകയാണ് ഉഷാമ്മ ...അടുത്ത് തന്നെയുണ്ട്‌ രോഹിയും .......  
മിന്നു : എന്താ അമ്മേ..???എന്ത് പറ്റി ?? 
രോഹി : ആ കെ കെ പി  അയാളുടെ കൂട്ടുകാരന്‍ ഒരു മരങ്ങോടന്‍ ഇന്സ്പെക്ട്ടറുമായി ഇവിടെ വന്നു അമ്മയുടെ നേര്‍ക്ക്‌ പി സി വിപ്പ് കളിച്ചു ചേച്ചീ..  ..വായില്‍ വന്നത് എന്തൊക്കെയോ പറഞ്ഞു  വേഗം വീട് ഒഴിഞ്ഞു കൊടുക്കണം എന്നും ആജ്ഞാപിച്ചു .. 
മിന്നു : ന്ഘെ ...അമ്മയോട് അങ്ങിനെ പറഞ്ഞോ... (മഴു എടുക്കുന്നു )  അല്ലാ ..അപ്പോള്‍ നീ എവിടെ ആയിരുന്നു ?? 
രോഹി : ഞാന്‍ ...ഞാന്‍ മ്മടെ തൃശൂര്‍ നൂലില്‍ പടങ്ങള്‍ കെട്ടി തൂക്കുക ആയിരുന്നു...  ..അല്ലായിരുന്നങ്കില്‍ല്‍  ഇവിടെ  കൊല നടന്നേനെ .... 
ഉഷാമ്മ : മിണ്ടാതിരിയെടാ ചെക്കാ... അവന്റെ ഒരു "കൊല നടത്തല്‍."..  വല്ല വാഴക്കുലയും എടുത്തു കൊണ്ട് അവന്‍ നടന്നേനെ ...അല്ലാതെ ഒരു ചുക്കും നടക്കില്ല.. ഹ്മം :teasing: 
മിന്നു : ഇതിങ്ങിനെ വിട്ടാല്‍ ശരിയാവില്ലല്ലോ... നാളെ ഞാന്‍ സ്റേഷന്‍ വരെ ഒന്ന് പോയി സുന്ദരന്‍ ഏമാനേ ഒരു വഴിയ്ക്കാക്കാം.  ..(മഴുവിന്റെ മൂര്‍ച്ച പരിശോധിക്കുന്നു )  

സീന്‍ -40

മിന്നു അണിഞ്ഞൊരുങ്ങി   ജെ സി ബിയില്‍ കയറി നേരെ പോലീസ് സ്റെഷനിലെയ്ക്ക്  പുറപ്പെടുന്നു minnu .കൈയില്‍ ഒരു കെട്ടു മഴു സ്മൈലി ഭദ്രമായി മാറോടു  ചേര്‍ത്ത് പിടിചിട്ടുമുണ്ട് ......
ഉഷാമ്മ : (ഉമ്മറപ്പടിയില്‍ നിന്ന് നെടുവീര്‍പ്പെട്ടു കൊണ്ട് ) എന്റെ മല്യാലീ  ഹൌസ് ദൈവങ്ങളെ  കാത്തോളണേ  ( ആ ഇന്സ്പെക്ട്ടറെ) 
രോഹി : ഞാന്‍ കൂടി പോകേണ്ടതായിരുന്നു ....എങ്കില്‍ അവിടെ ഇന്ന് ഒരു ലോഡ് കൊല നടന്നേനെ ...  
ഉഷാമ്മ : എന്റെ കൈയില്‍ നിന്നും നല്ല കിഴുക്കു വാങ്ങും കേട്ടോ.. . അവന്റെ ഒരു" കൊല നടത്തല്‍ "...പോയി  നൃത്തമാടു ചെക്കാ... 
 
സീന്‍ -41

ജെ സി ബി  ഭൂമി കുലുക്കത്തോടെ  സ്റെഷന്റെ വാതില്‍ക്കല്‍  നില്‍ക്കുന്നു . ....മിന്നു മഴു സ്മൈലികള്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ചു മെല്ലെ അകത്തേയ്ക്ക് കയറുന്നു ...ആരോടോ ഫോണില്‍ കയര്‍ത്തു സംസാരിയ്ക്കുകയാണ്  സുന്ദരന്‍ ഏമാന്‍ .. 
സുന്ദരന്‍ : കുറ്റവാളികള്‍ക്ക് മുന്നില്‍ ഞാന്‍ ഒരു സിംഹം ആണ്  ..എനിയ്ക്ക് മൃദുല വികാരങ്ങള്‍ ഇല്ല.. .നിങ്ങള്‍ മതിലും പുറം സുലൈമാന്‍ ഏന് കേട്ടിട്ടുണ്ടോ..??  ന്‍ഘാ ...കട്ടായോ ഫോണ്‍ ??  നിരാശയോടെ  റിസീവര്‍ വെയ്ക്കുന്നു ... 
മിന്നു : ( മുഖം മിനുക്കി കൊണ്ട് വശ്യമായി   ) നമസ്കാരം സാര്‍ .. 
സുന്ദരന്‍ : ന്‍ഘാ നമസ്കാരം . .എനിയ്ക്ക് മനുഷ്യത്വം തീരെയില്ല...മൃദുല  വികാരങ്ങള്‍  (തല ഉയര്‍ത്തി . മിന്നുവിന്റെ മുഖത്തേയ്ക്കു നോക്കുന്നു ..) ...പറയുവാന്‍ വന്നത് അപ്പാടെ മറന്നു നിര്‍ന്നിമേഷനായി  അന്താളിച്ചു മിന്നുവിന്റെ കണ്ണുകളിലേയ്ക്ക് നോക്കി മതില് ചാടാന്‍ പോലും മറന്നു നില്‍ക്കുന്നു .  .( മോനെ ..മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്ന  പരസ്യം ടി വി യില്‍ മുഴങ്ങുന്നു )
മിന്നു : (വിനയത്തോടെ ..മുരടനക്കി ..) സാര്‍ ...ഞാന്‍ ഒരപേക്ഷ നല്‍കുവാന്‍ വന്നതാ... 
സുന്ദരന്‍ : എന്തപെക്ഷ...പറയൂ കുട്ടീ ??:spinhug:  അപേക്ഷകരുടെ മുന്നില്‍ ഞാന്‍ അലിവു കാണിയ്ക്കും... എന്നില്‍ മനുഷ്യത്വം അതി ഭയങ്കരം ആണ്....മൃദുല വികാരങ്ങള്‍ എന്നില്‍ അന്യം നിന്ന് പോയിട്ടില്ല...പറയൂ .. 
മിന്നു : സാറിന്റെ കൂട്ടുകാരന്‍ കാറ്റ് ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കി വിടുവാന്‍ ശ്രമിയ്ക്കുന്നു...അത് തടയാന്‍ എന്തെങ്കിലും ചെയ്യണം..  
സുന്ദരന്‍ : ആഹാ ....അങ്ങിനെയാണോ കാര്യങ്ങള്‍ ....അവന്റെ കാര്യത്തില്‍ ഞാന്‍ എപ്പം തീരുമാനം എടുത്തു എന്ന് ചോയിച്ചാല്‍ "മതി "ലു...  . ആട്ടെ കുട്ടി ഈ മതിലും പുറം സുലൈമാന്‍ എന്ന് കേട്ടിട്ടുണ്ടോ?? 
മിന്നു : പിന്നെ , എപ്പം കേട്ടന്നു ചോയിച്ചാല്‍ മതി.. .ഒരു ഐതിഹാസികമായ മതിലുചാട്ടതിലൂടെ സാര്‍ അല്ലെ അയാളെ കീഴടക്കിയത് ... ..ഞാന്‍ ആ കഥകള്‍ ഒക്കെ വായിച്ചു കുറെ കുളിര് കോരിയതാ... അങ്ങ് കുറ്റവാളികള്‍ക്ക് മുന്നില്‍ ഒരു സിംഹം ആണെന്നും ഞാന്‍ കേട്ടിട്ടുണ്ട്:spinhug:  ( പോരുന്നതിനു മുന്‍പ് ഇങ്ങേരുടെ കുറെ അവിഞ്ഞ വീമ്പു കഥകള്‍ ശേഖരിച്ചത് നന്നായി.. (പിറുപിറുക്കുന്നു )
സുന്ദരന്‍ : ഫ്ലാറ്റ് .....  
മിന്നു : എങ്കില്‍ ഞാന്‍ പോട്ടെ സാര്‍... 
സുന്ദരന്‍ : സുങ്ങാര ഭാവത്തില്‍ ചിരിച്ചു കൊണ്ട് ....സമയം കിട്ടുമ്പോള്‍ പരാതികളുമായി  വരണം കേട്ടോ...ഞാന്‍  കാത്തിരിക്കും.. 
മിന്നു : ( മനസ്സില്‍ ചിരിച്ചു കൊണ്ട് ...ഇങ്ങേര്‍ക്ക് മൃദുല വികാരങ്ങളെ ഉള്ളല്ലോ   )  വരാം സാര്‍ ..നടക്കുന്നു .. 
സുന്ദരന്‍ : നില്‍ക്കൂ കുട്ടീ.. 
മിന്നു : (തിരിഞ്ഞു കൊണ്ട് ) എന്താ സാര്‍ ?? 
സുന്ദരന്‍ : ഒന്നുമില്ല പൊയ്ക്കോളൂ .. 
മിന്നു : നടക്കുന്നു
സുന്ദരന്‍ : നില്‍ക്കൂ ...നാളെ വൈകിട്ട്  നാലു  മണിയ്ക്ക് പ്രവാസി ലോക പാര്‍ക്കില്‍ ഒന്ന് വരാമോ?? 
മിന്നു ; (അമ്പരന്നു ) എന്തിനാ സാര്‍ ?? 
സുന്ദരന്‍ : ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആണ് ...നമ്മുടെ കേസിന് അത് ഗുണം ചെയ്യും..
മിന്നു : (മനസ്സില്‍ പ്രാകി  ) വരാം സാര്‍ ...ജെ സി ബി  സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര ആകുന്നു ..മതിലിന്റെ മുകളില്‍ തല സ്ഥാപിച്ചു സുന്ദരന്‍ ദിവാസ്വപ്നത്തില്‍ മുഴുകുന്നു ...   

സീന്‍ - 44

പ്രവാസി ലോക പാര്‍ക്കില്‍ എത്തിയ മിന്നു കണ്ടത് പച്ച കുപ്പായവും കാല്സ്രായിയും ഇട്ടു ചുണ്ടില്‍ ഒരു ചിരിയുമായി നില്‍ക്കുന്ന സുന്ദരനെ ആണ് .. 
മിന്നു : എന്താ സാര്‍ വരാന്‍ പറഞ്ഞത്.. 
സുന്ദരന്‍ : പറയാം... മുരടനക്കുന്നു ... പിന്നണിയില്‍ കരോക്കെ മുഴങ്ങുന്നു ...സുന്ദരന്‍ കരകരാ ശബ്ദത്തില്‍ അമറുന്നു.  .ശേഷം വെള്ളിത്തിരയില്‍ ...  

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Oct 26, 2013 6:24 am

Ammu wrote:
"പ്രവാസിമഴു" ഫിലിംസിന്റെ ബാനറില്‍ മിന്നൂസ് ദുബായ് നിര്‍മ്മിയ്ക്കുന്ന പുത്തന്‍ പുതിയ തിരൈപടം !!!"നോ ഫോര്‍ നോര്‍ത്ത് നോക്കി യന്ത്രം "  

കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും  

തളത്തില്‍ ബിനുവേശന്‍ -(ശ്രീനിവാസന്‍) തളത്തില്‍ദിനേശന്‍
ഉമ്പിടിവാവ -(പാര്‍വ്വതി ) ശോഭ
അഭിജിത്ത് -(ഇന്നസെന്റ് )– തലക്കുളം സാര്‍
ഉഷ.വി . ജി .ഓ.പാല്‍ ( കെ.പി.എ.സി. ലളിത) ദിനേശന്റെ അമ്മ
രോഹിത് -(ബൈജു) പ്രകാശന്‍, ദിനേശന്റെ സഹോദരന്‍
മിഥുന്‍ -(ലാലു അലക്സ് ) ക്യാപ്റ്റന്‍ എസ്. ബാലന്‍
പാറൂട്ടി – (തങ്കമണി,) ദിനേശന്റെ സഹോദരി
സുന്ദരന്‍ (ശങ്കരാടി) – തളത്തില്‍ ചന്തുനായര്‍, ദിനേശന്റെ അമ്മാവന്‍
വിപിന്‍ (മാമുക്കോയ) – ഫോട്ടോഗ്രാഫര്‍

തളത്തില്‍ ബിനുവേശന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ മാനസിക ചിന്താവ്യാപാരങ്ങളുടെയും വിവാഹ ശേഷം അയാള്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളുടെയും ആകെത്തുകയാണ് നോ ഫോര്‍ നോര്‍ത്ത് നോക്കി യന്ത്രം ...!!!!
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Oct 26, 2013 6:26 am

Ammu wrote:
"നോ ഫോര്‍ നോര്‍ത്ത് നോക്കി യന്ത്രം "  

പാര്‍ട്ട് -1  

സീന്‍ -1  

നേരം പര പരാന്നു വെളുത്തു വരുന്നു. .ഉറക്കം മതിയാവാതെ ബിനുവേശന്‍ സ്വന്തം പാര്‍പ്പിടനൂലിലെ സ്വന്തമായി രൂപകല്‍പ്പന ചെയ്ത കട്ടിലില്‍ തിരഞ്ഞു മറിഞ്ഞു കിടക്കുന്നു ..  ചുവരിലെ ഘടികാരത്തില്‍ മണി ഒന്‍പതു അടിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ മൂപ്പര്‍ എഴുന്നേല്‍ക്കാന്‍ തീരുമാനിച്ചു . നേരെ പോയത് "മിറര്‍" വിത്ത്‌ മെമ്മറിയുടെ മുന്നിലേക്ക്‌ !!! കണ്ണാടിയില്‍ നോക്കി എന്തൊക്കെയോ ഗോഷ്ട്ടികള്‍ കാട്ടുന്നുണ്ട് .:teasing:    ..സ്വന്തം മുഖത്തെ നീട്ടിയും പരത്തിയും ഏങ്കോണിച്ചും നോക്കിയിട്ടും ഒരു തൃപ്തിയും കിട്ടുന്നില്ല. കണ്ണിനു താഴെയുള്ള കറുപ്പ് മായ്ക്കാന്‍ കുറെ പൌഡര്‍ എടുത്തു തേച്ചു പിടിപ്പിച്ചു നോക്കി  ..ഒടുവില്‍ മുഖത്ത് പലക പോലെയുള്ള ഒരു കൂളിംഗ് ഗ്ലാസ് എടുത്തു വെച്ച് .. മ്ലാനവദനനായി അടുത്ത് കിടന്ന കസേരയില്‍ ഇരുന്നു എഴുതുവാന്‍ തുടങ്ങി ... 

പ്രിയപ്പെട്ട മ ഫോര്‍ മനഃശാസ്ത്ര ഡോക്ടര്‍ക്ക്... 

എനിക്ക് ഒരു പിടിയും കിട്ടുന്നില്ല സാര്‍..  ദയവുചെയ്തു എത്രയും പെട്ടെന്ന് സ്ത്രീകളുടെ മനഃശാസ്ത്രത്തെപ്പറ്റി വാരികയില്‍ എഴുതൂ.  കാരണം എന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.  ഭാര്യ ആകാന്‍ പോകുന്ന പെണ്‍കുട്ടി അതിഭീകരിയാണ് ഡോക്ടര്‍ . എനിക്ക് ഒരു സമാധാനവുമില്ല ...രാജധാനി എക്സ്പ്രസ്സിനാണോ ഞാന്‍ തല വെച്ച്കൊടുക്കാന്‍ പോകുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുകയാണ് സാര്‍ .  പലപല ഘട്ടങ്ങളില്‍ ഡോക്ടര്‍ വാരികയിലൂടെ തന്നിട്ടുള്ള വിലപ്പെട്ട ഉപദേശങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ ജീവിച്ചിട്ടുള്ളത്. എല്ലാത്തിനും നന്ദി.:spinhug: 

ആദ്യമായി ഞാന്‍ ഡോക്ടറോട് ഒരു നഗ്നസത്യം തുറന്ന് പറയട്ടെ.  ബുര്‍ജ് ഖലീഫ പോലെ പൊക്കം കൂടിയ ഒരാള്‍ ആണ് ഞാന്‍ . കണ്ണിനു താഴെ കറുത്തിട്ടാണ്,  . അതുകൊണ്ട് ഭാര്യയാകാന്‍ പോകുന്ന ഈ സുന്ദരിയെ മനഃശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ മാത്രമേ കീഴ്പ്പെടുത്താന്‍ പറ്റൂ, :spinhug: അവളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ പറ്റൂ. . എല്ലാ മാര്‍ഗ്ഗങ്ങളും ഉപദേശിക്കാന്‍ അപേക്ഷ. 
കള്ളുകുടിയും പുകവലിയും ഇല്ലാത്തവന്‍, സമ്പാദ്യശീലമുള്ളവന്‍. കൈയില്‍ അമ്മിക്കല്ലും ഏന്തി എന്ന് തോന്നിപ്പിക്കുന്ന കനമുള്ള ശബ്ദം ....മലയാളം മധുരമായി സംസാരിക്കാനായി സ്വന്തമായി ഒരു നൂല്‍ സ്ഥാപനം തുടങ്ങിയവന്‍ , യാത്രാവിവരണ പ്രിയന്‍ ...എന്റെ ഈ പ്രത്യേകതകളാണ്  ആ കുട്ടിയുടെ വീട്ടുകാരെ ആകര്‍ഷിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അല്ലാതെ എന്നെ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.  പക്ഷെ പ്രണയത്തെ ഞാന്‍ തേങ്ങാ പോലെയാണ് കാണുന്നത് സാര്‍ ..എന്റെ പ്രതിശ്രുത വധുവിനു ആണെങ്കില്‍ പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രാ ഫോര്‍ പ്രാന്ത് വരും എന്ന് അവളുടെ അച്ഛന്‍ പറഞ്ഞിരുന്നു ... 

എന്റെ ഒരു മൂത്തചേട്ടനോടെന്നപോലെ താങ്കളോട് ഞാന്‍ ചോദിക്കുകയാണ് ഡോക്ടര്‍ ഉയരം കുറയ്ക്കാന്‍ വല്ല വിദ്യകളുമുണ്ടോ?  മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഉപായങ്ങള്‍ എന്തൊക്കെയാണ്? ഞാന്‍ ഇതുവരെ ധാത്രി ആയിരുന്നു ഉപയോഗിച്ചിരുന്നത് .  വിക്കോ ടര്‍മറിക്കിനെപ്പറ്റി എന്താണ് അഭിപ്രായം? അതു തേച്ചാല്‍ കണ്ണിനു ചുറ്റും വെളുക്കുമോ? 
മേല്‍പ്പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും വാരികയിലൂടെ വിശദമായ മറുപടി തന്ന് ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് എന്നെ കരകേറ്റണമെന്ന് വിനീതമായി അപേഷിക്കുകയാണ്.
എന്ന് സ്വന്തം,
ത ഫോര്‍ തളത്തില്‍ ബിനുവേശന്‍ (ഒപ്പ് ..കു ഫോര്‍ കുത്ത് ) 

ഉഷാമ്മ : ബിനുവേശാ.....എടാ ബിനുവേശാ....പാര്‍പ്പിടതിലെയ്ക്ക് എത്തി നോക്കുന്നു 
ബിനു : എന്താ അമ്മെ..(കത്ത് ഒളിച്ചു വെയ്ക്കുന്നു ) 
ഉഷാമ്മ : ദേഷ്യത്തില്‍ ...നീ എന്താ അവിടെ മുട്ട ഇടുകയാണോ . ...നേരം എന്തായെന്നാ വിചാരം ?? ഇന്ന് ആപ്പീസില്‍ ഒന്നും പോകണ്ടേ ?? 
ബിനു : ദാ വന്നു അമ്മെ... 
Ammu wrote:
പാര്‍ട്ട്‌ -2  

സീന്‍ - 5

 കൊട്ടും കുരവയുമായി ബിനുവേശന്റെ വിവാഹം കഴിഞ്ഞു....whistle . മൂപ്പര്‍ ആകെ പരവേശത്തില്‍ ആണ് ... ..ടെന്‍ഷന്‍ മാറ്റാന്‍ ഇടയ്ക്കിടയ്ക്ക്  സൌണ്ട് ക്ലൌഡിലെയ്ക്ക്  നോക്കി  മുരളുന്നുമുണ്ട് .. ... ആളും അനക്കവും ഒഴിഞ്ഞപ്പോള്‍  തന്റെ ഉപദേശിയും കൂട്ടുകാരനുമായ  നോവലിസ്റ്റ്തലക്കുളം അഭിജിത്ത് സാറിനെ  മാറ്റി നിര്‍ത്തി  മനസ്സിലെ ആകുലതകള്‍ പങ്കു വെയ്ക്കാന്‍ തുടങ്ങി   
അഭി സാര്‍ : എന്താടോ തന്റെ പ്രശനം ??  
ബിനു : അതേയ്.... ആ  ഫോര്‍ ആദ്യരാത്രി യാണ്  എന്റെ പ്രശനം. ..സാര്‍ എന്നെ ഒന്നുപദേശിയ്ക്കണം  ...സാര്‍ ഒരു നോവലിസ്റ്റ് ആണല്ലോ....ഭാവന ധാരാളം കാണുമല്ലോ.. .
അഭി : (ഗമയില്‍ ) ഭാവന ഒക്കെ ധാരാളം ഉണ്ട് . ..താന്‍ ഞാന്‍ സ്ഥാപിച്ച വിവാഹിതരെ ഇതിലെ ഇതിലെ ...എന്ന  നോവല്‍ നൂല്‍ വായിച്ചിരുന്നോ. ...അതിലെ ചില ആദ്യരാത്രി അനുഭവങ്ങള്‍ മാതൃക ആക്കാം...  
ബിനു : അതിനൊക്കെ ഇനി നേരം ഇല്ല .. ..ഫോറത്തില്‍ പോയി നൂലും  കണ്ടു പിടിച്ചു വായിച്ചു വരുമ്പോള്‍  ഉമ്പിടി വാവ ഉറക്കം പിടിച്ചു കാണും.. .  വേഗം എന്നെ ഉപദേശിയ്ക്കൂ ......അല്ലെങ്കില്‍ സാറിന്റെ  അനുഭവം ഒന്ന് വര്‍ണ്നിച്ചാലും  മതി.. 
അഭി : (നാണിച്ചു കൊണ്ട്.. ..) ഓ !! അത് പഴയ മോഡല്‍ അല്ലെ.. .വീടിനു തട്ടിന്‍ പുറം ഒക്കെ വേണ്ടി വരും . ...ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് അത് പിടിയ്ക്കൂല്ലാ ...  
ബിനു : അപ്പോള്‍ ഇനി എന്ത് ചെയ്യും ?? 
അഭി: ഞാന്‍ ചില വിദ്യകള്‍ ഒക്കെ പറഞ്ഞു തരാം.. . .താന്‍ നേരെ പാര്‍പ്പിടത്തില്‍ പോയി ....മുറിയില്‍ കയറി വാതില്‍ കുറ്റിയിടാതെ ..എന്റെ പ്രണയസ്മരണകളില്‍  മുഴുകി  വിദൂരതയിലേയ്ക്കു  നോക്കി മധുരം മലയാളത്തില്‍ ഇനി പറയുന്ന 'നല്ല പാഠം ' ആവര്‍ത്തിയ്ക്കുക . ..ആട്ടെ  മുറിയില്‍ മുല്ലപ്പൂവൊക്കെ  ഉണ്ടല്ലോ അല്ലെ??  
ബിനു : പൂവും കായുമോന്നുമില്ല . ....പ്രണയം തേങ്ങാ പോലെ ആയതിനാല്‍ മുറിയുടെ മൂലയില്‍ കുറച്ചു തെങ്ങാക്കുല  തൂക്കി ഇട്ടിട്ടുണ്ട് .. 
അഭി : (ദേഷ്യത്തില്‍  ) തേങ്ങാക്കുല .. ...പോയി കുറച്ചു മുല്ലപ്പൂ വാങ്ങി മുറി അലങ്കരിച്ചു വെയ്ക്കടോ .. ...പിന്നെ , താന്‍ വിദൂരതയിലേയ്ക്കു നോക്കുമ്പോള്‍ കൈയില്‍ ഒരു പൂവ് കാണണം ...പൂക്കളില്‍ വീഴാത്ത  ഒരു യൂ കെ ക്കാരിയും ഇല്ല . ..താന്‍ പുറത്തേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍  ഉമ്ബിടിവാവ അകത്തേയ്ക്ക് കയറി മെല്ലെ മെല്ലെ വരുന്ന ശബ്ദം കേള്‍ക്കും ..(ഉമ്ബിടിവാവ എന്നുള്ളത് ചുരുക്കി  പ്രണയപൂര്‍വ്വം വാവ എന്ന് വിളിച്ചോളൂ .. ..) ..താന്‍ ചുണ്ടില്‍ ചിരി സ്മൈലി ഫിറ്റ്‌ ചെയ്തു തിരിഞ്ഞു നിന്നു  അവളെ നന്നായി അങ്ങ് പുകഴ്ത്തണം..    ..നീ ഉടുത്തിരിക്കുന്ന സാരീ എന്തൊരു ഭംഗി... എന്നൊക്കെ അങ്ങ് കാച്ചിയേക്കണം ...ആട്ടെ  നീ എങ്ങിനെയാ നന്നായി പാടുമോ??.. 
ബിനു : നാണിച്ചു കൊണ്ട് . ...പിന്നേ ...പാടുമോന്നോ...എപ്പം പാടീന്നു ചോയിച്ചാല്‍ മതി... 
അഭി : (പാവം വാവ ....ഓള് പാട് പെടും . .പിറു പിറുക്കുന്നു )...ഒരു സേമ്പിള്‍  പാടിയ്ക്കെ .... 
ബിനു : (മുരടനക്കി ) അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി ....അമ്മായി ചുട്ടത് മരുമോനിയ്ക്കായ്   
അഭി : വട്ടായിപ്പോയി...വട്ടായിപ്പോയി ......നിര്‍ത്തു..  ..നിര്‍ത്തു...ആക്ഷനും പാട്ടും ഒക്കെ കൊള്ളാം പക്ഷെ പാടണ്ടാ .പാടും വരയ്ക്കും എന്നൊക്കെ പറഞ്ഞു അവളെ ഞെട്ടിച്ചാല്‍ മതി .... 

സീന്‍ - 7   

  ബിനുവേശന്‍ പൂക്കളാല്‍ അലംകൃതമായ പാര്‍പ്പിടമുറിയില്‍  പുറത്തേയ്ക്കും നോക്കി  മധുരം മലയാളത്തില്‍ പ്രാക്ടീസ് ചെയ്യുന്നു..ആരോ മുറി തുറക്കുന്ന ശബ്ദം കേട്ടു പെട്ടന്ന് വിറവലോടെ  തുടങ്ങുന്നു  
ബിനു : കൈയില്‍ ഇരിക്കുന്ന ഒരു റോസാപ്പൂവിനെ നോക്കി സൃങ്ങാര ഭാവത്തില്‍ . ..ശോഭെ ..കടന്നു വരൂ ...നിര്‍ണ്ണായകമായ നമ്മുടെ ആദ്യ രാത്രിയിലേക്ക്‌ കടന്നു വരൂ... ..ഞാന്‍ ഒരു പാട്ടുകാരനാണ് ....യാത്രാ വിവരണക്കാരനാണ് ...വഴുതങ്ങാ"ക്കരി"വെപ്പുകാരനാണ് ...  .പക്ഷെ അതിന്റെ അഹംഭാവം ഒന്നും എനിയ്ക്ക് തീരെയില്ല ...പാട്ട് ഒരെണ്ണം പാടണം എന്നുണ്ടെങ്കിലും  അയല്‍പക്കനൂലുകളില്‍ ഉള്ളവര്‍ മതില് ചാടി മഴുവുമായി വരും എന്ന് പേടി ഉള്ളതിനാല്‍ പിന്നെ പാടാമേ ..;) .എന്തിനാ നീയിങ്ങനെ നാണിയ്ക്കുന്നത് ....പൂവിനെ ചുംബിച്ചു കൊണ്ട് ....ഇത് ഞാനല്ലേ ...നിന്റെ ബിനുവേശേട്ടന്‍ അല്ലെ??  :spinhug: 
ഉഷാമ്മ : (അന്തം വിട്ടു നില്‍ക്കുന്നു )  ശെടാ ...ഇതെന്തു പ്രാന്ത് ??   എടാ  ബിനെശാ....ആ  ഗ്രീറ്റിങ്ങ്സ് നൂല്‍ കെട്ടിയവര്‍  താങ്ക്സ് നായി കാത്തു നില്‍ക്കുന്നു ...പോയി  എല്ലാവര്ക്കും താങ്ക്സ് പറഞ്ഞിട്ട് വാ...  
ബിനു : ഞെട്ടി തിരിഞ്ഞു അമ്മയെ കണ്ട ചമ്മലില്‍ പൂവും പോക്കട്ടില്‍ ഇട്ടു പുറത്തേയ്ക്ക് ഓടുന്നു   

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Oct 26, 2013 6:28 am

Ammu wrote:
ഭാഗം - 3  


   ഗ്രീറ്റിംഗ്സ് നൂലില്‍ കാത്തു നിന്ന  അഭ്യുദയകാംഷികള്‍ക്ക്  നന്ദി സ്മിലെയ്കള്‍  തിടുക്കത്തില്‍ നല്‍കിയിട്ട്  ബിനുവേശന്‍ വീണ്ടും മുറിയിലെത്തി  ജനാലയ്ക്കു അരികില്‍ വിദൂരതയിലേയ്ക്ക് സുസ്മേരവദനനായി  നില്‍പ്പുറപ്പിച്ചു . ...തിരക്കിനിടയില്‍  വാതില്‍ ചാരുവാന്‍ മറന്നു പോയി.... ബിനുവേശന്‍  തലക്കുളം സാര്‍ പഠിപ്പിച്ചു വിട്ട ഡയലോഗ്  ഉരുവിടുന്നു ... 
ബിനു : വാവേ,.. അന്ന് നിന്നെ കാണുവാന്‍ വന്നപ്പോള്‍ നീ ഉടുത്ത പച്ച സാരിയും നീല ബ്ലൌസും  എന്ത് ചേര്‍ച്ച ആയിരുന്നു. .. അന്ന് നീ എന്തിനാ അത്രയും നാണിച്ചത്..:spinhug: ...അത് ഞാനായിരുന്നില്ലേ ...നിന്റെ ബിനുവേശേട്ടനായിരുന്നില്ലേ ... 
ആ സമയത്ത്  നീല കാഞ്ചീപുരം സാരിയും വാരിയണിഞ്ഞു  കൈയില്‍ കാണാക്കാഴ്ച്ചകളുടെ  ഒരു കെട്ടു സിഡിയും ഭദ്രമായി ചേര്‍ത്ത് പിടിച്ചു മെല്ലെ മെല്ലെ നവവധു  വാതില്‍ കടന്നു വരുന്നു . ..അകത്തേയ്ക്ക് വരുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നത്  ബിനുവേശന്റെ പ്രാ ഫോര്‍ പ്രാക്ടീസ് ആണ്..  .ചിരിയടക്കാന്‍ പാടുപെട്ടു അന്തം വിട്ടു നില്‍ക്കുകയാണ് ഉമ്പിടി ... 
ബിനു : വാവേ... നമുക്ക്  കു ഫോര്‍ കുവൈറ്റില്‍ പോയി രാപ്പാര്‍ക്കാം . ..അതികാലതെഴുന്നേറ്റു ...പ്രണയ നൂലില്‍ പോയി ..മനോരമ നല്‍കുന്ന നല്ല പാഠങ്ങള്‍ പഠിയ്ക്കുകയും മധുരം മലയാളത്തില്‍ സംസാരിക്കുകയും  ചെയ്യാം.. . അവിടെ വെച്ച്  എന്റെ പ്ര ഫോര്‍ പ്രണയം നിനക്ക് ഞാന്‍ തരും..  ..വരില്ലേ ...വാവേ...നിന്റെ ബിനെശേട്ടന്‍ അല്ലെ വിളിയ്ക്കുന്നത് ..ന്ഘെ  ..പെട്ടന്ന് എന്തോ ശബ്ദം കേട്ട്......ഈശ്വരാ ...അവള്‍ വന്നൂന്നു തോന്നുന്നു..  ) ഞെട്ടി തിരിയുമ്പോള്‍ ചിരി പൊട്ടി നില്‍ക്കുന്ന വാവയെ കണ്ടു ബിനെശന്‍ ചമ്മുന്നു .. . : ഞാന്‍ ഇന്നലെ കണ്ട സിനിമയിലെ ഒരു സംഭാഷണം ചുമ്മാ പറയുക ആയിരുന്നു .. .( ആകെ പരിഭ്രാന്തി ഉണ്ട് ആ മുഖത്ത് ....എന്ത് പറയണം എന്നറിയാതെ പരുമ്മുന്നു)
ബിനുവേശന്‍ : വാവേ ..ഇതാ ഒരു പൂവ് . .( സ്മൈലി ബാങ്കില്‍ നിന്നും പൂവിന്റെ സ്മൈലി തിരഞ്ഞെടുത്തു ക്ളിക്കുന്നു...പക്ഷെ വിറയല്‍ കൊണ്ട് വന്നത്   സ്മൈലി )
ഉമ്പിടി : (ഞെട്ടുന്നു . .) യിതു എന്തരു സ്മൈലി അണ്ണാ ??  കണ്ടിട്ട് തന്നെ പ്യാടിയാകുന്നു ... 
ബിനു : സോറി ....സ്മൈലി മാറിപ്പോയതാ .. ...ബാ നമുക്ക് ഈ പ്രണയ നൂലില്‍ പോയിരിക്കാം. ..ആട്ടെ വാവയ്ക്ക് ചിക്കന്‍ പോക്സ് വന്നിട്ടുണ്ടോ ??? പ്രണയവും ഒരു തരം ചിക്കന്‍ പോക്സാ . .( കാണാതെ പഠിച്ചത് ഉരുവിടുന്നു  )
ഉമ്പിടി : (ചിരി അടക്കാന്‍ ശ്രമിയ്ക്കുന്നു )
ബിനു : ..പിന്നെ , എന്തായി പാലിന്റെ കാര്യം??  
ഉമ്പിടി : എന്ത് ??  
ബിനു : ഒരു ഗ്ലാസ് പശുവിന്‍ പാല്‍... അല്ലെങ്കില്‍ വേണ്ടാ ...അമ്മയും പാറുവും ഒക്കെ ഉറങ്ങിക്കാണില്ല ... 
ഉമ്പിടി : പശുവിന്‍ പാല്‍ ഒക്കെ ഔട്ട്‌ ഓഫ് ഫാഷിന്‍ ആയി ചേട്ടാ ....ഇതാ ..കാണാ ക്കാഴ്ച്ചകളുടെ  സി ഡി ...പാതി ചേട്ടന്‍ കാണ്.....ബാക്കി ഞാന്‍ കണ്ടോളാം ...  
ബിനു : (ഹമ്മേ ...എന്റെ ജീവിതം  മല്യാലി ഹൌസ് നക്കുമോ ??  ) വെപ്രാളത്തോടെ പ്രണയ നൂലിലെ കട്ടില്‍ ഇരിക്കുന്നു ..വാവയ്ക്ക് പേടിയുണ്ടോ ആദ്യ രാത്രിയെ?? എനിക്ക് ഒരു പേടിയുമില്ല.. . എന്തിനാ പേടിക്കുന്നത് ( വിറയ്ക്കുന്നു  ) ...കട്ടിലിന്റെ വശത്ത് ചാരുന്നു ...കട്ടില്‍ കാലും മേക്കട്ടിയും എല്ലാം കൂടി തകര്‍ന്നു ബിനുവേശന്‍ " വീണിതല്ലോ കിടക്കുന്നു ധരണിയില്‍  . ..ഭായീടെ പ്രണയ വചനങ്ങള്‍ തെങ്ങാക്കുലകള്‍ പോലെ തലയിലേക്ക് നിപതിയ്ക്കുന്നു " ...അതിനിടയില്‍ നിന്നും മെല്ലെ വാവയെ നോക്കി... പേടിച്ചു പോയോ വാവേ.. . ഇതൊക്കെ സാധാരണയല്ലേ ...നമ്മുടെ ആദ്യത്തെ  വിവാഹം ആയതു കൊണ്ടാ ...അടുത്തതിനു ശരിയായിക്കോളും .... 
"ആരെയും ഭീകര ഗായകാനാക്കും  ആത്മ സൌന്ദര്യമാണ് നീ "  സൌണ്ട് ക്ലൌടിലെ ഗാനം അലയടിക്കുമ്പോള്‍  മുറിയിലാകെ ഇരുള്‍ പരക്കുന്നു...ഉമ്ബിടിയുടെ കൂര്‍ക്കം വലി പിന്നണിയില്‍  മുഴങ്ങുന്നു .... 

സീന്‍ : 12

നേരം വെളുക്കുന്നു ....ബിനുവേശന്‍ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുന്നു . .നേരെ മിറര്‍ വിത്ത്‌ മെമ്മറി യുടെ മുന്നില്‍ പോയി മോന്തായം ഗോഷ്ട്ടികള്‍ കാട്ടി നേരെയാക്കുന്നു . .കണ്ണിനു താഴെ രണ്ടിഞ്ചു കനത്തില്‍  വീക്കോ തേച്ചു പിടിപ്പിക്കുന്നു ... 
പാറൂട്ടി അടുത്ത മുറിയില്‍ കമ്പ്യൂട്ടറില്‍ നോക്കി നിര്‍ന്നിമേഷയായി ഇരിപ്പുണ്ട് . ...ബിനുവേശന്‍ അങ്ങോട്ട്‌ ചെല്ലുന്നു .. 
ബിനു : (ഗൌരവത്തില്‍ ) എങ്ങിനെയുണ്ട് നിന്റെ ഫോറമിംഗ് ഒക്കെ ??:paru: 
പാറു : (മോണിട്ടറില്‍ നിന്നും കണ്ണെടുക്കാതെ )...രസകരമായി പോകുന്നു ഏട്ടാ ...  
ബിനു : പിന്നെ, വാവക്ക് നീ നല്ല ബഹുമാനം ഒക്കെ കൊടുക്കണം കേട്ടോ ...നിന്റെ ഏട്ടത്തിഅമ്മയാ ....അത് മറക്കരുത് . ..അവള്‍ക്കു അടുക്കള ജോലി ഒന്നും ചെയ്തു വലിയ ശീലമില്ലാത്തതാ ...പോയി കാപ്പി അനത്തി ഒക്കെ കൊടുത്തേക്കണം .. 
പാറു : അടുക്കള ജോലി ഉമ്പിടി ചേച്ചിക്ക് അറിയില്ലാന്ന്നു യേട്ടന് എങ്ങിനെ അറിയാം??  ദേ രാവിലെ മുതല്‍ അടുക്കളയില്‍ കിടന്നു ഭയങ്കര ജോലിയാ  ചേച്ചി .. 
ബിനു : (ആത്മഗതം ) അപ്പോള്‍ അടുക്കളയില്‍ ഉണ്ട്  കള്ളി ..  ..പമ്മി അടുക്കള ലക്ഷ്യമാക്കി  നീങ്ങുന്നു .. 
ഉഷാമ്മ : ഹ്മം  എന്താ ?? നിനക്ക് ഇന്നു ആപ്പീസില്‍ പോകണ്ടേ??  
ബിനു : പോകണോ??  അടുക്കളയില്‍  അരിയും സാമാനവും ഒക്കെ ഉണ്ടോന്നു ഒന്ന് നോക്കാന്‍ വന്നതാ ... 
ഉഷാമ്മ : അത് സ്റ്റോര്‍ മുറിയില്‍ ഉണ്ട് .. ;) 
ബിനു : അടുക്കളയില്‍ ഒന്നും ഇല്ലേ ?? 
ഉഷാമ്മ : ഉണ്ട് ....കരി പിടിച്ച ചട്ടിയും കലവും .:teasing: .പിന്നെ നല്ല വിറകിന്‍ കൊള്ളിയും ഉണ്ട് ...വേണോ തല മണ്ടയ്ക്ക് ഒന്ന്..  പോയി കുളിച്ചൊരുങ്ങി ആപ്പീസില്‍ പോകിനെടാ.. 
Ammu wrote:
ഭാഗം - 4  

 സീന്‍ -15

 അടുക്കളയില്‍ നിന്നും ഉഷാമ്മയുടെ  വഴക്ക് കേട്ടു  നിരാശയോടെ മടങ്ങുമ്പോള്‍ ആണ്  ബിനുവേശന്‍ സ്നേഹതീരത്ത് ആളനക്കം കേട്ടത് . ..പ്രതീക്ഷാനിര്‍ഭരമായ  നയനങ്ങളോടെ എത്തി നോക്കി.. . തന്റെ വാവ തീരത്ത് നമസ്കാര സ്മൈലി കള്‍ സ്ഥാപിച്ചു ചാറ്റുന്നത്  നിര്‍ന്നിമേഷനായി  ബിനുവേശന്‍ അല്‍പ്പ നേരം നോക്കി നിന്നു  
ബിനു :  ശ്ശ്ശ് ശ്ഊഊ ., .....വാവ നേരത്തെ എഴുന്നേറ്റു അല്ലെ?? എന്താ എന്നെ വിളിയ്ക്കാഞ്ഞത് ??:spinhug: 
: എന്ത് ഭംഗി നിന്നെക്കാണാന്‍ ഹെന്റെ വാവ മോളേ
              കാണാക്കാഴ്ച കാത്ത് നില്‍ക്കും നീലവല്ലി പോലെ  ....       എന്ന് ഹൃദയം പൊട്ടി പാടുവാന്‍ ആരംഭിച്ചു  ....അമറല്‍ കേട്ട  വാവ  നാണത്തോടെ  ചെവികള്‍ ആഞ്ഞു പൊത്തി.. ..ഉഷാമ്മ തൊട്ടുപിന്നില്‍ എത്തിയത് കണ്ടു വാവ തന്റെ ജോലികള്‍ പുനരാരംഭിച്ചു  
ഉഷാമ്മ : എടാ  ബിനുവേശാ...നിന്നോടല്ലേ ആപ്പീസില്‍ പോകാന്‍ പറഞ്ഞത് ...  
ബിനു : മനസ്സില്ലാമനസ്സോടെ  മേയ്ക്ക്  അപ്പ്  റൂമിലേയ്ക്ക്  നീങ്ങുന്നു .. 

സീന്‍ -16

അഭി : (ചിന്താ ധീനനായി ) ഞാന്‍ പറഞ്ഞത് എല്ലാം മറന്നു അല്ലെ?? 
ബിനു :  എല്ലാം തകര്‍ന്നു സാറേ .... 
അഭി : പശുവിന്‍ പാല്‍ കിട്ടിയില്ലേ ??  പുകഴ്ത്തണം എന്ന് പറഞ്ഞിട്ട് അതും നടന്നില്ല അല്ലെ?? 
ബിനു : പുകഴ്ത്താന്‍ വേണ്ടി സാര്‍ പറഞ്ഞുതന്ന സംഭാഷണം കാണാതെ ഉരുവിട്ട നേരത്തല്ലേ  വാവ കയറി വന്നത് . ..ഓള് എല്ലാം കേള്‍ക്കുകയും ചെയ്തു .. .ചമ്മല്‍ മാറ്റാന്‍ കട്ടിലില്‍ ചാരിയതാ ...മേക്കട്ടി ഉള്‍പ്പടെ എല്ലാം കൂടി താഴെ വീണു ..ആകെ ച ഫോര്‍ ചമ്മി സാറേ.. ...ഈ പുകഴ്ത്തലും  സംസാരവും  പാട്ടും എല്ലാം കൂടി ഒറ്റയ്ക്ക്  എന്നെക്കൊണ്ട് സാധിയ്ക്കും എന്ന് തോന്നുന്നില്ല.. 
അഭി : എന്നാല്‍ ഞാന്‍ കൂടി വന്നു ഒരു കൈ സഹായിക്കാം.. . ഒന്ന് പോടാ ചെക്കാ ... 
ബിനു : അതല്ല ഇപ്പോളത്തെ പ്രശനം .....വാവയോടു ഒന്ന് കൊതി തീരെ സംസാരിയ്ക്കാന്‍ പോലും എനിയ്ക്ക് സാധിച്ചില്ല..  അമ്മയാണെങ്കില്‍  മൂശാട്ട സ്വഭാവവുമായി പിന്നാലെ തന്നെ ഉണ്ട് ..... 
അഭി : ശോ !! ഉഷാമ്മയെ കുറിച്ച് അങ്ങിനെ ഒന്നും പറയാതെ . ..എന്ത് തങ്കപ്പെട്ട സ്വഭാവമാ  ( മനോരാജ്യത്തില്‍  മുഴുകുന്നു .. .ആഹാ ...കിളി പോയീ ....പിന്നണിയില്‍ അശരീരി ഗാനം മുഴങ്ങുന്നു )
ബിനു : സംശയത്തോടെ  സാറിനെ നോക്കുന്നു . ..സാറേ...എനിക്ക് എങ്ങിനെ എങ്കിലും വാവയുടെ ഹൃദയത്തില്‍ ഒരിടം നേടണം...  എന്റെ  കണ്ണിനു താഴെയുള്ള കറുപ്പ് ഒരു പ്രശനമാകുമോ  എന്റെ ദാമ്പത്യ ജീവിതത്തില്‍??  
അഭി : ഞെട്ടി ഉണര്‍ന്നിട്ടു ... ഞാന്‍ ഒരു കാര്യം പറയാം... താന്‍ ഇപ്പോള്‍ തന്നെ വീട്ടിലേക്കു പോയി ....അവളെ മധുരം മലയാളം  പറഞ്ഞു പാട്ടിലാക്കാന്‍ നോക്ക് ...  
ബിനു : അമ്മ  കാണും ... 
അഭി : അതിനു അമ്മയുടെ മുന്നില്‍ ചെല്ലാതിരുന്നാല്‍ പോരെ .. 
ബിനു :  

സീന്‍ -18

 ബിനു പമ്മി പമ്മി പാര്‍പ്പിടത്തിന്റെ  മുന്‍വാതില്‍ തുറക്കുന്നു .. 
ഉഷാമ്മ : ഹാരാ അവിടെ ?? 
ബിനു : ഓടി അകത്തെ പ്രണയ നൂലില്‍  ഒളിച്ചിരിക്കുന്നു ..  
ഉഷാമ്മ : കള്ളന്മാര്‍ ഒക്കെ ഉള്ള സമയമാ ......ആരാ ഈ ഗേറ്റ് ഒക്കെ ലോഗ് ഇന്‍ ചെയ്തത് ??  
ബിനു : ത്രെഡിലെ ഒരു വലിയ അലമാരയ്ക്കുള്ളില്‍ ഒളിയ്ക്കുന്നു ... 
ഉഷാമ്മ : ആഹാ ...കൊള്ളാം ഈ ഉമ്പിടി ....കുളിയ്ക്കാന്‍ പോയാലും അലമാര ഒന്നും അടയ്ക്കില്ല...  ത്രെഡ് ലോക്ക് ചെയ്തു  നൂല്‍  മെര്‍ജ് ചെയ്യുന്നു ... 
കുളി കഴിഞ്ഞു എത്തിയ വാവ ...അലമാരയ്ക്കുള്ളില്‍ തട്ടും മുട്ടും കേട്ടു   നിലവിളിയ്ക്കുന്നു ...  .
ഉഷാമ്മ : ഹെന്റെ മലയാളി ഹൌസ് ദൈവങ്ങളെ ....നമ്മുടെ വീട്ടില്‍ കള്ളന്‍ കയറിയോ???  ഗ്രാമവാസികളെ ഓടി വരണേ...ഞങ്ങളുടെ ത്രെഡില്‍ കള്ളന്‍ കയറിയേ...   
അയല്‍വാസികള്‍ ഓടി വരുന്നു ..  ..പഠിച്ച കള്ളനാ ....അടിച്ചു  പിടിയ്ക്കാം നമുക്ക് ...ആദ്യത്തെ അടി തന്നെ അവന്റെ തകര്‍ക്കണം...അലമാരയുടെ വാതില്‍ തുറന്നപ്പോള്‍  തുണികള്‍ക്കിടയില്‍ ഒരു തല ....അയല്‍വാസികള്‍ ആഞ്ഞടിച്ചു ..    
ബിനു : ആ ഫോര്‍ അയ്യോ.....ആ ഫോര്‍ അയ്യോ....   
ഉഷാമ്മ : ന്ഘെ !! ഈ  ഫോര്‍ വിളി നമ്മുടെ ബിനുവേശന്റെ അല്ലെ??   
ബിനു : (തുണികള്‍ വകഞ്ഞു മാറ്റി ) അമ്മെ ഇത് ഞാനാ... ..ഞാന്‍ നിങ്ങള്ക്ക് ഒരു സര്‍പ്രയിസ് തരാനല്ലേ അലമാരക്കുള്ളില്‍  പാത്തിരുന്നത് . ...വേദനയും ചമ്മലും അപമാനവും നിറഞ്ഞ ഒരു ഇളി ബിനുവേശന്റെ മുഖത്ത് തളിരിടുമ്പോള്‍    ഇന്റര്‍വെല്‍  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Sat Oct 26, 2013 6:30 am

Ammu wrote:
ഭാഗം - 5  

 അലമാരയ്ക്കുള്ളില്‍ നിന്നും അടികൊണ്ടു അവശനായ ബിനുവേശന്‍ നേരെ പോയത് തലക്കുളം സാറിന്റെ ഉപദേശം ആരായാനും തന്റെ മനോവിഷമം പങ്കു വെയ്ക്കാനും ആണ് ..  
അഭി : എടോ...വിഷമിയ്ക്കാതെ . ...മനുഷ്യന്റെ കഷ്ട്ടകാല സമയത്താ  അവന്‍ കല്യാണം കഴിയ്ക്കുന്നതെന്ന് കേട്ടിട്ടുണ്ട് . .തന്റെ കാര്യത്തില്‍ അത് അക്ഷരം പ്രതി ശരിയാ.. 
ബിനു : സാര്‍ പറഞ്ഞിട്ടല്ലേ  ഞാന്‍ അപ്പോള്‍ പാര്‍പ്പിടതിലെയ്ക്ക്  പോയത് ... 
അഭി : ശെടാ ...ഞാന്‍ പറഞ്ഞോ  ഭാര്യയെ കാണാന്‍ അലമാരയ്ക്കുള്ളില്‍ കയറുവാന്‍ ...  
ബിനു : അവളെ ഒന്ന് മനസ്സ് കുളിര്‍ക്കെ കാണുവാന്‍ ഇനി എന്താ വഴി .. ...അമ്മ ആണെങ്കില്‍ ഭദ്രകാളി സ്വഭാവവുമായി നില്‍ക്കുവാ ....രാത്രിയില്‍ ജോലിയും കഴിഞ്ഞു ഞാന്‍ പ്രണയ ത്രെഡില്‍ എത്തുമ്പോള്‍ അവള്‍ കോപ്പി -പേസ്റ്റും തീര്‍ത്തു കാണാക്കാഴ്ച്ചകളും കണ്ടു ഉറങ്ങുവാനുള്ള മൂഡില്‍ ആയിരിക്കും.. . ഇനിയെങ്കിലും അവളുടെ ഹൃദയത്തില്‍ ഇടം പിടിച്ചില്ലെങ്കില്‍  എന്നെ വല്ല "പിരിയാന്‍ എന്തെളുപ്പം " നൂലില്‍  മതില് ചാടിയ നിലയില്‍ കണ്ടെന്നു വരും ...( വിതുമ്പുന്നു )  
അഭി : ബിനുവേശാ....ഞാന്‍ മറ്റൊരു ഉപായം പറഞ്ഞു തരാം .. 
ബിനു :ആദ്യ രാത്രി പോലെ ആകുമോ ??;) 
അഭി : ഇത് തികച്ചും മനശാസ്ത്രപരമായ സമീപനം ആണ്.. . ഒരു വലിയ  ഫോട്ടോ നിങ്ങള്‍ രണ്ടാളും ചേര്‍ന്നുള്ളതു എടുത്തു കിടപ്പുമുറിയില്‍ സ്മൈലി അടിച്ചു അതില്‍ തൂക്കി ഇടുക. .. നീ ജോലിയ്ക്ക് പോകുമ്പോള്‍ അവള്‍ അതില്‍ നിര്‍ന്നിമേഷയായി നോക്കി നില്‍ക്കും.. ..വീക്കോ പുരട്ടിയ നിന്റെ ഫോട്ടോയില്‍ നോക്കി അവള്‍ ഇണങ്ങും , പിണങ്ങും ..ഗൊച്ചു ഗള്ളന്‍ എന്ന് പ്രാകി കവിളില്‍ നുള്ളും. .നേരിട്ട് പറയുവാന്‍ മടിയ്ക്കുന്നതൊക്കെ അവള്‍ ഫോട്ടോയില്‍ നോക്കി ആക്രോശിയ്ക്കും.:teasing: ..അങ്ങിനെ അങ്ങിനെ അവളുടെ ഹൃദയത്തിന് കുറുകെ  നീ  പ്രണയ നൂല്‍ കെട്ടും  
ബിനു :   ഉവ്വോ..??( നാണിച്ചു പെരുവിരല്‍ കൊണ്ട് നിലത്തു ചേ ഫോര്‍ ചേനയും കാ ഫോര്‍ കാച്ചിലും വരയ്ക്കുന്നു ..) 
അഭി : എന്തായാലും അലമാര പോലെ കുഴപ്പം ഉണ്ടാകില്ലല്ലോ . ..ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ....വാവ  നല്ല വെളുത്തിട്ടാ ......ഫോട്ടോയില്‍  നിന്റെ കണ്ണിനു താഴെ ഉള്ള കറുപ്പ് അറിയാത്ത വിധം വീക്കോ പൂശിയ്ക്കോണം... 

സീന്‍ - 20

ബിനു : (മിറര്‍ വിത്ത്‌ മെമ്മറിയില്‍ നോക്കി മുഖത്ത് പൌഡര്‍ പൂശുന്നു )  വീക്കോ ഒരു കിലോ കൂടി വാങ്ങേണ്ടി വരുമെന്നാ തോന്നുന്നത് ..( നെടുവീര്‍പ്പെടുന്നു )  
ഉമ്പിടി : അതേയ്....അമ്മ ചോദിയ്ക്കുന്നു  നമ്മള്‍ എവിടേയ്ക്ക് പോകുകയാണെന്ന് .. ...അയ്യേ ..!! ഈ ബിനെശേട്ടന്‍  എന്താ മുഖത്ത് വാരിതേയ്ക്കുന്നത് .. ..വെള്ള മാസ്ക് മുഖത്ത് ഫിറ്റ്‌ ചെയ്തത് പോലെയുണ്ട് .ഇതിലും ഭേദം അപ്പെക്സ് അല്ട്ടിമ ഒരു ടിന്‍ മുഖത്ത് കോരി ഒഴിക്കുക ആയിരുന്നു ..( ചിരിച്ചു കൊണ്ട് അടുത്ത് കിടന്ന ഏണിയില്‍ കയറി നിന്ന് സാരിയുടെ  തുമ്പ് കൊണ്ട്  ബിനെശന്റെ മോന്തായം തൂക്കുന്നു ....ബിനെശന്‍  എന്റെ പ്രണയത്തില്‍  വാവമഹലെ   എന്ന് പാടി കവിളില്‍ തഴുകുന്നു :spinhug: .....പെട്ടന്നാണ്  ഉഷാമ്മ കടന്നു വന്നത് ....ഈ രംഗം കണ്ടു  നാണിച്ചു മുഖം മറച്ചു തിരിഞ്ഞു നിന്ന് കൊണ്ട് മനസ്സില്‍ പറയുന്നു : ഇത് കാണുമ്പോള്‍ മല്യാലി ഹൌസിലെ പ്രദീപിനെ കാണാന്‍ മിനി മോള്‍ വന്ന രംഗം ഓര്‍ത്തു പോകുന്നു ...  
ബിനെശന്‍ : ചമ്മി.. ..അമ്മെ..ഞങ്ങള്‍ ഒരു വിരുന്നിനു ഇഷ്ട്ടഭക്ഷണ നൂല്‍ വരെ പോകുകയാണ്.. .എന്റെ ആപ്പീസില്‍ ജോലി ചെയ്യുന്ന കാറ്റ് ഇന്ന് അത്താഴത്തിനു അവിടെയ്ക്ക് ക്ഷണിച്ചിരിക്കുകയാ  ഞങ്ങളെ രണ്ടാളെയും.. 
ഉഷാമ്മ : എങ്കില്‍ പാറുവിനെ കൂടി കൊണ്ടുപൊയ്ക്കോ...;) 
ബിനു ; അത്....അത്...ശരിയാവില്ലമ്മേ. ..കാറ്റിന്റെ പാചകം ആയതിനാല്‍ ഒരു ഗ്യാരന്റിയുമില്ല .. ..നാളെ വേറെ ഒരാള്‍ വിളിച്ചിട്ടുണ്ട് ...അപ്പോള്‍ അവളെയും കൊണ്ട് പോകാം. .. അമ്മെ ..വരൂ...വാവേ ..പോട്ടെ....അല്ല വാവേ ..വരൂ ..അമ്മെ ..പോട്ടെ .. 

സീന്‍ - 21

 സ്റ്റുഡിയോ : ...ഒരു കൂളിംഗ് ഗ്ലാസും വെച്ച് "ഹഗ്ഗ് മി "  എന്നൊരു ടി ഷര്‍ട്ട്‌ ഉം ബര്മുടയും ധരിച്ചു നില്‍ക്കുകയാണ്  ഫോട്ടോ ഗ്രാഫെര്‍ വിപികുമാര്‍ ... 
വിപി : ക്യാമറയില്‍ കൂടി നോക്കിയിട്ട്  ബിനുവിനോടായി ..: ഒന്ന് ചിരിച്ചേ .. 
ബിനു :    സ്മൈലി ക്ലിക്കുന്നു ..
വിപി :  ചിരിയുടെ ശബ്ദം ഫോട്ടോയില്‍ വരില്ല മിസ്ടര്‍  ...ദേ ഇങ്ങോട്ട് നോക്ക്യേ..  സ്മൈലി കാട്ടുന്നു
ബിനു : ചിരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ... 
വിപി : വാവയെ നേരെ  നിര്‍ത്തുവാന്‍ അടുത്ത് ചെല്ലുന്നു ... :spinhug: 
ബിനു : അത് വേണ്ട ....അത് വേണ്ടാ .. .തൊട്ടുകൊണ്ടുള്ള  നേരെ നിര്‍ത്തല്‍ ഒന്നും വേണ്ടാ ..   അതെ.. ഞാന്‍ ഒരു  ടൈ കൂടി കെട്ടിയാലോ ?? 
വിപി : ഹേയ് , അത് ശരിയാവില്ല.. ടൈ ക്കൊക്കെ ഒരു വിലയുള്ളതല്ലേ .. 
ബിനു : (ദേഷ്യത്തില്‍..) അതേയ് .. .ഈ ലെഡീസും ഫാമിലിയും ഒക്കെ വരുന്ന സ്റ്റുഡിയോയില്‍ ഇങ്ങനെ  ഹഗ്ഗ് മീ എന്നൊക്കെ എഴുതിയ ബനിയനും ഇട്ടു നില്‍ക്കുന്നത് മോശമാണ് കേട്ടോ.. 
വിപി : ആഹാ..ഇന്ത്യയില്‍ ആയതു കൊണ്ട് ഞാന്‍ ഇത്രയും എങ്കിലും ഇടുന്നു . ...ദു  ഫോര്‍ ദുബായ്  നൂലില്‍ ഒക്കെ ഞാന്‍ ഒണ്‍ലി ബര്‍മുഡ ...hi..hi..
ബിനു : (മനസ്സില്‍ )  ഡി  ഫോര്‍ ദുബായ് എന്ന് പറഞ്ഞത് എന്നെ വാരുവാന്‍ ആണോ???  ഹേയ് ...ആയിരിക്കില്ല . ..ഇനി ആകുമോ ?? 
വിപി : സ്മൈല്‍....സ്മൈല്‍.....റെഡി ...ക്ലിക്കുന്നു.. 
അതേസമയം  ബിനു തന്റെ പൊക്കം കുറച്ചു കാണിയ്ക്കുവാനായി ..കൂനുന്നു ....ബാക്കി  ഷോക്കിംഗ്  പിക്ചര്‍  നൂലില്‍ ...  
Ammu wrote:
ഭാഗം -6  

   വാവയുമായി കൂടുതല്‍ സമയം ഇടപഴകി ആ ഹൃദയത്തില്‍  ഇടം നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു സിനിമാ കാണുവാന്‍ പുറപ്പെടുകയാണ്  ബിനുവേശന്‍  പ്രിയതമയെയും കൊണ്ട്.. .ടിക്കെറ്റ് എടുത്തു ഫിലിം നൂലിന്റെ ഏറ്റവും ആള്‍തിരക്ക്‌ കുറഞ്ഞ ഭാഗത്ത്‌ ഇരുവരും ഇരിപ്പുറപ്പിച്ചു  . .വെള്ളിത്തിരയില്‍  മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുന്നു ....ബിനുവേശന്റെ കണ്ണുകള്‍ ,രണ്ടും  വാവയുടെ ചുറ്റുമിരിയ്ക്കുന്നവരില്‍ ആണ് ..  
ഇടയ്ക്ക് എഴുന്നേറ്റു  : കാലെടുക്കടോ ... 
ഷ. ഭായ് : എന്ത് ??  
ബിനു : കാലെടുക്കാന്‍  വാവയുടെ സീറ്റിന്റെ പിന്നില്‍ നിന്നും.. 
ഷ. ഭായ് : ഇയാളെന്തോക്കെയാ ഈ പറയുന്നത് ??  കാലെടുത്തു ഞാന്‍ എവിടെ കൊണ്ട് പോയി വെയ്ക്കണം ...എന്റെ വീട്ടിലോ?? :teasing: ഒന്ന് മിണ്ടാതിരിക്കെന്റെ ഭായ്  ..നല്ല പ്രണയാര്‍ദ്രമായ സിനിമയാ .. ..വല്ലാത്ത ആവേശം തോന്നുന്നു.. . രസച്ചരട് പൊട്ടിക്കാതെ ... 
ബിനു : ഫേമിലി ആയി ഇരുന്നു സിനിമ കാണുവാന്‍ അനുവദിക്കില്ല എന്ന് വെച്ചാല്‍ .. .വഴക്ക്  കൈയാങ്കളിയിലേക്ക്  നീങ്ങുന്നു  
ഷ.ഭായ് : ഇയാളെ വിളിച്ചു കൊണ്ട് വീട്ടില്‍ പോ പെങ്ങളെ .... 
വാവ, ബിനുവേശനെയും തൂക്കി എടുത്തു വീട്ടിലേക്കു മാര്‍ച് ചെയ്യുന്നു  

സീന്‍ -25

ബിനു : (ദേഷ്യത്തില്‍ ) മര്യാദയ്ക്ക് സിനിമ കാണുവാന്‍ പോലും അനുവദിയ്ക്കാത്ത ദുഷ്ട്ടന്മാര്‍ .. 
ഉമ്പിടി : അതിനു എന്ത് സംഭവിച്ചു എന്നാ??  ബിനെശേട്ടന്‍ വെറുതെ വഴക്കുണ്ടാക്കിയതാ ....എന്നെ ആരും അനാവശ്യ സ്മിലെയ്കള്‍ കാട്ടിയില്ല... 
ബിനു : അതെങ്ങിനെ നീ അറിയാനാ .;) ...നിന്റെ കണ്ണുകള്‍ രണ്ടും  കാണാക്കാഴ്ചകള്‍ കാണുന്ന നീലവല്ലിയുടെത് മാതിരി അല്ലാര്ന്നോ ?? ചുറ്റും നടക്കുന്നത് ഒന്നും അറിഞ്ഞതേയില്ല ...ഹ്മം  
ഉമ്പിടി : നിരാശയോടെ ..നല്ല രസമുള്ള സിനിമ ആയിരുന്നു .....എനിയ്ക്ക് ആകെ സങ്കടം ആയിപ്പോയി.. എന്ത് രസമാ മോഹന്‍ ലാലിനിനെ കാണുവാന്‍ അല്ലെ??   
ബിനു : (മുഖം ചുളിച്ചു കൊണ്ട് ) കമ്പ്ലീറ്റ് മേയ്ക്ക് അപ്പ് അല്ലെ.. ;) .. നമ്മുടെ ഫിലിം നൂളിലെ മേയ്ക്ക് അപ്പ് ഇല്ലാത്ത ചില ഫോട്ടോകള്‍ നീ കണ്ടിട്ടില്ല.. 
ഉമ്പിടി : അതൊക്കെ ചുമ്മാ.. . നല്ല ഭംഗിയാ കാണുവാന്‍ ....എനിക്കിഷ്ട്ടമാ .. 
ബിനു : വാവയ്ക്കറിയുമോ ..സ്കൂളില്‍ പഠിക്കുമ്പോള്‍ ഏകാംഗ നാടക മത്സരത്തിനു ഞാന്‍ സമ്മാനം വാരിക്കൂട്ടിയതാ . ..സിനിമയില്‍ അഭിനയിക്കാന്‍ എന്നെ ഒരു പാട് പേര്‍ നിര്‍ബന്ധിച്ചതാ ..ഞാന്‍ പോയില്ല എനിക്കീ സിനിമാക്കാരെ കാണുന്നതെ ദേഷ്യമാ . ... നമുക്ക് നല്ല പാഠം പഠിക്കാന്‍  പോകാം ...അന്തസ്സുണ്ട് ....മധുരം മലയാളം പറയുവാന്‍  പോകാം അതിനും ഒരന്തസ്സുണ്ട് ...യാത്രാ വിവരണം എഴുതാന്‍ പോകാം വളരെ വളരെ അന്തസ്സുണ്ട് ... മുഖം കൊണ്ട് ഗോഷ്ട്ടി കാട്ടി അത് ഷൂട്ട്‌ ചെയ്തു കാശ് സമ്പാദിക്കുന്നത്  വളരെ വളരെ ചീപ് പരിപാടിയാ ...  
ഉമ്പിടി : ചീപ് ആണേലും സോപ്പ് ആണേലും എനിക്ക് ഇഷ്ട്ടമാ സിനിമാക്കാരെ ..പ്രത്യേകിച്ച് മോഹന്‍ലാലിനെ ..(കൂര്‍ക്കം വലിച്ചുറങ്ങുന്നു )
ബിനു :  ശെടാ ..പണി പാളിയല്ലോ   

സീന്‍ -27

 പ്രഭാതം : ഇഷ്ട്ടഭക്ഷണ  നൂലില്‍  നിന്നും പ്രാതലുമായി വാവ പാര്‍പ്പിടത്തില്‍ എത്തുന്നു ..
ബിനു : (പ്രാതല്‍ കഴിക്കുന്നതിനിടയില്‍ ) എന്നാലും ഈ മോഹന്‍ ലാല്‍ ആള് ശരിയല്ല .. 
ഉമ്പിടി : (അന്തം വിട്ടു കൊണ്ട് ) ന്ഹെ !! 
ബിനു : അല്ല ഇന്നലെ രാത്രി വാവ പറഞ്ഞതിന്റെ മറുപടിയാ ...;) .
ഉമ്പിടി : (പൊട്ടിച്ചിരിച്ചു കൊണ്ട് ) ആഹാ ....അപ്പോള്‍ അതും ഓര്‍ത്തു ഇരികുക ആയിരുന്നോ ഇതുവരെ .. 
ബിനു : അതല്ല ...ഇപ്പ്പോള്‍ പെട്ടന്ന് ഓര്‍ത്തു അപ്പോള്‍ പറഞ്ഞു എന്നെ ഉള്ളൂ.. ഭയങ്കര കുടിയന്മാരാ ഈ സിനിമാക്കാര്‍ .. 
ഉമ്പിടി : അതിനെന്താ ...മഹാന്മാക്കള്‍ പലരും കുടിക്കുമായിരുന്നല്ലോ.. . എന്റെ വലിയച്ചന്‍ പറയുന്നത്  അല്‍പ്പം സേവിയ്ക്കുന്നത്  പുരുഷത്വത്തിന്റെ ലക്ഷണം ആണെന്നാ .. 
ബിനു : ചിന്താവിഷ്ട്ടനായി  ധ്യാനിയ്ക്കുന്നു .. 

സീന്‍ - 28  

പ്രധാന വാര്‍ത്തയും ഫണ്ണി പടങ്ങളും ഇന്റെരെസ്റിംഗ് പത്ര വാര്‍ത്തയും തിടുക്കത്തില്‍ വെട്ടി ഒട്ടിയ്ക്കുകയാണ്  തലക്കുളം സാര്‍ . ...അടുത്തിരുന്നു ജോലി ചെയ്യുന്ന ബിനെശന്റെ അടുത്തേയ്ക്ക്  വിപി  കൈയില്‍ ഒരു പൊതിയുമായി  വരുന്നു ... 
വിപി : സാര്‍ ഫോട്ടോ ഞാന്‍ വിചാരിച്ചതിനേക്കാള്‍  ഭംഗി ആയിട്ടുണ്ട്‌ ...whistle 
ബിനു : (തുള്ളിച്ചാടി സ്മിളിയില്‍ ആഞ്ഞു ക്ലിക്കുന്നു) ഉവ്വോ.. .കാണിച്ചേ..ആവേശത്തോടെ ഫോട്ടോ നോക്കിയ ബിനുവേശന്‍  തളര്‍ച്ചയോടെ കസേരയിലേക്ക്  ചാഞ്ഞു ... 
അഭി : ആഹാ ...ഫോട്ടോ കാണട്ടെ .. .(ഫോട്ടോ കണ്ട  തലക്കുളത്തിനു ചിരി അടക്കാനാവാതെ  ആനപ്പിണ്ട ഒരു ഡസന്‍ ആനപ്പിണ്ട സ്മിലെയ്കള്‍ ഒറ്റ ക്ലിക്കിന്  നിരത്തി .  ..)കണ്ടിട്ട്  നിലവിളക്കിനു അരികില്‍....കരിവിളക്ക്  വെച്ചത് പോലെയുണ്ട് ..
ബിനു :   
അഭി : കൊള്ളാം ഇത് നമുക്ക് വല്ല മത്സരത്തിനും അയച്ചാല്‍ ഒന്നാം സമ്മാനം ഉറപ്പാ . .പറ്റിയ ഒരു അടിക്കുറിപ്പ് കൂടി കൊടുക്കാം .. വെളുക്കാന്‍ തേച്ചത് പാണ്ടായി ...  

സീന്‍ - 29

വിഷാദ ചിത്തനായി നടന്നു വന്ന ബിനെശന്‍ പെട്ടന്നാണ്  വിദേശ മദ്യ ഷോപ്പ്  എന്ന ബോര്‍ഡ് കണ്ടത് . ..രാവിലെ കേട്ട ഉമ്പിടി വചനങ്ങള്‍ ഓര്‍മ്മയില്‍ തിളങ്ങി ...പമ്മി പമ്മി അകത്തേയ്ക്ക് .. 
ബിനു : നാഴി  റം ( അയല്‍പക്കത് നിന്നും പാല് വാങ്ങുന്ന അളവേ പാവം ബിനേശന് അറിയൂ  )
സപ്ളയര്‍ : നാഴി റമ്മോ...??  ലാര്‍ജ് ആണോ  ഉദേശിച്ചത്‌ ?? 
ബിനു : എന്തെങ്കിലും ആവട്ടെ ..വേഗം വേണം..മുന്നില്‍ എത്തിയത്  അപ്പാടെ വിഴുങ്ങുന്നു
സപ്ലയര്‍ : ഹമ്മേ ...സോഡാ  വേണ്ടേ ചേട്ടാ.. 
ബിനു : വേണോ ?? hi..hi.. 
തലക്കുളം സാര്‍ പതിവ് വീശലിനായി എത്തിയപ്പോള്‍ മുഖം മറച്ചിരിക്കുന്ന ബിനെശനെ  കണ്ടു അന്തം വിടുന്നു ..  
അഭി : ബിനെശാ....ഗൊച്ചു  ഗള്ളാ..:spinhug: .കുടിയ്ക്കില്ല ..വലിയ്ക്കില്ലാ  എന്നൊക്കെ പറഞ്ഞിട്ട് ... 
ബിനു : (നാണത്തില്‍   ) എന്റെ  ഭാര്യക്ക് മദ്യപിക്കുന്നവരോട് വലിയ ബഹുമാനം ആണെന്ന് പറഞ്ഞു....അത് കൊണ്ടാ...   
അഭി : ഭാഗ്യവാന്‍ ....കുടിച്ചു ചെന്നാല്‍ ഭാര്യയെ പേടിയ്ക്കണ്ടാന്നു മാത്രമല്ല ബഹുമാനവും കിട്ടും.  .. ഹോ !! ആട്ടെ എപ്പം തുടങ്ങി ഈ ശീലം ??
ബിനു : യിപ്പം ...
അഭി : എപ്പം..ചിരിച്ച്  കൊണ്ട്   ഗ്രൂപ്പ് സേവ ആരംഭിക്കുന്നു .. 

സീന്‍ -30

വേച്ച് വേച്ച്  നീങ്ങുന്ന  അഭി -ബിനെശന്‍... 
ബിനു : ഞാന്‍ സുന്ദരനല്ലേ ...സാര്‍ ...മോഹന്‍ലാലിനേക്കാള്‍ സുന്ദരന്‍ ഞാനല്ലേ സാര്‍ ..  
അഭി: ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും സുന്ദരന്‍ നീയാണ് ബിനെശാ...നിന്റെ ദുഃഖം മാറിയില്ലേ കുട്ടീ... കരയരുത്  കുഞ്ഞാടെ...  :spinhug: 
അഭി : പാര്‍പ്പിടത്തില്‍ തട്ടി...ബിനെശാ.....ബിനെശാ.. 
ബിനു : ഞാന്‍ ഇവിടെ ഉണ്ട് സാറെ.  
അഭി: നിന്നെയല്ല ...നിന്റെ അമ്മയെ ആണ് . ..( കള്ളച്ചിരിയോടെ )
ബിനു : വാതില്‍ ചവിട്ടി തുറക്ക് സാറേ...
ഉഷാമ്മയും ഉമ്ബിടിയും  നിലവിളിച്ചു കൊണ്ട് ഓടിവരുന്നു....അയ്യോ...എന്റെ ബിനേശന്  എന്ത് പറ്റി..?? 
അഭി : ഉഷക്കുട്ടി  പേടിയ്ക്കണ്ടാ ... അവനു ദുഃഖം വന്നപ്പോള്‍ ഞാന്‍ ഇത്തിരി ദുഖശമനി  വാങ്ങിക്കൊടുത്തു ...
ബിനു : അഭിസാര്‍ എനിയ്ക്ക് ദൈവമാണ് ....അമ്മയും വാവയും സാറിന്റെ കാല്‍ക്കല്‍ വീണു അനുഗ്രഹ സ്മൈലി ക്ലിയ്ക്കൂ  
അഭി : ബിനെശാ....നിര്‍ബന്ധിക്കണ്ടാ ....ഉഷക്കുട്ടിയ്ക്ക്  വേണമെങ്കില്‍ അവരായിട്ടു  സിപ്ന്‍ ഹഗ്ഗ് ക്ളിയ്ക്കട്ടെ . .(പ്രതീക്ഷാ നിര്‍ഭരമായ നയനങ്ങളോടെ ഉഷമ്മയെ നോക്കുന്നു  )
ഉഷാമ്മ : ഇങ്ങേരുടെ ഒരു സ്പിന്‍ ഹഗ്ഗ് ...പൊക്കോണം എന്റെ മുന്നില്‍ നിന്ന്. .. ദേഷ്യത്തില്‍ കതകു വലിച്ചടക്കുന്നു ...
അഭി : ബിനെഷാ ....ഗുഷ്‌ നൈറ്റ്‌ !!  (അകത്തു ബിനെശന്റെ നിലവിളി കേട്ടു തലക്കുളം സാര്‍ പാഞ്ഞോടുന്നു)   



Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Oct 29, 2013 9:14 am

Ammu wrote:
ഭാഗം -7

തലക്കുളം സാര്‍ ഓടിയ വഴിയിലേയ്ക്കും നോക്കി ചുണ്ടില്‍ ഒരു മൃദുമന്ദഹാസവുമായി ഉഷാമ്മ എന്തൊക്കെയൊ ചിന്തകളില്‍ ആഴ്ന്നു നില്‍ക്കുന്നു ...ഭൂതകാല ചിന്തകള്‍ ആണെന്ന് ഭൂതദര്‍ശനം ഏറ്റത് പോലെയുള്ള ആ മോന്തായത്തില്‍ നിന്നും വ്യക്തം . ...ചിന്തകള്‍ വര്‍ഷങ്ങള്‍ക്കപ്പുറതേയ്ക്ക് ഉഷാമ്മയെയും കൊണ്ട് പായുകയാണ് .. ...മനസിന്റെ വെള്ളിത്തിരയില്‍ ബ്ലാക്ക് &വൈറ്റ് ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നു .. ..വലിയ പാവാടയും ബ്ലൌസും ദാവണിയും ധരിച്ച കൌമാര പ്രായക്കാരി "യുവി " എന്ന ഉഷക്കുട്ടി . ...അവളെ നോക്കി പാട വരമ്പത്ത് നിര്‍ന്നിമേഷനായി നില്‍ക്കുന്ന പൊടി മീശക്കാരന്‍ തലക്കുളം അഭികുമാരന്‍ . ...നസീര്‍ സ്റ്റൈലില്‍ അഭി കര്‍ണ്ണ കടോരമായി പാടുകയാണ് ....(പുല്ലു തിന്നു കൊണ്ടിരുന്ന കാലികള്‍ നാല് പാടുംഓടുകയുമാണ് )

അഭി : യൂവി യൂവി നീ പൂക്കാമരത്തില് , പാട്ടും മൂളി വന്നോ (2)
ഞാലിപ്പൂങ്കഥളി വാഴ പൂക്കളില്‍ ,ആകെ തേന്‍ നിറഞ്ഞോ ? (2)

ഉഷ : ചേട്ടാ ചേട്ടാ നീ പൂക്കാമരത്തില് ,പാട്ടും മൂളി വന്നോ (2)
ഞാലിപ്പൂങ്കഥളി വാഴ പൂക്കളില്‍ ,ആകെ തേന്‍ നിറഞ്ഞോ ? (2)

അഭി : ആറ്റ് നോറ്റു ഈ കാണാമരത്തിന് പൂവും കായും വന്നോ
പ്രേമത്തീവെയിലിന്‍ ചൂടില്‍ തണ് തണെ ,തൂവല്‍ വീശി നിന്നോ (2)

ഉഷ : ഇന്നലെയെങ്ങൊ പോയ്‌ മറഞ്ഞു , ഇന്നൊരു സ്വപ്നം കൂടെ വന്നു

വെന്തുകരിഞ്ഞൊരു ചില്ലകളില്‍ ,ചെന്തളിരിന്‍ തല പൊന്തി വന്നു
അഭി :കുഞ്ഞിളം കൈ വീശി വീശി ,ഓടി വായോ "പൊന്നുഷ"സ്സെ :spinhug:

കിന്നരിക്കാന്‍ ഓമനിക്കാന്‍ ,മുത്തണി പൂ തൊട്ടിലാട്ടി
കാതില്‍ തേന്മൊഴി ചൊല്ലാമോ....

ചിന്തയില്‍ മുഴുകി വ്രീളാ വിവശയായി നിന്ന ഉഷാമ്മ ബിനെശന്റെ പുലംബലും ബഹളവും കേട്ടാണ് സ്ഥലകാല ബോധം വീണ്ടെടുത്തത് . ന്‍ഘാ അതൊക്കെ ഒരു കാലം !!!! ഇന്നിവനെ ഞാന്‍ ശരിയാക്കും.. . കള്ളും കുടിച്ചു വന്നിരിക്കുന്നു....ഉലക്കയുമായി മുറിയിലേക്ക് ഓടുന്നു ..

സീന്‍ -30

ഒരു ബൈക്ക് സ്നേഹതീരതെയ്ക്ക് പാഞ്ഞു വരുന്ന ശബ്ദം കേട്ടു പാറു മോണിട്ടറില്‍ നിന്നും കണ്ണെടുക്കാതെ എത്തി നോക്കി...
പാറു : ആഹാ... നമസ്കാരം രോഹിതാ :paru: ..അമ്മെ...ദേ നമ്മുടെ രോഹിതന്‍ ഹെല്മെറ്റില്ലാതെ വന്നിരിയ്ക്കുന്നു ...;)
ബൈക്കില്‍ നിന്നും ചാടി ഇറങ്ങിയ രോഹിതന്‍ നേരെ അകത്തേയ്ക്ക് ... ..സിനിമാഅഭിനയ മോഹവുമായി ചെന്നൈയ്ക്ക് വണ്ടി കയറിയ മൂപ്പര്‍ ഒന്നോ രണ്ടോ സിനിമയില്‍ ഒക്കെ മുഖം കാട്ടി എന്നാണു അവകാശപ്പെടുന്നത് ....
ഉഷാമ്മ : ഇതെന്തു കോലമാ ചെക്കാ.. ..തലമുടി ആണെങ്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് പോലെ....കമ്മലും കടുക്കനും ഒക്കെ ഇതു നടക്കാന്‍ നാണമില്ലേ നിനക്ക് ??
രോഹി : ഇത് താന്‍ ന്യൂ ജെനറേഷന്‍ സ്റ്റൈല്‍ മാം :spinhug: ...ആട്ടെ എവിടെ "മ്മടെ പുതുമുഖം " ഉമ്പിടി ചേച്ചി ??
ഉഷാമ്മ : മലയാളി ഹൌസ് അവലോകനമോ കാണാക്കാഴ്ച്ചകളോ തിരയുക ആയിരിക്കും.. ഉമ്ബിടിയെ .....എടീ ഉമ്ബിടിയെ...
ഉമ്പിടി : ആഹാ ...യിതാര് രോഹിതനോ??കല്യാണത്തിന് എന്താ വരാഞ്ഞത് ??
രോഹി : അന്ന് ചില പടങ്ങളുടെ ഡിസ്കഷന്‍സ്‌ ഉണ്ടായിരുന്നു ചേച്ചീ... ഞാന്‍ ലാലെട്ടനോപ്പം അഭിനയിച്ച കുരുക്ഷേത്ര കണ്ടിട്ടില്ലേ ചേച്ചി??
ഉമ്പിടി : ന്ഘെ...ലാലെട്ടനോപ്പമോ ?? ഏതു സീനില്‍ ആയിരുന്നു രോഹിതന്‍ ഉണ്ടായിരുന്നത്.. ..ഞാന്‍ ആസിനിമയില്‍ ഈ മോന്ത കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ..
പാറു : യുദ്ധം കഴിഞ്ഞു കുറെ ശവപ്പെട്ടി നിരത്തി വെച്ച് അതിനരികില്‍ ലാലേട്ടന്‍ നില്‍ക്കുന്ന സീന്‍ ഇല്ലേ ചേച്ചി ...ഒരു പെട്ടിയ്ക്കുള്ളില്‍ രോഹിതന്‍ ആയിരുന്നു എന്നാണു പറയപ്പെടുന്നത്‌ ...
ഉമ്പിടി : (ചിരി അമര്‍ത്തുന്നു )
രോഹിതന്‍ : ചമ്മിയ ഒരു ചിരി പാസാക്കുന്നു ..

സീന്‍ -31

രോഹിതന്‍ ഫിലിം ന്യൂസ്‌ വിളമ്പുന്നു .. ...അടുത്ത് അമ്പരന്നു പാറുവും ഉമ്ബിടിയും ഉണ്ട്...രോഹിതന്റെ തമാശകള്‍ കേട്ടു പൊട്ടിചിരിക്കുന്നുമുണ്ട് ഇരുവരും . ...ബിനെശന്‍ ജോലി കടന്നു മടങ്ങി വരുന്നു .. ..രോഹിതനെ കണ്ടു ഗൌരവത്തില്‍
ബിനു : ഇതാര് രോഹിതനോ?:paru: എപ്പോള്‍ വന്നു ? നിനക്ക് സുഖം തന്നെയല്ലേ.. . എപ്പോള്‍ ആണ് മടക്കം...???യാത്രാ വിവരണങ്ങള്‍ ഒക്കെ പോസ്റിയോ? നിന്റെ ചേട്ടത്തി അമ്മയെ കണ്ടല്ലോ അല്ലെ.. ?:paru:
ഉമ്പിടി : ചായ എടുക്കട്ടെ ബിനെശേട്ടാ ??
ബിനു : വേണ്ടി വരും. .(അകത്തേയ്ക്ക്നടക്കുന്നു )..വാവേ...നീ ...രോഹിതന്റെ ചേട്ടത്തി അമ്മയാണ്...അത് മറക്കരുത് . .
ഉമ്പിടി : ഈ ബിനെശേട്ടന്‍ എന്തിനാ അവന്റെ അടുത്ത് ഇത്രയും ഗൌരവത്തില്‍ സംസാരിയ്ക്കുന്നത് ??
ബിനെശന്‍ : അവനു എന്നെ ഭയങ്കര പേടിയാ ...എന്റെ സ്വരം കേട്ടാലെ അവന്‍ ഓടും ..
ഉമ്പിടി : അപ്പോള്‍ അവനെയും പാട്ട് പാടി കേള്‍പ്പിച്ചോ??
ബിനു :
ഉമ്പിടി : എന്തൊരു തമാശയാ ഈ രോഹിതന്‍ പറയുന്നത്...ചിരിച്ചുചിരിച്ചു മതിയായി...ഇന്നിനി കാണാക്കാഴ്ചകള്‍ കണ്ടില്ലേലും സമാധാനമായി ഉറങ്ങാം...( കൂര്‍ക്കം വലിയ്ക്കുന്നു )
ബിനു ;

സീന്‍ 35

ബിനു : കുടുംബ ജീവിതത്തില്‍ തമാശയ്ക്ക് ഇത്രയും സ്ഥാനം ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല സാറേ. ..(വിതുമ്പുന്നു ) വാവയ്ക്ക് തമാശ വലിയ ഇഷ്ട്ടമാണത്രേ..എങ്ങിനെ എങ്കിലും കുറച്ചു തമാശകള്‍ എനിക്ക് പഠിയ്ക്കണം..
അഭി : അവള്‍ ചിരിച്ചാല്‍ മതിയെങ്കില്‍ നന്നായി ഒന്നിക്കിളി ഇട്ടാല്‍ പോരെ ?? ;)
ബിനു : അത് പോര സാര്‍...അവള്‍ ചിരിച്ചു ചിരിച്ചു ആനപ്പിണ്ട സ്മൈലി ക്ലിക്കണം ...
അഭി : ഒരു കാര്യം ചെയ്യ് . ..നമ്മുടെ ഫണ്ണി നൂലില്‍ ഞാന്‍ പോസ്ടിയിരിക്കുന്ന പടങ്ങള്‍ കാണിക്കു. ..അതുമല്ലെങ്കില്‍ ഫലിത ബിന്ദുക്കളില്‍ ഞാന്‍ പോസ്ടിയ ലെറ്റെസ്റ്റ് തമാശ അവളുടെ മനസ്സിലേക്ക്കോപ്പി പേസ്റ്റ് ചെയ്യൂ. .അതുമല്ലെങ്കില്‍ എന്റെ തട്ടിന്‍ പുറത്തുള്ള പഴയ മംഗളം, മനോരമ ഒക്കെ എടുത്തു അതിലെ ചില തമാശകള്‍ പഠിപ്പിച്ചു തരാം ...ആരും കാണാതെ അവളെയും വിളിച്ചു ഫലിത ബിന്ദുക്കള്‍ നൂലിലെയ്ക്ക് വാ... നമുക്ക് ശരിയാക്കാം..

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   Tue Oct 29, 2013 9:15 am

Ammu wrote:
ഭാഗം - 8

തലക്കുളം സാര്‍ നല്‍കിയ പഴയ പിഞ്ചിയ ഫലിത ബിന്ദുക്കളില്‍ ഒരെണ്ണം കാണാതെ പഠിച്ചു ബിനെശന്‍ പാര്‍പ്പിട നൂലില്‍ എത്തി. ..മതിലിനു മുകളില്‍ കൂടി എത്തി നോക്കി....ഭാഗ്യം അമ്മ ഉച്ചയൂണും കഴിഞ്ഞു മഴ തുള്ളികളെ നോക്കി തൂലിക ചീകി മൂര്‍ച്ച പിടിപ്പിക്കുക ആണ്.. .ഇനി കുറെ നേരം അവിടെ കുത്തിയിരുന്നോളും... .ആ നേരം കൊണ്ട് വാവയെ തമാശ പറഞ്ഞു ആനപ്പിണ്ട സ്മൈലി നിരത്തി ഒരു വഴിയ്ക്ക് ആക്കണം ...ബിനെശന്‍ മനസ്സില്‍ പറഞ്ഞു ...
ബിനു : ശൂഊഊഊഊഊ.....വാവേ...( ഒച്ച താഴ്ത്തി അമറി വിളിച്ചു) വേഗം മലയാളി ഹൌസ് നൂലിലെയ്ക്ക് വാ.. .( അങ്ങിനെ പറഞ്ഞാലേ യെവള് വരൂ )
ഉമ്പിടി : (എന്താ ...എന്താ....കുതിച്ചു പാഞ്ഞു വരുന്നു..)..റോസി ഇപ്പോള്‍ എവിടെയാണ്?? എന്നാ രാഹുവിനെ പിരിയാന്‍ എന്തെളുപ്പം നൂലിനാല്‍ ബന്ധിക്കുന്നത് ???
ബിനു : (വേഗം ഫലിത ബിന്ദുക്കള്‍ നൂല്‍ കുപ്പായത്തിനുള്ളില്‍ തിരുകി )...!! ഞാന്‍ തമാശ പറയാനുള്ള മൂഡില്‍ ആണ്.. .. ആപ്പീസില്‍ ഇരുന്നപ്പോള്‍ മനസ്സിലേയ്ക്ക് ചുമ്മാ ഓരോരോ ഫലിതങ്ങള്‍ കടന്നു വന്നു......എന്നാല്‍ അവ വാവയോടു പറഞ്ഞിട്ട് പോകാം എന്ന് കരുതി ...
വാവ : (അന്തം വിട്ടു ) എന്താ ??? ഈ ബിനെശേട്ടന് എന്ത് പറ്റി ??
ബിനു : ഇഷ്ട്ടഭക്ഷണ നൂല്‍ ആണെന്ന് കരുതി നീലു മധുരം മലയാളത്തില്‍ ചെന്ന് .....എന്തുണ്ട് ഇന്ന് കഴിയ്ക്കുവാന്‍ ??
അപ്പോള്‍ നൂല്‍ മുതലാളി : ചില്ലക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉണ്ട് ...അപ്പോള്‍ നീല് ..രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.. ഹ..ഹ..ഹ..(തനിയെ പൊട്ടി ചിരിക്കുന്നു ...)
ഉമ്പിടി : ന്ഘെ !!!
ബിനു : ഏറ്റില്ല അല്ലെ.. .വാവയ്ക്ക് ഈ കോമഡി അത്ര മനസ്സിലായില്ലെന്ന് തോനുന്നു... എങ്കില്‍ വേറൊരെണ്ണം പറയാം...
ഉമ്പിടി : ഇതെന്തു പറ്റി... ??എനിയ്ക്ക് പാര്‍പ്പിടത്തില്‍ ജോലി കുറെ ഉണ്ട് ...ഇനിയും വൈകിയാല്‍ അമ്മ തൂലികയും കൊണ്ട് ഒരു വരവ് വരും. .ഞാന്‍ പോട്ടെ ബിനെശേട്ടാ ..
ബിനു : (ദേഷ്യത്തില്‍ ) എന്ന് പറഞ്ഞാല്‍ എങ്ങിനെയാ .. ..എനിയ്ക്ക് കോമഡി പറയേണ്ടേ....ആപ്പീസില്‍ ഇരുന്നപ്പോള്‍ ഓര്‍ത്ത കൊമഡിയാ...കേട്ടിട്ട് പോയാല്‍ മതി...
വാവ :
ബിനു : പെണ്ണ് കാണാന്‍ വന്ന മിധുനോട് , പെണ്ണിന്റെ അച്ഛന്‍...എന്താ ഒന്നും മിണ്ടാത്തത് ??
മിഥുന്‍ : മുഖ്യന്‍ രാജി വെയ്ക്കണം...
വാവ : ഈ തമാശ കേട്ടിട്ട് ആനപ്പിണ്ട സ്മിലെയ്ക്ക് പകരം ആന കുത്തുന്ന സ്മൈലി വല്ലതും ഉണ്ടായിരുന്നെങ്കില്‍ നിരത്താമായിരുന്നു. .. ബിനെശേട്ടാ ...കേട്ടോ...രോഹിതന്റെ പാട്ട്...ഹോ ! രാവിലെ തുടങ്ങിയ ആലാപനം ആണ്...എന്ത് രസമാ കേള്‍ക്കുവാന്‍.. ഞാന്‍ പോയി കേള്‍ക്കട്ടെ. ..(പ്രാണനും കൊണ്ടോടുന്നു )
Back to top Go down
Sponsored content




PostSubject: Re: ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)   

Back to top Go down
 
ആ സില്‍മാ നടന്മാരും നടികളും നമ്മളായിരുന്നെങ്കില്‍ ( no chats)
View previous topic View next topic Back to top 
Page 4 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: