HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 പ്രേമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌...!

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: പ്രേമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌...!   Thu Mar 07, 2013 3:15 pm

പ്രണയം ഒരു തെറ്റാണെന്ന് ഞാന്‍ പറയില്ല. പ്രണയിക്കുന്നവര്‍ തമ്മില്‍ പ്രേമലേഖനം കൈമാറുന്നതിലും അപാകതയില്ല. പക്ഷേ, ആ കൈമാറ്റം ഒരു ദൂതനിലൂടെയാവുമ്പോള്‍ സൂക്ഷിക്കണം; പല അപകടങ്ങളും ഉണ്ടായേക്കാം. ആധികാരികമായി ഇങ്ങനെ പറയാന്‍ പറ്റുന്നത് ഒരിക്കല്‍ എനിക്കൊരു പ്രേമദൂതനാവേണ്ടി വന്നതുകൊണ്ടാണ്.

പ്രശസ്ത സംവിധായകന്‍ പി.ചന്ദ്രകുമാറാണ് കഥാനായകന്‍. ഞാന്‍ അന്നു ചന്ദ്രന്റെ സഹസംവിധായകനാണ്. തിരുവനന്തപുരം ഉമാ സ്റ്റുഡിയോയില്‍ 'അസ്തമയം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സെറ്റില്‍ സംവിധായകനും അസിസ്റ്റന്റുമാണെങ്കിലും പുറത്തു ഞങ്ങള്‍ ആത്മാര്‍ത്ഥസുഹൃത്തുക്കളാണ്. ആ സൗഹൃദത്തിന്റെ പേരില്‍ ചന്ദ്രന്‍ എന്നോടൊരു സഹായം ആവശ്യപ്പെടുന്നു: 'ജയന്തിക്ക് ഒരു 'പ്രേമലേഖനം' എത്തിക്കണം'.

മദ്രാസില്‍ ഞങ്ങളുടെ ഹൗസ് ഓണറുടെ മകളാണ് ജയന്തി. താഴെ ജയന്തിയുടെ കുടുംബം. മുകളിലത്തെ നിലയിലെ ഒരു മുറിയില്‍ ഞാനും വിശാലമായ മറ്റൊരു ഭാഗത്ത് ചന്ദ്രനും ചന്ദ്രന്റെ ചേച്ചിയും മകളുമൊക്കെ താമസിക്കുന്നു. ജയന്തിയും ചന്ദ്രനുമായുള്ള പ്രണയം അറിയാവുന്ന ഒരേ ഒരാള്‍ ഞാനാണ്. അതുകൊണ്ട് ഒരു കത്തു കൊടുക്കണമെന്നാവശ്യപ്പെട്ടാല്‍ പറ്റില്ലെന്നു പറയാന്‍ കഴിയില്ല. ചന്ദ്രന്റെ തന്നെ മറ്റൊരു പടത്തിന്റെ എഡിറ്റിങ്ങിനാണ് ഞാന്‍ മദ്രാസിലേക്കു പോകുന്നതും. ഞാന്‍ ധര്‍മസങ്കടത്തിലായി. ഒന്നാമത്, കോളേജിലേക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ കാണാറുണ്ടെന്നല്ലാതെ ജയന്തിയോടു ഞാന്‍ സംസാരിച്ചിട്ടേ ഇല്ല. കൊടുക്കുന്നതാകട്ടെ ഒരു പ്രണയലേഖനവും. അതിന്റെ ടെന്‍ഷന്‍ വേറെ. ചന്ദ്രന്റെ ഹൃദയമിടിപ്പുകള്‍ പോക്കറ്റിലിട്ട് ഞാന്‍ മദ്രാസിലെത്തി. എങ്ങനെ കൊടുക്കും? എവിടെ വച്ചു കൊടുക്കും? വീട്ടിലും താഴെയുമൊക്കെ എപ്പോഴും ആളുകളാണ്. എന്റെ കൈയില്‍ ഈ 'ബോംബുള്ള' വിവരം ആ കുട്ടിക്ക് അറിയുകയുമില്ല.

ഒരു ബുദ്ധി തോന്നി. താഴെ ഒരു കിണറുണ്ട്. കുളിക്കാനെന്ന ഭാവത്തില്‍ അവിടെ ചെല്ലാം. വെള്ളം കോരുന്നിടത്തു നിന്നാല്‍ ജയന്തിയുടെ മുറി കാണാം. കത്തു കിണര്‍പടിയില്‍ വച്ചിട്ട് ആംഗ്യംകൊണ്ട് വിവരമറിയിക്കാം. സോപ്പും തോര്‍ത്തുമെടുത്തു നടക്കുമ്പോള്‍ ചന്ദ്രന്റെ ചേച്ചിയുണ്ട് മുന്നില്‍ നില്‍ക്കുന്നു. 'എന്താ, ബാത്‌റൂമില്‍ വെള്ളം വരുന്നില്ലേ?'

'കിണറ്റിലെ വെള്ളത്തില്‍ കുളിക്കാനൊരു മോഹം.'
ചേച്ചി അതിശയിച്ചുകാണും. നല്ല ഒന്നാന്തരം കോര്‍പറേഷന്‍ വെള്ളം പൈപ്പിലുള്ളപ്പോള്‍ ഉപ്പുരസമുള്ള കിണറ്‌വെള്ളത്തില്‍ കുളിക്കുന്നതെന്തിന്? കത്ത്, തോര്‍ത്തുകൊണ്ടു മറച്ചു വെള്ളം കോരുമ്പോള്‍ നോട്ടം മുഴുവന്‍ ജയന്തിയുടെ വീട്ടിലേക്കായിരുന്നു. ചില മിന്നലാട്ടങ്ങള്‍ കണ്ടതല്ലാതെ ആ കുട്ടി എന്നെ ശ്രദ്ധിക്കുന്നേയില്ല. ബക്കറ്റ് ശബ്ദത്തോടെ താഴെയിട്ടും ചില തമിഴ് പാട്ടുകള്‍ പാടാന്‍ ശ്രമിച്ചും ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കിയത് അബദ്ധമായി. ജയന്തിയുടെ അമ്മ എന്നെ കണ്ടു. മുകളില്‍ താമസിക്കുന്ന 'വായ്‌നോക്കി'കളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്ന അവരുടെ ആത്മഗതം ഞാന്‍ കേള്‍ക്കുകയും ചെയ്തു.

അന്നത്തെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചുപോകേണ്ടതാണ്. ചെല്ലുമ്പോള്‍ മറുപടിക്കത്തുമുണ്ടാകുമെന്നാണു ചന്ദ്രന്റെ പ്രതീക്ഷ. ഒറ്റയ്ക്കു ജയന്തിയെ കിട്ടുന്ന ലക്ഷണവുമില്ല. അങ്ങനെയിരിക്കെ മനസ്സിലേക്ക് ഒരാശയം കടന്നുവരുന്നു. 'രഹസ്യങ്ങള്‍ കൈമാറാന്‍ ഏറ്റവും പറ്റിയ സ്ഥലം ആള്‍ക്കൂട്ടത്തിനിടയിലാണ്' എന്ന എം.ടി.യുടെ വാചകമാണ് അതിന്റെ പ്രചോദനം. പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനിടയില്‍വച്ചു സംസാരിച്ചാല്‍ ആരും സംശയിക്കില്ലല്ലോ.

രംഗം കട്ടു ചെയ്യുന്നത് അന്നു വൈകുന്നേരത്തേക്കാണ്. സ്ഥലം പോണ്ടിബസാറിലെ ഫുട്പാത്ത്. ബസിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ജയന്തിയുടെ മുമ്പിലേക്കു ധൈര്യത്തോടെ ഞാന്‍ ചെല്ലുന്നു. എന്നെ കാണാത്ത ഭാവത്തില്‍ നടന്ന ജയന്തിയെ ഞാന്‍ വിളിച്ചു, തിരിഞ്ഞു നിന്നപ്പോള്‍ ഒട്ടും പരിഭ്രമമില്ലെന്ന ഭാവത്തില്‍ കത്തു നീട്ടി ഞാന്‍.

'ഇതാ... ചന്ദ്രന്റെ ഒരു കത്തുണ്ട്.'
അതു വാങ്ങി പുസ്തകത്തിനടിയില്‍ വച്ചു നടക്കുന്നതിനു പകരം രൂക്ഷമായി നോക്കിക്കൊണ്ടു ജയന്തിയുടെ ചോദ്യം:
'പെരുവഴിയില്‍ വെച്ചാണോ കത്ത് തരുന്നത്?' മറുപടിക്കു കാക്കാതെ ആ കുട്ടി പൊയ്ക്കളഞ്ഞു. എഴുത്തുമായി പകച്ചുനിന്ന എന്നെ നോക്കി അടുത്തുള്ള വഴിവാണിഭക്കാര്‍ ചിരിച്ചു: 'എന്നാ തമ്പി? അന്ത പൊണ്ണുക്ക് ഉന്നെ പിടിക്കലിയാ?'

നാണക്കേടായി. ധൃതിയില്‍ അവിടന്ന് തടിതപ്പുമ്പോള്‍ മനസ്സില്‍ ദേഷ്യം ഇരച്ചുപൊന്തി. ഇനിയിത് കൊടുക്കുന്ന പ്രശ്‌നമേയില്ല. രാത്രി മുറിയുടെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ കോണിപ്പടിക്ക് താഴെ നിന്നൊരു ശബ്ദം: 'ശ്....' നോക്കുമ്പോള്‍ ജയന്തി. ശബ്ദം താഴ്ത്തിയാണു ചോദ്യം:
'കത്തെവിടെ?'
മറ്റാരുമില്ലാത്ത നേരം നോക്കി വന്നിരിക്കയാണ്. പാവം. ഞാന്‍ വേഗം മുറിയില്‍നിന്നും കത്തെടുത്ത് താഴേക്കെറിഞ്ഞുകൊടുത്തു. കത്തുമായി ജയന്തി പോകുന്നതു നോക്കി ആശ്വാസത്തോടെ തിരിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ ചന്ദ്രന്റെ ചേച്ചി. ഞാനൊന്നു വിയര്‍ത്തു. 'ഇതെന്നു തുടങ്ങി?' അര്‍ഥംവച്ച് അവര്‍ ചോദിച്ചു.

നാട്ടിലെനിക്കൊരു കാമുകിയുണ്ടെന്നും 'ഒരു നിമിഷം തരൂ നിന്നിലലിയാന്‍' എന്ന ഗാനത്തില്‍ ആ കാമുകിയുടെ പേര് ഞാനെഴുതിയിട്ടുണ്ടെന്നുമൊക്കെ ചേച്ചിക്കറിയാം. ആത്മരക്ഷയ്ക്കുവേണ്ടി ഞാന്‍ സത്യം പറഞ്ഞു:
'കത്ത് എന്റേതല്ല. ചന്ദ്രന്റെയാണ്. അവര്‍ തമ്മില്‍ പ്രണയത്തിലാണ്.'

അതൊരു ഭൂകമ്പത്തിന്റെ തുടക്കമായിരുന്നു. രണ്ടു മതം. രണ്ടു ഭാഷ. രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പ്. രഹസ്യം പുറത്തുവിട്ടതിന് ചന്ദ്രന്റെ ചീത്ത കുറേ ഞാന്‍ കേട്ടു. ചെയ്തതു ചതിയാണ്. പക്ഷേ, എന്റെ മാനം രക്ഷിക്കാന്‍ ഇതല്ലാതെ വേറെ എന്തുവഴി? പ്രശ്‌നങ്ങളുടെ തീച്ചൂളയില്‍ കുറേ ഉരുകിയെങ്കിലും അധികം താമസിയാതെ അവര്‍ വിവാഹിതരായി. കാര്യങ്ങള്‍ ഭംഗിയായി അവസാനിച്ചതുകൊണ്ടു കൊള്ളാം. അല്ലെങ്കിലോ? പ്രേമദൂതന്റെ കാര്യത്തില്‍ ഹംസങ്ങള്‍ പലപ്പോഴും അപകടകാരികളാണ്.

(ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ നിന്ന്)
സത്യന്‍ അന്തിക്കാട്‌
Back to top Go down
 
പ്രേമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌...!
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: