HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ജീവിതം, ഓർമ - തിലകൻ

View previous topic View next topic Go down 
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: ജീവിതം, ഓർമ - തിലകൻ   Wed Jun 26, 2013 4:31 pm

ഉൾക്കടലിൽ നിന്ന് ഉള്ളിലേക്ക് -കെ.ജി.ജോർജ്ജ്
കോലങ്ങളിലെ 'കള്ളു വർക്കി'തിലകന്റെ ആ വേഷം എനിക്കേറെ ഇഷ്ടമായിരുന്നു തിലകനും. അദ്ദേഹം ആദ്യമായി എന്റെ സംവിധാനത്തിൽ അഭിനയിക്കുന്നത് 'ഉൾക്കടലിലാണ്.മുണ്ടക്കയത്തു ചിത്രീകരണം നടക്കുമ്പോൾ നിർമാതാവ് കെ.ജെ.തോമസാണു തിലകന്റെ കാര്യം എന്നോട് പറഞ്ഞത്.അങ്ങനെ തിലകനു വേഷം നൽകി,വേണു നാഗവള്ളിയുടെ അച്ഛന്റെ വേഷം,അതു ശ്രദ്ധിക്കപ്പെട്ടു.പിന്നീട്,അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല.തുടർന്നു കോലങ്ങൾ.യവനിക, ആദാമിന്റെ വാരിയെല്ല്.പഞ്ചവടിപ്പാലം.ഇരകൾ,മറ്റൊരാൾ തുടങ്ങി ഇലവങ്കോട് ദേശം വരെയുള്ള എന്റെ ചിത്രങ്ങളിൽ തിലകൻ അഭിനയിച്ചു. തിലകനു വേഷമില്ലാത്ത ഒരു ചിത്രത്തെക്കുറിച്ച് എനിക്ക് ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല.
എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു അദ്ദേഹം.ഏതു കാര്യത്തിലും തന്റേതായ അഭിപ്രായമുള്ള വ്യക്തി.അതു വെട്ടിത്തുറന്നു പറയാനും മടിച്ചിരുന്നില്ല.ആരെയെങ്കിലും വേദനിപ്പിക്കണമെന്നു കരുതിയല്ല അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നത്.എങ്കിലും , അതുകൊണ്ടു തന്നെ ശത്രുക്കളുണ്ടായി.
(മനോരമ)

എന്തിനായിരുന്നു ആ പിണക്കം? -മമ്മൂട്ടി
മുപ്പതു ദിവസം തിലകൻ ചേട്ടൻ ആശുപത്രിയിൽ മരണവുമായി കലഹിച്ചു കിടന്നു. ആശുപത്രിവാസങ്ങളും അപകടങ്ങളും ഹൃദയാഘാതങ്ങളുമൊന്നും തിലകൻ ചേട്ടനു പുതുമയല്ല.അതുകൊണ്ട് ഈ കലഹവും അതിജീവിച്ചു തിരിച്ചുവരുമെന്നു ഞാൻ കരുതി.
ആലുവാപ്പുഴയുടെ തീരത്തു പി.ജെ.ആന്റണിയുടെ 'പെരിയാർ'എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ആൾക്കൂട്ടത്തിൽനിന്ന് ഞാൻ തിലകനെ ആദ്യമായി കാണുന്നത്.അന്നു ഞാൻ നടനല്ല.
കെ.ജി.ജോർജിന്റെ'യവനിക'യിൽ ഞങ്ങൾ ഒന്നിച്ചു.ഒരിക്കൽ പി.ജി.വിശ്വംഭരന്റെ 'ഒന്നാണു നമ്മൾ'എന്ന ചിത്രത്തിൽ എന്റെ അച്ഛനായി അഭിനയിക്കാമെന്നേറ്റ നടൻ പിന്മാറി.ഞാനാണു തിലകൻ ചേട്ടനെ വിളിക്കാൻ പറഞ്ഞത്.വിശ്വംഭരൻ ചോദിച്ചു.അയാൾ ആർട്ടല്ലേയെന്ന്.പക്ഷേ,തിലകൻ ചേട്ടൻ എന്റെ അച്ഛനായി വന്നു.
അന്നു തിരുവാങ്കുളത്താണ് തിലകൻ ചേട്ടൻ താമസിക്കുന്നത്.എറണാകുളത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഞാൻ പലപ്പോഴും ചേട്ടനെ അവിടെ ഡ്രോപ്പ് ചെയ്യും.85 കാലഘട്ടത്തിൽ എന്റെ സിനിമകൾ പരാജയമേറ്റു വാങ്ങിയ സമയം.ഞാൻ മനസ്സിടിഞ്ഞു നിന്നപ്പോൾ തിലകൻ ചേട്ടൻ എന്നോടു പറഞ്ഞു:"ഇതൊന്നും കണ്ട് നീ വിഷമിക്കേണ്ട, നിങ്ങൾക്കു സിനിമിയിൽ നിൽക്കാൻ ആഗ്രഹമുള്ളിടത്തോളം കാലം നിങ്ങളിവിടെ ഉണ്ടാകും".ആ വാക്കുകളുടെ കരുത്ത് എന്നെ മുകളിലേക്കുയർത്തി.
തിലകൻ ചേട്ടൻ എന്തിനാണ് ഇടയ്ക്കിടെ എന്നോട് പിണങ്ങിയത് എന്നു മാത്രം അറിയില്ല.ഇനി സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കില്ല എന്ന പ്രസ്താവനയിറക്കി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് 'പഴശ്ശിരാജാ'യിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്.
"അപ്പോ ചേട്ടനല്ലേ പറഞ്ഞത് സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കില്ല എന്ന്?"സെറ്റിലെത്തിയപ്പോഴേ ഞാൻ ചോദിച്ചു.
'അതു സൂപ്പർസ്റ്റാറുകളുടെ കൂടെയല്ലേ.താൻ സൂപ്പർ ആക്ടറല്ലേ' എന്നായിരുന്നു മറുപടി!
'തച്ചിലേടത്തു ചുണ്ടന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം.ചേട്ടൻ വർക്ക് കഴിഞ്ഞ് അല്പം മദ്യപിക്കും.ഡോക്ടർമാർ ശസ്ത്രക്രിയകഴിഞ്ഞു മദ്യപിക്കരുതെന്ന് പറഞ്ഞുവിട്ട സമയമാണ്.എനിക്കു ദേഷ്യം വന്നു.ഇനി കള്ളു കുടിച്ചാൽ കൊന്നു കളയുമെന്ന് ഞാനല്പം ശബ്ദമുയർത്തി പറഞ്ഞു.എന്റെ മകന്റെ കൈകൊണ്ടു മരിച്ചുവെന്നു കരുതുമെന്നായിരുന്നു അക്ഷോഭ്യമായ മറുപടി.രണ്ടെണ്ണം കഴിക്കുന്നതിൽ തെറ്റില്ല എന്ന് ഡോക്ടർ പറഞ്ഞെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.ശസ്ത്രക്രിയ ചെയ്ത് ഡോക്ടർ ബാഷിയെ ഞാൻ വിളിച്ചു.രാത്രി വീണ്ടും തിലകൻ ചേട്ടനെ വിളിച്ചു.ഞാൻ പറഞ്ഞതിന്റെ വാശിക്കു കൂടുതൽ കഴിക്കുമോയെന്നായിരുന്നു എന്റെ പേടി.നിനക്കു കടുത്ത ഭാഷയിൽ ഒരു കത്ത് എഴുതിവച്ചിട്ടുണ്ടെന്ന് പറഞ്ഞു.അയ്യോ അതൊന്നും അയക്കരുത്, സ്നേഹം കൊണ്ട് പറഞ്ഞതല്ലേ എന്ന് ഞാൻ പറഞ്ഞപ്പോൾ പതിവുപോലെ ശാന്തനായി.അദ്ധേഹം കത്ത് അയച്ചില്ല. എനിക്ക് സങ്കടമാകും എന്നുള്ളതുകൊണ്ടായിരുന്നു അത്.അത്രക്ക് അടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ.പിന്നീടെപ്പോഴോ അത് നഷ്ടമായി.ഞാനായിട്ട് കാരണമൊന്നും ഉണ്ടാക്കിയിട്ടില്ല.എന്താണ് അതിനുള്ള കാരണമെന്നർറിയില്ല.എന്നെങ്കിലും എന്നോട് അദ്ധേഹം പറയുമെന്നു കരുതി കാത്തിരുന്നു.അദ്ദേഹം പറഞ്ഞില്ല.
ഞാൻ ചോദിച്ചതുമില്ല.അത് പറയാതെയാണ് അദ്ധേഹം പോയത് എന്നോർക്കുമ്പോൾ എന്റെ ദു:ഖത്തിന് അതിരില്ലാതാവുന്നു.
ഒരു കാലത്ത് തിലകൻ ചേട്ടനുമായി എനിക്ക് ആത്മബന്ധമുണ്ടായിരുന്നു.മലയാള സിനിമയിൽ എന്നെ ഇത്രമേല് ഇഷ്ടപ്പെട്ടിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നില്ല.ആശാൻ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്.പിന്നീടത് മറ്റുള്ളവർ പറയുന്നതുപോലെ മമ്മൂക്ക എന്നായി.വല്ലാത്ത ഊർജ്ജമുള്ള വ്യക്തിയായിരുന്നു.ഓരോ അപകടഘട്ടത്തിൽ നിന്നും തിരിച്ചുവന്നതും ആ ഊർജ്ജം കൊണ്ടാണ്.പച്ചയായ മനുഷ്യനായതുകൊണ്ടാണ് ജീവിതത്തിൽ പല എതിർപ്പുകളും അദ്ധേഹത്തിന് നേരിടേണ്ടി വന്നത്.
അദ്ദേഹത്തിനൊപ്പം അഭിനയിക്കുക മാത്രമല്ല ചെയ്തത് അദ്ധേഹത്തിൽനിന്ന് പലതും പഠിക്കുക കൂടിയായിരുന്നു.
എറണാകുളത്ത് ഞാൻ താമസിച്ചിരുന്ന കാലത്ത് എന്നും കാണുമായിരുന്നു.വീഡിയോ കാണൽ,ഷൂട്ടിങ്ങിനായി ഗ്രാമങ്ങളിലൂടെയുള്ള യാത്ര.എവിടെയെങ്കിലും നാടകമുണ്ടെങ്കിൽ തിലകൻ ചേട്ടൻ വിളിച്ചു കൊണ്ട് പോകും.അതൊരു നല്ലകാലം,അതൊക്കെ നേരെത്തെ പോയി,ഇപ്പോൾ അദ്ധേഹവും.
.തൃശൂർ ആശുപത്രിയിലാണെന്നറിഞ്ഞപ്പോൾ ഞാൻ ഫോണിൽ വിളിച്ചു."കുഴപ്പമൊന്നുമില്ലാശാനേ"എന്നായിരുന്നു പ്രതികരണം.ആ ശബ്ദം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.പിന്നീട് തിരുവന്തപുരത്തേക്ക് മാറ്റിയപ്പോൾ കാണാൻ പോയിരുന്നു,കാണാൻ കഴിഞ്ഞില്ല.
മലയാള സിനിമയുടെ പിതൃഭാവമാണ് തിലകൻ ചേട്ടനിലൂടെ അസ്തമിച്ചത്.എന്റെയും എന്റെ മകന്റേയും അപ്പൂപ്പനായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽക്കൂടിയുള്ള ആ പിതൃബന്ധം തന്നെയാണ് ഞാനും അദ്ദേഹവും തമ്മിലുള്ളത്.
(മനോരമ, മാതൃഭൂമി)

പുറത്ത് കരിമ്പാറ:ഉള്ളിൽ മയിൽപ്പീലി -മോഹൻലാൽ
മുപ്പത് വർഷങ്ങൾ നീണ്ട സ്നേഹവും സൗഹൃദവും അനുഭവങ്ങളുമാണ് എനിക്ക് തിലകൻ ചേട്ടനുമായുള്ളത്.എത്രയോ സിനിമകൾ,എത്രയോ കോമ്പിനേഷൻ സീനുകൾ,ആകാശത്തിനു കീഴെയുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരിച്ചിരുന്ന എത്രയോ രാപ്പകലുകൾ.അവയൊക്കെയാണ് ഇപ്പോൾ ഓർമ്മയിലേക്ക് മറയുന്നത്.വേദനയെക്കാളുപരി ശൂന്യതയാണ് അത്.ഒരിക്കലും നികത്തപ്പെടുകയില്ല.എന്നു മുതലാണ് തിലകൻ ചേട്ടനൊപ്പം അഭിനയിച്ചു തുടങ്ങിയത്.ഒന്നു കണ്ണടയ്ക്കുമ്പോഴേക്കും എത്രയെത്ര സിനിമകളാണ് ഉള്ളിലൂടെ കടന്നുപോകുന്നത്.അഭയം തേടി, പഞ്ചാഗ്നി,നാടോടിക്കാറ്റ്, പട്ടണ പ്രവേശം , കിലുക്കം , സ്ഫടികം,മണിച്ചിത്രത്താഴ്, ചെങ്കോൽ, കിരീടം,നരസിംഹം, നമുക്കു പാർക്കാൻ മുന്തിരിതോപ്പുകൾ.....എല്ലാം ഞങ്ങൾ സ്നേഹിച്ചും മത്സരിച്ചും അഭിനയിച്ചവ.
തിലകൻ ചേട്ടൻ പരുക്കനാണ് എന്ന് എല്ലാവർക്കുമറിയാം.അദ്ദേഹത്തിന്റെ കുറ്റമായിട്ടല്ല കാണേണ്ടത്.തിലകൻ എന്ന മനുഷ്യനും നടനും ജനിച്ചുവളർന്ന സാഹചര്യങ്ങൾ അതായിരുന്നു.പോരാട്ടമായിരുന്നു അദ്ധേഹത്തിന്റെ ജീവിതം മുഴുവൻ. എല്ലാ വിജയങ്ങളും അദ്ധേഹം പൊരുതി നേടിയതാണ്.ആ സമരത്തിന്റെ അലകൾ അന്ത്യകാലംവരെ അദ്ധേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടായിരുന്നു.

തിലകൻ ചേട്ടൻ ഓർമയായപ്പോൾ ഞാൻ കേരളത്തിൽ ഇല്ലായിരുന്നു.ദൂരെയിരുന്ന് ഒരു കാര്യം മാത്രമേ ഞാൻ ആലോചിച്ചുള്ളു.ആരുണ്ട് ഇനി ആകാശം മുട്ടുന്ന ആഴങ്ങളുള്ള കഥാപാത്രങ്ങൾ വരുമ്പോൾ അനായാസം ചുമലിലേറ്റാൻ?മുപ്പതുവർഷം നീണ്ട സ്നേഹവും സൗഹൃദവും അനുഭവങ്ങളും എനിക്ക് തിലകൻ ചേട്ടനുമായുണ്ട്.താരസംഘടനയായ അമ്മയുമായി വഴക്കു നടക്കുമ്പോഴും ഞാൻ അദ്ധേഹത്തെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നും അതീവബഹുമാനത്തോടെയെ കണ്ടിട്ടുള്ളു.
എന്റെ അമ്മ കിടപ്പിലായപ്പോൾ അദ്ദേഹം വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ടെന്നും ഒരു ദിവസം കൊണ്ടുവരാമെന്നും പറഞ്ഞു.ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.എനിക്കും എന്റെ അമ്മയ്ക്കും തിലകൻ ചേട്ടന്റെ മനസ്സിൽ മറ്റാരുമറിയാത്ത ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് എനിക്കപ്പോൾ മനസ്സിലായി. പുറമേ പരുക്കനെങ്കിലും അകകാമ്പിലേക്ക് കടന്നാൽ തിലകൻ എന്ന മനുഷ്യൻ മയിൽപ്പീലിയാണ്.അത് എന്റെ അനുഭവമാണ്.ഞാനത് എന്റെ ഉള്ളിൽ സൂക്ഷിക്കുന്നു.

കിരീടവും ചെങ്കോലും സൃഷ്ടിച്ച രാജഗുരു - സിബി മലയിൽ
പിണങ്ങിനിൽക്കുമ്പോഴും ഓമനത്തം വിട്ടുപോകാത്ത ഒരു കുട്ടിയുടെ ഓർമ്മകളുണ്ട് തിലകൻ ചേട്ടനുമായുള്ള പരിചയത്തിന്റെ ആദ്യസീനുകളിൽ.ബേബി ശാലിനിയെ മലയാളത്തിന് പ്രിയങ്കരിയാക്കിയ 'എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്'എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അത്.സംവിധായകൻ ഫാസിൽ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി പോയപ്പോൾ ഒരാഴ്ചത്തേക്ക് ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനുള്ള ദൗത്യം അസോസിയേറ്റായ എന്നിലെത്തി.ഇങ്ങനെ തത്കാലത്തേക്ക് സംവിധായകന്റെ തൊപ്പിവെക്കുന്നവർക്കു മേൽ പലപ്പോഴും അഭിനേതാക്കൾ വിശ്വാസമർപ്പിക്കാൻ മടിക്കും.അതിന് അവരെ കുറ്റം പറയാനുമാകില്ല.ഞാൻ ചില സീനുകളെടുത്തപ്പോൾ തിലകൻ ചേട്ടനുമുണ്ടായി ഇത്തരം സംശയം.പക്ഷേ , എന്റെ വിശദീകരണങ്ങളിൽ അദ്ദേഹം തൃപ്തനായി.ഞങ്ങളുടെ ഇഷ്ടം അവിടെത്തുടങ്ങുന്നു.
ഞാൻ സംവിധായകനായ 'രാരീരം'എന്ന സിനിമയിൽ ഡോക്ടറുടെ വേഷമായിരുന്നു തിലകൻ ചേട്ടന്.ഡബ്ബിങ് കഴിഞ്ഞിറങ്ങിയപ്പോൾ അദ്ധേഹം പറഞ്ഞു:"നിങ്ങളുടെ രീതിക്ക് ചേരുന്ന ഒരാളെ എനിക്ക് പരിചയമുണ്ട്.ചാലക്കുടിക്കാരനാണ്.താത്പര്യമുണ്ടെങ്കിൽ അയാളോട് വന്നു കാണാൻ പറയാം."ആ വാക്കുകളെ പിന്തുടർന്ന് എന്റെ മുന്നിലേക്ക് വന്നു കയറിയത് പിൽക്കാലം മലയാളസിനിമയ്ക്ക് സ്വന്തം പേനതുമ്പിൽ കൂടൊരുക്കിയ ഒരാളാണ്-ലോഹിതദാസ്.
അത് എന്റെയും ലോഹിയുടെയും ജീവിതത്തെ പുതിയൊരു ദിശയിലേക്ക് തിരിച്ചു വിട്ടു.ഹിറ്റ് കൂട്ടുകെട്ട് എന്ന വാക്കിൽ കിലുങ്ങുന്ന വാണിജ്യ വിജയങ്ങളേക്കാൾ കുറേ നല്ല സിനിമകൾ സൃഷ്ടിച്ച് രസതന്ത്രം എന്നു പറയുന്നതാകും ശരി.അതിന്റെ കാർമ്മികൻ തിലകൻ ചേട്ടനായിരുന്നു.കിരീടവും ചെങ്കോലും എല്ലാം സൃഷ്ടിച്ചത് രാജഗുരുക്കന്മാരാണ്.അത്തരത്തിലൊരു റോളാണ് എന്നെയും ലോഹിയെയും കൂട്ടിയിണക്കിയതിലൂടെ അദ്ദേഹം മലയാളചലച്ചിത്രലോകത്ത് കൈയാളിയത്.

'കിരീട'ത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അച്യുതൻനായരായി ഞങ്ങൾക്ക് മറ്റൊരു മുഖം സങ്കൽപ്പിക്കാൻ പോലും പറ്റിയില്ല.പക്ഷേ,അന്ന് തിലകൻ ചേട്ടൻ നായകനടന്മാരേക്കാൾ തിരക്കിൽ നിൽക്കുന്ന സമയമാണ്.രാത്രി മുഴുവൻ'ചാണക്യൻ'എന്ന സിനിമയിലും പകൽ'വർണ'ത്തിലും .ഉറക്കം പോലുമില്ലാത്ത അഭിനയ ജീവിതം.അദ്ദേഹത്തിന്റെ തിരക്കൊഴിയുന്നത് കാത്തുനിന്നാൽ മോഹൻലാലിന്റെ ഡേറ്റുകൾ കുഴപ്പത്തിലാകും.നേരിട്ടുപോയി തിലകൻ ചേട്ടനെ കണ്ടു.
ചേട്ടനില്ലെങ്കിൽ ഈ സിനിമ ഉപേക്ഷിക്കെണ്ടിവരുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കുറച്ചുനേരം മുഖത്തേക്ക് തന്നെ നോക്കി പിന്നെ പറഞ്ഞു-"ഞാൻ അത്രയും അവിഭാജ്യഘടകമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ വരാം.പക്ഷേ, പകലും രാത്രിയും വീണു കിട്ടുന്ന ഒന്നോ രണ്ടോ മണിക്കൂറിലേ പറ്റൂ."സമ്മതമായിരുന്നു അത്. അച്യതൻ നായർ തിലകനുവേണ്ടി ജനിച്ച കഥാപാത്രമാണ്. അദ്ദേഹമില്ലെങ്കിൽ അച്യുതൻ നായർ മരിച്ചു.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജീവിതം, ഓർമ - തിലകൻ   Wed Jun 26, 2013 4:37 pm

:thanku2:minnu....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജീവിതം, ഓർമ - തിലകൻ   Wed Jun 26, 2013 4:39 pm

minnichechi

Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: ജീവിതം, ഓർമ - തിലകൻ   Wed Jun 26, 2013 4:56 pm

minnoossee.....
Back to top Go down
Sponsored content
PostSubject: Re: ജീവിതം, ഓർമ - തിലകൻ   

Back to top Go down
 
ജീവിതം, ഓർമ - തിലകൻ
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: