HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 അവസ്ഥാന്തരങ്ങള്‍

View previous topic View next topic Go down 
AuthorMessage
Kannan
Active Member
Active Member
avatar

Location : Riyadh

PostSubject: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:47 pm

ആമുഖം .

മുണ്ഡനം ചെയ്ത തലയില്‍ തണുത്ത കാറ്റേറ്റപ്പോള്‍ അയാളെ കുളിര്‍ന്നു വിറയ്ക്കാന്‍ തുടങ്ങി . ചുറ്റുമുള്ള പുല്‍ച്ചെടികള്‍ മകരമഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്ച അയാളുടെ പ്രക്ഷുബ്ധ മനസ്സിനെ  ഒട്ടൊന്നു കുളിര്‍പ്പിച്ചെങ്കിലും തികട്ടി വന്ന പൂര്‍വ്വ ജീവിതാനുഭവങ്ങളുടെ സ്മരണകള്‍ അയാളില്‍ അല്‍പ സമയത്തേക്ക് ഉറങ്ങിക്കിടന്ന ശോകത്തെ ശതഗുണീഭവിപ്പിച്ചു.

ഓര്‍മ്മയുടെ ഉഷ്ണനിലങ്ങളില്‍ വീശിയടിക്കുന്ന ഊതക്കാറ്റിന്‍റെ ചൂളം വിളി മനസ്സില്‍ പൊള്ളലേല്‍പ്പിച്ചു തുടങ്ങിയതോടെ അയാള്‍ എഴുന്നേറ്റു . ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുന്നത് മനസ്സിന് സുഖം തരും എന്ന് വീമ്പിളക്കിയ വിനയ്‌ ഭാട്യയുടെ മുഖം മനസ്സില്‍ തെളിഞ്ഞു .

" ഓര്‍മ്മകള്‍ ഒരു പൂക്കാലമാണ് . ഒരിക്കലും വാടാത്ത ; സുഗന്ധം നിലയ്ക്കാത്ത വസന്തം ... "

മറാത്തിയും മലയാളവും കലര്‍ന്ന സങ്കര ഭാഷയില്‍ ഉള്ള വിനയിന്‍റെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ് .  മൃഗജല്‍ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിനെക്കുറിച്ചു പറഞ്ഞു തന്നത് വിനയ്‌ ആണ് . ഒരിക്കലും മറക്കാനാവാത്ത വരികള്‍ എന്നാണ് ആ നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത് . ഇല്ല്യൂഷന്‍ എന്ന് പേരുമാറ്റി ഇംഗ്ലീഷില്‍ ഉള്ള പുസ്തകം അവന്‍ തന്നെ ആണ് തന്നത് . അക്ഷരങ്ങളെ സ്നേഹിക്കുന്ന കഥകളെയും നോവലിനെയും സ്നേഹിക്കുന്ന മലയാള സാഹിത്യ പദങ്ങള്‍ ഒഴുക്കോടെ സംസാരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന വിനയ്‌ ഭാട്യ ..

ഒരു ബദ്ധ വൈരിയെപ്പോലെ മണല്‍ത്തരികളെ ഞെരിച്ചമര്‍ത്തിക്കൊണ്ട് അയാളുടെ പാദങ്ങള്‍ മുന്നോട്ടു നീങ്ങി . പരശതം മണല്‍ത്തരികള്‍ അയാളുടെ കാലുകളെ ചെറുതായി നോവിച്ചുകൊണ്ട് മണല്‍ സാഗരത്തിലേക്ക് തന്നെ തിരിച്ചുപോയി . മുന്നിലെ തിളയ്ക്കുന്ന വെയിലിലേക്ക് നോക്കുംതോറും അവ്യക്തമായ എന്നാല്‍ ഭീതിജനകമായ ഒരു ഇരുട്ട് തന്നെ ഗ്രസിക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു . തരുലതകളില്‍ മന്ദീഭവിച്ചു കിടന്ന ഹിമ കണങ്ങള്‍ നിശബ്ദം കരഞ്ഞുകൊണ്ട് ഭൂമിയിലും അന്തരീക്ഷത്തിലുമായി ലയിച്ചു .

"നീയൊരു വിഡ്ഢിയാണ് ജൈനേന്ദ്രാ ..   ഒരുദിനം കൊണ്ട് ഒടുങ്ങുമെന്നു നിശ്ചയമുള്ള ഈയാംപാറ്റകള്‍ക്ക് വേണ്ടി കൂട് പണിയാന്‍ നില്‍ക്കുന്ന നീ വിഡ്ഢിയല്ലാതെ മറ്റെന്താണ് ?? !!"

ലതികയുടെ സ്വരം . കടും നിറങ്ങളിലുള്ള ലാച്ചയില്‍ പൊതിഞ്ഞ ഒരു സ്വര്‍ണ ഗോപുരം . ലതികാ അയ്യങ്കാര്‍ . തമിഴത്തി എന്ന് രഹസ്യമായി സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന ലതികാ മാം  .  കാലം പലവുരു മാറ്റങ്ങള്‍ വരുത്തിയ മുഖത്തെ ചെറിയ ചുളിവുകള്‍ അവര്‍ക്ക് ഒരു അലങ്കാരമാണ് . കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും നാഗര്‍കോവിലിലേക്ക് കുടിയേറിപ്പാര്‍ത്ത അവരുടെ കുടുംബം മുഴുവന്‍ പണക്കൊഴുപ്പിന്‍റെ ഹീനമുഖം ഉള്ളവരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കോര്‍പ്പറേറ്റ്‌ സ്ഥാപനത്തിന്‍റെ ഹെഡ് ആയ ലതികാ മാമിനും ഇടയ്ക്കിടെ ആ സ്വഭാവം കടന്നുവരും . ആ സമയത്ത് അവരുടെ മുഖത്ത് വിരിയുന്ന പുച്ഛഭാവം കാണുമ്പോള്‍ മനസ്സില്‍ നുരയുന്നത് വെറുപ്പിന്‍റെ അലകടലാണ് . ആ സമയങ്ങളില്‍ അവര്‍ മറ്റൊരാളായി മാറും .

അവര്‍ക്ക് അവരുടെ അനിയത്തിയെ തന്റെ തലയില്‍ കെട്ടിവെക്കണം . പകല്‍ ഉറങ്ങി രാത്രികളില്‍ ക്ലബ്ബുകളില്‍ അഴിഞ്ഞാടി നടക്കുന്ന ഒരു തേഡ് റേറ്റ്‌ ............ !!!

പ്രണയം

ഘടികാര ദിശയില്‍ ചലിക്കുന്ന പാവകളായി ഒരു കൂട്ടം ആളുകള്‍ . ഒറ്റവരിപ്പാതകളില്‍ തുടങ്ങി പരശതം വാഹനങ്ങള്‍ ഇരച്ചുപായുന്ന നിരത്തുകളില്‍ അഷ്ടിക്കു വക തേടുന്ന  ജനസഹസ്രങ്ങള്‍ . അവര്‍ക്കിടയില്‍ പുഴുക്കുത്തേറ്റ ജീവിതം വൃഥാ മിനുക്കാന്‍ ശ്രമിക്കുന്ന ചിലര്‍ . അതിലൊരാളായിരുന്നല്ലോ സംഘമിത്രയും .

പതിയെ അലഞ്ഞു വന്ന ഒരു ചെറു തെന്നല്‍ നിമിഷ നേരത്തിനുള്ളില്‍ ഭീകര രൂപം പ്രാപിച്ച ശേഷം ഒരു ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചു . മുന്നിലെ മണല്‍ത്തരികള്‍ ഒരു സ്തൂപം കണക്കെ മുകളിലേക്ക് ഉയര്‍ന്നുപൊങ്ങി. ആ മണല്‍ഭിത്തിക്കപ്പുറത്തു അവ്യക്തമായ ഒരു രൂപമുണ്ടോ ? സംഘമിത്രയുടെ ? ജൈനേന്ദ്രന്‍റെ സിരകളില്‍ നടുക്കത്തിന്‍റെ ഒരു മിന്നല്‍ പാഞ്ഞു.

ഇല്ല .. കാണില്ല ഇനി അവളെ .. എല്ലാം മനസ്സിന്‍റെ മായക്കാഴ്ചകള്‍ . ഹൃദയം ഉരുകി കണ്ണില്‍ തിളച്ചു . ബാഷ്പകണങ്ങളുടെ ലോലഭിത്തിയിലൂടെ നിഴലുകള്‍ അനങ്ങിത്തുടങ്ങി . നിഴലുകള്‍ക്ക് ജീവന്‍ വയ്ക്കുന്നു . നിറവും ശബ്ദവും ജനിക്കുന്നു ...

" ജിനൂ .. ഒരു കാര്യം ചോദിച്ചോട്ടെ ? "

ജനല്‍പാളികളിലൂടെ അരിച്ചെത്തിയ വെളിച്ചത്തിന്‍റെ കീറല്‍ തന്‍റെ നിമ്നോന്നതങ്ങളില്‍ പതിക്കുന്നതും ഒരു പുരുഷന്‍റെ കൈകള്‍ തന്‍റെ സ്ത്രീത്വത്തിന്‍റെ പ്രതീകങ്ങളില്‍ പതിച്ച് സ്ത്രീത്വം  അനാവൃതമാകുന്നതും അവള്‍ അറിയുന്നില്ലെന്നു തോന്നി . കുറച്ചുനിമിഷത്തെ പാരതന്ത്ര്യത്തിനു ശേഷം വിമോചിതയാക്കപ്പെട്ട മുഖം ജൈനേന്ദ്രന്‍റെ നെഞ്ചില്‍ തുടച്ചുകൊണ്ട് അവള്‍ പ്രാവിനെപ്പോലെ കുറുകി .

"നീ കേള്‍ക്കുന്നുണ്ടോ ഞാന്‍ പറയുന്നത്? " കാര്‍മേഘം അടര്‍ത്തിയിട്ട പോലെ തൂവെള്ള കിടക്കയില്‍ വിടര്‍ത്തിയിട്ട അളകങ്ങളില്‍ മുഖമൊളിപ്പിച്ചു പതിയെ മൂളി ..

"എന്താ ? പറയ്‌ "

" നമ്മുടെ ഈ രീതി ... ഇത് ശരിയാണോ? "  ജൈനേന്ദ്രന്‍റെ നെഞ്ചിലെ രോമങ്ങള്‍ കൈവിരലുകളില്‍ ചുറ്റിപ്പിണച്ചു പതിയെ വലിച്ചുകൊണ്ട് അവള്‍ ചോദിച്ചു .

" എന്ത് രീതി ? "

"ഒന്നുമില്ല "

സംഘമിത്ര പുഞ്ചിരിച്ചപ്പോള്‍ അവളുടെ ഉളിപ്പല്ലുകള്‍ തിളങ്ങി .

" എന്താണെന്ന് പറയ്‌ ...!!! "

" അല്ല .. ഞാന്‍ ഓര്‍ക്കുകയായിരുന്നു .. "  

ഒരു ദീര്‍ഘ നിശ്വാസത്തിന്റെ ഇടവേളയ്ക്കു ശേഷം അവള്‍ തുടര്‍ന്നു.

" വിവാഹത്തിനു മുമ്പ് ഇതെല്ലാം തെറ്റല്ലേ എന്ന പഴഞ്ചന്‍ ചോദ്യം ഞാന്‍ ചോദിക്കുന്നില്ല . കാരണം ഞാന്‍ ജിനുവിന്റേത് മാത്രമാണല്ലോ . മനസുകള്‍ തമ്മിലുള്ള ഐക്യമാണല്ലോ വിവാഹം എന്ന് പറയുന്നത് .. അങ്ങനെ ചിന്തിച്ചാല്‍ നമ്മുടെ വിവാഹം എന്നേ നടന്നുകഴിഞ്ഞു .. അല്ലേ ? "

ചിന്തകൾ ശിഥിലമായി . ഋതു മർമ്മരങ്ങളുടെ ആവേഗത്തിൽ അബദ്ധ ജഠിലങ്ങളായ  ഹ്രസ്വ ചിന്തകൾ അവരുടെ മനസ്സിനെ മഥനം ചെയ്ത് ജാലകത്തിലൂടെ പ്രതിഫലിക്കുന്ന വെളിച്ചത്തിന് എതിർദിശയിൽ ആലസ്യത്തിലമർന്നു കിടക്കുന്ന ഇരുളിന്റെ ഗഹ്വരത്തിൽ ലയിച്ച് ഇല്ലാതെയായി.

" നിന്റെ ഭയം എനിക്ക് മനസിലായി മിത്രാ . ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോയാലോ എന്ന് അല്ലെ ? ... " ജൈനെന്ദ്രന്‍ അവളുടെ താടിയില്‍ പിടിച്ചു ഉയര്‍ത്തി . ഹിമശൃംഗങ്ങളില്‍ സൂര്യതാപമേറ്റു ധരിത്രിയുടെ മടിത്തട്ടിലേക്ക് നിപതിക്കുന്ന രണ്ട് പുഴകള്‍ അവളുടെ കവിളിലൂടെ അനാവൃതമായ വക്ഷോജങ്ങളിലേക്ക് ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.

" നിന്നില്‍ നിന്ന് ഞാനോ എന്നില്‍ നിന്ന് നീയോ അകന്നാല്‍ അതെന്‍റെ മരണമാണ് . കാരണം ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത് നിന്റെ മനസ്സിലാണ് .. !!! "

ജൈനേന്ദ്രനില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ കാരിരുമ്പ് പോലെ തറച്ചു നിന്നിരുന്ന വിഷാദങ്ങളെ ക്ഷണവേഗത്തില്‍ അലിയിച്ചുകളഞ്ഞു . ആനന്ദാതിരേകത്തിന്റെ പാരമ്യതയില്‍ സര്‍പ്പസീല്‍ക്കാരം മുറിയിലാകെ അലയടിക്കുകയും രണ്ടു മനുഷ്യജീവികള്‍ ഒരൊറ്റ മനുഷ്യരൂപമായി പരിണമിക്കുകയും പുറത്തു ഇരുട്ട് പരന്നുതുടങ്ങുകയും ചെയ്തു.

കരാളം

വൈത്തീശ്വരത്തെ ആ പഴകി പൊട്ടിപ്പൊളിഞ്ഞ കുടുസ്സു മുറിയിൽ പുതിയ ജീവിതം തുടങ്ങുന്നതിനെക്കുറിച്ച് അവർ അഗാധമായി സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയെങ്കിലും വിഭിന്നമായ മാനസികതലങ്ങളുടെ സമ്മർദ്ദം അവരെ പുതിയൊരു വഴിയിലേക്ക് നടക്കാൻ പ്രേരിപ്പിച്ചു . ലതികാ മാമിന്റെ ഒട്ടൊരു അസൂയ വമിക്കുന്ന ദർശനങ്ങളിലൂടെയും പുതിയ ഉദ്യോഗഭാരത്തിന്റെ അധികവരുമാനത്തിലും ഒരു കുഞ്ഞു സ്വർഗ്ഗം എന്ന അവരുടെ മോഹം സാക്ഷാൽക്കരിക്കപ്പെട്ടു .

വിവാഹം നിശ്ചയിച്ചതിന്റെ തലേ ദിവസം വരാനിരിക്കുന്ന കൊടും വിപത്തിന്റെ സൂചനയെന്നപോലെ അവരിൽ ഒരാളായി വർത്തിച്ചു വന്നിരുന്ന വിനയ് ഭാട്യ തന്റെ ശിഷ്ടജീവിതം ദിവസങ്ങളായി നിശ്ചലമായിക്കിടക്കുന്ന ഫാനിൽ നിലം തൊടാതെ തൂക്കിയിട്ടു .

അര്‍ക്കന്റെ ചുടുനിണം വാരിപ്പൂശിയ പകലോന്‍ ഊതക്കാറ്റിന്‍റെ താഡനം സഹിക്കവയ്യാതെ ആഴിയില്‍ മുങ്ങി ധീരമൃത്യു വരിക്കാനൊരുമ്പെടുന്ന അടുത്ത ദിവസത്തെ  സായാഹ്നത്തില്‍ സംഘമിത്രയുടെ കരം കവര്‍ന്നുകൊണ്ട് ജൈനേന്ദ്രന്‍ വിശാലമായ മണല്‍പ്പരപ്പിലൂടെ നടന്നു . വരാനിരിക്കുന്ന ജീവിതയാത്രയുടെ അത്യന്തം സംഭവബഹുലവും അതേസമയം അനാഗരികവുമായ നിമിഷങ്ങളെ മനസ്സില്‍ താലോലിച്ച് തപ്ത നിശ്വാസങ്ങളാല്‍ പൊതിഞ്ഞ ചെറുപുഞ്ചിരിയോടെ അവളോടൊപ്പം ചേര്‍ന്നുള്ള നടത്തം അയാളെ പ്രണയാതുരമായ മറ്റൊരു ലോകത്തെത്തിച്ചു . തിരമാലകളുടെ ഹുംകാരത്തിന് ചെവികൊടുക്കാതെ പരസ്പരം കൊക്കുരുമ്മിയിരിക്കുന്ന ചില കമിതാക്കള്‍ എന്തോ കണ്ടു ഭയന്നാലെന്നവണ്ണം ചിതറിയോടാന്‍ ആരംഭിച്ചത് അവരുടെ മനസ്സിലെ പ്രണയസഞ്ചാരത്തിനെ ഒട്ടൊന്നു മന്ദീഭവിപ്പിച്ചു . മണലിനെ ഞെരിച്ചുപോടിച്ചുകൊണ്ട്‌ ഒരുപറ്റം ആളുകള്‍ അവരുടെ മുന്നിലേക്ക്‌ കയറിവരികയും ഭയവിഹ്വലയായി തന്‍റെ കൈകളില്‍ മുറുകെ പിടിച്ചു നിന്നിരുന്ന സംഘമിത്രയെ ബലമായി പറിച്ചു മാറ്റുകയും ചെയ്തു .

" നീയും ഇവളും തമ്മിലുള്ള ബന്ധമെന്ത് ? "

" ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി .. !!! "

" വിവാഹം കഴിഞ്ഞില്ലല്ലോ? കഴിഞ്ഞിട്ടു മതി ഇങ്ങനെയുള്ള കറക്കം "

" അതുപറയാന്‍ നിങ്ങളാരാണ്‌ ? "

" ഞങ്ങള്‍ ആരാണെന്ന് നിനക്കറിയണമല്ലേ .... മനസ്സിലാക്കി കൊടുത്തേക്ക് .. !!! " സംഘത്തില്‍ നേതാവെന്നു തോന്നിക്കുന്ന ഒരുത്തന്റെ ആജ്ഞ !!!

പ്രതീക്ഷിക്കാത്ത സമയത്ത് തലയ്ക്കു പിന്നിലേറ്റ താഡനം ജൈനേന്ദ്രന്റെ കണ്ണുകളില്‍ മാഞ്ഞുപോകുന്ന പകല്‍വെളിച്ചമായി . ബോധത്തിന്റെ അവസാന കണികയും തന്നില്‍ നിന്ന് മറയുന്നതിന്‍ മുന്നേ സംഘമിത്രയുടെ ദീന വിലാപം അയാളിലെ പ്രണയിതാവിനെ ക്രൌര്യമുഖനാക്കിയെങ്കിലും ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ ചുടുനിണം അബോധാവസ്തയുടെ അവസാന കണികയും ആലിംഗനം ചെയ്തു അയാളെ ഭൂമിയില്‍ ആശ്ലേഷിതനാക്കി . ചടചൌക്ക മരങ്ങളില്‍ നിന്നും ഒരുപറ്റം പക്ഷികള്‍ നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ദീനവിലാപം കേള്‍ക്കാന്‍ ത്രാണിയില്ലാതെ ചിറകടിച്ചു പറന്നകന്നു .

സംഹാരം

ഇനിയൊരു പകലിലേക്ക് മിഴി തുറന്നിരിക്കുന്ന ആഴിയുടെ പാര്‍ശ്വ ഭിത്തികളില്‍ അവയവങ്ങള്‍ അറ്റുപിടയുന്ന സദാചാര വാദികള്‍ . തിരമാലകളുടെ അലയടികള്‍ക്കുമപ്പുറം പ്രാണന്‍ പിടയുന്ന നിലവിളി മണല്‍തരികളെ ഭീതിതമാക്കിയെങ്കിലും ജൈനേന്ദ്രന്റെ കാതുകളില്‍ ആ നിലവിളികള്‍ കുളിര്‍മഴ പെയ്യിച്ചു . പിടയുന്ന ശരീരങ്ങള്‍ക്ക് ചുറ്റും കഴുകന്മാര്‍ വളഞ്ഞതോടെ അയാള്‍ കടലിലേക്കിറങ്ങി . സംഘമിത്രയുടെ ഉദകക്രിയ ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച ചേതോവികാരം മുണ്ഡനം ചെയ്ത തലയിലൂടെ ഉപ്പുവെള്ളം വീണ് അലിഞ്ഞിറങ്ങി . മണല്‍പ്പരപ്പില്‍ നനഞ്ഞ ശരീരത്തോടെയും ചുട്ടുപഴുത്ത മനസ്സോടെയും നീണ്ടുനിവര്‍ന്നു കിടന്നു അയാള്‍ . ഇടയ്ക്കിടെ അയാളില്‍ നിന്നും പെയ്തിറങ്ങിയ വിതുമ്പലിന്റെ രാക്കോലങ്ങള്‍ അവസാന യാത്രചോല്ലി ഇരുളില്‍ ലയിച്ചു .
Back to top Go down
Kannan
Active Member
Active Member
avatar

Location : Riyadh

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:49 pm

കൊറേ കാലത്തിനു ശേഷം കയറിയതാ . അപ്പൊ പിന്നെ എന്തേലും ഇടാതെ പോകുന്നതെങ്ങനെ അല്ലേ ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:50 pm

  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:51 pm

Kannan wrote:
കൊറേ കാലത്തിനു ശേഷം കയറിയതാ . അപ്പൊ പിന്നെ എന്തേലും  ഇടാതെ പോകുന്നതെങ്ങനെ അല്ലേ ?
Innu muthal mudangaathe vallathum ittekku... 
Back to top Go down
Kannan
Active Member
Active Member
avatar

Location : Riyadh

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:54 pm

aagraham ondu. pakshe nadakkum ennu thonnanilla  
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:55 pm

    
Really touching..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:56 pm

കണ്ണാ തിരിച്ചു വരവ് ഗംഭീരം ആയി.. വളരെ വ്യതസ്തമായ ഒരു ശൈലി.. നല്ല അസ്സല് സാഹിത്യം.. പ്രണയവും സദാചാരവും.. വളരെ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു. ..   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:58 pm

Kannan wrote:
aagraham ondu. pakshe nadakkum ennu thonnanilla  
എന്താടാ വന്നാൽ   
Back to top Go down
Kannan
Active Member
Active Member
avatar

Location : Riyadh

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:58 pm

usha chechi and minnu aliyan

thanks
Back to top Go down
Kannan
Active Member
Active Member
avatar

Location : Riyadh

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 5:59 pm

Minnoos wrote:
Kannan wrote:
aagraham ondu. pakshe nadakkum ennu thonnanilla  
എന്താടാ വന്നാൽ    
enikku soundaryamilla :paru:   odreeeeeeeeeeeeeeee
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 6:01 pm

Kannan wrote:
Minnoos wrote:
എന്താടാ വന്നാൽ    
enikku soundaryamilla :paru:   odreeeeeeeeeeeeeeee
അത് ഇവിടെ ഉള്ളോരെ കൂടെ അറിയിക്കണോ     
Back to top Go down
Kannan
Active Member
Active Member
avatar

Location : Riyadh

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Thu Sep 12, 2013 6:02 pm

Minnoos wrote:
Kannan wrote:
enikku soundaryamilla :paru:   odreeeeeeeeeeeeeeee
അത് ഇവിടെ ഉള്ളോരെ  കൂടെ അറിയിക്കണോ      
maarippoyi   soukaryamillennaa uddeshiche  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:24 am

Kannan wrote:
Minnoos wrote:
അത് ഇവിടെ ഉള്ളോരെ  കൂടെ അറിയിക്കണോ      
maarippoyi   soukaryamillennaa uddeshiche  
    

By the by, ee avasthantharangal ennu vechaal enthuvaaa....  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:29 am

umbidivava wrote:
Kannan wrote:
maarippoyi   soukaryamillennaa uddeshiche  
    

By the by, ee avasthantharangal ennu vechaal enthuvaaa....  
ചലനം, വളർച്ച....ഇതൊക്കെയാണ് വാക്യാര്തം . ...ല്ലേ ???ല്ലേ??  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:30 am

umbidivava wrote:
Kannan wrote:
maarippoyi   soukaryamillennaa uddeshiche  
    

By the by, ee avasthantharangal ennu vechaal enthuvaaa....  
appol umbidichechikum ariyille ethu  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:36 am

Ammu wrote:
umbidivava wrote:
    

By the by, ee avasthantharangal ennu vechaal enthuvaaa....  
ചലനം, വളർച്ച....ഇതൊക്കെയാണ് വാക്യാര്തം . ...ല്ലേ ???ല്ലേ??  
Njan vicharichathu, avasthayude antharangal adhava maattangal ennaayirunnu....athippo current avastha ye aasryichirikkumallo???? Athaa chodichathu...illel ini sabdathaaravali eduthu nokkanam...enikku athra malayala jnanam onnum illa..... 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:42 am

umbidivava wrote:
Ammu wrote:
ചലനം, വളർച്ച....ഇതൊക്കെയാണ് വാക്യാര്തം . ...ല്ലേ ???ല്ലേ??  
Njan vicharichathu, avasthayude antharangal adhava maattangal ennaayirunnu....athippo current avastha ye aasryichirikkumallo???? Athaa chodichathu...illel ini sabdathaaravali eduthu nokkanam...enikku athra malayala jnanam onnum illa..... 
ഉംബിടി    ഉദേശിച്ചത്‌ പരിണാമം അഥവാ മാറ്റം ആണോ ?? ..അവസ്ഥാന്തരങ്ങൾ  എന്നാൽ ഇപ്പോൾ ഉള്ള അവസ്ഥയിൽ  നിന്നും ഉണ്ടാകുന്ന അന്തരങ്ങൾ അഥവാ മാറ്റങ്ങൾ   തന്നെയാണെന്ന് തോന്നുന്നു  ..( ജലത്തിന്റെ അവസ്ഥാന്തരങ്ങൾ അല്ലെ....ഐസ് , നീരാവി , ഒക്കെ ?? പണ്ട് സ്കൂളിൽ സയൻസ്  ടീച്ചര് പഠിപ്പിച്ചത് ഓര്ക്കുന്നു  ) ..എന്റെയും ഭാഷാ ജ്ഞാനം ഒക്കെ കമ്മിയാ  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:44 am

Ammu wrote:
umbidivava wrote:
Njan vicharichathu, avasthayude antharangal adhava maattangal ennaayirunnu....athippo current avastha ye aasryichirikkumallo???? Athaa chodichathu...illel ini sabdathaaravali eduthu nokkanam...enikku athra malayala jnanam onnum illa..... 
ഉംബിടി    ഉദേശിച്ചത്‌ പരിണാമം അഥവാ മാറ്റം ആണോ ?? ..അവസ്ഥാന്തരങ്ങൾ  എന്നാൽ ഇപ്പോൾ ഉള്ള അവസ്ഥയിൽ  നിന്നും ഉണ്ടാകുന്ന അന്തരങ്ങൾ അഥവാ മാറ്റങ്ങൾ   തന്നെയാണെന്ന് തോന്നുന്നു  ..( ജലത്തിന്റെ അവസ്ഥാന്തരങ്ങൾ അല്ലെ....ഐസ് , നീരാവി , ഒക്കെ ?? പണ്ട് സ്കൂളിൽ സയൻസ്  ടീച്ചര് പഠിപ്പിച്ചത് ഓര്ക്കുന്നു  ) ..എന്റെയും ഭാഷാ ജ്ഞാനം ഒക്കെ കമ്മിയാ  
 
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:51 am

അവസ്ഥാന്തരങ്ങൾ  എന്നാൽ ഇപ്പോൾ ഉള്ള അവസ്ഥയിൽ  നിന്നും ഉണ്ടാകുന്ന അന്തരങ്ങൾ അഥവാ മാറ്റങ്ങൾ   തന്നെയാണെന്ന് തോന്നുന്നു  - athey...ee ardham aanu njan udhesichathu....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 11:57 am

umbidivava wrote:
അവസ്ഥാന്തരങ്ങൾ  എന്നാൽ ഇപ്പോൾ ഉള്ള അവസ്ഥയിൽ  നിന്നും ഉണ്ടാകുന്ന അന്തരങ്ങൾ അഥവാ മാറ്റങ്ങൾ   തന്നെയാണെന്ന് തോന്നുന്നു  - athey...ee ardham aanu njan udhesichathu....
   angine thanneyaakaan aanu saadhyatha.......ini ee nool muthalaali varumbol kooduthal vishadeekaranam tharumaayirikkum  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: അവസ്ഥാന്തരങ്ങള്‍    Fri Sep 13, 2013 7:12 pm

touching story kannaaa   
Back to top Go down
Sponsored content
PostSubject: Re: അവസ്ഥാന്തരങ്ങള്‍    

Back to top Go down
 
അവസ്ഥാന്തരങ്ങള്‍
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: