HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:03 am

ഹൃദയ രാഗങ്ങളുടെ കവി..അതാണ്‌ ശ്രീകുമാരൻ തമ്പി എന്ന മഹാനായ കലകാരാൻ..
അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ ഒരു യാത്ര .....നിങ്ങള്ക്കും ഈ യാത്രയിൽ പങ്കു  ചേരാം..

Dakshina morrthi swamikalude koode Thampi sirnde athimanoharangalaaya gaanangal nammude hridayathilekk kadannu vannittund...avayil chilathu...!

Hridaya sarassile pranaya pushpame...!

Ponveyil manikacha....

Manohari nin manoradhathil...

Manassilunaroo....

Kathirmandapam...

Govardhana giri..

Utharaaswayam varam...

Thaipooya kaavadiyaattam...

Sandyakenthinu sindooram..

Saugandikangale..

Swathi thirunaalin...




Last edited by shamsheershah on Mon Feb 03, 2014 10:07 am; edited 2 times in total
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:05 am

MK Arjunan mashude koode namukkayi viriyicha pranaya pushpangalil chilathu...

Chandrakala maanathu...
Sugamoru bindhoo...
Randu nakshatrangal kandu mutti..
Kasthoori manakkunnallo..
chembaka thaikal pootha..

Odipokum vasantha kaalame..
Paadatha veenayum paadum..
Paalaruvi karayil...
Kuyilinde maninaadham kettu....


Last edited by shamsheershah on Mon Feb 03, 2014 10:10 am; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:06 am

Chandrikayil aliyunnu chandrakaantham...

Swanthamenna padathinendartham...

Banduvaaru..satruvaaru....!


Last edited by shamsheershah on Mon Feb 03, 2014 10:10 am; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:08 am

 

    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:09 am

shamsheershah wrote:
Chandrikayil aliyunnu chandrakaantham...

Swanthamenna padathinendartham...

Banduvaaru..satruvaaru....!

ee randu songs   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:20 am

കൊള്ളാം നല്ല ത്രെഡ് ....   ഭായ് ...വായിച്ച നല്ല ഒരു ലേഖനം ഇവിടെ പോസ്റ്റ് ട്ടെ..  

ശ്രീകുമാരന്‍ തമ്പി


കലയെയും കലാകാരനെയും സംബന്ധിച്ചിടത്തോളം ദൈവാനുഗ്രഹം ഒരു അത്യാവശ്യ ഘടകമാണ്. ദൈവാനുഗ്രഹം തന്നെയാണ് മുഖ്യം. പിന്നെ സ്വന്തം പ്രയത്നം, ദൃഢ നിശ്ചയം. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വിജയശ്രീ ലാളിതനാവാന്‍ ഇത് ധാരാളം. ഏതൊരു കലാകാരനെയും ആസ്വാദകര്‍ സ്വീകരിക്കുന്നത് അത് unique ആകുമ്പോഴാണ്. വ്യത്യസ്ത ശൈലിയാണ് ജനത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. വ്യത്യസ്തമായ ശൈലിയിലൂടെ സ്വന്തമായ കൈയ്യൊപ്പ് പതിപ്പിച്ച പ്രശസ്തരുണ്ടായിരുന്നു ചലച്ചിത്ര ലോകത്ത്. ഉദാഹരണം കണ്ണ ദാസനും, വയലാറും, ഭാസ്കരന്‍ മാഷും. എന്നാല്‍ ഇന്ന് ഇതേ ശ്രേണിയില്‍ സംഗീത പ്രേമികള്‍ സ്വാഗതം ചെയ്ത ഒരു മഹാനായ എഴുത്തു കാരനെയാണ് നക്ഷത്ര ലോകത്തിലൊടെ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. ഇന്നും ചലച്ചിത്ര ലോകത്തിലൂടെ സംഗീത സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പി. കവിതയും സംഗീതവും കൈ കോര്‍ത്തിണങ്ങി നില്‍ക്കുന്ന ഈ മധുര ഗീതങ്ങള്‍ ചൈതന്യ ധന്യമായ ഒരു കാല ഘട്ടത്തിന്റെ സജീവ സാന്നിദ്ധ്യമായി ഇന്നും നമോടൊപ്പം നില കൊള്ളുന്നു. 1960ല്‍ തുടങ്ങി 2010ല്‍ എത്തി നില്‍ക്കുന്നു ഈ സംഗീത യാത്ര.

മനുഷ്യ മനസ്സുകളെ ഇത്രയധികം അപഗ്രഥിച്ച ഒരു എഴുത്തുകാരന്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. മനുഷ്യ ജീവിതം ശാസ്ത്ര തത്വങ്ങളോട് താരതമ്യപ്പെടുത്തി ജീവിതവും, ശാസ്ത്രവും, മനഃശ്ശാസ്ത്രവും ഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് പകര്‍ന്നു തന്ന അത്യുജ്ജ്വല കവിയാണ് ശ്രീകുമാരന്‍ തമ്പി.

തന്റെ പാട്ടുകളില്‍ കണക്കും, ഊര്‍ജ്ജ തന്ത്രവും, രസ തന്ത്രവും കടന്നു വരുന്നുണ്ടെങ്കില്‍ അത് സ്വന്തം ജീവിതാ നുഭവങ്ങളുടെ ഒരു നേര്‍ക്കാഴ്‌ച്ച് മാത്രമായേ നമുക്ക് കാണുവാന്‍ സാധിക്കൂ. അത്തരം രചനകള്‍ എഞ്ജിനിയര്‍ കൂടിയായ ഈ കലാകാരന്റെ രചനകള്‍ ശാസ്ത്രത്തിനും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അതീതമായി അനന്ത സാധ്യതകള്‍ ആരായുന്ന തായിരുന്നു മിക്ക ഗാനങ്ങളും.

ഉദാഃ
“ആകാശത്തിനു ഭ്രാന്ത് പിടിച്ചു
അന്നാദ്യം മാനത്ത് മിന്നലുദിച്ചു
വെള്ളിടി വെട്ടി പേമാരി പെയ്തു
അങ്ങിനെ ഭൂമിക്കും ഭ്രാന്തു പിടിച്ചു”

ലളിതമായ പ്രയോഗമെങ്കിലും എത്ര വിശാലമായ വീക്ഷണം. ഒരു കഥാ പാത്രത്തിന്റെ മനസ്സ് തുറന്നു കാട്ടുവാനും, സന്ദര്‍ഭാ നുസൃതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനും, ദൃശ്യ വല്‍ക്കരിക്കുവാനുള്ള സാധ്യതകള്‍ക്കുമായി ചലച്ചിത്ര ഗാനങ്ങള്‍ മഹത്തായ പങ്കു വഹിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാകും. ആകാശത്തിനു ഭ്രാന്തു പിടിച്ചു എന്ന ഗാനം ചിട്ടപ്പെടുത്തിയത് ലോകം അറിയപ്പെടുന്ന സംഗീതജ്ഞന്‍ എ. ആര്‍ റഹിമാന്റെ അച്ഛനായ ആര്‍. കെ. ശേഖര്‍ ആണെന്ന കാര്യം ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ.

തികഞ്ഞ ദാര്‍ശനികനും, തത്വ ദര്‍ശിയും, ക്രിയാത്മക വിമര്‍ശകനും, നന്മ തിന്മകളെ സ്വന്തം കഥകളിലൂടെ ഉഴുത് മറിച്ച്, തിന്മകള്‍ വേര്‍തിരിച്ച് നന്മയുടെ സന്ദേശം, നന്മയുടെ സൌരഭ്യം പാട്ടിലൂടെ ഉടനീളം വാരി വിതറിയ ഒരു എഴുത്തുകാരനായ എന്റെ തമ്പി സാറിന് ഒരു സാഷ്ടാംഗ നമസ്കാരം. രചനകളില്‍ ഇത്രയധികം അന്തര്‍ വീക്ഷണം സ്വായത്തമാക്കിയ കവികള്‍ വിരളമാണ്. മനുഷ്യ ജീവിതത്തെ കീറി മുറിച്ച് മനുഷ്യന് തന്നെ വിശദമായി പഠിക്കുവാന്‍ അവസരം ഒരുക്കിത്തന്ന മഹാനായ ഭിഷഗ്വരനാണ് ശ്രീകുമാരന്‍ തമ്പി എന്ന മഹാ പ്രതിഭ.

ചില ഗാനങ്ങള്‍ അതിന് ഉദാഹരമാണ്.

കരഞ്ഞു കൊണ്ടേ ജനിക്കുന്നു, സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം, ബന്ധുവാര് ശത്രുവാര്, ജനിച്ചതാര്‍ക്ക് വേണ്ടി, ചിരിക്കുമ്പോല്‍ കൂടെ ചിരിക്കാന്‍, തല്‍ക്കാല ദുനിയാവ്, ഹൃദയം കൊണ്ടെഴുതുന്ന കവിത, സൂര്യനെന്നൊരു നക്ഷത്രം എന്നിവ.

സംഗീത പ്രേമികള്‍ സഹര്‍ഷം സ്വീകരിച്ച് മലയാള സിനിമാ ഗാന ശാഖയുടെ മുഖ്യ ധാരയില്‍ ശ്രീ തമ്പിയെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു ചിത്രമേള. ഒരു ഗാനാസ്വാദകന്റെ പ്രതീക്ഷകളുടെ സാഫല്യമായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പിന്നീടുള്ള ഗാന സമാഹാരം.

ശ്രീകുമാരന്‍ തമ്പിക്ക് ഗുരു തുല്യനും റോള്‍ മോഡലും ആയിരുന്നു എന്നും പ്രശസ്ത കവി പി. ഭാസ്കരന്‍. ഭാസ്കരന്‍ മാഷെ ഗുരുവായി കണ്ട തമ്പിയെ കുറിച്ച് ഭാസ്കരന്‍ മാസ്റ്ററുടെ വാക്കുകള്‍:

“കുലീനതയും, ആഭിജാത്യവും, സര്‍വ്വോപരി എളിമയും കൈമുതലായുള്ള ഈ അതുല്യ പ്രതിഭാ ശാലിയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ എന്റെ സിനിമാ ജീവിതത്തിന്റെ അനേകം ധന്യതകളില്‍ ഒന്നായി ഈ ഗുരു സ്ഥാനത്തെ ഞാന്‍ സ്വീകരിക്കുന്നു”.

എഴുത്തിനോടുള്ള ഒരു തരം passion അല്ലെങ്കില്‍ ഇഷ്ടം ആണ് ഏതൊരു കലാകാരനെയും സൃഷ്ടിക്കുന്നത്. വിളക്ക് കൈവശമുളവനെന്നും വിശ്വ ദീപമയം എന്ന കവി വാക്യം വളരെ ആപ്തമാണ്, പ്രസക്തമാണ് മഹാ കലാകാരന്മാരുടെ കാര്യത്തില്‍. കയ്യിലുള്ള ദീപത്തിലൂടെ നമുക്ക് ചുറ്റിലും കാണുന്നതിനോടൊപ്പം, ഈ ലോകത്തെ മുഴുവന്‍ തന്റേതായ ദര്‍ശനത്തിലൂടെ, വീക്ഷണത്തിലൂടെ കാണുവാന്‍ സാധിക്കുമെങ്കില്‍ നമ്മുടെ ചിന്താശക്തിയുടെ വലിപ്പമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഇന്നും ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ നിന്നും അത്തരം സൃഷ്ടികള്‍ അനുസ്യൂതം പ്രവഹിച്ച് കൊണ്ടേയിരിക്കുന്നു. അഞ്ച് പതിറ്റാണ്ട് കാലമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കലാ തപസ്യക്ക് ഇന്നും വിശ്രമമില്ല എന്നതാണ് സത്യം. അതിനുദാഹരണമാണ് “അളിയന്മാരും പെങ്ങന്മാരും”, പിന്നെ “കോയമ്പത്തൂര്‍ അമ്മായി” എന്നീ സീരിയലുകള്‍.

ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഗാനങ്ങള്‍:

ഹൃദയ സരസ്സിലെ
അകലെയകലെ നീലാകാശം
ആകാശം ഭൂമിയെ വിളിക്കുന്നു
ആറാട്ടിനാനകല്‍ എഴുന്നള്ളി
ഉത്തരാ സ്വയംവരം
കേരളം കേരളം
മദം പൊട്ടിച്ചിരിക്കുന്ന മാനം
താരക രൂപിണി
രാജീവനയനേ
കസ്തൂരി മണക്കുന്നല്ലോ
സന്ധ്യക്കെന്തിന് സിന്ധൂരം
ആ നിമിഷത്തിന്റെ
വാല്‍ക്കണ്ണെഴുതി
മലയാള ഭാഷ തന്‍
നീല നിശീഥിനി
ദേവ ഗായകനെ ദൈവം ശപിച്ചു
തല്‍ക്കാല ദുനിയാവ്
പൊട്ടിക്കരഞ്ഞുകൊണ്ടോമനേ
ഹൃദയേശ്വരീ
പാടാത്ത വീണയും പാടും
നഷ്ട സ്വര്‍ഗ്ഗങ്ങളെ
ആകാശ ദീപമേ
അശ്വതീ നക്ഷത്രമേ
ഉറങ്ങാന്‍ കിടന്നാല്‍

പാട്ടിന്റെ ക്രമീകരണത്തിലും, അടുക്കും ചിട്ടയിലും, കൃത്യമായ കണക്കുകളിലും, താളവും, വൃത്തവും ഒരു പോലെ സന്നിവേശിപ്പിക്കുവാന്‍ എഞ്ജിനിയറിംഗ് ബിരുദവും ഏറെ സഹായിച്ചു കാണും എന്ന് കരുതാം. logical അല്ലെങ്കില്‍ reasoning ആയ പാട്ടുകള്‍ പ്രത്യേകിച്ചും

ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തെ ആര്‍ദ്രമാക്കിക്കൊണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന ആ ഗാനധാര എന്നും പ്രവഹിച്ച് കൊണ്ടേയിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രത്യാശിക്കാം. ഈ അവസരത്തില്‍ ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തി അതീവ ഹൃദ്യമാക്കിയ സംഗീത സംവിധായകര്‍ക്കും ആലപിച്ച എല്ലാ ഗായികാ ഗായകരെയും നമുക്ക് അഭിനന്ദിക്കാം. പ്രത്യേകിച്ച് മിക്ക ഗാനങ്ങളും ആലപിച്ച നമ്മുടെ ഗാന ഗന്ധര്‍വ്വന്‍ ശ്രീ യേശുദാസിനെ, മലയാളികളുറ്റെ പ്രിയപ്പെട്ട ദാസേട്ടനെ.

“ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാന്‍ ഒരാവണിത്തെന്നലായി മാറി”

“ഈ ഗാനത്തെ വെല്ലാന്‍ ഇനി ഏതോ ജന്മത്തില്‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗര്‍ഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു” - ഇത് പറഞ്ഞത് പ്രശസ്ത എഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരിയാണ്.

പ്രശസ്ത സംഗീത സംവിധായകരോടൊത്ത് ചിട്ടപ്പെടുത്തിയ / രചിച്ച ഗാനങ്ങള്‍ - ശ്രീകുമാരന്‍ തമ്പിയുടെ കയ്യൊപ്പ് പതിഞ്ഞ അനശ്വര ഗാനങ്ങള്‍:

ബാബുരാജ് - അകലെയകലെ നീലാകാശം
ദേവരാജന്‍ മാസ്റ്റര്‍ - നീയെവിടെ നിന്‍ നിഴലെവിടെ
ദക്ഷിണാമൂര്‍ത്തി - ഹൃദയ സരസ്സിലെ
എം.എസ്.വി. - സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
എം.ബി.എസ്. - ഹരിനാമ കീര്‍ത്തനം
രാഘവന്‍ മാസ്റ്റര്‍ - അമ്പലപ്പുഴ വേല കണ്ടു
ചിദംബരനാഥ് - ചിരിക്കുമ്പോല്‍ കൂടെ ചിരിക്കാന്‍
അര്‍ജ്ജുനന്‍ മാഷ് - വാല്‍ക്കണ്ണെഴുതി
സലില്‍ ചൌധരി - പൂമാനം പൂത്തുലഞ്ഞു
എ.ടി. ഉമ്മര്‍ - കരഞ്ഞു കൊണ്ടേ ജനിക്കുന്നു
പുകഴേന്തി - മകരക്കൊയ്ത്ത് കഴിഞ്ഞു
കണ്ണൂര്‍ രാജന്‍ - എന്തിനെന്നെ വിളിച്ചു
ശ്യാം - മൌന രാഗപ്പൈങ്കിളി നിന്‍
ആര്‍. കെ. ശേഖര്‍ - മണിവര്‍ണ്ണനില്ലാത്ത
ഇളയരാജ - മൌനം പോലും മധുരം
ഔസേപ്പച്ചന്‍ - ഉറക്കം കണ്‍കളില്‍
ജോണ്‍സണ്‍ - വസന്തത്തിന്‍ മണിച്ചെപ്പ്
രവീന്ദ്രന്‍ - ഇന്നുമെന്റെ കണ്ണുനീര്‍
വിദ്യാധരന്‍ - നഷ്ട സ്വര്‍ഗ്ഗങ്ങളെ
പെരുമ്പാവൂര്‍ രവീന്ദ്രനാഥ് - ഒന്നാം രാഗം പാടി

പ്രശസ്ത കവി ഓ.എന്‍.വി. യുടെ വാക്കുകള്‍ ശ്രദ്ധിക്കാം:
“ലളിതമായ പദങ്ങളിലൂടെ അടി വെച്ച് ചെന്ന് നാം ആ സത്യത്തിന്റെ ദീപ്ത മുഖം കാണുന്നു. എല്ലാ മുഖം മൂടികളും മാറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് കാണുകയും, ഒരു പാട്ടിലൂടെ നമുക്കത് കാട്ടിത്തരികയും ചെയ്തപ്പോള്‍ ഒരു വലിയ കലാ ദൌത്യമാണ് തമ്പി നിര്‍വ്വഹിച്ചതെന്ന് പറയാതിരിക്കാന്‍ വയ്യ ഈ അവസരത്തില്‍”.

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം എന്ന ഗാനമാണ് ഓ.എന്‍.വി. ഉദാഹരണമായി പറഞ്ഞ ആ ഗാനം.

ശ്രീകുമാരന്‍ തമ്പി എന്ന കലാകാരന് എല്ലാ ഭാവുകങ്ങളും നേരട്ടെ . ഇനിയും ആ കൈപ്പടയില്‍ നിന്നും വിരിയട്ടെ ഒരായിരം ഗാന കുസുമങ്ങള്‍.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:33 am

  ammuchechi
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 10:59 am

  Ammu
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 11:45 am

Iddehathinu chernna sangeetha samvidhaayakar ilaa ikkaalathu...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 11:46 am

nettooraan wrote:
Iddehathinu chernna sangeetha samvidhaayakar ilaa ikkaalathu...

   സത്യമാ...സഖാവേ...   
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 12:05 pm

 Bhai

   
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 12:06 pm

 Ammu

    
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 12:08 pm

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 12:13 pm

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 2:13 pm

Michael Jacob wrote:
 Bhai

   

  Bhai...
kooduthal songs poratte...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 2:15 pm

nettooraan wrote:
Iddehathinu chernna sangeetha samvidhaayakar ilaa ikkaalathu...

manoharamaaya varikalkku chernna sangheetham undaakunnilla...!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 4:52 pm

Orikkal Maathram vilikekkumo.........orikkal Maathram....      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 4:54 pm

Binu wrote:
Orikkal Maathram vilikekkumo.........orikkal Maathram....      

അതെന്താ ബിനു..ഒരിയ്ക്കല്‍ മാത്രം വിളി കേള്‍ക്കാന്‍ പറയുന്നത്. ..പിന്നെ വിളിക്കാന്‍ ഫോണില്‍ പൈസാ ഇല്ലേ?    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 4:55 pm

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 4:55 pm

Ammu wrote:
Binu wrote:
Orikkal Maathram vilikekkumo.........orikkal Maathram....      

അതെന്താ ബിനു..ഒരിയ്ക്കല്‍ മാത്രം വിളി കേള്‍ക്കാന്‍ പറയുന്നത്. ..പിന്നെ വിളിക്കാന്‍ ഫോണില്‍ പൈസാ ഇല്ലേ?    
      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 4:57 pm


വയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം മലയാളസിനിമാ ഗാനരചനാ പൂമുഖത്ത് പുത്തന്‍ പൂക്കൂടയൊരുക്കി മധുവും മണവും പകര്‍ത്തി ആസ്വാദക ഭ്രമരങ്ങളെ ആവേശിതരാക്കുകയും ആകര്‍ഷിതരാക്കുകയും ചെയ്ത മലയാളത്തിന്റെ സ്വന്തം ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. എന്തുകൊണ്ട് വയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം, എന്നു ചോദിച്ചാല്‍ അതിനുത്തരം സര്‍ഗ്ഗവൈഭവത്തിലുള്ള എതെങ്കിലും ഏറ്റക്കുറച്ചില്‍ എന്നു തീര്‍ത്തുപറയാന്‍ പറ്റില്ല. ആദ്യത്തെ കാരണം കലാസപര്യ തുടങ്ങിയ കാലത്തിലുള്ള അന്തരം തന്നെ.

കുറച്ചുകൂടി ആഴത്തില്‍ ആലോചിച്ചാല്‍ ഈ പറഞ്ഞവര്‍ തമ്മില്‍ ഏതെങ്കിലും ഒരു താരതമ്യ പഠനം ആവശ്യമാണോ എന്നുതന്നെ തോന്നിയേക്കാം, കാരണം ഭാവനയുടെ വിഹാരമണ്ഡലങ്ങള്‍ മൂവര്‍ക്കും വളരെ വ്യത്യസ്തങ്ങളായിരുന്നു. ഗന്ധര്‍വ്വനഗരങ്ങളും സ്വര്‍ഗ്ഗഗായികമാരും മറ്റും പോലെയുള്ള അഭൌമമായ കാവ്യബിംബങ്ങളുടെ വിഹാരരംഗമായിരുന്നു വയലാര്‍ ഗാനങ്ങള്‍. ഭാസ്കരന്‍ മാസ്റ്റര്‍ ആവട്ടെ, ഇങ്ങു താഴെ ഭൂമിയില്‍ സാധാരണക്കാരായ നാമെല്ലാം നിത്യവും കെട്ടു ഹൃദയത്തിലേറ്റി നടന്നിരുന്ന നാടന്‍ ശീലുകളും പഴമ്പാട്ടുകളും തന്റെ ഭാവനയുടെ പഞ്ചാരക്കുഴമ്പില്‍ മുക്കി പുതിയ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തി. ഇവരിരുവരെയും കുറിച്ച് ഈ ഒറ്റ വരിയില്‍ ഒരിക്കലും നിര്‍ത്തുവാനാകില്ല എന്ന ഉത്തമ ബോദ്ധ്യം വായനക്കാരെപ്പോലെ ഈ ലേഖികയ്ക്കും ഉണ്ട്. ഇക്കാര്യത്തില്‍ ഒരു വിശദമായ വിശകലനം പിന്നീടെയ്ക്കു മാറ്റിവച്ച് ഇന്നിവിടെ ശ്രീകുമാരന്‍ തമ്പിയുടെ ചില ഗാനങ്ങളിലേക്കൊന്നു നോക്കുവാന്‍ ശ്രമിയ്ക്കുകയാണ് .

തമ്പിയുടെ ഗാനങ്ങള്‍ വയലാറില്‍ നിന്നും ഭാസ്കരന്‍ മാസ്റ്ററില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിന് ഒരു പ്രധാനഘടകം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ വളരെയധികം പ്രകടമായി കാണാവുന്ന ചില പ്രത്യേക കാവ്യബിംബങ്ങളാണ്. തന്റെ സ്വദേശമായ ഹരിപ്പാടും അതിന്റെ ചുറ്റുവട്ടങ്ങളും ജന്മദേശത്തോടുള്ള സ്നേഹസാക്ഷ്യങ്ങള്‍ പൊലെ നിരവധി ഗാനങ്ങളില്‍ തെളിഞ്ഞു നിറഞ്ഞു നില്‍ക്കുന്നു. മറ്റൊരു ഗാനരചയിതാവിലും കാണാനാവാത്ത ഈ പ്രത്യേകത മലയാളസിനിമാ ഗാനരചയിതാക്കളുടെ മുന്‍ നിരയില്ത്തന്നെ ആറാട്ടിനെഴുന്നള്ളി നില്‍ക്കുന്ന ഗജവീരന്റെ തലയെടുപ്പോടെ നില്‍ക്കാന്‍ തമ്പിയെ സഹായിക്കുന്നു.ശ്രീകുമാരന്‍ തമ്പി വരച്ചിട്ട കാവ്യചിത്രങ്ങളില്‍ ഈയൊരു പ്രത്യേകതയെ കൂടുതല്‍ അടുത്തറിയാനൊരു ശ്രമമാണ് ഇന്നിവിടെ നടത്തുന്നത്.

എണ്ണമറ്റ സിനിമാഗാനങ്ങളെ മാറ്റി നിര്‍ത്തി ഈ അന്വേഷണത്തില്‍ എന്തുകൊണ്ടും പ്രഥമസ്ഥാനം വഹിക്കാന്‍ അര്‍ഹമായ ഒരു ഉത്സവഗാനത്തിലാണ് ഈ ശ്രമം ആരംഭിക്കുന്നത്.

“പായിപ്പാട്ടാറ്റില്‍ വള്ളംകളി കാണാന്‍
പാറൂ നിന്നെ ഞാന്‍ കൊണ്ടുപോകാം”

- എന്നു തുടങ്ങുന്ന ഒരു നാടന്‍ ശീലാണ് ആ നാടിനെപ്പറ്റിയും അവിടുത്തെ വള്ളം കളിയെപ്പറ്റിയും പുറംദേശക്കാര്‍ക്കു പരിചയപ്പെടുത്തുവാനുള്ള അളവുകോലായിരുന്നത്. വെളുത്ത കത്രീന (1968) എന്ന ചിത്രത്തിലെ “ഒന്നാം കണ്ടത്തില്‍” എന്ന ഗാനത്തില്‍ ഇത് അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ഗാനം അത്ര പ്രചാരം നേടാത്തതുകൊണ്ടാവും പായിപ്പാട്ടാറും വള്ളംകളിയും ലോകപ്രശസ്തമാകാന്‍ 1983 – ല്‍ ഇറങ്ങിയ തരംഗിണിയുടെ ഉത്സവഗാനങ്ങള്‍ വരെ കാത്തിരിക്കേണ്ടിവന്നത്. അതിലെ “പായിപ്പാട്ടാറ്റില്‍ വള്ളംകളി” എന്ന ഗാനം പുറത്തുവന്നതോടെ ദേശക്കാരും അന്യദേശക്കാരുമായ എല്ലാ മലയാളികളുടെയും മനസ്സില്‍ പ്രൌഢഗംഭീരന്മാരായ ചുണ്ടന്‍ വള്ളങ്ങളുടെ വര്‍ണ്ണാഭമായ ഘോഷയാത്രയും മത്സരവും ഇനിയൊരു ചിത്രത്തിന്റെയോ വിവരണത്തിന്റെയോ ആവശ്യമില്ലാതെ സ്ഥാനം പിടിച്ചു.



കവിയുടെ മനസ്സില്‍ രൂഢമൂലമായ ആ ഗ്രാമീണചിത്രം, “കാരിച്ചാല്‍ ചുണ്ടനും, കാവാ‍ലംചുണ്ടനും,കോതേരിയും, ആ വലിയ ദിവാന്‍ജിയും മുന്‍ നിരയില്‍ ….” എന്നു പാടുന്ന ആ വാക്ചിത്രം, തങ്ങളുടെയെല്ലാം മനസ്സിന്റെ സുവ്യക്തമായ ആവിഷ്കാരം പോലെ തന്നെ പായിപ്പാട്ടാറിന്റെ ഇരുകരകളിലുമുള്ള ദേശവാസികളെല്ലാവരും നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നു. മറഞ്ഞുപോയ ഒരു സുവര്‍ണ്ണകാലത്തിന്റെ സാക്ഷ്യങ്ങളായി ‘ഒന്നാനാം ചുണ്ടന്നേലമരം പിടിക്കുന്ന പൊന്നിലും പൊന്നായ തമ്പുരാ’നും, അയാള്‍ പണ്ടേകിയ വെറ്റില തിന്ന ആ സുന്ദരി ചെറുമിയും ഒരു നിശ്വാസത്തിന്റെ കാറ്റേറ്റ് ഓര്‍മ്മകളില്‍ മയങ്ങുന്നു. ആട്ടക്കളങ്ങളിലെ ജയഭേരികളും കൂത്തമ്പലങ്ങളിലെ കലാസന്ധ്യകളും സമകാലീനരുടെ മനസ്സുകളില്‍ നഷ്ടബോധത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയര്‍ത്തുന്നു. പായിപ്പാട്ടാറ്റിലെ വള്ളംകളിയ്ക്കും അതിന്റെ പെരുമയ്ക്കും മൂന്നു കിലോമീറ്റര്‍ അകലെയുള്ള, തമ്പിയുടെ സ്വന്തം ഗ്രാമമായ, ഇന്നൊരു പട്ടണമായി പ്രൌഢിപേറുന്ന, ഹരിപ്പാട്ട് ചെന്നെത്തിയേ പറ്റൂ. കാരണം, ഹരിപ്പാട്ടമ്പലത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിന്റെ സ്മരണയ്ക്കാണ് പായിപ്പാട്ടാറ്റില്‍ വള്ളംകളി നടക്കുന്നത്.



‘പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ ചുരുളനുമായി ഞാന്‍ വന്നപ്പോള്‍’ എന്നു തമ്പി വീണ്ടും ‘നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ’ എന്ന ഗാനത്തില്‍ (പത്മവ്യൂഹം - 1973) നായകനെക്കൊണ്ടു പാടിക്കുന്നു. കൌമാരക്കാഴ്ചകളിലെ ഏറ്റവും നിറം പിടിപ്പിച്ച ഓര്‍മ്മകളില്‍ ഒന്നാണു ചെറുവള്ളങ്ങളില്‍ കയറി വള്ളംകളി കാണാന്‍ പോകലും, കരയിലിരിക്കുന്ന പാവാടക്കാരികള്‍ കാണ്‍കെ തന്റെ ജലാഭ്യാസപാടവം പ്രദര്‍ശിപ്പിക്കലും. ചിങ്ങമാസത്തിലെ തിരുവോണം അവിട്ടം , ചതയം എന്നീ നാളുകളിലാണ് പായിപ്പാട്ടാറ്റിലെ വള്ളം കളി.

തമ്പിയുടെ പാട്ടുകളില്‍ ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ ഹരിപ്പാട്ടമ്പലവുമായി ബന്ധപ്പെട്ടവയാണ് . ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വളരെ പെട്ടന്നുതന്നെ ഈ ബിംബങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനും തദ്വാരാ അദ്ദേഹത്തെ തങ്ങളുടെ ദേശത്തിന്റെ തന്നെ പാട്ടുകാരനായി കണക്കാക്കുവാനും കഴിയുന്നു. ഒരുപാടു ഗാനങ്ങളുടെ വാക് ചിത്രത്തുന്നലുകളിലൂടെ ഹരിപ്പാട്ടമ്പലത്തിലെ ഉത്സവക്കാഴ്ചകള്‍ നിരനിരയായി കടന്നുപോകുന്നതു നമുക്ക് കാണാം. ‘തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം’ എന്ന പ്രശസ്തമായ ‘കണ്ണൂര്‍ ഡീലക്സി’ലെ (1969) ഗാനം ഇവയില്‍ മികച്ചതാണ്. മകരമാസത്തിലെ പൂയം നാളിലാണ് ഹരിപ്പാട്ടമ്പലത്തിലെ വിഖ്യാതമായ കാവടിയാട്ടം. ഈ കാഴ്ചയെ വാക്കുകളില്‍ ഒപ്പിയെടുത്ത് വിദഗ്ദ്ധനായ ചമയക്കാരനായി മാറുന്ന തമ്പി ‘കണ്ണാടി പോലെ മിന്നുന്ന കാഞ്ചീപുരം സാരി ചുറ്റി, കവിത ചൊല്ലുന്ന കല്ലുമണിമാലകളും ചാര്‍ത്തി കണ്ണിനാല്‍ കണ്ണെറിയും’ സുന്ദരിയെ ശ്രോതാവിനു മുന്നില്‍ അവതരിപ്പിക്കുന്നു. താന്‍ നേരിട്ടു കണ്ടനുഭവിച്ച കാഴ്ചകള്‍ ഗാനത്തിലൂടെ മനസ്സില്‍ നിറയുന്നതറിഞ്ഞ് അവന്‍ ആനന്ദഭരിതനാകുന്നു.



വീണ്ടും ഉത്സവക്കാഴ്ചകള്‍ കണ്ണും മനസ്സും നിറയ്ക്കുന്നത് ‘ആറാട്ടിന്നാനകള്‍ എഴുന്നള്ളു’മ്പോഴാണ് (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു - 1973). ഒന്‍പതു ദിവസത്തെ ഉത്സവം കഴിഞ്ഞ് പത്താം നാള്‍ ആറാട്ടുമഹോത്സവം. ആയിരത്തിരി വിളക്കുതെളിയുന്ന ചുറ്റമ്പലം. അമ്പലപ്പുഴ സഹോദരന്മാരുടെ നാദസ്വരക്കച്ചേരി, വേലക്കുളത്തിന്റെ കല്‍പ്പടവുകളില്‍ മെയ്യു കണ്ണാക്കിയവരുടെ അഭ്യാസപ്രകടനങ്ങള്‍. ആള്‍ത്തിരക്കിനിടയില്‍ അവളുണ്ടാവും. അവനും. തിരയുന്ന കണ്ണുകളില്‍ കണ്ടെത്തലിന്റെ പൂത്തിരി മിന്നാട്ടം. ഒരു നോട്ടത്തിന്റെ നിര്‍വൃതി. പറയാതെ പറയുന്ന ഒരായിരം കഥകളുടെ മായാലോകം. കടന്നുപോയ കാലത്തിന്റെ ഓര്‍മ്മയില്‍ കേള്‍വിക്കാരില്‍ ചിലര്‍ക്കു സുഖദമായ അനുഭൂതി, മറ്റു ചിലര്‍ക്കു ഹൃദയത്തിന്റെ കോണുകളില്‍ മിന്നിമറയുന്ന തേങ്ങല്‍. ജന്മനാടിന്റെ കാഴ്ചകളില്‍ ഇഴചേര്‍ത്ത് എത്ര പ്രണയരംഗങ്ങളാണ്‍ തമ്പി നമുക്കേകുന്നത്!



‘ഒന്നാം കണ്ടത്തില്‍’ എന്ന ഗാനത്തില്‍ പായിപ്പാട്ടാറിനൊപ്പം കോളോത്തു കാവും പ്രത്യക്ഷമാകുന്നു. തമ്പിയുടെ ജന്മഗൃഹത്തിനു വിളിപ്പാടകലെയുള്ള കോളോത്തു ഭഗവതിക്ഷേത്രവും കാവുമാണ് ഇത്. കുംഭമാസത്തിലെ കാര്‍ത്തികനാളിലെ താലപ്പൊലിയുത്സവം ഇന്നും നടക്കുന്നു. എന്നുമൊരോര്‍മ്മയായി ഗാനങ്ങളില്‍ കുട്ടനാട്ടിലെ ഈ കൊച്ചുഭഗവതീക്ഷേത്രം തമ്പിയുടെ തൂലിക എഴുതിവച്ചു.

അശ്വതിയുത്സവത്തേരു കണ്ട് ആനക്കൊട്ടിലില്‍ നില്‍ക്കുന്ന കാമുകിയും അവളെ നോക്കി അമ്പലപ്പൊയ്കതന്‍ കരയില്‍ നില്‍ക്കുന്ന കാമുകനുമാണ് മറ്റൊരു മനോഹരചിത്രം. ഇത് നാം കാണുന്നത് ദിവ്യദര്‍ശനം (1973) എന്ന ചിത്രത്തിലെ ‘കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍ എന്ന ഗാനത്തിലൂടെയാണ്. ഈ ഗാനം നമ്മെക്കൊണ്ടെത്തിക്കുന്നത് തീര്‍ച്ചയായും ഹരിപ്പാടിന്നു കുറച്ചകലെയുള്ള വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലേയ്ക്കുതന്നെ. അശ്വതിയുല്‌സവവും തേരുവലിയ്ക്കലും തിരക്കും ആളും ബഹളവും. അതിനിടയില്‍ അമ്പെയ്യും കണ്ണുകളുമായി കാമുകന്‍ . അവനുമാത്രം തിരിച്ചറിയാന്‍ കഴിയുന്ന സന്ദേശമായി അവളുടെ ഓട്ടുവളക്കിലുക്കം.



ചെട്ടികുളങ്ങര ഭരണിയും, അമ്പലപ്പുഴ വേലയും, അമ്പലപ്പുഴ പാല്‍പ്പായസവുമെല്ലാം ഇതര ദേശക്കാരായ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതില്‍ ശ്രീകുമാരന്‍ തമ്പിക്കു വലിയ സ്ഥാനമുണ്ട്. പ്രണയം മുഖ്യപ്രമേയമായിരുന്ന അക്കാലത്തെ സിനിമകളില്‍ തന്റെ പ്രണയഗാനങ്ങള്‍ക്ക് അനുയോജ്യമായ ചുറ്റുപാടുകളും പശ്ചാത്തലവുമൊരുക്കേണ്ട ബിംബങ്ങള്‍ ലഭിക്കുവാന്‍ തമ്പിക്ക് മറ്റൊരിടത്തും തിരയെണ്ടി വരുന്നില്ല. താന്‍ ജനിച്ചു വളര്‍ന്ന നാടും, നടന്ന നാട്ടുവഴികളും, കണ്ട കാഴ്ചകളും തന്നെ ധാരാളമായിരുന്നു.

കലയുടെ കലവറകളായിരുന്ന കൂത്തമ്പലങ്ങളെക്കുറിച്ചുള്‍ല പരാമര്‍ശവും അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങളില്‍ കാണാം. കൂത്തമ്പലത്തിലെ കൂടിയാട്ട കാഴ്ചകള്‍ കര്‍പ്പൂര ദീപത്തിന്‍, കൂടിയാട്ടം കാണാന്‍ (ആനന്ദം, പരമാനന്ദം-1977) തുടങ്ങിയ ഗാനങ്ങളിലുമുണ്ട്. ഉടഞ്ഞ കുപ്പിവളകളുടെ ഓര്‍മ്മയുണര്‍ത്തുന്ന കൂത്തമ്പലങ്ങള്‍ ‘കൂത്തമ്പലത്തില്‍ വച്ചോ’ (അപ്പു-1990) എന്ന ഗാനത്തിലും നമുക്കു കാണാം. ഒരുപക്ഷേ ശ്രീകുമാരന്‍ തമ്പി, ഈ ഗാനങ്ങളെല്ലാം തന്റേതാണെന്ന് പറയാതെ പറയുന്ന അടയാളങ്ങളാണ് ഈ പദാവലികള്‍. ഒന്‍പതാം ഉത്സവം, ആനക്കൊട്ടില്‍ തുടങ്ങിയ പദപ്രയോഗങ്ങളും തമ്പിയ്ക്കു മാത്രം അവകാശപ്പെട്ടവയായി ഇന്നോളം നില്ക്കുന്നു.



അതുപോലെതന്നെയാണ് ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന സാധാരണ മലയാളികളും ഒരിക്കല്‍പ്പോലും കേള്‍ക്കുകയില്ലായിരുന്ന കലാകാരന്മാരുടെ പേരുകള്‍ അദ്ദേഹം തന്റെ രചനകളില്‍ അസാമാന്യ വൈഭവത്തോടെ വിളക്കിച്ചേര്‍ത്തിരിക്കുന്നത്. കഥകളി ആചാര്യന്മാരായ ഹരിപ്പാട്ട് രാമകൃഷ്ണന്‍ , ഗുരു ചെങ്ങന്നൂര്‍, കുടമാളൂര്‍ , ചെണ്ട വിദ്വാന്‍ ശ്രീ വാരണാസി നാരായണന്‍ നമ്പൂതിരി, (ഉത്തരാസ്വയംവരം – ഡേഞ്ചര്‍ ബിസ്കറ്റ് / 1969), നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ (ആലപ്പുഴപ്പട്ടണത്തില്‍ – ബന്ധുക്കള്‍ ശത്രുക്കള്‍ /1993) എന്നിവരുടെ പേരുകള്‍ ഇനി ഒരു ചരിത്രാഖ്യാനത്തിലും ഇല്ലെങ്കിലും തമ്പിയുടെ ഗാനങ്ങളിലൂടെ അനശ്വരത നേടിയെടുക്കുന്നു. ഇവിടെ വെറും പേരുകള്‍ കൊണ്ടുള്ള കസര്‍ത്തല്ല കാണുവാന്‍ കഴിയുക. ആത്മാവിന്റെ തന്നെ ഭാഗമായിത്തീര്‍ന്ന ചില കാഴ്ചകള്‍ താനറിയാതെ ഭാവനയില്‍ അലിഞ്ഞൊഴുകിയതാവാം. കൂടാതെ ജീവിതയാത്രയില്‍ നേര്‍ക്കാഴ്ചകള്‍ കാണിച്ചവര്‍ക്കുള്ള ഗുരുസ്മരണയുമാവാം.



ഹരിപ്പാടിന്റെ വിശേഷങ്ങള്‍ പറഞ്ഞതും അമ്പലപ്പുഴ വേല കാണിച്ചു തന്നതും ശ്രീകുമാരന്‍ തമ്പി. ആലോലമണിത്തിരകളില്‍ നടനമാടുന്ന ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളവും, ചെട്ടികുളങ്ങര ഭരണിയും തേരോട്ടവും കാണിച്ചുതന്നതും തമ്പി തന്നെ. ആലപ്പുഴപ്പട്ടണത്തില്‍ അതിമധുരം വിളമ്പിനടന്ന കാലങ്ങള്‍ സ്മൃതിമധുരം, മധുരോദാരം.



ഇവയെല്ലാം കടന്നു നാമെത്തുന്നതോ? കേളികൊട്ടുയരുന്ന, കേളീകദംബം പൂക്കുന്ന കേരളത്തിരുമുറ്റത്ത്. കവിയുടെ മനസ്സില്‍ കനകാംബരങ്ങള്‍ പൂമഴ പൊഴിയ്ക്കുന്ന കേരളത്തിരുമുറ്റത്ത്. തിരുവോണപ്പുലരി തിരുമുല്‍ക്കാഴ്ചയുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന തിരുമുറ്റത്ത്. അവിടെ കാറ്റുമ്മവയ്ക്കുന്ന മരച്ചില്ലകള്‍ക്ക് പിന്നില്‍ ഒളിച്ചു നില്ക്കുന്ന പ്രഭാതസൂര്യനുണ്ട്. ഒരുപാടൊരുപാട് ഗതകാലസ്മരണകളുണ്ട്. എല്ലാം നമ്മളും കവിയും ഒരുമിച്ചു നടന്നവയും അറിഞ്ഞവയും തന്നെ. പക്ഷേ കവിയ്ക്കു മാത്രമേ ആ സ്മരണകളില്‍ ചിത്രപ്പണി ചെയ്ത് വരുംതലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കാനും നല്‍കാനും കഴിയൂ. അവിടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രസക്തി.



ആദ്യം ചോദിച്ച ചോദ്യം വീണ്ടുമുയരുകയാണ്. മറക്കാന്‍ കഴിയുമോ? തമ്പി നമ്മുടെ മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍ മറക്കാന്‍ കഴിയുമോ?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 4:58 pm

Enikku valiya ishtamaa ee paattu...
Sreekumaran thambi sir   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 5:00 pm

Binu wrote:
Enikku valiya ishtamaa ee paattu...
Sreekumaran thambi sir   

  കവിത തുളുമ്പുന്ന പാട്ടുകള്‍ ...അതാണ്‌ അദേഹത്തിന്റെ പാട്ടുകളുടെ പ്രത്യേകത..   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 5:00 pm

തമ്പിയുടെ പാട്ടുകളില്‍ ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ ഹരിപ്പാട്ടമ്പലവുമായി ബന്ധപ്പെട്ടവയാണ് . ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വളരെ പെട്ടന്നുതന്നെ ഈ ബിംബങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനും തദ്വാരാ അദ്ദേഹത്തെ തങ്ങളുടെ ദേശത്തിന്റെ തന്നെ പാട്ടുകാരനായി കണക്കാക്കുവാനും കഴിയുന്നു


harippaattaaraattinu aanakottilil ninne kandoo

thiruvizha than madhura naagaswara thenozhuki

kalyaani raagathinte kallola maalakalil....

mandan njan ninte kannil vindalangal thedi ninnu

kanmashiyum valayum chaanthum chillarakal thinnu theerthu      
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   Mon Feb 03, 2014 5:01 pm

ombathaam ulsavathinu ambalappuzhe neeyum vannu

enthu nalla paalppayasam ninte kochu varthmaanam     

chanthamezhum meni kando kombanannu madamilaki   

theevettiyil ninnoru thee thulli ninte maaril veenu

kallamilla kalankamilla polliyente kaiyyum nenchum         

mulluvaakku paranjathenthe mooliyalankaaree
Back to top Go down
Sponsored content




PostSubject: Re: ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!   

Back to top Go down
 
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ..!
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: