HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ടീച്ചര്‍ക്കു പ്രേമലേഖനം

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: ടീച്ചര്‍ക്കു പ്രേമലേഖനം   Thu Apr 02, 2015 11:11 am

The class teacher wanted her student named "Rasheed" to bring a letter from his father. Father wrote .............!

പ്രിയപ്പെട്ട ടീച്ചര്‍ക്കുള്ള പ്രേമലേഖനം

'ഇന്റെ പ്രിയപ്പെട്ട ടീച്ചറേ...

ഇങ്ങളെ കണ്ട അന്ന് മുതല്‍ ഇങ്ങളുടെ ആ ഉറുമാന്‍പയം പോലത്തെ മോന്തയില്‍ നോക്കി രണ്ട് പഞ്ചാര ബര്‍ത്താനം പറയണം പറയണംന്ന് ബിസാരിച്ച് കല്‍ബില്‍ പൂതിയുംകൊണ്ടു നടക്കാന്‍ തൊടങ്ങിയിട്ട് കാലം കൊറേ ആയി . ഇങ്ങക്ക് തോന്നും ഇത്രയൊക്കെ പൂതി ഞമ്മക്ക് ഇണ്ടായിട്ടും ഇത്ബരേ ഒന്ന് മുണ്ടുകപോലും ചെയ്തിട്ടില്ലാലോന്ന്. ഞമ്മള് ഇങ്ങളോട് മുണ്ടാന്‍ ബരാത്തത് ബേറെ ഒന്നുംകൊണ്ടല്ല ഇന്റെ ടീച്ചറു കുട്ട്യേ, ഞമ്മളെ കുരുത്തം കെട്ട മോന്‍ റസീദ് ഇങ്ങളെ ക്ലാസിലാണല്ലൊ പടിക്കണത് എന്ന് ബിജാരിച്ചിട്ട് മാത്രാണ്. ഓനെന്ത് ബിജാരിക്കും... പെണ്ണ് കെട്ടാനുള്ള ബയസ്സൊക്കെ ഓനും ആയല്ലൊ.

കയിഞ്ഞ ആയ്ച്ച ഇജ്ജ് ( ഇജ്ജ്ന്ന് ബിളിക്കാലോ അല്ലേ) ഞമ്മളെ എറച്ചി പീടികന്‍റെ അട്ത്ത് കൂടി പോയപ്പം എറച്ചി തൂങ്ങിക്കെടക്ക്ന്നത് കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്ക്യതൂന്ന് പറഞ്ഞ് ഞമ്മളോട് പന്തയം ബെച്ചിരിക്കയാ ഓലബെട്ടുകാരന്‍ സൈതാലി . എന്നാല്‍ ഞമ്മളെക്കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്കിയത് എന്ന് ഞമ്മക്കിപ്പളല്ലേ മന്‍സിലായത്. കള്ളത്തീ.. ഒരു നുള്ളു തരും.

ഇനി ഒരു സന്തോസബര്‍ത്താനം അന്നെ അറിയിക്കട്ടേ. ഞമ്മള് ഞമ്മളെ തലേലെ നരച്ച മുടി അനക്ക് ബേണ്ടി കറുപ്പിക്കാന്‍ തീരുമാനിച്ചു. അയിന്റെ ബാകമായി ഞമ്മളെ മൂത്തമോന്‍ സുബൈറിന് ഇന്നലേ തുഫായിലേക്ക് മുന്തിയ ഒരു കറുപ്പിക്കണ കുന്തം കൊട്ത്തയക്കാന്‍ ബിളിച്ച് പറയ്കയും ചെയ്തിട്ടുണ്ട്.

ഇതൊക്കെ കേട്ടപ്പം ഇജ്ജ് ബിജാരിക്കും ഞമ്മക്ക് പ്രായമായത്കൊണ്ടാ മുടി നരച്ചതൂന്ന്.. അതൊന്നുമല്ല നരക്കാന്‍ മാത്രള്ള പ്രായമൊന്നും ആറും ഒന്നും ഏയു കുട്ടികള്‍ക്ക് ബാപ്പയായ ഞമ്മക്കായിട്ടില്ല എന്നത് ഏതു 'കമ്പ്യൂട്ടറുകാരനും' മനസ്സിലാകും.

ഈകാലത്തെ ചെറൂപ്പക്കാര് ഓലെ മുയുബന്‍ മുടികളും പെയിന്റടിച്ച് കറുപ്പിച്ച് ബെച്ചതാണെന്നത് ആര്‍ക്കാ അറിയാത്തത് ?. പോരാത്തതിന് ചേനത്തലയന്മാര്‍ക്ക് മുടി ബെച്ച് കൊട്ക്കാന്‍ മുക്കിനു മുക്കിന് മുടിബെപ്പ് പീട്യകളും ഇന്ന് ഇണ്ടല്ലോ. അയിന്റെ മോളിലല്ലേ മോളേ പലേ ചെറ്പ്പക്കാരും ചെറ്പ്പക്കാരാക്ന്നത്.

വയസ്സാകാതെ ഞമ്മളെപ്പോലുള്ളവര്‍ക്ക് മുടി നരച്ചാല്‍ ഞമ്മള് അയിനെ ഓമനിച്ച് ഓമനനരാന്നു ബിളിക്കും. ഇന്റെ മുടി നരക്കാന്‍ കാരണം കള്ളത്തീ ഇജ്ജ് ഇന്നെ ഓമനിച്ചിട്ടായിരിക്കും ... തെക്കേലെ സാരത പറഞ്ഞത് ഓള് ഓമനിച്ചിട്ടാ ഞമ്മക്ക് നര ബന്നതൂന്നാ അതൊന്നും ഞമ്മള് സമ്മയിച്ചുകൊടുക്കൂലാ.. അല്ലേലും സാരതയും, സാന്തയും സില്‍ക്ക്മൈമൂനയും പറഞ്ഞൂന്ന് ബെച്ച് ഞമ്മള് സമ്മയിച്ച് കൊടുക്ക്വോ?

പിന്നെ ചെറൂപ്പക്കാര്‍ക്ക് നര ബരാനുള്ള കാരണം ഞമ്മളെ നാട്ടിലെ കമ്പനികളിലെ പൊഹ മേലോട്ടുയര്‍ന്ന് ആകാശത്തില്‍ ചെന്ന് അവിടത്തെ പാളയോ.. പാളിയോ എന്തോ ഒന്നില്‍ ഓട്ടയുണ്ടാക്കി‌യിട്ടാണെന്ന് ടീവീല് ബാര്‍ത്ത ബായിക്കണ മൊഞ്ചത്തി പറഞ്ഞപ്പളല്ലെ ഞമ്മക്ക് പുടികിട്ടിയത്.

ടീബീല് ബാര്‍ത്ത ബായിക്കണ ഓളെ മുടി ചൊമന്ന പെയിന്റടിച്ചത് കാണുമ്പം ഞമ്മക്ക് അന്നെയാണ് ഓര്‍മ്മ ബരിക ഇന്റെ ടിച്ചറു കുട്ട്യേ.. അന്റെ മുടിയും ചൊമന്ന പെയിന്റടിച്ചാ നല്ല ശേലായിരിക്കും കാണാന്‍ . കൊറച്ചു ദെവസം കൂടി കയിഞ്ഞോട്ടെ സുബൈര്‍ന്ന് ബിളിച്ച് അനക്കും മുടിക്ക് തേക്കണ പെയിന്റ് ഞമ്മള് ബെരുത്തിക്കും.

പിന്നേ ഞമ്മളെ ബീവി ആയിശു പറയാ ഓക്ക് ടീവീല് പാടാന്‍ പോണോന്ന്... ഇപ്പം നാട്ടുകാര് മുയുബനും ടീവീല് പാട്ടും കൂത്തും നടത്തി പറമ്പും പൊരേം വിറ്റ് തൊലക്കണത് കാണുമ്പോ ഓക്കും ഹലാക്കിന്റെ പൂതി ബന്നതാ. പച്ചേ ഞമ്മളത് ശക്ക്തമായി എതിര്‍ത്തു . പൊരേം പറമ്പും വിറ്റ് തൊലച്ചാ മയ ബന്നാ ഓള പാട്ട് കേട്ട് മയ തിരിച്ച് പോഗ്വോ?

പണ്ട് ആയിശു ഒപ്പനക്ക് പാടുന്നത് കേട്ട് കല്‍ബില്‍ പൂതിപെരുത്ത് ഓളോട് മൊഹബ്ബത്തായി രണ്ടായ്ച്ചയോളമാണ് ഞമ്മള് പാട്ടും പാടി ബീഡിയും ബലിച്ച് നടന്നത് .. മൂന്നാമത്തെ ആയ്ച്ചയായപ്പോള്‍ ഞമ്മളെ അണ്ണാക്കീന്നു ബന്ന പാട്ട്കേട്ട് സഹികെട്ട നാട്ട്കാര് അന്ന് ആയിശൂനെപിടിച്ച് ഞമ്മക്ക് കെട്ടിച്ചുതന്നതായിരുന്നു...

ഇപ്പം ഞമ്മള് ബിജാരിക്കയാ ആയിശു ടീവീല് പാടാന്‍ പോയിക്കോട്ടേന്ന്.... പണ്ട് ഓളെ പാട്ട് കേട്ട് ഞമ്മക്ക് മൊഹബ്ബത്തായപോലെ ഏതെങ്കിലും ഹംക്കിനു തോന്നിയാല്‍ ഞമ്മള് രച്ചപ്പെടുമല്ലോ... അനക്ക് ഇത് കേട്ടപ്പം കല്‍ബില്‍ ഐസ് ബെള്ളം ബീണിട്ട്ണ്ടാവുംന്ന് ഞമ്മക്കറിയാം .... ഒറ്റ അടി ..... ങാ... കാണിച്ചുതരാം.

എന്നാലും ഇന്റെ ടീച്ചറു കുട്ട്യേ, അന്റെ ബാപ്പ മൊയ്തൂട്ടി ഞമ്മളെ പീട്യേന്ന് എറച്ചി മാങ്ങിയതിന്റെ ഒര് ഇര്പത്തഞ്ച് ഉറുപ്യ ബാക്കി തെരാനുണ്ടായിട്ട് ഇന്നത്തേക്ക് രണ്ട് കൊല്ലം തെകയുകയാ. അനക്കറിയോ എറച്ചിപ്പീട്യേന്റെ കണക്ക്കിത്താബിനു മുന്നില് നിന്നാ ഞമ്മള് ഈ കത്തെയുതുന്നത്. ഞമ്മള് തമ്മില് മൊഹബ്ബത്തായ സ്തിതിക്ക് ഇജ്ജ് ചെന്ന് ബാപ്പനെ എടങ്ങേറാക്കി അത് മാങ്ങി ഞമ്മക്ക് തന്ന് ഞമ്മളോടുള്ള ഇശ്ടം ഒന്നുംകൂടി തെളീക്കും എന്നാണ് ഞമ്മള് ബിസ്വസിക്കണത് .

എനിയും എയ്തി അന്നെ എടങ്ങേറാക്കണില്ല ... ഞമ്മളെ സാഷരത പടിപ്പിച്ച അപ്പു മാസ്റ്റര്‍ക്ക് ഒരു നന്ദി പറഞ്ഞ് കൊണ്ട് ഞമ്മള്‍ കത്ത് ചുരുക്കട്ടെ....... എന്നാലും പഹയത്തീ 'അനക്ക് ഞമ്മളെ മോന്‍ റസീദ്നോട് ഞമ്മളോട് മൊഹബ്ബത്തിന്റെ കത്ത് ബാങ്ങി ബരാന്‍ പറയാനുള്ള ഉശിരു ബന്നല്ലൊ'....ഒരു നുള്ളുംകൂടി തരും .........ങാ..... ഉശിരത്തി....

എന്ന് പിരിശത്തില്‍ അന്റെ സൊന്തം കുഞ്ഞിപ്പോക്കറുകുട്ടി ഇക്കാക്ക ഒപ്പ്.'

ക്ലാസില്‍ നിന്നും ബീഡിവലിച്ചതിനു പുറത്താക്കപ്പെട്ട റഷീദിനെ രക്ഷിതാവിന്റെ എഴുത്ത് കൊണ്ടുവരാതെ ക്ലാസ്സില്‍ കയറ്റുന്ന പ്രശ്നമില്ലെന്നു വാശിപിടിച്ച സുലൈഖട്ടീച്ചര്‍, തന്റെ കയ്യിലിരുന്ന 'രക്ഷിതാവിന്റെ കത്തില്‍' നോക്കി മുഖത്തു പൊടിഞ്ഞ വിയര്‍പ്പുകണങ്ങളൊപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

" നീ ക്ലാസ്സില്‍ കയറിക്കോളൂ റഷീദേ ..... എന്നിട്ട് ബീഡിയോ കഞ്ചാവോ എന്തു വേണേലും വലിച്ചോളൂ......... ഇതിനൊന്നും നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല...... കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കുന്നതിലുപരി വേറെയൊരു പുണ്ണ്യമില്ലാ എന്നു മനസ്സിലാക്കി വാദ്ധ്യാരുപണിക്കുവന്ന എന്നെ മാത്രം പറഞ്ഞാല്‍ മതി "

ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ടീച്ചര്‍ ചിന്തിക്കുകയായിരുന്നു ... കല്യാണം കഴിഞ്ഞാല്‍ ജോലിക്കു വിടില്ലാ എന്ന ഡിമാന്റുമായി പെണ്ണുകാണാന്‍ വന്നവരെ വേറെ പെണ്ണുനോക്കിക്കൊള്ളാന്‍ പറഞ്ഞു പിണക്കിവിട്ടതും.... അതുകണ്ട ഉമ്മ നെഞ്ചത്തടിച്ചു കരഞ്ഞതുമെല്ലാം.....

പിന്നീടെന്തോ തീരുമാനമെടുത്തിട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസ്സില്‍നിന്നും ഇറങ്ങി നടന്നു.......

കത്തുകിട്ടിയതില്‍പ്പിന്നെ കഞ്ചാവു വരേ വലിച്ചുകൊള്ളാന്‍ പറയത്തക്കവണ്ണം എന്തു മരുന്നാണ് ബാപ്പ കത്തിലിട്ടത് എന്ന് എത്രചിന്തിച്ചിട്ടും റഷീദിനു മനസ്സിലായില്ല. എന്നാലും 'രക്ഷിതാവിന്റെ കത്തിനൊരു' നിലയും വിലയുമൊക്കെയുണ്ടെന്നുമാത്രം മനസ്സിലായി

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ടീച്ചര്‍ക്കു പ്രേമലേഖനം   Thu Apr 02, 2015 11:14 am

കത്തുകിട്ടിയതില്‍പ്പിന്നെ കഞ്ചാവു വരേ വലിച്ചുകൊള്ളാന്‍ പറയത്തക്കവണ്ണം എന്തു മരുന്നാണ് ബാപ്പ കത്തിലിട്ടത് എന്ന് എത്രചിന്തിച്ചിട്ടും റഷീദിനു മനസ്സിലായില്ല. എന്നാലും 'രക്ഷിതാവിന്റെ കത്തിനൊരു' നിലയും വിലയുമൊക്കെയുണ്ടെന്നുമാത്രം മനസ്സിലായി [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ടീച്ചര്‍ക്കു പ്രേമലേഖനം   Thu Apr 02, 2015 7:46 pm

Binu wrote:
കത്തുകിട്ടിയതില്‍പ്പിന്നെ കഞ്ചാവു വരേ വലിച്ചുകൊള്ളാന്‍ പറയത്തക്കവണ്ണം എന്തു മരുന്നാണ് ബാപ്പ കത്തിലിട്ടത് എന്ന് എത്രചിന്തിച്ചിട്ടും റഷീദിനു മനസ്സിലായില്ല. എന്നാലും 'രക്ഷിതാവിന്റെ കത്തിനൊരു' നിലയും വിലയുമൊക്കെയുണ്ടെന്നുമാത്രം മനസ്സിലായി [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: ടീച്ചര്‍ക്കു പ്രേമലേഖനം   

Back to top Go down
 
ടീച്ചര്‍ക്കു പ്രേമലേഖനം
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: