HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 പാട്ടിന്റെ ലോകം

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: പാട്ടിന്റെ ലോകം   Tue Apr 07, 2015 3:47 pm

പാട്ടിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും  സ്വാഗതം.. നിങ്ങളുടെ കയ്യിലുള്ള പാട്ടുകളുടെ ലിറിക്സ് (വരികള്‍) ലിങ്കുകള്‍ ഒക്കെ ഇവിടെ ചേര്ക്കാവുന്നതാണ്


Last edited by shamsheershah on Tue Apr 07, 2015 3:53 pm; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പാട്ടിന്റെ ലോകം   Tue Apr 07, 2015 3:48 pm

ചിത്രം : പ്രണയവര്‍ണ്ണങ്ങള്‍‌(1998)
സംഗീതം : വിദ്യാ സാഗര്‍
ആലാപനം : സുജാത

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
‍ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ ഇന്നും

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍

വെണ്ണിലാവുപോലും നിനക്കിന്‍
എരിയും വേനലായി
വര്‍ണ്ണ രാജി നീട്ടും വസന്തം
വര്‍ഷ ശോകമായി
നിന്‍റെയാര്‍ദ്ര ഹ്യദയം തൂവല്‍
ചില്ലുടഞ്ഞ പടമായി
നിന്‍റെയാര്‍ദ്ര ഹ്യദയം തൂവല്‍
ചില്ലുടഞ്ഞ പടമായി.
ഇരുളില്‍ പറന്നുമുറിവേറ്റുപാടുമൊരു
പാവം തൂവല്‍ കിളിയായ് നീ

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം

പാതി മാഞ്ഞ മഞ്ഞില്‍
പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
‍കാറ്റില്‍ മിന്നിമായും വിളക്കായ്
കാത്തുനില്‍പ്പതാരേ
നിന്‍‌റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
നിന്‍‌റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
മനസില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
പാവം കണ്ണീര്‍ മുകിലായ് നീ

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പാട്ടിന്റെ ലോകം   Tue Apr 07, 2015 3:49 pm

ചിത്രം : സമ്മര്‍ ഇന്‍ ബേത്ലഹേം‌
സംഗീതം : വിദ്യാ സാഗര്‍
ആലാപനം : കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര

ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ

പല നാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികള്‍‌ക്കു മുന്‍പിലിതളാര്‍‌ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേ കിടന്നു മിഴിവാര്‍‌ക്കവേ
ഒരു നേര്‍ത്ത തെന്നലാലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ

ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ

മലര്‍‌മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍‌ക്കവേ
ഒരു പാഴ് കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം

ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പാട്ടിന്റെ ലോകം   Tue Apr 07, 2015 3:50 pm

ചിത്രം : കേളി
സം‌ഗീതം‌ : ഭരതന്‍
ആലാപനം‌ : കെ.എസ്.ചിത്ര

താരം വാല്‍ക്കണ്ണാ‍ടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാ‍ടി നോക്കി

മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍
മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍
പൂരം കൊടിയേറും നാള്‍ ഈറന്‍ തുടിമേളത്തൊടു ഞാനും..
ഞാനും വാല്‍ക്കണ്ണാ‍ടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി

നൂറു പൊന്‍‌തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍
നൂറു പൊന്‍‌തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊലിയുമ്പോള്‍ നമ്മള്‍..
നമ്മള്‍ വാല്‍ക്കണ്ണാ‍ടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ‍ടി നോക്കി നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാ‍ടി നോക്കീ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പാട്ടിന്റെ ലോകം   Tue Apr 07, 2015 3:51 pm

സിനിമ : മഴയെത്തും മുമ്പേ
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം : രവീന്ദ്രന്‍
ആലാപനം :യേശുദാസ്

എന്തിനു വേറോരു സൂര്യോദയം
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം


നിന്റെ നൂപുര മര്‍മ്മരം
ഒന്നു കേള്ക്കാനായ് വന്നു ഞാന്‍
നിന്റേ സ്വാന്തന വേണുവില്‍
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ചലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറോരു സൂര്യോദയം

ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തിനേ ഈറനായ്
താവകാങ്കുലി ലാളനങ്ങളില്‍
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വ്യന്താവനം
സിന്തൂരമണിയുന്നു രാഗാമ്പരം
പാടൂ സ്വരയമുനേ

എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്‍ അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പാട്ടിന്റെ ലോകം   Tue Apr 07, 2015 3:52 pm

സിനിമ :സമ്മര്‍ ഇന്‍ ബെത്ലെഹേം(1998)
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :വിദ്യാസാഗര്‍
ആലാപനം : ശ്രീനിവാസ്, സുജാത


എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു

എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും നിന്‍ മടിയിലെ പൈതലായ്
നീമൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തുഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു

പൂവിന്‍‌റെ നെഞ്ചില്‍ തെന്നല്‍ നെയ്യും
പൂര്‍ണ്ണേന്ദു പെയ്യും വസന്തം
മെയ്മാസരാവില്‍ പൂക്കും മുല്ലേ
നീതന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍

എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പാട്ടിന്റെ ലോകം   Tue Apr 07, 2015 6:08 pm

vow.. this is nice thread.. ellarum lyrics postoo.. inganeyulla famous songs inte.. pinne namuk lyrics thedi engum pokandallo
Back to top Go down
Sponsored content
PostSubject: Re: പാട്ടിന്റെ ലോകം   

Back to top Go down
 
പാട്ടിന്റെ ലോകം
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: