HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 കേട്ടുമതിവരാതെ ഈ പാട്ടുകൾ

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Thu Jun 30, 2016 10:02 am

ഒന്നു തിരിഞ്ഞു നോക്കിയാൽ ഇനിയും നമ്മുടെ വർത്തമാനങ്ങളിൽനിന്നു മാഞ്ഞുപോയിട്ടില്ലാത്ത കുറേ ചലച്ചിത്രങ്ങളുണ്ട്. ആ ചിത്രങ്ങളെ നമുക്കിടയിൽ സജീവമാക്കിനിർത്തുന്ന കാരണങ്ങളിലൊന്ന് അവ‌യിലെ മനോഹരമായ പാട്ടുകളാണ്. വർഷത്തിന്റെ പാതി കടന്നുപോകുമ്പോൾ ഒന്നുകൂടി ഓർത്തെടുക്കാം കേൾവിയിൽ മായാതെ നിൽക്കുന്ന ചില ചലച്ചിത്രഗാനങ്ങളെ. 2015 ജൂൺ മാസത്തിനു ശേഷം മലയാളത്തിലിറങ്ങിയ സിനിമകളിലെ ഏറ്റവുധികം ശ്രദ്ധനേടിയ ഗാനങ്ങളെ.

മലരേ നിന്നെ കാണാതിരുന്നാൽ.

പൂവു പോലെ സുന്ദരമായിരുന്നു പ്രേമം എന്ന സിനിമയും അതിലെ ഈണങ്ങളും. പ്രത്യേകിച്ച്, മലരേ നിന്നെ കാണാതിരുന്നാലെന്ന പാട്ട്. ശബരീഷ് വർമ കുറിച്ച് രാജേഷ് മുരുഗേശൻ ഈണമിട്ട ഗാനമാണിത്. പോയ വർഷം വിജയ് യേശുദാസിന്റെ സ്വരത്തിൽ കേട്ട മനോഹരമായ ഗാനങ്ങളിലൊന്നും ഇതുതന്നെയാണ്. യുട്യൂബിൽ കഴിഞ്ഞ ജൂണ്‍ 20നാണ് ഈ വിഡിയോ എത്തിയത്. ഇതുവരെ ഒരു കോടിയിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ഈ പാട്ടു നമ്മൾ കേട്ടത്.

മുക്കത്തെ പെണ്ണ്...

എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ...എന്ന പാട്ടും പ്രണയഗീതങ്ങൾക്കിടയിലേക്കങ്ങനെയൊരു വെള്ളരിപ്രാവു പോലെ ചിറകടിച്ചു പറന്നു കയറി. അറബിയിലും ഹിന്ദിയിലും മലയാളത്തിലുമെഴുതിച്ചേർത്ത പ്രണയാർദ്രമായ വരികൾ കണ്ണുനനയിച്ചു. ഇരുവഴിഞ്ഞിപ്പുഴയുടെ കരയിലെ, ഒന്നുചേരാനാവാതെ പോയൊരു പ്രണയത്തെക്കുറിച്ചു പറഞ്ഞ ചിത്രം, എന്നു നിന്റെ മൊയ്തീനിലെ ഗാനമാണിത്. ആ പ്രണയം പോലെ കടലാഴമുള്ള പാട്ട്. മനസിനടിത്തട്ടിൽനിന്നങ്ങനെ നിർത്താതെ മുഴങ്ങുന്ന പാട്ട്. മഖ്ബുൽ മൻസൂൽ എന്ന നവാഗതൻ ഗോപിസുന്ദറിനൊപ്പം അഞ്ചു മിനിറ്റു കൊണ്ടാണ് ഈ പാട്ട് എഴുതിത്തീർത്തത്. മൻസൂൽ പാടിയപ്പോൾ, അന്നോളം കേൾക്കാത്തൊരു സ്വരത്തിന്റെ വശ്യതയും ഈണവും മലയാളിയുടെ ചിന്തയെ ഹരംപിടിപ്പിച്ചു.

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

ഒരു കുഞ്ഞുസ്വരത്തിന്റെ ഭാവഭേദങ്ങളിൽ കേട്ട പാട്ട്. മുറ്റത്തെ കുഞ്ഞുമുല്ലയിൽ വിരിഞ്ഞ പൂവിന്റെ സുഗന്ധം പോലെ നമുക്കൊപ്പം കൂടിയിട്ടു കുറേയായി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നാദിർഷ ഈണമിട്ട പാട്ട് ശ്രേയാ ജയദീപ് ആണ് ആലപിച്ചത്. ഏച്ചുകെട്ടലുകളില്ലാത്ത വരികളും ശ്രേയയുടെ നിഷ്കളങ്കമായ ആലാപനവും സുന്ദരമായി അത് വെള്ളിത്തിരയിൽ അവതരിപ്പിച്ച മീനാക്ഷിയും പ്രേക്ഷകരുടെ സ്നേഹമേറെ നേടി. അമര്‍ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഗാനമാണിത്....

ഹേമന്ദമെൻ കൈക്കുമ്പിളിൽ

ഹേമന്ദത്തിലെ നിലാവു പോലെ സുന്ദരമാണ് കൊഹിനൂർ എന്ന ചിത്രത്തിലെ ഈ ഗാനം. ഏറെ നാളായി കേൾക്കാൻ കാത്തിരുന്നതുപോലെ ഈ മെലഡിയെ പാട്ടിഷ്ടക്കാർ നെഞ്ചോടു ചേർത്തു. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട പാട്ടിൽ വിജയ് യേശുദാസിന്റെ ആലാപനഭംഗി തുളുമ്പുന്നുണ്ട്. തന്റെ മലയാളം പാട്ടുകളിൽ വിജയ്ക്കു പ്രിയപ്പെട്ടതാണ് ഇത്.

മുത്തേ പൊന്നേ പിണങ്ങല്ലേ

ജീവിതത്തിൽ ആദ്യമായി അഭിനയിക്കുന്ന സിനിമ. അതിൽത്തന്നെ സ്വന്തമായി രചിച്ച് ഈണമിട്ട പാട്ടു പാടി അഭിനയിക്കാൻ സാധിക്കുക. അത് ആസ്വാദകർ ഏറ്റെടുക്കുക. തിരുവനന്തപുരം തമ്പാനൂരിൽ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായ സുരേഷിന് മലയാള സിനിമ കാത്തുവച്ചത് ഈ സൗഭാഗ്യമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സുരേഷ് പത്തുവർഷം മുൻ‌പ് കുറിച്ച ഈ പാട്ട് ആക്‌ഷൻ ഹീറോ ബിജുവെന്ന ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇടുക്കി

മഞ്ഞു പുതച്ചെത്തുന്ന മഴയുള്ള നാട്, കൺനിറയെ കാണുവാൻ പൂക്കളും പുഴകളും മലകളും ശലഭങ്ങളുമുള്ള മലനാട്. അതാണ് ഇടുക്കി. ആ ഇടുക്കിയെക്കുറിച്ചാണ് മഹേഷിന്റെ പ്രതികാരത്തിൽ റഫീഖ് അഹമ്മദ് എഴുതിയത്. മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകുന്ന പെണ്ണാണ് ഇടുക്കിയെന്നായിരുന്നു കവി എഴുതിയത്. ബിജിബാൽ ഈണമിട്ടു പാടിയ പാട്ട് സമകാല മലയാളസിനിമാ ഗാനങ്ങളിൽ വേറിട്ടുനിൽക്കുന്നു. പാട്ടിന്റെ ദൃശ്യങ്ങളും ജീവസ്സുറ്റതായിരുന്നു. ചിത്രത്തിനൊപ്പം ഈ പാട്ടും ഹിറ്റായി.

പൂക്കൾ പനിനീർപൂക്കൾ

ഇന്നലെകളിലെ ചലച്ചിത്ര ഗാനങ്ങൾക്ക് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സൗന്ദര്യം പകർന്ന സംഗീത സംവിധായകനാണ് ജെറി അമൽ ദേവ്. ഇരുപതുവർഷത്തിനു ശേഷം അദ്ദേഹം മലയാളത്തിലേക്കു മടങ്ങിവന്നത് ഈ പാട്ടിലൂടെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ഈണമിട്ടു തുടങ്ങിയ സംഗീത ജീവിതത്തിൽ വന്ന വലിയ ഇടവേളയ്ക്കു വിരാമമിട്ടതും പൂക്കളെക്കുറിച്ചു പാടിയ പാട്ടാണെന്നത് യാദൃശ്ചികത. ലളിത സംഗീതത്തിന്റെ ഭംഗിയറിയിച്ച പാട്ടിന് പനിനീർപൂക്കളുടെ നിർമലത പകർന്ന വരികൾ സന്തോഷ് വർമയുടേതാണ്. പാടിയതോ, ദാസേട്ടനും വാണി ജയറാമും.

എന്റെ ജനലരികിലിന്ന്

മലയാളിയുടെ ചിന്തകളെല്ലാം ഒരുപാട് മോഡേണായിരിക്കാം. പ്രണയത്തിലും നവീനത കടന്നുകൂടിയിരിക്കാം. പക്ഷേ തനിനാടൻ പ്രണയചിന്തകളെക്കുറിച്ചെഴുതിയ ഈ വരികൾ മലയാളി അത്രയേറെ ഇഷ്ടത്തോടെയാണ് നെഞ്ചോടു ചേർത്തത്. തന്റെ ജനലരികിൽ വിരിഞ്ഞ ജമന്തിപ്പൂവാണ് പ്രണയിനിയെന്ന് ചിന്തിച്ച മനസിന്റെ പാട്ട് ഭാവഗായകന്റെ സ്വരത്തിൽ കേട്ടപ്പോൾ മറ്റെല്ലാം മറന്ന് കാതോർത്തിരുന്നു നാം. സു സു സുധി വാത്മീകത്തിലെ ഈ ഗാനം രചിച്ചത് സന്തോഷ് വർമയാണ്.

പുഴുപുലികൾ പക്കി പരുന്തുകൾ

ലളിതവും ശക്തവുമായ കവിതകൾ എപ്പോഴും ജനകീയമായിട്ടുണ്ട്. പ്രത്യേകിച്ച് അവ ചലച്ചിത്രങ്ങളിലൂടെയാണ് കേട്ടതെങ്കിൽ. അൻവർ അലി രചിച്ച് നടൻ വിനായകൻ ഈണമിട്ട ഈ പാട്ട് ചിന്തകളിലേക്കു തുളച്ചുകയറി. കമ്മട്ടിപ്പാടമെന്ന ചിത്രത്തിലേതാണീ ഗാനം. സമൂഹത്തിന്റെ ലംബമാനമായ വളർച്ചയ്ക്കിടയിൽ അരികു ചേർക്കപ്പെട്ടുപോയവന്റെ ഉൾവിളിയെക്കുറിച്ചുള്ള വരികൾക്ക് ശബ്ദത്തിലൂടെ പ്രൗഢിയേകിയത് സുനിൽ മത്തായിയും സാവിയോ ലാസുമാണ്.

തിരുവാവണി രാവ്

ഈ വരുന്ന ഓണനാളിൽ നമ്മളൊരുപക്ഷേ ഏറ്റവുമധികം കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങളിലൊന്നാകുമിത്. തിരുവാവണി രാവു പോലെ ഭംഗിയുള്ള പാട്ട് ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലേതാണ്. ഉണ്ണി മേനോന്റെയും സിത്താരയുടെയും സ്വരങ്ങളൊന്നുചേർന്ന ഗാനം കുറിച്ചത് മനു മഞ്ജിതാണ്. ഷാൻ റഹ്മാന്റെ ഈണത്തിൽ പിറന്ന പാട്ടിലെ ദൃശ്യങ്ങളും ഏവർക്കുമിഷ്ടമായി.

പശ്യതി ദിശി ദിശി

പശ്യതി ദിശി ദിശി...എന്ന തുടക്കം പോലെ അൽപം ക്ലേശകരമാണീ പാട്ടിന്റെ വരികൾ. പക്ഷേ മധുശ്രീ നാരായണന്റെ സ്വരസൗന്ദര്യത്തിൽ ഈ പാട്ട് ആ അകൽച്ചയെ മായ്ച്ചുകളഞ്ഞു. മധുശ്രീക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിക്കൊടുത്തത് പാട്ടിന്റെ കൂടി ആലാപനത്തിനാണ്. പാട്ടിന് ഈണമിട്ടതിന് അച്ഛൻ രമേശ് നാരായണൻ മികച്ച സംഗീത സംവിധായകനായെന്ന അപൂർവതയുമുണ്ട്.

പുതിയ സിനിമകളില്‍ നല്ല പാട്ടുകളുണ്ടാകുന്നില്ലെന്ന് പലരും പരിഭവം പറയാറുണ്ട്. അത്തരം പരാതികൾക്കിടയിലും, കേട്ടുകൊണ്ടേയിരിക്കാൻ നമ്മെ കൊതിപ്പിക്കുന്ന പാട്ടുകളാണിത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Thu Jun 30, 2016 10:26 am

സന്തൂ കുറെ നല്ല പാട്ടുകള്‍ ഓര്‍മ്മിപ്പിച്ചതിന്

മുകളില്‍ കൊടുത്ത പാട്ടുകള്‍ ഒക്കെ വളരെ ഇഷ്ട്ടമുള്ളവ തന്നെയാ ... പുഴുപുലികൾ പക്കി പരുന്തുകൾ ....ഒഴികെ അത് അങ്ങിനെ കേട്ടിട്ടേയില്ല
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Thu Jun 30, 2016 10:46 am

Ammu wrote:
സന്തൂ  കുറെ നല്ല പാട്ടുകള്‍ ഓര്‍മ്മിപ്പിച്ചതിന്

മുകളില്‍ കൊടുത്ത പാട്ടുകള്‍ ഒക്കെ വളരെ ഇഷ്ട്ടമുള്ളവ തന്നെയാ ... പുഴുപുലികൾ പക്കി പരുന്തുകൾ ....ഒഴികെ  അത് അങ്ങിനെ കേട്ടിട്ടേയില്ല

eppol nalla kore paattukal varunnundu......latest aaya shajahaanum pareekuttiyum songs okke kelkkaan nalla rasam undu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Thu Jun 30, 2016 2:27 pm

sandeep wrote:
ഒന്നു തിരിഞ്ഞു നോക്കിയാൽ ഇനിയും നമ്മുടെ വർത്തമാനങ്ങളിൽനിന്നു മാഞ്ഞുപോയിട്ടില്ലാത്ത കുറേ ചലച്ചിത്രങ്ങളുണ്ട്. ആ ചിത്രങ്ങളെ നമുക്കിടയിൽ സജീവമാക്കിനിർത്തുന്ന കാരണങ്ങളിലൊന്ന് അവ‌യിലെ മനോഹരമായ പാട്ടുകളാണ്. വർഷത്തിന്റെ പാതി കടന്നുപോകുമ്പോൾ ഒന്നുകൂടി ഓർത്തെടുക്കാം കേൾവിയിൽ മായാതെ നിൽക്കുന്ന ചില ചലച്ചിത്രഗാനങ്ങളെ. 2015 ജൂൺ മാസത്തിനു ശേഷം മലയാളത്തിലിറങ്ങിയ സിനിമകളിലെ ഏറ്റവുധികം ശ്രദ്ധനേടിയ ഗാനങ്ങളെ.

മലരേ നിന്നെ കാണാതിരുന്നാൽ.

പൂവു പോലെ സുന്ദരമായിരുന്നു പ്രേമം എന്ന സിനിമയും അതിലെ ഈണങ്ങളും. പ്രത്യേകിച്ച്, മലരേ നിന്നെ കാണാതിരുന്നാലെന്ന പാട്ട്. ശബരീഷ് വർമ കുറിച്ച് രാജേഷ് മുരുഗേശൻ ഈണമിട്ട ഗാനമാണിത്. പോയ വർഷം വിജയ് യേശുദാസിന്റെ സ്വരത്തിൽ കേട്ട മനോഹരമായ ഗാനങ്ങളിലൊന്നും ഇതുതന്നെയാണ്. യുട്യൂബിൽ കഴിഞ്ഞ ജൂണ്‍ 20നാണ് ഈ വിഡിയോ എത്തിയത്. ഇതുവരെ ഒരു കോടിയിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ഈ പാട്ടു നമ്മൾ കേട്ടത്.

മുക്കത്തെ പെണ്ണ്...

എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ...എന്ന പാട്ടും പ്രണയഗീതങ്ങൾക്കിടയിലേക്കങ്ങനെയൊരു വെള്ളരിപ്രാവു പോലെ ചിറകടിച്ചു പറന്നു കയറി. അറബിയിലും ഹിന്ദിയിലും മലയാളത്തിലുമെഴുതിച്ചേർത്ത പ്രണയാർദ്രമായ വരികൾ കണ്ണുനനയിച്ചു. ഇരുവഴിഞ്ഞിപ്പുഴയുടെ കരയിലെ, ഒന്നുചേരാനാവാതെ പോയൊരു പ്രണയത്തെക്കുറിച്ചു പറഞ്ഞ ചിത്രം, എന്നു നിന്റെ മൊയ്തീനിലെ ഗാനമാണിത്. ആ പ്രണയം പോലെ കടലാഴമുള്ള പാട്ട്. മനസിനടിത്തട്ടിൽനിന്നങ്ങനെ നിർത്താതെ മുഴങ്ങുന്ന പാട്ട്. മഖ്ബുൽ മൻസൂൽ എന്ന നവാഗതൻ ഗോപിസുന്ദറിനൊപ്പം അഞ്ചു മിനിറ്റു കൊണ്ടാണ് ഈ പാട്ട് എഴുതിത്തീർത്തത്. മൻസൂൽ പാടിയപ്പോൾ, അന്നോളം കേൾക്കാത്തൊരു സ്വരത്തിന്റെ വശ്യതയും ഈണവും മലയാളിയുടെ ചിന്തയെ ഹരംപിടിപ്പിച്ചു.

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

ഒരു കുഞ്ഞുസ്വരത്തിന്റെ ഭാവഭേദങ്ങളിൽ കേട്ട പാട്ട്. മുറ്റത്തെ കുഞ്ഞുമുല്ലയിൽ വിരിഞ്ഞ പൂവിന്റെ സുഗന്ധം പോലെ നമുക്കൊപ്പം കൂടിയിട്ടു കുറേയായി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നാദിർഷ ഈണമിട്ട പാട്ട് ശ്രേയാ ജയദീപ് ആണ് ആലപിച്ചത്. ഏച്ചുകെട്ടലുകളില്ലാത്ത വരികളും ശ്രേയയുടെ നിഷ്കളങ്കമായ ആലാപനവും സുന്ദരമായി അത് വെള്ളിത്തിരയിൽ അവതരിപ്പിച്ച മീനാക്ഷിയും പ്രേക്ഷകരുടെ സ്നേഹമേറെ നേടി. അമര്‍ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഗാനമാണിത്....

ഹേമന്ദമെൻ കൈക്കുമ്പിളിൽ

ഹേമന്ദത്തിലെ നിലാവു പോലെ സുന്ദരമാണ് കൊഹിനൂർ എന്ന ചിത്രത്തിലെ ഈ ഗാനം. ഏറെ നാളായി കേൾക്കാൻ കാത്തിരുന്നതുപോലെ ഈ മെലഡിയെ പാട്ടിഷ്ടക്കാർ നെഞ്ചോടു ചേർത്തു. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട പാട്ടിൽ വിജയ് യേശുദാസിന്റെ ആലാപനഭംഗി തുളുമ്പുന്നുണ്ട്. തന്റെ മലയാളം പാട്ടുകളിൽ വിജയ്ക്കു പ്രിയപ്പെട്ടതാണ് ഇത്.

മുത്തേ പൊന്നേ പിണങ്ങല്ലേ

ജീവിതത്തിൽ ആദ്യമായി അഭിനയിക്കുന്ന സിനിമ. അതിൽത്തന്നെ സ്വന്തമായി രചിച്ച് ഈണമിട്ട പാട്ടു പാടി അഭിനയിക്കാൻ സാധിക്കുക. അത് ആസ്വാദകർ ഏറ്റെടുക്കുക. തിരുവനന്തപുരം തമ്പാനൂരിൽ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായ സുരേഷിന് മലയാള സിനിമ കാത്തുവച്ചത് ഈ സൗഭാഗ്യമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സുരേഷ് പത്തുവർഷം മുൻ‌പ് കുറിച്ച ഈ പാട്ട് ആക്‌ഷൻ ഹീറോ ബിജുവെന്ന ചിത്രത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇടുക്കി

മഞ്ഞു പുതച്ചെത്തുന്ന മഴയുള്ള നാട്, കൺനിറയെ കാണുവാൻ പൂക്കളും പുഴകളും മലകളും ശലഭങ്ങളുമുള്ള മലനാട്. അതാണ് ഇടുക്കി. ആ ഇടുക്കിയെക്കുറിച്ചാണ് മഹേഷിന്റെ പ്രതികാരത്തിൽ റഫീഖ് അഹമ്മദ് എഴുതിയത്. മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകുന്ന പെണ്ണാണ് ഇടുക്കിയെന്നായിരുന്നു കവി എഴുതിയത്. ബിജിബാൽ ഈണമിട്ടു പാടിയ പാട്ട് സമകാല മലയാളസിനിമാ ഗാനങ്ങളിൽ വേറിട്ടുനിൽക്കുന്നു. പാട്ടിന്റെ ദൃശ്യങ്ങളും ജീവസ്സുറ്റതായിരുന്നു. ചിത്രത്തിനൊപ്പം ഈ പാട്ടും ഹിറ്റായി.

പൂക്കൾ പനിനീർപൂക്കൾ

ഇന്നലെകളിലെ ചലച്ചിത്ര ഗാനങ്ങൾക്ക് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സൗന്ദര്യം പകർന്ന സംഗീത സംവിധായകനാണ് ജെറി അമൽ ദേവ്. ഇരുപതുവർഷത്തിനു ശേഷം അദ്ദേഹം മലയാളത്തിലേക്കു മടങ്ങിവന്നത് ഈ പാട്ടിലൂടെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ഈണമിട്ടു തുടങ്ങിയ സംഗീത ജീവിതത്തിൽ വന്ന വലിയ ഇടവേളയ്ക്കു വിരാമമിട്ടതും പൂക്കളെക്കുറിച്ചു പാടിയ പാട്ടാണെന്നത് യാദൃശ്ചികത. ലളിത സംഗീതത്തിന്റെ ഭംഗിയറിയിച്ച പാട്ടിന് പനിനീർപൂക്കളുടെ നിർമലത പകർന്ന വരികൾ സന്തോഷ് വർമയുടേതാണ്. പാടിയതോ, ദാസേട്ടനും വാണി ജയറാമും.

എന്റെ ജനലരികിലിന്ന്

മലയാളിയുടെ ചിന്തകളെല്ലാം ഒരുപാട് മോഡേണായിരിക്കാം. പ്രണയത്തിലും നവീനത കടന്നുകൂടിയിരിക്കാം. പക്ഷേ തനിനാടൻ പ്രണയചിന്തകളെക്കുറിച്ചെഴുതിയ ഈ വരികൾ മലയാളി അത്രയേറെ ഇഷ്ടത്തോടെയാണ് നെഞ്ചോടു ചേർത്തത്. തന്റെ ജനലരികിൽ വിരിഞ്ഞ ജമന്തിപ്പൂവാണ് പ്രണയിനിയെന്ന് ചിന്തിച്ച മനസിന്റെ പാട്ട് ഭാവഗായകന്റെ സ്വരത്തിൽ കേട്ടപ്പോൾ മറ്റെല്ലാം മറന്ന് കാതോർത്തിരുന്നു നാം. സു സു സുധി വാത്മീകത്തിലെ ഈ ഗാനം രചിച്ചത് സന്തോഷ് വർമയാണ്.

പുഴുപുലികൾ പക്കി പരുന്തുകൾ

ലളിതവും ശക്തവുമായ കവിതകൾ എപ്പോഴും ജനകീയമായിട്ടുണ്ട്. പ്രത്യേകിച്ച് അവ ചലച്ചിത്രങ്ങളിലൂടെയാണ് കേട്ടതെങ്കിൽ. അൻവർ അലി രചിച്ച് നടൻ വിനായകൻ ഈണമിട്ട ഈ പാട്ട് ചിന്തകളിലേക്കു തുളച്ചുകയറി. കമ്മട്ടിപ്പാടമെന്ന ചിത്രത്തിലേതാണീ ഗാനം. സമൂഹത്തിന്റെ ലംബമാനമായ വളർച്ചയ്ക്കിടയിൽ അരികു ചേർക്കപ്പെട്ടുപോയവന്റെ ഉൾവിളിയെക്കുറിച്ചുള്ള വരികൾക്ക് ശബ്ദത്തിലൂടെ പ്രൗഢിയേകിയത് സുനിൽ മത്തായിയും സാവിയോ ലാസുമാണ്.

തിരുവാവണി രാവ്

ഈ വരുന്ന ഓണനാളിൽ നമ്മളൊരുപക്ഷേ ഏറ്റവുമധികം കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങളിലൊന്നാകുമിത്. തിരുവാവണി രാവു പോലെ ഭംഗിയുള്ള പാട്ട് ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലേതാണ്. ഉണ്ണി മേനോന്റെയും സിത്താരയുടെയും സ്വരങ്ങളൊന്നുചേർന്ന ഗാനം കുറിച്ചത് മനു മഞ്ജിതാണ്. ഷാൻ റഹ്മാന്റെ ഈണത്തിൽ പിറന്ന പാട്ടിലെ ദൃശ്യങ്ങളും ഏവർക്കുമിഷ്ടമായി.

പശ്യതി ദിശി ദിശി

പശ്യതി ദിശി ദിശി...എന്ന തുടക്കം പോലെ അൽപം ക്ലേശകരമാണീ പാട്ടിന്റെ വരികൾ. പക്ഷേ മധുശ്രീ നാരായണന്റെ സ്വരസൗന്ദര്യത്തിൽ ഈ പാട്ട് ആ അകൽച്ചയെ മായ്ച്ചുകളഞ്ഞു. മധുശ്രീക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിക്കൊടുത്തത് പാട്ടിന്റെ കൂടി ആലാപനത്തിനാണ്. പാട്ടിന് ഈണമിട്ടതിന് അച്ഛൻ രമേശ് നാരായണൻ മികച്ച സംഗീത സംവിധായകനായെന്ന അപൂർവതയുമുണ്ട്.

പുതിയ സിനിമകളില്‍ നല്ല പാട്ടുകളുണ്ടാകുന്നില്ലെന്ന് പലരും പരിഭവം പറയാറുണ്ട്. അത്തരം പരാതികൾക്കിടയിലും, കേട്ടുകൊണ്ടേയിരിക്കാൻ നമ്മെ കൊതിപ്പിക്കുന്ന പാട്ടുകളാണിത്.
ithil enki ettavum ishtamayava :

1. idukki
2. pookal panineer
3. ente janalarikilinnu
4. mukkathe pennu
5. malare ninne..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Wed Jul 27, 2016 10:54 am

സാവ്‍ന്റെ ടോപ് 15ല്‍ ഉള്‍പ്പെട്ട മലയാളം സിനിമാ ഗാനങ്ങള്‍മലയാള സിനിമയില്‍ ഇപ്പോള്‍ വീണ്ടും നല്ല പാട്ടുകളുടെ കാലമാണ്. കേള്‍‌ക്കാന്‍ ഇമ്പമുള്ളതും അര്‍ഥമുള്ള വരികളുള്ളതുമായ നിരവധി ഗാനങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതാ ഇവിടെ, മ്യൂസിക് പോര്‍ട്ടലായ സാവ്‍ന്റെ പുതിയ ടോപ് 15 റാങ്കിംഗില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളം സിനിമാ ഗാനങ്ങളിലെ ആദ്യ 10 എണ്ണമാണ് കൊടുക്കുന്നത്. ആസ്വദിക്കൂ..

1. കിസ പാതിയില്‍ (കിസ്‍മത്ത്)2. ഉലകത്തിന്‍ (കരിങ്കുന്നും സിക്സസ്)3. ദേഖോ മെയിന്‍ (അന്യര്‍ക്ക് പ്രവേശനമില്ല)4. നിലാ മണ്‍തരികളില്‍ (കിസ്‍മത്ത്)5. മല്ലിക പൂങ്കൊടി (അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ)6. ലൗവ് ഇന്‍ ഫോര്‍മുല (നീയില്ലാതെ)7. മേലെ ദൂരെ വാനില്‍ (ഒരു മലയാളം കളര്‍പടം)8. പൊടിമീശ (പാ വ)9. മെല്ലെ നീ മായവേ ( ഹാപ്പി വെഡ്ഡിംഗ്)10. പ്രേമാര്‍ദ്രമീ ലോകം (വൈറ്റ്)

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Wed Jul 27, 2016 11:12 am

അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ  

ഇങ്ങനെ ഒക്കെ സിനിമ വരുന്നുണ്ടോ ?

പാവ ....വെറും ഫാന്‍സി ഡ്രസ്സ്‌ ആണെന്ന് വായിച്ചു
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Wed Jul 27, 2016 1:01 pm

Ammu wrote:
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ  

ഇങ്ങനെ ഒക്കെ സിനിമ വരുന്നുണ്ടോ ?

Vannittu Poyi...
Pathanamthitta yil 3 vaaram odi

പാവ ....വെറും ഫാന്‍സി ഡ്രസ്സ്‌ ആണെന്ന് വായിച്ചു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Wed Jul 27, 2016 1:25 pm

Binu wrote:
Ammu wrote:
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ  

ഇങ്ങനെ ഒക്കെ സിനിമ വരുന്നുണ്ടോ ?

Vannittu Poyi...
Pathanamthitta yil 3 vaaram odi      

പാവ ....വെറും ഫാന്‍സി ഡ്രസ്സ്‌ ആണെന്ന് വായിച്ചു

ആഹാ...റിലീസ് ആയ പടം ആണോ?കേട്ടിട്ടു പോലും ഇല്ല
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Wed Jul 27, 2016 3:14 pm

'Poyi maranju erulilayi aa nirangal
Ee nimisham thirike varumo veendum
Mayathe nilkkum athil aayiram swapanam
Aa varna chithrangal eniyum thirike varumo'
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Wed Jul 27, 2016 3:29 pm

midhun wrote:
'Poyi maranju erulilayi aa nirangal
Ee nimisham thirike varumo veendum
Mayathe nilkkum athil aayiram swapanam
Aa varna chithrangal eniyum thirike varumo'  

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Mon Sep 19, 2016 4:04 pm

പുതിയ ചിത്രങ്ങൾ തന്ന നല്ല പാട്ടുകൾ...വെള്ളിത്തിരയിൽ ഓണമൊരുക്കിക്കൊണ്ടെത്തിയിരുന്നു നിരവധി സിനിമകൾ. ഓണനാളിൽ നമുക്ക് കേട്ടാസ്വദിക്കുവാൻ പുതിയ കുറേ ഈണങ്ങളുമായി. റിലീസിനൊരുങ്ങുന്ന സിനിമകളുടെ പാട്ടുകളും കൂടിയായപ്പോൾ പാട്ടിന്റെ ഓണം തന്നെയായി അതുമാറി. യുട്യൂബിലും പ്രേക്ഷകർ ലക്ഷക്കണക്കിനു പ്രാവശ്യമാണു ഈ ഗാനങ്ങൾ കേൾക്കുവാനെത്തിയത്. നാട്ടിലെ ഓണാഘോഷങ്ങളി‍ൽ‌ താരമായ പാട്ടുകളിൽ ഇവ മുൻപന്തിയിലാണ്. ഓണം കടന്നുപോകുമ്പോഴും മനസിൽ തങ്ങി നിൽക്കുന്നു ആ പാട്ടുകളെ കേൾക്കാം ഒന്നു കൂടി.

തെന്നൽ നിലാവിന്റെവിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും ചേർന്നു പാടിയ മെലഡി ഗാനം. പാട്ടിന്റെ ദൃശ്യങ്ങളിലും ഇവർ തന്നെയാണുള്ളത്. പഴയകാല സിനിമകളിലെ നായകന്റെയും നായികയുടെയും ലുക്കിലാണ് ഇരുവരും. ദൃശ്യങ്ങളിലെ കൗതുകവും അതിനൊപ്പം സ്വരം ചേർന്നു നിൽക്കുന്നതിലെ ഭംഗിയും കൂടിയാകുമ്പോൾ പാട്ട് സുന്ദരമാകുന്നു. പുതിയ തലമുറ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടുന്നൊരു പാട്ടായി അതു മാറിയതും ഇതുകൊണ്ടു തന്നെ. തെന്നൽ‌ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി...എന്ന വരികൾ പോലെ സുന്ദരമായ ഗാനം. ഷാൻ റഹ്മാന്റേതാണ് ഈണം. പാട്ടു തുടങ്ങുന്നതു തന്നെ സുന്ദരമായൊരു വയലിൻ വായനയോടെയാണ്. പാട്ടിലുടനീളം അതേ ഭംഗിയോടെ വയലിൻ സ്വരവും വന്നുചേർന്നു. ...
വാനം മേലെശങ്കർ മഹാദേവന്റെ സ്വരവും ആലാപന ശൈലിയുമാണ് ഈ പാട്ടിനെ കേൾവി സുന്ദരമാക്കുന്നത്. ഉണർവേകുന്ന ഓർക്കസ്ട്രയ്ക്കൊപ്പം അതിനൊപ്പം അൽപം ആലസ്യത്തിൽ ശങ്കർ മഹാദേവൻ പാടുന്നു. വേദിയിൽ നിന്ന് ശങ്കർ മഹാദേവൻ പാടുന്ന രംഗം നമ്മുടെ മനസിലേക്ക് ഓടിയെത്തും. ചടുലമാണ് ഓർക്കസ്ട്ര. വരികൾ മനസിനെ പ്രതീക്ഷയുടെ ഉയരങ്ങളിലേക്കടുപ്പിക്കും. ഒറ്റ പ്രാവശ്യം കേട്ടാൽ മതി പിന്നെ നമ്മളും ഈ ഗാനം ഏറ്റുപാടും. സൂരജ് എസ് കുറുപ്പിന്റേതാണു വരികളും സംഗീതവും. ...
മിനുങ്ങും മിന്നാമിനുങ്ങേകുഞ്ഞുങ്ങളെന്നാൽ മിന്നാമിനുങ്ങുകളെ പോലെയല്ലേ നമുക്ക്. അവർക്കു കാണുവാനും കേൾക്കുവാനും ഏറെയിഷ്ടമുള്ള കാര്യങ്ങളിലൊന്നും മിന്നാമിനുങ്ങിനെ കുറിച്ചുള്ളതു തന്നെ. ഈ പാട്ടും അത്രയേറെ ഇഷ്ടമായതിലൊരു ഘടകവും അതുതന്നെ. ബാല്യത്തിലേക്കു നമ്മെ മടക്കി അയയ്ക്കുന്ന ഈ ഈണം ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിലേതാണ്. മോഹൻലാലും ബാലതാരം മീനാക്ഷിയും മിന്നാമിനുങ്ങിൻ കഥപാടി നടന്നകലുന്ന ദൃശ്യങ്ങളുള്ള പാട്ട്. മോഹൻലാലിന്റെ സാന്നിധ്യവും അതിനൊപ്പം മീനാക്ഷിയുടെ കുറുമ്പും കാണിക്കുന്ന ദൃശ്യങ്ങളുള്ള പാട്ട് എത്ര കേട്ടാലും കണ്ടാലും മലയാളിക്കു മതിവരില്ല. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക് ആണ് ഈണം പകർന്നത്. എം ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേർന്നാണു പാടിയത്....
കാടണിയും കാൽചിലമ്പേകാൽചിലമ്പണിഞ്ഞ് കാടുകയറുന്ന പെൺചന്തം പോലൊരു പാട്ട്. കെ.ജെ യേശുദാസും കെ.എസ് ചിത ഒന്നിച്ചു പാടിയ പാട്ട്. പുലിമുരുകൻ എന്ന സിനിമയിലേതാണ്. പാട്ടിന്റെ വരികൾ‌ ശ്രദ്ധിച്ചാൽ കാട്ടിനുള്ളിൽ‌ പഴുത്തു പെയ്ത ഞാവൽക്കായ രുചിക്കും പോലെ തോന്നും നമുക്ക്. ‌കാടിന്റെ ഭംഗിയും അതിനൊപ്പമുള്ള പുലിമുരുകന്റെ യാത്രയും ദൃശ്യവൽക്കിരിച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്കു ഗോപീ സുന്ദറിന്‍റേതാണു സംഗീതം. ...
നടവാതിൽ തുറന്നില്ല

കെ.എസ് ചിത്ര പണ്ടെങ്ങോ പാടിയൊരു മെലഡിയാകാമിത്. എന്നേ നടവാതിൽ തുറന്നില്ല എന്ന പാട്ടു കേൾക്കുമ്പോൾ നമുക്കു തോന്നൂ. ഒഎൻവി കുറുപ്പ് അവസാനമായി വരികളെഴുതിയ കാംബോജി എന്ന ചിത്രത്തിലേതാണിത്. ചിത്ര പാട്ടിനു നൽകിയ ഭാവവും സ്വരവും നമ്മുടെ മനസിലേക്കങ്ങ് ആഴ്ന്നിറങ്ങും. എം ജയചന്ദ്രൻ ഈണമിട്ട എക്കാലത്തേയും നല്ല പാട്ടുകളിലൊന്നാണിതെന്ന് നിസംശയം പറയാം....

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   Mon Sep 19, 2016 4:45 pm

Ilam manjin kulirumaayoru kuyil....
Back to top Go down
Sponsored content
PostSubject: Re: കേട്ടുമതിവരാതെ ഈ പാട്ടുകൾ   

Back to top Go down
 
കേട്ടുമതിവരാതെ ഈ പാട്ടുകൾ
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: