HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 Vayalar Hits

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
kaaat
Forum Owner
Forum Owner
avatar


PostSubject: Re: Vayalar Hits   Sun Jan 02, 2011 5:59 pm

G Devarajan - Vayalar - KJ Yesudas - Hits 3
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: Vayalar Hits   Sun Jan 02, 2011 6:02 pm

MS Baburaj - Vayalar - Hits
Back to top Go down
Guest
Guest



PostSubject: Re: Vayalar Hits   Sun Jan 02, 2011 6:09 pm

kaaaaaat
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Vayalar Hits   Sun Jan 02, 2011 7:02 pm

kaat

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Vayalar Hits   Fri Jan 11, 2013 1:41 pm

നിലാവിന്റെ നാട്ടിലെ നിശാഗന്ധി
പി.സി.Renuka

നിലാവിന്റെ നിത്യകാമുകനാണ് വയലാര്‍ . വയലാര്‍ കവിതകളില്‍ പല ഭാവത്തില്‍ , പല രൂപത്തില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു നീലവിരിയിട്ട നിലാവിനെ..... വയലാറിന്റെ നിത്യവസന്തഗാനങ്ങളിലെ നിലാവിന്റെ ബിംബകല്‍പനയിലൂടെ ഒരു യാത്ര...




വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൈയിലേക്ക് പപ്പ ഒരു പുസ്തകം സമ്മാനിച്ചു.

വിടര്‍ന്ന മിഴികളോടെ അവള്‍ വായിച്ചു: വയലാര്‍ കൃതികള്‍. ഓരോ പേജും മറിച്ചു നോക്കി. എണ്ണമറ്റ വാക്കുകള്‍ ... വരികള്‍ ... ഒന്നും മനസ്സിലായില്ല.

പുതിയ പുസ്തകത്തിന്റെ സുഗന്ധം അവള്‍ മുകര്‍ന്നു.

വയലാര്‍ രാമവര്‍മ്മയുടെ കൃതികളാ മോളേ, അതില്‍ അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ രണ്ട് ഗാനങ്ങളുമുണ്ട്... പപ്പ പറഞ്ഞു.

അവള്‍ തേടിപ്പിടിച്ചു... ആ പേജുകള്‍

ചക്രവര്‍ത്തിനി നിനക്കായ് ഞാനെന്റെ...
ഇതില്‍ നിനക്കായ് നിനക്കു എന്നാക്കി മാറ്റിയിരിക്കുന്നു.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഈ പുസ്തകം അവളുടെ കൂട്ടുകാരിയായി. ഒന്നും മനസ്സിലാവാത്ത കുഞ്ഞുമനസ്സില്‍ പതിയെപ്പതിയെ മഴവില്ലു വിരിഞ്ഞു. പൂക്കള്‍ ഇതള്‍ വിടര്‍ത്തി... അവള്‍ അഭൗമമായ ആ കാവ്യപ്രപഞ്ചത്തിന്റെ മായികലോകത്ത് ഒരു നിത്യ സഞ്ചാരിണിയായി ...

ഇന്നും ആ സഞ്ചാരം തുടരുന്നു. കാലം കാഴ്ചപ്പാടുകള്‍ മാറ്റി.... ആസ്വാദനത്തെ പുതിയ മേഖലകളില്‍ കുടിയിരുത്തി. മുളങ്കാടിന്റെ സംഗീതവും, ആയിഷയുടെ ദുഃഖവും എനിക്കു മരണമില്ല എന്ന ആഹ്വാനവുമെല്ലാം പുതിയ പുതിയ മാനങ്ങള്‍ എനിക്കു നല്‍കി.

ഇവിടെ ഞാന്‍ വയലാറിന്റെ ചലച്ചിത്രഗാനങ്ങളില്‍ നിലാവിന്റെ സാന്നിധ്യത്തെ തിരയുകയാണ്.

വരൂ നമുക്കു ഒന്നു സഞ്ചരിക്കാം, ആ നിലാവിന്റെ സ്വര്‍ഗ്ഗവീഥിയിലൂടെ.

ആദ്യം മനസ്സില്‍ വരുന്ന ഗാനം ഇതാണ്

ഉത്തരായണക്കിളി പാടീ
ഉന്മാദിനിയെപോലെ
പൊന്നും വളയിട്ട വെണ്ണിലാവേ
നിന്നെ ഒന്നു ചുംബിച്ചോട്ടെ





ഉന്മാദിനിയായി പാടുന്ന ഉത്തരായണക്കിളി. അവള്‍ അങ്ങിനെയായത് പൊന്നും വളയണിഞ്ഞ വെണ്ണിലാവ് അരികിലുള്ളതുകൊണ്ടല്ലേ. അവളെ ഒന്നു ചുംബിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കവി ഹൃദയം.

എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏത് എന്ന ചോദ്യത്തിനും ഉത്തരം ഈ ഗാനമാണ്.

അടുത്ത വരികള്‍ നോക്കൂ...

കുറുനിരകള്‍ മാടിയൊതുക്കി
കുനുകൂന്തല്‍ നിറുകയില്‍ കെട്ടി
അരയില്‍ ജഗന്നാഥന്‍ പുടവചുറ്റി
മുത്തോല കുട ചൂടി, മൂവന്തി പുഴ നീന്തി
നൃത്തമാടി ആടിവരും വെണ്ണിലാവേ....


ജഗന്നാഥന്‍ പുടവ ചുറ്റിയ നിലാവ് നമ്മള്‍ അറിയാതെ ഒരു മലയാളി സുന്ദരിയുടെ മിന്നലാട്ടം ഉള്ളിലുണരുന്നു. നിന്‍ വികാരം എന്നില്‍ വന്നു നിറയുകില്ലെ ഒരുനാള്‍ നിറയുകില്ലേ.. എന്നു കവി ആഗ്രഹിക്കുന്നു... സുന്ദരമായൊരു ഗാനം.

പാല്‍ക്കടലിന്റെ തിരകളില്‍ അലക്കിയെടുത്ത പൂനിലാവിന്റെ പുടവയെപ്പറ്റിയും വയലാര്‍ പാടുന്നു. നിലാവിന്റെ സൗന്ദര്യപൂരത്തില്‍ ആറാടി വരുന്ന നവരാത്രിയെക്കുറിച്ചാണീ വരികള്‍. ചേതോഹരമായ വരികള്‍

നവരാത്രിയെന്ന സുന്ദരിയെ അല്ല നായികയെ കരവലയത്തിലൊതുക്കാന്‍ , ഒന്നു ചുംബിക്കുവാന്‍ അഭിനിവേശം കൊള്ളുന്ന ഗായകന്‍.

നിലാവ് സുന്ദരമാണ്. കോടാനുകോടി അനുരാഗികളുടെ മനസ്സില്‍ തീയും കുളിരും കോരിയിടുന്ന സാന്നിധ്യം. പ്രണയഗാനങ്ങളില്‍ നിലാവിനെക്കുറിച്ചു പാടാതെ വയ്യ. പാടുന്നത് അനുഗ്രഹീതമായ ഒരു കവിമനസ്സുകൂടിയാവുമ്പോള്‍ ആസ്വാദകഹൃദയം ഉന്മത്തമായ ഒരു അവസ്ഥയിലെത്തുന്നു.

പുഷ്പമംഗലയാം ഭൂമിക്ക്
വേളീ പുടവയുമായ് വരും
വെളുത്തവാവേ, എന്റെ
മടിയില്‍ മയങ്ങും മാലതീലതയെ
തൊടല്ലേ തൊടല്ലേ നീ...


ഈ വരികളില്‍ ഭൂമിക്ക് വേളീപുടവയുമായാണ് നിലാവിന്റെ വരവ്. അവളേക്കാള്‍ സുന്ദരിയാണ് തന്റെ കാമുകിയെന്നും മടിയില്‍ മയങ്ങുന്ന അവളെ തൊട്ടുണര്‍ത്താതെ മാറിനില്‍ക്കാനും കവി തെല്ല് അഹങ്കാരത്തോടെ പാടുന്നു.

വെണ്‍ ചന്ദ്രലേഖയൊരപ്‌സരസ്ത്രീ
വിപ്രലംഭ ശൃംഗാരനൃത്തമാടാന്‍ വരും
അപ്‌സരസ്ത്രീ



എന്ന് തൊട്ടടുത്ത വര്‍ണ്ണനയില്‍- കവി നിലാവിനെക്കുറിച്ച് പറയുന്നു. പ്രണയ വിലോലയായ അപ്‌സരസ്ത്രീയായി നിലാവ് മാറുന്നു.

മാധവ പൗര്‍ണ്ണമിയോടു വന്ന് പുല്‍വരമ്പിന്മേല്‍ ഇരുന്ന് ഈ ഗ്രാമസൗന്ദര്യത്തെ ഒന്ന് ആസ്വദിച്ചു പോകൂ എന്നു പറയാനും വയലാറിനും കഴിഞ്ഞു.

നീലക്കണ്ണുകള്‍ എന്ന സിനിമയിലെ മധുരഗാനം

മയൂര നര്‍ത്തനമാടീ
മലര്‍ക്കിളിച്ചെണ്ടുകള്‍ തൂകീ
മാധവ പൗര്‍ണ്ണമി വന്നാലും
പുല്‍വരമ്പിന്മേല്‍ ഇരുന്നാലും


മയൂരനൃത്തമാടി, മലര്‍ക്കിളിച്ചെണ്ടുകള്‍ നിറയെ തൂകി വരുന്ന മാധവമാസത്തിലെ പൗര്‍ണ്ണമിയെ ഇരുത്താന്‍ ഒരു പുല്‍വരമ്പ് തിരഞ്ഞെടുത്തതിലെ ഔചിത്യമെന്താണ്?

അല്ലെങ്കില്‍, വയലാറിന് അത്തരം ഔപചാരികതകളില്‍ വിശ്വാസമില്ലായിരുന്നു നമ്മള്‍ക്ക് ആ അനൗപചാരികതയ്ക്ക് സാഷ്ടാംഗ പ്രണാമം തന്നെ നല്‍കാം.നീയും വിധവയോ നിലാവേ

നിലാവിനെ വിധവയാക്കി മാറ്റാന്‍ വയലാറിനേ കഴിയൂ.

വെള്ളോട്ടു വളയുമിട്ട്, വെള്ളപ്പുടവയും ചുറ്റി തുളസിക്കതിര്‍ പോലെയുള്ള ദുഃഖപുത്രിയായ നിലാവ്............

മനസ്സിന്റെ ഭാവപ്പകര്‍ച്ചകളെ നിലാവുമായി ഇത്രയധികം ഇടകലര്‍ത്തിയ മറ്റൊരു കവിയില്ല.....

അല്പം പരിഹാസത്തോടെ ചന്ദ്രക്കലയെ വര്‍ണ്ണിക്കുന്ന ഈ വരികള്‍ നോക്കൂ.

തിങ്കള്‍ക്കല മാനത്തു വീണൊരു
തണുത്ത ചപ്പാത്തിക്കഷണം
അതു തിന്നാനെന്റെ വിശപ്പ് വീണ്ടും
കൈ നീട്ടുന്നു......


പരാധീനതകള്‍ നിറഞ്ഞ, പ്രതീക്ഷയസ്തമിച്ച മനസ്സ് വിശപ്പടക്കാനുള്ള ഒരു തണുത്ത ചപ്പാത്തിക്കഷണമായി ചന്ദ്രനെ മാറ്റുന്നു..

അതുവരെ കൊടുത്ത ശൃംഗാരഭാവങ്ങളും മൃദുലഭാവങ്ങളും മാറ്റിവെച്ച് മറ്റൊരിടത്ത് വയലാര്‍ ഇങ്ങനെ പാടുന്നു.

തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
സ്വര്‍ണ്ണ മയൂരമല്ല



താനടക്കമുള്ള കവികളുടെ ഭാവനാലോകത്തെ ശാസ്ത്രത്തിന്റെ യുക്തി വെച്ച് പരിഹസിക്കുന്നു വയലാര്‍. കസ്തൂരിമാനോ കല്ലോലിനിയോ ഇല്ലാത്ത ചന്ദ്രബിംബത്തില്‍ ഏതോ വിഷാദത്തിന്റെ ഇരുള്‍ മൂടുന്ന ഏകാന്ത ശൂന്യത മാത്രമേയുള്ളൂ. എന്നും അദ്ദേഹം പറയുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍
ചന്ദനം പൂക്കുന്ന ദിക്കില്‍



എന്ന ഗാനത്തില്‍ പ്രണയത്തിന്റെ മനോഹാരിത മുഴുവന്‍ ഇതള്‍ വിടര്‍ത്തുന്നുണ്ട്. ചന്ദ്രകിരണം ചാലിച്ച് സ്വര്‍ണ്ണ തിലകം ചാര്‍ത്തി കാമുകന്‍ ഇരിക്കുന്ന പാലാഴിക്കടവില്‍ പാടാനെത്തുന്ന ഗായികയും. മുക്കു സുപരിചിതയാണ്. മൃഗാംഗബിംബമുദിച്ചപ്പോള്‍ മൃതസഞ്ജീവനി നുകര്‍ന്ന ഭൂമിയെ വയലാര്‍ നമുക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. തീക്കനല്‍ എന്ന ചലച്ചിത്രത്തില്‍ നാഴിക മണിത്തിങ്കള്‍ എന്നൊരു വിശേഷണവും കവി നല്‍കുന്നു.

മാനത്തെ കനലുകെട്ടു
സ്വര്‍ഗ്ഗമാളികച്ചുമരിന്മേല്‍ കരിപിടിച്ചു
ഭൂമിപെറ്റ പൂവുകള്‍ക്കു
സമയമറിയുവാന്‍ ദൈവം
പൊന്നുകൊണ്ടൊരു നാഴികമണി
ചുമരില്‍ വെച്ച്
നാഴിക മണിത്തിങ്കളെ
നേരമെന്തായീ... നോക്കൂ....


എത്ര കൗതുകകരമാണീ വേഷപ്പകര്‍ച്ചകള്‍

അടിമകള്‍ എന്ന സിനിമയില്‍ ഒരു പാട്ടുണ്ട്

ഇന്ദുമുഖീ ഇന്ദുമുഖീ
എന്തിനിന്നു നീ
സുന്ദരിയായീ?



ഇതില്‍ അടുത്ത വരികള്‍ നോക്കൂ

മഞ്ഞിന്‍ മദാലസ ചന്ദ്രികയില്‍
മുങ്ങി മാറു മറയ്ക്കാതെ
എന്നനുരാഗമാം അഞ്ചിതള്‍
പൂവിന് മന്ദസ്മിതത്തില്‍
കിടന്നുറങ്ങീ..... വന്നു നീ
കിടന്നുറങ്ങീ.


ഇവിടെ നമുക്കു മൗനമാണ് നല്ലത്. കാരണം വാക്കുകളുടെ പാദസേവ ഇവിടെ അനാവശ്യമാണ്. അത്രമാത്രം ഈ ചിത്രം നമ്മുടെ മനസ്സില്‍ ആഴ്ന്നിറങ്ങുന്നു.

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന തീരത്തെപ്പറ്റി വയലാര്‍ പാടുമ്പോള്‍ നാമോരോരുത്തരും സ്വന്തം ലോകത്തില്‍ നഷ്ടമാവുന്നു. ഇന്ദ്രധനുസിന്റെ തൂവല്‍ പൊഴിയുന്ന തീരം. മതിയാവും വരെ ഇവിടെ പ്രേമിച്ചും ജീവിച്ചും മരിച്ചവര്‍ ആരുണ്ട് എന്നൊരു ചോദ്യവും.

ഇന്ദ്രവല്ലരി പൂചൂടിവരുന്ന സുന്ദരഹേമന്തരാത്രിയോട് അവളുടെ മാറിലെ വനമാലയിലെ മന്ദാരപ്പൂവായി തന്നെ മാറ്റാന്‍ കവി യാചിക്കുമ്പോള്‍ ഏതു ഹൃദയമാണ് ഉണരാത്തത്.

പുഷ്പദളങ്ങളാല്‍ നഗ്നത മറയ്ക്കും
സ്വപ്‌നസുന്ദരീ പ്രകൃതി
സ്വപ്‌ന സുന്ദരീ
നിന്നരക്കെട്ടില്‍ കൈചുറ്റി
നില്‍ക്കും നിലാവിനെന്തൊരു മുഖപ്രസാദം.


നിലാവ് പ്രകൃതിയുടെ സൗന്ദര്യത്തില്‍ അലിയുമ്പോഴേ മുഖപ്രസാദം കൈവരുന്നുള്ളൂ, എന്നുള്ള വിളംബരമാണീ വരികള്‍.

നിലക്കാത്ത ചലനങ്ങള്‍ എന്ന സിനിമയില്‍ സത്യന്‍ പാടിയഭിനയിക്കുന്നൊരു മനോഹരഗാനമുണ്ട്.

ശ്രീനഗരത്തിലെ ചിത്രവനത്തിലെ
ശിശിരമനോഹര ചന്ദ്രികേ
നിന്റെ കനക വിമാനത്തില്‍ ഞാനൊരു
വര്‍ണ്ണഭൃംഗമായ് പറന്നോട്ടെ



ഇതില്‍ ചങ്ങമ്പുഴയുടെ കവിതകള്‍ പാടുന്ന ശൃംഗാരകുളക്കടവില്‍ നിലാവിന്റെ വിമാനത്തില്‍ വന്നിറങ്ങുന്ന നായകന്‍ മലയാളത്തിന്റെ അഴകില്‍ മയങ്ങുന്നു.

ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിത വയലാര്‍ ഭാവനയില്‍ ഇങ്ങിനെ ചുരുളഴിയുന്നു

മധുചന്ദ്രികയുടെ ചായത്തളികയില്‍
മഴവില്‍ പൂമ്പൊടി ചാലിച്ചു
മനസ്വിനീ.......... മായാരൂപം
മനസ്സില്‍ ഞാന്‍ വരച്ചു




ഈ ഗാനം വയലാറിനെ ഒന്നു പ്രതിക്കൂട്ടില്‍ ആക്കി. പക്ഷേ, ഗാനത്തിന്റെ ആത്മാവുകാണാന്‍ കഴിയാത്തവരായിരുന്നു ഈ വിമര്‍ശകര്‍. മനസ്വിനി എന്ന ചങ്ങമ്പുഴ കവിതയാണ് ഈ ഗാനം ആവിഷ്‌കരിക്കുന്നതെന്ന സത്യം അവര്‍ക്കു കാണാനായില്ല.

നദിയിലെ പ്രശസ്ത ഗാനം ഓര്‍മയില്ലേ?

ഈ നിലാവും ഈ കുളിര്‍ക്കാറ്റും
ഈ വിടര്‍ന്ന നീര്‍ക്കുമിളകളും


ഏതൊരു മലയാളിക്കാണ് ഇതു മറക്കാനാവും. നിലാവും പ്രകൃതിയും വേര്‍പിരിക്കാനാവാത്ത വിധം അലിഞ്ഞു ചേര്‍ന്ന വരികള്‍.

നീലക്കടമ്പില്‍ പൂവോ
ഇളം പീലി വിതിര്‍ത്ത നിലാവോ എന്നും
മന്മഥ പൗര്‍ണ്ണമി മംഗല്യം ചാര്‍ത്തിയ
മാര്‍ഗഴി മാസമേ എന്നും



തുന്നിയിട്ട പട്ടു ഞൊറിക്കിടയിലൂടെ
വെണ്ണിലാവിന്‍ തളിര്‍ വിരല്‍ തഴുകുമ്പോള്‍ എന്നും
ഉറക്കം വരാത്ത പ്രായം എന്നും.............
ഒന്നുമൊതുക്കാന്‍ വയ്യാത്ത പ്രായം
എനിക്കും നിനക്കും വെണ്ണിലാവിനും
എന്നുമൊരേ പ്രായം എന്നും

മിഴികൊണ്ടു നിലാവിനു നിറം
കൂട്ടും ഇവളെ ഞാന്‍ ചിറകുള്ള
പൂന്തേരില്‍ കൊണ്ടുപോകും - എന്നും
മാറി മാറി വര്‍ണ്ണിക്കുന്ന കവിഭാവന.
ഇനിയും എത്രയോ ഗാനങ്ങള്‍

അമ്മേ, അമ്മേ അമ്മേ
നമ്മുടെ അമ്പിളി മാമന്‍ എപ്പൊവരും
എന്നു ചോദിക്കുന്ന കുഞ്ഞുമനസ്സ്.....



ഇന്നലെ രാത്രിയും കണ്ടില്ല
ഇന്ന് വെളുപ്പിനും കണ്ടില്ല
ചന്ദനക്കിണ്ണവും വെണ്ണ നെയ്ച്ചാറുമായ്
വന്നു വിളിച്ചില്ല അമ്മാവന്‍
എന്നെ വിളിച്ചില്ല
എന്നും തുടര്‍ന്നു പാടുന്നു

കുന്നും പുറത്തൊരു മിന്നലാട്ടം
കുഞ്ഞുന്നരമ്മിണി കുഞ്ഞുണര്
കുന്നത്തെ തേവരോ
അമ്പിളി മാമനോ

കുഞ്ഞിന്റച്ഛനോ വാവാവോ
- -ഈ ഗാനത്തില്‍ കഠിന ഹൃദയനായി ചന്ദ്രനെ കവി വിവരിക്കുന്നതു നോക്കൂ

അമ്പിളി മാമനാണെങ്കില്‍
കണ്ടാല്‍ കണ്ടെന്നു പോലും നടിക്കൂലാ
പോകുന്നിടത്തെല്ലാം പിന്നാലെ ചെന്നാലും

നേരം വെളുക്കുമ്പോള്‍ കാണൂലാ - എന്നാണത്.

ക്രിസ്തീയ യുവതിയായി നിലാവു വരുന്നതു നോക്കൂ

കിഴക്കേ മലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനിപ്പെണ്ണ്....
കഴുത്തില്‍ മിന്നും പൊന്നുമണിഞ്ഞൊരു
ക്രിസ്ത്യാനി പെണ്ണ്..




എത്ര ലളിതം സുന്ദരം ആ ഗാനം മുഴുവന്‍ ക്രിസ്ത്യാനിപ്പെണ്ണായുള്ള നിലാവിന്റെ പരകായപ്രവേശമാണ് വയലാര്‍ പകര്‍ത്തുന്നത്.

ഇങ്ങനെ വിവരിച്ചാല്‍ ഇതിനൊരു അവസാനമില്ല. വയലാര്‍ നിലാവിനെ വര്‍ണ്ണിച്ചിരിക്കുന്ന ലോകം അത്ര ബൃഹത്താണ്. വിസ്തരഭയത്താല്‍ ഞാന്‍ അതിനു മുതിരുന്നില്ല. ഇത് എത്രത്തോളം വിജയമായി എന്നും എനിക്കറിയില്ല. പക്ഷേ,
പറയാതെ വയ്യായിരുന്നു.
പറയാതിരുന്നാല്‍ അതൊരു നന്ദികേടാവും.

ഈ വരികള്‍ കൂടി ആയാലേ ഇതു പൂര്‍ണ്ണമാകൂ... ഞാനെന്ന ഭാവത്തെ വയലാര്‍ പകര്‍ത്തുന്നു.

വാഹിനീ തടങ്ങളില്‍
അര്‍ധ നഗ്നാംഗിയായ്
മോഹിനിയാട്ടമാടും
ചന്ദ്രലേഖേ....
പളുങ്കു മണ്ഡപത്തില്‍
നിന്റെ നൃത്തം വെറും
പതിനഞ്ചു നാഴിക മാത്രം.

ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ
ഇതിലപ്പുറം എങ്ങനെ വര്‍ണ്ണിക്കും.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Vayalar Hits   Fri Jan 11, 2013 6:31 pm

ammuchechi
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: Vayalar Hits   Sat Feb 09, 2013 5:21 pm

Ammu
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: Vayalar Hits   Sat Feb 09, 2013 5:43 pm

അമ്പലപ്പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തി പൂവേ
അങ്കച്ചമയത്തിനണിയാന്‍ ഇത്തിരി
സിന്ധൂരമുണ്ടോ സിന്ദൂരം
അമ്പലപ്പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തി പൂവേ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Vayalar Hits   Sat Feb 09, 2013 6:09 pm

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: Vayalar Hits   Sat Feb 09, 2013 6:19 pm

Parutty veendum ee gaanam kelkkuvan kazhinjathil
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Vayalar Hits   Sat Feb 09, 2013 6:21 pm

[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: Vayalar Hits   Sat Feb 09, 2013 6:28 pm

മലയാള സിനിമയ്ക്ക് ആദ്യത്തെ സ്വര്‍ണ മെഡല്‍ നേടിക്കൊടുത്ത സിനിമ.

Back to top Go down
Sponsored content




PostSubject: Re: Vayalar Hits   

Back to top Go down
 
Vayalar Hits
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: