HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 കരാട്ടെ കിഡ്!

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: കരാട്ടെ കിഡ്!    Thu Sep 30, 2010 12:46 pm


അഞ്ചുവയസ്സിനുള്ളില്‍ എന്തെല്ലാം ചെയ്യാം? എല്‍.കെ.ജി.യും യു.കെ.ജി.യും കഴിഞ്ഞ് അഞ്ചാംവയസ്സില്‍ ഒന്നാംക്ലാസ്സില്‍ ചേരുക മാത്രമല്ല വര്‍ഷ ചെയ്തത്. ലോകത്തെത്തി അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവള്‍ കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍റ്റായി. ലണ്ടനില്‍ ലോകചാമ്പ്യന്‍മാര്‍ക്കൊപ്പം മത്സരം. ഇപ്പോള്‍ ഗിന്നസ് ബുക്കിലേക്കുള്ള വഴിയിലും. ബ്ലാക്ക് ബെല്‍റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന് ലോകമറിഞ്ഞ ഈ കുട്ടി ആയോധനകലയിലെ കുരുന്നുവിസ്മയമാണ്. അമ്പലപ്പുഴയ്ക്കു സമീപം പുറക്കാട് വടക്കേതട്ടാന്റെപറമ്പില്‍ വിനോദിന്റെയും പുറക്കാട് എസ്.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സുനിതയുടെയും മകളാണ് വര്‍ഷ. ഇപ്പോള്‍ അമ്പലപ്പുഴ മരിയാ മോണ്ടിസ്സറി സെന്‍ട്രല്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനി.

കരാട്ടെ പരിശീലകനായ അച്ഛനാണ് വര്‍ഷയുടെ ഗുരു. നാലാംപാദ ബ്ലാക്‌ബെല്‍റ്റ് നേടിയിട്ടുള്ള സെന്‍സായ് വിനോദ് വിശ്വനാഥന്‍ മൂന്നുവതണ ദേശീയ ചാമ്പ്യനായിരുന്നു. 13-ാം വയസ്സില്‍ കരാട്ടെ പഠിച്ചുതുടങ്ങിയ വിനോദിന്, മകളെ കുരുന്നുപ്രായത്തിലേ കരാട്ടെതാരമാക്കിയെന്നു പറയുമ്പോള്‍ അഭിമാനം.

ഒന്നര വയസ്സുള്ളപ്പോള്‍ മുതല്‍ അച്ഛനൊപ്പം കരാട്ടെ പരിശീലനക്ലാസ്സുകളില്‍ പോയിരുന്ന വര്‍ഷയ്ക്ക് എല്ലാം കണ്ടാം കേട്ടും ഇതിനോടുള്ള താത്പര്യം ജനിച്ചു. മകളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ വിനോദ് അക്കാലത്തുതന്നെ വീട്ടില്‍വച്ച് മകള്‍ക്ക് കരാട്ടെയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കി. രണ്ടാംവയസ്സിലാണ് അച്ഛന്റെ ശിക്ഷണത്തില്‍ അമ്പലപ്പുഴ ടൗണ്‍ഹാളിലെ പരിശീലനക്ലാസ്സില്‍ വര്‍ഷ കരാട്ടെ പഠിച്ചുതുടങ്ങിയത്. വളരെവേഗം വര്‍ഷ കാര്യങ്ങള്‍ ഹൃദിസ്ഥമാക്കി, കാണികളെ അതിശയിപ്പിച്ചു. രാവിലെയും വൈകീട്ടും പതിവു തെറ്റാതെ പരിശീലനം നടത്തി. അഞ്ചാംവയസ്സില്‍ ആലപ്പുഴ കാര്‍മല്‍ ഹാളിലെ തിങ്ങിനിറഞ്ഞ വേദിയില്‍ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ടി.പി. സെന്‍കുമാറില്‍നിന്ന് വിര്‍ഷ വിനോദ് ഒന്നാംപാദ ബ്ലാക്ക്‌ബെല്‍റ്റ് നേടിയപ്പോള്‍ അനുമോദിക്കാനെത്തിയവരില്‍ വിവിധ തലമുറകളില്‍പ്പെട്ട കരാട്ടെ താരങ്ങളും ഉണ്ടായിരുന്നു.

അഞ്ചുവയസ്സുകാരി ബ്ലാക്ക്‌ബെല്‍റ്റ് നേടിയ വിവരം മാധ്യമങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ നിറഞ്ഞു. വാര്‍ത്തയറിഞ്ഞ്, ലണ്ടന്‍ ആസ്ഥാനമായുള്ള ടൈലര്‍ ഹെറിങ് പബ്ലിക് റിലേഷന്‍ കമ്പനി വര്‍ഷയെ ലണ്ടനിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച വര്‍ഷ 2009 സപ്തംബര്‍ 25ന് അച്ഛന്‍ സെന്‍സായി വിനോദിനൊപ്പം ലണ്ടനിലേക്ക് പോയി. അവിടെയെത്തി കാട്ടാ അടക്കമുള്ള കരാട്ടെ നപ്രകടനങ്ങള്‍ കാട്ടി വര്‍ഷ വിദേശീയരുടെ മനം കവര്‍ന്നു.

ലണ്ടനിലെ മിനി നിന്‍ജാസ് കമ്പ്യൂട്ടര്‍ ഗെയിം കമ്പനിയായ 'ഇഡോസ്' അവരുടെ പുതിയ മിനിനിന്‍ജാസ് ഗെയിമിന്റെ ലോഞ്ചറും പ്രമോട്ടറുമായി വര്‍ഷയെ തിരഞ്ഞെടുത്തു. അവിടെവച്ച്, യൂറോപ്യന്‍ ചാമ്പ്യന്‍ ജുവാന്‍ മൊറേനോയുമായി സൗഹൃദമത്സരത്തില്‍ ഏര്‍പ്പെടുന്നതിനും വര്‍ഷയ്ക്ക് അവസരം ലഭിച്ചു. ഇതിന്റെ ഫലമായി ലണ്ടനിലെ കരാട്ടെ കളരികളായ ഡോജോകളില്‍ സന്ദര്‍ശനം നടത്താനും വര്‍ഷയ്ക്കായി. ഡോജോകളിലും തന്റെ കഴിവുകളും പ്രകടനങ്ങളും വര്‍ഷ കാഴ്ചവെച്ചു. നാട്ടിലെത്തി കരാട്ടെസ്‌കൂള്‍ തുടങ്ങണമെന്ന ഉപദേശവുമായാണ് ലണ്ടനിലെ കരാട്ടെപ്രേമികള്‍ വര്‍ഷയെയും വിനോദിനെയും യാത്രയാക്കിയത്.

പത്തുദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിനുശേഷം മകള്‍ക്കൊപ്പം നാട്ടിലെത്തിയ സെന്‍സായി വിനോദ് കരാട്ടെ സ്‌കൂള്‍ തുടങ്ങാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. 2009 നവംബര്‍ 14ന് അമ്പലപ്പുഴ ആസ്ഥാനമാക്കി വര്‍ഷ സ്‌കൂള്‍ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ പ്രവര്‍ത്തനം തുടങ്ങി. പുതിയ തലമുറയെ കരാട്ടെയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു ലക്ഷ്യം. ഇന്ന് ജില്ലയിലെ ഏഴ് ഉപകേന്ദ്രങ്ങളിലായി 300-ഓളംപേര്‍ പരിശീലനം തേടുന്നു. മൂന്നുമുതല്‍ 17 വയസ്സുവരെയുള്ളവരെ മാനസികവും ശാരീരികവുമായി പ്രാപ്തരാക്കാനാണ് വര്‍ഷ സ്‌കൂള്‍ മുന്‍തൂക്കം നല്‍കുന്നത്. വര്‍ഷയടക്കം ഏഴ് ബ്ലാക്ക്‌ബെല്‍റ്റ് താരങ്ങളാണ് ഇവിടെ പരിശീലനം തുടരുന്നത്.

പുലര്‍ച്ചെ അഞ്ചുമണിക്ക് ഉറക്കമുണരുന്ന വര്‍ഷ 5.15 ന് വീടിനുസമീപമുള്ള പുറക്കാട് എസ്.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കരാട്ടെ ക്ലാസ്സില്‍ പരിശീലനം നടത്തും, 7.15 വരെ. വീട്ടിലെത്തി ഒമ്പതിന് സ്‌കൂളിലേക്ക്. സ്‌കൂള്‍വിട്ട് വീട്ടിലെത്തിക്കഴിഞ്ഞാല്‍ അഞ്ചരമുതല്‍ രാത്രി 7.30 വരെ അച്ഛനൊപ്പം വിവിധ കരാട്ടെ ക്ലാസ്സുകളില്‍ പരിശീലനം. എട്ടിന് വീട്ടില്‍ തിരികെയെത്തിയാല്‍ ഒമ്പതരവരെ പഠനം. രാത്രി 10ന് ഉറക്കം -വര്‍ഷയുടെ ദിനചര്യയിങ്ങനെയാണ്. കരാട്ടെയില്‍ മികവ് തുടരുന്നതിനൊപ്പം പഠനത്തിലും സമര്‍ഥയാണീ കുരുന്നുതാരം.

മലയാളത്തിലെയും ഇംഗ്ലീഷടക്കമുള്ള ഭാഷകളിലെയും പത്രങ്ങള്‍, വിവിധ മാസികകള്‍, ചാനലുകള്‍ എന്നിവയിലൂടെയെല്ലാം പ്രശസ്തയായ വര്‍ഷയുടെ വിവരങ്ങള്‍ നിരവവധി സൈറ്റുകളിലായി ലോകമെമ്പാടും എത്തിക്കഴിഞ്ഞു. അതിനിടെ ഒരു ഇംഗ്ലീഷ് സിനിമയിലേക്കും വര്‍ഷയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും പിന്നീട് അറിയിപ്പു ലഭിച്ചിട്ടില്ല. ഗിന്നസ് റെക്കോഡിലേക്ക് എത്താന്‍ സഹായിക്കാമെന്ന് ലണ്ടനിലെ ടെയ്‌ലര്‍ ഹെറിങ് പബ്ലിക് റിലേഷന്‍ കമ്പനി നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. മകളുടെ അസാമാന്യ കഴിവും തീവ്രപരിശീലനവും ഇതിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയാണ് സെന്‍സായ് വിനോദിനുള്ളത്. ഒന്നരവയസ്സുള്ള വൈഷ്ണവ് എന്ന കഞ്ഞനുജനും വര്‍ഷ വിനോദിനുണ്ട്.
Back to top Go down
Guest
GuestPostSubject: Re: കരാട്ടെ കിഡ്!    Thu Sep 30, 2010 12:48 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരാട്ടെ കിഡ്!    Thu Sep 30, 2010 12:50 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കരാട്ടെ കിഡ്!    Thu Sep 30, 2010 12:50 pm

vowwwwwwww varshaaaa
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: കരാട്ടെ കിഡ്!    Thu Sep 30, 2010 12:51 pm

Back to top Go down
Sponsored content
PostSubject: Re: കരാട്ടെ കിഡ്!    

Back to top Go down
 
കരാട്ടെ കിഡ്!
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: